മൂന്നരക്കോടിയോളം ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തു നിന്നിറങ്ങുന്ന സിനിമകളിൽ ഏറെയും 100 കോടി കലക്‌ഷൻ നേടുന്നു! കേരളത്തിൽനിന്നു മാത്രമല്ല, സംസ്ഥാനത്തിനു പുറത്തുനിന്നു ലഭിക്കുന്നതും സാറ്റലൈറ്റ് റൈറ്റ്സും എല്ലാം ചേർത്താണ് ഈ കണക്കെന്നു പറയുമ്പോഴും പലർക്കും അസ്വാഭാവികത തോന്നി. പ്രത്യേകിച്ച് പ്രൊഡ്യൂസർമാർക്ക്. 100 കോടി കിട്ടിയെന്നു പറയുന്ന ചിത്രങ്ങളുടെ പ്രൊഡ്യൂസർമാർ പോലും പരാതി പറയാൻ തുടങ്ങി, ‘ഞങ്ങൾക്ക് അതിന്റെ വിഹിതമൊന്നും കിട്ടിയില്ലല്ലോ’ എന്ന്. അങ്ങനെയാണ് ഓരോ സിനിമയുടെയും ബജറ്റും തിയറ്റർ കലക്‌ഷനും ഓരോ മാസവും പുറത്തുവിടാൻ അവർ തീരുമാനിച്ചത്. 2025 ഫെബ്രുവരിയിലെ കണക്കും വന്നു. പല ചിത്രങ്ങളുടെയും യഥാർഥ ബജറ്റും കലക്‌ഷനും കേട്ട് കേരളമൊന്നു ഞെട്ടി. ഇത്രയും നാൾ 100 കോടി കലക്‌ഷനെന്നായിരുന്നു നാം കേട്ടിരുന്നത്, ഇപ്പോഴത് 150 കോടിയും കടന്നുള്ള ബജറ്റിലേക്ക് എത്തിയിരിക്കുന്നു. എങ്ങനെ ഈ തുക തിരിച്ചു പിടിക്കും? മലയാള സിനിമ പ്രതിസന്ധിയിലാണെന്ന് പ്രൊഡ്യൂസർമാർ പറയുന്നത് എന്തുകൊണ്ടാണ്? ജയിച്ച/ പരാജയപ്പെട്ട സിനിമകളുടെ പട്ടിക പുറത്തുവിട്ട് സത്യാവസ്ഥ എന്താണെന്നു ജനത്തെ അറിയിക്കേണ്ട അവസ്ഥയിലേക്ക് എന്തുകൊണ്ടാണ് പ്രൊഡ്യൂസർമാർ എത്തിയത്? കൊട്ടിഘോഷിക്കുന്ന പല ചിത്രങ്ങളുടെയും യഥാർഥ അവസ്ഥ എന്താണ്? പ്രൊഡ്യൂസർമാർതന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുകയാണ്. കേരളത്തിലെ ചലച്ചിത്ര വ്യവസായത്തിൽ മറഞ്ഞുകിടക്കുന്ന കണക്കുകളുടെ രഹസ്യങ്ങൾ കൂടിയാണത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നരക്കോടിയോളം ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തു നിന്നിറങ്ങുന്ന സിനിമകളിൽ ഏറെയും 100 കോടി കലക്‌ഷൻ നേടുന്നു! കേരളത്തിൽനിന്നു മാത്രമല്ല, സംസ്ഥാനത്തിനു പുറത്തുനിന്നു ലഭിക്കുന്നതും സാറ്റലൈറ്റ് റൈറ്റ്സും എല്ലാം ചേർത്താണ് ഈ കണക്കെന്നു പറയുമ്പോഴും പലർക്കും അസ്വാഭാവികത തോന്നി. പ്രത്യേകിച്ച് പ്രൊഡ്യൂസർമാർക്ക്. 100 കോടി കിട്ടിയെന്നു പറയുന്ന ചിത്രങ്ങളുടെ പ്രൊഡ്യൂസർമാർ പോലും പരാതി പറയാൻ തുടങ്ങി, ‘ഞങ്ങൾക്ക് അതിന്റെ വിഹിതമൊന്നും കിട്ടിയില്ലല്ലോ’ എന്ന്. അങ്ങനെയാണ് ഓരോ സിനിമയുടെയും ബജറ്റും തിയറ്റർ കലക്‌ഷനും ഓരോ മാസവും പുറത്തുവിടാൻ അവർ തീരുമാനിച്ചത്. 2025 ഫെബ്രുവരിയിലെ കണക്കും വന്നു. പല ചിത്രങ്ങളുടെയും യഥാർഥ ബജറ്റും കലക്‌ഷനും കേട്ട് കേരളമൊന്നു ഞെട്ടി. ആ പട്ടികയാണു താഴെയുള്ളത്.

ഇത്രയും നാൾ 100 കോടി കലക്‌ഷനെന്നായിരുന്നു നാം കേട്ടിരുന്നത്, ഇപ്പോഴത് 150 കോടിയും കടന്നുള്ള ബജറ്റിലേക്ക് എത്തിയിരിക്കുന്നു. എങ്ങനെ ഈ തുക തിരിച്ചു പിടിക്കും? മലയാള സിനിമ പ്രതിസന്ധിയിലാണെന്ന് പ്രൊഡ്യൂസർമാർ പറയുന്നത് എന്തുകൊണ്ടാണ്? ജയിച്ച/ പരാജയപ്പെട്ട സിനിമകളുടെ പട്ടിക പുറത്തുവിട്ട് സത്യാവസ്ഥ എന്താണെന്നു ജനത്തെ അറിയിക്കേണ്ട അവസ്ഥയിലേക്ക് എന്തുകൊണ്ടാണ് പ്രൊഡ്യൂസർമാർ എത്തിയത്? കൊട്ടിഘോഷിക്കുന്ന പല ചിത്രങ്ങളുടെയും യഥാർഥ അവസ്ഥ എന്താണ്? പ്രൊഡ്യൂസർമാർതന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുകയാണ്. കേരളത്തിലെ ചലച്ചിത്ര വ്യവസായത്തിൽ മറഞ്ഞുകിടക്കുന്ന കണക്കുകളുടെ രഹസ്യങ്ങൾ കൂടിയാണത്.

ADVERTISEMENT

∙ സിനിമ മാറി, നിയമങ്ങൾ മാറുന്നില്ല: സജി നന്ത്യാട്ട്

സിനിമാരംഗത്തെ ഓരോ മേഖലയിലും നിരവധി പ്രതിസന്ധികൾ ഉണ്ട്. എല്ലാ സംഘടനകളും ചേർന്നാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സൂചനാ പണിമുടക്കിന്റെ തീയതി നിശ്ചയിക്കാനിരിക്കെയായിരുന്നു സർക്കാർ ചർച്ചയ്ക്ക് തയാറാണെന്നു പറഞ്ഞു വിളിച്ചത്. ചർച്ചയിൽ ഉന്നയിച്ച വിഷയങ്ങളെല്ലാം തത്വത്തിൽ അംഗീകരിച്ചതിനാൽ പണിമുടക്കിൽനിന്നു പിന്മാറാനും തീരുമാനിച്ചിട്ടുണ്ട്. അപ്പോഴും നിർമാതാക്കൾ ഉന്നയിച്ച പ്രശ്നങ്ങള്‍ പ്രസക്തമായിത്തന്നെ തുടരുകയാണ്. അന്തിമമായ തീരുമാനം വരുന്നതു വരെ ആ പ്രശ്നങ്ങൾ ചർച്ചകളിൽ നിറഞ്ഞുനിൽക്കുകയും ചെയ്യും. ഇവയാണ് നിർമാതാക്കൾ സർക്കാരിനു മുന്നിൽ അവതരിപ്പിച്ച വിഷയങ്ങൾ:

സജി നന്ത്യാട്ട് (ചിത്രം: മനോരമ)

1) സിനിമയിലെ ഡബിൾ ടാക്സേഷൻ (ഇരട്ട നികുതി) ഒഴിവാക്കണം. 2017 ജൂലൈ ഒന്നിന് ‘ഒരു രാജ്യം ഒരൊറ്റ നികുതി’ നിലവിൽ വന്നതാണ്. പക്ഷേ കേരളത്തിലും തമിഴ്നാട്ടിലും മാത്രം വിനോദ നികുതി വിഭാഗത്തിൽ ഡബിൾ ടാക്സ് ഈടാക്കുന്നുണ്ട്. അത് ഒഴിവാക്കിത്തരണം.

2) 1987ൽ ഇ.കെ.നായനാർ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ തിയറ്റർ ഉടമകൾക്കു വൈദ്യുതി ബില്ലിൽ പ്രത്യേക താരിഫ് നൽകിയിരുന്നു. ഇപ്പോൾ താരിഫ് 7എ ആണ്. 7എ എന്നുപറഞ്ഞാൽ ഏറ്റവും കൂടിയ ബിസിനസ് താരിഫ് ആണ്. ആ താരിഫിലാണ് തിയറ്ററിലെ വൈദ്യുതി ചാർജ് ഈടാക്കുന്നത്. ശരാശരി മൂന്നര ലക്ഷത്തോളം ഒരു തിയറ്ററിന് മാസാമാസം വൈദ്യുതി ബിൽ വരുന്നുണ്ട്. തിയറ്ററിൽ ആളു കുറവാണെങ്കിലും പ്രവർത്തിപ്പിക്കണമല്ലോ‌. ഒരാൾ ആയാലും നൂറു പേരായാലും വൈദ്യുതി ഉപയോഗം തിയറ്ററിൽ ഒരുപോലെയാണ്. തിയറ്റർ ഉടമകളുടെ നിലനിൽപ്പ് തന്നെ അപകടാവസ്ഥയിലായതിനാൽ അവർക്ക് വൈദ്യുതി ചാർജിൽ ഇളവ് അനുവദിച്ചുകൊണ്ട് സ്‌പെഷൽ താരിഫ് നൽകണം.

ADVERTISEMENT

3) സർക്കാർ സ്ഥാപനങ്ങൾ ഷൂട്ടിങ്ങിന് എടുക്കുമ്പോൾ വലിയ വാടകയാണ് ഈടാക്കുന്നത്. അടുത്ത കാലത്താണ് വാടക 100% വർധിപ്പിച്ചത്. ഒരു സർക്കാർ ഓഫിസോ ഗെസ്റ്റ് ഹൗസോ ഷൂട്ടിങ്ങിനു വാടകയ്ക്കു എടുക്കുമ്പോൾ ഒരു വർഷം മുൻപ് വരെ കുഴപ്പമില്ലാത്ത താരിഫ് ആയിരുന്നു. ഇപ്പോൾ വലിയ വാടകയാണ് കൊടുക്കേണ്ടി വരുന്നത്. അതു നിർമാതാവിന് വലിയ ബാധ്യത ഉണ്ടാക്കുന്നു. അതുകൊണ്ട് പഴയ താരിഫിൽതന്നെ സർക്കാർ സ്ഥാപനങ്ങൾ ഷൂട്ടിങ്ങിനു ലഭ്യമാക്കണം.

(ചിത്രം:മനോരമ)

4) ഒരു സിനിമ ഇറങ്ങിയാൽ അപ്പോൾ തന്നെ ടെലിഗ്രാം പോലെയുള്ള ആപ്പുകളിലും സമൂഹ മാധ്യമങ്ങളിലും അതിന്റെ വ്യാജ പതിപ്പ് ഇറങ്ങുന്നുണ്ട്. പുതിയ ഒരു സിനിമ ഇറങ്ങുമ്പോൾ നമ്മൾ തിരുവനന്തപുരത്തുനിന്ന് ഷൊർണൂർ വരെ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ കാണാം പലരും ആ സിനിമയുടെ വ്യാജ പതിപ്പ് കാണുന്നത്. ഈ വ്യാജപതിപ്പിന്റെ ഉറവിടം എവിടെയാണെന്ന് കണ്ടെത്തി പൈറസി സെൽ കൂടുതൽ സജീവമാക്കി തക്കതായ ശിക്ഷ നൽകുക. സിനിമയുടെ വ്യാജ പതിപ്പ് ഇറക്കുന്നവർക്കെതിരെ ശക്തമായ നിയമം കൊണ്ടുവരിക.

5) ഒരു തിയറ്ററിൽ നിന്ന് അഞ്ചുരൂപ സെസ് പിരിക്കുന്നുണ്ട്. അതിൽ രണ്ടുരൂപ തിയറ്റർ ഉടമകൾക്കും ഒരു രൂപ 60 വയസു കഴിഞ്ഞ സിനിമാക്കാർക്കുള്ള ക്ഷേമനിധി പെൻഷൻ ഫണ്ടിലേക്കും ആണ് പോകുന്നത്. ബാക്കി രണ്ടു രൂപ കെഎസ്എഫ്ഡിസി ആണ് എടുക്കുന്നത്. നിർമാതാവിന് ഒന്നും കിട്ടുന്നില്ല. ഒരു ടിക്കറ്റിന്മേൽ 10 രൂപ ആക്കി നിർമാതാവിനും വിതരണക്കാർക്കും ഓരോ വിഹിതം നൽകുക.

(Photo by Arun CHANDRABOSE / AFP)

6) തിയറ്ററിന്റെ ലൈസൻസ് ഓരോ വർഷവും പുതുക്കണം. ലൈസൻസ് പുതുക്കുന്നതിനു പല ഓഫിസുകളിൽനിന്ന് നിരവധി സർട്ടിഫിക്കറ്റുകൾ വാങ്ങണം. ഇത് ഓരോ വർഷവും ചെയ്യണം. അങ്ങനെ ചെയ്യുമ്പോൾ ഒരുപാട് വാതിലിൽ മുട്ടണം. നിരവധി ഓഫീസുകളിൽനിന്ന് എൻഒസി വാങ്ങിയാൽ മാത്രമേ ലൈസൻസ് പുതുക്കാൻ പറ്റൂ. ഇതിന് ഒരു ഏകജാലക സംവിധാനം ഉണ്ടാക്കണം. എല്ലാം കൂടി ഒരു സ്ഥലത്തു നടക്കുന്ന രീതിയിൽ ആണെങ്കിൽ വർഷാവർഷം പല ഓഫ‌ിസുകളിൽ കയറിയിറങ്ങുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം.

ഒരു വർഷം അഞ്ചു ലക്ഷം രൂപ മുതൽ 40 ലക്ഷം രൂപ വരെ നഷ്ടത്തിൽ ഓടുന്ന തിയറ്ററുകൾ ആണ് കേരളത്തിലുള്ളത്. നമ്മൾ ആർക്ക് വേണ്ടിയാണ് ഇങ്ങനെ തിയറ്റർ നടത്തുന്നത്. ഓരോ തിയറ്റർ ഉടമകളും ഇതൊരു പാഷൻ പോലെ കൊണ്ട് നടക്കുകയാണ്. പലരും കടക്കെണിയിലും അടച്ചു പൂട്ടേണ്ട അവസ്ഥയിലും ആണ്. 15 ശതമാനത്തോളം തിയറ്ററുകളെങ്കിലും ജപ്തി ഭീഷണിയിൽ ആണ്.

കെ. വിജയകുമാര്‍, ഫിയോക്ക് പ്രസിഡന്റ്

ADVERTISEMENT

7) പഴയകാലത്ത് പ്രൊജക്ടർ വഴിയായിരുന്നു സിനിമ കാണിച്ചിരുന്നത്. യുഎഫ്ഒ, ക്യൂബ് പോലെയുള്ള സർവീസ് പ്രൊവൈഡേഴ്സ് വന്നപ്പോൾ സിനിമ ഡിജിറ്റലൈസ് ചെയ്തു. അപ്പോഴും പഴയ സിസ്റ്റം വഴി പ്രൊജക്ടർ ഓപ്പറേറ്റർ ലൈസൻസ് ചോദിക്കുന്നത് ശരിയല്ല. എനിക്ക് ഒരു തിയറ്റർ ഉണ്ടെങ്കിൽ ലൈസൻസിന് സമീപിക്കുമ്പോൾ നിങ്ങളുടെ ഓപ്പറേറ്റർ ലൈസൻസ് എവിടെ എന്ന് ചോദിക്കുന്നു. ഇപ്പോൾ ഓപ്പറേറ്റർമാർ ആവശ്യമില്ല, കാരണം തിയറ്ററുകളിൽ പ്രൊജക്ടറില്ല. ഒരു തിയറ്ററിലും പഴയ പ്രൊജക്ടറില്ല. ഇത്തരത്തിലുള്ള കാര്യങ്ങളിൽ മാറ്റം കൊണ്ടുവരണം.

(Photo by Giuseppe CACACE / AFP)

8) ടിക്കറ്റുകൾ മുനിസിപ്പാലിറ്റിയിലോ കോർപറേഷനിലോ പഞ്ചായത്തിലോ സീൽ ചെയ്യുന്ന സംവിധാനം ഇപ്പോഴും തുടരുകയാണ്. അത് പഴയ സിസ്റ്റം ആണ്. ഇപ്പോൾ എല്ലാം ഇ ടിക്കറ്റിങ് ആണ്. പഴയ കാലത്തെ കാര്യങ്ങളാണ് പ്രൊജക്ടർ ലൈസൻസും ടിക്കറ്റ് സീൽ ചെയ്യുന്ന പരിപാടിയും. അതെല്ലാം നിർത്തലാക്കണം. ഇക്കാര്യങ്ങളിൽ സർക്കാർ സിനിമാ സംഘടനകൾക്ക് അനുകൂലമായ നിലപാട് എടുക്കണം.

∙ വല്ലപ്പോഴും സിനിമ ചെയ്യുന്നവർക്ക് കുഴപ്പമില്ല: അജിത് തലാപ്പിള്ളി

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ഡബിൾ ടാക്സ് ആണ് സിനിമാരംഗത്തെ ഏറ്റവും വലിയ പ്രശ്നം. ജിഎസ്ടിയും വിനോദ നികുതിയും കൊടുക്കണം എന്നു പറഞ്ഞാൽ എങ്ങനെ ശരിയാവും? ഇടയ്ക്ക് കുറച്ചുനാൾ രണ്ടു നികുതിയെന്നത് നിർത്തിവച്ചിരുന്നു. അതു വീണ്ടും തുടങ്ങി. അപ്പോൾ ടിക്കറ്റിന്റെ റേറ്റ് കൂടും, ആൾക്കാർ തിയറ്ററിലേക്ക് വരാതെയാകും. ഒരു കുടുംബത്തിന് ഒരു സിനിമ കാണണം എന്നുണ്ടെങ്കിൽ 1500 രൂപയൊക്കെ ചെലവ് വരുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. ആ വരുമാനം ഒരു നിർമാതാവ് എന്ന നിലയ്ക്ക് നമുക്ക് കിട്ടുന്നുമില്ല.

ഡബിൾ ടാക്സ് സിനിമാ വ്യവസായത്തിൽ മാത്രമാണുള്ളത്. മറ്റു ബിസിനസുകളിൽ ഇല്ല. അത് ഒഴിവാക്കണം എന്നാണ് സർക്കാരിനോട് ആവശ്യപ്പെടുന്നത്. നിർമാതാക്കൾ നേരിടുന്ന കുറേ പ്രശനങ്ങളുണ്ട്. അഭിനേതാക്കളുടെ ഉയർന്ന പ്രതിഫലം, ടെക്നിഷ്യന്മാരുടെ റേറ്റ് കൂടിയത്. നിർമാതാക്കൾക്ക് വരുമാനം ഭയങ്കരമായി കുറഞ്ഞു.

അജിത് തലാപ്പിള്ളി.

ഒരു സിനിമ ചെയ്തിട്ട് പോകാമെന്ന ഉദ്ദേശത്തിൽ പുറമേ നിന്നു വരുന്നവരാണ് ഇപ്പോൾ സിനിമകൾ ചെയ്യുന്നതിൽ ഭൂരിഭാഗവും. ഇൻഡസ്ട്രിയിൽ കുറേക്കാലമായി നിൽക്കുന്ന ഞങ്ങളെപ്പോലുള്ളവർക്ക് വീണ്ടും വീണ്ടും സിനിമ ചെയ്യാൻ ബുദ്ധിമുട്ടാണ്. ഒരു സിനിമ ചെയ്തു പോകുന്നവർക്ക് കുഴപ്പമില്ലായിരിക്കും. സിനിമയിൽ നിൽക്കുന്നവർക്കാണ് ഉയർന്ന പ്രതിഫലവും റേറ്റുമൊക്കെ പ്രശ്‌നം. ഞാൻ ഒരു സിനിമ ചെയ്തു ഫ്ലോപ്പായപ്പോൾ ‘സിനിമ പൊട്ടി, ഞാൻ തൊഴുത്തിൽ കിടക്കുന്നു’ എന്നൊക്കെ ന്യൂസ് വന്നിരുന്നു. അതു വാസ്തവമല്ലെങ്കിലും ആ ഒരു അവസ്ഥയിലേക്ക് ഞാൻ പോകുമായിരുന്നു. അതിൽ നിന്ന് രക്ഷപെട്ടത് ചിലരുടെ സഹായം കൊണ്ടാണ്.

‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന സിനിമയുടെ ആർട്ട് വർക്കിന്‌ മാത്രം നാലര കോടിയാണ് ചെലവാക്കിയത്. ആ രീതിയിലാണ് ഓരോ ചെലവ് കയറിപ്പോകുന്നത്. ഇതൊക്കെ സ്ഥിരമായി സിനിമ ചെയ്യുന്നവരുടെ പ്രശ്നങ്ങളാണ്. വല്ലപ്പോഴും സിനിമ ചെയ്യുന്ന നിർമാതാക്കൾ വലിയ പ്രതിഫലം ആർട്ടിസ്റ്റിനു കൊടുത്ത് അവരുടെ പ്രതിഫലം കൂട്ടി ഒരു സിനിമ ചെയ്ത് കുറേ ഫോട്ടോയൊക്കെ എടുത്തിട്ട് പോകും. അപൂർവം പേരാണ് രണ്ടാമതൊരു സിനിമ ചെയ്യാൻ വരുന്നത്.

പ്രതീകാത്മകചിത്രം (istockphoto/aerogondo)

∙ 15% തിയറ്ററുകൾ ജപ്തി ഭീഷണിയിൽ: കെ. വിജയകുമാര്‍, ഫിയോക്ക് (Film Exhibitors United Organisation of Kerala) പ്രസിഡന്റ്

തിയറ്ററുകാർ നേരിടുന്ന പ്രധാന പ്രതിസന്ധി ഡബിൾ ടാക്സേഷൻ ആണ്. ജിഎസ്ടിക്ക് പുറമേ വിനോദ നികുതിയെന്നത് അംഗീകരിക്കാനാവില്ല. വിനോദ നികുതി കാണില്ലെന്ന രീതിയിൽ വളരെ ഉയർന്ന നിരക്കിലാണ് ജിഎസ്ടി നിരക്ക് നിശ്ചയിച്ചത്. അതിന്റെ കൂട്ടത്തിൽ ഏറ്റവും ഉയർന്ന നിരക്കിൽ വിനോദനികുതി കൂടി ഈടാക്കുകയെന്ന നില‌ തുടർന്നാൽ സിനിമാ വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല.

ഗ്രോസ് കലക്‌ഷന്റെ 30 ശതമാനമാണ് ഇപ്പോൾ ടാക്സ് ആയി സർക്കാരിലേക്ക് ഓരോ തിയറ്ററുകാരും അടയ്ക്കുന്നത്. അതുകഴിഞ്ഞ് ഞങ്ങൾക്ക് മെച്ചമൊന്നും ഇല്ല. ടാക്സ് പിരിച്ചു കൊടുക്കുന്ന ഒരു ഏജൻസി ആയി സിനിമാ തിയറ്ററുകൾ മാറിയിരിക്കുന്നു. ഇങ്ങനെ നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ല. അതുകൊണ്ടു പ്രധാന പ്രശ്നം ടാക്‌സാണ്. വിനോദ നികുതി പൂർണമായും ഒഴിവാക്കുക

പ്രതീകാത്മകചിത്രം REUTERS/Danish Siddiqui (INDIA - Tags: SOCIETY BUSINESS ENTERTAINMENT)

ഇലക്ട്രിസിറ്റിയുടെ ഉയർന്ന താരിഫ് ആണ് രണ്ടാമത്തേത്. ആറുമുതൽ പത്തു മണിവരെയുള്ള സമയത്ത് ആണ് നമുക്കു സിനിമ കൂടുതൽ നടക്കുന്നത്. ആ സമയത്ത് ഏറ്റവും ഉയർന്ന താരിഫ് ആണെങ്കിൽ നമുക്ക് തിയറ്റർ ഓടിക്കാൻ പറ്റുമോ. ഒരു തിയറ്റർ രണ്ടുലക്ഷത്തിൽ അധികം രൂപയാണ് ആവറേജ് ടാക്സ് ആയി അടയ്ക്കുന്നത്. പത്തും പതിനഞ്ചും കാണികളെ വച്ചായിരിക്കും ചിലപ്പോൾ സിനിമ കാണിക്കുക. അങ്ങനെ വരുമ്പോൾ എങ്ങനെ ഇത്രയും കറന്റ് ചാർജ് കൊടുക്കാൻ പറ്റും? കേരളത്തിൽ മുന്നൂറോ നാനൂറോ തിയറ്ററുകളേ ഉള്ളൂ, സ്ക്രീൻ നോക്കുമ്പോഴാണ് കൂടുതൽ ഉള്ളത്. ആ തിയറ്ററുകാർക്ക് മാത്രമായി ഒരു പ്രത്യേക ഇലക്ട്രിസിറ്റി താരിഫ് നിശ്‌ചയിക്കാവുന്ന കാര്യമേ ഉള്ളൂ, അത് നടപ്പാക്കി തരണം.

നിർമാതാവിന് കിട്ടുന്നതിനേക്കാൾ കൂടുതൽ വരുമാനമാണ് സിനിമയുടെ വ്യാജ വിഡിയോ നിർമിച്ച് പ്രചരിപ്പിക്കുന്നവർക്കു കിട്ടുന്നത്. അത് തടയാൻ ഫലപ്രദമായ മാർഗങ്ങൾ സർക്കാർ കൊണ്ടുവരേണ്ടതുണ്ട്. ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റുകളിലെ റേറ്റിങ് സമ്പ്രദായം അവസാനിപ്പിക്കുക എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളും ഞങ്ങൾക്കുണ്ട്. സൂചനാ പണിമുടക്കാണ് ഒഴിവാക്കിയത്. ജൂൺ ഒന്നുമുതൽ സിനിമാ സമരം പ്രഖ്യാപിച്ചിട്ടുണ്ട്, അതിനു മാറ്റമൊന്നുമില്ല. 

ബി.രാകേഷ് (സെക്രട്ടറി, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ)

ഇപ്പോൾ വർഷാവർഷം ലൈസൻസ് പുതുക്കാൻ ഓരോ ഡിപ്പാർട്‌മെന്റിലും കയറിയിറങ്ങുന്നത് കീറാമുട്ടിയാണ്. ഓരോ ഇടത്തും ഫീസ് അടച്ച് വരുമ്പോൾ ഓരോ വർഷവും ഉയർന്ന തുക ആ വഴിക്ക് പോകും. മറ്റു സ്ഥാപനങ്ങൾക്കും അഞ്ചു വർഷത്തേയ്ക്കാണ് ലൈസൻസ്. സിനിമ തിയറ്ററിന് മാത്രം വർഷാവർഷം പുതുക്കണം. ഇപ്പോൾ കെട്ടിടത്തിന് എൻജിനീയറിങ് കോളജിൽനിന്നുള്ള സർട്ടിഫിക്കറ്റ് വേണം, മുൻപ് പിഡബ്ല്യുഡിയിൽനിന്ന് വാങ്ങാമായിരുന്നു. ഇപ്പോൾ പറയുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഫിറ്റ്നസ് തരുമെന്നാണ്, അവിടെ ചെല്ലുമ്പോൾ അവർ പറയുന്നത് ഞങ്ങൾക്ക് അതിനുള്ള അധികാരമില്ല നിങ്ങൾ ഏതെങ്കിലും എൻജിനീയറിങ് കോളേജിൽ പോകൂ എന്നാണ്. ഇതൊക്കെ പലർക്കും കഴിയാതെ വരുമ്പോൾ നല്ലൊരു ശതമാനം തിയറ്ററുകളും ലൈസൻസ് പുതുക്കാൻ കഴിയാതെ ഫൈൻ അടച്ചു പോവുകയാണ്.

Photo Credit: Representative image created using AI Image Generator

പിന്നെ ബിൽഡിങ് ആക്ട്; ഇന്ന് ഒരു കെട്ടിടം നിർമിച്ചാൽ ഇന്നത്തെ ബിൽഡിങ് ആക്ട് പ്രകാരം ആയിരിക്കും ചെയ്യുക. പത്തോ ഇരുപത്തിയഞ്ചോ വർഷങ്ങൾക്കു മുൻപ് നിർമിച്ച തിയറ്ററുകളിൽ പോലും ഇന്നത്തെ ബിൽഡിങ് ആക്ട് അനുസരിച്ചുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം എന്ന് പറഞ്ഞാൽ എങ്ങനെ സാധിക്കും, ഇത്രയും പഴക്കമുള്ള തിയേറ്ററിന് മുകളിൽ 25,000 ലീറ്റർ കപ്പാസിറ്റി ഉള്ള വാട്ടർ ടാങ്ക് വയ്ക്കണം എന്നൊക്കെയാണ് പറയുന്നത്. ഇതിനൊക്കെ പ്രായോഗിക ബുദ്ധിമുട്ടുണ്ട്, ഇതൊക്കെ പരിഹരിക്കണം, ലൈസൻസ് പുതുക്കൽ ഏകജാലകം വഴിയാക്കി എളുപ്പമാക്കാൻ സർക്കാർ ഒരു സംവിധാനം ഉണ്ടാക്കണം.

കാലം ഇത്രയും പുരോഗമിച്ചിട്ടും പുരാതനകാലത്തിലേക്ക് നടന്നുപോയിട്ടു കാര്യമുണ്ടോ? ടിക്കറ്റുകൾ ഇപ്പോൾ കൂടുതലും ഓൺലൈൻ ആയിട്ടാണ് വിറ്റഴിക്കുന്നത്. ഓൺലൈൻ ടിക്കറ്റുകൾ സീൽ ചെയ്തുകൊണ്ട് വരണം എന്നാണ് ഇപ്പോൾ പറയുന്നത്. സിസ്റ്റത്തിൽ കൂടി വരുന്ന ടിക്കറ്റ് റോൾ സീൽ ചെയ്തുകൊണ്ട് വരണം എന്നാണു പറയുന്നത്. മറ്റൊരു കാര്യമാണ് ഓപറേറ്റർ ലൈസൻസ്. പണ്ടത്തെ ഒരു പ്രൊജക്ടർ എടുത്ത് കലാഭവൻ തിയറ്ററിൽ വച്ചിട്ടുണ്ട്, രണ്ടു റോൾ ഫിലിമും വച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഓപ്പറേറ്റർ ഒക്കെ അവിടെച്ചെന്ന് അവിടുത്തെ പ്രൊജക്ടറിൽ കൂടി ഫിലിം ഓടിച്ച് കാണിച്ചാൽ മാത്രമേ അവർക്ക് ലൈസൻസ് കിട്ടൂ. ലോകത്ത് എവിടെയെങ്കിലും ഇപ്പോൾ പ്രൊജക്ടറിൽ കൂടി പടം ഓടിക്കുന്നുണ്ടോ?

പ്രതീകാത്മകചിത്രം (istockphoto/fergregory)

ഒരു ഡിജിറ്റൽ പ്രൊജക്ടർ വച്ചിട്ട് അത് ഓപറേറ്റ് ചെയ്യാൻ അറിയുന്ന, കംപ്യൂട്ടർ പഠിച്ച ഏതെങ്കിലും പുതിയ ആൾക്കാർക്കു ലൈസൻസ് കൊടുക്കുന്നതിനു പകരം ഈ സിസ്റ്റം ഒക്കെ ആർക്കു വേണ്ടിയാണ് നടപ്പാക്കുന്നത്. കാലഹരണപ്പെട്ട ഈ സംവിധാനം ഒക്കെ മാറ്റണം എന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ട് വർഷങ്ങളായി. നമ്മൾ പറയുന്ന കാര്യങ്ങൾ എല്ലാം കേട്ടിട്ട് എടുത്ത് ചവറ്റു കുട്ടയിൽ കളയുന്നതല്ലാതെ ഒറ്റ കാര്യവും നടപ്പാക്കുന്നില്ല. അങ്ങനെ തീരെ നിവൃത്തി ഇല്ലാത്ത ഒരു സാഹചര്യത്തിലാണ് എല്ലാ അംഗങ്ങളുടെയും സമ്മതത്തോടെ ഞങ്ങൾ സമരത്തിലേക്ക് കടക്കാം എന്ന് തീരുമാനിച്ചത്.

ഇങ്ങനെ തിയറ്ററുകൾ നടത്തിയിട്ട് ഒരു പ്രയോജനവും ഇല്ല, എല്ലാം അടച്ചിടാം. ഒരു വർഷം അഞ്ചു ലക്ഷം രൂപ മുതൽ 40 ലക്ഷം രൂപ വരെ നഷ്ടത്തിൽ ഓടുന്ന തിയറ്ററുകൾ ആണ് കേരളത്തിലുള്ളത്. നമ്മൾ ആർക്ക് വേണ്ടിയാണ് ഇങ്ങനെ തിയറ്റർ നടത്തുന്നത്. ഓരോ തിയറ്റർ ഉടമകളും ഇതൊരു പാഷൻ പോലെ കൊണ്ട് നടക്കുകയാണ്. പലരും കടക്കെണിയിലും അടച്ചു പൂട്ടേണ്ട അവസ്ഥയിലും ആണ്. 15 ശതമാനത്തോളം തിയറ്ററുകൾ ജപ്തി ഭീഷണിയിൽ ആണ്, കേരളത്തിൽ ഏകദേശം ആറോളം തിയറ്ററുകൾ ജപ്തി ചെയ്യപ്പെട്ടിട്ടുണ്ട്, ഈ സംവിധാനത്തിൽ പോയാൽ പകുതിയോളം സ്ക്രീനുകൾ അഞ്ചുവർഷത്തിനുള്ളിൽ പൂട്ടും. എന്തെങ്കിലും ചെയ്യാൻ ഉണ്ടെങ്കിൽ ഇപ്പോൾ ചെയ്യണം. അതാണ് നമ്മൾ സർക്കാരിനോട് ആവശ്യപ്പെടുന്നത്. ഇതൊക്കെ പരിഹരിക്കപ്പെടും എന്നുള്ളതാണ് പ്രതീക്ഷ. പരിഹരിച്ചില്ലെങ്കിൽ ഉടനടി സമരത്തിലേക്ക് പോകും.

English Summary:

Double Taxation, High Salaries: Malayalam Film Industry Faces Breakdown -Producers and Theatre Owners Explains