ആഷിഖ് അബു പറയുന്നു: ആ ബോർഡാണ് ‘റൈഫിൾ ക്ലബ്’ സിനിമ തന്നത്; ടൊവിനോയ്ക്ക് ഇപ്പോഴും പണം കൊടുക്കാനുണ്ട്; അഭിനയം ഞാൻ ആസ്വദിക്കുന്നില്ല’
സോൾട്ട് ആൻഡ് പെപ്പർ എന്ന ചെറു സിനിമ കഴിഞ്ഞ ദശകത്തിന്റെ തുടക്കത്തിൽ മലയാള ചലച്ചിത്ര വ്യവസായത്തിലുണ്ടാക്കിയ ചലനം ചെറുതായിരുന്നില്ല. അതിനു ശേഷം ആഷിഖ് അബു ചെയ്ത സിനിമകളെല്ലാം ഏതെങ്കിലും തരത്തിൽ പരീക്ഷണസ്വഭാവം പുലർത്തുന്നവയായിരുന്നു. ആ സിനിമകൾക്കൊപ്പം, രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ആഷിഖ് എടുത്ത നിലപാടുകളും പലപ്പോഴും വലിയ ചർച്ചയായി. ആ നിലപാടുപ്രഖ്യാപനങ്ങളെ എതിർത്തും അനുകൂലിച്ചും വാദങ്ങളുണ്ടായി. ‘‘നിർണായക രാഷ്ട്രീയ ഘട്ടങ്ങളിൽ നിലപാടെടുക്കേണ്ടി വന്നപ്പോൾ, അതു തുറന്നു പറയാൻ കഴിഞ്ഞതിൽ എനിക്കു സംതൃപ്തിയുണ്ട്. ഇല്ലെങ്കിൽ വലിയ കുറ്റബോധമുണ്ടായേനെ. അത് ആർക്കെങ്കിലും ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് നമുക്കു പറയാൻ പറ്റില്ല. അപ്പോൾ എതിർപ്പു സ്വാഭാവികമാണ്. അതിൽ എനിക്കു പരാതിയുമില്ല.’’ എന്നാണ് അത്തരം വിവാദങ്ങൾക്ക് ആഷിഖിന്റെ മറുപടി. തന്റെ സിനിമകളെപ്പറ്റിയും രാഷ്ട്രീയ ബോധ്യങ്ങളെപ്പറ്റിയും സംസാരിക്കുകയാണ് ആഷിഖ് അബു ഈ സംഭാഷണത്തിൽ. ഓരോ സിനിമ കഴിയുന്തോറും ഈ മീഡിയത്തോടുള്ള കൗതുകം കൂടിവരുന്നതായാണ് തനിക്ക് അനുഭവപ്പെട്ടിട്ടുള്ളതെന്നു പറയുന്നു ആഷിഖ്. ഫിലിംമേക്കർ എന്ന നിലയിൽ, ഓരോ സിനിമയും കൂടുതൽ ആസ്വദിച്ചു ചെയ്യാൻ കഴിയുന്നുണ്ട്. സിനിമയൊരു കലക്ടീവ് ആർട്ടാണ്. അത് എന്നെ മാത്രമായി കാണിച്ചു തരില്ല. സംവിധായകൻ എന്ന നിലയിൽ ഞാനും അതിൽ കാണുമെങ്കിലും ഒരു സമ്പൂർണ കല എന്ന നിലയിൽ ഒരുപാട് ആളുകളുടേതാണ് സിനിമ; സംവിധായകന്റെ കല എന്നു പറയുമ്പോഴും. ഓരോ സിനിമയും നമ്മുടെ വ്യക്തിത്വത്തെ, രാഷ്ട്രീയ നിലപാടുകളെയൊക്കെ പ്രതിഫലിപ്പിക്കും. മനപ്പൂർവമല്ലെങ്കിൽ പോലും അതുണ്ടാവും. പ്രേക്ഷകർക്ക് അങ്ങനെ നമ്മളെ തിരിച്ചറിയാനുമാവും. എന്റെ പല സിനിമകളിലും എന്റെ അംശങ്ങളുണ്ടാവും. എന്റെ വിലയിരുത്തൽ എത്രത്തോളം ശരിയാണെന്നറിയില്ല, എന്നാലും എന്നെ പൂർണമായും അടയാളപ്പെടുത്തുന്ന ഒരു സിനിമ എന്നതുണ്ടാവില്ലെന്നു തോന്നുന്നു– ആഷിഖ് തുടരുന്നു.
സോൾട്ട് ആൻഡ് പെപ്പർ എന്ന ചെറു സിനിമ കഴിഞ്ഞ ദശകത്തിന്റെ തുടക്കത്തിൽ മലയാള ചലച്ചിത്ര വ്യവസായത്തിലുണ്ടാക്കിയ ചലനം ചെറുതായിരുന്നില്ല. അതിനു ശേഷം ആഷിഖ് അബു ചെയ്ത സിനിമകളെല്ലാം ഏതെങ്കിലും തരത്തിൽ പരീക്ഷണസ്വഭാവം പുലർത്തുന്നവയായിരുന്നു. ആ സിനിമകൾക്കൊപ്പം, രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ആഷിഖ് എടുത്ത നിലപാടുകളും പലപ്പോഴും വലിയ ചർച്ചയായി. ആ നിലപാടുപ്രഖ്യാപനങ്ങളെ എതിർത്തും അനുകൂലിച്ചും വാദങ്ങളുണ്ടായി. ‘‘നിർണായക രാഷ്ട്രീയ ഘട്ടങ്ങളിൽ നിലപാടെടുക്കേണ്ടി വന്നപ്പോൾ, അതു തുറന്നു പറയാൻ കഴിഞ്ഞതിൽ എനിക്കു സംതൃപ്തിയുണ്ട്. ഇല്ലെങ്കിൽ വലിയ കുറ്റബോധമുണ്ടായേനെ. അത് ആർക്കെങ്കിലും ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് നമുക്കു പറയാൻ പറ്റില്ല. അപ്പോൾ എതിർപ്പു സ്വാഭാവികമാണ്. അതിൽ എനിക്കു പരാതിയുമില്ല.’’ എന്നാണ് അത്തരം വിവാദങ്ങൾക്ക് ആഷിഖിന്റെ മറുപടി. തന്റെ സിനിമകളെപ്പറ്റിയും രാഷ്ട്രീയ ബോധ്യങ്ങളെപ്പറ്റിയും സംസാരിക്കുകയാണ് ആഷിഖ് അബു ഈ സംഭാഷണത്തിൽ. ഓരോ സിനിമ കഴിയുന്തോറും ഈ മീഡിയത്തോടുള്ള കൗതുകം കൂടിവരുന്നതായാണ് തനിക്ക് അനുഭവപ്പെട്ടിട്ടുള്ളതെന്നു പറയുന്നു ആഷിഖ്. ഫിലിംമേക്കർ എന്ന നിലയിൽ, ഓരോ സിനിമയും കൂടുതൽ ആസ്വദിച്ചു ചെയ്യാൻ കഴിയുന്നുണ്ട്. സിനിമയൊരു കലക്ടീവ് ആർട്ടാണ്. അത് എന്നെ മാത്രമായി കാണിച്ചു തരില്ല. സംവിധായകൻ എന്ന നിലയിൽ ഞാനും അതിൽ കാണുമെങ്കിലും ഒരു സമ്പൂർണ കല എന്ന നിലയിൽ ഒരുപാട് ആളുകളുടേതാണ് സിനിമ; സംവിധായകന്റെ കല എന്നു പറയുമ്പോഴും. ഓരോ സിനിമയും നമ്മുടെ വ്യക്തിത്വത്തെ, രാഷ്ട്രീയ നിലപാടുകളെയൊക്കെ പ്രതിഫലിപ്പിക്കും. മനപ്പൂർവമല്ലെങ്കിൽ പോലും അതുണ്ടാവും. പ്രേക്ഷകർക്ക് അങ്ങനെ നമ്മളെ തിരിച്ചറിയാനുമാവും. എന്റെ പല സിനിമകളിലും എന്റെ അംശങ്ങളുണ്ടാവും. എന്റെ വിലയിരുത്തൽ എത്രത്തോളം ശരിയാണെന്നറിയില്ല, എന്നാലും എന്നെ പൂർണമായും അടയാളപ്പെടുത്തുന്ന ഒരു സിനിമ എന്നതുണ്ടാവില്ലെന്നു തോന്നുന്നു– ആഷിഖ് തുടരുന്നു.
സോൾട്ട് ആൻഡ് പെപ്പർ എന്ന ചെറു സിനിമ കഴിഞ്ഞ ദശകത്തിന്റെ തുടക്കത്തിൽ മലയാള ചലച്ചിത്ര വ്യവസായത്തിലുണ്ടാക്കിയ ചലനം ചെറുതായിരുന്നില്ല. അതിനു ശേഷം ആഷിഖ് അബു ചെയ്ത സിനിമകളെല്ലാം ഏതെങ്കിലും തരത്തിൽ പരീക്ഷണസ്വഭാവം പുലർത്തുന്നവയായിരുന്നു. ആ സിനിമകൾക്കൊപ്പം, രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ആഷിഖ് എടുത്ത നിലപാടുകളും പലപ്പോഴും വലിയ ചർച്ചയായി. ആ നിലപാടുപ്രഖ്യാപനങ്ങളെ എതിർത്തും അനുകൂലിച്ചും വാദങ്ങളുണ്ടായി. ‘‘നിർണായക രാഷ്ട്രീയ ഘട്ടങ്ങളിൽ നിലപാടെടുക്കേണ്ടി വന്നപ്പോൾ, അതു തുറന്നു പറയാൻ കഴിഞ്ഞതിൽ എനിക്കു സംതൃപ്തിയുണ്ട്. ഇല്ലെങ്കിൽ വലിയ കുറ്റബോധമുണ്ടായേനെ. അത് ആർക്കെങ്കിലും ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് നമുക്കു പറയാൻ പറ്റില്ല. അപ്പോൾ എതിർപ്പു സ്വാഭാവികമാണ്. അതിൽ എനിക്കു പരാതിയുമില്ല.’’ എന്നാണ് അത്തരം വിവാദങ്ങൾക്ക് ആഷിഖിന്റെ മറുപടി. തന്റെ സിനിമകളെപ്പറ്റിയും രാഷ്ട്രീയ ബോധ്യങ്ങളെപ്പറ്റിയും സംസാരിക്കുകയാണ് ആഷിഖ് അബു ഈ സംഭാഷണത്തിൽ. ഓരോ സിനിമ കഴിയുന്തോറും ഈ മീഡിയത്തോടുള്ള കൗതുകം കൂടിവരുന്നതായാണ് തനിക്ക് അനുഭവപ്പെട്ടിട്ടുള്ളതെന്നു പറയുന്നു ആഷിഖ്. ഫിലിംമേക്കർ എന്ന നിലയിൽ, ഓരോ സിനിമയും കൂടുതൽ ആസ്വദിച്ചു ചെയ്യാൻ കഴിയുന്നുണ്ട്. സിനിമയൊരു കലക്ടീവ് ആർട്ടാണ്. അത് എന്നെ മാത്രമായി കാണിച്ചു തരില്ല. സംവിധായകൻ എന്ന നിലയിൽ ഞാനും അതിൽ കാണുമെങ്കിലും ഒരു സമ്പൂർണ കല എന്ന നിലയിൽ ഒരുപാട് ആളുകളുടേതാണ് സിനിമ; സംവിധായകന്റെ കല എന്നു പറയുമ്പോഴും. ഓരോ സിനിമയും നമ്മുടെ വ്യക്തിത്വത്തെ, രാഷ്ട്രീയ നിലപാടുകളെയൊക്കെ പ്രതിഫലിപ്പിക്കും. മനപ്പൂർവമല്ലെങ്കിൽ പോലും അതുണ്ടാവും. പ്രേക്ഷകർക്ക് അങ്ങനെ നമ്മളെ തിരിച്ചറിയാനുമാവും. എന്റെ പല സിനിമകളിലും എന്റെ അംശങ്ങളുണ്ടാവും. എന്റെ വിലയിരുത്തൽ എത്രത്തോളം ശരിയാണെന്നറിയില്ല, എന്നാലും എന്നെ പൂർണമായും അടയാളപ്പെടുത്തുന്ന ഒരു സിനിമ എന്നതുണ്ടാവില്ലെന്നു തോന്നുന്നു– ആഷിഖ് തുടരുന്നു.
സോൾട്ട് ആൻഡ് പെപ്പർ എന്ന ചെറു സിനിമ കഴിഞ്ഞ ദശകത്തിന്റെ തുടക്കത്തിൽ മലയാള ചലച്ചിത്ര വ്യവസായത്തിലുണ്ടാക്കിയ ചലനം ചെറുതായിരുന്നില്ല. അതിനു ശേഷം ആഷിഖ് അബു ചെയ്ത സിനിമകളെല്ലാം ഏതെങ്കിലും തരത്തിൽ പരീക്ഷണസ്വഭാവം പുലർത്തുന്നവയായിരുന്നു. ആ സിനിമകൾക്കൊപ്പം, രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ആഷിഖ് എടുത്ത നിലപാടുകളും പലപ്പോഴും വലിയ ചർച്ചയായി. ആ നിലപാടുപ്രഖ്യാപനങ്ങളെ എതിർത്തും അനുകൂലിച്ചും വാദങ്ങളുണ്ടായി. ‘‘നിർണായക രാഷ്ട്രീയ ഘട്ടങ്ങളിൽ നിലപാടെടുക്കേണ്ടി വന്നപ്പോൾ, അതു തുറന്നു പറയാൻ കഴിഞ്ഞതിൽ എനിക്കു സംതൃപ്തിയുണ്ട്. ഇല്ലെങ്കിൽ വലിയ കുറ്റബോധമുണ്ടായേനെ. അത് ആർക്കെങ്കിലും ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് നമുക്കു പറയാൻ പറ്റില്ല. അപ്പോൾ എതിർപ്പു സ്വാഭാവികമാണ്. അതിൽ എനിക്കു പരാതിയുമില്ല.’’ എന്നാണ് അത്തരം വിവാദങ്ങൾക്ക് ആഷിഖിന്റെ മറുപടി. തന്റെ സിനിമകളെപ്പറ്റിയും രാഷ്ട്രീയ ബോധ്യങ്ങളെപ്പറ്റിയും സംസാരിക്കുകയാണ് ആഷിഖ് അബു ഈ സംഭാഷണത്തിൽ.
∙ സംവിധായകൻ എന്ന നിലയിൽ സിനിമയിൽ താങ്കളുടെ പതിനാറാമത്തെ വർഷമാണ്. രണ്ട് ആന്തോളജികൾ അടക്കം 14 സിനിമകൾ ചെയ്തുകഴിഞ്ഞു. ആദ്യ ചിത്രമായ ‘ഡാഡി കൂളി’ൽനിന്ന് ഒടുവിലിറങ്ങിയ ‘റൈഫിൾ ക്ലബി’ലേക്കെത്തുമ്പോൾ ഫിലിംമേക്കർ എന്ന നിലയിൽ താങ്കൾക്കു വന്ന മാറ്റം, പരുവപ്പെടൽ എന്താണ്?
ഓരോ സിനിമ കഴിയുന്തോറും ഈ മീഡിയത്തോടുള്ള കൗതുകം കൂടിവരുന്നതായാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. ഫിലിംമേക്കർ എന്ന നിലയിൽ, ഓരോ സിനിമയും കൂടുതൽ ആസ്വദിച്ചു ചെയ്യാൻ കഴിയുന്നു.
∙ ഈ 14 സിനിമകളിൽ ആഷിഖ് അബുവിനെ മാർക്ക് ചെയ്യുന്ന സിനിമ ഏതാണ്?
സിനിമയൊരു കലക്ടീവ് ആർട്ടാണ്. അത് എന്നെ മാത്രമായി കാണിച്ചു തരില്ല. സംവിധായകൻ എന്ന നിലയിൽ ഞാനും അതിൽ കാണുമെങ്കിലും ഒരു സമ്പൂർണ കല എന്ന നിലയിൽ ഒരുപാട് ആളുകളുടേതാണ് സിനിമ; സംവിധായകന്റെ കല എന്നു പറയുമ്പോഴും.
ഓരോ സിനിമയും നമ്മുടെ വ്യക്തിത്വത്തെ, രാഷ്ട്രീയ നിലപാടുകളെയൊക്കെ പ്രതിഫലിപ്പിക്കും. മനപ്പൂർവമല്ലെങ്കിൽ പോലും അതുണ്ടാവും. പ്രേക്ഷകർക്ക് അങ്ങനെ നമ്മളെ തിരിച്ചറിയാനുമാവും. എന്റെ പല സിനിമകളിലും എന്റെ അംശങ്ങളുണ്ടാവും. എന്റെ വിലയിരുത്തൽ എത്രത്തോളം ശരിയാണെന്നറിയില്ല, എന്നാലും എന്നെ പൂർണമായും അടയാളപ്പെടുത്തുന്ന ഒരു സിനിമ എന്നതുണ്ടാവില്ലെന്നു തോന്നുന്നു.
∙ താങ്കൾ നിർമിച്ച സിനിമകളിൽ താങ്കൾതന്നെ സംവിധാനം ചെയ്തത് ഒഴികെയുള്ളവ പരീക്ഷണങ്ങൾ എന്നു വിളിക്കാവുന്ന ചിത്രങ്ങളാണ്. അതും പുതുമുഖസംവിധായകർക്കൊപ്പം.
അത് ബോധപൂർവമായ തിരഞ്ഞെടുപ്പായിരുന്നില്ല. സാഹചര്യങ്ങൾ രൂപപ്പെട്ടു വന്നപ്പോൾ സംഭവിച്ചതാണ്. ‘മഹേഷിന്റെ പ്രതികാര’ത്തിന്റെ സ്റ്റോറി ഐഡിയ കേട്ടതു മുതൽ എനിക്കു ഭയങ്കര എക്സൈറ്റിങ് ആയി തോന്നിയിരുന്നു. പക്ഷേ ‘ഈ.മ.യൗ.’ അങ്ങനെയായിരുന്നില്ല. അത് ഷൂട്ട് കഴിഞ്ഞതിനു ശേഷം ഞാൻ കാണുകയും വാങ്ങുകയും ചെയ്തതാണ്. ആ സിനിമ കണ്ടയുടൻ എനിക്കു തോന്നിയത്, ഇനി വേറൊന്നും നോക്കാനില്ല, എത്ര പൈസയാണെന്നു വച്ചാൽ കൊടുത്തു വാങ്ങുക എന്നാണ്. ആ സിനിമ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന സമയവുമായിരുന്നു. ‘ഹലാൽ ലൗ സ്റ്റോറി’ അടക്കം പിന്നീടുള്ള സിനിമകളൊക്കെ, കഥയുടെ ആശയം കേട്ടപ്പോൾത്തന്നെ രസകരമായി തോന്നിയിട്ട് ചെയ്തതാണ്. അതല്ലാതെ പരീക്ഷണ സ്വഭാവമുള്ള സിനിമ എന്ന തിരഞ്ഞെടുപ്പു നടത്തിയതല്ല.
∙ ഇന്ന് ഇന്ത്യൻ സിനിമാ വ്യവസായത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ് ഒടിടി. ഇപ്പോൾ മലയാള സിനിമയുടെ ലാഭനഷ്ടങ്ങളെ സംബന്ധിച്ചു നടക്കുന്ന ചർച്ചകളിലടക്കം ഒടിടി വരുന്നുണ്ട്. മലയാള സിനിമയുടെ കണ്ടന്റും മേക്കിങ്ങും അടക്കമുള്ള കാര്യങ്ങളെ അത് എങ്ങനെയാണു സ്വാധീനിച്ചത്?
ഇന്റർനെറ്റ് നമ്മുടെ വിഷ്വൽ ലിറ്ററസിയെ, സിനിമാ ലിറ്ററസിയെ വളരെയേറെ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്റർനെറ്റ് കേരളത്തിൽ കാര്യമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഒരു പത്തു പതിനഞ്ച് വർഷം കൊണ്ട് ഇന്റർനെറ്റിലൂടെ മലയാളിയുടെ മൊത്തം ഇന്റലിജൻസിലും വിഷ്വൽ എജ്യുക്കേഷനിലും വിഷ്വൽ ലിറ്ററസിയിലും വന്ന മാറ്റമുണ്ട്. അതു സിനിമയിലും പ്രതിഫലിക്കുന്നുണ്ട്. ഒരു ഉദാഹരണം പറഞ്ഞാൽ, ‘മഹേഷിന്റെ പ്രതികാരം’ റിലീസ് ചെയ്തപ്പോൾ, ഇവിടെയുണ്ടായിരുന്ന ഇന്റർനെറ്റ് ഗ്രൂപ്പുകളാണ് അതിനെ കേരളത്തിനു പുറത്തും സജീവ ചർച്ചയാക്കിയത്. എനിക്ക് തോന്നുന്നു, അതാണ് കഴിഞ്ഞ ദശകത്തിലെ ഏറ്റവും കൂടുതൽ വിശകലനം ചെയ്യപ്പെട്ട സിനിമയെന്ന്. അതിന്റെ ഓരോ വിശദാംശത്തിലേക്കും ഇറങ്ങി, പഠിച്ച്, ആസ്വദിച്ച് അത്രയധികം എഴുത്തുകളും മറ്റും ഉണ്ടായ സിനിമ.
ഓൺലൈൻ റിവ്യൂകളും റോസ്റ്റിങ് എന്നു പറയുന്ന സംഗതിയും മറ്റും സിനിമയ്ക്കു ഗുണമേ ചെയ്യൂ എന്നാണ് എനിക്കു തോന്നുന്നത്. കാരണം സിനിമയെ നശിപ്പിക്കാൻ പറ്റുന്നത്ര ശക്തിയൊന്നും ഈ പറയുന്ന സംഗതികൾക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. താൽക്കാലികമായി ആരെയെങ്കിലും ചീത്ത വിളിക്കാനോ റോസ്റ്റ് ചെയ്യാനോ ഒക്കെ പറ്റുമായിരിക്കാം. പക്ഷേ ഒരു കലാരൂപമെന്ന നിലയ്ക്ക് സിനിമയെ തകർക്കാനുള്ള ശേഷിയൊന്നും അവയ്ക്കുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല.
ശരിക്കും ഒരു ഇന്റർനെറ്റ് വിപ്ലവം നമ്മുടെ സിനിമകളെയും അതിന്റെ ഡീറ്റെയിലുകളെയും പുറത്തേക്ക് എത്തിക്കുന്നതിൽ സഹായിച്ചിട്ടുണ്ട്. ഒടിടി വന്നതോടെ ആ എക്സ്പോഷർ വളരെയേറെ കൂടി. ഇന്ത്യയിൽ ഹിന്ദി, തെലുങ്കു സിനിമകൾ മാത്രമല്ല ഉള്ളതെന്നും മലയാളത്തിലും അതിശയകരങ്ങളായ സിനിമകളുണ്ടാകുന്നുവെന്നും പുറത്തുള്ള പ്രേക്ഷകർ മനസ്സിലാക്കി. നമ്മുടെ സിനിമാ സമീപനം അവിടെയെല്ലാം ചർച്ച ചെയ്യപ്പെട്ടു. നല്ല സിനിമകളും പരീക്ഷണ ചിത്രങ്ങളും താര ചിത്രങ്ങളും താരങ്ങൾ ഇല്ലാത്ത ചിത്രങ്ങളുമൊക്കെ ഒരേപോലെ ചർച്ച ചെയ്യപ്പെടുന്ന, പ്രോത്സാഹിപ്പിക്കപ്പെടുന്ന ഇൻഡസ്ട്രിയായി മലയാളം മാറിയതിൽ ഒടിടി പ്ലാറ്റ്ഫോമുകൾ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഒടിടി വരുന്നതിന് മുൻപും, ഇവിടുത്തെ ഫിലിം സൊസൈറ്റികളും സിനിമയോടു താൽപര്യമുള്ളവരുമൊക്കെ ഒരുപാട് സിനിമകൾ ഇന്റർനെറ്റിൽ കണ്ടു തുടങ്ങിയിരുന്നു. അങ്ങനെ ഇന്റർനെറ്റിലൂടെ നമുക്ക് ഇങ്ങോട്ടു കിട്ടിയത് മുഴുവൻ ഇവിടെയുണ്ടാകുന്ന സിനിമകളിലൂടെ, നമ്മുടെ ഇൻഡസ്ട്രിയിലൂടെ പുറത്തേക്ക് പോവുകയാണ്. ഒരു ഗിവ് ആൻഡ് ടേക്ക് എന്നു പറയാം.
∙ അത് ഫിലിം മേക്കേഴ്സിന് സത്യത്തിൽ വെല്ലുവിളിയല്ലേ. കാരണം പ്രേക്ഷകരും അപ്ഗ്രേഡ് ചെയ്യപ്പെടുകയാണല്ലോ...
തീർച്ചയായും വെല്ലുവിളി തന്നെയാണ്. അതിൽ യാതൊരു സംശയവുമില്ല. കഴിഞ്ഞ പത്തു വർഷത്തെ മലയാള സിനിമയുടെ, അല്ലെങ്കിൽ ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയുടെയാകെ പോക്കു നിരീക്ഷിച്ചാൽ മനസ്സിലാവും, പ്രേക്ഷകർ ഡിമാൻഡിങ് ആയി മാറി. അവരുടെ വിഷ്വൽ ലിറ്ററസി വളരെയേറെ കൂടി, സിനിമയെപ്പറ്റിയുള്ള അറിവു കൂടി. സിനിമകളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി.
∙ അതേസമയം ഇതിന്റെയൊരു ഭാഗമായിത്തന്നെ വരുന്നതാണല്ലോ ഓൺലൈൻ റിവ്യൂവർമാരും യുട്യൂബർമാരുമൊക്കെ. അത്തരം റിവ്യൂകളുടെ പേരിൽ വിവാദങ്ങളുമുണ്ടാകുന്നു. ചില സിനിമകളെ മനപ്പൂർവം തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണങ്ങളുണ്ടാകുന്നു. അത് ഇൻഡസ്ട്രിയെ പിന്നോട്ടടിക്കുകയല്ലേ?
ഒരു പോപ്പുലർ മീഡിയമാണല്ലോ സിനിമ. നൂറ്റാണ്ടിന്റെ കല എന്നു വിശേഷിപ്പിക്കപ്പെടുന്നത്. അത്രയധികം ശക്തിയും പോപ്പുലാരിറ്റിയും ഉള്ള ഒരു മാധ്യമം എന്ന നിലയ്ക്ക് സ്വാഭാവികമായും ഇതിനെ ചുറ്റിപ്പറ്റി ഒരുപാട് സംഗതികൾ വളരും. അങ്ങനെ വളരുന്നതാണ് ഓൺലൈൻ റിവ്യൂകളും റോസ്റ്റിങ് എന്നു പറയുന്ന സംഗതിയും മറ്റും. അവയൊക്കെ ഈ വളർച്ചയുടെ ഉപോൽപന്നങ്ങളാണ്. അതു സിനിമയ്ക്കു ഗുണമേ ചെയ്യൂ എന്നാണ് എനിക്കു തോന്നുന്നത്. കാരണം സിനിമയെ നശിപ്പിക്കാൻ പറ്റുന്നത്ര ശക്തിയൊന്നും ഈ പറയുന്ന സംഗതികൾക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. താൽക്കാലികമായി ആരെയെങ്കിലും ചീത്ത വിളിക്കാനോ റോസ്റ്റ് ചെയ്യാനോ ഒക്കെ പറ്റുമായിരിക്കാം. പക്ഷേ ഒരു കലാരൂപമെന്ന നിലയ്ക്ക് സിനിമയെ തകർക്കാനുള്ള ശേഷിയൊന്നും അവയ്ക്കുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല.
∙ പക്ഷേ സിനിമയിലെ മനുഷ്യരെ അത് ദോഷകരമായി ബാധിക്കുന്നില്ലേ?
തീർച്ചയായും. അത്തരം കാര്യങ്ങൾ വളരെ വ്യക്തിപരമോ, ഒരു വിമർശനം എന്നതിനപ്പുറം വ്യക്തിഹത്യയോ ആകരുത്. ആക്ഷേപഹാസ്യമെന്ന പേരിൽ ആളുകളെ ചീത്തവിളിക്കുകയോ പരസ്യമായി അപമാനിക്കുകയോ ചെയ്യരുത്. അത്തരം പ്രവൃത്തികൾ അതു ചെയ്യുന്നവരുടെ വ്യക്തിത്വവും സ്വഭാവവുമൊക്കെ അനുസരിച്ചിരിക്കും. പക്ഷേ അതൊന്നും സിനിമ എന്ന കലാരൂപത്തെയോ വ്യവസായത്തെയോ ബാധിക്കില്ല.
∙ ഛായാഗ്രാഹകൻ എന്ന നിലയിൽ താങ്കളുടെ അരങ്ങേറ്റമായിരുന്നല്ലോ റൈഫിൾക്ലബ്. മുൻപ് ഹാഗറിൽ ക്യാമറ ചെയ്യുമെന്നു പറഞ്ഞിരുന്നു. സിനിമാട്ടോഗ്രഫിയിൽ താൽപര്യം വന്നതെങ്ങനെയാണ്? അത് നേരത്തേ ഉള്ളതാണോ?
അതെ. മഹാരാജാസ് കോളജിൽ പഠിക്കുന്ന കാലത്തുതന്നെ എന്റെ കയ്യിൽ മാമായുടെ ഒരു ചെറിയ ഡിഎച്ച്എസ് ക്യാമറ ഉണ്ടായിരുന്നു. അതിൽ ഞാൻ മഹാരാജാസിൽ മഴയൊക്കെ ഷൂട്ട് ചെയ്യുമായിരുന്നു. ക്യാമറയുമായി അന്നുതൊട്ടേ എനിക്കൊരു അടുപ്പമുണ്ട്. മാമായുടെ മകളുടെ കല്യാണം ഞാനാണു ഷൂട്ട് ചെയ്തത്. പിന്നീടു സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായപ്പോൾ, ‘സ്വപ്നക്കൂടി’ൽ എന്റെ ജോലി ഒരു ചെറിയ വിഡിയോ ക്യാമറയിൽ വിഡിയോ കണ്ടിന്യൂയിറ്റി ഷൂട്ട് ചെയ്യുക എന്നതായിരുന്നു. അന്നു ഫിലിമിലാണ് ഷൂട്ടിങ്. സുകുവേട്ടൻ (ക്യാമറാമാൻ പി.സുകുമാർ) ഫ്രെയിം വയ്ക്കുമ്പോൾ ഏതു ലെൻസ് ആണ്, ഏകദേശം എത്ര റേഞ്ച് വരും എന്നൊക്കെ നോക്കിയിട്ട് ആ ക്യാമറയുടെ തൊട്ടിപ്പുറത്തു തന്നെ ഞാൻ വിഡിയോ ക്യാമറ വയ്ക്കും. ഷോട്ട് കഴിഞ്ഞിട്ട് ഡയറക്ടർക്കോ മറ്റു ഡിപ്പാർട്ട്മെന്റുകൾക്കോ കണ്ടിന്യൂയിറ്റി ചെക്ക് ചെയ്യാൻ ആ വിഡിയോ ക്യാമറ നോക്കിയാൽ മതി. പിന്നീടാണ് മോണിറ്റർ സംവിധാനമൊക്കെ വന്നത്. ആ സമയത്തൊക്കെ എനിക്ക് വിഡിയോ ക്യാമറയിൽ കണ്ടിന്യൂയിറ്റി ഷൂട്ട് ചെയ്യുകയായിരുന്നു ജോലി. ഫൊട്ടോഗ്രഫിയിലും താൽപര്യമുണ്ടായിരുന്നു. പടങ്ങളൊക്കെ എടുക്കുമായിരുന്നു. സിനിമാട്ടോഗ്രഫിയും ഒരാഗ്രഹമായിരുന്നു.
എന്റെ ഏറ്റവും കൂടുതൽ സിനിമകളിൽ ക്യാമറ ചെയ്തിട്ടുള്ളത് സമീർ താഹിറും ഷൈജു ഖാലിദുമാണ്. സുഹൃത്തുക്കൾ എന്ന നിലയിൽ സ്വാഭാവികമായും അവരിൽ നിന്നൊക്കെ ഒരുപാടു കാര്യങ്ങൾ പഠിച്ചു. എനിക്കും സിനിമാട്ടോഗ്രഫറാകണം എന്ന ആഗ്രഹവും അതിനുള്ള ധൈര്യവും തോന്നിയത് സമീറിലും ഷൈജുവിലുംനിന്നു കിട്ടിയ പാഠങ്ങളും പ്രചോദനവും കൊണ്ടാണ്.
∙ ക്യാമറയിലുള്ള താൽപര്യം സംവിധായകൻ എന്ന നിലയിൽ എങ്ങനെയാണു സഹായമായത്?
സംവിധായകൻ എന്ന നിലയിൽ നമുക്കു കുറെക്കൂടി നിയന്ത്രണമുണ്ടാകും. ക്യാമറ മറ്റൊരാൾ ചെയ്യുമ്പോൾ ഉണ്ടാകാനിടയുള്ള കമ്യൂണിക്കേഷൻ പ്രശ്നങ്ങളോ മറ്റ് ആശയക്കുഴപ്പങ്ങളോ ഉണ്ടാവില്ല. നമുക്ക് ആഗ്രഹിക്കുന്ന രൂപത്തിൽ ചെയ്യാം. റൈഫിൾ ക്ലബിൽ എന്റെ തീരുമാനമായിരുന്നു ഞാൻ തന്നെ ഷൂട്ട് ചെയ്യുക എന്നത്. അതിന്റെ പ്രധാന കാരണം, ആ സിനിമയുടെ മൊത്തം പ്രൊഡക്‌ഷനിൽ സിനിമാട്ടോഗ്രഫി എന്ന ഡിപ്പാർട്ട്മെന്റ് വളരെ പ്രധാനമായിരുന്നുവെന്നതാണ്. അത്രയധികം ആർട്ടിസ്റ്റുകളും വലിയ പ്രൊഡക്‌ഷൻ സെറ്റപ്പുമൊക്കെയുണ്ട്. ശ്യാമും ദിലീഷും സുഹാസുമൊക്കെ അടങ്ങുന്ന ഫുൾ ടീം നമ്മുടെ കൂടെയുണ്ട് അസിസ്റ്റന്റ് ഡയറക്ടർമാരുടെ ടീമും സ്ട്രോങ് ആയിരുന്നു. സ്വാഭാവികമായും എനിക്ക് ഹാൻഡിൽ ചെയ്യാൻ പറ്റുന്ന സാഹചര്യമായിരുന്നു. അബ്സല്യൂട്ട് കൺട്രോൾ ഓവർ ദ് പ്രൊഡക്‌ഷൻ എന്നതായിരുന്നു എന്റെ ഐഡിയ. ഇങ്ങനെയൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ച്, അതിന്റെ ലുക്ക് സെറ്റ് ചെയ്ത് അങ്ങനെ ഷൂട്ട് ചെയ്യുകയായിരുന്നു. അതിന് എഴുത്തുകാരുടെ വലിയ പിന്തുണ ആവശ്യമാണ്. ശ്യാമിനെയും ദിലീഷിനെയും പോലുള്ള സീനിയർ ആളുകളുള്ളതുകൊണ്ടും സഹസംവിധായകർ നല്ല ടീമായതുകൊണ്ടും എനിക്കതു നന്നായി കൈകാര്യം ചെയ്യാൻ പറ്റി. അല്ലെങ്കിൽ അത് ഒട്ടും എളുപ്പമല്ല. പക്ഷേ ഞങ്ങളെല്ലാവരും അത് ആസ്വദിച്ചു.
∙ ഡബ്ല്യുസിസി രൂപീകരിച്ചിട്ട് എട്ടു വർഷമാകുന്നു. തുടക്കം മുതൽ അതിനെ പിന്തുണയ്ക്കുന്ന ആളാണ് താങ്കൾ. ആ സംഘടനയ്ക്ക് മലയാള സിനിമാ വ്യവസായത്തിലെ സ്ത്രീകളുടെ അവസ്ഥയിൽ കാര്യമായ മാറ്റം വരുത്താനായോ?
ഉറപ്പായിട്ടും. ഡബ്ല്യുസിസിയുടെ രൂപീകരണത്തിനു മുൻപും ശേഷവും സിനിമാ വ്യവസായത്തിലുണ്ടായ വ്യത്യാസം വളരെ പ്രകടമാണ്. ഡബ്ല്യുസിസി പ്രധാനമായും ഒരു ബോധവൽക്കരണമാണ് സാധ്യമാക്കിയത്. ഇൻഡസ്ട്രിയിലും പുറത്തുമുള്ള ആളുകളെ ബോധവൽക്കരിക്കാനും കാര്യങ്ങളുടെ ഗൗരവം ഭരണാധികാരികൾക്കു മനസ്സിലാക്കാനുമൊക്കെ അതു സഹായിച്ചിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലാകെ ഇംപാക്ട് ഉണ്ടാക്കിയ മൂവ്മെന്റാണ് ഡബ്ല്യുസിസി എന്നാണ് എന്റെ അഭിപ്രായം.
∙ ഡബ്ല്യുസിസി അംഗങ്ങളിൽ പലരും പറഞ്ഞിട്ടുണ്ട് അവർക്കു പലപ്പോഴും ഒഴിവാക്കലുകളോ അവസരം നിഷേധിക്കലുകളോ നേരിടേണ്ടിവന്നിട്ടുണ്ടെന്ന്. അടുത്തിടെ പാർവതി തിരുവോത്ത് തന്നെ അതിനെപ്പറ്റി സംസാരിച്ചിരുന്നു. ഡബ്ല്യുസിസിയെ പിന്തുണച്ചതിന്റെ പേരിൽ താങ്കൾക്ക് അത്തരം മാറ്റിനിർത്തൽ നേരിടേണ്ടി വന്നിട്ടുണ്ടോ?
ആരുടെയും കൂടെ പോയി നിൽക്കാൻ ഉദ്ദേശിക്കുന്ന ആളല്ല ഞാൻ. എന്നും മാറിയാണു നിന്നിട്ടുള്ളത്. അങ്ങനെയൊരു നിലപാടെടുക്കുമ്പോൾ ബുദ്ധിമുട്ടിക്കാനൊക്കെ ഉറപ്പായും ശ്രമിക്കുമല്ലോ. എന്നെയും കൂടി ഒപ്പം നിർത്തൂ എന്നു പറഞ്ഞു പോയി നിൽക്കാത്തതുകൊണ്ട് മാറ്റിനിർത്തൽ പോലുള്ളവ ഉണ്ടായിട്ടില്ല. പക്ഷേ എതിർപ്പുകളും പല രീതിയിലുള്ള ബുദ്ധിമുട്ടിക്കലുകളും സിനിമയിറങ്ങുന്ന സമയത്തുള്ള ആക്രമണങ്ങളുമൊക്കെ നടക്കുന്നുണ്ടെന്ന് നമുക്കറിയാം. സ്വാഭാവികമായും നമ്മൾ ഒരു നിലപാട് എടുക്കുമ്പോൾ– പ്രത്യേകിച്ച് ഇതുപോലെയുള്ള വിഷയങ്ങളിൽ– ഇത്തരം നീക്കങ്ങൾ പ്രതീക്ഷിക്കണം. അതിനെയും തരണം ചെയ്യാനുള്ള മാർഗങ്ങൾ ആലോചിച്ച് നമുക്കു മുന്നോട്ടു തന്നെ പോകാൻ പറ്റും. എനിക്കു തോന്നുന്നില്ല അത്തരം ഭീഷണികൾ ശാശ്വതമാണെന്ന്. കാലക്രമേണ അതൊക്കെ മാറി മറ്റൊരു സംസ്കാരം തന്നെ രൂപപ്പെടുമെന്നാണ് കാലം നമ്മോടു പറയുന്നത്
∙ തുറന്ന അഭിപ്രായ പ്രകടനങ്ങളുടെയും രാഷ്ട്രീയ ചായ്‌വിന്റെയും പേരിൽ പലപ്പോഴും താങ്കൾക്കു നേരേ സോഷ്യൽ മീഡിയയിലടക്കം കടുത്ത ആക്രമണങ്ങൾ നടക്കാറുണ്ട്...
ഉണ്ട്. അതും ഞാൻ പ്രതീക്ഷിച്ചതാണ്. നമ്മൾ ഒരു നിലപാട് എടുത്താൽ സ്വാഭാവികമായും എതിർപ്പുകളുണ്ടാകും. പറയുന്ന ആൾ ആരാണ് എന്നതിനനുസരിച്ച് അതിന്റെ ശക്തി കൂടുകയോ കുറയുകയോ ചെയ്യും. വളരെ നിർണായകമായ രാഷ്ട്രീയ ഘട്ടങ്ങളിൽ നിലപാട് എടുക്കേണ്ടി വന്നപ്പോൾ, അതു തുറന്നു പറയാൻ കഴിഞ്ഞതിൽ എനിക്കു വളരെ സംതൃപ്തിയുണ്ട്. ഇല്ലെങ്കിൽ വലിയ കുറ്റബോധമുണ്ടായേനെ. സത്യസന്ധമായിത്തന്നെ നിലപാടുകൾ തുറന്നു പറയാൻ എനിക്കു പറ്റിയിട്ടുണ്ട്. അത് ആർക്കെങ്കിലും ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് നമുക്കു പറയാൻ പറ്റില്ല. അതൊരു പോപ്പുലർ അഭിപ്രായം ആവണമെന്നില്ല. അപ്പോൾ എതിർപ്പു സ്വാഭാവികമാണ്. അതിൽ എനിക്കു പരാതിയുമില്ല.
∙ കലാകാരന്മാർ രാഷ്ട്രീയനിലപാടുകൾ തുറന്നുപറയുന്നതിന്റെ പേരിൽ തർക്കങ്ങളും വിവാദങ്ങളുമൊക്കെ ഉണ്ടാകുന്നുണ്ട്. അടുത്തിടെ എം.മുകുന്ദന്റെ ഒരു പ്രസ്താവന – എഴുത്തുകാർ സർക്കാരിനൊപ്പം നിൽക്കണം എന്നത് – വിവാദമായിരുന്നു. അത്തരം വിവാദങ്ങളെ എങ്ങനെ കാണുന്നു?
അങ്ങനെ പ്രഖ്യാപിക്കണമെന്നു നിർബന്ധമില്ല. പ്രഖ്യാപിക്കുന്നതു കൊണ്ടു കുഴപ്പവുമില്ല. കാരണം അതാണല്ലോ ജനാധിപത്യം. ഞാൻ സിനിമയിൽ വന്നിട്ട് രാഷ്ട്രീയമുണ്ടായ ആളല്ല. രാഷ്ട്രീയ, സാമൂഹിക പ്രവർത്തനങ്ങളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നവരാണ് എന്റെ കുടുംബം. വളരെ ചെറുപ്പം മുതൽ ഞാനും അത്തരം പ്രവർത്തനങ്ങളുടെ ഭാഗമാണ്. എന്റെ ചേട്ടൻ ഒരു പാർട്ടി മെംബറാണ്. വളരെ സജീവമായി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഞാനാണ് എസ്എഫ്ഐ കാലത്തിനു ശേഷം പാർട്ടിയിൽ പ്രവർത്തിക്കാതിരുന്നത്. സിനിമയിൽ വന്നിട്ട് രാഷ്ട്രീയക്കാരനായതല്ല ഞാൻ. വളരെ സജീവമായി രാഷ്ട്രീയത്തിൽ പ്രവർത്തിച്ച്, അതു മതിയാക്കി സിനിമയിൽ വന്ന ആളാണ്. സിനിമയിൽ നിൽക്കുന്ന സമയത്ത് എല്ലാം നമുക്ക് ഒഴിവാക്കാൻ പറ്റില്ല. ഒരു പൗരൻ എന്ന നിലയിൽ നമ്മൾ പറയുന്നതു കേൾക്കാൻ പത്തു പേർ ഉണ്ടെങ്കിൽ, നമ്മുടെ നിലപാട് അറിയിക്കുന്നത് നല്ലതാണ്.
∙ സോൾട്ട് ആൻഡ് പെപ്പറിനു ശേഷമുള്ള താങ്കളുടെ സിനിമകൾക്ക് പലപ്പോഴും ഒരു സന്ദേശം നൽകൽ സ്വഭാവമോ കൂടുതൽ റിയലിസ്റ്റിക് ആകാനുള്ള ശ്രമമോ ഉണ്ടെന്നു തോന്നിയിട്ടുണ്ട്. പക്ഷേ റൈഫിൾ ക്ലബ്ബിൽ തീർത്തും കമേഴ്സ്യൽ എന്റർടെയ്നറിലേക്കു മടങ്ങിവന്നിട്ടുണ്ട്. അതു വൻ വിജയവുമായി. അങ്ങനെയൊരു വഴിമാറ്റം ബോധപൂർവമായിരുന്നോ?
ബോധപൂർവമാണ്. ഓരോ സിനിമയും ചെയ്യുമ്പോൾ, മുൻപത്തേതു പോലെ ആവരുത് എന്ന ചിന്തയുണ്ട്. ഒരേ പോലെ സിനിമ ചെയ്യാൻ ഞാൻ ശ്രമിക്കാറില്ല. അതെനിക്കു പറ്റുകയുമില്ല. അപ്പോൾ ഈ പറഞ്ഞ നിരീക്ഷണം കൃത്യമാണ്. സോൾട്ട് ആൻഡ് പെപ്പറിനു ശേഷം സിനിമയ്ക്കായി ഞാൻ തിരഞ്ഞെടുത്ത തീമുകൾക്ക് സമൂഹവുമായി എന്തെങ്കിലും കാര്യത്തിൽ കണക്‌ഷനുണ്ടായിട്ടുണ്ട്. അതിൽ സാമൂഹിക വിമർശനവും ഉൾച്ചേർന്നു പോയിട്ടുണ്ട്. ബോധപൂർവമായ ശ്രമമായിരുന്നു അത്. ഞാനൊരു കമേഴ്സ്യൽ സംവിധായകനാണ്. ചെയ്തതൊക്കെ കമേഴ്സ്യൽ സിനിമകളാണ് എന്നാണു ഞാൻ വിശ്വസിക്കുന്നതും. അവയിലെല്ലാം പാട്ട് അടക്കമുള്ള കമേഴ്സ്യൽ ഘടകങ്ങളുണ്ടായിരുന്നു. ആർട്ട് ഹൗസ് എന്നു തോന്നിക്കുന്ന സിനിമകളൊന്നും ഞാൻ ചെയ്തിട്ടില്ല. 22 എഫ്കെ പോലും പാട്ടുകളും മറ്റും വച്ച് ഒരു കമേഴ്സ്യൽ സിനിമയുടെ കളറിലാണ് ചെയ്തത്. ഇടുക്കി ഗോൾഡും അങ്ങനെയായിരുന്നു. നീലവെളിച്ചത്തെപ്പോലും ഞാനൊരു കമേഴ്സ്യൽ സിനിമയായാണ് സമീപിച്ചത്. പക്ഷേ പ്രേക്ഷകർ ഉദ്ദേശിക്കുന്നത് അതായിരിക്കണമെന്നില്ല.
റൈഫിൾ ക്ലബ്ബ് പെട്ടെന്നുണ്ടായ ഒരു ആലോചനയാണ്. ദിലീഷ് നായരുടെ ‘ലൗലി’ ഷൂട്ട് ചെയ്യുന്ന സമയത്ത് ഞങ്ങൾ താമസിച്ചിരുന്നത് മുട്ടം റൈഫിൾ ക്ലബ്ബിന് എതിരെയുള്ള ഒരു അപ്പാർട്ട്മെന്റിലാണ്. ദിവസവും ഷൂട്ടിങ്ങിനു പോകാൻ ഇറങ്ങുമ്പോൾ റൈഫിൾ ക്ലബ്ബിലേക്കുള്ള ബോർഡ് കാണാം. ഞാനും ദിലീഷും ഒരു വണ്ടിയിലാണ് പോകുന്നത്. അപ്പോൾ ക്ലബ്ബിന്റെ ബോർഡ് കണ്ട്, ഇങ്ങനെയൊരു പടം രസമായിരിക്കുമെന്നു ദിലീഷിനോടു പറഞ്ഞതാണ്. ആലോചിച്ചു വന്നപ്പോൾ നല്ല ഹരമുണ്ട്. പിന്നെ ശ്യാമും ഞാനും ദിലീഷുമടക്കം ഞങ്ങളെല്ലാവരും കൂടി ചെയ്യുന്ന സിനിമ. ശ്യാമും ഞാനും കൂടിയുള്ള പടങ്ങൾക്ക് കുറച്ചു ഗ്യാപ് വന്നിരുന്നു. അപ്പോൾ എല്ലാവരും കൂടി ഒരുമിക്കുന്ന ഒരു സിനിമ കുറേ കാലങ്ങൾക്കു ശേഷം ഉണ്ടാവുന്നു. ആ ഫൺ ആണ് ശരിക്കും ആ സിനിമയിൽ ഉള്ളത്.
∙ ഇപ്പോൾ മലയാള സിനിമാ വ്യവസായത്തിലെ സജീവ ചർച്ചാ വിഷയമാണ് ഉയരുന്ന നിർമാണച്ചെലവും താരങ്ങളുടെ പ്രതിഫലവും. അതിന്റെ പേരിലുളള തർക്കം ഒരു സമരത്തിന്റെ വക്കിൽ വരെയെത്തുകയും ചെയ്തു. താങ്കൾ ഒരു നിർമാതാവു കൂടിയാണല്ലോ. താരങ്ങളുടെ പ്രതിഫലമാണോ യഥാർഥ പ്രതിസന്ധി? താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യത്തെ എങ്ങനെ കാണുന്നു?
താരങ്ങളുടെ പ്രതിഫലമാണ് പ്രതിസന്ധിയുണ്ടാക്കുന്നത് എന്ന വാദത്തിന്റെ ലോജിക് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. താരം എന്നത് ജനസമ്മതിയാണ്. ഒരു താരത്തിന്റെ പോപ്പുലാരിറ്റി ഉപയോഗപ്പെടുത്തി ഒരു സിനിമ വിൽക്കാനൊരുങ്ങുമ്പോൾ, ആ പോപ്പുലാരിറ്റി ഉള്ളയാൾ സ്വാഭാവികമായും അയാളുടെ മൂല്യം അല്ലെങ്കിൽ വില പറയുമല്ലോ. അത് ന്യായമായ ഒരു കച്ചവടമല്ലേ.
താരങ്ങൾ വലിയ ശമ്പളം വാങ്ങുന്നുവെന്ന് ഒരു നിർമാതാവിന് പരാതിപ്പെടാം. പക്ഷേ എങ്ങനെയാണ് നമുക്ക് ഒരു ആർട്ടിസ്റ്റിനോട് ‘നിങ്ങളുടെ ശമ്പളം ഇത്രയാണ്’ എന്നു പറയാനാവുക? അത് അയാളല്ലേ നിശ്ചയിക്കുന്നത്. പരാതി കൊണ്ടോ സമരം കൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നമാണതെന്ന് എനിക്കു തോന്നുന്നില്ല. പിന്നെ, താരങ്ങളുടെ സിനിമകൾ മാത്രമല്ലല്ലോ ഇവിടെ വിജയിക്കുന്നത്. അല്ലാത്ത സിനിമകളും വിജയിക്കുന്നുണ്ടല്ലോ. താരങ്ങളുടെ സിനിമകൾ തുടർച്ചയായി ഹിറ്റടിക്കുന്നുമില്ല.
എന്റെ അനുഭവം തന്നെ പറഞ്ഞാൽ, ഞാൻ നിർമിച്ചവയിൽ പരാജയപ്പെട്ട സിനിമകളിൽ പല താരങ്ങൾക്കും പലപ്പോഴും പൂർണമായും പ്രതിഫലം കൊടുക്കാൻ പറ്റിയിട്ടില്ല. അപ്പോൾ, അടുത്ത പടത്തിൽ മുഴുവൻ തരാം എന്നു പറയാറുണ്ട്. ടൊവിനോയ്‌ക്കൊക്കെ ഇപ്പോഴും ഞാൻ പണം കൊടുക്കാനുണ്ട്. അവർ സഹകരിക്കുകയും ചെയ്യും.
∙ മലയാളത്തിൽ നിർമിക്കപ്പെടുന്ന ഭൂരിഭാഗം ചിത്രങ്ങളും നഷ്ടമാണെന്നാണ് നിർമാതാക്കൾ അടക്കമുള്ളവർ പറയുന്നത്. അതേസമയം, 2024ൽ വിജയചിത്രങ്ങളുടെ നീണ്ടനിര തന്നെ ഉണ്ടായിരുന്നു താനും. സത്യത്തിൽ എവിടെയാണ് കുഴപ്പം?
ഇപ്പോൾ മുൻപത്തേക്കാൾ കൂടുതൽ സിനിമകൾ ഇറങ്ങുന്നുണ്ട്. മാത്രമല്ല, എന്റർടെയ്ൻമെന്റിന് ഒരുപാടുതരം മാർഗങ്ങളുമുണ്ട്. അങ്ങനെ വരുമ്പോൾ, ഒരു സിനിമാറ്റിക് എക്സ്പീരിയൻസ് ഉറപ്പുനൽകുന്ന സിനിമയ്ക്കു മാത്രമേ ആളുകൾ കയറൂ. ഒരു സിനിമയ്ക്ക് പോകുന്നത് ചെറിയ ചെലവല്ലല്ലോ. ടിക്കറ്റിന്റെ പണം മാത്രമല്ല, യാത്രച്ചെലവ്, ഭക്ഷണം അങ്ങനെ പലതുണ്ട്. സ്വാഭാവികമായും ഒരു കുടുംബത്തിന് മാസത്തിൽ ഒരു സിനിമയിൽ കൂടുതൽ താങ്ങാൻ പറ്റിയെന്നു വരില്ല. ഇവിടെ ആഴ്ചയിൽ നാലഞ്ചു പടങ്ങൾ റിലീസ് ചെയ്യുന്നുണ്ട്. അപ്പോൾ എല്ലാ സിനിമയും ഓടണമെന്നു നമ്മൾ വാശി പിടിക്കുന്നതിൽ കാര്യമില്ല. ജനങ്ങൾ ബുദ്ധിയുള്ളവരാണല്ലോ. ഏതു സിനിമയാണ് ഓടുകയെന്ന് അവർക്കറിയാം. അടുത്ത കാലത്ത് ഏതു നല്ല സിനിമയാണ് ഇവിടെ പരാജയപ്പെട്ടിട്ടുള്ളത്? എന്തെങ്കിലും തരത്തിൽ ഓടുന്ന സിനിമയാണെങ്കിൽ ഉറപ്പായും കേരളത്തിൽ ഇപ്പോൾ ഓടും. അപ്പോൾ, ഒരു നല്ല സിനിമ വന്നു പരാജയപ്പെട്ടു എന്നു പറയാൻ പറ്റില്ല. ചിലപ്പോൾ സിനിമ മോശമായതു കൊണ്ടാവാം ഓടാത്തത്.
∙ സമീപകാലത്തു വിജയിച്ച പല ചിത്രങ്ങളും– അന്യഭാഷാ സിനിമകളടക്കം– കടുത്ത വയലൻസിന്റെ പേരിൽ വിമർശിക്കപ്പെട്ടിട്ടുമുണ്ട്. റൈഫിൾ ക്ലബ്ബിലും ചോരചിന്തലും വെടിവയ്പുമൊക്കെയുണ്ട്. സിനിമയിലെ വയലൻസ് അതിന്റെ സ്രഷ്ടാവിന്റെ മനോനിലയെ പ്രതിഫലിപ്പിക്കുന്നതാണോ? അത് സിനിമ പോലെ സമൂഹവുമായി ഇഴുകിച്ചേർന്ന ഒരു കലാരൂപത്തിനു നല്ലതാണോ?
സിനിമകളിൽ വയലൻസ് മുൻപേ ഉള്ളതാണല്ലോ, മാറ്റം വന്നത്, വയലൻസ് സിനിമയിൽ ഉപയോഗിക്കുന്ന രീതിക്കും അതിന്റെ ഉദ്ദേശ്യത്തിനുമാണ്. വലിയ വിമർശനം ഈ കാര്യത്തിൽ ഉയർന്നുവരുന്നു. സ്രഷ്ടാവിന്റെ മനോനിലയാണോ അങ്ങനെ പ്രതിഫലിക്കുന്നത് എന്നതിനെപ്പറ്റി ആധികാരികമായി പറയാൻ എനിക്കു കഴിയില്ല. എന്നാൽ അതു സംബന്ധിച്ചു സമൂഹത്തിൽ നടക്കുന്ന ചർച്ചകളെ സിനിമാ പ്രവർത്തകർ ഗൗരവത്തോടെതന്നെ കാണണം.
∙ ആഷിക് അബു സിനിമകളിൽ വലിയ സംഘർഷങ്ങൾക്കും ആക്‌ഷനും ഇടയിൽ മ്യൂസിക്കൽ നോട്ട് ഇട്ട് സോഫ്റ്റ് ആക്കാൻ ശ്രമിക്കുന്നുണ്ട്. ഡാഡി കൂളിലും ഗാങ്സ്റ്ററിലുമൊക്കെ അതുണ്ട്. റൈഫിൾ ക്ലബ്ബിൽ വെടിവയ്പിനിടെ ഒരു ചുംബനരംഗം വച്ച് വയലൻസിനെ കവർ ചെയ്ത് അവതരിപ്പിക്കുന്നത് പോലെ തോന്നുന്നുണ്ട്. അതു മനപ്പൂർവം കൊണ്ടുവരുന്നതാണോ?
അതു മനപ്പൂർവമല്ല. കാര്യങ്ങളെ റൊമാന്റിസൈസ് ചെയ്യുകയാണല്ലോ സിനിമയിൽ ചെയ്യുന്നത്. വയലൻസും ആക്‌ഷനും മറ്റും കാണിക്കേണ്ടി വരുമ്പോൾ പ്രേക്ഷകർക്കു ബുദ്ധിമുട്ടു തോന്നാത്ത രീതിയിൽ, അതേസമയം ഇംപാക്ട്ഫുൾ ആയി വരാൻ എന്താ ചെയ്യാൻ പറ്റുകയെന്നാണു ചിന്തിക്കുക. റൈഫിൾ ക്ലബ്ബിൽ, ഒരു ഷൂട്ടിങ് ഗെയിം കാണുന്ന ഫീലാണ് പ്രേക്ഷകർക്ക് ഉണ്ടാകേണ്ടത് എന്ന തീരുമാനത്തിലാണ് മ്യൂസിക്കൽ മൊണ്ടാഷുകൾ വച്ചത്. അങ്ങനെ സ്റ്റൈലൈസ്‌ഡ് ആക്കിയതു കൊണ്ടാണ് വെടിവയ്പിന്റെ ഭയങ്കരമായ ഒരവസ്ഥ കാണികൾക്കു തോന്നാതിരുന്നത്. ഒരു ഗെയിമിന്റെ ഫീലും അതിന്റെ ഹരവും മാത്രമേ ഉണ്ടാകൂ. റൈഫിൾ ക്ലബ്ബ് ലൈറ്റായ സിനിമയാണ്. തമാശകളും ഭക്ഷണവും കള്ളുകുടിയും പ്രണയവുമൊക്കെയായി പോകുന്നത്. അതിനിടയിൽ വരുന്ന വെടിവയ്പിന് ഒരു ഗെയിമിന്റെ സ്വഭാവം വരുത്തുകയാണു ചെയ്തത്. എനിക്ക് തോന്നുന്നത്, എന്റെ ടേസ്റ്റാണ് അതെന്നാണ്. അതിൽ പല സ്വാധീനങ്ങൾ ഉണ്ടാകും. പല ഫിലിം മേക്കേഴ്സും എന്നെ സ്വാധീനിച്ചിട്ടുണ്ടാവും. അങ്ങനെ രൂപപ്പെട്ടുവന്ന അഭിരുചിയും മേക്കിങ് രീതിയുമാകും അത്.
∙ ചില സിനിമകളിൽ അഭിനയിച്ചിരുന്നല്ലോ. എന്തുകൊണ്ടാണ് അഭിനയം തുടരാതിരുന്നത്?
എനിക്കത് ഒട്ടും കംഫർട്ടബിളല്ല. അഭിനയം വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്. രാജീവ് രവിയും അമൽനീരദും സൗബിനും ഒക്കെയുള്ളതു കൊണ്ടു മാത്രമാണ് അവരുടെ സിനിമകളിൽ അഭിനയിച്ചത്. ആ സമയത്ത് വലിയ കുഴപ്പമില്ലെന്നു തോന്നിയതുകൊണ്ട് അഭിനയിച്ചതാണ്. അതു പക്ഷേ ഞാൻ ഒട്ടും ആസ്വദിക്കുന്നില്ല. നമുക്കത് ആസ്വദിക്കാൻ പറ്റിയില്ലെങ്കിൽ കാര്യമില്ലല്ലോ.