രാഷ്ട്രീയമല്ല, രഹസ്യങ്ങളേറെ; സ്റ്റീഫനും അബ്രാമും തമ്മിലെ ‘ബന്ധം’, എമ്പുരാന്റെ ‘സിക്കാഡ 3301’; ലോകത്തിലെ ഏറ്റവും നിഗൂഢ കടങ്കഥ
കേരളത്തിലെ രാഷ്ട്രീയ നേതാവായ സ്റ്റീഫൻ നെടുമ്പള്ളിയും രാജ്യാന്തര അധോലോക തലവൻ ഖുറേഷി അബ്രാമും (കെ.എ) തമ്മിലുള്ള ബന്ധമെന്ത് എന്നതാണു മലയാളത്തിലെ ഹിറ്റ് സിനിമകളായ ലൂസിഫറിന്റെയും രണ്ടാം ഭാഗമായ എമ്പുരാന്റെയും ആകാംക്ഷാഘടകം. ഇരുവരും തമ്മിലുള്ള ബന്ധത്തിനു തെളിവായി സിനിമയിലെ ഗോവർധൻ (ഇന്ദ്രജിത്) എന്ന കഥാപാത്രം കണ്ടെത്തുന്നത്, രണ്ടാളുടെയും കയ്യിൽ കണ്ട കൊത്തുപണികളുള്ള കറുത്ത മോതിരമാണ്. വിവാദത്തിന്റെ അകമ്പടിയോടെ തിയറ്ററുകളിൽ നിറഞ്ഞോടുന്ന എമ്പുരാനിൽ മോഹൻലാലിന്റെ രണ്ടു കഥാപാത്രങ്ങളും കൈവിരലിൽ അണിഞ്ഞ ആ മോതിരത്തിനു പറയാൻ ഒരുപാട് നിഗൂഢ കഥകളുണ്ട്. തേനീച്ചയോ ചീവീടോ പരുന്തോ ആയി തോന്നാവുന്ന മോതിരത്തിലെ രൂപം വലിയൊരു സൂചനയായി ഗോവർധനു മനസ്സിലാകുന്നു. ആ മോതിരത്തിലാണ് അബ്രാമിന്റെ രഹസ്യം ഒളിച്ചിരിക്കുന്നതെന്നും അയാൾ തിരിച്ചറിയുന്നു. എന്താണ് ആ മോതിരത്തിലെ രൂപത്തിനു പിന്നിലെ കഥകൾ? ഇന്റർനെറ്റിലെ ഏറ്റവും വലിയ നിഗൂഢതയാണത്. തമോഗോളത്തിലെ എമ്പുരാന്റെ വരവറിയിക്കുന്ന മോതിരമുദ്ര,
കേരളത്തിലെ രാഷ്ട്രീയ നേതാവായ സ്റ്റീഫൻ നെടുമ്പള്ളിയും രാജ്യാന്തര അധോലോക തലവൻ ഖുറേഷി അബ്രാമും (കെ.എ) തമ്മിലുള്ള ബന്ധമെന്ത് എന്നതാണു മലയാളത്തിലെ ഹിറ്റ് സിനിമകളായ ലൂസിഫറിന്റെയും രണ്ടാം ഭാഗമായ എമ്പുരാന്റെയും ആകാംക്ഷാഘടകം. ഇരുവരും തമ്മിലുള്ള ബന്ധത്തിനു തെളിവായി സിനിമയിലെ ഗോവർധൻ (ഇന്ദ്രജിത്) എന്ന കഥാപാത്രം കണ്ടെത്തുന്നത്, രണ്ടാളുടെയും കയ്യിൽ കണ്ട കൊത്തുപണികളുള്ള കറുത്ത മോതിരമാണ്. വിവാദത്തിന്റെ അകമ്പടിയോടെ തിയറ്ററുകളിൽ നിറഞ്ഞോടുന്ന എമ്പുരാനിൽ മോഹൻലാലിന്റെ രണ്ടു കഥാപാത്രങ്ങളും കൈവിരലിൽ അണിഞ്ഞ ആ മോതിരത്തിനു പറയാൻ ഒരുപാട് നിഗൂഢ കഥകളുണ്ട്. തേനീച്ചയോ ചീവീടോ പരുന്തോ ആയി തോന്നാവുന്ന മോതിരത്തിലെ രൂപം വലിയൊരു സൂചനയായി ഗോവർധനു മനസ്സിലാകുന്നു. ആ മോതിരത്തിലാണ് അബ്രാമിന്റെ രഹസ്യം ഒളിച്ചിരിക്കുന്നതെന്നും അയാൾ തിരിച്ചറിയുന്നു. എന്താണ് ആ മോതിരത്തിലെ രൂപത്തിനു പിന്നിലെ കഥകൾ? ഇന്റർനെറ്റിലെ ഏറ്റവും വലിയ നിഗൂഢതയാണത്. തമോഗോളത്തിലെ എമ്പുരാന്റെ വരവറിയിക്കുന്ന മോതിരമുദ്ര,
കേരളത്തിലെ രാഷ്ട്രീയ നേതാവായ സ്റ്റീഫൻ നെടുമ്പള്ളിയും രാജ്യാന്തര അധോലോക തലവൻ ഖുറേഷി അബ്രാമും (കെ.എ) തമ്മിലുള്ള ബന്ധമെന്ത് എന്നതാണു മലയാളത്തിലെ ഹിറ്റ് സിനിമകളായ ലൂസിഫറിന്റെയും രണ്ടാം ഭാഗമായ എമ്പുരാന്റെയും ആകാംക്ഷാഘടകം. ഇരുവരും തമ്മിലുള്ള ബന്ധത്തിനു തെളിവായി സിനിമയിലെ ഗോവർധൻ (ഇന്ദ്രജിത്) എന്ന കഥാപാത്രം കണ്ടെത്തുന്നത്, രണ്ടാളുടെയും കയ്യിൽ കണ്ട കൊത്തുപണികളുള്ള കറുത്ത മോതിരമാണ്. വിവാദത്തിന്റെ അകമ്പടിയോടെ തിയറ്ററുകളിൽ നിറഞ്ഞോടുന്ന എമ്പുരാനിൽ മോഹൻലാലിന്റെ രണ്ടു കഥാപാത്രങ്ങളും കൈവിരലിൽ അണിഞ്ഞ ആ മോതിരത്തിനു പറയാൻ ഒരുപാട് നിഗൂഢ കഥകളുണ്ട്. തേനീച്ചയോ ചീവീടോ പരുന്തോ ആയി തോന്നാവുന്ന മോതിരത്തിലെ രൂപം വലിയൊരു സൂചനയായി ഗോവർധനു മനസ്സിലാകുന്നു. ആ മോതിരത്തിലാണ് അബ്രാമിന്റെ രഹസ്യം ഒളിച്ചിരിക്കുന്നതെന്നും അയാൾ തിരിച്ചറിയുന്നു. എന്താണ് ആ മോതിരത്തിലെ രൂപത്തിനു പിന്നിലെ കഥകൾ? ഇന്റർനെറ്റിലെ ഏറ്റവും വലിയ നിഗൂഢതയാണത്. തമോഗോളത്തിലെ എമ്പുരാന്റെ വരവറിയിക്കുന്ന മോതിരമുദ്ര,
കേരളത്തിലെ രാഷ്ട്രീയ നേതാവായ സ്റ്റീഫൻ നെടുമ്പള്ളിയും രാജ്യാന്തര അധോലോക തലവൻ ഖുറേഷി അബ്രാമും (കെ.എ) തമ്മിലുള്ള ബന്ധമെന്ത് എന്നതാണു മലയാളത്തിലെ ഹിറ്റ് സിനിമകളായ ലൂസിഫറിന്റെയും രണ്ടാം ഭാഗമായ എമ്പുരാന്റെയും ആകാംക്ഷാഘടകം. ഇരുവരും തമ്മിലുള്ള ബന്ധത്തിനു തെളിവായി സിനിമയിലെ ഗോവർധൻ (ഇന്ദ്രജിത്) എന്ന കഥാപാത്രം കണ്ടെത്തുന്നത്, രണ്ടാളുടെയും കയ്യിൽ കണ്ട കൊത്തുപണികളുള്ള കറുത്ത മോതിരമാണ്. വിവാദത്തിന്റെ അകമ്പടിയോടെ തിയറ്ററുകളിൽ നിറഞ്ഞോടുന്ന എമ്പുരാനിൽ മോഹൻലാലിന്റെ രണ്ടു കഥാപാത്രങ്ങളും കൈവിരലിൽ അണിഞ്ഞ ആ മോതിരത്തിനു പറയാൻ ഒരുപാട് നിഗൂഢ കഥകളുണ്ട്.
തേനീച്ചയോ ചീവീടോ പരുന്തോ ആയി തോന്നാവുന്ന മോതിരത്തിലെ രൂപം വലിയൊരു സൂചനയായി ഗോവർധനു മനസ്സിലാകുന്നു. ആ മോതിരത്തിലാണ് അബ്രാമിന്റെ രഹസ്യം ഒളിച്ചിരിക്കുന്നതെന്നും അയാൾ തിരിച്ചറിയുന്നു. എന്താണ് ആ മോതിരത്തിലെ രൂപത്തിനു പിന്നിലെ കഥകൾ? ഇന്റർനെറ്റിലെ ഏറ്റവും വലിയ നിഗൂഢതയാണത്. തമോഗോളത്തിലെ എമ്പുരാന്റെ വരവറിയിക്കുന്ന മോതിരമുദ്ര, സിക്കാഡ 3301! പൃഥ്വിരാജ് സംവിധാനം ചെയ്ത 3 മണിക്കൂർ സിനിമയിൽ പകുതി നേരം പോലും പ്രത്യക്ഷപ്പെടാത്ത മോഹൻലാലിന്റെ കഥാപാത്രത്തിന് എങ്ങനെയാണു മുഴുനീള സാന്നിധ്യം അനുഭവിപ്പിക്കാൻ കഴിയുന്നത് എന്ന ചോദ്യത്തിനു തിരക്കഥാകൃത്ത് മുരളി ഗോപിയുടെ മറുപടി ഇതായിരുന്നു: ‘‘സ്റ്റീഫൻ നെടുമ്പള്ളി സൂര്യനെപ്പോലെയാണ്. സ്റ്റീഫന്റെ അസാന്നിധ്യത്തിലും ആ പ്രഭാവലയം നമുക്ക് അനുഭവപ്പെടും’’. അസാന്നിധ്യത്തിലും സാന്നിധ്യമായി, നിഗൂഢവലയമായി, നമുക്കു ചുറ്റും സിക്കാഡയുമുണ്ട് (Cicada 3301), ഇല്ലുമിനാറ്റി പോലെ..!
ചരിത്രാതീത കാലം മുതൽ ലോകത്തെ നിയന്ത്രിക്കുന്ന ചില നിഗൂഢ ശക്തികളുണ്ടെന്നു (ഡീപ് സ്റ്റേറ്റ്) എമ്പുരാന്റെ തുടക്കത്തിൽ പറയുന്നുണ്ട്. ലോകത്തിലെ ഏറ്റവും പ്രഗത്ഭരെന്ന് അവകാശപ്പെടുന്ന ബ്രിട്ടിഷ്– അമേരിക്കൻ ചാരസംഘടനകൾക്ക് എന്നും തലവേദനയായിട്ടുള്ള 2 ശക്തികൾ. ഗോഡ് ആക്സിസ് എന്നറിയപ്പെടുന്ന ആഫ്രോ–ചൈനീസ് സഖ്യമായ ‘ഷെൻ ട്രയാഡ്’. പിന്നൊന്ന് ലൂസിഫർ നെക്സസ് എന്നറിയപ്പെടുന്ന ഇൻഡോ–അറബ് മെഗാ സിൻഡിക്കറ്റ് ഖുറേഷി അബ്രാം. സ്വർണം, വജ്രം, ആയുധം, ലഹരിമരുന്ന് എന്നിവയുടെ കടത്തുമായി ബന്ധപ്പെട്ടു രൂപപ്പെട്ട അധോലോക സിൻഡിക്കറ്റുകളിലേക്കു ഖുറേഷി അബ്രാം അഥവാ കെഎ സംഘത്തെയും ചേർക്കുകയാണ് എമ്പുരാനിലൂടെ. കെഎ നെക്സസിനു സിക്കാഡയുമായി എന്താണു ബന്ധം?
∙ ചിഹ്നങ്ങൾക്കു പിന്നിലെ രഹസ്യങ്ങൾ
എമ്പുരാന്റെ ടീസറും ട്രെയിലറും ഇറങ്ങിയപ്പോൾ മുതൽ നിഗൂഢ സിദ്ധാന്തക്കാരും ഉണർന്നിരുന്നു. ഓരോ ഫ്രെയിമിലെയും സൂചനകൾ ചേർത്തുവച്ചു പല കഥകളും പ്രചരിപ്പിച്ചു. രഹസ്യ സമൂഹങ്ങളിലേക്കും അധോലോക ശൃംഖലകളിലേക്കും ആഗോള ഗൂഢാലോചനകളിലേക്കും കൂടുതൽ ആഴത്തിൽ എമ്പുരാൻ ഇറങ്ങുമെന്ന സൂചനകൾ യഥാർഥമാണെന്നു സിനിമയും കാണിച്ചു തന്നു.
അധികാരത്തിന്റെയും രഹസ്യ നേതൃത്വത്തിന്റെയും രൂപകമായ ഈഗിൾ റിങ്, എല്ലാം കാണുന്ന ഇല്ലുമിനാറ്റി കണ്ണ്, നിഗൂഢ ബുദ്ധിയും മറഞ്ഞിരിക്കുന്ന സന്ദേശങ്ങളുമുള്ള തേനീച്ച/ചീവീട് (സിക്കാഡ), പുരാതന അറിവും നിഗൂഢ ബന്ധങ്ങളും ചിത്രീകരിക്കുന്ന പവിത്ര ജ്യാമിതി തുടങ്ങിയവയാണു ചിത്രത്തിലൂടെ നേരിട്ടും ഒളിച്ചുകടത്തപ്പെട്ടും നമുക്കു മുന്നിലെത്തിയത്. നിഴൽ സർക്കാരുകൾ, രഹസ്യ സംഘടനകൾ, രഹസ്യ അധികാര പോരാട്ടങ്ങൾ എന്നിവയുടെ പ്രമേയങ്ങളിലേക്കുള്ള ചൂണ്ടുപലകകൾ ആണിവ.
∙ ദി ഈഗിൾ റിങ്, എല്ലാം കാണുന്ന കണ്ണ്
എമ്പുരാനിലെ മുഖ്യ കഥാപാത്രങ്ങളായ അബ്രാമിന്റെയും സ്റ്റീഫന്റെയും കയ്യിലെ മോതിരത്തിൽ ചിറകുകൾ നീട്ടിയ ഒരു പരുന്താണു പ്രധാനം. സ്കോട്ടിഷ് ആചാരപ്രകാരം ഇരട്ട തലയുള്ള പരുന്ത് ശക്തി, ബുദ്ധി, രഹസ്യം എന്നിവയെ പ്രതിനിധീകരിക്കുന്നു. റോമൻ അല്ലെങ്കിൽ ഇല്ലുമിനാറ്റി പ്രതീകശാസ്ത്രവുമായി ബന്ധപ്പെട്ടതാണ് ഒറ്റത്തലയുള്ള പരുന്ത്. ആധിപത്യത്തെയും മറഞ്ഞിരിക്കുന്ന നിയന്ത്രണത്തെയും ഇതു സൂചിപ്പിക്കുന്നു. മറഞ്ഞുനിന്നു പ്രവർത്തിക്കുന്ന ശക്തമായ ഭരണകൂടങ്ങളുടെ പ്രതീകമാണ് ഇല്ലുമിനാറ്റി. എമ്പുരാൻ ട്രെയിലറിൽ ഒരു ത്രികോണത്തിനുള്ളിൽ, എല്ലാം കാണുന്ന കണ്ണുള്ള പ്രാണിയെ (തേനീച്ച/സിക്കാഡ) കാണിക്കുന്നുണ്ട്.
പിരമിഡിനുള്ളിലെ എല്ലാം കാണുന്ന കണ്ണ് ഇല്ലുമിനാറ്റിയുടെ ഏറ്റവും അറിയപ്പെടുന്ന ചിഹ്നമാണ്. നിരീക്ഷണം, മറഞ്ഞിരിക്കുന്ന അറിവ്, ലോകകാര്യങ്ങളുടെ നിയന്ത്രണം എന്നിവയുടെ പ്രതീകമാണിത്. തേനീച്ച/ചീവീട് ചിഹ്നം സിക്കാഡ 3301നെ ഓർമിപ്പിക്കുന്നു. രഹസ്യ പ്രവർത്തനങ്ങൾക്കായി അതീവ ബുദ്ധിശാലികളെ റിക്രൂട്ട് ചെയ്യുമെന്നു വിശ്വസിക്കപ്പെടുന്ന രഹസ്യ ഇന്റർനെറ്റ് പസിൽ ഗ്രൂപ്പാണിത്. നെപ്പോളിയൻ ബോണാപാർട്ടിന്റെ പ്രതീകം കൂടിയായിരുന്നു തേനീച്ചകൾ. അവ രാജകീയത, ശ്രേണി, ദിവ്യശക്തി എന്നിവയെ പ്രതിനിധീകരിക്കുന്നു. ഇത് എമ്പുരാന്റെ പ്രമേയവുമായി യോജിക്കുന്നതാണ്.
ചുവപ്പ് നിറത്തിലാണ് ‘എൽ’ എന്ന ഇംഗ്ലിഷ് അക്ഷരം സിനിമയിൽ കാണിക്കുന്നത്. ആദ്യ ചിത്രത്തിന്റെ പേര് ലൂസിഫർ എന്നായതിനാൽ, ഇതൊരു മാലാഖയുടെ പതനത്തെയും മറഞ്ഞിരിക്കുന്ന ഭരണാധികാരികളുടെ ഉദയത്തെയും പരാമർശിക്കുന്നു. 2019ൽ റിലീസായ ലൂസിഫറിൽ, മോഹൻലാലിന്റെ കഥാപാത്രമായ സ്റ്റീഫൻ നെടുമ്പള്ളിയെ (ഖുറേഷി അബ്രാം) ആഗോളതലത്തിൽ സ്വാധീനമുള്ള വ്യക്തിയായാണു ചിത്രീകരിക്കുന്നത്. എമ്പുരാനിൽ എത്തുമ്പോൾ, തന്റെ യഥാർഥ ശക്തി വികസിപ്പിക്കുന്ന സ്റ്റീഫനാണു കൂടുതൽ നേരവും. രാഷ്ട്രീയം, കുറ്റകൃത്യങ്ങൾ, ലോകകാര്യങ്ങൾ എന്നിവ നിയന്ത്രിക്കുന്ന ഇല്ലുമിനാറ്റി പോലുള്ള സംഘടനയുമായി ബന്ധമുള്ള അബ്രാം ഖുറേഷിയായാണു സ്റ്റീഫിനെ കൂടുതൽ സമയവും നമ്മൾ കാണുന്നതും.
ത്രികോണത്തിനുള്ളിൽ പൊതിഞ്ഞതും പ്രകാശം പ്രസരിപ്പിക്കുന്നതുമായ ഒരു കണ്ണാണ് ഇല്ലുമിനാറ്റിയിൽ ചിത്രീകരിച്ചിട്ടുള്ളത്. എല്ലാം കാണുന്ന കണ്ണ് എന്നും അറിയപ്പെടുന്ന ഇത്, ദൈവിക മാർഗനിർദേശം, പ്രബുദ്ധത, മനുഷ്യത്വത്തിനുമേലുള്ള നിരീക്ഷണം എന്നിവയെ പ്രതിനിധീകരിക്കുന്നു. ഈ ചിഹ്നത്തിന്റെ ഏറ്റവും പ്രശസ്തമായ ചിത്രീകരണമുള്ളത് യുഎസ് ഡോളർ കറൻസിയുടെ മറുവശത്താണ്. പുരാതന ഈജിപ്തിൽ സംരക്ഷണത്തിന്റെയും രോഗശാന്തിയുടെയും ജ്ഞാനത്തിന്റെയും പ്രതീകമായിരുന്നു ഹോറസ് എന്ന, പരുന്തിന്റെ തലയുള്ള ദൈവത്തിന്റെ കണ്ണ്.
∙ സങ്കീർണവും നിഗൂഢവുമായ കടങ്കഥ
ഇന്റർനെറ്റിലെ ഏറ്റവും കഠിനമായ പസിൽ എന്ന വിശേഷണത്തോടെ 2012 ജനുവരി നാലിനാണു ‘സിക്കാഡ 3301’ പ്രത്യക്ഷപ്പെട്ടത്. ഇന്റർനെറ്റ് യുഗത്തിലെ ഏറ്റവും സങ്കീർണവും നിഗൂഢവുമായ കടങ്കഥ. ലോകത്തിലെ ഏറ്റവും മിടുക്കുള്ള കോഡ് ബ്രേക്കർമാരെ കണ്ടെത്താനുള്ള ശ്രമമായിരുന്നു ഇതെന്നാണു കരുതപ്പെടുന്നത്. സിക്കാഡ 3301 എന്നറിയപ്പെടുന്ന നിഗൂഢ സംഘം 3 തവണ പസിൽ സെറ്റുകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. തുടക്കത്തിൽ റെഡ്ഡിറ്റ്, 4ചാൻ പോലുള്ള ഫോറം–സ്റ്റൈൽ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ച ഈ പസിൽ ഏകദേശം ഒരു മാസത്തോളം നീണ്ടുനിന്നു.
ഡേറ്റ സുരക്ഷ, ക്രിപ്‌റ്റോഗ്രഫി, സ്റ്റെഗനോഗ്രാഫി, ഓൺലൈൻ അജ്ഞാതത്വം എന്നിവയായിരുന്നു കടങ്കഥകളിലുടനീളം പ്രധാന വിഷയങ്ങൾ. ഇന്റർനെറ്റിലെ ഏറ്റവും വിചിത്രവും പരിഹരിക്കപ്പെടാത്തതുമായ 5 രഹസ്യങ്ങളിൽ ഒന്നായി ‘ദ് വാഷിങ്ടൻ പോസ്റ്റ്’ സിക്കാഡയെ വിശേഷിപ്പിച്ചു. എൻഎസ്‌എ, സിഐഎ, എംഐ6, സൈബർ കൂലിപ്പട്ടാള കമ്പനി എന്നിവയെല്ലാം സിക്കാഡയുടെ പിന്നിലുള്ളവരായി പറഞ്ഞുകേട്ടു. സിക്കാഡ 3301 പണം സമ്പാദിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഓഗ്‌മെന്റഡ് റിയാലിറ്റി ഗെയിമാണെന്നും ചിലർ അഭിപ്രായപ്പെട്ടു.
‘‘ഹലോ, ഞങ്ങൾ വളരെ ബുദ്ധിയുള്ള വ്യക്തികളെ തിരയുകയാണ്. അവരെ കണ്ടെത്തുന്നതിനായി ഒരു പരീക്ഷണം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ ചിത്രത്തിൽ ഒരു സന്ദേശം ഒളിഞ്ഞിരിക്കുന്നു. അത് കണ്ടെത്തുക, അത് നിങ്ങളെ ഞങ്ങളിലേക്കുള്ള വഴിയിലേക്ക് നയിക്കും. ഇതുവരെ കടന്നുപോകുന്ന ചുരുക്കം ചിലരെ കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നു. ആശംസകൾ. 3301’’ എന്നായിരുന്നു കുഴയ്ക്കുന്ന ഈ ചോദ്യത്തിന്റെ (Riddle) ഭാഗമായി പ്രത്യക്ഷപ്പെട്ട ആദ്യ സന്ദേശം. ഒരു വർഷത്തിനുശേഷം, 2013 ജനുവരി 4ന്, രണ്ടാമത്തെ പസിൽ പോസ്റ്റ് ചെയ്തു. കൃത്യം ഒരു വർഷത്തിനുശേഷം, 2014 ജനുവരി 4ന്, മൂന്നാമത്തെ പസിൽ വന്നു.
2016 ജനുവരി 5ന്, ട്വിറ്ററിൽ പസിൽ പരിഹരിക്കാനൊരു സൂചന തന്നു. എന്നിട്ടും അവസാന പസിൽ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഈ കടങ്കഥകൾ പരിഹരിക്കുന്നതിന് എൻക്രിപ്ഷൻ, ഡിക്രിപ്ഷൻ, ക്രിപ്റ്റോഗ്രാഫിക് ടെക്നിക്കുകൾ ഉപയോഗിക്കുന്ന ഡീകോഡിങ് സൈഫറുകൾ, സ്റ്റെഗനോഗ്രാഫി, നിരവധി കോഡ്-ബ്രേക്കിങ് ടെക്നിക്കുകൾ എന്നിവയുൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ അറിയണം. 2021ൽ ‘ഡാർക്ക് വെബ്: സിക്കാഡ 3301’ എന്ന സിനിമ റിലീസായതോടെ ലോകമാകെ സിക്കാഡ തരംഗമായി.
∙ സിക്കാഡയുടെ ഉദ്ദേശ്യമെന്ത്?
എന്തായിരുന്നു സിക്കാഡയുടെ ആത്യന്തിക ലക്ഷ്യം? അത് ഇപ്പോഴും അജ്ഞാതമാണ്. ‘വളരെ ബുദ്ധിയുള്ള വ്യക്തികളെ’ ആകർഷിക്കുക എന്നതായിരുന്നു എല്ലാ വർഷവും വന്ന പസിലുകളുടെ പ്രഖ്യാപിത ലക്ഷ്യം. എൻക്രിപ്ഷൻ, സ്വകാര്യത, അജ്ഞാതത്വം എന്നിവയ്ക്കായുള്ള രഹസ്യ സംഘടനയാണു സിക്കാഡ 3301 എന്ന് ചിലർ വാദിച്ചു. ആരാധനാക്രമമോ മതമോ ആണെന്നായി മറ്റുള്ളവർ. സാധാരണ പസിലുകളിൽനിന്നു വ്യത്യസ്തമായി, കംപ്യൂട്ടർ സയൻസ് തത്വങ്ങളെക്കുറിച്ച് അറിവില്ലാത്തവർക്ക് ഉത്തരം നൽകാനാകാത്ത അസാധാരണവും വെല്ലുവിളി നിറഞ്ഞതുമായ സൂചനകളാണു സിക്കാഡ നൽകിയത്.
ഉദാഹരണമായി, ആദ്യം നൽകിയത് ഒരു ചിത്രമാണ്. വേഡ്‌പാഡിൽ ചിത്രം തുറന്ന് സീസർ സൈഫർ (Caesar cipher) എന്ന സാങ്കേതികത ഉപയോഗിച്ച്, ഡീകോഡ് ചെയ്യേണ്ട എൻക്രിപ്റ്റഡ് സന്ദേശം ഇതിലുണ്ടെന്നു പങ്കെടുത്തവർ കണ്ടെത്തി. പിന്നീട്, ഒരു ലിങ്കിലേക്കാണു പോയത്. ചില സൂചനകൾ ബിംബങ്ങളിലേക്കും, കിങ് ആർതർ ആൻഡ് ദ് ഹോളി ഗ്രെയ്ൽ എന്ന അക്ഷരങ്ങളിലേക്കും, മായൻ അക്കങ്ങളിലേക്കും, പുസ്തക കോഡുകളിലേക്കും എത്തിച്ചു. പിന്നെ അഭാജ്യ സംഖ്യകൾ ഒളിപ്പിച്ച ചിത്രം കാണിച്ചു. പിന്നീട്, ഉപയോക്താക്കളെ സിക്കാഡയുടെ ചിത്രവും 3 ദിവസത്തിനുള്ളിൽ കാലഹരണപ്പെടുന്ന കൗണ്ട്ഡൗൺ ടൈമറും ഉള്ള സ്ക്രീനിലേക്ക് കൊണ്ടുപോയി.
3 ദിവസത്തെ കൗണ്ട്‌ഡൗണിനു ശേഷം വാർസോ, സോൾ, പാരീസ്, സിഡ്‌നി, ഹവായ്, മയാമി, ന്യൂ ഓർലിയൻസ്, സിയാറ്റിൽ എന്നിവ ഉൾപ്പെടുന്ന ലക്ഷ്യസ്ഥാനങ്ങൾക്കായി വെബ്‌സൈറ്റ് 14 ജിപിഎസ് കോഓർഡിനേറ്റുകൾ നൽകി. ജിപിഎസ് കോഓർഡിനേറ്റുകളുടെ സൈറ്റുകൾ സന്ദർശിച്ച ശേഷം, തെരുവുവിളക്കിൽ ഒട്ടിച്ച ക്യുആർ കോഡും സിക്കാഡയുടെ ചിത്രവും ഉള്ള ഫ്ലൈയറുകൾ മത്സരാർഥികൾ കണ്ടെത്തി. സ്കാൻ ചെയ്ത ശേഷം, ക്യുആർ കോഡുകൾ വില്യം ഗിബ്സന്റെ ‘അഗ്രിപ്പ’ (മരിച്ചവരുടെ പുസ്തകം) എന്ന കവിതയിലെ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന പുതിയ ലിങ്കുകളിലേക്ക് നയിച്ചു. പിന്നീടതു ഡാർക്ക് വെബിലേക്കു വഴി കാണിച്ചു.
നീണ്ട ആഗോള ‘നിധിവേട്ട’യ്‌ക്കു ശേഷം, സിക്കാഡ 3301ന്റെ പിന്നിലുള്ളവർ 4ചാനിൽ സന്ദേശം പങ്കുവച്ചു: ‘‘ഞങ്ങൾ അന്വേഷിക്കുന്ന വ്യക്തികളെ കണ്ടെത്തി. ഞങ്ങളുടെ യാത്ര അവസാനിക്കുന്നു. ഞങ്ങൾ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ സംശയിക്കുന്നുണ്ടാകും. സ്വാതന്ത്ര്യം, സ്വകാര്യത, സുരക്ഷ എന്നിവയെ പിന്തുണയ്ക്കുന്ന ആശയങ്ങളെ സഹായിക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ ഗവേഷണം ചെയ്യുന്നതിലും വികസിപ്പിക്കുന്നതിലുമാണു പ്രാഥമിക ശ്രദ്ധ’’.
ഇല്ലുമിനാറ്റിയുമായി ബന്ധപ്പെട്ട് ഏറെ പ്രശസ്തമായ പേര് ബവേറിയൻ ഇല്ലുമിനാറ്റി ഗ്രൂപ്പിന്റേതാണ്. 1776ൽ ആദം വൈസ്‌ഹോട്ട് എന്ന സർവകലാശാല പ്രഫസർ രൂപീകരിച്ച ഈ സംഘം ബവേറിയ, ഇറ്റലി. ഡെന്മാർക്ക്. പാരിസ്, വാർസോ തുടങ്ങിയ ഇടങ്ങളിലെല്ലാം അതിവേഗമാണ് പടർന്നത്.
സിക്കാഡ 3301 നിയമാനുസൃത ഇന്റലിജൻസ് ഏജൻസിയാണെന്നോ, പാരമ്പര്യേതര റിക്രൂട്ട്‌മെന്റ് രീതികൾ ഉപയോഗിക്കുന്ന സംഘടനയാണെന്നോ, ഔദ്യോഗിക ലക്ഷ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത രഹസ്യ ഗ്രൂപ്പാണെന്നോ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ഇത് അപകടകരമാണോ അല്ലെങ്കിൽ രഹസ്യ സംഘടനയുടെ ലക്ഷ്യങ്ങൾ എന്താണെന്നോ പുറത്തുവന്നിട്ടുമില്ല.
∙ ഇല്ലുമിനാറ്റിയുമായുള്ള ബന്ധമെന്ത്?
മതപരവും ഭരണകൂടപരവുമായ അടിച്ചമർത്തലിനെതിരായുള്ള എതിർപ്പ്, സ്വതന്ത്ര ചിന്ത, പ്രബുദ്ധത എന്നിവ ലക്ഷ്യമിട്ട്, ആദം വെയ്‌ഷോപ്റ്റ് 1776ൽ ബവേറിയയിൽ സ്ഥാപിച്ച രഹസ്യ സമൂഹമാണ് ഇല്ലുമിനാറ്റി. കാലക്രമേണ, ഇതുമായി ബന്ധപ്പെട്ട പലതരം നിഗൂഢ സിദ്ധാന്തങ്ങൾ ഉയർന്നുവന്നു. ലോകകാര്യങ്ങൾ നിയന്ത്രിക്കുന്ന, മറഞ്ഞിരിക്കുന്ന വരേണ്യവർഗവുമായി പ്രോവിഡൻസിന്റെ കണ്ണിനെ (Eye of Providence) അഥവാ ‘എല്ലാം കാണുന്ന’ കണ്ണിനെ ഇല്ലുമിനാറ്റിക്കാർ ബന്ധിപ്പിച്ചു. യുഎസ് ഡോളർ നോട്ടിൽ ഔദ്യോഗിക മുദ്രയ്ക്കൊപ്പം (Great Seal), പൂർത്തിയാകാത്ത പിരമിഡിനു മുകളിലായി, ദൈവിക പരിപാലനയാൽ നയിക്കപ്പെടുന്ന രാഷ്ട്രത്തെ പ്രതീകപ്പെടുത്തുന്ന, ഐ ഓഫ് പ്രോവിഡൻസ് സ്ഥാപിച്ചു. ഈ കണ്ണിനൊപ്പമുള്ള ‘ആനൂയിറ്റ് കോപ്റ്റിസ്’ (അദ്ദേഹം നമ്മുടെ സംരംഭങ്ങളെ അനുകൂലിച്ചു), ‘നോവസ് ഓർഡോ സെക്ലോറം’ (യുഗങ്ങളുടെ പുതിയ ക്രമം) തുടങ്ങിയ ലാറ്റിൻ പ്രയോഗങ്ങൾ ഇല്ലുമിനാറ്റി ബന്ധത്തിന് ആക്കം കൂട്ടുകയും ചെയ്തു.
ഇല്ലുമിനാറ്റിയുമായി ബന്ധപ്പെട്ട് ഏറെ പ്രശസ്തമായ പേര് ബവേറിയൻ ഇല്ലുമിനാറ്റി ഗ്രൂപ്പിന്റേതാണ്. 1776ൽ ആദം വൈസ്‌ഹോട്ട് എന്ന സർവകലാശാല പ്രഫസർ രൂപീകരിച്ച ഈ സംഘം ബവേറിയ, ഇറ്റലി. ഡെന്മാർക്ക്. പാരിസ്, വാർസോ തുടങ്ങിയ ഇടങ്ങളിലെല്ലാം അതിവേഗമാണ് പടർന്നത്. എന്നാൽ ആദമിനെയും ഈ ഗ്രൂപ്പിനെയും ഭരണകൂടം അടിച്ചമർത്തി. 1785നു ശേഷം ഈ സംഘത്തെപ്പറ്റി ആരും കേട്ടിട്ടുമില്ല. ഇല്ലുമിനാറ്റിയെക്കുറിച്ചുള്ള ആധുനിക ധാരണയ്ക്കു ബവേറിയൻമാരുമായി വലിയ സാമ്യമില്ലെന്നാണു ബിബിസി ഡോക്യുമെന്ററി പറയുന്നത്. നമുക്ക് പരിചിതമായ ഗൂഢാലോചന സിദ്ധാന്തം ഡിസ്കോർഡിയൻ പ്രസ്ഥാനത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞതെന്നും ഡോക്യുമെന്ററി ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ എഴുത്തുകാരായ റോബർട്ട് ഷിയയുടെയും റോബർട്ട് ആന്റൺ വിൽസണിന്റെയും ദി ഇല്ലുമിനാറ്റസ് എന്ന 3 നോവലുകളുടെ പരമ്പരയിലൂടെ ഈ ആശയം കൂടുതൽ പ്രചാരത്തിലാവുകയായിരുന്നു. നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങൾ ഉൾക്കൊള്ളുന്ന ഈ നോവലുകളിൽ വസ്തുതകളും ഫിക്‌ഷനും കൂട്ടിക്കലർത്തിയതോടെ തെറ്റായ വിവരങ്ങളും ഗൂഢാലോചനയും പ്രചരിക്കപ്പെട്ടു. യഥാർഥത്തിൽ ആക്ഷേപഹാസ്യമായി എഴുതിയ നോവലുകളുമായിരുന്നു ഇവ.
പക്ഷേ, ‘പ്രൊവിഡൻസിന്റെ കണ്ണ്’ എന്നത് ഇല്ലുമിനാറ്റി, ഡീപ് സ്റ്റേറ്റ് മുതലായവയിലൂടെ ആഗോള നിരീക്ഷണ സംവിധാനത്തെ പ്രതിനിധീകരിക്കുന്നതായി ഇന്നും പലരും വിശ്വസിക്കുന്നു. സിനിമ, സംഗീതം, പുസ്തകം തുടങ്ങിയ പോപ്പ് സംസ്കാരം ഈ സിദ്ധാന്തത്തെ ശക്തിപ്പെടുത്തി. എമ്പുരാൻ സിനിമയുടെ ഐമാക്സ് (IMAX) റിലീസ് പോസ്റ്ററിലും ഈ ചിഹ്നങ്ങളുണ്ട്. ഐമാക്സിലെ ‘A’ അക്ഷരത്തെ വലുതാക്കി നോക്കിയാൽ പശ്ചാത്തലത്തിലെ മേഘങ്ങളിലെ ത്രികോണാകൃതിയും മറഞ്ഞിരിക്കുന്ന കണ്ണും കാണാനാകും. പോസ്റ്റർ രൂപകൽപനയിലെ ഇതേ ‘ബ്രില്യൻസ്’ തന്നെയാണോ എമ്പുരാനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെയും വിജയത്തിന്റെയും രഹസ്യവും? ആർക്കറിയാം, ഇല്ലുമിനാറ്റി പോലെ സിക്കാഡയും നിറംപിടിപ്പിച്ച കഥകളുമായി ഇന്റർനെറ്റിലും പുറത്തും കറങ്ങിനടക്കുകയാണ്. ചിത്രം വിവാദമായ സാഹചര്യത്തിൽ പ്രത്യേകിച്ച്.