10 സ്റ്റെപ്പില് മുഖം തിളങ്ങും; എങ്ങനെ കിട്ടും ‘കെ–ബ്യൂട്ടി’? കോടികള് മറിയുന്ന കൊറിയൻ സൗന്ദര്യം
ഗ്ലാസ് സ്കിൻ ! ലോകമെങ്ങും കോസ്മെറ്റിക് വിപണിയിൽ അലയടിക്കുന്നത് ഈ വാക്കാണ്. പാടുകളും ചുളിവുകളുമില്ലാതെ കണ്ണാടി പോലെ തിളങ്ങുന്ന ചർമം– ഏതൊരു പെൺകുട്ടിയുടെയും എന്നല്ല ആൺകുട്ടിയുടെയും മോഹമാണിന്ന്. ലോകം കീഴടക്കിയ ‘കെ’ തരംഗത്തിനൊപ്പം വേരുപിടിച്ചത് കൊറിയൻ പോപും സിനിമയും ഡ്രാമയും മാത്രമല്ല, ‘കെ–ബ്യൂട്ടി’ എന്ന കൊറിയൻ സൗന്ദര്യ സങ്കൽപം കൂടിയാണ്. വിപണി വളർത്തൽ ലക്ഷ്യമായി കാണുന്ന കൊറിയൻ അധികൃതരും കമ്പനികളും ഒത്തുചേർന്നു ശ്രമിക്കുമ്പോൾ ലോക രാജ്യങ്ങൾ ‘ഈ സൗന്ദര്യത്തോട്’ മുഖം തിരിക്കുന്നതെങ്ങിനെ! കൊറിയൻ ഉൽപന്നങ്ങളുടെ സ്റ്റൈലും ലുക്കും ഒറ്റനോട്ടത്തിൽ ആരുടെയും മനസ്സു കീഴടക്കും. കൊറിയൻ നിർമിത കാറുകൾ നമ്മുടെ നിരത്തിൽ നിറയുന്നതിന്റെ രഹസ്യവും മറ്റൊന്നല്ലല്ലോ – ഡിസൈനിൽ നിറയുന്ന സൗന്ദര്യവും പൂർണതയും! കെ–പോപ്, കെ ഡ്രാമ താരങ്ങളിലൂടെ ദക്ഷിണ കൊറിയ മറു രാജ്യങ്ങളിലെ സ്വീകരണ മുറിയിലെത്തിച്ച ‘സൗന്ദര്യ സങ്കൽപം’ കൊറിയൻ കോസ്മെറ്റിക് കമ്പനികൾക്ക് ലോക വിപണിയിലേക്കുള്ള ചുവപ്പുപരവതാനി കൂടിയാകുകയായിരുന്നു. അതു നൽകുന്നതാകട്ടെ കോടികളുടെ ബിസിനസും.

ഗ്ലാസ് സ്കിൻ! ലോകമെങ്ങും കോസ്മെറ്റിക് വിപണിയിൽ അലയടിക്കുന്നത് ഈ വാക്കാണ്. പാടുകളും ചുളിവുകളുമില്ലാതെ കണ്ണാടി പോലെ തിളങ്ങുന്ന ചർമം– ഏതൊരു പെൺകുട്ടിയുടെയും എന്നല്ല ആൺകുട്ടിയുടെയും മോഹമാണിന്ന്. ലോകം കീഴടക്കിയ ‘കെ’ തരംഗത്തിനൊപ്പം വേരുപിടിച്ചത് കൊറിയൻ പോപും സിനിമയും ഡ്രാമയും മാത്രമല്ല, ‘കെ–ബ്യൂട്ടി’ എന്ന കൊറിയൻ സൗന്ദര്യ സങ്കൽപം കൂടിയാണ്. വിപണി വളർത്തൽ ലക്ഷ്യമായി കാണുന്ന കൊറിയൻ അധികൃതരും കമ്പനികളും ഒത്തുചേർന്നു ശ്രമിക്കുമ്പോൾ ലോക രാജ്യങ്ങൾ ‘ഈ സൗന്ദര്യത്തോട്’ മുഖം തിരിക്കുന്നതെങ്ങിനെ!
കൊറിയൻ ഉൽപന്നങ്ങളുടെ സ്റ്റൈലും ലുക്കും ഒറ്റനോട്ടത്തിൽ ആരുടെയും മനസ്സു കീഴടക്കും. കൊറിയൻ നിർമിത കാറുകൾ നമ്മുടെ നിരത്തിൽ നിറയുന്നതിന്റെ രഹസ്യവും മറ്റൊന്നല്ലല്ലോ – ഡിസൈനിൽ നിറയുന്ന സൗന്ദര്യവും പൂർണതയും! കെ–പോപ്, കെ ഡ്രാമ താരങ്ങളിലൂടെ ദക്ഷിണ കൊറിയ മറു രാജ്യങ്ങളിലെ സ്വീകരണ മുറിയിലെത്തിച്ച ‘സൗന്ദര്യ സങ്കൽപം’ കൊറിയൻ കോസ്മെറ്റിക് കമ്പനികൾക്ക് ലോക വിപണിയിലേക്കുള്ള ചുവപ്പുപരവതാനി കൂടിയാകുകയായിരുന്നു. അതു നൽകുന്നതാകട്ടെ കോടികളുടെ ബിസിനസും.
∙ മുഖം തിളങ്ങും കണ്ണാടി പോലെ!
‘സ്മൂത്ത് ലൈക് ബട്ടർ’ എന്നു പാട്ടുംപാടി വീടുകളിലേക്കെത്തിയ കെ–പോപ് ബോയ് ബാൻഡ് ‘ബിടിഎസി’ലെ താരങ്ങളെ ഒന്നോർത്തു നോക്കൂ! നമ്മുടെ മനസ്സിൽ തെളിയുക ചെറു പാടുകൾ പോലുമില്ലാതെ തിളങ്ങുന്ന സുന്ദര മുഖങ്ങളല്ലേ?. ഇവരെല്ലാം ജന്മനാ സുന്ദരന്മാരാണോ, എല്ലാ കൊറിയക്കാരും ഇത്രയും സ്മൂത്ത് ആയ ചർമമുള്ളവരാണോ, കൊറിയൻ കാലാവസ്ഥയുടെ സവിശേഷതയാണോ ഈ സൗന്ദര്യം എന്നിങ്ങനെ ചിന്തകൾ മനസ്സിൽ അലയടിച്ചുയരുക സ്വാഭാവികം മാത്രം.
കെ പോപ്/ കെ ഡ്രാമ ആരാധകരാകുന്ന നിമിഷം മുതൽ ഓരോ താരങ്ങളുടെയും കഴിയാവുന്നത്ര വിവരങ്ങളും വിശേഷങ്ങളും അന്വേഷിച്ചറിയുന്ന ചെറുപ്പക്കാരാകട്ടെ കൊറിയയിൽ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും സൗന്ദര്യ പരിചരണവും മേക്കപ്പും ചെയ്യുന്നവരാണെന്നു മനസ്സിലാക്കുന്നു. പോപ് താരങ്ങൾ സ്റ്റേജിൽ കയറുംമുൻപുള്ള ഒരുക്കങ്ങളുടെ ഭാഗമായി ലിപ്സ്റ്റിക് ഉൾപ്പെടെ കോസ്മെറ്റിക്സ് ഉപയോഗിക്കുന്നത് അവരുടെ തന്നെ ചാനലുകളിൽ പ്രത്യേക ഷോ ആയി ഉൾപ്പെടുത്താറുണ്ട്.
കെ ഡ്രാമ സീരിസുകളിലാകട്ടെ നായകനും നായികയും രാത്രി–സമയ സൗന്ദര്യ പരിചരണം നടത്തുന്നതും ലിപ് ബാം, സീറം, മോയ്സ്ചറൈസർ എന്നിവ ഉപയോഗിക്കുന്നതും ഓരോ സീനുകളിലായെങ്കിലും ഉൾപ്പെടുത്തുന്നു. അത്യാധുനിക ലേസർ ഫേസ് ഷീൽഡുകൾ വരെ കൊറിയൻ ഡ്രാമ സീനുകളിൽ അവതരിപ്പിക്കുന്നു. ഇതിനു പിന്നാലെയാണ് ഇത്തരം ലക്ഷുറി സൗന്ദര്യ ഉത്പന്നങ്ങൾ ലോക വിപണിയിൽ ഇടം പിടിക്കുന്നതും. കൊറിയൻ ഫാഷൻ ഇൻഫ്ലൂവൻസേഴ്സ് സമൂഹ മാധ്യമങ്ങളിലെ പ്രചാരം വഴിയും കൊറിയൻ സ്കിൻ കെയർ ചെറുപ്പക്കാരിലേക്കെത്തിക്കുന്നു
∙ 10 സ്റ്റെപ്പുകളിലൂടെ വരും സൗന്ദര്യം
കോവിഡ്‌കാലത്തിനു പിന്നാലെ ലോകം കീഴടക്കിയ കൊറിയൻ ബ്യൂട്ടി ട്രെൻഡാണ് 10 സ്റ്റെപ് സ്കിൻ കെയർ. ഇൻസ്റ്റഗ്രാം പോലുള്ള സമൂഹ മാധ്യമങ്ങൾ വഴിയാണ് ഈ സൗന്ദര്യ പരിചരണ രീതി പെട്ടെന്ന് വൈറൽ ആയത്. തിളങ്ങുന്ന ചർമത്തിന് ഈ 10 അടിസ്ഥാന കാര്യങ്ങൾ അതിന്റെ ക്രമമനുസരിച്ചാണ് ചെയ്യേണ്ടത്. ഇതു രാത്രിസമയത്തെ തയാറെടുപ്പാണ്.
വീട്ടിലെത്തി വെറുതെ മുഖം കഴുകിയാൽ പോരെന്നാണ് ഈ കൊറിയൻ ട്രെൻഡ് പറയുന്നത്. മുഖത്തെ മേക്കപ്പും അഴുക്കുമെല്ലാം നീക്കാൻ ഡബിൾ ക്ലെൻസിങ് തന്നെ വേണം. അതായത് രണ്ടു സ്റ്റെപ് ക്ലെൻസിങ്. ആദ്യം ഓയിൽ അല്ലെങ്കിൽ ബാം ഉപയോഗിച്ച് മുഖത്തെ മേക്കപ് മസാജ് ചെയ്തശേഷം തുടച്ചുനീക്കുക, തുടർന്ന് പതയുന്ന ക്ലെൻസർ (വാട്ടർ ബേസുള്ളവ) ഉപയോഗിക്കണം.
1. ഓയിൽ ക്ലെൻസർ, 2. ഫെയ്സ് വാഷ്, 3. എക്സ്ഫോളിയന്റ്, 4. ടോണർ, 5. എസൻസ്, 6. സീറം, 7. ഷീറ്റ് മാസ്ക്, 8. ഐ ക്രീം, 9. മോയ്സ്ചറൈസർ, 10. സൺസ്ക്രീൻ! ഇതാണ് 10 സ്റ്റെപ് കൊറിയൻ ബ്യൂട്ടി ട്രെൻഡ്. പെട്ടെന്നു വൈറൽ ആയെങ്കിലും ഇതിനെതിരെ ഒരു വിഭാഗം ‘മിനിമലിസ’ വക്താക്കളെത്തി. ഇത്രയധികം ശ്രമകരമായ, നീണ്ട ഘട്ടങ്ങളും ഇത്രയേറെ ഉത്പന്നങ്ങളും വേണ്ടെന്നും എത്രയും കുറച്ചുമാത്രം ഉപയോഗിക്കുന്ന മിനിമലിസ്റ്റ് സ്കിൻകെയർ ആണ് ശരിയെന്നും അവർ വ്യക്തമാക്കുന്നു.
എന്നാൽ കൊറിയൻ സൗന്ദര്യ ഉത്പന്നങ്ങൾക്ക് ആരാധകർ ഏറെയാണ്. ഏറെ ഫലപ്രദമായ ഇൻഗ്രീഡിയന്റ്സും വ്യത്യസ്തമായ ഫോർമുലേഷനും തന്നെ താരങ്ങൾ. ഒച്ച് പുറത്തുവിടുന്ന ഒട്ടലുള്ള പദാർഥം പ്രധാന ചേരുവയായുള്ള കോസ്മെറ്റിക് ഉത്പന്നങ്ങൾ കൊറിയൻ സ്പെഷൽ ആണ്. ഇതിൽ ഹാല്യൂറോണിക് ആസിഡ്, ഗ്ലോകോളിക് ആസിഡ്, ഗ്ലൈകോപ്രോട്ടീനുകൾ എന്നിവയുള്ളതിനാൽ ചർമത്തെ തിളക്കമുള്ളതാക്കുന്നു. മഗ് ബീൻ എന്ന ചെറുപയർ, അരിയുടെ എസൻസ് എന്നിവയും കൊറിയൻ സൗന്ദര്യപരിചരണ ഉത്പന്നങ്ങളിലെ പ്രധാന ഘടകങ്ങളാണ്.
∙ വിപണിയിലെ സൗന്ദര്യം
അമേരിക്കൻ സ്ത്രീകൾ ചെലവിടുന്നതിനേക്കാൾ രണ്ടിരട്ടി കൂടുതൽ പണം കോസ്മെറ്റിക്– സ്കിൻ കെയർ ഉത്പന്നങ്ങൾക്കു വേണ്ടി ചെലവിടുന്നവരാണ് കൊറിയൻ സ്ത്രീകൾ. പക്ഷേ തെറ്റിദ്ധരിക്കേണ്ട, സ്ത്രീകൾ മാത്രമല്ല കൊറിയൻ പുരുഷന്മാരും സൗന്ദര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്നവരാണ്. അക്കാര്യത്തിൽ ജെൻഡർ സ്റ്റീരിയോടൈപ്പുകൾ ഉടച്ചുവാർക്കുന്ന കൊറിയൻ രീതി പ്രശംസിക്കപ്പെടേണ്ടതാണ്.
സൈനിക സേവനം നടത്തുന്ന പുരുഷന്മാർക്കു മാത്രമായുള്ള പ്രത്യേക സൗന്ദര്യ ഉത്പന്നങ്ങൾ വരെ കൊറിയൻ കമ്പനികൾ നാട്ടിലെ വിപണിയിൽ എത്തിക്കുന്നുണ്ട്. യുഎസിലും ജപ്പാനിലും ചൈനയിലും ആധിപത്യം സ്ഥാപിച്ച ശേഷം കൂടുതൽ വളർച്ച തേടി ദക്ഷിണ പൂർവേഷ്യയിലെയും മിഡിലീസ്റ്റിലെയും രാജ്യങ്ങളിൽ ശ്രദ്ധ ചെലുത്തുകയാണിപ്പോൾ കൊറിയൻ കമ്പനികൾ.
∙ ‘ഹൗ ഇസ് യുവർ ബെല്ലി ഡൂയിങ്?’
സൗന്ദര്യമാണെങ്കിലും അതിരു കടന്നാൽ അതും വിഷമയമാകാതെ വഴിയില്ലല്ലോ! ഈ സാഹചര്യങ്ങളിലൂടെ കടന്നുപോകുകയാണ് കൊറിയയിൽ ജോലി– പഠന സംബന്ധിയായ കാര്യങ്ങൾക്കായി എത്തുന്ന മറുനാടൻ ചെറുപ്പക്കാർ. ‘ഹൗ ഇസ് യുവർ ബെല്ലി ഡൂയിങ് ?’ എന്നെഴുതിയ ബോർഡ് വഴിയരികിൽ കണ്ടാൽ ചിരിക്കാനാകില്ല, അവിടെയുള്ള മറുനാടൻ ചെറുപ്പക്കാർക്ക്. കാരണം അവിടെയെത്തിയ നാൾ മുതൽ അവർ നേരിടുന്ന ബോഡി ഷേമിങ് അത്രയേറെ രൂക്ഷമാണ്. ‘മെലിഞ്ഞു കൊലുന്നനെ’യുള്ള ‘വയറൊട്ടിയ’ കൊറിയൻ സൗന്ദര്യ സങ്കൽപം അന്നാട്ടിലെത്തുന്നവരുടെ മാനസികാരോഗ്യത്തെ തന്നെ കാർന്നു തിന്നാൻ തുടങ്ങിയിരിക്കുന്നു.
അതീവ നിർബന്ധ ബുദ്ധിയുള്ള ‘കെ ബ്യൂട്ടി’ സങ്കൽപം ബോഡി പോസിറ്റിവിറ്റി എന്ന സാധ്യതയെ തന്നെ ഇല്ലാതാക്കുകയാണ്. മറുനാട്ടുകാരായ ചെറുപ്പക്കാർക്ക് ഇതിന്റെ മാനസികാഘാതം വലുതാണെന്ന് കൊറിയ ടൈംസ് പോലുള്ള മാധ്യമങ്ങൾ തന്നെ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ശരീര ഭാരത്തിന്റെയും പ്രത്യേക ഉടലളവുകളിൽ ഉൾപ്പെടാത്തതിന്റെയും പേരിൽ നിരന്തരമായി കളിയാക്കലുകൾക്കും വിലയിരുത്തലുകൾക്കും വിധേയമാക്കപ്പെടുന്നതിനാൽ പലരും വിഷാദരോഗം പോലുള്ള മാനസികാവസ്ഥകളിലൂടെ കടന്നുപോകുന്നു. ശരീരഭാരത്തെക്കുറിച്ചുള്ള നിരന്തരവിമർശനം മൂലം ഓഫിസിലെ ഇടവേളയിൽ ആഹാരം കഴിക്കാനാകാതെ ആരോഗ്യപ്രശ്നം നേരിട്ടവരും അനുഭവം തുറന്നുപറയാൻ തയാറായി.
കൊറിയയിലെ ഗഞ്ചിയോൺ പ്രദേശത്തെ വഴിയോര വിശ്രമകേന്ദ്രത്തിനടുത്തുള്ള ‘ഹൗ ഇസ് യുവർ ബെല്ലി ഡൂയിങ്?’ എന്നെഴുതിയ നിർമിതിയിൽ മറ്റു ചില വിശദാംശങ്ങൾ കൂടിയുണ്ട്. വിവിധ പ്രായത്തിലുള്ളവരുടെ ശരീര അളവുകളുടെ വ്യത്യാസം മനസ്സിലാകുന്ന വിധത്തിൽ ഇടവിട്ട് സ്ഥാപിച്ചിട്ടുള്ള ബാറുകൾക്കിടയിലൂടെ അകത്തുകടക്കാനാകുമോ എന്നറിയാനുള്ളതാണ് മരത്തിൽ ഒരുക്കിയിട്ടുള്ള ഈ ഇൻസ്റ്റലേഷൻ.
20 വയസ്സുള്ളവരുടെ ‘ഐഡിയൽ അരക്കെട്ട് അളവ്’ 17.35 സെന്റിമീറ്റർ ആണ് ഇതിൽ. 30 വയസ്സുകാരുടെ അരക്കെട്ട് 19.02 സെന്റീ മീറ്റർ ആകാവൂയെന്നാണ് കൊറിയൻ സൗന്ദര്യ സങ്കൽപം. ഇത്തരത്തിൽ 60 വയസുള്ള സ്ത്രീയുടെ അരക്കെട്ടിന് 24.99 സെന്റി മീറ്ററാകാം. അരക്കെട്ടിനും നിതംബത്തിനും വീതികൂടുതലുള്ളവരുടെ നാട്ടിൽ നിന്നെത്തുവർക്ക് ഒരു ബാറിനകത്തുകൂടിയും പോകാനാകില്ലെന്നു പ്രത്യേകം പറയേണ്ടല്ലോ.
ഈ അഴകളവുകളിലേക്കു സ്വയം പരിമിതപ്പെടുത്തിയാണ് കൊറിയയിലെ പെൺകുട്ടികൾ വളർന്നുവരുന്നതു തന്നെ. നല്ല നടപ്പും വ്യായാമം പോലുള്ള ആരോഗ്യപരിചരണ രീതിയും പ്രചരിപ്പിക്കാനാണ് ഇതു സ്ഥാപിച്ചിരിക്കുന്നത് എന്നു വാദിച്ചാൽ പോലും കൊറിയയുടെ വയറൊട്ടിയ ഈ ‘ബ്യൂട്ടി സ്റ്റാൻഡേർഡ്’’ തീർത്തും സങ്കുചിതമാണെന്നു പറയാതിരിക്കാനാകില്ല. ഇതിനെ പൊളിച്ചെഴുതാനും ബോഡി പോസിറ്റിവിറ്റിയുടെ ആവശ്യകത ബോധ്യപ്പെടുത്താനും ഇതേക്കുറിച്ചു കൂടുതൽ സംസാരിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിലാണ് കൊറിയയിലേക്കു കുടിയേറിയവർ.
English Summary: Want Korean Glass Skin? The Dark Side of K-Beauty