കടലാമയുടെ ചോര കുടിച്ച്, പച്ചമീൻ തിന്ന് 117 ദിവസം നടുക്കടലിൽ; ഒടുവിൽ കൊറിയൻ കപ്പൽ കണ്ടു, 2 വിചിത്രമനുഷ്യർ!
നിങ്ങള്‍ കണ്ടതില്‍ ഏറ്റവും ധീരയായ വനിത ആരായിരിക്കും? മര്‍ലിന്‍ ബെയ്‌ലി എന്നുതന്നെയാവും പസിഫിക് മഹാസമുദ്രത്തിന്റെ മറുപടി. ചെറുമീനുകളെയും സ്രാവുകളെയും വരെ പിടിച്ച് പച്ചയ്ക്കു തിന്ന്, കടലാമയുടെ കഴുത്തറുത്ത് ചോര കുടിച്ച്, 117 ദിവസം നടുക്കടലില്‍ ചെറിയൊരു റബര്‍ക്കുട്ടയില്‍ മരണത്തോടു പൊരുതി നിന്ന മുപ്പത്തൊന്നുകാരി. നാവികചരിത്രത്തില്‍ സമാനതകളില്ലാത്ത ആ അതിജീവനത്തിന് ജൂണ്‍ 30ന് 50 വയസ്സു തികയുകയാണ്. 1973 ജൂണ്‍ 30നു വൈകിട്ടു നാലു മണി നേരത്ത്, ഇക്വഡോര്‍ തീരത്തുനിന്ന് ആയിരത്തിലേറെ കിലോമീറ്റര്‍ അകലെ പസിഫിക് സമുദ്രത്തില്‍, കപ്പലുകള്‍ പോലും അധികം സഞ്ചരിക്കാറില്ലാത്ത ഏതോ നിഗൂഢജലപാതയില്‍, വഴി തെറ്റിയെന്നോണം വന്നു പെട്ടൊരു കൊറിയന്‍ മീന്‍പിടിത്ത ബോട്ടിലെ ക്യാപ്റ്റനാണ് അദ്ഭുതപ്പെടുത്തുന്ന ആ കാഴ്ച ബൈനോക്കുലറിലൂടെ കണ്ടത്.
നിങ്ങള്‍ കണ്ടതില്‍ ഏറ്റവും ധീരയായ വനിത ആരായിരിക്കും? മര്‍ലിന്‍ ബെയ്‌ലി എന്നുതന്നെയാവും പസിഫിക് മഹാസമുദ്രത്തിന്റെ മറുപടി. ചെറുമീനുകളെയും സ്രാവുകളെയും വരെ പിടിച്ച് പച്ചയ്ക്കു തിന്ന്, കടലാമയുടെ കഴുത്തറുത്ത് ചോര കുടിച്ച്, 117 ദിവസം നടുക്കടലില്‍ ചെറിയൊരു റബര്‍ക്കുട്ടയില്‍ മരണത്തോടു പൊരുതി നിന്ന മുപ്പത്തൊന്നുകാരി. നാവികചരിത്രത്തില്‍ സമാനതകളില്ലാത്ത ആ അതിജീവനത്തിന് ജൂണ്‍ 30ന് 50 വയസ്സു തികയുകയാണ്. 1973 ജൂണ്‍ 30നു വൈകിട്ടു നാലു മണി നേരത്ത്, ഇക്വഡോര്‍ തീരത്തുനിന്ന് ആയിരത്തിലേറെ കിലോമീറ്റര്‍ അകലെ പസിഫിക് സമുദ്രത്തില്‍, കപ്പലുകള്‍ പോലും അധികം സഞ്ചരിക്കാറില്ലാത്ത ഏതോ നിഗൂഢജലപാതയില്‍, വഴി തെറ്റിയെന്നോണം വന്നു പെട്ടൊരു കൊറിയന്‍ മീന്‍പിടിത്ത ബോട്ടിലെ ക്യാപ്റ്റനാണ് അദ്ഭുതപ്പെടുത്തുന്ന ആ കാഴ്ച ബൈനോക്കുലറിലൂടെ കണ്ടത്.
നിങ്ങള്‍ കണ്ടതില്‍ ഏറ്റവും ധീരയായ വനിത ആരായിരിക്കും? മര്‍ലിന്‍ ബെയ്‌ലി എന്നുതന്നെയാവും പസിഫിക് മഹാസമുദ്രത്തിന്റെ മറുപടി. ചെറുമീനുകളെയും സ്രാവുകളെയും വരെ പിടിച്ച് പച്ചയ്ക്കു തിന്ന്, കടലാമയുടെ കഴുത്തറുത്ത് ചോര കുടിച്ച്, 117 ദിവസം നടുക്കടലില്‍ ചെറിയൊരു റബര്‍ക്കുട്ടയില്‍ മരണത്തോടു പൊരുതി നിന്ന മുപ്പത്തൊന്നുകാരി. നാവികചരിത്രത്തില്‍ സമാനതകളില്ലാത്ത ആ അതിജീവനത്തിന് ജൂണ്‍ 30ന് 50 വയസ്സു തികയുകയാണ്. 1973 ജൂണ്‍ 30നു വൈകിട്ടു നാലു മണി നേരത്ത്, ഇക്വഡോര്‍ തീരത്തുനിന്ന് ആയിരത്തിലേറെ കിലോമീറ്റര്‍ അകലെ പസിഫിക് സമുദ്രത്തില്‍, കപ്പലുകള്‍ പോലും അധികം സഞ്ചരിക്കാറില്ലാത്ത ഏതോ നിഗൂഢജലപാതയില്‍, വഴി തെറ്റിയെന്നോണം വന്നു പെട്ടൊരു കൊറിയന്‍ മീന്‍പിടിത്ത ബോട്ടിലെ ക്യാപ്റ്റനാണ് അദ്ഭുതപ്പെടുത്തുന്ന ആ കാഴ്ച ബൈനോക്കുലറിലൂടെ കണ്ടത്.
നിങ്ങള്‍ കണ്ടതില്‍ ഏറ്റവും ധീരയായ വനിത ആരായിരിക്കും? മര്‍ലിന്‍ ബെയ്‌ലി എന്നു തന്നെയാവും പസഫിക് മഹാസമുദ്രത്തിന്റെ മറുപടി. വിശപ്പ് അകറ്റാൻ ചെറുമീനുകളെയും സ്രാവുകളെയും വരെ പിടിച്ച് പച്ചയ്ക്കു തിന്ന്, ദാഹം തീർക്കാൻ കടലാമയുടെ കഴുത്തറുത്ത് ചോര കുടിച്ച്, 117 ദിവസം നടുക്കടലില്‍ ചെറിയൊരു റബര്‍ക്കുട്ടയില്‍ മരണത്തോടു പൊരുതി നിന്ന മുപ്പത്തൊന്നുകാരി. നാവികചരിത്രത്തില്‍ സമാനതകളില്ലാത്തതെങ്കിലും ചരിത്രം മറന്നു പോയ ആ അതിജീവനത്തിന് ഈ ജൂണ്‍ 30ന് 50 വയസ്സു തികയും.
1973 ജൂണ്‍ 30ന് വൈകിട്ടു നാലു മണി നേരത്ത്, ഇക്വഡോര്‍ തീരത്തു നിന്ന് ആയിരത്തിലേറെ കിലോമീറ്റര്‍ അകലെ പസഫിക് സമുദ്രത്തില്‍, കപ്പലുകള്‍ പോലും അധികം സഞ്ചരിക്കാറില്ലാത്ത ഏതോ നിഗൂഢജലപാതയില്‍, വഴി തെറ്റിയെന്നോണം വന്നു പെട്ടൊരു കൊറിയന്‍ മീന്‍പിടിത്ത ബോട്ടിലെ ക്യാപ്റ്റനാണ് അദ്ഭുതപ്പെടുത്തുന്ന ആ കാഴ്ച ബൈനോക്കുലറിലൂടെ കണ്ടത്. വെള്ളത്തില്‍ പൊന്തിക്കിടക്കുന്നൊരു കൊച്ചു റബര്‍ ബോട്ട്. അതിനോടു ചേര്‍ത്തു കെട്ടിയ ഒരു കുഞ്ഞു റബര്‍ചങ്ങാടം (കപ്പലുകള്‍ മുങ്ങുമ്പോള്‍ യാത്രക്കാര്‍ രക്ഷപ്പെടാനുപയോഗിക്കുന്ന ലൈഫ് റാഫ്റ്റ്. കഷ്ടിച്ചു രണ്ടു പേര്‍ക്ക് ഞെങ്ങിഞെരുങ്ങി ഇരിക്കാവുന്നൊരു റബര്‍ കുട്ട എന്നു പറയാം).. അതിനകത്തു രണ്ടു വിചിത്രജീവികള്‍.
ഏതോ കാലത്ത് മനുഷ്യരായിരുന്നു എന്നു തോന്നിപ്പിക്കുന്ന രണ്ടു പേര്‍. മെലിഞ്ഞുണങ്ങി, വിളറിവിളറി, നനഞ്ഞുനനഞ്ഞ് ചുളുങ്ങിപ്പോയ രണ്ട് ഉടലുകള്‍. അതിലൊരാള്‍ ഒരു പാത്രം കൊണ്ട് റാഫ്റ്റിനകത്തു നിന്നു വെള്ളം കോരി പുറത്തേക്ക്, കടലിലേക്ക് ഒഴിച്ചു കളയുന്നുണ്ട്. അവരുടെ ഓരോ ചലനവും ആ ജീവന്റെ അവസാന ചലനമാണെന്നു തന്നെ തോന്നും. ഇപ്പോള്‍ അവര്‍ ബോട്ടിന്റെ ശബ്ദം കേള്‍ക്കുന്നുണ്ട്. ഇപ്പോള്‍ അവര്‍ ബോട്ട് കാണുന്നുണ്ട്. ദുര്‍ബലമായ ശബ്ദങ്ങളില്‍ അവര്‍ ബോട്ടിനെ നോക്കി എന്തോ വിളിച്ചു പറയുന്നുണ്ട്. ബോട്ട് അതിനകം അവരെ കടന്നു പോയിരുന്നു. ഏതാനും മിനിറ്റ് കഴിഞ്ഞ് ബോട്ട് മടങ്ങി റാഫ്റ്റിനടുത്തേക്കു വന്നു. അതിനോടു ചേര്‍ത്തു നിര്‍ത്തി. കയര്‍ഗോവണിയിലൂടെ ആ വിചിത്രജീവികളെ ബോട്ടിനകത്തേക്കു കയറ്റി. അതൊരു സ്ത്രീയും ഒരു പുരുഷനുമായിരുന്നു. "മര്‍ലിന്‍, നോക്കൂ, നമ്മള്‍ ജീവിച്ചിരിപ്പുണ്ട്" -പുരുഷരൂപം സ്ത്രീരൂപത്തോടു പറഞ്ഞു.
∙ കഷ്ടങ്ങൾ കടന്ന് കടലിലേക്ക്
ഇംഗ്ലണ്ടിലെ സതാംപ്റ്റൺ തുറമുഖത്തു നിന്ന് 1972 ജൂണിലാണ് അവര്‍ സമുദ്രസഞ്ചാരം തുടങ്ങിയത്. മോറിസ് ബെയ്‌ലിയും മര്‍ലിന്‍ ബെയ്‌ലിയും. ഒരു അച്ചടിശാലയിലെ കംപോസിറ്ററായിരുന്നു മോറിസ്. മര്‍ലിന്‍ നികുതി വകുപ്പില്‍ ക്ലാര്‍ക്ക്. 1963ലാണ് അവര്‍ വിവാഹിതരായത്. ഭൂമിയില്‍ മറ്റൊരു മനുഷ്യനോടും സൗഹൃദമില്ലാത്ത, അന്തര്‍മുഖനായ, ഒരുപാട് അപകര്‍ഷബോധങ്ങളുള്ള, ഏകാന്തത ഇഷ്ടപ്പെടുന്ന യുവാവായിരുന്നു മോറിസ്. മര്‍ലിന്‍ നേരേ മറിച്ചാണ്. ജീവിതം ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്ന, ആനന്ദങ്ങളെ ആഗ്രഹിക്കുന്ന ആള്‍. ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടാനോ പരസ്പരം ഇഷ്ടപ്പെടാനോ ഒരു സാധ്യതയുമില്ലാത്ത രണ്ടു പേര്‍. എന്നിട്ടും അവര്‍ കണ്ടുമുട്ടി. ഇഷ്ടപ്പെട്ടു. ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചു.
പ്രകൃതിസ്‌നേഹികളായിരുന്നു രണ്ടു പേരും (അത് അറിഞ്ഞിട്ടൊന്നുമല്ല അവര്‍ പരിചയപ്പെട്ടതും പ്രണയിച്ചതും). മരങ്ങളെ, മലകളെ, പുഴകളെ, ജീവജാലങ്ങളെ എല്ലാം അവര്‍ സ്‌നേഹിച്ചു. ചെറിയ ശമ്പളം കൊണ്ട് ചെറിയ ജീവിതം ജീവിച്ചു. ചെറിയൊരു വീടു വാങ്ങി. ഒഴിവുനാളുകളില്‍ കുറഞ്ഞ ചെലവില്‍ യാത്രകള്‍ പുറപ്പെട്ടു. മലകള്‍ കയറി. കായലുകളിലൂടെ സവാരി നടത്തി. കടലിലൂടെ യാത്ര ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അതിനു സ്വന്തമായി ബോട്ട് വേണം. അതിനു പണം വേണം. വേണ്ട. ഇങ്ങനെയങ്ങ് ജീവിച്ചു പോകാം എന്നു തീരുമാനിച്ചു.
ഒരു നാള്‍ മര്‍ലിനാണു പറഞ്ഞത്: "നമുക്ക് ഈ വീടു വില്‍ക്കാം. ആ കാശു കൊണ്ടു ബോട്ട് വാങ്ങാം. ഇനിയുള്ള കാലം ആ ബോട്ടില്‍ ജീവിക്കാം". ആദ്യം എതിര്‍ത്തെങ്കിലും മോറിസിനു വഴങ്ങേണ്ടി വന്നു. പുതിയതൊന്നു വാങ്ങാന്‍ പണം തികയില്ല. പറഞ്ഞു പണിയിക്കണം. തുറമുഖ നഗരമായ പ്ലിമത്തില്‍ പോയി ബോട്ടിന് ഓര്‍ഡര്‍ കൊടുത്തു. 10 മീറ്റര്‍ നീളവും അതിനൊത്ത വീതിയുമുള്ള ഒന്ന്. നാലു കൊല്ലമെടുത്തു ബോട്ടിന്റെ പണി പൂര്‍ത്തിയാകാന്‍. മുഴുവന്‍ പണം ഒപ്പിക്കാനും അത്രയും സമയം വേണ്ടിയിരുന്നു. അക്കാലത്തിനിടെ അവര്‍ കടല്‍യാത്രയെക്കുറിച്ച് കിട്ടാവുന്നതെല്ലാം വായിച്ചു. എന്തൊക്കെ കരുതലെടുക്കണം എന്നു പഠിച്ചു.
ഒഴിവു ദിവസങ്ങളില്‍ ബെയ്‌ലി ദമ്പതികള്‍ പ്ലിമത്തില്‍ പോയി പണി നോക്കിക്കാണും. മോറിസിന്റെയും മര്‍ലിന്റെയും പേരുകള്‍ ചേര്‍ത്ത് ഓര്‍ലിന്‍ എന്നു ബോട്ടിനു പേരുമിട്ടു. 72 ജൂണില്‍ സതാംപ്റ്റണില്‍ നിന്നു പുറപ്പെടുമ്പോള്‍ ന്യൂസീലന്‍ഡ് ആയിരുന്നു അന്തിമലക്ഷ്യം. ഇംഗ്ലണ്ടിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്നും തീരുമാനിച്ചിരുന്നു. സ്‌പെയിനിലും പോര്‍ച്ചുഗലിലും കാനറി ദ്വീപുകളിലും നിര്‍ത്തി വിശ്രമിച്ച ശേഷം അറ്റ്‌ലാന്റിക് സമുദ്രം താണ്ടി അമേരിക്കന്‍ വന്‍കരയിലേക്ക്.. അവിടെ നിന്നു കരീബിയന്‍ ദ്വീപുകള്‍ കടന്ന് പനാമയില്‍. പനാമ കനാല്‍ കടന്ന് പസഫിക് സമുദ്രം.
∙ കരയിൽ കാണാനാവാത്ത കടൽ
1973 മാര്‍ച്ച് 4. പസഫിക്കിലെ പര്യടനത്തിന്റെ ഏഴാം ദിനം. രാവിലെ. ഭയാനകമെങ്കിലും ശാന്തമാണ് ഉള്‍ക്കടല്‍. കരയില്‍ നിന്നു കാണുന്ന കടലല്ല കടല്‍. ചക്രവാളത്തോളം, അനക്കമറ്റ്, നീണ്ടു നിവര്‍ന്ന്. ബോട്ടിനുള്ളിലെ അടുക്കളയില്‍ പ്രഭാതഭക്ഷണമുണ്ടാക്കുന്ന തിരക്കിലാണു മോറിസും മര്‍ലിനും. പെട്ടെന്നാണ്, ബോട്ടിന്റെ അടിയിലെന്തോ വന്നു മുട്ടിയതു പോലെ വലിയ മുഴക്കം. ബോട്ട് നന്നായൊന്നു കുലുങ്ങുകയും ചെയ്തു. ഇരുവരും പണി നിര്‍ത്തി വച്ച് കോണി കയറി ഡെക്കിലെത്തി പുറത്തേക്കു നോക്കി. അമ്പരപ്പാണ് ആദ്യം തോന്നിയത്. .
10-12 മീറ്റര്‍ നീളം വരുന്ന വലിയൊരു തിമിംഗലം ബോട്ടിനോടു ചേര്‍ന്ന് ജലപ്പരപ്പില്‍. അതിനു ചുറ്റും വെള്ളത്തില്‍ രക്തം കലരുന്നുണ്ട്. ദേഹത്ത് എവിടെയോ നന്നായി മുറിവേറ്റിട്ടുണ്ട്. ബോട്ടിന്റെ താഴെ എവിടെയെങ്കിലും തട്ടിയതാവാം. രക്തം വല്ലാതെ വാര്‍ന്നു പോകുന്നുണ്ട്. വാലിന്റെ ഭാഗത്താണു മുറിവ്. മറ്റെവിടെയെങ്കിലും കൂടി മുറിവുണ്ടായിരിക്കാം. ആ പാവം ജീവിക്കു ശരിയായി ചലിക്കാന്‍ വയ്യാതായിരിക്കുന്നു. മര്‍ലിനും മോറിസിനും സങ്കടം വന്നു. ആ ജീവിയോടു സഹതാപം തോന്നി. അതു മരണത്തിലേക്കു പോവുകയാണല്ലോ..
അന്നേരമാണവര്‍ കണ്ടത്, ബോട്ടിന്റെ കാബിനില്‍ വെള്ളം കയറിയിരിക്കുന്നു. ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുന്നുമുണ്ട്. മര്‍ലിന്‍ വാട്ടര്‍ പമ്പ് പ്രവര്‍ത്തിപ്പിച്ചു വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയാന്‍ തുടങ്ങി. മോറിസ് ഓടിപ്പോയി ഡെക്കിനു മുകളില്‍ നിന്നു ബോട്ടിന്റെ വശങ്ങള്‍ പരിശോധിച്ചു. ഞെട്ടലോടെ അയാള്‍ കണ്ടു, ബോട്ടിന്റെ ഒരു വശത്ത്, വാട്ടര്‍ലൈനിനു തൊട്ടുതാഴെയായി വലിയൊരു ദ്വാരം. അവര്‍ തിരക്കിട്ടു തുണികളും തലയിണകളുമെടുത്ത്, താഴേക്കു കയ്യെത്തിച്ച് ദ്വാരം അടയ്ക്കാന്‍ ശ്രമിച്ചു നോക്കി. നടക്കുന്നില്ല. വെള്ളം ശക്തിയായി അകത്തേക്ക് കയറിക്കൊണ്ടിരിക്കുക തന്നെയാണ്. ദ്വാരങ്ങള്‍ വേറെയും ഉണ്ടായിട്ടുണ്ടാവാം. ബോട്ട് മുങ്ങിത്തുടങ്ങുകയാണ്.
ഇനി വൈകിക്കൂടാ. എത്രയും വേഗം ഓര്‍ലിനെ ഉപേക്ഷിച്ചു രക്ഷപ്പെടുകയല്ലാതെ വഴിയില്ല. അന്നേ അവരുടെ കൂടെ അല്‍പം ഭാഗ്യം ബാക്കിയുണ്ടായിരുന്നു. അപകടമുണ്ടായത് പകല്‍ സമയത്താണ്. നല്ല വെളിച്ചമുണ്ട്. കടലും കാലാവസ്ഥയും ശാന്തമാണ്. മാത്രമല്ല, ബോട്ട് മെല്ലെ മെല്ലെയാണു മുങ്ങിക്കൊണ്ടിരുന്നത്. (കൂറ്റന്‍ കപ്പലുകള്‍ വരെ നിമിഷനേരം കൊണ്ടു പൂര്‍ണമായി മുങ്ങിത്താണുപോയ എത്രയോ സംഭവങ്ങളുണ്ട്). എന്താണു ചെയ്യേണ്ടത് എന്ന് അവർക്ക് അറിയാമായിരുന്നു. ബോട്ടിലൊരിടത്ത് മടക്കി വച്ചിരുന്ന ചെറിയ റബര്‍ ബോട്ടിലും (ഡിങ്കി) റബറിന്റെ തന്നെ ലൈഫ് റാഫ്റ്റിലും മോറിസ് കാറ്റു നിറയ്ക്കാന്‍ തുടങ്ങി.
മര്‍ലിന്‍ താഴത്തെ മുറിയിലേക്ക് ഓടി. അവിടെ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. മുട്ടൊപ്പം വെള്ളത്തില്‍ നിന്നു കൊണ്ട് അവള്‍ സാധനങ്ങള്‍ ഓരോന്നായി തിരക്കിട്ട് എടുത്ത് മുകളിലെത്തിച്ചു. ടിന്നിലടച്ച ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, ദിശയറിയാനുള്ള കോംപസ്, വഴിയറിയാനുള്ള മാപ്പുകള്‍, രണ്ടു കാലി ബക്കറ്റുകള്‍, തീപ്പെട്ടി, ആപല്‍ഘട്ടങ്ങളില്‍ മറ്റു യാനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കത്തിച്ചുപിടിക്കാനുള്ള പന്തങ്ങള്‍, കത്രിക, ബൈനോക്കുലര്‍... കയ്യില്‍ കിട്ടിയതെല്ലാം എടുത്തു രണ്ടു ബാഗുകളിലാക്കി. രണ്ടു പേരും ചേര്‍ന്നു ഡിങ്കിയും റാഫ്റ്റും ബന്ധിപ്പിച്ച് വെള്ളത്തിലിറക്കി. സാധനങ്ങളെല്ലാം ഡിങ്കിയിലേക്കു മാറ്റി. ശുദ്ധജലം സൂക്ഷിച്ചിരിക്കുന്ന കാനുകളും എടുത്തു. രണ്ടു പേരും റാഫ്റ്റിലേക്കു കയറി.
∙ മുങ്ങിത്താഴുന്ന പ്രതീക്ഷകൾ...
ബോട്ട് മുങ്ങിത്തീരാന്‍ ഒരു മണിക്കൂറോളം എടുത്തു. പ്രിയപ്പെട്ട ഓര്‍ലിന്‍ മുങ്ങിത്തീര്‍ന്ന് ജലനിരപ്പില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് മോറിസും മര്‍ലിനും കണ്ടു നിന്നു. ഇനിയെന്ത് എന്ന ആകാംക്ഷയുണ്ടെങ്കിലും വലിയ ആശങ്കയുണ്ടായിരുന്നില്ല. ഭക്ഷണവും വെള്ളവും മറ്റും ഒരു പത്തിരുപത് ദിവസത്തേക്കുള്ളത് കയ്യിലുണ്ടല്ലോ. അതിനു മുന്‍പായി ഏതെങ്കിലും കപ്പല്‍ ഇതുവഴി വരാതിരിക്കില്ല. മാത്രമല്ല, കടലും കാലാവസ്ഥയും ശാന്തവുമാണ്. പ്രതീക്ഷയുടെയും പ്രത്യാശയുടെയും മണിക്കൂറുകള്‍ അധികം നീണ്ടു നിന്നില്ല. കരയില്‍ നിന്ന് ഇനിയും അകലെ നടുക്കടലിലേക്കാണ് കാറ്റ് തങ്ങളെ കൊണ്ടു പോകുന്നത് എന്ന് അവർക്ക് മനസിലായി. തുഴഞ്ഞില്ലെങ്കില്‍ ഡിങ്കിയും റാഫ്റ്റും കാറ്റിന്റെ വഴിക്കു പോകും. മാത്രമല്ല, കാറ്റടിച്ചും ചാറ്റല്‍മഴ പെയ്തും ബോട്ടില്‍ വെള്ളം കയറുന്നുണ്ട്. ഇടയ്ക്കിടെ അതു കോരിക്കളയണം.
അപ്പോള്‍ അവര്‍ പസഫിക് സമുദ്രത്തില്‍ കപ്പൽസഞ്ചാരം ഏറ്റവും കുറവുള്ളൊരു ഭാഗത്തായിരുന്നു. അഞ്ഞൂറോളം കിലോമീറ്റര്‍ അകലെയുള്ള ഗെലാപഗസ് ദ്വീപുകളാണ് ഏറ്റവുമടുത്ത കര. തെക്കുദിശയില്‍ തുഴഞ്ഞാല്‍ അവിടെയെത്താം. മൂന്നു രാവും മൂന്നു പകലും തുഴഞ്ഞു. ഒടുവില്‍ നിരാശയോടെ തിരിച്ചറിഞ്ഞു: ഒരിഞ്ചു പോലും മുന്നോട്ടു പോയിട്ടില്ല. മഴ ഇടയ്ക്കിടെ കനപ്പെട്ടു വന്നു. നല്ല മഴയുണ്ടെങ്കില്‍ രാവും പകലും ഡിങ്കിയില്‍ നിന്നു വെള്ളം കോരിക്കളഞ്ഞു കൊണ്ടേയിരിക്കണം. അര മണിക്കൂര്‍ ഇടവിട്ട് ഒരാള്‍ വിശ്രമിക്കുകയും മറ്റെയാള്‍ വെള്ളം നീക്കുകയും ചെയ്തു കൊണ്ടിരുന്നു. കപ്പലുകളൊന്നും അതു വഴി വന്നതുമില്ല.
എട്ടാം ദിവസമാണ് ആദ്യമായി ഒരു കപ്പല്‍ കണ്ടത്. രണ്ടു കിലോമീറ്ററിലധികം ദൂരെയായിരുന്നു അത്. പന്തം കത്തിച്ചും ആര്‍ത്തു വിളിച്ചും കുറേ ശ്രമിച്ചു നോക്കിയെങ്കിലും ഒന്നും നടന്നില്ല. ആ കപ്പല്‍ അതിന്റെ വഴിക്കു പോയി. ഭക്ഷണം തീര്‍ന്നു തുടങ്ങിയിരുന്നു. വെള്ളവും വിചാരിച്ചതിലധികം കാലിയായിരിക്കുന്നു. മഴവെള്ളം ബക്കറ്റില്‍ പിടിച്ചുവയ്ക്കുന്നുണ്ട്. പക്ഷേ, മഴയെ മാത്രം അങ്ങനെ വിശ്വസിക്കാനാവില്ല. പെയ്യാം, പെയ്യാതിരിക്കാം.
∙ നൃത്തം ചെയ്ത് കൂട്ടുവന്ന ഡോൾഫിനുകൾ
ആ ദിവസങ്ങളില്‍ അവര്‍ അതിശയകരമായ ചില സത്യങ്ങള്‍ മനസ്സിലാക്കി. കടല്‍ അവരോട് ഒട്ടും തന്നെ അപരിചിതത്വം കാട്ടുന്നില്ല. നിരാശാഭരിതമായ നിമിഷങ്ങളില്‍ കടലും കടലിന്റെ ആകാശവും കടലിന്റെ കാറ്റുമെല്ലാം തങ്ങളെ സ്വന്തമെന്ന പോലെ കാണുന്നുണ്ട്. അവര്‍ കടലിനെ കൂടുതല്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. കടല്‍ അതിന്റെ ആവാസവ്യവസ്ഥയിലേക്കു തങ്ങളെ ചേര്‍ത്തുപിടിച്ചിരിക്കുന്നതായി അവര്‍ കണ്ടു. കിളികളും മത്സ്യങ്ങളും മറ്റനേകം കടല്‍ജീവജാലങ്ങളും തങ്ങളുടെ കൂടെയുണ്ട്. ഒന്നല്ല, നൂറല്ല, ആയിരക്കണക്കിനു കടല്‍ക്കിളികള്‍. ആയിരക്കണക്കിനു കടല്‍ജീവികള്‍.
കിളികള്‍ അവരെ വട്ടമിട്ടു പറന്നു. ചിറകുകള്‍ കുഴയുമ്പോള്‍ അവ പറക്കല്‍ നിര്‍ത്തി മോറിസിന്റെയും മര്‍ലിന്റെയും അടുത്തു വന്നിരുന്നു. ചിലപ്പോള്‍ തലയില്‍ കൊക്കുരുമ്മി രസിച്ചു. മീന്‍കൂട്ടങ്ങള്‍ അവരുടെ യാനങ്ങള്‍ക്കു ചുറ്റും അകമ്പടിക്കാരെപ്പോലെ തുഴഞ്ഞു തുഴഞ്ഞു നിന്നു. കടലാമകള്‍ യാനങ്ങളുടെ പുറന്തോടില്‍ സ്വന്തം പുറന്തോട് ഉരുമ്മി രസിച്ചു. ഡോൾഫിനുകൾ ജലപ്പരപ്പിൽ നൃത്തം ചെയ്ത് അവരെ രസിപ്പിച്ചു. ബെയ്‌ലി ദമ്പതികളെയും അവരുടെ യാനങ്ങളെയും കടലിനു പുറത്തു നിന്നെത്തിയെ എന്തെങ്കിലുമായി അവ കരുതിയില്ലെന്നു തോന്നി. ഒരുപക്ഷേ, ആ ജീവജാലങ്ങളൊന്നും അതുവരെ മനുഷ്യരെ അത്രമേല്‍ അടുത്ത് കണ്ടിട്ടുണ്ടായിരുന്നിരിക്കില്ല.
ഒരുപക്ഷേ, അവര്‍ മനുഷ്യരെത്തന്നെ കണ്ടിട്ടുണ്ടാവില്ല. കണ്ടപ്പോളാകട്ടെ, തങ്ങളുടെ കൂട്ടത്തിലുള്ള, തങ്ങളേക്കാള്‍ അല്‍പം കൂടി വലുപ്പമുള്ള ചിലത് എന്നും കരുതിയിരിക്കാം. അവ മോറിസ് ബെയ്‌ലിയെയും മര്‍ലിന്‍ ബെയ്‌ലിയെയും സദാ പൊതിഞ്ഞു നിന്നു. തങ്ങളുടെ യാനം ആസ്ഥാനമായി പുതിയൊരു ആവാസവ്യൂഹം തന്നെ രൂപപ്പെടുന്നത് മോറിസും മര്‍ലിനും അതിശയത്തോടെ അറിഞ്ഞു. ഒരിക്കല്‍, വലിയൊരു തിമിംഗലം റാഫ്റ്റിനു തൊട്ടടുത്തു വന്ന് തന്നെത്തന്നെ നോക്കിക്കൊണ്ടു നിന്നതിനെപ്പറ്റി മോറിസ് പിന്നീട് എഴുതിയിട്ടുണ്ട്. അഭിമുഖങ്ങളിലും അദ്ദേഹം അത് അദ്ഭുതത്തോടെ ഓര്‍ത്തു പറഞ്ഞുകൊണ്ടിരുന്നു. അരമണിക്കൂറോളം ആ കൂറ്റന്‍ തിമിംഗലം റാഫ്റ്റിനു സമീപം തുഴഞ്ഞു തുഴഞ്ഞു നിന്നു. കണ്ണുചിമ്മാതെ അതു മോറിസിനെത്തന്നെ നോക്കുകയായിരുന്നു. അതിന്റെ കണ്ണുകളില്‍ കരുണയുണ്ടായിരുന്നു.
കുറേ നേരം നോക്കി നിന്ന് അതു മെല്ലെ മെല്ലെ തുഴഞ്ഞു പോയി. ശക്തിയോടെ ഒന്നു സ്വയം കുടയുകയോ വെട്ടിത്തിരിയുകയോ ചെയ്യാതെ. അങ്ങനെ ചെയ്തിരുന്നെങ്കില്‍ അതിന്റെ ഓളങ്ങളില്‍ ആ ഡിങ്കിയും റാഫ്റ്റും അതിലുള്ള മനുഷ്യരും കടലാഴങ്ങളിലേക്കു കീഴ്‌മേല്‍ മറിയുമായിരുന്നു. ഒരു തിമിംഗലത്തിന്റെ സ്വതസിദ്ധമായ സ്വാഭാവിക ചലനങ്ങളെ മറന്നതു പോലെ അത്രയും കരുണയോടെയാണ് അത് പെരുമാറിയത്. രാത്രികളിൽ തിമിംഗലങ്ങളുടെ കരച്ചിൽ കേൾക്കാറുണ്ടായിരുന്നുവെന്നും മോറിസ് ഓർക്കുന്നുണ്ട്.
∙ അന്നം തന്ന കടൽ
ആ നാവികരുടെ വിശപ്പകറ്റാനും കടല്‍ജീവികള്‍ വരി നിന്നുവെന്നു പറയാം. കൊടുംപട്ടിണിയുടെ ആദ്യനാളുകളില്‍ കടലാമകളില്‍ നിന്നാണ് അവര്‍ കടലിനെ ആഹരിച്ചു തുടങ്ങിയത്. ആമയെക്കൊല്ലുക എളുപ്പമല്ല. അതിൽ അത്യധികം ക്രൂരത ആവശ്യമാണ്. മഴയില്ലാത്ത ദിവസങ്ങളില്‍ ദാഹമകറ്റാനും ആമയെത്തന്നെ കിട്ടണം. തല വലിച്ചു പിടിച്ച് കഴുത്ത് മെല്ലെമെല്ലെ അറുത്ത് രക്തം പാത്രത്തിലാക്കണം. മര്‍ലിനാവും മിക്കവാറും ആ ഡ്യട്ടി. ആമയിറച്ചിയുടെ രുചി മോറിസ് ഒരിക്കലും മറന്നില്ല. അത്ര അരുചികരമായി ജീവിതത്തില്‍ മറ്റൊന്നും കഴിച്ചിട്ടില്ലെന്നു മോറിസ് പറയാറുണ്ടായിരുന്നു. ആമകൾ ഭൂമിയിലെ ഏറ്റവും നിരുപദ്രവകാരികളായ ജീവികളാണ്. അവയെ കൊല്ലേണ്ടി വന്നത് അവരിൽ അതിയായ സങ്കടം ഉളവാക്കി.
കടല്‍ക്കിളികളെ തോളില്‍ കയ്യിട്ടെന്ന പോലെ പിടിക്കാം. കഴുത്തു ഞെരിച്ചാണു കൊല്ലുക. കണ്ണുകള്‍ പോലും ബാക്കിവയ്ക്കാതെ കഴിക്കും. പച്ചയ്ക്കു തന്നെ. മീനുകളെ കടലില്‍ നിന്നു കൈകൊണ്ടു കോരിയെടുത്തു തിന്നു. പൊന്മാനോടു സാമ്യമുള്ളൊരു കടല്‍പറവയുണ്ടായിരുന്നു. അതു കൊക്കില്‍ മീനുകളെയും കൊണ്ട് മോറിസിന്റെയും മര്‍ലിന്റെയും അടുത്തു വന്നിരിക്കും. എന്നിട്ട് മീനുകളെ അവര്‍ക്കു മുന്‍പില്‍ കുടഞ്ഞിടും.
വലിയ സ്രാവുകളെ പിടിക്കാന്‍ മര്‍ലിന്‍ വൈദഗ്ധ്യം നേടി. സേഫ്റ്റിപിന്നു കൊണ്ട് അവള്‍ ചൂണ്ടക്കൊളുത്തുണ്ടാക്കി. ആമയിറച്ചി കോര്‍ത്ത് ഇരപിടിച്ചു. ചിലപ്പോള്‍, ആമച്ചോര പുരണ്ട കൈവിരല്‍ കടല്‍ വെള്ളത്തില്‍ മുക്കിപ്പിടിക്കും. സ്രാവ് വന്ന് അതിനെ നുകരുമ്പോള്‍ മെല്ലെ പിടിച്ചെടുത്ത് റാഫ്റ്റിലോ ഡിങ്കിയിലോ ഇടും. ഒരു ദിവസം നാലു സ്രാവുകളെ കിട്ടി. ആകെ എട്ടു സ്രാവുകളെ മര്‍ലിന്‍ പിടിച്ചു. നാലു മാസത്തിനിടെ നാലായിരം ജീവികളെയെങ്കിലും തങ്ങള്‍ അകത്താക്കിയിട്ടുണ്ടാകുമെന്നു മോറിസ് പിന്നീടു പറഞ്ഞു. ഓരോ ജീവനെടുക്കുമ്പോഴും മര്‍ലിനും മോറിസിനും വേദനിച്ചു. "നമ്മള്‍ എന്നെങ്കിലും കരയില്‍ തിരിച്ചെത്തിയാല്‍ പിന്നീട് ഒരിക്കലും മത്സ്യമോ മാംസമോ കഴിക്കാതിരിക്കാം. നമുക്കു വേണ്ടി ഇനി ഒരു ജീവനും നഷ്ടപ്പെടാതിരിക്കട്ടെ"- മർലിന്‍ പറയാറുണ്ടായിരുന്നു. പിന്നീട് 2004ല്‍ മരിക്കുന്നതു വരെ മര്‍ലിനും 2018ല്‍ മരിക്കുംവരെ മോറിസും മത്സ്യമോ മാംസമോ കഴിച്ചില്ല.
∙ മരണത്തോട് അത്രമേലടുത്ത്
ഉപ്പുവെള്ളത്തോടും ഉപ്പുകാറ്റിനോടുമുള്ള നിരന്തര സമ്പര്‍ക്കം ബെയ്‌ലി ദമ്പതികളുടെ ഉടലിനെ ശോഷിപ്പിച്ചിരുന്നു. റാഫ്റ്റിന്റെ മേല്‍ക്കൂരയായി ഉപയോഗിച്ച പ്ലാസ്റ്റിക് ഷീറ്റുമായി ഒട്ടിയൊട്ടി വ്രണങ്ങളുണ്ടായി. ഒന്നര മാസം കൊണ്ടു തന്നെ മോറിസിനു പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. മര്‍ലിന്‍ പക്ഷേ അദ്ഭുതങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ടിരുന്നു. ആ ഒന്നര മാസത്തിനിടെ എട്ടു കപ്പലുകള്‍ അവരെ കടന്നു പോയി. അവരുടെ കയ്യിലെ പന്തങ്ങളെല്ലാം തീര്‍ന്നുപോയിരുന്നു. ചരക്കുകപ്പലുകളുടെ കണ്ണില്‍പ്പെടാന്‍ ചെറുയാനങ്ങള്‍ക്ക് എളുപ്പമല്ല. മിക്ക കപ്പലുകളും ഓട്ടമാറ്റിക് മോഡിലാവും ഓടുന്നത്. കിലോമീറ്ററുകളോളം പരന്നു നിവര്‍ന്നു കിടക്കുന്ന പുറംകടലില്‍ പകല്‍സമയത്തു പരിസരനിരീക്ഷണത്തിന് എപ്പോളും ആളുണ്ടാവണമെന്നില്ല. അതിന്റെ ആവശ്യവുമില്ല.
കാണാന്‍ കാഴ്ചകളൊന്നുമില്ലാത്ത ഉള്‍ക്കടലിലെ സഞ്ചാരവേളയില്‍ കപ്പല്‍പ്പണിക്കാര്‍ മിക്കവാറും കിടന്നുറങ്ങുകയോ അടുക്കളയില്‍ പണിയെടുക്കുകയോ ആവാം. ഒരു ദിവസം, ഒരു പട്ടാപ്പകല്‍ നേരത്ത്, ഒരു കപ്പൽ അവരുടെ നേരെ വന്നു. അത് തങ്ങളുടെ യാനങ്ങളെ ഇടിച്ചു മറിക്കുകയോ അതിന്റെ ഓളങ്ങൾ യാനങ്ങളെ കമിഴ്ത്തുകയോ ചെയ്യുമെന്നാണ് അവർ കരുതിയത്. അത്, പക്ഷേ, സുരക്ഷിതമായ അകലത്തിലൂടെ കടന്നു പോയി. പുറംകാഴ്ചകള്‍ കാണാന്‍ അതിന്റെ ഡെക്കില്‍ ആരുമുണ്ടായിരുന്നില്ല. ഒഴിഞ്ഞുപോയ ആ അപകടം പോലും അവരെ നിരാശപ്പെടുത്തുകയാണുണ്ടായത്, "കപ്പലുകള്‍ക്കൊന്നും നമ്മളെ കാണാന്‍ താല്‍പര്യമില്ലെന്നു തോന്നുന്നു"- ഒരു ദിവസം മോറിസ് ഭാര്യയോടു പറഞ്ഞു, "ഇനി കപ്പലുകളെ കാണാന്‍ എനിക്കും താല്‍പര്യമില്ല'. പിന്നെപ്പിന്നെ, കപ്പലുകളുടെ ഒച്ചകേള്‍ക്കുന്നത് അയാള്‍ക്കു വെറുപ്പായി. "ശല്യം" - അയാള്‍ പിറുപിറുത്തു. മര്‍ലിന്‍, പക്ഷേ, ഓരോ കപ്പലൊച്ചയ്ക്കും കാതോര്‍ത്തു, അവശയും വിവശയുമായി കൈവീശിക്കാട്ടി.
"നമ്മള്‍ ഇപ്പോള്‍ ഈ കടലിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇനി നമ്മുടെ ജീവിതം ഇവിടെത്തന്നെയായിരിക്കും" – എന്ന് മോറിസ് നിരാശപ്പെടും. അയാള്‍ പണ്ടു തൊട്ടേ നിരീശ്വരവാദിയായിരുന്നു. ദൈവം ഉണ്ട് എന്ന് ഒരിക്കൽ പോലും അയാൾക്കു തോന്നിയിട്ടില്ല. കടല്‍വാസം അയാളെ കൂടുതല്‍ കൂടുതല്‍ നാസ്തികനാക്കി. മര്‍ലിനാകട്ടെ പ്രാര്‍ഥനകളില്‍ പ്രതീക്ഷ പുലര്‍ത്തി. "നമ്മള്‍ ഇവിടെ ഇങ്ങനെ എത്തിപ്പെട്ടതിന് ഏതോ ഒരു കാരണമുണ്ട്. അതുപോലെത്തന്നെ ഏതോ ഒരു കാരണം നമ്മളെ രക്ഷപ്പെടുത്തുകയും ചെയ്യും" എന്നു മര്‍ലിന്‍ വിശ്വസിച്ചു.
ഇരുവരുടെയും ശരീരങ്ങളിൽ നിന്ന് ഊര്‍ജത്തിന്റെ അവസാന കണികയും നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. കടുത്ത പനിയും നെഞ്ചുവേദനയും വന്ന് മോറിസിനു ചലനശേഷി ഏതാണ്ട് ഇല്ലാതായി. സംസാരിക്കാന്‍ പോലും അയാള്‍ ശ്രമപ്പെട്ടു. തുഴയാനും വെള്ളം നിറയുമ്പോള്‍ വെള്ളം കോരിക്കളയാനും റാഫ്റ്റിൽ കാറ്റു കുറയുമ്പോള്‍ കാറ്റൂതി നിറയ്ക്കാനും മര്‍ലിന്‍ മാത്രമായി. അവൾക്ക് അയാളേക്കാൾ ഒരൽപം കൂടി ചലിക്കാൻ കഴിഞ്ഞിരുന്നു. എങ്കിലും അവളുടെ ഓരോ ചലനവും അവസാന ചലനമാകുമെന്നു തോന്നിച്ചിരുന്നു.
∙ അവൾ: അതിജീവനം
മരണത്തോട് അത്രമേല്‍ അടുത്ത ആ നാളുകളില്‍ അവരിരുവരും ജീവന്‍കൊണ്ട് അതിലുമേറെ അടുത്തിരുന്നു. തങ്ങള്‍ രണ്ടു പേരാണെന്ന് അവര്‍ക്കു തോന്നിയില്ല. അതിശയകരമായ താദാത്മ്യത്തില്‍ അവര്‍ അകപ്പെട്ടു. അവര്‍ക്കിടയിലെ ഏറ്റവും നിസ്സാരമായ രഹസ്യങ്ങള്‍ പോലും ഇല്ലാതായി. ഏറ്റവും ഗോപ്യമായ സ്വകാര്യതകള്‍ക്കു പോലും സ്വകാര്യത നഷ്ടപ്പെട്ടു. ഒരുടലും ഒരാത്മാവുമായി അവര്‍ മാറി - പ്രത്യാശയിലും വിശ്വാസത്തിലുമൊഴികെ. ആ യാത്ര തുടങ്ങുമ്പോള്‍ മോറിസിനു 39 വയസ്സായിരുന്നു. മോറിസ് ചാള്‍സ് ബെയ്‌ലി എന്നാണ് അയാളുടെ പേര്.. ഡെര്‍ബിഷെയറിലായിരുന്നു അയാളുടെ വീട്. ദാരിദ്ര്യവും കര്‍ശനമായ പട്ടാളച്ചിട്ടയും നിറഞ്ഞ ബാല്യം അയാളെ വിഷാദിയും ഏകാകിയുമാക്കി. സ്‌കൂള്‍ പഠനകാലത്തിനു ശേഷം വീടുമായുള്ള ബന്ധം ഉപേക്ഷിച്ചു.
കൗമാരത്തില്‍ പോലും കൂട്ടുകാര്‍ കുറവായിരുന്നു. തനിക്കു സൗന്ദര്യമില്ലെന്നും ആകര്‍ഷകത്വമില്ലെന്നും ഉറച്ച ശരീരമില്ലെന്നും ഭംഗിയുള്ള വ്യക്തിത്വമില്ലെന്നും മനോഹരമായി സംസാരിക്കാനറിയില്ലെന്നും അയാള്‍ അപകര്‍ഷപ്പെട്ടു. ഏതാണ്ട് പത്തുമുപ്പതു വയസ്സു വരെ അയാള്‍ ഒരു പെണ്‍കുട്ടിയോടും സംസാരിച്ചിട്ടില്ലായിരുന്നു. ഒരേ ഒരു കൂട്ടുകാരനാണ് ഒരിക്കലൊരു പെണ്‍കുട്ടിയെ പരിചയപ്പെടുത്തിയത്. അവള്‍ ഒരു കാര്‍ റാലിയില്‍ ഡ്രൈവ് ചെയ്യാന്‍ പോവുകയായിരുന്നു. സഹായത്തിനു കൂടെ പോകേണ്ടിയിരുന്ന ചങ്ങാതിക്ക് അന്നു മറ്റെന്തോ തിരക്കു വന്നുപെട്ടപ്പോള്‍ മോറിസിനെ ചുമതലപ്പെടുത്തി. സമ്മതിക്കാതെ വഴിയുണ്ടായിരുന്നില്ല. ആ ദൗത്യം നടക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു കൊണ്ടാണ് മോറിസ് കാര്‍ റാലിയുടെ സ്ഥലത്തെത്തിയത്. അവള്‍ എത്താന്‍ വൈകിയപ്പോള്‍, അവളിനി വരില്ലെന്ന് അവൻ ആഹ്ലാദിച്ചു.
പക്ഷേ അവള്‍ വന്നു. കാറിൽ അടുത്ത സീറ്റിലിരുന്ന് ഇടവും വലവും പറഞ്ഞു കൊടുക്കേണ്ടത് അവനായിരുന്നു. പക്ഷേ, അവളുടെ ആകര്‍ഷണവലയത്തില്‍ അയാള്‍ക്ക് കയ്യിലുണ്ടായിരുന്ന അവസാന വാക്കുകള്‍ വരെ നഷ്ടപ്പെട്ടു. ഇടവും വലവും മാറിപ്പോവുക പോലും ചെയ്തു. പമ്പില്‍ പെട്രോളടിക്കാന്‍ കയറിയപ്പോള്‍ അവന്റെ പഴ്‌സിൽ ഏതാനും ചില്ലറത്തുട്ടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിരിയാന്‍നേരം അവള്‍ ശകാരിക്കുകയോ കൂട്ടുകാരനോട് തന്നെക്കുറിച്ച് പരിഹസിച്ച് പറയുകയോ ചെയ്യുമെന്ന് അവന് ഉറപ്പായിരുന്നു. പക്ഷേ, അവിടെ നിന്നു മടങ്ങിയ ശേഷം അവനു നന്ദിയും സന്തോഷവും അറിയിച്ച് കത്തെഴുതുകയാണ് അവള്‍ ചെയ്തത്.
താങ്ങാവുന്നതില്‍ ഏറ്റവും വലിയ പൂച്ചെണ്ട് വാങ്ങി അവള്‍ക്ക് അയച്ചു കൊടുത്ത് അവനും സന്തോഷം അറിയിച്ചു. പിന്നെ ഇടയ്ക്കിടെ കണ്ടുമുട്ടി. കല്യാണത്തിനു ചടങ്ങുകളോ ആചാരങ്ങളോ വേണ്ടെന്ന് അവര്‍ തീരുമാനിച്ചിരുന്നു. കുട്ടികള്‍ വേണ്ട എന്നതായിരുന്നു കല്യാണത്തിനു ശേഷം രണ്ടുപേരും ചേർന്നെടുത്ത പ്രധാന തീരുമാനം. "എന്തെങ്കിലും കുഴപ്പമുണ്ടോ" എന്ന ചോദ്യം കേട്ടു മടുത്തു. ചോദിച്ചവരോട് അവര്‍ പറഞ്ഞു: "ഞങ്ങള്‍ക്കു കുഞ്ഞുങ്ങളെ ഇഷ്ടമാണ്. പക്ഷേ അവരെ നോക്കാനും വളര്‍ത്താനും ഞങ്ങള്‍ക്ക് അറിയില്ല. ഞങ്ങള്‍ക്ക് അതിനു കഴിഞ്ഞെന്നു വരില്ല". പില്‍ക്കാലത്ത് മോറിസ് ആ തീരുമാനത്തെ ഇങ്ങനെയും വിശദീകരിച്ചു: "ഞാന്‍ എന്തുകൊണ്ടാണ് ന്യൂക്ലിയര്‍ സയന്റിസ്റ്റ് ആവാതിരുന്നത്? എനിക്ക് ന്യൂക്ലിയര്‍ സയന്‍സ് അറിയില്ല. അതു കൊണ്ടു തന്നെ. അതുപോലെ, രക്ഷിതാവ് ആകാനും എനിക്ക് അറിയില്ല".
മര്‍ലിനുമായുള്ള കണ്ടുമുട്ടല്‍ തന്നിലുണ്ടാക്കിയ മാറ്റങ്ങള്‍ മോറിസിനു തന്നെ വിശ്വസിക്കാവുന്നതിനുമപ്പുറമായിരുന്നു. പിന്നീട് ജീവിച്ചിരുന്ന ഓരോ നിമിഷത്തിനും അയാള്‍ അവളോട് നന്ദിയുള്ളവനായി. അവളെ കണ്ടുമുട്ടിയിരുന്നില്ലെങ്കിൽ അയാൾ മറ്റൊരാളാകുമായിരുന്നു. അയാളെ കണ്ടുമുട്ടിയിരുന്നില്ലെങ്കിലും അവൾ മറ്റൊരാളാകുമായിരുന്നില്ല. അവള്‍ കൂടെയില്ലായിരുന്നെങ്കില്‍ ആ കടല്‍ യാത്ര തന്റെ ജീവനെടുക്കുമായിരുന്നു എന്നും മോറിസ് പില്‍ക്കാലത്ത് പറയാറുണ്ടായിരുന്നു. രണ്ടു പുരുഷന്മാരാണ് ആ റാഫ്റ്റില്‍ ഉണ്ടായിരുന്നതെങ്കില്‍ അവര്‍ അതിജീവിക്കുമായിരുന്നില്ല എന്നും മോറിസ് പറഞ്ഞു. ആ 117 ദിവസങ്ങളിലെ ഡയറിക്കുറിപ്പുകള്‍ മര്‍ലിന്‍ എഴുതിയിരുന്നു. അവസാന ദിവസങ്ങളിലേത് അതിജീവനത്തിനു ശേഷമാണ് എഴുതിത്തീര്‍ത്തത്. അതിശയകരമായ ഓര്‍മശക്തിയോടെ ഓരോ തീയതിയും ഓര്‍ത്തെടുത്താണ് അവള്‍ അത് എഴുതിയത്.
∙ ‘‘മർലിന് എന്തിലോ വിശ്വാസമുണ്ടായിരുന്നു...’’
1973 ജൂണ്‍ 30ന് ആ കൊറിയന്‍ മീന്‍പിടിത്ത ബോട്ട് അതുവഴി വരുമ്പോള്‍ മോറിസ് അര്‍ധബോധാവസ്ഥയിലായിരുന്നു. അയാളെ ദുര്‍ബലമായി കുലുക്കിവിളിച്ച് മര്‍ലിന്‍ പറഞ്ഞു: "ഒരു കപ്പലിന്റെ ഒച്ച ഞാന്‍ കേള്‍ക്കുന്നുണ്ട്". അയാള്‍ ആവുന്നത്ര കാതോര്‍ത്തു നോക്കിയിട്ടും അതു കേള്‍ക്കാനായില്ല. ഒടുവില്‍ അത് അത്ര അടുത്തെത്തിയ ശേഷമാണ് അയാള്‍ക്കു വിശ്വസിക്കാനായത്. അയാളെ പിടിച്ചെഴുന്നേല്‍പിച്ചു താങ്ങിനിര്‍ത്തി അവള്‍ കൈവീശിക്കാണിച്ചു. ബോട്ടില്‍ കയറ്റിയ ശേഷം കൊറിയക്കാർ അവര്‍ക്ക് കുടിക്കാന്‍ പാല്‍ കൊടുത്തു. അതു കുടിക്കാന്‍ അവര്‍ ഏറെ ബുദ്ധിമുട്ടി. മനുഷ്യരെപ്പോലെ ആഹാരം കഴിക്കുന്നത് എങ്ങനെയെന്ന് അവര്‍ മറന്നു പോയിരുന്നു. ‘പരിഷ്‌കൃതലോക’ത്ത് ഇനി നമ്മള്‍ എങ്ങനെ ജീവിക്കും, ആ ലോകത്ത് നമുക്ക് ആരാണ്, എന്താണ് ഉള്ളത്.എന്നാണ് ആ നേരങ്ങളില്‍ താൻ അവളോടു പറഞ്ഞിരുന്നത് എന്നു മോറിസ് പറഞ്ഞിട്ടുണ്ട്.
ബോട്ടുകാര്‍ അവരെ ഹോണോലുലുവില്‍ എത്തിച്ച് വൈദ്യശുശ്രൂഷ നല്‍കി. കടല്‍ച്ചൊരുക്കും മറ്റനേകം രോഗങ്ങളും ഇരുവരെയും കഠിനമായി ബാധിച്ചിരുന്നു. വൈറ്റമിനുകളുടെ അഭാവം അവരില്‍ രൂക്ഷമായിരുന്നു. അവരുടെ ശോഷിച്ച കാലുകള്‍ക്ക് ആ ശോഷിച്ച ദേഹങ്ങളെ താങ്ങാന്‍ ശേഷിയുണ്ടായിരുന്നില്ല. കട്ടിയുള്ള ആഹാരം കഴിക്കാനും ദഹിക്കാനുമുള്ള ശേഷി വീണ്ടെടുക്കാന്‍ ആഴ്ചകള്‍ വേണ്ടി വന്നു. ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ ശേഷം അവരെ ആളുകൾ ആദരവോടെയും അദ്ഭുതത്തോടെയും നോക്കി. അദ്ഭുതകരവും ആദരാര്‍ഹവുമായ ആ അതിജീവനത്തിന്റെ കഥ മോറിസും മർലിനും ചേർന്ന് എഴുതി പുസ്തകമായി പ്രസിദ്ധീകരിച്ചു. "ഒഴുകിനടന്ന 117 നാളുകൾ" (117 days adrift) എന്നായിരുന്നു പുസ്തകത്തിന്റെ പേര്. ബെസ്റ്റ് സെല്ലർ ആയിരുന്നു. അതിന്റെ റോയല്‍റ്റി കൊണ്ട് അവർ ജീവിച്ചു.
പിന്നീടും അവര്‍ക്കു ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടായില്ല. അവര്‍ അവരുടെ സ്വകാര്യമായ ഏകാന്തത ആസ്വദിച്ചു ജീവിച്ചു. മര്‍ലിന്‍ കാന്‍സര്‍ ബാധിതയായി അറുപത്തിമൂന്നാം വയസ്സില്‍ മരിച്ച ശേഷം മോറിസ് തീര്‍ത്തും ഏകനായി. വീട്ടില്‍ നിന്നു പുറത്തിറങ്ങിയില്ല. കപ്പൽഛേദങ്ങളിൽ പെട്ട നാവികരുടെ സാഹസികമായ അതിജീവനത്തിന്റെ കഥകൾ തേടി നടക്കുന്ന സ്പാനിഷ് സഞ്ചാരി അൽവാരോ സിരെസോ ഒരിക്കൽ മോറിസിനെ കാണാനെത്തി. അഭിമുഖത്തിനിടെ, ഏകാന്തത തോന്നുന്നില്ലേ, എന്ന് അൽവാരോ ചോദിച്ചപ്പോള്‍, ഉവ്വ്, പക്ഷേ, ഈ ഏകാന്തത എന്നെ ആഹ്ലാദിപ്പിക്കുന്നു എന്നായിരുന്നു മോറിസിന്റെ മറുപടി..
അഭിമുഖത്തിനൊടുവിൽ അൽവാരോ ചോദിച്ചു:
"Do you still not believe in God?"
മോറിസ് പറഞ്ഞു:
"No. But Marylin believed in something. I will tell you when I get there
English Summary: The Life story of Maurice and Maralyn Bailey, who Survived 117 days at Sea