കത്രീനയുടെ കേയ് ബ്യൂട്ടി, ദീപികയുടെ 82 ഡിഗ്രി ഈസ്റ്റ്, പ്രിയങ്കയുടെ അനോമലി; താരം ഈ ബ്രാൻഡുകളും!
ഒരു സൺസ്ക്രീൻ മേടിക്കാൻ എത്ര രൂപ വരെ നിങ്ങൾ ചെലവാക്കും? 200 രൂപയ്ക്കും 2000 രൂപയ്ക്കും സൺസ്ക്രീൻ കിട്ടുന്ന ഇക്കാലത്ത് കാശ് മാത്രമാണോ നിങ്ങൾ നോക്കുന്ന ഫാക്ടര്‍? തീർച്ചയായും അല്ല. മേക്കപ്പ്, സ്കിൻകെയർ, ഹെയർകെയർ എന്നീ വിഷയങ്ങളിലേക്കു വരുമ്പോൾ ക്വാളിറ്റി പ്രൊഡക്ട്സ് ഉപയോഗിക്കാനാണ് എല്ലാവർക്കും ഇഷ്ടം. കാശ് കുറച്ചു കൂടുതലായാലും ഗുണമേന്മ കുറഞ്ഞ ഉൽപന്നങ്ങൾ സ്വന്തം ചർമത്തിനും മുഖത്തിനും മുടിക്കുമൊക്കെ വേണ്ടി ആരും തിരഞ്ഞെടുക്കാറില്ല. കാലാകാലങ്ങളായി ലോകമെങ്ങുമുള്ള ബ്യൂട്ടി ബ്രാൻഡുകൾ ഈ ഒരു ഫാക്ടറാണ് മാർക്കറ്റിങ്ങിനായി ഉപയോഗിക്കുന്നതും. സെലിബ്രിറ്റികളെ മുൻനിർത്തി ബ്രാൻഡുകൾ പരസ്യം ചെയ്യുമ്പോൾ സ്വീകാര്യത ലഭിക്കുന്നതും ഇപ്പോഴും ഭംഗി എന്നത് സിനിമകളിലെ നായികാ–നായകന്മാരോട് ചേർത്തുവായിക്കപ്പെടുന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ബ്രാൻഡ് അംബാസഡർമാരിൽനിന്ന് ഈ സെലിബ്രിറ്റികൾ ബ്രാൻഡ് ഓണേഴ്സ് ആയപ്പോൾ അവരുടെ ഉൽപന്നങ്ങൾക്കും ആരാധകർ ഏറെ.

ഒരു സൺസ്ക്രീൻ മേടിക്കാൻ എത്ര രൂപ വരെ നിങ്ങൾ ചെലവാക്കും? 200 രൂപയ്ക്കും 2000 രൂപയ്ക്കും സൺസ്ക്രീൻ കിട്ടുന്ന ഇക്കാലത്ത് കാശ് മാത്രമാണോ നിങ്ങൾ നോക്കുന്ന ഫാക്ടര്‍? തീർച്ചയായും അല്ല. മേക്കപ്പ്, സ്കിൻകെയർ, ഹെയർകെയർ എന്നീ വിഷയങ്ങളിലേക്കു വരുമ്പോൾ ക്വാളിറ്റി പ്രൊഡക്ട്സ് ഉപയോഗിക്കാനാണ് എല്ലാവർക്കും ഇഷ്ടം. കാശ് കുറച്ചു കൂടുതലായാലും ഗുണമേന്മ കുറഞ്ഞ ഉൽപന്നങ്ങൾ സ്വന്തം ചർമത്തിനും മുഖത്തിനും മുടിക്കുമൊക്കെ വേണ്ടി ആരും തിരഞ്ഞെടുക്കാറില്ല. കാലാകാലങ്ങളായി ലോകമെങ്ങുമുള്ള ബ്യൂട്ടി ബ്രാൻഡുകൾ ഈ ഒരു ഫാക്ടറാണ് മാർക്കറ്റിങ്ങിനായി ഉപയോഗിക്കുന്നതും.
സെലിബ്രിറ്റികളെ മുൻനിർത്തി ബ്രാൻഡുകൾ പരസ്യം ചെയ്യുമ്പോൾ സ്വീകാര്യത ലഭിക്കുന്നതും ഇപ്പോഴും ഭംഗി എന്നത് സിനിമകളിലെ നായികാ–നായകന്മാരോട് ചേർത്തുവായിക്കപ്പെടുന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ബ്രാൻഡ് അംബാസഡർമാരിൽനിന്ന് ഈ സെലിബ്രിറ്റികൾ ബ്രാൻഡ് ഓണേഴ്സ് ആയപ്പോൾ അവരുടെ ഉൽപന്നങ്ങൾക്കും ആരാധകർ ഏറെ. ദീപിക പദുക്കോണിന്റെ സ്കിൻകെയർ ബ്രാൻഡായ ‘82 ഡിഗ്രി ഈസ്റ്റ്’, കത്രീന കൈഫിന്റെ ബ്യൂട്ടി ബ്രാൻഡ് ‘കേയ് ബ്യൂട്ടി’, പ്രിയങ്ക ചോപ്രയുടെ ഹെയർകെയർ ബ്രാൻഡ് ‘അനോമലി’ എന്നിങ്ങനെ താരങ്ങളുടെ പേരിൽ ഹിറ്റ് സിനിമകൾക്കൊപ്പം ഹിറ്റ് ബ്രാൻഡുകളുമുണ്ട്. സിനിമയ്ക്കുമപ്പുറത്തേക്കു വളർന്ന ആ ഉൽപന്നങ്ങൾ എന്തെല്ലാമാണ്? ഇന്ത്യൻ താരങ്ങളിൽ ആർക്കെല്ലാം ഇത്തരത്തിൽ ബ്യൂട്ടി ബ്രാൻഡുകൾ ഉണ്ട്? ഇവയൊക്കെ സാധാരണക്കാരന്റെ ‘പോക്കറ്റിൽ’ ഒതുങ്ങുന്നവയാണോ?
∙ കേയ് ബ്യൂട്ടി – കത്രീന കെയ്ഫ്
ഇന്ത്യയിലെ ആദ്യത്തെ സെലിബ്രിറ്റി മേക്കപ് ബ്രാൻഡ് ലോഞ്ച് ചെയ്തത് കത്രീന കെയ്ഫ് ആണ്. ബ്യൂട്ടി, വെൽനെസ് ഉൽപന്നങ്ങളുടെ ഓൺലൈൻ–ഓഫ്‌ലൈൻ വ്യാപാരക്കമ്പനിയായ നൈകയുമായി ചേർന്ന് 2019–ലാണ് ‘കേയ് ബൈ കത്രീന’ വിപണിയിലെത്തുന്നത്. ഫേസ്, ഐസ്, ലിപ്സ്, നെയിൽസ് പ്രൊഡക്ട്സ് അടങ്ങുന്ന ഒരു കംപ്ലീറ്റ് മേക്കപ് റേഞ്ച് കേയ് ബ്യൂട്ടിയിലുണ്ട്. പ്രൈമര്‍, ഫൗണ്ടേഷൻ, കൺസീലർ, കോംപാക്ട് പൗഡർ, ബ്ലഷ് എന്നീ ഫേസ് മേക്കപ്പുകൾക്കൊപ്പം ഐ മേക്കപ്പിനുള്ള കാജൽ/പെൻസിൽ, ഐ ഷാഡോ, ഐ ലൈനർ, മസ്ക്കാര, ഐ ബ്രോ എൻഹാൻസർ എന്നിവയും ലഭ്യമാണ്.
ലിപ് പ്രൊഡക്ട്സിലും ലൈനർ, ലിക്വിഡ്, ക്രയോൺ, മാറ്റെ എന്നിങ്ങനെ വ്യത്യസ്ത റേഞ്ചിലുള്ള ലിപ്സ്റ്റിക്കുകൾ ഉണ്ട്. 250 രൂപ മുതൽ 1200 വരെയുള്ള ‘പോക്കറ്റി’ൽ ഒതുങ്ങുന്ന പ്രൊഡക്ടുകൾ കേയ് ബ്യൂട്ടിയിലുണ്ട്. ഇന്ത്യൻ സ്കിൻ ടോൺ പോലെ വൈവിധ്യമായ ഒരു കലക്ഷനാണ് കത്രീന ഒരുക്കിയിരിക്കുന്നത്. ‘It's Kay to be you’ എന്ന ടാഗ്‌ലൈൻ തന്നെ കാലാകാലങ്ങളായി നമ്മൾ കണ്ടുവരുന്ന സൗന്ദര്യസങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്നതാണ്. കേയ് ബ്യൂട്ടി മാറ്റെ ബ്ലഷ് (825 രൂപ), കേയ് ബ്യൂട്ടി മാറ്റിനി മാറ്റെ ലിപ് ക്രയോൺ ലിപ്സ്റ്റിക്ക് (825 രൂപ), മെറ്റാലിക് ഐഷാഡോ സ്റ്റിക്ക് പെൻസിൽ (699 രൂപ) എന്നിവയാണ് കത്രീനയുടെ ‘ഹിറ്റ്’ പ്രൊഡക്ട്സ്.
∙ 82 ഡിഗ്രി ഈസ്റ്റ് – ദീപിക പദുക്കോൺ
താരനിരയിലേക്ക് ഏറ്റവും പുതിയതായി എത്തിയ ബ്രാൻഡാണ് 82 ഡിഗ്രി ഈസ്റ്റ്. ബ്രാൻഡ് ഓണറുടെ പേര് തന്നെ ഒരു ബ്രാൻഡ് ആണ്: ദീപിക പദുക്കോൺ! മേക്കപ്പല്ല, സ്കിൻകെയറാണ് 82 ഡിഗ്രി ഈസ്റ്റിന്റെ ഫോക്കസ്. സ്കിൻകെയർ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ വെറും 2 പ്രൊഡക്ടുകളുമായാണ് 2023ൽ ‘82 ഡിഗ്രി ഈസ്റ്റ്’ എന്ന ബ്രാൻഡ് ലോഞ്ച് ചെയ്തത്. അശ്വഗന്ധ ബൗൺസ് എന്ന മോയ്ച്ചുറൈസറും പച്ചൗളി ഗ്ലോ എന്ന സൺസ്ക്രീൻ ഡ്രോപ്പുകളും. പിന്നീട് ക്ലെൻസർ, ടോണർ, മോയ്ച്ചറൈസർ, സൺസ്ക്രീന്‍, ഫേസ് ഓയിൽ എന്നിങ്ങനെ ചർമ്മസംരക്ഷണത്തിനുള്ള മറ്റു പ്രൊഡക്ടുകളും വിപണിയിലിറക്കി.
ലോഞ്ചിങ് ഇവന്റിൽ ദീപിക, ഷാരുഖ് ഖാനെ സ്കിൻകെയർ പരിശീലിപ്പിക്കുന്ന വിഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. സൺസ്ക്രീൻ തന്നെ സെറം ആയും ജെൽ ആയും ലഭ്യമാണ്. ക്ലെൻസ്, മോയ്സ്ച്ചറൈസ്, പ്രൊട്ടക്ട് എന്നതാണ് ബ്രാൻഡിന്റെ മന്ത്ര. അശ്വഗന്ധ ബൗൺസ് എന്ന മോയ്ച്ചറൈസറാണ് കൂട്ടത്തിൽ ഏറ്റവും ‘വിലപ്പെട്ട’ പ്രൊഡക്ട്. 2700 രൂപയാണ് വില. 1200 രൂപ മുതലുള്ള ഉൽപന്നങ്ങൾ ലഭ്യമാണ്.
∙ അനോമലി – പ്രിയങ്ക ചോപ്ര
മിസ് വേൾഡിന് പ്രാധാന്യം മുടിയുടെ ആരോഗ്യമാണ്. പറഞ്ഞു വരുന്നത് പ്രിയങ്ക ചോപ്രയെക്കുറിച്ചാണ്. മേക്കപ്പോ സ്കിൻകെയറോ അല്ല, ഹെയർകെയറിലാണ് പ്രിയങ്ക തന്റെ ബിസിനസ് കരങ്ങൾ പതിപ്പിച്ചത്. ഗ്ലോബൽ ബ്യൂട്ടി ഇൻക്യുബേറ്റർ ‘മീസ’യുമായി ചേർന്ന് 2021–ലാണ് ‘അനോമലി’ എന്ന ഹെയർകെയർ ബ്രാൻഡ് പ്രിയങ്ക ലോഞ്ച് ചെയ്തത്. ‘Your best hair day, everyday’ – മുടി സെറ്റാണെങ്കിൽ തന്നെ നമ്മളിൽ പലരും കോൺഫിഡന്റാണ്. ആ കോൺഫിഡൻസ് ബൂസ്റ്റ് ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് അനോമലി മാർക്കറ്റിലെത്തിയിരിക്കുന്നത്.
ഡ്രൈ, ഓയിലി, ഫ്രിസ്സി, എന്നിങ്ങനെ പല തരത്തിലുള്ള മുടിയുടെ സ്വഭാവങ്ങൾക്കനുസരിച്ചുള്ള ഷാംപൂ, കണ്ടീഷനർ, ഹെയർ മാസ്ക് എന്നിവയാണ് അനോമലിയിലുള്ളത്. 750 രൂപയുടെ ഷാംപൂവും 1000 രൂപയുടെ കണ്ടിഷനർ, ഹെയർമാസ്ക് എന്നിവയും കലക്ഷനിൽ ലഭ്യമാണ്.
∙ മേക്കപ് ലൈൻ ബൈ മസാബ & മനീഷ്
ഒരുപാട് ഇന്ത്യൻ സെലിബ്രീറ്റികൾക്ക് മേക്കപ് ബ്രാൻഡുകളുമായി പങ്കാളിത്തവുമുണ്ട്. മൈ ഗ്ലാം എന്ന ബ്രാൻഡുമായി എപ്പോഴും ചേർന്നു കേൾക്കുന്ന പേരാണ് പ്രമുഖ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടേത്. മൈ ഗ്ലാം മനീഷ് മൽഹോത്രയുടേതാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളും ഫാഷൻ ലോകത്ത് ഉയർന്നു കേൾക്കാറുണ്ട്. എന്നാൽ മൈ ഗ്ലാമിന്റെ പാർട്നറാണ് മനീഷ് മൽഹോത്ര. മനീഷ് മൽഹോത്ര ലക്ഷ്വറി മേക്കപ് ബൈ മൈ ഗ്ലാം എന്ന എക്സ്ക്ലൂസീവ് കലക്ഷൻ ഇവർ ലോഞ്ച് ചെയ്തിട്ടുമുണ്ട്. ലിപ്സ്റ്റിക്ക്, ഹൈലൈറ്റർ, കോംപാക്ട് പൗഡർ, ലിപ് മോയ്സ്ച്ചറൈസിങ് ജെൽ, ഫൗണ്ടേഷൻ, വിവിധ സ്കിൻകെയർ പ്രൊഡക്ടുകൾ തുടങ്ങി ചർമ്മസംരക്ഷണത്തിനും മേക്കപ്പിനും വേണ്ട പ്രൊഡക്ടുകളെല്ലാം മനീഷ് മൽഹോത്രയുടെ മൈ ഗ്ലാം കലക്ഷനിലുണ്ട്.
മസാബ ഗുപ്തയുടെ ‘ലവ് ചൈൽഡ്’ ഇതുപോലെ ഒരു കലക്‌ഷനാണ്. നൈകയുമായി ചേർന്ന് 2019-ലാണ് മസാബ ഗുപ്ത ലവ് ചൈൽഡ് എന്ന പേരിൽ കോസ്മറ്റിക്ക് ലൈന്‍ ലോഞ്ച് ചെയ്തത്. പേരിലുള്ള കൗതുകം മസാബയുടെ പ്രൊഡക്ട്സിലുമുണ്ട്. പ്രശസ്ത നടി നീന ഗുപ്തയുടെയും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം വിവിയൻ റിച്ചാഡ്സിന്റെയും മകളാണ് മസാബ.
സിംഗിൾ പാരന്റായി നീന ഗുപ്ത വളർത്തിയ മസാബ അന്ന് മീഡിയ ആഘോഷിച്ച ‘ലവ് ചൈൽഡ്’ ആയിരുന്നു. വർഷങ്ങൾക്കിപ്പുറം സ്വന്തം കോസ്മറ്റിക്ക് ലൈൻ വിപണിയിലിറക്കുമ്പോൾ മറ്റൊരു പേര് മസാബയ്ക്ക് ആലോചിക്കേണ്ടി വന്നില്ല. താരപരിവേഷമുള്ള പ്രോഡക്ടുകൾ തന്നെയാണ് മസാബയുടേത്. ഇന്ത്യൻ സ്കിൻടോണിനു വേണ്ടി പ്രത്യേകം നിർമിച്ച ലിക്വിഡ്, ബുള്ളറ്റ് ലിപ്സ്റ്റിക്കുകളും, മേക്കപ്പ്, സ്കിൻകെയർ, ഫ്രാഗ്രൻസ്, വെൽനെസ് പ്രൊഡക്ടുകളുമെല്ലാം ബെസ്റ്റ് സെല്ലേഴ്സ് ആണ്.
∙ താരത്തിളക്കമുള്ള ഫ്രാഗ്രൻസും നെയിൽസും
സൊ ഈസി എന്ന പ്രെസ്സ് ഓൺ നെയിൽ കലക്ഷനുമായാണ് സോനാക്ഷി സിൻഹ ബ്യൂട്ടി മാർക്കറ്റിലേക്കിറങ്ങിയത്. പല തരത്തിലുള്ള കളർഫുൾ ഡിസൈനുകളിൽ, സൊനാക്ഷി തന്നെ ഹാൻഡ്പിക്ക് ചെയ്ത കലക്‌ഷനിൽ 2000 രൂപ വരെയുള്ള പ്രെസ്സ് ഓൺ നെയിൽസ് ലഭ്യമാണ്.
ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ട സണ്ണി ലിയോണിയും ആദ്യമേ ബ്യൂട്ടി ബിസിനസിൽ ഇറങ്ങിയ ആളാണ്. സ്റ്റാർസ്ട്രക്ക് ബൈ സണ്ണി ലിയോണി എന്ന പേരില്‍ സ്വന്തമായി ഒരു ഫ്രാഗ്രൻസ് ലൈൻ തുടങ്ങിയത് 2017–ലാണ്. പിന്നീട് ഇന്ത്യൻ ചർമ്മത്തിനിണങ്ങുന്ന മേക്കപ് പ്രൊഡക്ടുകളും മറ്റും ലോഞ്ച് ചെയ്തു. ലിസ ഹൈഡന്റെ നേക്കഡ്, ലാറ ദത്തയുടെ ഏരിയാസ്, അനുഷ ദണ്ഡേക്കറിന്റെ ബ്രൗൺ സ്കിൻ ബ്യൂട്ടി എന്നിവയൊക്കെ താരത്തിളക്കമുള്ള കലക്‌ഷനുകളാണ്.
ഗ്ലോബൽ സെലിബ്രിറ്റി ബ്രാൻഡുകളായ റിയാനയുടെ ഫെന്റി ബ്യൂട്ടി, കെയ്‌ലി ജെന്നറിന്റെ കെയ്‌ലി കോസ്മെറ്റിക്സ് – ഇവയൊക്കെ ഇന്ത്യക്കാർക്കും പരിചിതമാണ്. ഇന്ത്യയിലും ഇവരുടെ പ്രോഡക്ടുകള്‍ ലഭ്യമാണ്. സെലീന ഗോമസിന്റെ റെയർ ബ്യൂട്ടി അടുത്തിടെ ഇന്ത്യയിലെത്തിയതും വൻ ആവേശത്തോടെയാണ് മേക്കപ് ആരാധകർ സ്വീകരിച്ചത്. സെലിബ്രിറ്റികളുടെ പ്രോഡക്ടുകൾ നൽകുന്ന വിശ്വാസ്യത വലിയ ഒരു ഫാക്ടർ തന്നെയാണ്. പിന്നെ ഇവരുടെ കലക്ഷനിലെ ഒരു പ്രോഡക്ടെങ്കിലും സ്വന്തമാക്കുമ്പോൾ കിട്ടുന്ന ആത്മവിശ്വാസവും. പോക്കറ്റിൽ ഒതുങ്ങിയാലും ഇല്ലെങ്കിലും അവ സ്വന്തമാക്കുന്നവരുമുണ്ട്, ഇല്ലാത്തവരുണ്ട്. എന്തായാലും താരത്തിളക്കമുള്ള പ്രോഡക്ടുകൾക്ക് താരങ്ങളെ പോലെത്തന്നെ ആരാധകരേറെയാണെന്ന് വിപണിയിലെ അവയുടെ ഡിമാൻഡ്‌തന്നെ വ്യക്തമാക്കുന്നു.
English Summary: The Glamourous World: When Indian Celebrities Become Beauty Product Brand Owners