‘അങ്ങനെ ഞങ്ങളെ മറികടന്ന് നിങ്ങളാദ്യം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ്‌ലാൻഡിങ് നടത്തേണ്ട’ എന്ന് ഇന്ത്യയോടു പറയാതെ പറഞ്ഞായിരുന്നു റഷ്യയുടെ ആ ചതി. 2023 ജൂലൈ 14 ന് ശ്രീഹരിക്കോട്ടയിൽനിന്നു പറന്നുയർന്ന ചന്ദ്രയാൻ 3 പേടകം ദിവസങ്ങളെടുത്താണ് ചന്ദ്രന് തൊട്ടടുത്തു വരെയെത്തിയത്. ഭൂമിക്കു ചുറ്റും ദിവസങ്ങളോളം കറങ്ങി പിന്നീട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് തെറ്റാലിയിൽനിന്നു തെറിച്ചതു പോലൊരു പോക്കായിരുന്നു ചന്ദ്രയാൻ 3. ചന്ദ്രനു ചുറ്റിലും പതിയെപ്പതിയെ ഭ്രമണപഥം താഴ്ത്തിയായിരുന്നു പിന്നീടുള്ള യാത്ര. അത്തരത്തില്‍ മൂന്നാം തവണ ഭ്രമണപഥം താഴ്ത്തിയത് ഓഗസ്റ്റ് ഒൻപതിനായിരുന്നു. നാലാമത്തെ ഭ്രമണപഥം താഴ്ത്തൽ ഓഗസ്റ്റ് 14നു നടക്കാനിരിക്കെയായിരുന്നു റഷ്യയിൽനിന്നുള്ള ആ വാർത്ത. അവരുടെ ലൂണ 25 ചന്ദ്രനെ ലക്ഷ്യമിട്ട് പറന്നുയരുന്നു. അതും ഓഗസ്റ്റ് 10ന്. 47 വർഷത്തിനു ശേഷമാണ് റഷ്യ ചന്ദ്രനിലേക്ക് ഒരു പേടകം അയയ്ക്കുന്നത്. ‘ചന്ദ്രനല്ലേ, ആർക്കു വേണമെങ്കിലും ഇറങ്ങാമല്ലോ’ എന്നു പറയാന്‍ വരട്ടെ. ലൂണ 25 ലക്ഷ്യമിട്ടതും ചന്ദ്രന്റെ ദക്ഷിണധ്രുവമായിരുന്നു. അവിടെ സോഫ്റ്റ്‌ലാൻഡിങ് നടത്തുന്ന ആദ്യത്തെ രാജ്യമെന്ന നേട്ടം സ്വന്തമാക്കാനായിരുന്നു റഷ്യയുടെ നീക്കം. പക്ഷേ, പയ്യെത്തിന്നാല്‍ പനയും തിന്നാം എന്ന മട്ടിലായിരുന്നു അപ്പോഴും ഐഎസ്ആർഒ. റഷ്യയ്ക്ക് എല്ലാം ആശംസകളും അറിയിച്ച് ട്വീറ്റും ചെയ്തു ഇന്ത്യയുടെ സ്വന്തം ബഹിരാകാശ ഏജൻസി.

‘അങ്ങനെ ഞങ്ങളെ മറികടന്ന് നിങ്ങളാദ്യം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ്‌ലാൻഡിങ് നടത്തേണ്ട’ എന്ന് ഇന്ത്യയോടു പറയാതെ പറഞ്ഞായിരുന്നു റഷ്യയുടെ ആ ചതി. 2023 ജൂലൈ 14 ന് ശ്രീഹരിക്കോട്ടയിൽനിന്നു പറന്നുയർന്ന ചന്ദ്രയാൻ 3 പേടകം ദിവസങ്ങളെടുത്താണ് ചന്ദ്രന് തൊട്ടടുത്തു വരെയെത്തിയത്. ഭൂമിക്കു ചുറ്റും ദിവസങ്ങളോളം കറങ്ങി പിന്നീട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് തെറ്റാലിയിൽനിന്നു തെറിച്ചതു പോലൊരു പോക്കായിരുന്നു ചന്ദ്രയാൻ 3. ചന്ദ്രനു ചുറ്റിലും പതിയെപ്പതിയെ ഭ്രമണപഥം താഴ്ത്തിയായിരുന്നു പിന്നീടുള്ള യാത്ര. അത്തരത്തില്‍ മൂന്നാം തവണ ഭ്രമണപഥം താഴ്ത്തിയത് ഓഗസ്റ്റ് ഒൻപതിനായിരുന്നു. നാലാമത്തെ ഭ്രമണപഥം താഴ്ത്തൽ ഓഗസ്റ്റ് 14നു നടക്കാനിരിക്കെയായിരുന്നു റഷ്യയിൽനിന്നുള്ള ആ വാർത്ത. അവരുടെ ലൂണ 25 ചന്ദ്രനെ ലക്ഷ്യമിട്ട് പറന്നുയരുന്നു. അതും ഓഗസ്റ്റ് 10ന്. 47 വർഷത്തിനു ശേഷമാണ് റഷ്യ ചന്ദ്രനിലേക്ക് ഒരു പേടകം അയയ്ക്കുന്നത്. ‘ചന്ദ്രനല്ലേ, ആർക്കു വേണമെങ്കിലും ഇറങ്ങാമല്ലോ’ എന്നു പറയാന്‍ വരട്ടെ. ലൂണ 25 ലക്ഷ്യമിട്ടതും ചന്ദ്രന്റെ ദക്ഷിണധ്രുവമായിരുന്നു. അവിടെ സോഫ്റ്റ്‌ലാൻഡിങ് നടത്തുന്ന ആദ്യത്തെ രാജ്യമെന്ന നേട്ടം സ്വന്തമാക്കാനായിരുന്നു റഷ്യയുടെ നീക്കം. പക്ഷേ, പയ്യെത്തിന്നാല്‍ പനയും തിന്നാം എന്ന മട്ടിലായിരുന്നു അപ്പോഴും ഐഎസ്ആർഒ. റഷ്യയ്ക്ക് എല്ലാം ആശംസകളും അറിയിച്ച് ട്വീറ്റും ചെയ്തു ഇന്ത്യയുടെ സ്വന്തം ബഹിരാകാശ ഏജൻസി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അങ്ങനെ ഞങ്ങളെ മറികടന്ന് നിങ്ങളാദ്യം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ്‌ലാൻഡിങ് നടത്തേണ്ട’ എന്ന് ഇന്ത്യയോടു പറയാതെ പറഞ്ഞായിരുന്നു റഷ്യയുടെ ആ ചതി. 2023 ജൂലൈ 14 ന് ശ്രീഹരിക്കോട്ടയിൽനിന്നു പറന്നുയർന്ന ചന്ദ്രയാൻ 3 പേടകം ദിവസങ്ങളെടുത്താണ് ചന്ദ്രന് തൊട്ടടുത്തു വരെയെത്തിയത്. ഭൂമിക്കു ചുറ്റും ദിവസങ്ങളോളം കറങ്ങി പിന്നീട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് തെറ്റാലിയിൽനിന്നു തെറിച്ചതു പോലൊരു പോക്കായിരുന്നു ചന്ദ്രയാൻ 3. ചന്ദ്രനു ചുറ്റിലും പതിയെപ്പതിയെ ഭ്രമണപഥം താഴ്ത്തിയായിരുന്നു പിന്നീടുള്ള യാത്ര. അത്തരത്തില്‍ മൂന്നാം തവണ ഭ്രമണപഥം താഴ്ത്തിയത് ഓഗസ്റ്റ് ഒൻപതിനായിരുന്നു. നാലാമത്തെ ഭ്രമണപഥം താഴ്ത്തൽ ഓഗസ്റ്റ് 14നു നടക്കാനിരിക്കെയായിരുന്നു റഷ്യയിൽനിന്നുള്ള ആ വാർത്ത. അവരുടെ ലൂണ 25 ചന്ദ്രനെ ലക്ഷ്യമിട്ട് പറന്നുയരുന്നു. അതും ഓഗസ്റ്റ് 10ന്. 47 വർഷത്തിനു ശേഷമാണ് റഷ്യ ചന്ദ്രനിലേക്ക് ഒരു പേടകം അയയ്ക്കുന്നത്. ‘ചന്ദ്രനല്ലേ, ആർക്കു വേണമെങ്കിലും ഇറങ്ങാമല്ലോ’ എന്നു പറയാന്‍ വരട്ടെ. ലൂണ 25 ലക്ഷ്യമിട്ടതും ചന്ദ്രന്റെ ദക്ഷിണധ്രുവമായിരുന്നു. അവിടെ സോഫ്റ്റ്‌ലാൻഡിങ് നടത്തുന്ന ആദ്യത്തെ രാജ്യമെന്ന നേട്ടം സ്വന്തമാക്കാനായിരുന്നു റഷ്യയുടെ നീക്കം. പക്ഷേ, പയ്യെത്തിന്നാല്‍ പനയും തിന്നാം എന്ന മട്ടിലായിരുന്നു അപ്പോഴും ഐഎസ്ആർഒ. റഷ്യയ്ക്ക് എല്ലാം ആശംസകളും അറിയിച്ച് ട്വീറ്റും ചെയ്തു ഇന്ത്യയുടെ സ്വന്തം ബഹിരാകാശ ഏജൻസി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അങ്ങനെ ഞങ്ങളെ മറികടന്ന് നിങ്ങളാദ്യം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ്‌ലാൻഡിങ് നടത്തേണ്ട’ എന്ന് ഇന്ത്യയോടു പറയാതെ പറഞ്ഞായിരുന്നു റഷ്യയുടെ ആ ചതി. 2023 ജൂലൈ 14 ന് ശ്രീഹരിക്കോട്ടയിൽനിന്നു പറന്നുയർന്ന ചന്ദ്രയാൻ 3 പേടകം ദിവസങ്ങളെടുത്താണ് ചന്ദ്രന് തൊട്ടടുത്തു വരെയെത്തിയത്. ഭൂമിക്കു ചുറ്റും ദിവസങ്ങളോളം കറങ്ങി പിന്നീട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് തെറ്റാലിയിൽനിന്നു തെറിച്ചതു പോലൊരു പോക്കായിരുന്നു ചന്ദ്രയാൻ 3. ചന്ദ്രനു ചുറ്റിലും പതിയെപ്പതിയെ ഭ്രമണപഥം താഴ്ത്തിയായിരുന്നു പിന്നീടുള്ള യാത്ര. അത്തരത്തില്‍ മൂന്നാം തവണ ഭ്രമണപഥം താഴ്ത്തിയത് ഓഗസ്റ്റ് ഒൻപതിനായിരുന്നു. നാലാമത്തെ ഭ്രമണപഥം താഴ്ത്തൽ ഓഗസ്റ്റ് 14നു നടക്കാനിരിക്കെയായിരുന്നു റഷ്യയിൽനിന്നുള്ള ആ വാർത്ത. അവരുടെ ലൂണ 25 ചന്ദ്രനെ ലക്ഷ്യമിട്ട് പറന്നുയരുന്നു. അതും ഓഗസ്റ്റ് 10ന്.

47 വർഷത്തിനു ശേഷമാണ് റഷ്യ ചന്ദ്രനിലേക്ക് ഒരു പേടകം അയയ്ക്കുന്നത്. ‘ചന്ദ്രനല്ലേ, ആർക്കു വേണമെങ്കിലും ഇറങ്ങാമല്ലോ’ എന്നു പറയാന്‍ വരട്ടെ. ലൂണ 25 ലക്ഷ്യമിട്ടതും ചന്ദ്രന്റെ ദക്ഷിണധ്രുവമായിരുന്നു. അവിടെ സോഫ്റ്റ്‌ലാൻഡിങ് നടത്തുന്ന ആദ്യത്തെ രാജ്യമെന്ന നേട്ടം സ്വന്തമാക്കാനായിരുന്നു റഷ്യയുടെ നീക്കം. പക്ഷേ, പയ്യെത്തിന്നാല്‍ പനയും തിന്നാം എന്ന മട്ടിലായിരുന്നു അപ്പോഴും ഐഎസ്ആർഒ. റഷ്യയ്ക്ക് എല്ലാം ആശംസകളും അറിയിച്ച് ട്വീറ്റും ചെയ്തു ഇന്ത്യയുടെ സ്വന്തം ബഹിരാകാശ ഏജൻസി. അതിശക്തമായ സോയൂസ് 2.1 ബി റോക്കറ്റിലേറിയായിരുന്നു ലൂണയുടെ യാത്ര. അതിനാൽത്തന്നെ അതിവേഗം ചന്ദ്രന്റെ അരികിലെത്തി. ഓഗസ്റ്റ് 21നുതന്നെ ലാൻഡിങ്ങിനും പദ്ധതിയിട്ടു. 

റഷ്യയിലെ അമുറിലെ ലോഞ്ചിങ് പാഡിലേക്ക് എത്തിക്കുന്ന ലൂണ 25ഉം സോയുസ് റോക്കറ്റും (Photo by Handout / Russian Space Agency Roscosmos / AFP)
ADVERTISEMENT

പക്ഷേ ഓഗസ്റ്റ് 19 ഇന്ത്യൻ സമയം രാത്രി ഒൻപതോടെ ഒരു വാർത്തയെത്തി. ചന്ദ്രനിൽ ലാൻഡ് ചെയ്യുന്നതിനു മുന്നോടിയായുള്ള അവസാന ഭ്രമണപഥത്തിലേക്കു മാറുന്നതിനു മുൻപേ ലൂണയിൽ ചെറിയൊരു സാങ്കേതിക തകരാർ സംഭവിച്ചിരിക്കുന്നു. എന്താണു തകരാറെന്നു മാത്രം പക്ഷേ റഷ്യ പറഞ്ഞില്ല. അധികം വൈകിയില്ല. ഓഗസ്റ്റ് 20ന് ഉച്ചയ്ക്ക് രണ്ടരയോടെ ആ വാർത്ത റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് ശരിവച്ചു. നിയന്ത്രണം തെറ്റിയ ലൂണ 25 ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങി തകർന്നിരിക്കുന്നു. അര നൂറ്റാണ്ടിനിപ്പുറം, ലോകത്തെ ഞെട്ടിക്കാമെന്ന റഷ്യൻ ബഹിരാകാശ സ്വപ്നം ചന്ദ്രോപരിതലത്തിൽ അനക്കമില്ലാതെ കിടന്നുപോയ നിമിഷം!

ആ സമയത്താകട്ടെ ഇന്ത്യയുടെ ചന്ദ്രയാൻ 3 സ്വയം ഡീബൂസ്റ്റ് ചെയ്ത് പതിയെ ചന്ദ്രനോട് അടുത്തുകൊണ്ടിരിക്കുകയായിരുന്നു. ചന്ദ്രനോട് ഏറ്റവും അടുത്തു വരെയെത്തി ലാൻഡിങ്ങിനുള്ള സ്ഥലം സ്കാൻ ചെയ്ത് അതിനനുസരിച്ച് തീരുമാനമെടുക്കാനാണ് ചന്ദ്രയാന്റെ തീരുമാനം. ഇന്ത്യയും റഷ്യയും തമ്മിലുള്ള ‘ബഹിരാകാശ പോരാട്ടം’ ആമയും മുയലും തമ്മിൽ നടത്തിയ ഓട്ടമത്സരത്തോട് ഉപമിച്ചു വരെ അതിനോടകം പലരും രംഗത്തെത്തി. ലൂണ 25ന്റെ പരാജയത്തെപ്പറ്റി പഠിക്കാൻ റഷ്യ സമിതിയെ നിയോഗിച്ചതായാണു വിവരം. ആവശ്യത്തിനു പരീക്ഷണങ്ങളോ പണമോ ഇല്ലാതെ പ്രോജക്ട് നടപ്പാക്കി, ഇന്ത്യയ്ക്കു മുൻപേ ദക്ഷിണധ്രുവത്തിൽ ഇറങ്ങാമെന്ന വ്യാമോഹമാണ് റഷ്യയ്ക്കു തിരിച്ചടിയായതെന്നും ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നു.

ലൂണ 25 ലോഞ്ചിനു മുന്നോടിയായി പരിശോധിക്കുന്ന റോസ്കോസ്മോസ് ഗവേഷകർ. ഓഗസ്റ്റ് 1ലെ ചിത്രം (Photo by Handout / Russian Space Agency Roscosmos / AFP)

ലോകത്തിനു മുന്നില്‍ ആളാകാന്‍ വേണ്ടിയുള്ള ഈ ‘എടുത്തുചാട്ടം’ ഇതാദ്യമായല്ല റഷ്യയ്ക്ക് തിരിച്ചടിയാകുന്നത്. അരനൂറ്റാണ്ടു മുൻപ് യുഎസിനു മുന്നിലും റഷ്യ (അന്ന് സോവിയറ്റ് യൂണിയൻ) തോറ്റമ്പിയിട്ടുണ്ട്. അന്നും ‘ക്ഷമയില്ലായ്മ’ തന്നെയായിരുന്നു സോവിയറ്റ് യൂണിയനു ദുർവിധി സമ്മാനിച്ചത്. ചന്ദ്രനില്‍ എന്തുകൊണ്ട് റഷ്യ ഇന്നേവരെ ഒരു മനുഷ്യനെ ഇറക്കിയില്ല എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് ആ കഥ. ലോകത്തിലെ ആദ്യ കൃത്രിമോപഗ്രഹം, ആദ്യത്തെ ബഹിരാകാശ സഞ്ചാരി, ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരി, ആദ്യ സ്പേസ് സ്റ്റേഷൻ, ആദ്യ ബഹിരാകാശ നടത്തം, എന്തിനേറെപ്പറയണം ആദ്യമായി ചന്ദ്രനിൽ സോഫ്റ്റ്‌ലാൻഡിങ് നടത്തിയ പേടകത്തിനുള്ള (ലൂണ 9) അംഗീകാരം വരെ സോവിയറ്റ് യൂണിയനാണ്. എന്നിട്ടും ചന്ദ്രനിൽ യുഎസിനു മുൻപേ മനുഷ്യനെ ഇറക്കാൻ സോവിയറ്റ് യൂണിയനായില്ല. ചന്ദ്രയാനുമായി കൊമ്പുകോർക്കാനിറങ്ങിയതിനു സമാനമായ കഥയാണ് അതും. ബഹിരാകാശ യുദ്ധം കൊടുമ്പിരിക്കൊണ്ട 1960കളിൽ എന്താണ് സോവിയറ്റ് യൂണിയനു സംഭവിച്ചത്?

∙ ‘ബഹിരാകാശ യുദ്ധ’ത്തിന്റെ തുടക്കം; സ്ഫുട്നിക് ആദ്യ ‘ആയുധം’

ADVERTISEMENT

വലിയൊരു അന്യഗ്രഹജീവിയുടെ തല പോലെയായിരുന്നു സോവിയറ്റ് യൂണിയന്റെ (ലോകത്തിന്റെയും) ആദ്യ കൃത്രിമോപഗ്രഹത്തിന്റെ ആകൃതി. ഉരുണ്ട തലയിൽ ഏതാനും ആന്റിനകള്‍. 1957 ഒക്ടോബർ നാലിന് അത് ബഹിരാകാശത്തേക്കുയരുമ്പോൾ ഭൂമിയിൽ പുകഞ്ഞത് ഒട്ടേറെ തലകളാണ്. പക്ഷേ അപകടങ്ങളൊന്നും സംഭവിച്ചില്ല, സോവിയറ്റ് യൂണിയൻ പ്രതീക്ഷിച്ചതു പോലെ എല്ലാം ശുഭകരമായി പര്യവസാനിച്ചു. സ്ഫുട്നിക് 1 എന്ന ആ കൃത്രിമോപഗ്രഹത്തിൽനിന്ന് ഭൂമിയിലേക്ക് ആദ്യ സിഗ്നൽ എത്തിയതോടെ തുടക്കം കുറിച്ചത് ഒട്ടേറെ ‘യുദ്ധ’ങ്ങൾക്കു കൂടിയായിരുന്നു. അതുപക്ഷേ രക്തരൂഷിതമായിരുന്നില്ല. മറിച്ച് രാഷ്ട്രീയ, സൈനിക, സാമൂഹിക, സാങ്കേതിക, ശാസ്ത്ര മേഖലയിൽ ലോക ശക്തികൾ തമ്മിലുള്ള നിശ്ശബ്ദ യുദ്ധത്തിനായിരുന്നു സോവിയറ്റ് യൂണിയന്റെ സ്ഫുട്നിക് നാന്ദി കുറിച്ചത്. 

ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹമായ സ്ഫുട്നിക് I. 1957ലെ ചിത്രം (Photo by TASS / AFP)

ബഹിരാകാശത്ത് പിന്നീടങ്ങോട്ട് സോവിയറ്റ് യൂണിയന്റെ പടയോട്ടമായിരുന്നു. 1959 ആയപ്പോഴേക്കും ചന്ദ്രന്റെ ഇന്നേവരെ കാണാത്ത ദൃശ്യങ്ങളും ലൂണ 3 പേടകത്തിലൂടെ സോവിയറ്റ് യൂണിയൻ ഭൂമിയിലെത്തിച്ചു. ഒട്ടും വ്യക്തതയില്ലാത്ത ചിത്രങ്ങളായിരുന്നു അവയെല്ലാം. എന്നാല്‍ ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ ആഘോഷത്തോടെ ആ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചു. യുഎസിന്റെയാകട്ടെ, നെഞ്ചിലായിരുന്നു ആ ഫോട്ടോകൾ പതിഞ്ഞത്. 1961 ഏപ്രിൽ 12നായിരുന്നു അടുത്ത സോവിയറ്റ് ഞെട്ടിക്കൽ. വോസ്ടോക് പേടകത്തിലേറി ബഹിരാകാശത്ത് ഭൂമിയെ വലംവച്ച യൂറി ഗഗാറിൻ ലോകത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരിയായി. പിന്നെയും ബഹിരാകാശത്തെ പല ‘ഒന്നാം സ്ഥാന’ങ്ങളും സോവിയറ്റ് യൂണിയൻ അനായാസം കൈയടക്കി. യുഎസിൽ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിക്കെതിരെ ദേശീയ വികാരം ഉരുത്തിരിയുന്ന ഘട്ടത്തിലേക്കു വരെയെത്തി ഈ സോവിയറ്റ് മുന്നേറ്റം.

ജോൺ എഫ്. കെന്നഡിയും നികിത ക്രുഷ്‌ചേവും (Image provided by US Department of State in the John F. Kennedy Presidential Library and Museum, Boston)

അതോടെ 1962 സെപ്റ്റംബര്‍ 12ന് കെന്നഡിയുടെ ആ പ്രഖ്യാപനമെത്തി– ‘‘നമ്മൾ ചന്ദ്രനിലേക്കു പറക്കാനൊരുങ്ങുകയാണ്’’. മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള അപ്പോളോ പദ്ധതിക്ക് യുഎസ് തുടക്കമിട്ട നാളുകളായിരുന്നു അത്. പദ്ധതിക്കു ജനപിന്തുണ നേടിയെടുക്കുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു കെന്നഡിയുടെ ആ പ്രഖ്യാപനത്തിനു പിന്നില്‍. എടുത്തടിച്ച് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയെങ്കിലും അപ്പോളോ പദ്ധതിക്ക് സോവിയറ്റ് യൂണിയന്റെ സഹായം തേടുകയെന്ന ലക്ഷ്യവും കെന്നഡിയുടെ മനസ്സിലുണ്ടായിരുന്നു. ഒരു സംയുക്ത പദ്ധതിയായിരുന്നു ലക്ഷ്യം. എന്നാൽ 1958–64 കാലത്ത് സോവിയറ്റ് യൂണിയൻ ചെയർമാനായിരുന്ന നികിത ക്രുഷ്ചേവ് കെന്നഡിയുടെ പ്രസംഗത്തെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല. യുഎസിനെ സഹായിക്കുമെന്നോ ഇല്ലെന്നോ ഒന്നും പറഞ്ഞില്ല. ആ നിശബ്ദതയ്ക്കു പിന്നിലും ഒരു കാരണമുണ്ടായിരുന്നു.

∙ മിസൈൽ വേണോ ചന്ദ്രനിൽ പോകണോ!

ADVERTISEMENT

സോവിയറ്റ് യൂണിയന്റെ ബഹിരാകാശ പദ്ധതികൾക്കെല്ലാം വേണ്ട പണവും മറ്റു സഹായങ്ങളുമെല്ലാം വൻതോതിൽ ലഭിച്ചത് ക്രുഷ്ചേവിന്റെ കാലത്തായിരുന്നു. ബഹിരാകാശത്ത് ഇനി എത്തിപ്പിടിക്കാൻ ഒന്നുമില്ല എന്ന ചിന്തയിലേക്ക് ഏതോ ഒരു ഘട്ടത്തിൽ അദ്ദേഹം എത്തിച്ചേരുകയും ചെയ്തു. പകരം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ നിർമിക്കാനുള്ള പദ്ധതിക്കായി പണമിറക്കി. 5500 കിലോമീറ്റർ വരെ ആണവപോർമുനയുമായി പറക്കാൻ ശേഷിയുള്ള മിസൈലായിരുന്നു ക്രുഷ്ചേവിന്റെ മനസ്സിൽ. ക്രുഷ്ചേവിന്റെ മനസ്സ് അതിലേക്കു ചെരിഞ്ഞെങ്കിലും അതിനു തയാറാകാത്ത ഒരാളുണ്ടായിരുന്നു. സോവിയറ്റ് ബഹിരാകാശ ശാസ്ത്രമേഖലയിലെ അതികായൻ സെർഗി പാവ്‌ലോവിച്ച് കൊറൊലോവ്. നാസ വിവിധ കമ്പനികളുടെ സഹായത്തോടെ ചെയ്യുന്ന കാര്യങ്ങൾ അക്കാലത്ത് ഒറ്റയ്ക്കു നടപ്പാക്കിയിരുന്ന മിടുക്കനെന്നുതന്നെ പറയാം കൊറൊലോവിനെപ്പറ്റി. ‘പത്തു തലയാ, തനി രാവണൻ’ എന്നു പറയാവുന്ന വിധം സോവിയറ്റ് യൂണിയന്റെ സ്വകാര്യാഹങ്കാരമായ വ്യക്തി. 

സെർഗി പാവ്‌ലോവിച്ച് കൊറൊലോവ് (File Photo/ Arranged)

എന്നാൽ സോവിയറ്റ് യൂണിയനു പുറത്തേക്ക് ആർക്കുമറിയില്ലായിരുന്നു കൊറൊലോവിനെക്കുറിച്ച്. അഥവാ സോവിയറ്റ് യൂണിയൻ അക്കാര്യം മനഃപൂർവം മറച്ചുവച്ചു. പുറംലോകം കൊറൊലോവിനെപ്പറ്റി അറിഞ്ഞാൽ അദ്ദേഹത്തെ ചാരന്മാരെ ഉപയോഗിച്ച് കൊന്നുകളഞ്ഞേക്കുമെന്നു വരെ സോവിയറ്റ് യൂണിയൻ ഭയന്നു. അതിനാൽത്തന്നെ റഷ്യയ്ക്കകത്ത് ഒകെബി1 എന്ന ബഹിരാകാശ ഗവേഷക യൂണിറ്റിലെ ചീഫ് ഡിസൈനർ ആയിട്ടായിരുന്നു അദ്ദേഹം അറിയപ്പെട്ടത്. എസ്പി കൊറൊലോവ് എന്നും ചീഫ് ഡിസൈനർ എന്നുമൊക്കെയുള്ള വിളിപ്പേരു കേട്ട് അദ്ദേഹം ഗവേഷണം തുടരുകയും ചെയ്തു. ചന്ദ്രനിലേക്കു മനുഷ്യനെ അയയ്ക്കാനുള്ള സോവിയറ്റ് യൂണിയന്റെ ദൗത്യത്തിന്റെ ഭാഗമായ പേടകത്തിനും റോക്കറ്റിനും വേണ്ടി ഒട്ടേറെ ഡിസൈനുകളാണ് കൊറൊലോവ് തയാറാക്കിയത്. എന്നാൽ 1960ൽ അതെല്ലാം തകിടം മറ‍ിഞ്ഞു.

വ്ളാഡിമിർ നിക്കോളായെവിച്ച് ചെലമി (File photo/ Arranged)

ക്രൂഷ്ചേവിന്റെ അടുപ്പക്കാരനായ വ്ളാഡിമിർ നിക്കോളായെവിച്ച് ചെലമി‌യ്ക്ക് ചാന്ദ്രദൗത്യത്തിന്റെ ചുമതല കൈമാറാൻ തീരുമാനിച്ചു. കൊറൊലോവുമായി അത്ര രസത്തിലായിരുന്നില്ല ചെലമി. അതിനാൽത്തന്നെ അദ്ദേഹത്തെ കാര്യമായി അടുപ്പിച്ചതുമില്ല. അതോടെ പദ്ധതി ഇഴയാൻ തുടങ്ങി. കൊറൊലോവിന്റെയത്ര പരിചയസമ്പത്തും ചെലമിയ്ക്ക് ഉണ്ടായിരുന്നില്ല. അപ്പോഴും കൊറൊലോവ് പ്രതീക്ഷ കൈവിടാതെ ചാന്ദ്രദൗത്യ ഡിസൈനുകൾ തയാറാക്കിക്കൊണ്ടേയിരുന്നു. എന്നാല്‍ കൊറോലേവിന്റെ അഭാവത്തിൽ സോവിയറ്റ് യൂണിയൻ കിതച്ചപ്പോൾ യുഎസ് അതിവേഗം കുതിക്കുകയായിരുന്നു. 

∙ ഒക്ടോബർ വിപ്ലവം വില്ലനായപ്പോൾ... 

1964ൽ ക്രുഷ്ചേവിന്റെ അധികാരം അവസാനിക്കുന്നതു വരെ കാത്തിരിക്കേണ്ടി വന്നു കൊറൊലോവിന്റെ സമയം തെളിയാൻ. 1964ൽ സോവിയറ്റ് യൂണിയന്റെ തലപ്പത്തേക്ക് ലിയോനിഡ് ബ്രഷ്നേവ് വന്നു. അദ്ദേഹത്തിനു മുന്നിൽ മിടുക്കു തെളിയിക്കാനും കൊറൊലോവിനു സാധിച്ചു. അതോടെ ചെലമിയുടെ ഡിസൈനുകളേക്കാളും മുൻപ് കൊറൊലോവിന്റെ ഡിസൈൻ  അംഗീകരിക്കപ്പെട്ടു. ചാന്ദ്രദൗത്യം അദ്ദേഹത്തിന്റെ കൈയിലെത്തുകയും ചെയ്തു. പക്ഷേ ബ്രഷ്നേവ് ഒരു നിബന്ധന മുന്നോട്ടു വച്ചു. 1967ൽ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനാകണം. സോവിയറ്റ് യൂണിയനിൽ ബോൾഷെവിക്ക് പാർട്ടി അധികാരം പിടിച്ചെടുത്ത ഒക്ടോബർ വിപ്ലവത്തിന്റെ അൻപതാം വാർഷികമാണ് അന്ന്. മനസ്സില്ലാമനസ്സോടെ കൊറോലേവ് സമ്മതിച്ചു. അപ്പോഴും അദ്ദേഹത്തിനറിയാമായിരുന്നു, ആ സമയപരിധിക്കുള്ളിൽ പദ്ധതി പൂർത്തിയാക്കണമെങ്കിൽ ഊണും ഉറക്കവുമില്ലാതെ പ്രയത്നിക്കണമെന്ന്. മറുവശത്ത് യുഎസ് ആകട്ടെ അതിവേഗം ബഹുദൂരം മുന്നേറിക്കഴിഞ്ഞിരുന്നു.

ലിയോനിഡ് ബ്രഷ്നേവ്. 1979ലെ ചിത്രം (Photo by AFP)

റഷ്യൻ കോസ്മോനോട്ടുകളെ (ബഹിരാകാശ യാത്രികർ) ചന്ദ്രനിലെത്തിക്കാൻ 95,000 കിലോഗ്രാം ഭാരമുള്ള പേടകമായിരുന്നു കൊറൊലോവിന്റെ മനസ്സിൽ. അതിനെ വഹിക്കാൻ കരുത്തുറ്റ റോക്കറ്റ് വേണം. അതുപക്ഷേ സോവിയറ്റ് യൂണിയന്റെ പക്കലുണ്ടായിരുന്നില്ല. അതു നിർമിക്കുകയെന്നതായി അടുത്ത ലക്ഷ്യം. യുഎസിന്റെ പക്കൽ സാറ്റേൺ 5 റോക്കറ്റ് അതിനോടകം തയാറായിക്കഴിഞ്ഞിരുന്നു. എഫ്1 റോക്കറ്റ് എൻജിനായിരുന്നു അതിൽ. അതിനു സമാനമായി എൻ1 എന്നു പേരിട്ട റോക്കറ്റാണ് കൊറോലേവ് മനസ്സിൽ കണ്ടത്. ഒകെബി 456 എന്നു പേരിട്ട ബ്യൂറോയ്ക്കായിരുന്നു റോക്കറ്റ് എൻജിന്റെ നിർമാണച്ചുമതല. വലന്റീൻ പെട്രോവിച്ച് ഗ്ലുഷ്കോ എന്ന എൻജിനീയർക്ക് ആയിരുന്നു അന്ന് ആ ബ്യൂറോയുടെ ചുമതല. റോക്കറ്റ് ഡിസൈനിങ്ങിലും നിർമാണത്തിലും കിരീടം വയ്ക്കാത്ത രാജാക്കന്മാരായിരുന്നു അക്കാലത്ത് സോവിയറ്റ് യൂണിയൻ.

വലന്റീൻ പെട്രോവിച്ച് ഗ്ലുഷ്കോയുടെ ഓർമയ്ക്കായി പുറത്തിറക്കിയ സ്റ്റാംപിലെ ദൃശ്യം (File Photo/Arranged)

ഹൈപ്പർഗോളിക് പ്രൊപ്പല്ലന്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എൻജിനുകൾ നിർമിക്കുന്നതിലായിരുന്നു സോവിയറ്റ് യൂണിയൻ മികവ് പ്രകടിപ്പിച്ചിരുന്നത്. ഇന്ധനവും ഓക്സിഡൈസറും ചേർന്ന എൻജിനുകളായിരുന്നു അവ. ഇവ രണ്ടും കൂടിച്ചേർന്നാൽ അതിവേഗം ജ്വലനം സംഭവിച്ച് കുതിച്ചുയരും. പെട്ടെന്നു ജ്വലിക്കും എന്നതായിരുന്നു ഇതിന്റെ ഗുണം. അതോടൊപ്പം പുറന്തള്ളുന്നത് വിഷവാതകവുമായിരുന്നു. അതു രണ്ടും മനുഷ്യനെ വഹിച്ചുള്ള ദൗത്യത്തിൽ അപകടകരമാണ്. യാത്രികരുടെ ജീവൻതന്നെ നഷ്ടപ്പെട്ടേക്കാമെന്ന് കൊറൊലോവ് പറഞ്ഞതോടെ ഗ്ലുഷ്കോയും കൈമലർത്തി. ഇത്രയും കുറവ് ഗവേഷകരെ വച്ച്, അനുവദിച്ച പരിമിതമായ ഫണ്ട് ഉപയോഗിച്ച് ഇത്രയും സമയത്തിനുള്ളിൽ സാറ്റേൺ 5ലേതിനു സമാനമായ എൻജിൻ നിർമിക്കുക അസാധ്യമാണെന്നുതന്നെ അദ്ദേഹം പറഞ്ഞു. 

∙ അടിച്ചുപിരിഞ്ഞു, ഗ്ലുഷ്കോയും കൊറൊലോവും

അക്കാലത്ത് യുഎസ് ഉപയോഗിച്ചിരുന്നത് ക്രയോജനിക് റോക്കറ്റ് എൻജിനായിരുന്നു. ദ്രവഓക്സിജനും കെറോസിനുമാണ് അതിൽ ഇന്ധനമായി ഉപയോഗിച്ചിരുന്നത്. അഞ്ചു വർഷമായി അതിനെക്കുറിച്ച് യുഎസ് ഗവേഷണങ്ങൾ നടത്തുന്നു. അപ്പോഴും പൂര്‍ണമായ തോതിൽ വിജയം കണ്ടിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഒരു സുപ്രഭാതത്തില്‍ ക്രയോജനിക് എൻജിൻ വേണമെന്നു പറഞ്ഞ് സോവിയറ്റ് ഡിസൈനർമാരുടെ അടുത്തേക്ക് കൊറൊലോവ് വരുന്നത്. എന്നാൽ ഒന്നും നടക്കില്ലെന്ന ഗ്ലുഷ്കോയുടെ ഈ കൈമലർത്തലിനു പിന്നിൽ മറ്റൊന്നു കൂടിയുണ്ടായിരുന്നു. കൊറൊലോവും ഗ്ലുഷ്കോയും വൻ ശത്രുക്കളായിരുന്നു. ആ ശത്രുതയുടെ കഥയറിയണമെങ്കില്‍ 1934–38 കാലഘട്ടത്തിലേക്കു പോകണം. ജോസഫ് സ്റ്റാലിൻ തന്റെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്നതിനു വേണ്ടിയുള്ള ശ്രമം തുടരുന്ന കാലം. അന്ന്, ഗ്ലുഷ്കോ തന്നെ ഒറ്റിക്കൊടുത്തുവെന്നാണ് കൊറൊലോവ് പറയുന്നത്.

ജോസഫ് സ്റ്റാലിന്റെ ചിത്രത്തിനു മുന്നിൽനിന്ന് സെൽഫിയെടുക്കുന്ന പെൺകുട്ടി (AFP/ Mladen ANTONOV)

എന്നാൽ എന്തോ ഭാഗ്യത്തിന് കൊറൊലോവിന്റെ ജീവൻ നഷ്ടമായില്ല. പകരം, ആറു വർഷത്തോളം സോവിയറ്റ് ലേബർ ക്യാംപിൽ നരകജീവിതമായിരുന്നു. അതിന്റെ പക അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. ഗ്ലുഷ്കോയ്ക്കും കൊറൊലോവിനെപ്പറ്റി ഒട്ടും മതിപ്പുണ്ടായിരുന്നില്ല. തന്നെക്കൊണ്ടു സാധിക്കാത്ത കാര്യത്തിൽപ്പോലും ഇടപെടുന്ന, ഉത്തരവാദിത്തമില്ലാത്ത അഹങ്കാരി എന്നാണ് കൊറൊലോവിനെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. എന്തായാലും ഈ ശീതയുദ്ധം വൈകാതെ അതിന്റെ പാരമ്യതയിലെത്തി. കൊറൊലോവിനു വേണ്ടി പണിയെടുക്കില്ലെന്ന് ഗ്ലുഷ്കോ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. അതോടെ കൊറൊലോവ് പുതിയ ഡിസൈനറെ തേടി. അങ്ങനെയാണ് നിക്കോളായി കുസ്നെറ്റ്‍സോവിന്റെ വരവ്. 

ജെറ്റ് എൻജിൻ ഡിസൈനറായിരുന്നു നിക്കോളായി. റോക്കറ്റ് എൻജിനുകളൊന്നും അതുവരെ നിർമിച്ചിട്ടുമില്ല. പക്ഷേ അദ്ദേഹത്തിന്റെ ടീം നടത്തിയ പരിശോധനയിൽ ജെറ്റ്–റോക്കറ്റ് എൻജിനുകള്‍ തമ്മില്‍ നിർമാണത്തില്‍ കാര്യമായ വ്യത്യാസമില്ലെന്നു മനസ്സിലാക്കി. പക്ഷേ ഒരു പ്രശ്നം. യുഎസിലേതു പോലെ വ്യാവസായികാടിസ്ഥാനത്തിൽ എൻജിൻ അതിവേഗം നിർമിക്കുന്നതിനുള്ള സൗകര്യങ്ങളൊന്നും സോവിയറ്റ് യൂണിയനില്ല. സാറ്റേണ്‍ 5 റോക്കറ്റിന്റെ തുടക്കത്തിൽത്തന്നെയുള്ള ബൂസ്റ്റർ സ്റ്റേജിൽ 5 വമ്പൻ എഫ്1 എൻജിനുകളായിരിക്കും ഒരുമിച്ചു ജ്വലിക്കുക. അതുവഴി 76 ലക്ഷം പൗണ്ട് ത്രസ്റ്റ് (കുതിക്കാനുള്ള ശേഷി) ലഭിക്കും. എന്നാൽ അഞ്ച് വമ്പൻ എൻജിനു പകരം 30 ചെറു എൻജിനുകൾ ഉപയോഗിക്കാനായിരുന്നു സോവിയറ്റ് യൂണിയൻ തീരുമാനിച്ചത്. ആറ് എൻജിനുകൾ വൃത്താകൃതിയിൽ, അതിനു ചുറ്റിലും 24 എൻജിനുകളും (ചിത്രം കാണുക). ഈ 30 എൻജിനുകളിലേക്കും ഒറ്റയടിക്ക് ഇന്ധനമെത്തിക്കുക എന്നതും വെല്ലുവിളിയായിരുന്നു.

30 എൻജിനുകളുള്ള എൻ1 റോക്കറ്റ് (File Photo / Arranged)

ക്ലോസ്ഡ്–സൈക്കിൾ എന്ന സംവിധാനമാണ് എൻജിനിൽ സോവിയറ്റ് യൂണിയൻ ഉപയോഗിച്ചത്. ഉയര്‍ന്ന താപനിലയിലും ഉയർന്ന മർദത്തിലും ഓക്സിജൻ ഉപയോഗിച്ചിട്ടുള്ളതായിരുന്നു ആ രീതി. കൃത്യമായി നടപ്പാക്കാനായാൽ ഇത്രയേറെ കൃത്യതയാർന്ന മറ്റൊരു സംവിധാനമില്ല. എന്നാൽ അപകടസാധ്യത ഏറെയാണ്. യുഎസും ഇക്കാര്യമറിഞ്ഞു. എന്നാൽ അവർ ഓപൺ–സൈക്കിൾ സംവിധാനത്തിലൂടെ മുന്നോട്ടു പോകാനാണു തീരുമാനിച്ചത്. ക്ലോസ്ഡ്– സൈക്കിളിന്റെയത്ര ഗംഭീരമല്ലെങ്കിലും അപകടസാധ്യത വളരെ കുറഞ്ഞ സംവിധാനമായിരുന്നു അത്. സോവിയറ്റ് യൂണിയന്റെ ആത്മവിശ്വാസം കൂട്ടുന്ന മറ്റൊന്നു കൂടിയുണ്ടായിരുന്നു. ഏറ്റവും പുതിയ സാങ്കേതികതയിൽ സ്റ്റീൽ അലോയ് കണ്ടെത്തിയതായിരുന്നു അത്. ആ ലോഹസങ്കരത്തിന്റെ ബലത്തിൽ, തീപിടിച്ചാലും കാര്യമായ പ്രശ്നമുണ്ടാകില്ലെന്ന ആത്മവിശ്വാസം അതോടെ ലഭിച്ചു. അധികം വൈകാതെതന്നെ സാറ്റേൺ 5 റോക്കറ്റിനേക്കാളും കരുത്ത് സൃഷ്ടിക്കാനും സോവിയറ്റ് എൻജിനു സാധിച്ചു. 

∙ റോക്കറ്റ് റെഡി, പക്ഷേ!

ലോകത്ത് ഇന്നേവരെ ആരും പരീക്ഷിക്കാത്ത കാര്യങ്ങളുമായിട്ടായിരുന്നു സോവിയറ്റ് മുന്നേറ്റം. യുഎസ് ആകട്ടെ പരീക്ഷിച്ചു തെളിഞ്ഞവയിലൂടെ മാത്രം മുന്നോട്ടു പോയി. ആരാദ്യം ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കുമെന്ന ചോദ്യം ബഹിരാകാശ യുദ്ധത്തിലെ പുതിയ കാഹളമായി. അത് ലോകമെങ്ങും മുഴങ്ങി. ആയിടയ്ക്കാണ് സോവിയറ്റ് യൂണിയനെ ഞെട്ടിച്ചുകൊണ്ട് അതു സംഭവിക്കുന്നത്– കൊറൊലോവ് അന്തരിച്ചു. സോവിയറ്റ് യൂണിയന്റെ ചാന്ദ്രദൗത്യത്തിന്റെ എല്ലാമെല്ലാമായിരുന്ന കൊറൊലോവ് ട്യൂമർ ബാധിച്ച് ശസ്ത്രക്രിയയ്ക്കിടെയാണു മരിച്ചത്. വയറ്റിനെ ട്യൂമർ നീക്കാനായിരുന്നു ശസ്ത്രക്രിയ. പലപ്പോഴായി ഹൃദയാഘാതം വന്നിട്ടുള്ളതിനാല്‍ അദ്ദേഹത്തിന്റെ ഹൃദയവും ഏറെ ദുർബലമായിരുന്നു. ഇതെല്ലാം ചേർന്നതോടെ ശസ്ത്രക്രിയയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

മോസ്കോയിലെ മെമോറിയൽ മ്യൂസിയം ഓഫ് സ്പേസ് എക്സ്പ്ലൊറേഷനിൽ പ്രദർശനത്തിനു വച്ചിരിക്കുന്ന ലോകത്തിലെ ആദ്യ കൃത്രിമോപഗ്രഹമായ സ്ഫുട്നിക്കിന്റെ മാതൃക (Photo by Yuri KADOBNOV / AFP)

സ്റ്റാലിന്റെ നയ പ്രകാരമുള്ള ജീവിതമായതിനാൽ, മരിക്കുന്നതു വരെ കൊറൊലോവിന്റെ പ്രസക്തി സോവിയറ്റ് യൂണിയനിലുള്ളവരോ പുറംലോകമോ അറിഞ്ഞില്ല. 1966ൽ കമ്യൂണിസ്റ്റ് മുഖപത്രമായ ‘പ്രാവ്ദ’യിൽ വന്ന ലേഖനമാണ് കൊറൊലോവിന്റെ മഹത്വം ലോകത്തിനോടു വിളിച്ചു പറഞ്ഞത്. അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച വിവാദം പക്ഷേ ഇപ്പോഴും അടങ്ങിയിട്ടില്ല. കൊറൊലോവിനു പകരം ചാന്ദ്രദൗത്യത്തിന്റെ ചുമതലയേൽക്കാനെത്തിയത് അദ്ദേഹത്തിന്റെ ഡപ്യൂട്ടിയായിരുന്ന വാസിലി മിഷുൻ ആയിരുന്നു. എന്നാൽ കൊറൊലോവിന്റെയത്ര രാഷ്ട്രീയ ബന്ധങ്ങളോ ആജ്ഞാശക്തിയോ ഒന്നും മിഷുനുണ്ടായിരുന്നില്ല. അതോടെ സോവിയറ്റ് പദ്ധതിയുടെ വേഗം വീണ്ടും കുറയാൻ തുടങ്ങി. എങ്കിലും ഒരുവിധം മുന്നോട്ടു പോകുകതന്നെ ചെയ്തു മിഷുൻ സംഘം.

സോവിയറ്റ് യൂണിയൻ തലവൻ നികിത ക്രുഷ്ചേവിന്റെ യുഎസ് സന്ദർശനത്തിനെതിരെ പിറ്റ്സ്ബർഗിൽ പ്രതിഷേധിക്കുന്നവർ. 1959ലെ ചിത്രം. യുഎസും സോവിയറ്റ് യൂണിയനും തമ്മിൽ ശക്തമായ ശീതയുദ്ധം നിലനിന്ന നാളുകളായിരുന്നു ഇത് (File photo by AFP)

30 എൻജിനുകളും ഒരുമിച്ചു പരീക്ഷിക്കാനുള്ള ശേഷി ഇല്ല എന്നതായിരുന്നു എൻ1 റോക്കറ്റിന്റെ പ്രശ്നം. റോക്കറ്റിൽ ഘടിപ്പിക്കുന്നതിനു മുൻപ് എൻജിൻ പ്രത്യേകം പരീക്ഷിച്ചു നോക്കണമായിരുന്നു. യുഎസിനാകട്ടെ അത് സാധിച്ചിരുന്നു. ജോൺ സി. സ്റ്റെന്നിസ് സ്പേസ് സെന്ററിലായിരുന്നു യുഎസിന്റെ പരീക്ഷണങ്ങളെല്ലാം. സാറ്റേൺ5 റോക്കറ്റുമായി കൂട്ടിച്ചേർക്കും മുൻപ് എൻജിനുകളെല്ലാം അസംബ്ലി യൂണിറ്റിൽ പ്രത്യേകം പരീക്ഷിച്ചു. അതിനു തൊട്ടടുത്തായിരുന്നു യുഎസിന്റെ ലോഞ്ചിങ് പാഡും. എന്നാൽ റോക്കറ്റും എന്‍ജിനുമെല്ലാം ഒരുമിച്ചു ചേർത്താൽ മാത്രമേ സോവിയറ്റ് യൂണിയന്റെ പരീക്ഷണം സാധ്യമായിരുന്നുള്ളൂ. എന്തായാലും റോക്കറ്റ് എന്‍ജിൻ പരീക്ഷിക്കാൻതന്നെ സോവിയറ്റ് യൂണിയൻ തീരുമാനിച്ചു. 

യൂറി ഗഗാറിന്റെ ചിത്രത്തിനു സമീപത്തുകൂടെ പോകുന്നയാൾ. മോസ്കോയിൽനിന്നുള്ള ദൃശ്യം (Photo by AFP / Kirill KUDRYAVTSEV)

∙ തകർച്ചയുടെ ദിനങ്ങൾ

കസഖ്സ്ഥാനിലെ ബൈക്കനൂരായിരുന്നു ലോഞ്ചിങ് പാഡ്. വമ്പൻ ബാർജുകളിലാക്കി റോക്കറ്റ് ഭാഗങ്ങൾ അവിടേക്ക് എത്തിക്കാൻ സാധിക്കുമായിരുന്നില്ല. പകരം റോക്കറ്റും എൻജിനും പല ഭാഗങ്ങളാക്കി പ്രത്യേക ട്രെയിനിൽ ബൈക്കനൂരിലേക്ക് അയച്ചു. അവിടെ വച്ച് എല്ലാം കൂട്ടിച്ചേർക്കുകയാണു ചെയ്തത്. ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി 14 പദ്ധതികളായിരുന്നു സോവിയറ്റ് യൂണിയന്റെ മനസ്സിൽ. 12 എണ്ണം മനുഷ്യനില്ലാതെ, അവസാനത്തെ രണ്ടെണ്ണം മനുഷ്യനെ വഹിച്ചും. 1969 ഫെബ്രുവരി 21നായിരുന്നു എൻ1 റോക്കറ്റിന്റെ ആദ്യ പരീക്ഷണം. അന്നായിരുന്നു ആദ്യമായി 30 എൻജിനുകളും സോവിയറ്റ് യൂണിയൻ ഒരുമിച്ചു പരീക്ഷിക്കുന്നത്. പക്ഷേ ഗവേഷകർ ആശങ്കപ്പെട്ടതു സംഭവിച്ചു. ഏതാനും എൻജിനുകൾ പ്രവർത്തിച്ചില്ല. റോക്കറ്റ് പുറപ്പെട്ട് അറുപത്തിയെട്ടാം സെക്കൻഡിൽ തകർന്നുവീണു. 

കസഖ്സ്ഥാനിലെ ബൈകനൂർ കോസ്മോഡ്രോമിന്റെ ദൃശ്യം. 2001ലെ ചിത്രം (Photo by ITAR-TASS / AFP)

1969 ജൂലൈ മൂന്നിനായിരുന്നു അടുത്ത പരീക്ഷണം. സോവിയറ്റ് യൂണിയന്റെ ചാന്ദ്രസ്വപ്നങ്ങളെല്ലാം കൂട്ടത്തോടെ പൊട്ടിത്തെറിച്ച ദിവസം. രാത്രി 11.18നായിരുന്നു റോക്കറ്റിന്റെ എൻജിനുകൾ ജ്വലിപ്പിച്ചത്. എന്നാൽ പറന്നുയരും മുൻപേതന്നെ അ‍ഞ്ചാം സെക്കൻഡിൽ എട്ടാം നമ്പർ എൻജിനിലെ ലിക്വിഡ് ഓക്സിജൻ ടർബോ പമ്പ് പൊട്ടിത്തെറിച്ചു. അതോടെ ഒരു എൻജിൻ ഒഴികെ എല്ലാം ഷട്ട് ഡൗൺ ചെയ്തു. എന്നാൽ അപ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു. ലോഞ്ചിങ് പാഡിലേക്ക് എൻ1 റോക്കറ്റ് മറിഞ്ഞുവീണു. 2300 ടൺ റോക്കറ്റ് ഇന്ധനമായിരുന്നു അതിലുണ്ടായിരുന്നത്. കൂറ്റൻ ശബ്ദത്തോടെ അതു പൊട്ടിത്തെറിച്ചു. 3.8 കിലോ ടൺ ടിഎൻടി പൊട്ടിത്തെറിക്കുന്നതിനു സമാനമായ സ്ഫോടനം. ഒരു ചെറിയ ആണവസ്ഫോടനത്തിനു തുല്യമെന്നുതന്നെ പറയാം. (15 കിലോ ടൺ ടിഎൻടി പൊട്ടിത്തെറിക്കുന്നതിനു സമാനമായിരുന്നു ഹിരോഷിമയിലെ സ്ഫോടനം)

മോസ്കോയിലെ യൂറി ഗഗാറിൻ സ്മാരകത്തിനു മുന്നിൽ സോവിയറ്റ് പതാക (Photo by Alexander NEMENOV / AFP)

ബൈക്കനൂരിലെ ലോഞ്ച് പാഡ് പൂർണമായും തകർത്തുകൊണ്ടായിരുന്നു സ്ഫോടനം. പത്തു കിലോമീറ്റർ ദൂരേക്കു വരെ അതിന്റെ അവശിഷ്ടങ്ങൾ തെറിച്ചു വീണു. എല്ലാം ഒന്നടങ്ങി, അരമണിക്കൂര്‍ കഴിഞ്ഞ് ഗവേഷകർ സ്ഫോടന സ്ഥലത്തേക്ക് എത്തുമ്പോഴും ആകാശത്തുനിന്ന് റോക്കറ്റിലെ ഇന്ധനം മഴ പോലെ പൊഴിയുന്നുണ്ടായിരുന്നു. ഇന്ധനത്തിലെ 85 ശതമാനവും കത്താതിരുന്നത് തുണയായി. അതു സംഭവിച്ചിരുന്നെങ്കിൽ പ്രവചനാതീതമായേനെ സ്ഫോടനം. എന്തായാലും ആ പൊട്ടിത്തെറിയോടെ, ചാന്ദ്രദൗത്യത്തിൽ യുഎസിനോടു പോരാടാനുള്ള സോവിയറ്റ് യൂണിയന്റെ ‘ആയുധങ്ങളും’ ആഗ്രഹവും കത്തിച്ചാമ്പലാവുകയായിരുന്നു.

പിന്നീടെന്തു സംഭവിച്ചു?

1969 ജൂലൈ 4. അപ്പോളോ 8 ദൗത്യത്തിന്റെ ഭാഗമായിരുന്ന യുഎസ് ബഹിരാകാശ യാത്രികൻ ഫ്രാങ്ക് ബോർമാൻ നാസയുടെ പ്രതിനിധി എന്ന നിലയിൽ സോവിയറ്റ് യൂണിയൻ സന്ദർശനത്തിനെത്തി. ഇത്തരം സന്ദർശനങ്ങൾ ഇരു രാജ്യങ്ങളും തമ്മിൽ പതിവായിരുന്നു. പക്ഷേ,  സ്ഫോടനത്തിന്റെ ഞെ‍ട്ടലിൽനിന്ന് അപ്പോഴും മുക്തമായിരുന്നില്ല സോവിയറ്റ് യൂണിയൻ ഗവേഷകർ. ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കാനുള്ള യുഎസിന്റെ പദ്ധതിയെക്കുറിച്ച് ബോർമാൻ വാചാലനായപ്പോൾ സങ്കടത്തോടെ അതെല്ലാം കേട്ടു നിൽക്കാനായിരുന്നു സോവിയറ്റ് ഗവേഷകരുടെ വിധി. അതിനിടെയായിരുന്നു ഒരു മാധ്യമ പ്രവർത്തകൻ ചോദ്യമെറിഞ്ഞത്– ‘‘യുഎസിനെപ്പോലെ സോവിയറ്റ് യൂണിയനും ചന്ദ്രനിൽ മനുഷ്യനെ ഇറക്കാൻ പദ്ധതിയുണ്ടോ?’’

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെയും ലോകത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിന്റെയും ചിത്രങ്ങൾ പതിച്ച ടിഷർട്ട് വിൽപനയ്ക്കു വച്ചിരിക്കുന്നു. മോസ്കോയിലെ ഒരു ഗിഫ്റ്റ് സെന്ററിലെ കാഴ്ച (Photo by Alexander NEMENOV / AFP)

സോവിയറ്റ് യൂണിയന്റെ കോസ്മോനട്ട് കോഓർഡിനേറ്റർ നിക്കോളായ് കമാനിനോടായിരുന്നു ആ ചോദ്യം. എന്നാൽ അതിന് അദ്ദേഹം ‘ഉണ്ട്’ എന്നോ ‘ഇല്ല’ എന്നോ മറുപടി നൽകിയില്ല. കാരണം, ആ ചോദ്യത്തിന്റെ തീപിടിച്ച ഉത്തരം അദ്ദേഹത്തിന്റെ നെഞ്ചിനെ പൊള്ളിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. തലേന്നാണ് എല്ലാ പ്രതീക്ഷകളെയും തച്ചുതകർന്ന സ്ഫോടനം ബൈക്കനൂരിൽ നടന്നത്. ‘സോവിയറ്റ് യൂണിയന്റെ ചാന്ദ്ര സ്വപ്നങ്ങളെ കുറഞ്ഞത് ഒന്നര വർഷത്തേക്കെങ്കിലും പുറകോട്ടടിക്കുന്നതായി ആ സ്ഫോടനം’ എന്നാണ് കമാനിന്‍ തന്റെ സ്വകാര്യ ഡയറിയിൽ അന്നു കുറിച്ചത്. ബോർമാനു പക്ഷേ അപ്പോഴും അറിയില്ലായിരുന്നു, സോവിയറ്റ് യൂണിയൻ ഇനി കുറേ നാളത്തേക്കെങ്കിലും ചാന്ദ്രദൗത്യത്തെപ്പറ്റി ആലോചിക്കുക കൂടിയില്ലെന്ന്.

കസഖ്സ്ഥാനിലെ ബൈകനൂരില്‍നിന്ന് പറന്നുയരുന്ന റോക്കറ്റ്. 2021ലെ ചിത്രം (Photo by Kirill KUDRYAVTSEV / AFP)

ജൂലൈ 5ന് യുഎസ് പ്രസിഡന്റ് റിച്ചഡ് നിക്സനുള്ള പ്രതിദിന റിപ്പോർട്ട് തയാറാക്കുകയായിരുന്നു സിഐഎ. അതിനകത്ത് അവരെഴുതി– ‘സോവിയറ്റ് യൂണിയന്റെ ഒരു ആളില്ലാ റോക്കറ്റിന്റെ പരീക്ഷണ പറക്കൽ പാളി. ലോഞ്ച് പാഡ് സ്ഫോടനത്തിൽ പൂർണമായി തകർന്നു’ എന്ന്. അപ്പോഴും അതിന്റെ വ്യാപ്തി യുഎസിനു മനസ്സിലായിരുന്നില്ല. എങ്കിലും കിട്ടിയ അവസരം പാഴാക്കാതെ ചന്ദ്രനിലേക്കു യാത്ര തിരിക്കാൻതന്നെ യുഎസ് തീരുമാനിച്ചു. അങ്ങനെ അപ്പോളോ 11 ദൗത്യം 1969 ജൂലൈ 16നു പറന്നുയർന്നു. ജൂലൈ 21ന് മനുഷ്യന്റെ ആ ചെറിയ ചുവടുവയ്പ് അഥവാ മനുഷ്യരാശിയുടെ ആ വലിയ കുതിച്ചുചാട്ടത്തിന് ലോകം സാക്ഷ്യം വഹിക്കുകയും ചെയ്തു. സോവിയറ്റ് പരീക്ഷണം തകർന്നു തരിപ്പണമായതിന്റെ പതിനേഴാം ദിവസം യുഎസ് ആസ്ട്രോനോട്ട് നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തി. അതുവരെ നേടിയ നേട്ടങ്ങളൊന്നും ഒന്നുമല്ലെന്നു പോലും സോവിയറ്റ് യൂണിയനു തോന്നിയ നിമിഷം.

നീൽ ആംസ്ട്രോങ്. 1930ലെ ചിത്രം (Photo by AFP / HO)

ഈ കോലാഹലങ്ങളെല്ലാം തീർന്നു. 1969 ഓഗസ്റ്റില്‍ അമേരിക്കൻ കൊറോണ സ്പൈ സാറ്റലൈറ്റ് എന്ന കൃത്രിമോപഗ്രഹം ചില ചിത്രങ്ങൾ ഭൂമിയിലേക്ക് അയച്ചു. തകർന്നടിഞ്ഞ ബൈക്കനൂർ ലോഞ്ച് പാഡിന്റെ ചിത്രങ്ങളായിരുന്നു അത്. കുറേക്കാലത്തേക്കെങ്കിലും സോവിയറ്റ് യൂണിയനെ ചന്ദ്രനിലേക്കു പ്രതീക്ഷിക്കേണ്ട എന്ന് യുഎസിന് ഉറപ്പു നൽകുന്ന ചിത്രങ്ങളായിരുന്നു അത്. അതോടെ പ്രതികാരമെന്ന വണ്ണം തുടരെത്തുടരെ ചന്ദ്രനിലേക്ക് യാത്രികരെ അയച്ചു യുഎസ്. ചന്ദ്രനിൽ മനുഷ്യനെത്തി എന്ന വാർത്ത ഒരു കൗതുകം പോലുമല്ലാത്ത അവസ്ഥയിലേക്കെത്തി കാര്യങ്ങൾ. അതോടെ സോവിയറ്റ് യൂണിയനും മനസ്സിലായി– ഇനി ചന്ദ്രനിലിറങ്ങി പ്രത്യേകിച്ചു ഗുണമൊന്നുമില്ലെന്ന്.

1969 ജൂലൈ 16ന് നാസയുടെ ബഹിരാകാശ യാത്രികരുമായി ചന്ദ്രനിലേക്ക് പുറപ്പെടുന്ന സാറ്റേണ്‍ 5 റോക്കറ്റ് (File Photo by AFP / NASA / Handout)

∙ റഷ്യയെ വിട്ടുപോകാത്ത ‘പ്രേതബാധ’

പക്ഷേ സോവിയറ്റ് യൂണിയൻ‍ പിന്നോട്ടു പോയില്ല. റോക്കറ്റിൽ നവീകരണങ്ങൾ നടത്തി. ലോഞ്ച് കോംപ്ലക്സ് പുനർനിർമിച്ചു. 1971 നവംബറിലായിരുന്നു എൻ1 റോക്കറ്റിന്റെ മൂന്നാം പരീക്ഷണം. പക്ഷേ അതും പാളിപ്പോയി. നാലാം പരീക്ഷണം 1972 നവംബറിൽ. അതും, പുറപ്പെട്ട് 107–ാം സെക്കൻഡിൽ തകർന്നു വീണു. പിന്നീട് രണ്ടു വർഷം കഴിഞ്ഞായിരുന്നു അടുത്ത പരീക്ഷണത്തിനുള്ള നീക്കം– 1974 ഓഗസ്റ്റില്‍. ലോഞ്ചിങ് തീയതി വരെ നിശ്ചയിച്ചെങ്കിലും ആ പരീക്ഷണം നടന്നില്ല. അപ്പോഴേക്കും മനുഷ്യനെ ചന്ദ്രനിലേക്ക് ഇറക്കാനുള്ള എല്ലാ ദൗത്യവും നിർത്തലാക്കാൻ ബ്രഷ്നേവ് ഉത്തരവിട്ടു. അതിനോടകം ആറു തവണ യുഎസ് യാത്രികർ ചന്ദ്രനിലിറങ്ങിയിരുന്നു. അതോടെ യാത്രയുടെ പുതുമയും പോയി. പദ്ധതി പരാജയപ്പെട്ടതിനു പിന്നാലെ വാസിലി മിഷുൻ ബഹിരാകാശ പ്രവർത്തനങ്ങളുടെ തലപ്പത്തുനിന്ന് പുറത്താക്കപ്പെട്ടു. പകരം ഗ്ലുഷ്കോ എത്തി. 

ലിയോനിഡ് ബ്രഷ്നേവിന്റെ 109–ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പ്രദർശനത്തിൽ അദ്ദേഹത്തിന്റെ ചിത്രം (Photo by ALEXANDER NEMENOV / AFP)

എന്നാൽ എൻ1 റോക്കറ്റ് പരീക്ഷണംതന്നെ നിർത്തിക്കൊള്ളാൻ സോവിയറ്റ് യൂണിയൻ ഭരണകൂടം നിർദേശിക്കുകയാണ് പിന്നീടുണ്ടായത്. അതോടെ റോക്കറ്റുകളെല്ലാം നശിപ്പിച്ചു. പക്ഷേ അതിന്റെ ഘടകങ്ങളെല്ലാം രഹസ്യ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചു. റോക്കറ്റ് പരീക്ഷണം തുടരുന്നുണ്ടെന്ന് യുഎസ് ചാര ഉപഗ്രഹങ്ങളെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ആ നീക്കം. 1976ൽ ചന്ദ്രനിലേക്ക് അയച്ച ലൂണ 24 ആണ് ചന്ദ്രനിലേക്കു പോയ അവസാന സോവിയറ്റ് പേടകം. പിന്നീട് 1985ൽ ഗോർബച്ചേവ് അധികാരത്തില്‍ വരുംവരെ ലോകത്തിനു മുന്നിൽ തങ്ങളുടെ പരാജയവും, മനുഷ്യനെ അയയ്ക്കാനുള്ള ചാന്ദ്രദൗത്യങ്ങൾ നിർത്തിവച്ചതും സോവിയറ്റ് യൂണിയൻ മറച്ചുവച്ചു. 1991ൽ സോവിയറ്റ് യൂണിയൻ ഇല്ലാതായി. പക്ഷേ ബഹിരാകാശ ദുരന്തങ്ങളുടെ പ്രേതബാധ റഷ്യയെ വിട്ടുപോകുന്നില്ലെന്നാണ് ലൂണ 25 തെളിയിച്ചത്. 

നാസയെ മറികടന്ന് ചന്ദ്രനിൽ മനുഷ്യനെയിറക്കാനുള്ള ‘തിടുക്ക’മാണ് 1960കളിൽ സോവിയറ്റ് യൂണിയന് തിരിച്ചടിയായതെങ്കിൽ, ഇന്ത്യയെ മറികടന്ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ്‌ലാൻഡിങ് നടത്താനുള്ള ‘അത്യാർത്തി’യാണ് ലൂണ 25ലൂടെ റഷ്യയ്ക്ക് തിരിച്ചടിയായതെന്നു നിരീക്ഷകർ പറയുന്നു. നേരത്തേ, ലോകത്തിലെ ആദ്യ കോവിഡ് വാക്സീൻ നിർമിക്കുന്നതിന്റെ ഖ്യാതി തട്ടിയെടുക്കാൻ മറ്റൊരു രാജ്യത്തെ വാക്സീന്റെ വിവരങ്ങൾ റഷ്യ ചോർത്തിയെന്നു റിപ്പോർ‌ട്ടുകളുണ്ടായിരുന്നു. റഷ്യ തയാറാക്കിയ സ്ഫുട്നിക് വാക്സീൻ പക്ഷേ ഏറെ പ്രശസ്തി നേടി. സമാനമായ തന്ത്രം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലും പയറ്റാൻ നോക്കിയതാകാം റഷ്യ. യുക്രെയ്നുമായുള്ള യുദ്ധകാലത്ത്, ‘ബഹിരാകാശ പോരാട്ട’ത്തിലും റഷ്യ പിന്നിലല്ലെന്നു തെളിയിക്കാൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ കാണിച്ച തിടുക്കവുമാകാം. എന്തായാലും 1000 കോടിയിലേറെ രൂപ ചെലവിട്ടു നിർമിച്ച പേടകം തച്ചുതകർന്നു പോയതു മാത്രം മിച്ചം.

English Summary: Same Fate as that of Luna 25; How Soviet Union Lost the Moon Race with the US?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT