‘ദാ ഇങ്ങോട്ട് കയറിക്കോ...’; കേരള ടൂറിസത്തിന് ഡോർ തുറന്ന് കൊടുത്ത് കെഎസ്ആർടിസി, ഇനി അതിർത്തി കടന്നും ടൂർ!
ലോക ടൂറിസം ദിനത്തിൽ ഇവരെ ഓർക്കാതിരിക്കാന്‍ പറ്റില്ല. ‘ടൂർ പോക്ക്’ എന്ന് പറഞ്ഞാൽ ടൂറിസ്റ്റുബസിലും വിമാനത്തിലും ട്രെയിനിലുമൊക്കെയാണെന്ന് കരുതുന്ന ലോകത്ത് നമ്മുടെ ലോക്കൽ കെഎസ്ആർടിസി ബസിൽ കയറി ടൂർ പോകുകയെന്ന് പറഞ്ഞാൽ കുറച്ചിലാകുമോ? ആകില്ലെന്ന് തെളിയിച്ചു എന്നു മാത്രമല്ല, സംഭവം വലിയ വിജയവുമാക്കിയിരിക്കുകയാണ് കെഎസ്ആർടിസി. ഇനി അങ്ങ് ഊട്ടിപ്പട്ടണം കൂടി ടൂർ പോകണമെങ്കിൽ, ദാ ഇങ്ങോട്ട് കയറിക്കോ... എന്ന് പറഞ്ഞ് ഡോർ തുറന്നുതരാനൊരുങ്ങുകയാണ് കെഎസ്ആർടിസി.

ലോക ടൂറിസം ദിനത്തിൽ കെഎസ്ആർടിസിയുടെ തീരുമാനമാണിത്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം ഇനി കേരളം വിട്ടും സഞ്ചാരം നടത്തും. ഊട്ടിയുൾപ്പെടെ തമിഴ്നാട്ടിലെ ടൂറിസം സ്ഥലങ്ങളിലേക്കും ബെംഗളുരു ഉൾപ്പെടെ കർണാടകത്തിലെ ടൂറിസം മേഖലയിലേക്കും ബജറ്റ് ടൂറിസം ഓടിയെത്തും. ഇതിനായി രണ്ടു സംസ്ഥാനങ്ങളുമായും ചർച്ചകൾ പൂർത്തിയാക്കി.
∙ കെഎസ്ആർടിസിക്കൊപ്പം യാത്ര ചെയ്ത് കേരളം
കേരളത്തിന്റെ ടൂറിസം മേഖലയിൽ പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ച കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം കാര്യമായ വരുമാനവും രണ്ടുവർഷത്തിനിടെയെത്തിച്ചു. ടിക്കറ്റിതര വരുമാനം വർധിപ്പിച്ച് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തോന്നിയതാണ് എന്തുകൊണ്ടു നമ്മുടെ നാട്ടുകാരെ ചെലവുകുറച്ച് നാടു കാണിച്ചുകൂടാ എന്ന്. രാവിലെ മനസ്സിലെ ഭാരമൊന്നിറക്കിവയ്ക്കാൻ ഒരു യാത്ര പോകണമെന്ന് തോന്നിയാൽ ഒരു ടൂർ പാക്കേജ് സെലക്ട് ചെയ്ത് ഒരു അമാന്തവുമില്ലാതെ നേരിട്ട് ബസ് സ്റ്റാൻഡിലേക്ക്. അപ്പോൾതന്നെ പോകാൻ അവസരം ലഭിച്ചാൽ ആരുടെ മനസാണ് യാത്ര കൊതിക്കാത്തത്. അങ്ങനെ യാത്ര ചെയ്യുകയാണ് കേരളം, കെഎസ്ആർടിസിക്കൊപ്പം.
∙ കുതിച്ച് വരുമാനം
കടത്തിൽ നട്ടെല്ലൊടിഞ്ഞു കിടക്കുന്ന കെഎസ്ആർടിസിക്ക് ഇനി ടൂറടിച്ച് നടക്കാത്തതിന്റെ കുറവേയുള്ളുവെന്ന് പറഞ്ഞവരുണ്ട്. ബജറ്റ് ടൂറിസം എന്ന് പറഞ്ഞ് ആശയം മുന്നോട്ടുവച്ചപ്പോൾ പുരികം ചുളിച്ചവരാണ് അധികവും. അവിടെ നിന്നാണ് കെഎസ്ആർടിസി ഈ കണക്ക് നിരത്തുന്നത്. തുടങ്ങിയിട്ട് 2 വർഷം. ആദ്യ വർഷം 3 കോടിയായിരുന്ന വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം 16 കോടി കവിഞ്ഞു. 4182 സർവീസുകളാണ് ബജറ്റ് ടൂറിസത്തിൽ നടത്തിയത്. 3.10 ലക്ഷം പേർ ടൂറിസ്റ്റുകളായി കെഎസ്ആർസി ബസുകളിൽ നാടുകണ്ടു. ലക്ഷം കിലോമീറ്റർ യാത്ര ചെയ്തു. ഇനി ഓൺലൈൻ ടൂർ ബുക്കിങ് സൗകര്യം കൂടി അടുത്ത മാസം മുതൽ നടപ്പാക്കുന്നതോടെ കൂടുതൽ പേർ ബജറ്റ് ടൂറിസത്തിലേക്ക് വരും.
∙ 100ൽ നൂറല്ല, 200
100 ടൂറിസം സ്പോട്ടുകളിലേക്കാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നതെങ്കിലും ഈ സർവീസുകൾക്കിടയിൽ 200 വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണാൻ അവസരമൊരുക്കും. ഏറ്റവും കൂടുതൽ പേർ പോകാൻ ആഗ്രഹിച്ചതും ബുക്ക് ചെയ്തതും കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയതും മൂന്നാറിലേക്കാണ്. അത് കഴിഞ്ഞാൽ പിന്നെ നിന്ന് കെഎസ്ആർടിസി തന്നെ ബുക്ക് ചെയ്ത് യാത്രയൊരുക്കുന്ന കൊച്ചിയിൽ നിന്നുള്ള ആഡംബര കപ്പൽ യാത്രയാണ്. കൊച്ചിയിൽ നിന്നാണ് ഇത് പുറപ്പെടുന്നതെങ്കിലും വിവിധ ഡിപ്പോകളിൽ നിന്ന് ആദ്യദിവസം തന്നെ ബുക്കിങ് അവസാനിക്കുന്ന വിധത്തിലായിരുന്നു തിരക്ക്. അഞ്ചു മണിക്കൂർ കടൽ യാത്രയാണ് നെഫർറ്റിറ്റി എന്ന ഈജിപ്ഷ്യൻ രാജ്ഞിയുടെ പേരിലുള്ള ഈ ആഡംബര കപ്പലിൽ കെഎസ്ആർടിസി വാഗ്ദാനം ചെയ്യുന്നത്.
ടൂർ പോകാൻ നിരവധി പാക്കേജുകൾ അതത് ഡിപ്പോകളിൽ നിന്ന് സജ്ജമാക്കിയതും കൂടിയാണ് കെഎസ്ആർടിസി ടൂർ ഇത്രയേറെ ജനകീയമാകാൻ കാരണം. പാക്കേജുകൾ എടുക്കുന്നവർക്ക് തങ്ങളുടെ അടുത്തുള്ള ബസ് ഡിപ്പോയിലേക്ക് പോയാൽ മതി എന്നതാണ് അതിന്റെ സൗകര്യം.
∙ ചെലവ് കുറച്ചു, ആനന്ദം കൂട്ടി
ചെലവ് കുറച്ച് യാത്രയും ചെലവ് കുറഞ്ഞ താമസവും കെഎസ്ആർടിസി ഒരുക്കുന്നുണ്ട്. ടിക്കറ്റ് നിരക്കിലെ ജനകീയതയാണ് ആദ്യം പറയേണ്ടത്. അത് കഴിഞ്ഞാൽ കെഎസ്ആർടിസി ഈ സ്ഥലങ്ങളിൽ ഒരുക്കുന്ന താമസ സൗകര്യമാണ്. കെഎസ്ആർടിസി ബസുകൾ താമസിക്കാവുന്ന തരത്തിൽ മാറ്റിയെടുത്തു. ബസിൽ ‘മുറികൾ’ നിർമിച്ചു. ശുചിമുറി സൗകര്യമുൾപ്പെടെ ഒരുക്കി നൽകി. മൂന്നാറിൽ പത്ത് ബസുകളാണ് ഇത്തരത്തിൽ ഹോട്ടലുകളായി മാറിയത്. താമസിക്കാൻ 220 രൂപയാണ് നിരക്ക്. ഏത് സ്ഥലത്ത് പോയാലും ഹോട്ടൽ മുറികൾ ആയിരങ്ങളുടെ ഗുണിതമാകുമ്പോഴാണ് കെഎസ്ആർടിസിയുടെ ഈ ജനകീയ താമസം. സുൽത്താൻബത്തേരിയിൽ ഇതുപോലെ 4 ബസുകൾ ഹോട്ടലുകളായി മാറി. കുമളിയും തേക്കടിയും ഉൾപ്പെടെ മിക്കവാറും ടൂറിസം സ്ഥലങ്ങളിലും ഇത്തരം താമസസൗകര്യമൊരുക്കുകയാണ് കെഎസ്ആർടിസിയുടെ അടുത്ത ലക്ഷ്യം.
∙ സുരക്ഷിതത്വം പ്രധാനം, എല്ലാവർക്കും പോകാം
കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിലൂടെ ചെലവുകുറഞ്ഞ യാത്രകൾ മാത്രമല്ല ഉദ്ദേശിക്കുന്നത് സുരക്ഷിതത്വം കൂടിയാണ്. സ്വകാര്യ ടൂർ ബസ് വഴിയിൽ കേടായി കിടന്നാൽ പിന്നെ ടൂർ പാക്കേജുകാർ എവിടെ നിന്നാണോ പോയത്, അവിടെ നിന്നും പുതിയ ബസ് എത്തണം. കെഎസ്ആർടിസി പക്ഷേ അങ്ങനെയല്ല. ബസ് കേടാൽ തൊട്ടടുത്ത ഡിപ്പോയിൽ നിന്ന് ഏറ്റവും നല്ല ബസ് എത്തിച്ച് യാത്ര തുടരാൻ അധികം സമയമെടുക്കില്ല.
സ്വന്തമായി വാഹനങ്ങളില്ലാത്തവർക്കും വാഹന വാടകയും വലിയ ഹോട്ടലുകളിലെ താമസ നിരക്കുമൊക്കെ താങ്ങാനാവാത്തവർക്കും വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്നു എന്നതാണ് കെഎസ്ആർടിസി യാത്രയെ എടുത്തു പറയേണ്ടത്. വിനോദസഞ്ചാരത്തെ അതുവഴി സാധാരണക്കാരിലേക്ക് കൂടുതൽ അടുപ്പിക്കുകയും ജനകീയമാക്കുകയും ചെയ്യുന്നു.
∙ കടലും കടന്നു, ഇനി ട്രെയിൻ കയറും
റെയിൽവെയുടെ ടൂറിസം വിഭാഗമായ ഐആർസിടിസിയുമായി ചേർന്ന് വിനോദ യാത്ര ആസൂത്രണം ചെയ്യുകയാണ് കെഎസ്ആർടിസി. ഐആർസിടിസി നിരവധി ടൂർ പാക്കേജുകൾ രാജ്യം മുഴുവനുണ്ട്. അതിൽ കേരളത്തിൽ നിന്ന് യാത്രപോകുന്നവർ നിരവധിയാണ്. അവിടെയാണ് കെഎസ്ആർടിസിയുടെ റോൾ. ഐആർസിടിസിയ്ക്ക് തിരുവനന്തപുരത്ത് മാത്രമാണ് ബുക്കിങ് സൗകര്യമുള്ളത്. ഇത് കെഎസ്ആർസി കേരളത്തിലെ എല്ലാ ഡിപ്പോകളിലും നൽകും. മാത്രമല്ല, കേരളം കാണാൻ ഐആർസിടിസിയിൽ എത്തുന്ന മറ്റു സംസ്ഥാനക്കാർക്ക് യാത്രയൊരുക്കാനും കെഎസ്ആർടിസി പാക്കേജ് മുന്നോട്ടുവച്ചിട്ടുണ്ട്.
∙ തലങ്ങും വിലങ്ങും ഓടി ടൂറിസം വാരാചരണം
ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ചു കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ടൂർ വാരാചരണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 21 മുതൽ ആരംഭിച്ച ടൂർ പാക്കേജിനും ആരാധനകർ നിരവധി. ടൂറിസം വാരാചരണത്തോട് അനുബന്ധിച്ച് ഒക്ടോബർ ഒന്ന് വരെയാണ് വിവിധ ടൂർ പാക്കേജുകൾ ഒരുക്കിയിട്ടുള്ളത്. കേരളത്തിന്റെ തെക്കൻ മേഖലയും വടക്കൻ മേഖലയുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് ഇതിൽ പല പാക്കേജുകളും എന്നതും ശ്രദ്ധേയം.
ഗവി-കുമളി-കമ്പം വഴിയുള്ള കണ്ണൂർ യാത്ര ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്. സെപ്റ്റംബർ 22നായിരുന്നു കണ്ണൂരിൽ നിന്ന് ഇടുക്കിയിലേക്ക് ഇതിനു മുമ്പുള്ള യാത്ര. അടുത്തത് ഈ മാസം 30ന്. കണ്ണൂരിൽ നിന്ന് വൈകിട്ട് ഏഴ് മണിക്ക് പുറപ്പെട്ട് മൂന്നാറിലെ അനേകം ടൂറിസം കേന്ദ്രങ്ങൾ കണ്ടശേഷം ഒക്ടോബർ മൂന്നിന് തിരിച്ചെത്തുന്നതാണ് ഈ പാക്കേജ്. അതുപോലെ, വിവിധ ജില്ലകളിൽ നിന്ന് വയനാട്ടിലേക്കുള്ള യാത്ര, മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന കാസർഗോട്ടെ റാണിപുരം ഹിൽ സ്റ്റേഷന്‍, ബേക്കൽ എന്നിവിടങ്ങളിലേക്കുള്ള യാത്ര എന്നിവയൊക്കെ കെഎസ്ആർടിസിയുടെ സവിശേഷതയാണ്.
English Summary: How does the KSRTC budget friendly tour package tell a success story?