52 വർഷങ്ങൾക്ക് മുൻപാണ് പാലാ കടപ്ലാമറ്റം സ്വദേശിയായ നെല്ലിക്കുന്നേൽ വർക്കിയും കുടുംബവും കുടിയേറ്റ കർഷകരുടെ ‘തേനും പാലും ഒഴുകുന്ന കാനാൻദേശ’മായ ഹൈറേഞ്ചിലേക്ക് കുടിയേറിയത്. കയ്യിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങൾക്കു പുറമേ, തോളത്ത് അത്യാവശ്യം വീട്ടുസാധനങ്ങളും ഏതാനും പാത്രങ്ങളും മാത്രം. എന്നാൽ മനസ്സിൽ ഒട്ടേറെ പ്രാരാബ്ധങ്ങളും ആശങ്കകളും ഭാവിയിലേക്കുള്ള ശുഭപ്രതീക്ഷകളും തിങ്ങി നിറഞ്ഞിരുന്നു. മൂത്തവനായ രാജിക്ക് അന്ന് അമ്മ മേരിയുടെ കയ്യിൽ തൂങ്ങി നടക്കുന്നതിനുള്ള പ്രായമേ ആയിട്ടുള്ളൂ. രണ്ടാമത്തെ കുഞ്ഞായ സജിക്കു വയസ്സ് രണ്ട് തികഞ്ഞിരുന്നില്ല. ഇടുക്കി ജില്ലാ ആസ്ഥാനത്തിനു സമീപമുള്ള പാണ്ടിപ്പാറ എന്ന ഗ്രാമത്തിൽ ഷെഡ് കെട്ടി കുടിയുറപ്പിച്ച ഇവർ കപ്പയും കരനെല്ലുമെല്ലാം കൃഷി ചെയ്ത് ജീവിതം ആരംഭിച്ചു. ഇവിടെ വച്ചാണ് മൂന്നാമത്തെ കുട്ടി അജീഷ് ജനിച്ചത്. ഏറെ വൈകാതെ ഇവർക്ക് രണ്ട് മക്കൾ കൂടി ജനിച്ചു. ഇരട്ടകളായ അനീഷും നിഷയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

52 വർഷങ്ങൾക്ക് മുൻപാണ് പാലാ കടപ്ലാമറ്റം സ്വദേശിയായ നെല്ലിക്കുന്നേൽ വർക്കിയും കുടുംബവും കുടിയേറ്റ കർഷകരുടെ ‘തേനും പാലും ഒഴുകുന്ന കാനാൻദേശ’മായ ഹൈറേഞ്ചിലേക്ക് കുടിയേറിയത്. കയ്യിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങൾക്കു പുറമേ, തോളത്ത് അത്യാവശ്യം വീട്ടുസാധനങ്ങളും ഏതാനും പാത്രങ്ങളും മാത്രം. എന്നാൽ മനസ്സിൽ ഒട്ടേറെ പ്രാരാബ്ധങ്ങളും ആശങ്കകളും ഭാവിയിലേക്കുള്ള ശുഭപ്രതീക്ഷകളും തിങ്ങി നിറഞ്ഞിരുന്നു.

മൂത്തവനായ രാജിക്ക് അന്ന് അമ്മ മേരിയുടെ കയ്യിൽ തൂങ്ങി നടക്കുന്നതിനുള്ള പ്രായമേ ആയിട്ടുള്ളൂ. രണ്ടാമത്തെ കുഞ്ഞായ സജിക്കു വയസ്സ് രണ്ട് തികഞ്ഞിരുന്നില്ല. ഇടുക്കി ജില്ലാ ആസ്ഥാനത്തിനു സമീപമുള്ള പാണ്ടിപ്പാറ എന്ന ഗ്രാമത്തിൽ ഷെഡ് കെട്ടി കുടിയുറപ്പിച്ച ഇവർ കപ്പയും കരനെല്ലുമെല്ലാം കൃഷി ചെയ്ത് ജീവിതം ആരംഭിച്ചു. ഇവിടെ വച്ചാണ് മൂന്നാമത്തെ കുട്ടി അജീഷ് ജനിച്ചത്. ഏറെ വൈകാതെ ഇവർക്ക് രണ്ട് മക്കൾ കൂടി ജനിച്ചു. ഇരട്ടകളായ അനീഷും നിഷയും.

ADVERTISEMENT

കുഞ്ഞുങ്ങളുടെ ബാലാരിഷ്ടതകൾ മാറിയതോടെ മെച്ചപ്പെട്ട കൃഷിയിടവും ജീവിതസാഹചര്യങ്ങളും തേടി വർക്കിയുടെ കുടുംബം മരിയാപുരത്തേക്കു താമസം മാറ്റി. കുടിയേറ്റ മണ്ണിൽ പിച്ചവച്ചു വളർന്ന ആ കുഞ്ഞുങ്ങളിൽ സജിയുടേയും അജീഷിന്റെയും ഉറച്ച തീരുമാനം ദൈവവഴിയിലൂടെതന്നെ യാത്ര തുടരാനായിരുന്നു. ഇരുവരുടെയും പാതയിലേക്ക് പിന്നീട് സഹോദരിയും എത്തി.

നെല്ലിക്കുന്നേൽ കുടുംബ ഫോട്ടോ (Photo: Special Arrangement)

വർക്കിയുടെ രണ്ടാമത്തെ മകനായ സജിയാണ് നിയുക്ത ഗൊരഖ്പുര്‍ ബിഷപ് മാർ മാത്യു നെല്ലിക്കുന്നേൽ. യുപിയിലെ ഗൊരഖ്പുർ രൂപതയുടെ ബിഷപ്പായുള്ള ഫാ. മാത്യുവിന്റെ നിയമനം 2023 ഓഗസ്റ്റ് 27ന് ഒരേ സമയം വത്തിക്കാനിലും കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടന്നു. മേജര്‍ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് സഭാ കാര്യാലയത്തിൽ പ്രഖ്യാപനം നടത്തിയത്. മൂന്നാമനായ അജീഷ് ജോർജാണ് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ. സഹോദരി നിഷ (സിസ്റ്റർ ടെസീന) ദിവ്യകാരുണ്യ ആരാധനാ സഭയിൽ സന്യസ്ത ജീവിതവും സ്വീകരിച്ചു. 

∙ പഠനത്തിനൊപ്പം ജോലി, ജീവിതത്തിന്റെ ഭാഗമാക്കിയ പ്രാർഥന

പിന്നാക്ക മേഖലയിലെ കുടിയേറ്റ ഗ്രാമത്തിൽ യാതനാപൂർണമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴും വർക്കിയും മേരിയും മക്കളുമടങ്ങുന്ന കുടുംബം ദൈവത്തിൽ അടിയുറച്ചു വിശ്വാസിച്ചിരുന്നു. കുടുംബപ്രാർഥനയിലും ദേവാലയത്തിലെ തിരുക്കർമങ്ങളിലും നിഷ്ഠയോടെ പങ്കെടുക്കാൻ കുട്ടികൾക്ക് കുഞ്ഞുന്നാൾ മുതലേ മാതാപിതാക്കളിൽനിന്ന് കർശനമായ പരിശീലനവും ലഭിച്ചു. പ്രാർഥനയിലും പഠനത്തിലും വിട്ടുവീഴ്ച ചെയ്യാതിരുന്ന കുട്ടികൾ കൃഷിപ്പണികളിൽ മാതാപിതാക്കളെയും ആവുംപോലെ സഹായിക്കുകയും ചെയ്തു.

ADVERTISEMENT

സ്കൂളിൽ പോകുന്നതിനു മുൻപും വന്നതിനു ശേഷവും പുരയിടത്തിൽ പിതാവിനൊപ്പം കൃഷിപ്പണിക്ക് ഇറങ്ങുന്ന കുട്ടികൾ പക്ഷേ, പഠനത്തിൽ ഒരു കുറവും വരുത്തിയില്ല. ഇതുകൊണ്ടു കൂടിയാകാം തന്റെ ശ്രേഷ്ഠമായ ജോലിക്ക് ദൈവം ഈ കുടുംബത്തിൽനിന്നു മൂന്നു പേരെ തിരഞ്ഞെടുത്തത് എന്ന് ഇവർ വിശ്വസിക്കുന്നു.

മാർ മാത്യു നെല്ലിക്കുന്നേലും മാർ ജോൺ നെല്ലിക്കുന്നേലും അമ്മ മേരിക്കും സഹോദരങ്ങളായ സിസ്റ്റർ ടെസീന, രാജി, അനീഷ് എന്നിവർക്കും ഒപ്പം (Photo: Special Arrangement)

വർക്കി മേരി ദമ്പതികളുടെ അഞ്ചു മക്കളിൽ മാർ മാത്യു നെല്ലിക്കുന്നേലും ഇളയ സഹോദരൻ മാർ ജോൺ നെല്ലിക്കുന്നേലും പൗരോഹിത്യ ജീവിതം തിരഞ്ഞെടുത്തപ്പോൾ ഏക സഹോദരി സിസ്റ്റർ ടെസീന, തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയുമാണ്. ഇവരുടെ ജ്യേഷ്ഠ സഹോദരൻ രാജി ജോർജ് കട്ടപ്പനയിൽ കൃഷിയും കച്ചവടവുമായി കഴിയുന്നു. ഇളയ സഹോദരൻ അഭിഭാഷകനായ അനീഷ് ജോർജും കുടുംബവുമാണ് മാതാവിനൊപ്പം തറവാട് വീട്ടിൽ താമസിക്കുന്നത്. 2014 ഓഗസ്റ്റ് 27ന് ഇവരുടെ പിതാവ് നെല്ലിക്കുന്നേൽ വർക്കി അന്തരിച്ചു.

∙ വൈദികനാകാൻ ചെറുപ്പത്തിലേ മോഹം 

1970 നവംബർ 13-നായിരുന്നു ഫാ. മാത്യുവിന്റെ ജനനം. വൈദികനാകണം എന്നായിരുന്നു മരിയാപുരം സെന്റ് മേരീസ് ഹൈസ്കൂളിലെ പഠന കാലത്തുതന്നെ ആ ക‍ുഞ്ഞുമനസ്സിലെ ആഗ്രഹം. കുടുംബത്തിൽനിന്ന് ഇതിനു വേണ്ടത്ര അനുഗ്രഹാശിസ്സുകളും ലഭിച്ചു. പത്താം ക്ലാസ് പൂർത്തിയാക്കിയതോടെ ഫാ. മാത്യു സിഎസ്ടി സന്യാസ സമൂഹത്തിന്റെ പഞ്ചാബ് – രാജസ്ഥാൻ പ്രോവിൻസിന്റെ ഗൊരഖ്പുരിലുള്ള മൈനർ സെമിനാരിയിൽ ചേർന്നു വൈദിക പരിശീലനം ആരംഭിച്ചു. വൈദിക പരിശീലനം വിജയകരമായി പൂർത്തിയാക്കിയ അദ്ദേഹം 1998ൽ കോതമംഗലം രൂപതയുടെ മുൻ മെത്രാൻ മാർ ജോർജ് പുന്നക്കോട്ടിലിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. 

ADVERTISEMENT

തുടർന്ന് അസി. നോവിസ് മാസ്റ്റർ, മൈനർ സെമിനാരി റെക്ടർ, ഇടവക വികാരി, സ്കൂൾ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ച ഫാ. മാത്യു 2005ൽ ഉപരിപഠനത്തിനായി റോമിലേക്കു പോയി. റോമിലെ അഞ്ചേലിക്കം സർവകലാശാലയിൽനിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം, ആലുവ ലിറ്റിൽ ഫ്ലവർ മേജർ സെമിനാരിയിൽ അധ്യാപകനായി നിയമിതനായി. തുടർന്ന് ജർമനിയിലെ റേഗൻസ്ബുർഗ് രൂപതയിൽ.

2015 മുതൽ 2018 വരെ പഞ്ചാബ് - രാജസ്ഥാൻ ക്രിസ്തുജയന്തി പ്രോവിൻസിന്റെ പ്രൊവിൻഷ്യലായി സേവനമനുഷ്ഠിച്ചു. 2018 മുതൽ ആലുവ ലിറ്റിൽ ഫ്ലവർ മേജർ സെമിനാരിയുടെ റെക്ടറായി ശുശ്രൂഷ നിർവഹിച്ചു വരുമ്പോഴാണ് ഗൊരഖ്പുർ രൂപതയുടെ വൈദിക മേലധ്യക്ഷനാകാനായി നിയമിതനാകുന്നത്. മലയാളത്തിനു പുറമേ ഇംഗ്ലിഷ്, ഹിന്ദി, ജർമൻ, ഇറ്റാലിയൻ എന്നീ ഭാഷകളിലും അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്. ഈ വർഷം നവംബറിലാണ് മാർ മാത്യു നെല്ലിക്കുന്നേൽ ഗൊരഖ്പുർ രൂപതയുടെ ചുമതല എടുക്കുന്നത്. 

∙ ഇടുക്കിയുടെ രണ്ടാം ബിഷപ്പ്, വഴികാട്ടിയായി ജ്യേഷ്ഠൻ 

കുടിയേറ്റത്തിന്റെ വിരേതിഹാസങ്ങൾ രചിച്ച മലനാ‌ട്ടിലെ രൂപതാ ബിഷപ്പായി മാർ ജോൺ നെല്ലിക്കുന്നേൽ 5 വർഷം മുൻപ് നിയമിതനായതിലും ഏറെ പ്രത്യേകതകളുണ്ട്. ഇടുക്കി രൂപതയുടെ രണ്ടാമത്തെ ബിഷപ്പാണ് മാർ മാത്യുവിന്റെ ഈ അനുജൻ. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറിയുടെ പദവിയിലിരിക്കുമ്പോഴായിരുന്നു ഫാ. ജോൺ നെല്ലിക്കുന്നേൽ ബിഷപ്പായി നിയമിതനാകുന്നത്.

പരിസ്ഥിതിക്കു കോട്ടം തട്ടാതെയുള്ള ഏത് വികസന പ്രവർത്തനത്തെയും സഭ അനുകൂലിക്കും. ഗാഡ്ഗിൽ–കസ്തൂരിരംഗൻ വിഷയങ്ങളിൽ കാലഘട്ടം ആവശ്യപ്പെടുന്ന സമീപനമായിരിക്കും സഭയുടേത്.

1973 മാർച്ച് 22നാണ് അജീഷ് ജോർജ് എന്ന ഫാ. ജോൺ നെല്ലിക്കുന്നേൽ ജനിച്ചത്. 1973 ഏപ്രിൽ ഒന്നിന് മാമോദീസ സ്വീകരിച്ച അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം മരിയാപുരം സെന്റ് മേരീസ് എൽപി സ്കൂളിലും ഹൈസ്കൂളിലുമായിരുന്നു. 1988 ബാച്ചിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ നൂറിലേറെ കുട്ടികളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി സ്കൂളിന്റെ അഭിമാനമായ അജീഷിനെ ഇന്നും അധ്യാപകർ അഭിമാനത്തോടെ ഓർക്കുന്നു. 

പത്താം ക്ലാസിനു ശേഷം ജ്യേഷ്ഠന്റെ വഴി തന്നെ ഫാദർ ജോണും തിരഞ്ഞെടുത്തു. 1988ൽ കോതമംഗലം മൈനർ സെമിനാരിയിലാണ് അദ്ദേഹം വൈദിക പഠനത്തിനു ചേർന്നത്. അവിടുത്തെ പഠനത്തിനു ശേഷം 1991 ‌മുതൽ 1998 വരെ കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് മേജർ സെമിനാരിയിൽ ചേർന്ന് തത്വചിന്തയിലും ദൈവശാസ്ത്രത്തിലും പഠനം നടത്തി ബിരുദങ്ങൾ കരസ്ഥമാക്കി. 1998ൽ മരിയാപുരം സെന്റ് മേരീസ് പള്ളിയിൽ കോതമംഗലം ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിൽനിന്ന് വൈദികപട്ടം സ്വീകരിച്ചത് ജ്യേഷ്ഠൻ ഫാ. മാത്യു നെല്ലിക്കുന്നേലിനൊപ്പമായിരുന്നു.

മരിയാപുരം പള്ളി (Photo: Special Arrangement)

വിവിധ ഇടവകകളിൽ അസി. വികാരിയായി സേവനം അനുഷ്ഠിച്ച ശേഷം ഫാ. ജോൺ, റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്ന് തത്വശാസ്ത്രത്തിൽ ലൈസൻഷിയേറ്റും സെന്റ് തോമസ് അക്വീനാസ് യൂണിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി. തുടർന്ന് ഇടുക്കി രൂപത ചാൻസലർ, രൂപത മതബോധന ഡയറക്ടർ, ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷം മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ പ്രഫസറായും തത്വശാസ്ത്ര വിഭാഗത്തിൽ ഡീൻ ആയും സേവനമനഷ്ഠിച്ചു. ഇടുക്കി രൂപതയുടെ കോർപറേറ്റ് എജ്യുക്കേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് രൂപത അധ്യക്ഷനായുള്ള നിയമനം. 

‌∙ കുടിയേറ്റ കർഷകരുടെ ശബ്ദം 

‌വളർച്ചയുടെ പാതയിലാണ് ഇടുക്കി രൂപത. അതിന്റെ ഭരണസാരഥ്യം വഹിക്കുമ്പോൾ ആത്മീയ, ഭൗതിക രംഗങ്ങളിൽ ഒട്ടേറെ സാധ്യതകളും വെല്ലുവിളികളുമാണ് മാർ ജോൺ നെല്ലിക്കുന്നേലിനു മുന്നിലുള്ളത്. കാലം ചെയ്ത ബിഷപ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പിൻഗാമിയുമാണ് മാർ ജോൺ നെല്ലിക്കുന്നേൽ. മലയോര മേഖലയിൽ കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ബിഷപ് മാത്യു ആനിക്കുഴിക്കാട്ടിൽ. ആത്മീയ ഉന്നമനം കൈവരിക്കുന്നതോടൊപ്പം ഹൈറേഞ്ചിലെ വെല്ലുവിളികൾ നിറഞ്ഞ ജനജീവിതത്തിന്റെ നിലവാരവും ഭദ്രതയും വർധിപ്പിക്കുന്നതിന് സഹായം ചെയ്യേണ്ടതും രൂപതാധ്യക്ഷനെന്ന നിലയിൽ ഒഴിവാക്കാൻ കഴിയാത്ത കാര്യമാണ്. 

നിയുക്ത ബിഷപ് മാർ മാത്യു നെല്ലിക്കുന്നേൽ ഇടുക്കി രൂപത ആസ്ഥാനത്ത് എത്തിയപ്പോൾ വൈദികർ നൽകിയ സ്വീകരണം. മാർ ജോൺ നെല്ലിക്കുന്നേൽ സമീപം (Photo: Special Arrangement)

‘‘കാർഷിക വിളകളുടെ വിലസ്ഥിരതയില്ലായ്മയും ഉൽപാദന തകർച്ചയും കർഷകരുടെ ജീവിതം ദുരിതപൂർണമാക്കുന്നു. സാമ്പത്തികമായി തകർച്ചയെ നേരിടുന്ന കർഷക ജനതയെ സർക്കാരിന്റെ വിവിധ പദ്ധതികളുടെ സഹായത്തോടെ സ്വാശ്രയത്വത്തിലേക്ക് കൈപിടിച്ചുയർത്താൻ പുതിയ പരിപാടികൾ ആവിഷ്കരിക്കാൻ ആലോചിക്കുന്നുണ്ട്. കാർഷിക മേഖലയുടെ നവോത്ഥാനത്തിന് സഭ എല്ലാ പിന്തുണയും നൽകും. ഹൈറേഞ്ചിലെ വികസന പ്രവർത്തനരംഗങ്ങളിൽ സഭ നടത്തുന്ന ഇടപെടലുകൾക്ക് മാറ്റമില്ല. കാലഘട്ടത്തിന് അനുസൃതമായി പുതിയ നിലപാടുകൾ രൂപപ്പെടുത്തുകയാണ് അനിവാര്യം.

ഹൈറേഞ്ചിന്റെ വികസനം ഇവിടെ ജീവിക്കുന്ന എല്ലാവരുടേയും സ്വപ്നമാണ്. പരിസ്ഥിതിക്കു കോട്ടം തട്ടാതെയുള്ള ഏത് വികസന പ്രവർത്തനത്തെയും സഭ അനുകൂലിക്കും. ഗാഡ്ഗിൽ–കസ്തൂരിരംഗൻ വിഷയങ്ങളിൽ കാലഘട്ടം ആവശ്യപ്പെടുന്ന സമീപനമായിരിക്കും സഭയുടേത്. ഹൈറേഞ്ച് നിവാസികൾക്ക് വലിയൊരു പാരമ്പര്യമാണുള്ളത്. എല്ലാവിധ മതവിഭാഗങ്ങളും സാഹോദര്യത്തോടെയും സഹിഷ്ണയോടെയും ജീവിക്കുന്ന പാരമ്പര്യം. അത് കാത്തു സൂക്ഷിക്കുന്നതിനാണ് മുൻഗണന നൽകുന്നത്’’– മാർ ജോൺ നെല്ലിക്കുന്നേലിന്റെ വാക്കുകൾ.  

English Summary: Divine Family: Matthew Nellikunnel is Selected as Gorakhpur Bishop, His Younger Brother John is Serving as Head of the Idukki Diocese 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT