‘വിലയേറി’യ വിവാദം; ഷാറുഖ് വന്നാലും നയൻതാരയെ കാണാൻ കിട്ടില്ല; ലേഡി സൂപ്പര്‍സ്റ്റാർ ഇനിയെന്തു ചെയ്യും?
തൊടുന്നതെല്ലാം ഹിറ്റ്. അതായിരിക്കണം തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ സിനിമയ്ക്കു പുറത്ത് പുതിയ ഉദ്യമത്തിനു പ്രേരിപ്പിച്ചത്. ഷാറുഖ് ഖാനൊപ്പം നായികയായി അഭിനയിച്ച ‘ജവാൻ’ ആയിരം കോടിയും കടന്നു കുതിക്കുന്നതിനിടെയായിരുന്നു നയൻസിന്റെ ആ പ്രഖ്യാപനം. സൗന്ദര്യവർധക വസ്തുക്കളുടെ ഒരു പുതിയ ബ്രാന്‍ഡ് ആരംഭിക്കുന്നു. അതിന്റെ പേരിനും നയൻതാരയോട് ഏറെ സാമ്യം– നയൻസ്കിൻ (9Skin). “ആറു വർഷത്തെ അശ്രാന്ത പരിശ്രമത്തിന്റെയും കരുതലിന്റെയും ബലത്തില്‍ ഒരുക്കിയ ഉൽപന്നം നിങ്ങൾക്ക് മുന്നിൽ എത്തിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. പ്രകൃതിയുടെയും ആധുനിക ശാസ്ത്രത്തിന്റെയും പിന്തുണയോടെയുള്ള നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് നിങ്ങളുടെ ശരീര സംരക്ഷണത്തിന് പുതിയൊരു തലം രൂപകൽപന ചെയ്തിരിക്കുന്നു. സ്വയം സ്നേഹിക്കുന്നവരുടെ ഈ യാത്രയിൽ ഞങ്ങൾക്കൊപ്പം ചേരൂ... ആരോഗ്യവും തിളക്കവുമാർന്ന ചർമത്തിനോട് പറയൂ, ഹലോ....!’’– നയൻസ്കിൻ കെയർ ബ്രാൻഡിന് തുടക്കമിട്ട് നയൻതാര പറഞ്ഞതാണിത്. പ്രകൃതിദത്ത ഉൽപന്നങ്ങളാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്നു പറഞ്ഞിട്ടുണ്ട് നയൻതാര. അതിനാൽത്തന്നെ 9സ്കിൻ എത്തരത്തിലുള്ള ഉൽപന്നമായിരിക്കുമെന്ന് ഏറെ ആകാംക്ഷയായിരുന്നു.
തൊടുന്നതെല്ലാം ഹിറ്റ്. അതായിരിക്കണം തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ സിനിമയ്ക്കു പുറത്ത് പുതിയ ഉദ്യമത്തിനു പ്രേരിപ്പിച്ചത്. ഷാറുഖ് ഖാനൊപ്പം നായികയായി അഭിനയിച്ച ‘ജവാൻ’ ആയിരം കോടിയും കടന്നു കുതിക്കുന്നതിനിടെയായിരുന്നു നയൻസിന്റെ ആ പ്രഖ്യാപനം. സൗന്ദര്യവർധക വസ്തുക്കളുടെ ഒരു പുതിയ ബ്രാന്‍ഡ് ആരംഭിക്കുന്നു. അതിന്റെ പേരിനും നയൻതാരയോട് ഏറെ സാമ്യം– നയൻസ്കിൻ (9Skin). “ആറു വർഷത്തെ അശ്രാന്ത പരിശ്രമത്തിന്റെയും കരുതലിന്റെയും ബലത്തില്‍ ഒരുക്കിയ ഉൽപന്നം നിങ്ങൾക്ക് മുന്നിൽ എത്തിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. പ്രകൃതിയുടെയും ആധുനിക ശാസ്ത്രത്തിന്റെയും പിന്തുണയോടെയുള്ള നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് നിങ്ങളുടെ ശരീര സംരക്ഷണത്തിന് പുതിയൊരു തലം രൂപകൽപന ചെയ്തിരിക്കുന്നു. സ്വയം സ്നേഹിക്കുന്നവരുടെ ഈ യാത്രയിൽ ഞങ്ങൾക്കൊപ്പം ചേരൂ... ആരോഗ്യവും തിളക്കവുമാർന്ന ചർമത്തിനോട് പറയൂ, ഹലോ....!’’– നയൻസ്കിൻ കെയർ ബ്രാൻഡിന് തുടക്കമിട്ട് നയൻതാര പറഞ്ഞതാണിത്. പ്രകൃതിദത്ത ഉൽപന്നങ്ങളാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്നു പറഞ്ഞിട്ടുണ്ട് നയൻതാര. അതിനാൽത്തന്നെ 9സ്കിൻ എത്തരത്തിലുള്ള ഉൽപന്നമായിരിക്കുമെന്ന് ഏറെ ആകാംക്ഷയായിരുന്നു.
തൊടുന്നതെല്ലാം ഹിറ്റ്. അതായിരിക്കണം തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ സിനിമയ്ക്കു പുറത്ത് പുതിയ ഉദ്യമത്തിനു പ്രേരിപ്പിച്ചത്. ഷാറുഖ് ഖാനൊപ്പം നായികയായി അഭിനയിച്ച ‘ജവാൻ’ ആയിരം കോടിയും കടന്നു കുതിക്കുന്നതിനിടെയായിരുന്നു നയൻസിന്റെ ആ പ്രഖ്യാപനം. സൗന്ദര്യവർധക വസ്തുക്കളുടെ ഒരു പുതിയ ബ്രാന്‍ഡ് ആരംഭിക്കുന്നു. അതിന്റെ പേരിനും നയൻതാരയോട് ഏറെ സാമ്യം– നയൻസ്കിൻ (9Skin). “ആറു വർഷത്തെ അശ്രാന്ത പരിശ്രമത്തിന്റെയും കരുതലിന്റെയും ബലത്തില്‍ ഒരുക്കിയ ഉൽപന്നം നിങ്ങൾക്ക് മുന്നിൽ എത്തിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. പ്രകൃതിയുടെയും ആധുനിക ശാസ്ത്രത്തിന്റെയും പിന്തുണയോടെയുള്ള നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് നിങ്ങളുടെ ശരീര സംരക്ഷണത്തിന് പുതിയൊരു തലം രൂപകൽപന ചെയ്തിരിക്കുന്നു. സ്വയം സ്നേഹിക്കുന്നവരുടെ ഈ യാത്രയിൽ ഞങ്ങൾക്കൊപ്പം ചേരൂ... ആരോഗ്യവും തിളക്കവുമാർന്ന ചർമത്തിനോട് പറയൂ, ഹലോ....!’’– നയൻസ്കിൻ കെയർ ബ്രാൻഡിന് തുടക്കമിട്ട് നയൻതാര പറഞ്ഞതാണിത്. പ്രകൃതിദത്ത ഉൽപന്നങ്ങളാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്നു പറഞ്ഞിട്ടുണ്ട് നയൻതാര. അതിനാൽത്തന്നെ 9സ്കിൻ എത്തരത്തിലുള്ള ഉൽപന്നമായിരിക്കുമെന്ന് ഏറെ ആകാംക്ഷയായിരുന്നു.
തൊടുന്നതെല്ലാം ഹിറ്റ്. അതായിരിക്കണം തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ സിനിമയ്ക്കു പുറത്ത് പുതിയ ഉദ്യമത്തിനു പ്രേരിപ്പിച്ചത്. ഷാറുഖ് ഖാനൊപ്പം നായികയായി അഭിനയിച്ച ‘ജവാൻ’ ആയിരം കോടിയും കടന്നു കുതിക്കുന്നതിനിടെയായിരുന്നു നയൻസിന്റെ ആ പ്രഖ്യാപനം. സൗന്ദര്യവർധക വസ്തുക്കളുടെ ഒരു പുതിയ ബ്രാന്‍ഡ് ആരംഭിക്കുന്നു. അതിന്റെ പേരിനും നയൻതാരയോട് ഏറെ സാമ്യം– നയൻസ്കിൻ (9Skin).
“ആറു വർഷത്തെ അശ്രാന്ത പരിശ്രമത്തിന്റെയും കരുതലിന്റെയും ബലത്തില്‍ ഒരുക്കിയ ഉൽപന്നം നിങ്ങൾക്ക് മുന്നിൽ എത്തിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. പ്രകൃതിയുടെയും ആധുനിക ശാസ്ത്രത്തിന്റെയും പിന്തുണയോടെയുള്ള നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് നിങ്ങളുടെ ശരീര സംരക്ഷണത്തിന് പുതിയൊരു തലം രൂപകൽപന ചെയ്തിരിക്കുന്നു. സ്വയം സ്നേഹിക്കുന്നവരുടെ ഈ യാത്രയിൽ ഞങ്ങൾക്കൊപ്പം ചേരൂ... ആരോഗ്യവും തിളക്കവുമാർന്ന ചർമത്തിനോട് പറയൂ, ഹലോ....!’’– നയൻസ്കിൻ കെയർ ബ്രാൻഡിന് തുടക്കമിട്ട് നയൻതാര പറഞ്ഞതാണിത്.
പ്രകൃതിദത്ത ഉൽപന്നങ്ങളാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്നു പറഞ്ഞിട്ടുണ്ട് നയൻതാര. അതിനാൽത്തന്നെ 9സ്കിൻ എത്തരത്തിലുള്ള ഉൽപന്നമായിരിക്കുമെന്ന് ഏറെ ആകാംക്ഷയായിരുന്നു. എല്ലാം മറന്ന് സ്വയം സ്നേഹിക്കാൻ ആഹ്വാനം ചെയ്യുന്ന ‘എംപവറിങ് ദ് സെൽഫ് ലവ്’ എന്ന വാക്യമാണ് ഉൽപന്നത്തിനു വേണ്ടി നയൻസ് തിരഞ്ഞെടുത്തതും. എന്നാൽ നയൻതാരയെ നല്ലപോലെ അടുത്തറിയാവുന്ന ആരാധകർക്ക് ഒരു സംശയം മാത്രം ബാക്കിനിന്നു. കോടികൾ മുടക്കിയൊരുക്കുന്ന സിനിമയുടെ പ്രചാരണ പരിപാടികളിൽ പോലും പങ്കെടുക്കാറില്ല നയൻസ്, അപ്പോൾപ്പിന്നെ സ്വന്തം ബ്രാൻഡ് വിറ്റഴിക്കാൻ എന്തുചെയ്യും? അവിടെയും പ്രമോഷനിൽനിന്ന് വിട്ടുനിൽക്കുമോ?
∙ വിടാതെ വിവാദം ഇത്തവണയും!
ദീപിക പദുക്കോണിനെയും കത്രീന കൈഫിനെയും ആലിയ ഭട്ടിനെയുമൊക്കെപ്പോലെ സംരംഭകരായി മാറിയ സെലിബ്രിറ്റികൾക്കൊപ്പമായിരിക്കുമോ ഇനി നയന്‍താരയുടെ സ്ഥാനമെന്ന ചോദ്യം ഉയർന്നിരിക്കുമ്പോഴാണ് മറ്റൊരു പ്രശ്നം. സെപ്റ്റംബർ അവസാനത്തോടെ അഞ്ച് ഉൽപന്നങ്ങളാണ് 9സ്കിൻ പുറത്തിറക്കിയത്. വില 999 രൂപ മുതൽ 1899 വരെ. 50 ഗ്രാം ഡേ ക്രീമിന് 1799 രൂപയാണ് വില. അതേ അളവിലുള്ള നൈറ്റ് ക്രീമിന് 1899 രൂപയും. ‘ഇതെന്താ പണക്കാർക്കു മാത്രം വാങ്ങാനായി പുറത്തിറക്കിയതാണോ? നയൻതാരയുടെ സിനിമ കാണാവുന്നതു പോലെ എല്ലാവർക്കും വാങ്ങി ഉപയോഗിക്കാനാകുന്ന ഒരുൽപന്നമായിരുന്നില്ലേ പുറത്തിറക്കേണ്ടിയിരുന്നത്?’– സമൂഹമാധ്യമങ്ങളിൽ തലങ്ങും വിലങ്ങും ഈ ചോദ്യം പാഞ്ഞു.
അതോടൊപ്പം മറ്റൊരു വിവാദം. ഉൽപന്നങ്ങളുടെ പ്രചാരണത്തിനു വേണ്ടി 9സ്കിൻ കമ്പനി പ്രത്യേകം വിഡിയോ തയാറാക്കിയിരുന്നു. നയൻതാര തന്നെയായിരുന്നു മോഡൽ. എന്നാൽ സൗന്ദര്യവർധക വസ്തുക്കളുടെ പരസ്യത്തിൽ വൻ മെയ്ക്കപ്പുമായാണ് നയന്‍താര വന്നതെന്നായിരുന്നു വിമർശകരുടെ പക്ഷം. പ്രകൃതിദത്ത ഉൽപന്നങ്ങളുടെ പരസ്യത്തിലെങ്കിലും മെയ്ക്കപ് ഒഴിവാക്കാമായിരുന്നുവെന്നും വിമർശനമുയർന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾക്കെല്ലാം സ്വന്തം ജീവിതംകൊണ്ടുതന്നെ മറുപടി നൽകിയ ചരിത്രമാണ് നയൻതാരയ്ക്കുള്ളത്. 9സ്കിൻ വരെയെത്തിയ ആ ജീവിതത്തെക്കുറിച്ചാണ് ഇനി. ഒപ്പം ഒരു ചോദ്യത്തിനു കൂടി ഉത്തരം തേടുന്നു. എന്താണ് പുതിയ സംരംഭത്തിലൂടെ നയൻസ് ലക്ഷ്യമിടുന്നത്?
∙ മോഡേൺ ലുക്കിൽ നിന്ന് ക്ലാസിയിലേക്ക്...
1984 നവംബർ 18ന് തിരുവല്ലയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന നയൻതാര ചാനൽ പരിപാടികളിലൂടെയാണ് സിനിമയിലേക്ക് കടക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന സിനിമയിലൂടെ അരങ്ങേറ്റം. ഡയാന എന്ന പേര് മാറ്റി നയൻതാര ആയത് അക്കാലത്താണ്. അധികം മെയ്ക്കപ് ഒന്നുമില്ലാതെ നാടൻ വേഷത്തിൽ മലയാളികൾ കണ്ടു പരിചയിച്ച നയൻതാര അതിവേഗമാണ് തമിഴിൽ തിരക്കേറിയ ഗ്ലാമർ താരമായി മാറിയത്. അയ്യാ, ഗജിനി, ചന്ദ്രമുഖി... ഈ യാത്രയ്ക്കിടെ സ്വന്തം രൂപത്തിലും നടി മാറ്റങ്ങൾ വരുത്തി തുടങ്ങി. മുടിയുടെ സ്റ്റൈൽ, വസ്ത്രധാരണം, മെയ്ക്കപ് എല്ലാം ആരാധകരെ ആകർഷിച്ചു തുടങ്ങി. എന്തിനേറെ, ചുണ്ടിനു മുകളിലെ മറുകു പോലും നയൻതാരയുടെ ‘ഫാഷൻ സ്റ്റേറ്റ്മെന്റ്’ ആയി മാറി.
നയൻതാരയുടെ സൗന്ദര്യബോധം സംബന്ധിച്ച മാറ്റം വിലയിരുത്തുന്നത് അറ്റ്ലി സംവിധാനം ചെയ്ത ‘രാജറാണി’ക്ക് മുൻപും പിൻപും എന്ന നിലയിലാകുന്നതായിരിക്കും ഉചിതം. ഈ സിനിമയ്ക്ക് മുൻപ് പൊതുവേദികളിലെല്ലാം മോഡേൺ, വെസ്റ്റേൺ, എക്സ്പോസ് വസ്ത്രങ്ങളാണ് നയൻതാര പിന്തുടർന്നിരുന്നത്. ഒരേസമയം നാടനും അതോടൊപ്പംതന്നെ മറുനാടനും! എന്നാൽ ‘രാജറാണി’ക്കു പിന്നാലെ സാരിയിലേക്കു തിരിയുകയായിരുന്നു അവർ. നായകനൊപ്പം മോഡേൺ വസ്ത്രം ധരിച്ച് നൃത്തംചെയ്യുകയും പ്രാധാന്യമില്ലാത്ത വേഷങ്ങൾ ചെയ്തും മുന്നോട്ട് പോയിരുന്ന നയൻതാര, സ്ത്രീപ്രാധാന്യമുള്ള സിനിമകളിലൂടെ രണ്ടാംവരവ് അറിയിച്ചത് ‘രാജറാണി’യിലൂടെയായിരുന്നു.
∙ ‘മെയ്ക്കപ് ദൈവത്തെ പോലെ...’
വളരെ ലളിതമായ അലങ്കാരപ്പണികളുള്ള സാരിയാണ് നയൻതാര കൂടുതലും തിരഞ്ഞെടുക്കുന്നത്. അവർ പങ്കെടുത്തിട്ടുള്ള ചലച്ചിത്ര പുരസ്കാര ചടങ്ങുകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. പുരികവും കണ്ണും ഹൈലൈറ്റ് ചെയ്ത് മിനിമല്‍ മെയ്ക്കപ് പിന്തുടരുന്നതായിരുന്നു രീതി. മെയ്ക്കപ് ജീവിതം പോലെയാണെന്നും. എല്ലായ്പ്പോഴും ഉപയോഗിക്കുന്ന ഒന്നാണെന്നും നടി വെളിപ്പെടുത്തിയിട്ടുണ്ട്. ‘‘സുന്ദരിയാകാനും ഒരു മാറ്റത്തിനു വേണ്ടിയുമാണ് ഒരു വിഭാഗം സ്ത്രീകൾ ഉപയോഗിക്കുന്നതെങ്കിൽ ഞങ്ങൾക്ക് മെയ്ക്കപ് ദൈവമാണ്. സിനിമയിൽ മെയ്ക്കപ് ഇടുന്നതിനു മുൻപ് ഞങ്ങൾ തൊട്ടുതൊഴുതാണ് തുടങ്ങുന്നത്’’– നയൻതാര ഒരു അഭിമുഖത്തിൽ പറഞ്ഞ ഈ വാക്കുകളിൽനിന്നുതന്നെ സൗന്ദര്യവർധക വസ്തുക്കളോടുള്ള അവരുടെ താൽപര്യം വ്യക്തം.
പ്രകൃതിദത്ത വസ്തുക്കളാണ് നടി ചർമസംരക്ഷണത്തിന് തിരഞ്ഞെടുക്കുന്നതെന്ന് നേരത്തേ പറഞ്ഞല്ലോ. അവിടെയും തീരുന്നില്ല. ശരീരത്തിന് ദോഷമില്ലാത്ത തരം വസ്തുക്കൾതന്നെ 9സ്കിന്നിൽ ഉപയോഗിക്കണമെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. എല്ലാ തരം ചർമക്കാർക്കും ഉപയോഗിക്കാനും സാധിക്കണം. ചർമത്തിലെ സൂക്ഷ്മങ്ങളായ സുഷിരങ്ങളിലും രോമകൂപങ്ങളിലുമെല്ലാം അടിയുന്നതരം മെയ്ക്കപ് ഉൽപന്നങ്ങൾ വിപണിയിലുണ്ട്. എന്നാൽ 9സ്കിൻ അത്തരത്തിലുള്ളതായിരിക്കില്ലെന്ന് നയൻതാര പറയുന്നു. പാരബെന്നും സൾഫേറ്റും പോലുള്ള രാസവസ്തുക്കളുമില്ല. ഇവ ചർമത്തിന് അലർജിയും മറ്റുമുണ്ടാക്കുന്നതായ പരാതി ഉയർന്നിട്ടുള്ളതാണ്.
ഇതിനെല്ലാം ഉപരിയായി ‘ക്രുവൽറ്റി ഫ്രീ’യാണ് ഉൽപന്നം. അതായത്, മൃഗങ്ങളിൽ പരീക്ഷണം നടത്തിയല്ല 9 സ്കിൻ ഉൽപന്നങ്ങളൊന്നും ഒരുക്കുന്നത്. ഇതെല്ലാം കമ്പനി പരസ്യത്തിൽ ഉൾപ്പെടുത്തിയ കാര്യങ്ങളാണെങ്കിലും ഒരു കാര്യം വ്യക്തം. വെറുതെ എന്തെങ്കിലും വിറ്റുപോകാനല്ല 9സ്കിൻ ബ്രാൻഡ് നയൻതാര ഒരുക്കിയിരിക്കുന്നത്. മറിച്ച്, അതുമായി ബന്ധപ്പെട്ട് വേണ്ടതും വേണ്ടാത്തതുമായ കാര്യങ്ങളെക്കുറിച്ചെല്ലാം വ്യക്തമായി മനസ്സിലാക്കിയാണ്. നയൻതാരയെപ്പറ്റി ഭർത്താവും നിർമാതാവുമായ വിഘ്നേശ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുക:
‘താൻ ചെയ്യുന്ന ഒരു കാര്യം ശരിയാണെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ നയൻതാര അതിനു വേണ്ടി നിലകൊള്ളാറുള്ളൂ. സിനിമയുടെ കാര്യത്തിലാണെങ്കിലും എന്തെങ്കിലും ഉൽപന്നം പ്രമോട്ട് ചെയ്യുന്ന കാര്യത്തിലാണെങ്കിലും. സ്വന്തം സിനിമതന്നെ നയൻതാര പ്രമോട്ട് ചെയ്യാത്ത ഒട്ടേറെ അവസരങ്ങളുണ്ട്. ആ സിനിമ നല്ലതാണെങ്കിൽ അതിന് പ്രമോഷന്റെ ആവശ്യമില്ലെന്നാണ് അവരുടെ പക്ഷം. അതാണ് നയൻ താരയുടെ മനസ്സ് പറയുന്നത്. അതേ അവർ അനുസരിക്കൂ.
9സ്കിന്നിന്റെ ആശയം വന്നപ്പോഴും നയൻതാര അതിന്റെ ഒരു ബ്രാൻഡ് അംബാസഡറായി മാത്രം നില്‍ക്കുമെന്നാണു കരുതിയത്. അല്ലെങ്കിൽ അതിനെപ്പറ്റി കുറച്ച് സംസാരിക്കും, കുറച്ച് ചിത്രങ്ങളെടുക്കും, ഉൽപന്നത്തിന്റെ ബ്രാൻഡിങ് ഏറ്റെടുക്കും എന്നൊക്കെയും കരുതി. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. ഉൽപന്നത്തിന്റെ ഡിസൈൻ, കുപ്പിയുടെ സൈസ്, പേരെഴുതാൻ ഏതു തരം ഫോണ്ടാണ് ഉപയോഗിക്കുന്നത്, പാക്കേജിങ് എങ്ങനെയാണ് ഇതെല്ലാം ചോദിച്ചറിഞ്ഞു. ഉൽപന്നങ്ങൾ സ്വയം പരീക്ഷിക്കുകയും ചെയ്തു. ഒരുൽപന്നം പുറത്തിറക്കുന്നവർ എന്ന നിലയ്ക്ക് ഞങ്ങളുടെ സംഘത്തിന് അത് വലിയ പ്രചോദനമായിരുന്നു’’. ചെറിയ കാര്യങ്ങളിൽപോലും നയൻതാരയ്ക്കുള്ള ആത്മസമർപ്പണമാണ് തന്നെ അവരിലേക്ക് അടുപ്പിച്ചതെന്നും വിഘ്നേശ് പറയുന്നു. നയന്‍സിന്റെയും വിഘ്നേശിന്റെയും പ്രണയവിവാഹമായിരുന്നു.
∙ ‘ജവാനു’ വേണ്ടിയായിരുന്നില്ല ആ വരവ്!
ഇന്നത്തെ താരങ്ങളും ഇന്നലത്തെ താരങ്ങളുമെല്ലാം ഇൻസ്റ്റഗ്രാമിൽ അക്കൗണ്ടുണ്ടാക്കി നിറഞ്ഞാടുമ്പോൾ എല്ലാവരും അന്വേഷിച്ച ഒരാളുണ്ടായിരുന്നു. എവിടെ നയൻതാര? 2023 ഓഗസ്റ്റ് 31നാണ് നയന്‍താര സ്വന്തമായി ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കുന്നത്. മക്കളായ ഉലകിന്റെയും ഉയിരിന്റെയുമൊപ്പം ഒരു റീലായിരുന്നു ആദ്യം പോസ്റ്റ് ചെയ്തത്. കൂളിങ് ഗ്ലാസ് ധരിച്ച് രണ്ടു മക്കളെയും എടുത്തുകൊണ്ട് ‘മാസ് ലുക്കി’ൽ നടന്നുവരുന്ന വിഡിയോയായിരുന്നു അത്. ‘നാൻ വന്തിട്ടേന്ന് സൊല്ല്’ എന്നായിരുന്നു ക്യാപ്ഷൻ.
ഒരുമാസംകൊണ്ട് 60 ലക്ഷം പേരാണ് ഇൻസ്റ്റഗ്രാമിൽ നയൻതാരയെ പിന്തുടരാൻ തുടങ്ങിയത്. ആ സംഖ്യ കൂടിക്കൊണ്ടേയിരിക്കുന്നു. ‘ജവാന്റെ’ റിലീസുമായി ബന്ധപ്പെട്ടായിരിക്കും അക്കൗണ്ട് തുടങ്ങിയതെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. അപ്പോഴാണ് സെപ്റ്റംബർ ഒൻപതിന് ആ പോസ്റ്റ്. പുതിയ സംരംഭത്തിലേക്കു കടക്കുകയാണെന്ന സൂചനയായിരുന്നു അത്. പോസ്റ്റിലെ ചിത്രം കണ്ടവർക്ക് ഏറെക്കുറെ കാര്യം പിടികിട്ടി. സൗന്ദര്യവർധക വസ്തുവോ അല്ലെങ്കിൽ വസ്ത്ര ബ്രാൻഡോ.
എന്തായാലും സെപ്റ്റംബർ 14ന് അഭ്യൂഹങ്ങൾക്കു വിരാമമായി. 9സ്കിന്നിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നു. സിംഗപ്പുർ സംരഭകയായ ഡെയ്സി മോർഗനുമായി ചേർന്നാണ് നയൻതാരയും ഭർത്താവും ബിസിനസ് രംഗത്തേക്ക് കടന്നത്. മലേഷ്യയിൽ വച്ചായിരുന്നു ഉൽപന്നത്തിന് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി മലേഷ്യയിൽ ഉൽപന്നത്തിന്റെ പ്രചാരണ പരിപാടികളും സംഘടിപ്പിച്ചു. ത്വക്ക്‌രോഗ വിദഗ്ധ ഡോ.റെനിത രാജനുമായി ചേർന്ന് നേരത്തേ നയൻതാര ‘ദ് ലിപ്ബാം കമ്പനി’യിലും നിക്ഷേപം നടത്തിയിരുന്നു. ഇതും വൻവിജയമായി മുന്നേറുകയാണ്.
സൗന്ദര്യ വർധക വസ്തുവാണെങ്കിൽ ‘പ്രമോഷന് റെഡി’ എന്ന മട്ടിലാണു പലപ്പോഴും നയന്‍സിന്റെ കാര്യം. ബോളിവുഡ് നടി കത്രീന കൈഫിനുവേണ്ടി നയൻതാര പ്രമോഷന് ഇറങ്ങിയത് ഏറെ ചർച്ചയായിരുന്നു. കേയ് ബ്യൂട്ടിയെന്ന ബ്രാൻഡിന്റെ പ്രമോഷനു വേണ്ടിയായിരുന്നു നയന്‍താര മുംബൈയിൽ എത്തിയത്. ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ ഉൾപ്പെടെയുള്ള പ്രമുഖരും അന്ന് ചടങ്ങിൽ പങ്കെടുത്തു. ‘കേയ് ബ്യൂട്ടി’യുടെ പ്രമോഷനൽ വിഡിയോയിലും 2019ൽ നയന്‍താര പങ്കുചേർന്നു.
∙ ഷാറുഖ് വന്നാലും നയന്‍സിനെ കാണാൻകിട്ടില്ല!
അതേസമയം, തന്റെ പ്രൊഡക്‌ഷൻ കമ്പനി നിർമിച്ച ചിത്രങ്ങൾ അല്ലാതെ മറ്റൊരു ചിത്രങ്ങളുടെയും പ്രമോഷനുവേണ്ടി വരാത്ത നയൻതാരയ്ക്കെതിരെ പലപ്പോഴും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. കോടികൾ മുടക്കി സിനിമ നിർമിക്കുന്ന നിർമാതാവിനു വേണ്ടി സിനിമാ പ്രമോഷനുകൾ ചെയ്യാത്ത ഈ രീതി തമിഴകത്ത് ഇന്നും ചർച്ചയാണ്. സിനിമയിലെ തുടക്കകാലത്താകട്ടെ നയൻതാര എല്ലാ ചിത്രങ്ങളുടെയും പ്രമോഷന് എത്തിയിരുന്നു. ചാനൽ പരിപാടികളിലും പങ്കെടുക്കുമായിരുന്നു. എന്നാൽ പിന്നീടിതെല്ലാം ഇല്ലാതായി.
നല്ല ചിത്രമാണെന്നു പറഞ്ഞ് ആളുകളോടു കാണാൻ പറഞ്ഞതിനു ശേഷം ആ സിനിമ പരാജയപ്പെട്ടാൽ തനിക്ക് ചീത്തപ്പേരുണ്ടാകുമെന്നായിരുന്നു നയൻതാര ഇതിനു നൽകിയ വിശദീകരണം. ഈ പ്രസ്താവനയും വലിയ വിവാദത്തിലേക്കാണു നയിച്ചത്. കോടികൾ പ്രതിഫലമായി വാങ്ങുന്ന സമയത്ത് സിനിമ മോശമാണോ നല്ലതാണോ എന്ന ചിന്ത വരാറില്ലേയെന്നാണ് ഒരിക്കൽ നിർമാതാവ് കെ. രാജൻ ആഞ്ഞടിച്ചത്. അപ്പോഴും നയൻസ് പറഞ്ഞു, ‘‘എന്റെ ജോലി അഭിനയമാണ്. അത് ഞാൻ ചെയ്യും. നല്ല സിനിമയാണെങ്കിൽ അത് സ്വയം പ്രമോട്ട് ചെയ്ത് മുന്നോട്ടുതന്നെ പോകും’’.
കണക്ട്, നെട്രികൺ തുടങ്ങി സ്വന്തം സിനിമകൾക്കുവേണ്ടി വിഘ്നേശിനൊപ്പം പ്രമോഷനിറങ്ങിയ നയൻതാര ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിലും തന്റെ നിലപാട് തുടരുകയായിരുന്നു. ‘ജവാൻ’ പ്രമോഷന് വേണ്ടി ചിത്രത്തിലെ നായകനും നിർമാതാവുമായ ഷാറുഖ് ഖാൻ മുംബൈയിൽനിന്ന് ചെന്നൈയിൽ എത്തിയിട്ടും നയൻതാര പരിപാടിയിൽ പങ്കെടുക്കാൻ തയാറായില്ല. മക്കൾക്കൊപ്പം കേരളത്തിൽ ഓണം ആഘോഷിക്കുന്ന തിരക്കിലാണെന്നാണ് ഷാറുഖ് ന്യായീകരണമായി പറഞ്ഞത്.
മുംബൈയിൽ നടന്ന ജവാന്റെ ആഘോഷ പരിപാടിയിൽ ദീപിക പദുക്കോൺ ഉൾപ്പെടെ എത്തിയെങ്കിലും നയൻതാര ഒരു വിഡിയോ സന്ദേശത്തിലൂടെ, തനിക്ക് വരാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. അമ്മയുടെ പിറന്നാൾ കാരണമാണ് വരാതിരുന്നതെന്ന് ഷാറുഖ് വ്യക്തമാക്കുകയും ചെയ്തു. ഒരുപക്ഷേ, അവർ ജവാന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നെങ്കിൽ തെന്നിന്ത്യയിലെ നിർമാതാക്കൾ വിമർശനവുമായി രംഗത്ത് വരുെമന്നത് ഉറപ്പായിരുന്നു. ഇങ്ങനെയെല്ലാം കരുതലെടുത്തിട്ടും, സ്വന്തം ഉൽപന്നം പുറത്തിറക്കിയപ്പോൾ അതിന്റെ പ്രചാരണത്തിന്റെ മുഴുവൻ ചുമതലയും നയൻതാരയുടെ ചുമലിലാണെന്നു വ്യക്തം. പരസ്യത്തിലും വിഡിയോകളിലുമെല്ലാം നയൻസിന്റെ മുഖം മാത്രം. പ്രചാരണ വിവാദങ്ങൾ ഇവിടംകൊണ്ടും തീരില്ലെന്നു ചുരുക്കം!
English Summary: Nayanthara Starts Her Own Cosmetic Brand, 9Skin: Why the Actress is Still Reluctant to Promotional Events?