ഒരൊറ്റ വീസയിൽ 6 ഗൾഫ് രാജ്യങ്ങളിലെത്താം: എങ്ങനെ, ആർക്കെല്ലാം കിട്ടും? പ്രവാസികൾക്കായി വരുമോ തൊഴിൽ വീസയും?
ഒരു വീസ എടുത്താൽ ഒന്നിലധികം ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയുമോ? അതോ ഓരോ രാജ്യത്തേക്കും പ്രവേശിക്കാൻ വ്യത്യസ്ത വീസ എടുക്കേണ്ടതുണ്ടോ? വർഷങ്ങളായി വിനോദ സഞ്ചാരികളും വ്യവസായ സംരംഭകരും ചോദിക്കുന്ന ചോദ്യമാണിത്. ഈ ചോദ്യത്തിന് ഇപ്പോൾ ഉത്തരമായിരിക്കുന്നു. ഗൾഫ് രാജ്യങ്ങളുടെ വ്യവസായ, ടൂറിസം മേഖലയിൽ കുതിച്ചുചാട്ടത്തിനു കാരണമാകുന്ന ഏകീകൃത വീസ നടപ്പാക്കാൻ പോകുന്നു. ഇനി ഒരു വീസ എടുത്താൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയും. ഏകീകൃത വീസ എന്ന പേരിൽ ആറ് ജിസിസി (Gulf Cooperation Council) രാജ്യങ്ങൾ ഒന്നിച്ച് 2023 നവംബറിൽ എടുത്ത തീരുമാനമാണിത്. എന്താണ് ഏകീകൃത വീസ? എന്തെല്ലാമാണ് ഏകീകൃത വീസയുടെ നടപടികൾ? ഏതൊക്കെ രാജ്യങ്ങളിലേക്ക് ഈ വീസ ഉപയോഗിച്ചു യാത്ര ചെയ്യാനാകും? എന്നു മുതലാണ് ഏകീകൃത വീസ നൽകിത്തുടങ്ങുക?

∙ ഷെൻഗൻ മോഡൽ ഏകീകൃത വീസ
ആറ് ഗൾഫ് രാജ്യങ്ങളിലേക്ക് പ്രവേശനം എളുപ്പമാക്കുന്ന ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് 2023 നവംബർ ആദ്യവാരം ഒമാനിൽ നടന്ന ജിസിസി രാജ്യങ്ങളുടെ അഭ്യന്തര മന്ത്രിതല സമിതിയാണ് അംഗീകാരം നൽകിയത്. ഇതേത്തുടർന്ന് 2024 ജനുവരിയിൽ നടന്ന ഗൾഫ് സഹകരണ ഉച്ചകോടി ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയും തുടർനടപടികൾക്കായി ആറു രാജ്യങ്ങളിലെയും അഭ്യന്തര മന്ത്രിമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
വർഷങ്ങൾ നീണ്ട ചർച്ചകൾക്കും ആസൂത്രണങ്ങൾക്കും ഒടുവിലാണ് ഷെൻഗൻ വീസയുടെ മാതൃകയിൽ ജിസിസി രാജ്യങ്ങളിലേക്ക് ഏകീകൃത വീസ നടപ്പാക്കാൻ ജിസിസി സുപ്രീം കൗൺസിൽ തീരുമാനിച്ചത്. ഷെൻഗൻ വീസയെടുത്താൽ 26 യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഇപ്പോൾ പ്രവേശിക്കാനാകും. ഇതുപോലെ ഏകീകൃത വീസയെടുക്കുന്നവർക്ക് ആറു രാജ്യങ്ങളിൽ സഞ്ചരിക്കാനുമാകും. 2023 നവംബർ 9ന് ജിസിസി ഉച്ചകോടിയിൽ യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽമാരി ആണ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്.
പദ്ധതി നടപ്പാകുന്നതോടെ ഓരോ രാജ്യത്തേക്കും പ്രത്യേകം വീസയ്ക്കുള്ള നടപടിക്രമങ്ങൾ ഒഴിവാകുന്നതിനൊപ്പം ചെലവും കുറയും. ഏകീകൃത വീസ വ്യവസായികൾക്കും ഗുണകരമാണ്. രാജ്യങ്ങൾക്കിടയിൽ സ്വതന്ത്ര സഞ്ചാരത്തിനു വഴിയൊരുക്കുന്നത് എല്ലാ രാജ്യങ്ങൾക്കും ഗുണകരമാണെന്നാണ് വിലയിരുത്തൽ.
∙ ടൂറിസം മാത്രമോ, തൊഴിൽ വീസയുണ്ടോ?
ആദ്യഘട്ടത്തിൽ വിനോദ സഞ്ചാരികൾക്കാണ് ജിസിസി രാജ്യങ്ങളിലേക്ക് ഒറ്റ വീസയിൽ പ്രവേശനം അനുവദിക്കുക. ടൂറിസ്റ്റ് വീസ നൽകിത്തുടങ്ങുന്നതോടെ ഈ രംഗത്തെ പോരായ്മകളും നേട്ടങ്ങളും മനസ്സിലാക്കാനാകും. ഇതുകൂടി പഠിച്ച് പരിഹരിച്ചതിനു ശേഷം അടുത്ത ഘട്ടത്തിൽ ബിസിനസ്, തൊഴിൽ വീസകൾ പ്രാബല്യത്തിൽ വരാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
തുടക്കത്തിൽ ഏകീകൃത തൊഴിൽ വീസയല്ല നൽകുന്നത്. ഏകീകൃത തൊഴിൽ വീസയല്ലെങ്കിലും പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യുന്ന തീരുമാനമാണിത്. ടൂറിസ്റ്റ് വീസയിൽ മറ്റു തടസ്സങ്ങളോ കാലതാമസമോ ഇല്ലാതെ ആറു രാജ്യങ്ങളിൽ ഈ ഒറ്റ വീസയിൽ സഞ്ചരിക്കാനാകും.
നിലവിൽ ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കു മാത്രമാണ് ഇങ്ങനെ പ്രവേശനം അനുവദിക്കുന്നത്. ഏകീകൃത വീസ വരുന്നതോടെ ജിസിസി രാജ്യങ്ങളിലെ താമസക്കാർക്കും മറ്റു രാജ്യക്കാർക്കും ഒറ്റ വീസയിൽ ആറു രാജ്യത്തിലേക്കു പോകാമെന്ന സൗകര്യം ലഭ്യമാകും.
2030 ആകുമ്പോൾ 12.87 കോടി ടൂറിസ്റ്റുകളെ ഗൾഫിൽ എത്തിക്കുകയാണ് ലക്ഷ്യം. വീസ കാലാവധിക്കകം ഓരോ രാജ്യത്തും നിശ്ചിത ദിവസം താമസിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് അയൽ രാജ്യത്തേക്കു പോകാം. ഇതിനായി പ്രത്യേക നടപടിക്രമങ്ങൾ വേണ്ട എന്നതും സഞ്ചാരികൾക്ക് ഗുണകരമാകും.
മേഖലയിലേക്കു കൂടുതൽ സഞ്ചാരികളെ ആകർഷിക്കുക, വിനോദ സഞ്ചാര മേഖലയിൽ നിന്നു കൂടുതൽ വരുമാനം ഉണ്ടാക്കുക എന്നിവയാണ് ലക്ഷ്യം. വിനോദ സഞ്ചാര മേഖലയിൽ നിന്നു വലിയ സാമ്പത്തിക നേട്ടമാണ് ജിസിസി രാജ്യങ്ങൾ പ്രതീക്ഷിക്കുന്നത്. ജിസിസി രാജ്യങ്ങളെ ഒറ്റ വിനോദ സഞ്ചാര ലക്ഷ്യമായി പ്രചരിപ്പിക്കുകയാണ് പുതിയ വീസയിലൂടെ ഉദ്ദേശിക്കുന്നത്.
വീസയ്ക്കുള്ള അപേക്ഷ യുഎഇ, സൗദി, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾ സൂക്ഷ്മപരിശോധന നടത്തിയ ശേഷമായിരിക്കും അംഗീകരിക്കുക. വീസ അനുവദിക്കുന്നതിൽ ഓരോ രാജ്യത്തിന്റെയും പരമാധികാരം നിലനിർത്തും. എതിർപ്പുള്ള രാജ്യങ്ങളിലേക്കു പ്രവേശനം അനുവദിക്കുകയുമില്ല
പൊതുവായ പ്രചാരണ പരിപാടികൾ, പൊതുവായ ടൂറിസം ആപ്ലിക്കേഷനുകൾ, പൊതു വെബ്സൈറ്റ്, ഓൺലൈൻ ബുക്കിങ് സംവിധാനം എന്നിവ ഉണ്ടാവും. വിവിധ ടൂറിസം മേളകളിൽ ജിസിസി ടൂറിസം എന്ന ഒറ്റ ബാനറിനു കീഴിൽ എല്ലാ രാജ്യങ്ങളും പങ്കെടുക്കാനും ധാരണയായിട്ടുണ്ട്. വിനോദ സഞ്ചാരികൾ ഗൾഫിനെ വിവിധ രാജ്യങ്ങളായി കാണാതെ ഒറ്റ മേഖലയായി കരുതുന്ന തരത്തിലുള്ള സഹകരണമാണ് ഉണ്ടാവുക.
∙ ഇതാണ് ആറു രാജ്യങ്ങൾ
ഏകീകൃത വീസയെടുത്താൽ സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നീ ആറ് ജിസിസി രാജ്യങ്ങളിലേക്കാണ് പ്രവേശനം അനുവദിക്കുക. ഹജ്, ഉംറ കർമങ്ങൾക്കായി സൗദിയിൽ എത്തുന്നവർക്കും കുറഞ്ഞ കാലയളവിൽ ജിസിസി രാജ്യങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കുമാണ് ഈ വീസ കൂടുതൽ പ്രയോജനം ചെയ്യുക. ജിസിസി രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്താനും വിനോദസഞ്ചാര മേഖല സജീവമാക്കാനുമാണ് ആദ്യഘട്ടത്തിൽ ഏകീകൃത വീസ അനുവദിക്കുന്നത്. ജിസിസി രാജ്യങ്ങളിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ജോലിക്കാരെ കൈമാറുന്നതിനും അടുത്തഘട്ടത്തിൽ സൗകര്യമുണ്ടാകുമെന്നാണ് കരുതുന്നത്.
ഗൾഫ് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതി യഥാർഥ്യമാകുന്നതോടെ വിവിധ രാജ്യങ്ങളിലൂടെ കടന്നുപോകുന്ന യാത്രക്കാർക്കും പൊതുവീസ അനിവാര്യമാകും. ജിസിസി രാജ്യങ്ങളിലെ ഗതാഗത വിഭാഗങ്ങൾ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് ഒമാന്റെ തലസ്ഥാനമായ മസ്കത്തിൽ തുടക്കം കുറിച്ചിട്ടുണ്ട്.
∙ ഏകീകൃത വീസ എന്നു കിട്ടും?
ഏകീകൃത വീസ എന്നു നടപ്പിൽവരുമെന്ന കാര്യത്തിൽ കൃത്യമായ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും 2024 പകുതിയോടെ യാഥാർഥ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ആറു രാജ്യങ്ങളിലേക്കുള്ള ഏകീകൃത വീസ നടപ്പാക്കുന്നതിലുള്ള ചില ആശങ്കകളും ജിസിസി രാജ്യങ്ങൾക്കുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ പ്രതികൾ കടന്നുകളയുമോ, പല കാരണങ്ങളാലും നാടുകടത്തപ്പെട്ടവർക്കു മറ്റു ജിസിസി രാജ്യങ്ങളിലെത്താൻ കഴിയുമോ തുടങ്ങിയ അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്.
30 ദിവസത്തേക്കുള്ള ഏകീകൃത ടൂറിസ്റ്റ് വീസയാണ് ആദ്യഘട്ടത്തിൽ അനുവദിക്കുക. ഈ മുപ്പത് ദിവസം ഏതു ജിസിസി രാജ്യങ്ങളിലേക്കും പ്രവേശിക്കാനുള്ള അനുമതി വിനോദ സഞ്ചാരികൾക്കു ലഭിക്കും. സാധാരണ വീസയ്ക്ക് അപേക്ഷിക്കുന്ന രീതിയിൽതന്നെയാകും ഏകീകൃത വീസയ്ക്ക് അപേക്ഷിക്കേണ്ടത്. ഏകീകൃത വീസ ലഭിക്കാനുള്ള മാർഗനിർദേശങ്ങളും നടപടിക്രമങ്ങളും ജിസിസി രാജ്യങ്ങളുടെ അഭ്യന്ത്രര മന്ത്രാലയങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതു പൂർത്തിയാകുന്ന മുറയ്ക്കു മാത്രമേ വീസയുടെ നടപടിക്രമങ്ങളും വീസയുടെ നിരക്കും പുറത്തുവിടുകയുള്ളൂ.
വീസയ്ക്കുള്ള അപേക്ഷ യുഎഇ, സൗദി, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾ സൂക്ഷ്മപരിശോധന നടത്തിയ ശേഷമായിരിക്കും അംഗീകരിക്കുകയെന്ന് കുവൈത്ത് വ്യക്തമാക്കിയിരുന്നു. വീസ അനുവദിക്കുന്നതിൽ ഓരോ രാജ്യത്തിന്റെയും പരമാധികാരം നിലനിർത്തും. എതിർപ്പുള്ള രാജ്യങ്ങളിലേക്കു പക്ഷേ, പ്രവേശനം അനുവദിക്കില്ല.