ആരാണ് രാജകുമാരിയുടെ ‘രഹസ്യരേഖ’കൾ തേടി വന്നത്? ദുരൂഹതയുടെ ടർബോ കാൻസർ: ‘ആ വിഡിയോയിൽ കെയ്റ്റ് അല്ല’
എവിടെയാണ് കെയ്റ്റ് മിഡിൽടൺ? ബ്രിട്ടനിലെ കിരീടാവകാശി വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡിൽടൺ പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയതിനു ശേഷം, 2024ന്റെ തുടക്കം മുതൽ ഉയരുന്ന ചോദ്യമാണിത്. ജനുവരിയിൽ ഉദരശസ്ത്രക്രിയയ്ക്ക് വിധേയയായ കെയ്റ്റിനെപ്പറ്റി ഇതിനിടെ കഥകൾ പലതും പ്രചരിച്ചു. ‘കെയ്റ്റ് മിഡിൽടൺ മരിച്ചു’ എന്ന ദയാരഹിതമായ നുണക്കഥയും അക്കൂട്ടത്തിലുണ്ടായിരുന്നു. അഭ്യൂഹങ്ങൾക്കിടെയാണ്, രാജകുടുംബം പ്രത്യേകമായി നടത്തുന്ന ഈസ്റ്റർ ദിന ശുശ്രൂഷയിൽ കെയ്റ്റ് പങ്കെടുക്കും എന്ന വിവരം ബക്കിങ്ങാം കൊട്ടാരം പുറത്തുവിട്ടത്. പക്ഷേ, രാജകുടുംബാഗങ്ങൾക്ക് മാത്രമായി നടത്തിയ ആ ചടങ്ങിലെ കെയ്റ്റിന്റെയും വില്യമിന്റെയും മൂന്ന് മക്കളുടെയും അസാന്നിധ്യം വീണ്ടും ചർച്ചയാവുകയാണ്. ‘‘സ്വാർഥമായ താൽപര്യങ്ങൾക്ക് അതീതമായി, തങ്ങളുടെ വിശ്വാസത്തിലും അനുഭാവത്തിലും ഊന്നി കാൻസറിനെക്കുറിച്ച് തുറന്നുപറഞ്ഞ ചാൾസ് രാജകുമാരനും വെയിൽസ് രാജകുമാരിയും ഒരുപാടു പേർക്ക് ജീവിക്കാനുള്ള ഊർജമാവുകയാണ്’’ എന്നാണ് രാജകുടുംബത്തിന്റെ ഈസ്റ്റർ ദിന ശുശ്രൂഷയുടെ പ്രസംഗമധ്യേ ആർച്ച്ബിഷപ്പ് പറഞ്ഞത്. രോഗത്തെക്കുറിച്ച് കഥകൾ പ്രചരിക്കുന്നതിനിടെ താൻ കാൻസർ ബാധിതയാണ് എന്ന് വിഡിയോ സന്ദേശം പുറത്തുവിട്ടതും കെയ്റ്റ് തന്നെയായിരുന്നു. ‘കാൻസർ ബാധിതയാണ്. ചികിത്സ നടക്കുന്നു. കുടുംബം പിന്തുണ നൽകുന്നു’ ഏറ്റവും ശാന്തമായി കെയ്റ്റ് ലോകത്തോടു പറഞ്ഞു. ചാൾസ് രാജാവിന്റെ കാൻസർ വാർത്ത പുറത്തുവന്ന് അധികം വൈകാതെയാണ് കെയ്റ്റിന്റെയും രോഗം സ്ഥിരീകരിച്ചത്. കൊട്ടാരത്തിൽ നൂറ്റാണ്ടുകളായി പിന്തുടർന്നുവന്നിരുന്ന ഒരു രീതി കൂടിയാണ് രോഗവിവരം തുറന്നുപറഞ്ഞതിലൂടെ ചാൾസും കെയ്റ്റും അവസാനിപ്പിച്ചതും.

എവിടെയാണ് കെയ്റ്റ് മിഡിൽടൺ? ബ്രിട്ടനിലെ കിരീടാവകാശി വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡിൽടൺ പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയതിനു ശേഷം, 2024ന്റെ തുടക്കം മുതൽ ഉയരുന്ന ചോദ്യമാണിത്. ജനുവരിയിൽ ഉദരശസ്ത്രക്രിയയ്ക്ക് വിധേയയായ കെയ്റ്റിനെപ്പറ്റി ഇതിനിടെ കഥകൾ പലതും പ്രചരിച്ചു. ‘കെയ്റ്റ് മിഡിൽടൺ മരിച്ചു’ എന്ന ദയാരഹിതമായ നുണക്കഥയും അക്കൂട്ടത്തിലുണ്ടായിരുന്നു. അഭ്യൂഹങ്ങൾക്കിടെയാണ്, രാജകുടുംബം പ്രത്യേകമായി നടത്തുന്ന ഈസ്റ്റർ ദിന ശുശ്രൂഷയിൽ കെയ്റ്റ് പങ്കെടുക്കും എന്ന വിവരം ബക്കിങ്ങാം കൊട്ടാരം പുറത്തുവിട്ടത്. പക്ഷേ, രാജകുടുംബാഗങ്ങൾക്ക് മാത്രമായി നടത്തിയ ആ ചടങ്ങിലെ കെയ്റ്റിന്റെയും വില്യമിന്റെയും മൂന്ന് മക്കളുടെയും അസാന്നിധ്യം വീണ്ടും ചർച്ചയാവുകയാണ്.
‘‘സ്വാർഥമായ താൽപര്യങ്ങൾക്ക് അതീതമായി, തങ്ങളുടെ വിശ്വാസത്തിലും അനുഭാവത്തിലും ഊന്നി കാൻസറിനെക്കുറിച്ച് തുറന്നുപറഞ്ഞ ചാൾസ് രാജകുമാരനും വെയിൽസ് രാജകുമാരിയും ഒരുപാടു പേർക്ക് ജീവിക്കാനുള്ള ഊർജമാവുകയാണ്’’ എന്നാണ് രാജകുടുംബത്തിന്റെ ഈസ്റ്റർ ദിന ശുശ്രൂഷയുടെ പ്രസംഗമധ്യേ ആർച്ച്ബിഷപ്പ് പറഞ്ഞത്. രോഗത്തെക്കുറിച്ച് കഥകൾ പ്രചരിക്കുന്നതിനിടെ താൻ കാൻസർ ബാധിതയാണ് എന്ന് വിഡിയോ സന്ദേശം പുറത്തുവിട്ടതും കെയ്റ്റ് തന്നെയായിരുന്നു. ‘കാൻസർ ബാധിതയാണ്. ചികിത്സ നടക്കുന്നു. കുടുംബം പിന്തുണ നൽകുന്നു’ ഏറ്റവും ശാന്തമായി കെയ്റ്റ് ലോകത്തോടു പറഞ്ഞു. ചാൾസ് രാജാവിന്റെ കാൻസർ വാർത്ത പുറത്തുവന്ന് അധികം വൈകാതെയാണ് കെയ്റ്റിന്റെയും രോഗം സ്ഥിരീകരിച്ചത്. കൊട്ടാരത്തിൽ നൂറ്റാണ്ടുകളായി പിന്തുടർന്നുവന്നിരുന്ന ഒരു രീതി കൂടിയാണ് രോഗവിവരം തുറന്നുപറഞ്ഞതിലൂടെ ചാൾസും കെയ്റ്റും അവസാനിപ്പിച്ചതും.
∙ രാജകുടുംബത്തിന് ദുരിതകാലം
ജനുവരിയിൽ തന്നെയാണ് ചാൾസ് രാജാവും രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായിരുന്നു അത്. ആരോഗ്യവിവരങ്ങളെല്ലാം രഹസ്യമാക്കി വയ്ക്കുന്ന രാജകുടുംബം 2024 ഫെബ്രുവരിയിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ വാർത്ത പുറത്തുവിട്ടു; ചാൾസ് രാജാവ് കാൻസർ ബാധിതനാണ്. തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുന്നത് തടയുന്നതിനും ലോകമെമ്പാടുമുള്ള കാൻസർ ബാധിതർക്ക് സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാനും വേണ്ടിയാണ് ചാൾസ് രാജാവ് തന്റെ രോഗത്തെ കുറിച്ച് വെളിപ്പെടുത്തുന്നതെന്നാണ് കൊട്ടാരത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞിരുന്നത്.
അതേ ജനുവരിയിൽ തന്നെയാണ് ഉദരശസ്ത്രക്രിയയ്ക്കായി കെയ്റ്റ് മിഡിൽടണും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുന്ന നാൽപ്പത്തിരണ്ടുകാരിയായ കെയ്റ്റിനൊപ്പം സമയം ചെലവിടുന്നതിനായി വില്യം രാജകുമാരൻ പൊതുപരിപാടികളിൽ നിന്ന് കുറച്ചുനാൾ വിട്ടുനിന്നിരുന്നു. അതോടെയാണ് കെയ്റ്റിന്റെ ആരോഗ്യനിലയെ കുറിച്ച് അഭ്യൂഹങ്ങൾ രൂക്ഷമായത്. പൊതുവിടത്തിൽനിന്നു മാറിനിന്നതു മാത്രമല്ല, ബ്രിട്ടനിലെ മാതൃദിനാഘോഷത്തിൽ മക്കളോടൊപ്പം കെയ്റ്റ് പുറത്തുവിട്ട ചിത്രത്തിലെ എഡിറ്റിങ്ങും ആശയക്കുഴപ്പത്തിനു കാരണമായിരുന്നു.
ഈ ഫോട്ടോയിൽ കുട്ടികളുടെ ഉടുപ്പിന്റെയും കയ്യുടെയും ഭാഗത്തു നടത്തിയ എഡിറ്റിങ്ങാണു സംശയത്തിനിടയാക്കിയത്. മക്കളെ ചേർത്തുപിടിക്കുന്ന കെയ്റ്റിനെ ചിത്രത്തിൽ കൂട്ടിച്ചേർത്തതാണ് എന്ന് വന്നതോടെ യഥാർഥത്തിൽ കെയ്റ്റ് എവിടെയാണ് എന്നത് സംബന്ധിച്ച് ആരോപണങ്ങൾ രൂക്ഷമായി. കെയ്റ്റ് ജീവിച്ചിരിപ്പില്ല എന്നു വരെ വാർത്തകൾ പരന്നത് ഈ ഘട്ടത്തിലാണ്. പ്രമുഖ വാർത്താ ഏജൻസികളെല്ലാം ചിത്രം പിൻവലിക്കുക കൂടി ചെയ്തതോടെ കെയ്റ്റിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും വൻ ആക്രമണമാണ് ഉണ്ടായത്. പിന്നാലെയാണ്, രാജകുടുംബാംഗങ്ങളുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കി വയ്ക്കുന്ന ബ്രിട്ടിഷ് രാജകുടുംബത്തിന്റെ പരമ്പരാഗത രീതി തിരുത്തിയ ചാൾസ് രാജാവിന്റെ വഴി പിന്തുടരാൻ കെയ്റ്റ് തീരുമാനിക്കുന്നത്.
രോഗം സംബന്ധിച്ച് കെയ്റ്റ് മിഡിൽടൺ വിഡിയോ പുറത്തുവിടുന്നത് 2024 മാർച്ച് 22നാണ്. താൻ ധീരമായി രോഗത്തെ നേരിടുന്നതിനെ കുറിച്ചും വില്യം തനിക്കു നൽകുന്ന പിന്തുണയെ കുറിച്ചും മക്കളെ രോഗവിവരം ധരിപ്പിച്ചതിനെ കുറിച്ചുമെല്ലാം അവർ വിഡിയോയിൽ പറയുന്നുണ്ട്. പ്രിവന്റേറ്റീവ് കീമോതെറപ്പി ചികിത്സയാണ് താൻ തേടുന്നതെന്നും അവർ വെളിപ്പെടുത്തി. കാൻസർ ബാധിതരായ എല്ലാ മനുഷ്യരോടുമുള്ള ഐക്യദാർഢ്യവും പിന്തുണ നൽകുന്നവരോടുള്ള കൃതജ്ഞതയുമെല്ലാം കെയ്റ്റ് പങ്കുവച്ചു. സത്യത്തിൽ തന്റെ രോഗവിവരം ലോകത്തോട് വെളിപ്പെടുത്താൻ കെയ്റ്റ് നിർബന്ധിതയാകുകയായിരുന്നു എന്ന് വാദമുണ്ട്.
തന്റെ രോഗത്തെ കുറിച്ച് ലോകത്തെ അറിയിക്കുന്നതിനുള്ള ഔദ്യോഗിക പ്രസ്താവന കെയ്റ്റ് തന്നെയാണ് തയാറാക്കിയതെന്നും പറയപ്പെടുന്നു. വിഡിയോ സന്ദേശം പുറത്തുവരണമെന്നതും അവരുടെ തീരുമാനമായിരുന്നത്രെ. തങ്ങളുടെ മക്കൾക്ക് സ്കൂളിൽ ചോദ്യങ്ങൾ നേരിടേണ്ടി വരുന്നത് ഒഴിവാക്കാനാണ് കെയ്റ്റ് വിവരം പുറത്തുവിടാൻ തീരുമാനിച്ചതെന്നു സുഹൃത്തുക്കൾ പറയുന്നു. എന്തായാലും വിഡിയോ പുറത്തുവന്നതോടെ ലോകമെങ്ങും നിന്ന് സ്നേഹവും പിന്തുണയും കെയ്റ്റിനു നേർക്ക് ഒഴുകിയെത്തുകയാണ്. അടുത്തിടെയുണ്ടായ ഫോട്ടോഷോപ് വിവാദമടക്കം പല കാര്യങ്ങളിലും കെയ്റ്റിനെ നിശിതമായി വിമർശിച്ചിരുന്ന മാധ്യമപ്രവർത്തകർ പോലും ഖേദപ്രകടനവുമായി രംഗത്തെത്തി.
∙ വെളിപ്പെടുത്തലും ഗൂഢാലോചനയോ?
കെയ്റ്റിന്റെ വെളിപ്പെടുത്തലിനു ശേഷവും രാജകുടുംബത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ കെട്ടുകഥകൾ നിറയുകയാണ്. കെയ്റ്റ് യഥാർഥത്തിൽ മരിച്ചുകഴിഞ്ഞെന്നാണ് ഇപ്പോഴും ചിലരുടെ ആരോപണം. കെയ്റ്റിന്റേതായി പുറത്തുവന്ന വിഡിയോ പോലും നിർമിതബുദ്ധിയുടെ (എഐ) സഹായത്താൽ തയാറാക്കിയ ഡീപ് ഫെയ്ക് വിഡിയോ ആണെന്നാണ് അവർ പറയുന്നത്. രാജകുടുംബത്തെയാണ് അവർ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുന്നത്. അതിനിടെ രഹസ്യമായി സൂക്ഷിച്ചിരുന്ന കെയ്റ്റിന്റെ ചികിത്സാരേഖകൾ കൈവശപ്പെടുത്താനും ശ്രമം നടന്നു. രാജകുടുംബാംഗങ്ങൾ ചികിത്സ തേടുന്ന ലണ്ടൻ ക്ലിനിക്കിൽനിന്ന് ചികിത്സാരേഖകൾ ചോർന്നെന്നാണ് ആരോപണം. ഇത് യുകെയിലെ ഇൻഫർമേഷൻ കമ്മിഷണറുടെ ഓഫിസ് (ഐസിഒ) അന്വേഷിക്കുകയാണ്. ബക്കിങ്ങാം കൊട്ടാരത്തിൽനിന്ന് ഏകദേശം മൂന്നു കിലോമീറ്റർ ദൂരെയുള്ള ഈ ആശുപത്രിയിലാണ് ചാൾസ് രാജാവും ചികിത്സ തേടിയിരുന്നത്. ഇവിടുത്തെ ജീവനക്കാരിലൊരാളാണ് രേഖകള്‍ തട്ടിയെടുക്കാൻ ശ്രമിച്ചതെന്ന ആരോപണവും ശക്തമാണ്.
അതേസമയം, ഇത്തരം അഭ്യൂഹങ്ങൾക്ക് പിന്നിൽ ബ്രിട്ടന്റെ ശത്രുരാജ്യങ്ങളാണെന്ന മട്ടിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. റഷ്യ, ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ബ്രിട്ടനെ അസ്ഥിരമാക്കുന്നതിനായാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്ന് ബ്രിട്ടിഷ് മാധ്യമമായ ‘ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്തിരുന്നു. കെയ്റ്റിന്റെ രോഗത്തെക്കുറിച്ചും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. കോവിഡ് 19 വാക്സീൻ കാൻസറിന് കാരണമാകുമെന്ന അടിസ്ഥാനമില്ലാത്ത ആരോപണവും ഇക്കാര്യത്തിൽ ചിലർ എടുത്ത് പ്രയോഗിക്കുന്നുണ്ട്. കെയ്റ്റിന് ഈ രീതിയിൽ ഉണ്ടാകുന്ന ‘ടർബോ കാൻസറാ’ണെന്നാണ് ഇവർ പറയുന്നത്. എന്നാൽ ഇത്തരക്കാർ അനാവശ്യമായി ഭയം വളർത്തുകയാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നു. എന്തായാലും രാജകുടുംബവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലുമെന്ന പോലെ രോഗബാധയുടെ കാര്യത്തിലും അനുകൂലിച്ചും പ്രതികൂലിച്ചും ലക്ഷക്കണക്കിന് ആൾക്കാർ രംഗത്തുണ്ട്.
ഇതിനിടെ രാജകുടുംബത്തിലെ അസ്വാരസ്യങ്ങളെ തുടർന്ന് രാജകീയ പദവികൾ ഉപേക്ഷിച്ച് യുഎസിലേക്ക് കുടിയേറിയ, ചാൾസ് രാജാവിന്റെ രണ്ടാമത്തെ മകൻ ഹാരിയും ഭാര്യ മേഗൻ മാർക്കലും കെയ്റ്റിന്റെ രോഗവിവരമറിഞ്ഞ് ‘അവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന’ ആശംസ പുറത്തുവിട്ടു. ഇരുവരും വില്യമിനെ വിളിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ മാനസികമായി അകൽച്ചയിലായതിനാൽ കെയ്റ്റ് ഹാരിയുടെയും മേഗന്റെയും പിന്തുണയോ സാമീപ്യമോ ആഗ്രഹിക്കുന്നില്ലെന്ന് അവരുമായി അടുപ്പമുള്ളവർ പറയുന്നു.
ബ്രിട്ടനിൽ രാജകുടുംബത്തിന്റെ ഭാഗമായി ജീവിക്കുമ്പോൾ തന്നെ വില്യം–ഹാരി സഹോദരന്മാർക്കിടയിലും ഭാര്യമാർക്കിടയിലും അസ്വാരസ്യങ്ങൾ പ്രകടമായിരുന്നു. ഹാരിയുടെ ആത്മകഥയായ ‘സ്പെയറി’ൽ കെയ്റ്റിനെതിരെയും വിവാദ പരാമർശങ്ങളുണ്ടായിരുന്നു. വില്യമും കെയ്റ്റും ചേർന്ന് ഒരു ഹാലോവീൻ ദിനത്തിൽ നാത്‌സി യൂണിഫോം ധരിക്കാൻ തന്നെ പ്രേരിപ്പിച്ചു എന്നായിരുന്നു വെളിപ്പെടുത്തൽ.
∙ വില്യം: പിന്തുണയുടെ വന്മരം
കെയ്റ്റ് തന്റെ വിഡിയോയിൽ പറയുന്നതു പോലെ ഈ രോഗകാലത്ത് അവർക്ക് ഏറ്റവും പിന്തുണ നൽകുന്നത് ഭർത്താവ് വില്യം തന്നെയാണ്. കെയ്റ്റ് ശസ്ത്രക്രിയയ്ക്കു വിധേയയായി ഏതാനും ആഴ്ചകളിൽ വില്യം രാജകുടുംബാംഗത്തിന്റെ ചുമതലകളെല്ലാം മാറ്റിവച്ച് ഭാര്യയ്ക്കരികിൽ തന്നെ ഉണ്ടായിരുന്നു. മക്കളായ ജോർജ്, ഷാർലറ്റ്, ലൂയി എന്നിവരുടെ കാര്യങ്ങളിൽ അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. പ്രണയവിവാഹിതരായ കെയ്റ്റും വില്യമും മാതൃകാദമ്പതികളായാണ് അറിയപ്പെടുന്നത്. 2002ൽ സ്കോട്‌ലൻഡ് സർവകലാശാലയിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. 2011ൽ ഇരുവരും വിവാഹിതരായി. പൊതുവേ വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്ന കെയ്റ്റിനോട് ചാൾസ് രാജാവിനും വാത്സല്യമാണെന്ന് കൊട്ടാരം വൃത്തങ്ങൾ പറയുന്നു.
കെയ്റ്റിന് എക്കാലവും ഏറ്റവും വലിയ ശക്തി അവരുടെ കുടുംബമാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം കെയ്റ്റിനെ പുറത്തേയ്ക്കു കണ്ട ഏക അവസരം അമ്മ കാരൾ മിഡിൽടണിനൊപ്പം കാറിൽ സഞ്ചരിക്കുന്നതാണ്. കെയ്റ്റിന്റെ കാര്യങ്ങളിലെല്ലാം കാരളിന്റെ ഇടപെടൽ സ്പഷ്ടമാണ്. രാജകുമാരനായ വില്യമുമായി പഠനകാലത്ത് മകളെ അടുപ്പിക്കുന്നതിന് ചരട് വലിച്ചത് പോലും കാരളാണെന്ന് കഥകളുണ്ട്. കാരളും ഭർത്താവ് മൈക്കൽ മിഡിൽടണും ബിസിനസുകാരാണ്. സഹോദരങ്ങളായ പിപ്പ, ജയിംസ് എന്നിവരുമായും കെയ്റ്റ് ഊഷ്മള ബന്ധം നിലനിർത്തുന്നു.
കെയ്റ്റിന്റെയും വില്യമിന്റെയും മക്കൾക്കും അമ്മയുടെ കുടുംബത്തോടാണ് അടുപ്പമെന്ന് പറയപ്പെടുന്നു. ഡയാനയെ പോലെത്തന്നെ ‘പെർഫെക്ട് മോം’ പ്രതിച്ഛായ ഉള്ളയാളാണ് കെയ്റ്റും. കുട്ടികളുമൊത്ത് അവർ പങ്കിട്ട ഒട്ടേറെ നല്ല നിമിഷങ്ങളുടെ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നിട്ടുണ്ട്. നല്ലൊരു ഫൊട്ടോഗ്രഫർ കൂടിയായ കെയ്റ്റ് മക്കളുടെ മനോഹരമായ ചിത്രങ്ങൾ പകർത്താറുണ്ട്. മക്കളുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്ന അമ്മയാണ് കെയ്റ്റെന്ന് സുഹൃത്തുക്കളും പറയുന്നു.
∙ ഗ്ലോബൽ ഫാഷൻ ഐക്കൺ
വില്യമിന്റെ അമ്മയായ, അന്തരിച്ച ഡയാന രാജകുമാരിയെ പോലെത്തന്നെ ലോകമെങ്ങും ആരാധകരുള്ള രാജകുടുംബാംഗമാണ് കെയ്റ്റ്. ഡയാനയെ അനുസ്മരിപ്പിച്ച് ഏറ്റവും ഫാഷനബ്ളായി പ്രത്യക്ഷപ്പെടുന്ന കെയ്റ്റ് ലോകമെങ്ങുമുള്ള മുൻനിര ഫാഷൻ ബ്രാൻഡുകളുടെ ‘രക്ഷക’ കൂടിയാണ്. കെയ്റ്റ് ഓരോ തവണ പൊതുവേദിയിൽ ധരിച്ചുവരുന്ന വസ്ത്രം തേടി ഫാഷൻ പ്രേമികൾ ബ്രാൻഡ് സ്റ്റോറുകളിൽ ഇടിച്ചുകയറുന്നു. ‘കെയ്റ്റ് ഇഫക്ട്’ എന്നൊരു പേരു തന്നെ ഈ ട്രെൻഡിന് ലഭിച്ചുകഴിഞ്ഞു. വിവാഹത്തിനു മുൻപ് കെയ്റ്റ് ഫാഷൻ മേഖലയിൽ പ്രവർത്തിച്ചിരുന്നു. ഫാഷൻ മാഗസിനായ വോഗിന്റെ കവർ ചിത്രമാകാനും അവർക്ക് അവസരം ലഭിച്ചു.
ഏറ്റവും ഫാഷനബ്ളായ വസ്ത്രങ്ങളും അവയ്ക്ക് ഇണങ്ങുന്ന ആക്സസറീസും കെയ്റ്റിനെ ഏത് ആൾക്കൂട്ടത്തിലും വേറിട്ടുനിർത്തുന്നു. പക്ഷേ, എല്ലായ്പ്പോഴും അവർ അണിയുന്ന ഒരേയൊരു ആഭരണം തന്റെ വിവാഹനിശ്ചവേളയിൽ വില്യം സമ്മാനിച്ച ഇന്ദ്രനീലക്കല്ലും വൈരങ്ങളും പതിച്ച മോതിരമാണ്. യഥാർഥത്തിൽ ഡയാന രാജകുമാരിക്ക് ചാൾസ് സമ്മാനിച്ച മോതിരമാണത്. ഡയാനയുടെ മരണശേഷം ഇളയ മകനായ ഹാരിയുടെ അവകാശത്തിലെത്തിയ മോതിരം, സഹോദരന്റെ പ്രതിശ്രുതവധുവിന് സമ്മാനിക്കാനായി ഹാരി നൽകുകയായിരുന്നു.
ഡയാനയ്ക്കു ശേഷം ബ്രിട്ടിഷ് രാജകുടുംബത്തിലെ ഏറ്റവും ജനപ്രിയയായ മരുമകളാണ് കെയ്റ്റ്. അതുകൊണ്ടു തന്നെ കെയ്റ്റിന്റെ രോഗവാർത്ത ഞെട്ടലോടെയാണ് ഇംഗ്ലിഷുകാരെല്ലാം കേട്ടത്. എന്തായാലും ബ്രിട്ടിഷ് രാജകുടുംബത്തിന്റെ ആരാധകർ മാത്രമല്ല കെയ്റ്റിനു വേണ്ടി പ്രാർഥനകളും ആശംസകളുമായി രംഗത്തുള്ളത്. ലോകമെങ്ങുമുള്ള മനുഷ്യത്വമുള്ള എല്ലാവരും, ഡയാനയുടെ മരണവിവരം അറിഞ്ഞപ്പോഴെന്ന പോലെ ആ കുടുംബവുമായി ഐക്യപ്പെടുകയാണ്.