‘അമ്മേ എന്റെ ക്ലാസിലെ പെൺകുട്ടികളെവിടെ?’; ഇവിടെ ഇപ്പോഴും സെക്സിസമുണ്ട്; ആൺകുട്ടികൾക്ക് വധുവിനെ കിട്ടുമോ?
കണ്ണൂർ ജില്ലയിലെ പേരാവൂരിൽ പി.ജെ.ചെറിയാൻ – എം.കെ.ത്രേസ്യാമ്മ ദമ്പതികളുടെ മകളായി ജനിച്ച് വേക്കളം യുപി സ്കൂൾ, സാന്തോം ഹൈസ്കൂൾ, എറണാകുളം സെന്റ് തെരേസാസ് കോളജ്, ഹസനാംബോ ഡെന്റൽ കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം ഇന്ത്യൻ കരസേനയുടെ ദന്തൽ കോറിൽ ഡോക്ടറായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ച ലഫ്. കേണൽ ഡോ.സോണിയ ചെറിയാൻ, ഇന്ത്യൻ റെയിൻബോ – ഒരു പട്ടാളക്കാരിയുടെ ഓർമക്കുറിപ്പുകൾ, അവളവൾ ശരണം എന്നീ രണ്ടു പുസ്തകങ്ങളിലൂടെ മലയാളി വായനക്കാർക്ക് സുപരിചിതയാണിന്ന്. സൈന്യത്തിലെ ജോലിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലങ്ങോളമിങ്ങോളം പർവതസാനുക്കളിലും വനമേഖലകളിലും തീരദേശത്തും താഴ്‌വാരങ്ങളിലും മരുഭൂമികളിലുമൊക്കെ ജോലി ചെയ്ത കാലത്തെ ഡോ.സോണിയ ചെറിയാന്റെ അസാധാരണ അനുഭവങ്ങളാണ് ‘ഇന്ത്യൻ റെയിൻബോ’ എന്ന പുസ്തകത്തിലൂടെ വായനക്കാരെ വിസ്മയിപ്പിച്ചത്. അത്തരമൊരു അനുഭവമെഴുത്ത് മലയാളി വായനയെ സ്പർശിക്കുന്നത് ആദ്യമായിട്ടായിരുന്നു. അതിന്റെ സൗന്ദര്യത്തിലും ആഴത്തിലും വൈവിധ്യത്തിലും വായനക്കാർ തരിച്ചുനിന്നു. ഈ അഭിമുഖത്തിൽ സോണിയ എടുത്തുപറഞ്ഞിരിക്കുന്ന നാഗാലൻഡിലെ കെത്തോയുടേതു പോലുള്ള അപൂർവസുന്ദര വ്യക്തിശിൽപങ്ങളാൽ സമ്പന്നമാണ് ഇന്ത്യൻ റെയിൻബോയിലെ ഓരോ അനുഭവങ്ങളും. ലോകത്തിലെ ആന്തരികമായും ബാഹ്യമായും ശക്തരായ സ്ത്രീകളുടെ ആരും പറയാത്ത ജീവിതത്തെയാണ് ‘അവളവൾ ശരണം’ എന്ന രണ്ടാമത്തെ പുസ്തകത്തിലൂടെ ഡോ. സോണിയ വായനക്കാർക്കു മുന്നിലെത്തിക്കുന്നത്. ശാക്യ രാജകുമാരി യശോധര മുതൽ നാഗാലാൻഡിലെ നൈദോനുവോ വരെയുള്ള ഇരുപതു കരുത്തുറ്റ സ്ത്രീ ജീവിതങ്ങളെ ഈ പുസ്തകത്തിൽ പരിചയപ്പെടാനാകും. അവതാരികയിൽ പ്രശസ്ത എഴുത്തുകാരി കെ.ആർ.മീര എഴുതിയതു പോലെ പുസ്തകം വായിച്ചു കഴിയുമ്പോൾ ഇരുപത്തൊന്നാമത്തെ മറ്റൊരു ഉജ്വല സ്ത്രീ വ്യക്തിത്വം കൂടി വായനക്കാർക്കു മുന്നിൽ തെളിഞ്ഞുവരും. അവളവൾ ശരണം എഴുതിയ ഡോ.സോണിയ ചെറിയാൻ എന്ന അപൂർവ വനിതയുടേത്. മനോരമ ഓണ്‍ലൈൻ പ്രീമിയത്തിൽ ഡോ.സോണിയ ചെറിയാൻ ജീവിതം സംസാരിച്ചപ്പോൾ...

കണ്ണൂർ ജില്ലയിലെ പേരാവൂരിൽ പി.ജെ.ചെറിയാൻ – എം.കെ.ത്രേസ്യാമ്മ ദമ്പതികളുടെ മകളായി ജനിച്ച് വേക്കളം യുപി സ്കൂൾ, സാന്തോം ഹൈസ്കൂൾ, എറണാകുളം സെന്റ് തെരേസാസ് കോളജ്, ഹസനാംബോ ഡെന്റൽ കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം ഇന്ത്യൻ കരസേനയുടെ ദന്തൽ കോറിൽ ഡോക്ടറായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ച ലഫ്. കേണൽ ഡോ.സോണിയ ചെറിയാൻ, ഇന്ത്യൻ റെയിൻബോ – ഒരു പട്ടാളക്കാരിയുടെ ഓർമക്കുറിപ്പുകൾ, അവളവൾ ശരണം എന്നീ രണ്ടു പുസ്തകങ്ങളിലൂടെ മലയാളി വായനക്കാർക്ക് സുപരിചിതയാണിന്ന്.
സൈന്യത്തിലെ ജോലിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലങ്ങോളമിങ്ങോളം പർവതസാനുക്കളിലും വനമേഖലകളിലും തീരദേശത്തും താഴ്‌വാരങ്ങളിലും മരുഭൂമികളിലുമൊക്കെ ജോലി ചെയ്ത കാലത്തെ ഡോ.സോണിയ ചെറിയാന്റെ അസാധാരണ അനുഭവങ്ങളാണ് ‘ഇന്ത്യൻ റെയിൻബോ’ എന്ന പുസ്തകത്തിലൂടെ വായനക്കാരെ വിസ്മയിപ്പിച്ചത്. അത്തരമൊരു അനുഭവമെഴുത്ത് മലയാളി വായനയെ സ്പർശിക്കുന്നത് ആദ്യമായിട്ടായിരുന്നു. അതിന്റെ സൗന്ദര്യത്തിലും ആഴത്തിലും വൈവിധ്യത്തിലും വായനക്കാർ തരിച്ചുനിന്നു. ഈ അഭിമുഖത്തിൽ സോണിയ എടുത്തുപറഞ്ഞിരിക്കുന്ന നാഗാലൻഡിലെ കെത്തോയുടേതു പോലുള്ള അപൂർവസുന്ദര വ്യക്തിശിൽപങ്ങളാൽ സമ്പന്നമാണ് ഇന്ത്യൻ റെയിൻബോയിലെ ഓരോ അനുഭവങ്ങളും.
ലോകത്തിലെ ആന്തരികമായും ബാഹ്യമായും ശക്തരായ സ്ത്രീകളുടെ ആരും പറയാത്ത ജീവിതത്തെയാണ് ‘അവളവൾ ശരണം’ എന്ന രണ്ടാമത്തെ പുസ്തകത്തിലൂടെ ഡോ. സോണിയ വായനക്കാർക്കു മുന്നിലെത്തിക്കുന്നത്. ശാക്യ രാജകുമാരി യശോധര മുതൽ നാഗാലാൻഡിലെ നൈദോനുവോ വരെയുള്ള ഇരുപതു കരുത്തുറ്റ സ്ത്രീ ജീവിതങ്ങളെ ഈ പുസ്തകത്തിൽ പരിചയപ്പെടാനാകും. അവതാരികയിൽ പ്രശസ്ത എഴുത്തുകാരി കെ.ആർ.മീര എഴുതിയതു പോലെ പുസ്തകം വായിച്ചു കഴിയുമ്പോൾ ഇരുപത്തൊന്നാമത്തെ മറ്റൊരു ഉജ്വല സ്ത്രീ വ്യക്തിത്വം കൂടി വായനക്കാർക്കു മുന്നിൽ തെളിഞ്ഞുവരും. അവളവൾ ശരണം എഴുതിയ ഡോ.സോണിയ ചെറിയാൻ എന്ന അപൂർവ വനിതയുടേത്. മനോരമ ഓണ്‍ലൈൻ പ്രീമിയത്തിൽ ഡോ.സോണിയ ചെറിയാൻ ജീവിതം സംസാരിച്ചപ്പോൾ...
? മലയാളത്തിൽ ഇപ്പോൾ ഒട്ടേറെ സ്ത്രീകൾ ഏറെ വൈകി എഴുത്തിന്റെ വഴിയിലേക്കു വരുന്നു. പലരും അവരുടെ നാൽപതുകളിലോ അൻപതുകളിലോ ആണ് ആദ്യ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അല്ലെങ്കിൽ വിവാഹത്തിനു മുൻപ് എഴുത്തിൽ സജീവമായിരുന്ന പലരെയും വിവാഹശേഷം കാണാതാകുകയും പതിറ്റാണ്ടുകൾക്കു ശേഷം തിരിച്ചുവരികയും ചെയ്യുന്നു. ആൺ മേൽക്കോയ്മ നിലനിൽക്കുന്ന സമൂഹം തന്നെയാണ് ഇതിനു കാരണമെന്ന് ഇന്നു നമുക്കറിയാം. സോണിയയുടെ തന്നെ അനുഭവത്തിൽ നിന്ന് ഇതേക്കുറിച്ച് എന്താണ് അഭിപ്രായം
പലർക്കും പല കാരണങ്ങളാവാം. എന്റെ കാര്യം ഞാൻ പറയാം. വളരെ തിരക്കുള്ള ഔദ്യോഗികജീവിതമായിരുന്നു. മിലിറ്ററിയിൽ എട്ടുമണിക്കൂറല്ല - ഇരുപത്തിനാലു മണിക്കൂറാണ് ജോലി. അതിരാവിലെയുള്ള പി.ടി തൊട്ട് തുടങ്ങുന്ന ദിവസം. നല്ല തിരക്കുള്ള ഒപിഡി, വൈകുന്നേരം ഗെയിംസ്, പിന്നെ രാത്രിയിൽ നൈറ്റ് പരേഡോ റൂട്ട് മാർച്ചോ ഉണ്ടെങ്കിൽ അതും. കോൾ ഡ്യൂട്ടികൾ. ചില സമയങ്ങളിൽ നീണ്ട ടെംപററി ഡ്യൂട്ടികൾ. ഇതെല്ലാം കഴിഞ്ഞ് ബാക്കിയുള്ള ചുരുങ്ങിയ സമയം കുടുംബത്തിന് കൊടുക്കാൻ തന്നെ തികയില്ലായിരുന്നു. എനിക്കായി ബാക്കി കിട്ടിയ വളരെ കുറച്ച് മണിക്കൂറുകൾ, അത് മുഴുവനായും ഞാനെന്റെ കുഞ്ഞുങ്ങൾക്കും കുടുംബത്തിനും കൊടുത്തു.
തീരെ കുഞ്ഞു മക്കൾ. അവരെ വളർത്തിയെടുക്കേണ്ടേ. അതും വീട്ടുകാരടുത്തില്ലാതെ അന്യനാട്ടിൽ. ഞാനും ഭർത്താവും ഒരുമിച്ച് കിണഞ്ഞ് ശ്രമിച്ചിട്ടും സാമാന്യം നല്ല ബുദ്ധിമുട്ടായിരുന്നു അക്കാലം. ഏതു നാട്ടിലും പുതുതായി ചേക്കേറുമ്പോൾ കുഞ്ഞുങ്ങൾക്കായിരുന്നു കഷ്ടപ്പാട്. കൊടും തണുപ്പിനെയും ചൂടിനെയും അവരുടെ പരിചയമില്ലാത്ത ജീനുകൾ അഭിമുഖീകരിക്കുകയാണ്. മരുഭൂമി, മഞ്ഞു നാട്, കടൽത്തീരം, തണുപ്പുടുപ്പുകൾ, ചൂടുടുപ്പുകൾ, മഴക്കോട്ടുകൾ! നീണ്ട മഞ്ഞുകാലയവധിയുള്ള സ്കൂളുകളും മണൽക്കാറ്റുമൂടുന്ന ഗ്രൗണ്ടുകളുള്ള മരുഭൂമി സ്കൂളുകളും.
സ്കൂളുകളിലും കളിസ്ഥലങ്ങളിൽ അപരിചിതദേശങ്ങൾ അവരെ റോ (Raw) ആയിട്ട് തന്നെ നേരിട്ടു. കുഞ്ഞുങ്ങളെ മനസ്സ് കൊണ്ടും ശരീരം കൊണ്ടും പൊതിഞ്ഞ് പിടിക്കുക എന്നത് വളരെ അത്യാവശ്യമായിരുന്നു - അത് പ്രയോറിറ്റിയായി. അതിനിടയിൽ എഴുതിയിട്ടില്ല, വായിച്ചിട്ടില്ല എന്നും പറയാൻ പറ്റില്ല. എവിടെ പോയാലും യൂണിഫോമിന്റെ പോക്കറ്റിൽ എഴുതാനും വരയ്ക്കാനുമുള്ള നോട്ട് പാഡും പെന്നും ഉണ്ടാവും. വായിക്കാനുള്ള ഒരു പുസ്തകവും. ആ നോട്ടു പുസ്തകങ്ങളൊക്കെ നഷ്ടപ്പെട്ടു പോയിരിക്കാം. പക്ഷേ, എഴുതിയതിന്റെ എസ്സൻസൊക്കെ മനസ്സിൽ ബാക്കിയുണ്ട്. അന്ന് കുത്തിക്കുറിച്ചു വച്ച കവിതകളും വരകളുമൊക്കെയല്ലേ ഇന്ന് എഴുത്തായി ഇറങ്ങി വരുന്നത്.
? ജെൻഡർ ഇക്വാലിറ്റി പട്ടാളത്തിലുണ്ട് എന്നു സോണിയ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ പല നാടുകളിൽ, വിദൂര ഗ്രാമങ്ങളിൽ, പട്ടണങ്ങളിലൊക്കെ ജീവിച്ച അനുഭവത്തിന്റെ വെളിച്ചത്തിൽ നമ്മുടെ സമൂഹത്തിൽ എത്രമാത്രം ആൺ–പെൺ സമത്വം യഥാർഥത്തിലുണ്ട്? പുതിയ കാലത്ത് എന്തെങ്കിലും മാറ്റം അനുഭവപ്പെടുന്നുണ്ടോ?
സങ്കടമാണ് പറയാൻ എങ്കിലും, ഇപ്പോഴും സെക്സിസം നന്നായി നിലനിൽക്കുന്ന നാടാണ് നമ്മുടേത്. ലിംഗസമത്വത്തിൽ നമ്മൾ എത്രയോ പിന്നിലാണ്. വടക്കായാലും നടുക്കായാലും തെക്കായാലും അതങ്ങനെയൊക്കെ തന്നെ. ഗ്രാമങ്ങളിലേക്കും വിളുമ്പുകളിലേക്കും പോകുംതോറും അത് ഇരട്ടിക്കിരട്ടിയായി വർധിക്കും. സ്ത്രീകൾക്ക് വിദ്യാഭ്യാസം കുറയുന്തോറും സെക്സിസം കൂടും. പാട്രിയാർക്കിയുടെ പതാകവാഹകരായി സ്ത്രീകൾ തന്നെ ആടിത്തകർക്കും. (ഇന്ത്യൻ റെയിൻബോയിൽ ഇതെക്കുറിച്ച് എഴുതിയിട്ടുണ്ട്) ‘അമ്മേ എന്റെ ക്ലാസിലെ പെൺകുട്ടികളെവിടെ?’ എന്ന് എന്റെ മകൾ ആധിയോടെ ചോദിച്ചത് രണ്ടാംക്ലാസിൽ ബറേലിയിൽ വച്ചാണ്. ഇരുപത്തിയെട്ട് കുട്ടികളുള്ള ക്ലാസിൽ അവളടക്കം വെറും അഞ്ച് പെൺകുട്ടികൾ മാത്രം.
ഉത്തരം പറയാനാണെങ്കിൽ എനിക്കും ഒന്നും പിടികിട്ടിയില്ല. മാധവറാവു സിന്ധ്യ പബ്ലിക് സ്കൂളാണ്. ഉയർന്ന ഫീസുള്ള സ്കൂളിൽ ആൺകുട്ടികളെ അയച്ച് പെൺകുട്ടികളെ അടുത്തുള്ള സർക്കാർ സ്കൂളിൽ വിടുന്ന അച്ഛനമ്മമാരെക്കുറിച്ച് മാത്രമല്ല അവളുടെ ക്ലാസ് ടീച്ചർ ഉത്തരം പറഞ്ഞു തന്നത്, ഒരാൺകുട്ടി മാത്രമുള്ള സന്തുഷ്ടവീടുകളെക്കുറിച്ചും കൂടെയാണ്! ‘ഇന്നത്തെക്കാലത്ത് രണ്ടു കുട്ടികളെ വളർത്താൻ ആർക്കു പറ്റും? അപ്പോൾ അതൊരാൺകുഞ്ഞ് ആവുന്നതല്ലേ ബുദ്ധിയും പ്ലാനിങ്ങും’ എന്ന്. സ്വന്തം വീട്ടിലും അങ്ങനെയാണെന്ന് അഭിമാനത്തോടെ അറിയിച്ചു. എല്ലിനുള്ളിൽ തണുപ്പരിച്ചു കേറുന്ന ഉത്തരം. ‘എന്റെ ക്ലാസിലെ പെൺകുട്ടികളെവിടെ അമ്മേ?’ കുഞ്ഞിനോട് ഒരിക്കലും പറയാൻ സാധിക്കാത്ത മറുപടി തൊണ്ടയിൽ കുരുങ്ങി എന്നെ വല്ലാതെ കയ്പ് കുടിപ്പിച്ചു.
ആൺകുട്ടികൾക്ക് വധുക്കളെ കിട്ടാതെ ഇവരുടെയൊക്കെ കുലങ്ങൾ അന്യം നിന്നു പോകില്ലേ എന്ന് ചങ്കുപൊട്ടിച്ചിന്തിച്ചു പോയി. അപ്പോൾ എവിടെ പോകും ഈ അതിബുദ്ധിയും പ്ലാനിങ്ങും? മായാവതി ഗവൺമെന്റ് ഓരോ പ്രൈമറി വിദ്യാർഥിനിക്കുമായി നൽകിയ നാനൂറ് രൂപയും കൊണ്ട് വലിയ സന്തോഷത്തോടെ ഒരു ദിവസം വീട്ടിൽ വന്ന് അമ്മയ്ക്കീ പെൺകുട്ടിപ്പൈസയൊന്നും ഒരിക്കലും കിട്ടിയിട്ടില്ലേ എന്ന് ചോദിച്ച രണ്ടാം ക്ലാസുകാരി! ‘വാവേ, നമ്മുടെ നാട്ടിൽ പെൺകുട്ടികൾ എൻഡേൻജേർഡ് സ്പീഷീസ് - സംരക്ഷിക്കപ്പെടേണ്ട ജീവവർഗം ആയിരുന്നില്ല ഒരു കാലത്തും’ എന്ന് ഞാൻ ചിരിച്ചുപോയി.
നിന്റെ അമ്മമ്മയുടെ രണ്ടാം ക്ലാസിൽ പോലും ആൺകുട്ടികളെക്കാളധികം പെൺകുട്ടികൾ ഉണ്ടായിരുന്നെന്നൊക്കെ അഭിമാനത്തോടെ പറഞ്ഞെങ്കിലും എപ്പോഴും എല്ലാവർക്കും അത് അങ്ങനെതന്നെയായിരുന്നോ എന്നൊരു മനക്ലേശം മനസ്സിൽ ബാക്കി നിന്നു. ‘എജ്യുകേറ്റഡ്’ എന്ന പുസ്തകത്തെ കുറിച്ച് സംസാരിച്ചപ്പോൾ കഴിഞ്ഞദിവസം ഞങ്ങളീ പഴയ കാര്യം ഓർത്തെടുത്തു. അമേരിക്കൻ എഴുത്തുകാരി താരാ വെസ്റ്റോവറിന്റെ ആണ് പുസ്തകം. 1986ൽ അമേരിക്കയിൽ ജനിച്ചിട്ടു പോലും പ്രാഥമിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട എഴുത്തുകാരിയുടെ സ്വന്തം ജീവിത കഥ. പാട്രിയാർക്കിയുടെ ഭീകരനഖങ്ങൾ ഏറ്റവും കുറവ് കണ്ടിട്ടുള്ളത് ട്രൈബൽ സ്ത്രീകളുടെ ഇടയിലാണ്. അവിടെ നല്ല തുല്യത കാണാറുണ്ട്. എല്ലാറ്റിലും.
നാഗാലാൻഡിലും മേഘാലയയിലുമാണെങ്കിൽ ഏതു രാത്രിയിലും നിരത്തിലൂടെ തലയുയർത്തിപ്പിടിച്ച് നടക്കുന്ന മിടുക്കിപ്പെണ്ണുങ്ങളാണ്, ഏറ്റവും ആധുനിക വേഷങ്ങൾ ധരിച്ചു തന്നെ. വേട്ടയിലും യുദ്ധത്തിലുമൊക്കെ മുന്നിൽ നിന്ന് നയിക്കുന്നവർ. വീടു നടത്തുന്നതും കടനടത്തുന്നതും ഒക്കെ സ്ത്രീകൾ. മേഘാലയയിലെ കാസി ട്രൈബുകൾക്കിടയിൽ സ്ത്രീകൾക്കാണ് സ്വത്തവകാശം. കാര്യങ്ങൾ ഒരുപാട് മാറിയിട്ടുണ്ട്. അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ഇനിയും ഒരുപാട് മാറും. പുതിയ കുട്ടികളിൽ നല്ല പ്രതീക്ഷയുണ്ട്. അവർ സെക്സിസ്റ്റുകൾ അല്ലേയല്ല. അവരിൽ നിന്ന് നമുക്ക് ഒരുപാടു പഠിക്കാനുണ്ട്.
? ഇന്ത്യയിലങ്ങളോമിങ്ങോളമുള്ള യാത്രകൾ, പട്ടാളത്തിലെ ജോലി, വ്യത്യസ്തരായ ആളുകളുമായുള്ള സമാഗമങ്ങൾ, രണ്ടു പുസ്തകങ്ങൾ, വായന. ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ കണ്ടുമുട്ടിയ, അറിഞ്ഞ മനുഷ്യരിൽ ഏറ്റവുമധികം മനസ്സിൽ സ്പർശിച്ച ഒരാളെക്കുറിച്ചു പറയാമോ
ചിലപ്പോൾ തോന്നും, ഒരു സംഘയാത്ര പോലെയാണ് ജീവിതം. അനേകം പേർ ഇടത്തും വലത്തും മുന്നിലും പുറകിലുമായി ഒരുമിച്ച് നടന്നു പോകുന്നു, ചിലർ നമ്മളെ കടന്ന് ഓടി മുന്നോട്ട് പോകുന്നു. എന്നിട്ടോ അടുത്ത ട്രാഫിക് സിഗ്നലിൽ തടഞ്ഞു നിൽക്കുന്നു. ചിലർ കുറുകെ കടക്കുന്നു, പിന്നെ തിരിഞ്ഞു നോക്കാതെ വിപരീത ദിശയിലേക്ക് മറഞ്ഞു പോകുന്നു. കോർത്തുപിടിച്ച കൈകൾ പലപ്പോഴും അയഞ്ഞ് പോകുന്നു, കൈവിട്ടവർ തിരക്കിലലിഞ്ഞ് എന്നത്തേക്കുമായി നഷ്ടമാവുന്നു. ഇതിൽ ചിലരു മാത്രം കല്ലിൽ കോറിയിട്ട പോലെ നെഞ്ചിൽ പതിഞ്ഞു കിടക്കാനെന്താവും കാരണം? അവരുടെ നന്മ തന്നെയാവണം.
നോവിപ്പിച്ച മനുഷ്യരെയും നോവുകളെയും ഓർമയിൽ കൊണ്ടുനടക്കില്ല എന്നൊരു ശാഠ്യമുണ്ട് പണ്ടുതൊട്ടേ. അതൊക്കെ വഴിയിൽ തന്നെ ഇട്ടിട്ടു പോരും. ട്രാഷ് എന്തിന് ചുമന്നു നടക്കണം! മനസ്സിനെ തൊട്ടവർ ഒരുപാടൊരുപാടുണ്ട്. നന്മ നിറഞ്ഞ മനുഷ്യർ ധാരാളമുള്ളതു കൊണ്ടല്ലേ ഈ ഭൂമി ഇത്രയും സുന്ദരിയായിരിക്കുന്നത്. അതിലൊരാളെക്കുറിച്ചു പറയാം. കെത്തോ എന്ന ഒരു ട്രൈബൽ യുവാവാണ് അത്. ‘ഇന്ത്യൻ റെയിൻബോ’യിൽ കെത്തോയെ കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. നാഗാലാൻഡിൽ ബോർഡർ റോഡിന്റെ മെസിലെ മെസ് ബോയ് ആയിരുന്നു കെത്തോ.
ഞായറാഴ്ച ദിവസം ഞാൻ വരച്ചു കൊണ്ടിരുന്ന ഒരു അക്രിലിക് പെയിന്റിങ് അവന്റെ ചൈൽഡ്ഹുഡ് ഫ്രണ്ടിന്റെയാണെന്ന് പറഞ്ഞ് അതിൽ കുടുങ്ങിപ്പോയ പോലെ നോക്കി നിൽക്കുന്നതു കണ്ടാണ് അവളെപ്പറ്റി തിരക്കിയത്. നെമോ എന്നു പേരുള്ള അവന്റെ ബാല്യകാലസഖി. അവൾ എയ്ഡ്സ് ബാധിച്ച് മരിച്ചു. പിന്നത്തെ ഞായറാഴ്ച അവളുടെ കുഞ്ഞുമോൾ താമസിക്കുന്ന ഓർഫനേജിലേക്ക് കെത്തോയോടൊപ്പം ഞാനും പോയി. അച്ഛനും അമ്മയും എച്ച്ഐവി ബാധിച്ച് മരിച്ചുപോയ കുട്ടികളെയാണവിടെ നോക്കുന്നത്. കുട്ടികളിൽ അധികം പേരും മാതാപിതാക്കളിൽ നിന്ന് ഭാഗധേയം കിട്ടിയ എയ്ഡ്സ് രോഗത്തോടെ ജനിച്ചവരാണ്. ലിറ്റിൽ നെമോയെന്ന് ഓർഫനേജിലെ സിസ്റ്റർമാർ ഓമനിച്ച് വിളിക്കുന്ന നെമോയുടെ അഞ്ചു വയസുകാരി മകളും എച്ച്ഐവി ഓർഫനാണ്.
വാവയെ കാണാൻ മിഠായിയുമായി കെത്തോ ആഴ്ചതോറും ഓർഫനേജിലെത്തുമെന്നവർ പറഞ്ഞു. തിരിച്ചുപോകുന്ന വഴി ഞാൻ അവനോട് നാഗാലാൻഡിൽ നിറയെയുള്ള എയ്ഡ്സ് രോഗത്തെ കുറിച്ച് വാചാലയായി. കല്യാണം കഴിക്കുന്നതിനു മുൻപെ നിർബന്ധമായും നീയും വധുവും എച്ച്ഐവി ടെസ്റ്റ് ചെയ്യണമെന്ന് പറഞ്ഞപ്പോളാണ് അവൻ നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് ആ മറുപടി പറഞ്ഞത്. ‘അതിന് ഞാൻ കല്യാണം കഴിക്കുന്നില്ലല്ലോ മാം. എനിക്ക് കുഞ്ഞുനെമോയെ പഠിപ്പിച്ച് നഴ്സാക്കണം’. പെണ്ണുകിട്ടാത്തത് മന്ദബുദ്ധിയായതു കൊണ്ടാണെന്ന് മെസിലെല്ലാവരും കളിയാക്കുമ്പോൾ ചിരിച്ചു കൊണ്ട് ഒന്നും മിണ്ടാതെ കേട്ടു നിൽക്കുന്ന കെത്തോ. മനുഷ്യത്വവും സ്നേഹവും കൊണ്ട് ഈ നിരക്ഷരനായ പഹാഡി നമ്മളെയെല്ലാം തോൽപിച്ചു കളഞ്ഞതു പോലെ എനിക്കു തോന്നി.
? മനുഷ്യൻ കൂട്ടമായി ഒരുമിച്ചു താമസിച്ചു തുടങ്ങിയപ്പോൾ മുതൽ പരസ്പരമുള്ള ആക്രമണം ആരംഭിച്ചു കാണണം. അത് ഇന്നും രാഷ്ട്രങ്ങൾ തമ്മിലും സമൂഹങ്ങൾ തമ്മിലും സംസ്കാരങ്ങൾ തമ്മിലുമുള്ള രക്തരൂക്ഷിത യുദ്ധമായി തുടരുന്നു. യുദ്ധം, സുരക്ഷ, കാവൽ തുടങ്ങിയവയെല്ലാം ഏറെ അടരുകളുള്ള സങ്കീർണമായ വിഷയമാണ്. എങ്കിലും, രണ്ടു പതിറ്റാണ്ടിനടുത്തു പട്ടാളക്കാരിയായി ജോലി ചെയ്തയാൾ എന്ന നിലയിൽ ‘യുദ്ധം’ എന്ന അവസ്ഥയെ സോണിയ എങ്ങനെ വീക്ഷിക്കുന്നു?
ഏതു മാനദണ്ഡം വച്ചായാലും, ഏതു കാരണങ്ങൾ കൊണ്ടായാലും ന്യായീകരിക്കപ്പെടേണ്ടതല്ല യുദ്ധം. മനുഷ്യൻ ഉണ്ടായ കാലം തൊട്ട് തുടങ്ങി വച്ച ചർച്ചയാണിത്. ഇതൊരു ചർച്ച കൊണ്ടോ ഡിബേറ്റ് കൊണ്ടോ എഴുത്തുകൊണ്ടോ തീർക്കാവുന്ന കാര്യവുമല്ല. ആധുനിക സമൂഹം എന്ന നിലയിൽ യുദ്ധം ഉണ്ടാവാതെ നോക്കുക എന്നതാണ് ഏറ്റവും സൃഷ്ടിപരമായ തീരുമാനം. ഇനിയൊരു ജീവനും പൊലിയാതെ നോക്കുക. ന്യൂയോർക്കിൽ, ഐക്യരാഷ്ട്രസംഘടനയുടെ പൂന്തോട്ടത്തിൽ വച്ചിരിക്കുന്ന റഷ്യൻ ശിൽപി ഈവ്ജിനി വ്യുചിറ്റിച്ന്റെ (Evgeny Vuchetich) ഒരു പ്രതീകാത്മകമായ പ്രതിമയുണ്ട്. 1959ൽ റഷ്യ സമ്മാനിച്ചതാണത്, ശീതയുദ്ധം കത്തിക്കയറിനിന്ന നേരത്ത്.
വാളിനെ അടിച്ച് പരത്തി കലപ്പയാക്കി മാറ്റുന്ന ഒരു കരുത്തനായ മനുഷ്യന്റെ ശില്പം. ‘Let us beat our swords into ploughshares’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് അതിന് മേലെ - സമാധാനമാഗ്രഹിക്കുന്ന മനുഷ്യരാശിയുടെ മോഹമാണത്. വാളിനെ ഉറയിലിടുക എന്നതിലുപരി അതിനെ സർഗാത്മകമായി രൂപപ്പെടുത്തുക എന്നതാണ് നമുക്കുള്ള ക്ഷണം. യുദ്ധങ്ങളും കലാപങ്ങളും അവസാനിക്കട്ടെ - ആ ഇന്ധനം - മാൻപവറും ഫിനാൻസും അടക്കം സർഗാത്മകമായി രൂപപ്പെടട്ടെ. വാളുകളെല്ലാം കലപ്പകളായി മാറുന്ന ഒരു കാലത്തിനു വേണ്ടി പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം. അതിനു വേണ്ടി അധ്വാനിക്കാം.
യുദ്ധം മനുഷ്യഹൃദയത്തിലാണ് രൂപപ്പെടുന്നതെങ്കിൽ സമാധാനവും മനുഷ്യഹൃദയത്തിൽ തന്നെയാണ് രൂപപ്പെടേണ്ടത്. വ്യക്തികളിൽ നിന്ന് സമൂഹത്തിലേക്ക് അത് പടരണം, അത്തരമൊരു സമാധാനമോഹത്തിലേക്ക് മനുഷ്യ മനഃസാക്ഷിയെ ഉണർത്തേണ്ട കടമ എല്ലാവർക്കുമുണ്ട്. അതിരുകൾ കാക്കുന്നവർ സംരക്ഷിക്കുന്നത് സമാധാനവും സ്നേഹവും കൂടെയാണ് എന്നറിയുക. പീസ് കീപ്പേഴ്സ് എന്നൊരു റോൾ ഉണ്ട് പട്ടാളത്തിന്. സമാധാനപാലകർ എന്ന ആ റോളിനെക്കുറിച്ച് നമ്മൾ അധികം ചിന്തിക്കാറില്ല. അതൊന്ന് പറയാനാണ് ഞാൻ ശ്രമിച്ചത്.
പട്ടാള ഓർമകൾ എഴുതിത്തുടങ്ങിയപ്പോൾ തൊട്ടുള്ള ഒരാശ അത് തന്നെയായിരുന്നു - മിലിറ്ററി ബാരക്കുകളെ വേറൊരു രീതിയിൽ പരിചയപ്പെടുത്താൻ എനിക്കാവണമെന്ന്. യുദ്ധത്തെക്കുറിച്ച്, പടപ്പുറപ്പാടുകളെ കുറിച്ച് മാത്രം പറയാതെ അതിനുള്ളിലെ സ്നേഹമുള്ള മനുഷ്യരെ കുറിച്ച് കൂടെ പറയണമെന്ന്, ഒരുപാട് കഴിവുകളുടെയും കരുണയുടെയും സംഗമഭൂമിയായ, സാധ്യതയായ ബാരക്കുകളെ അതേ രീതിയിൽ തന്നെ അവതരിപ്പിക്കണമെന്ന്, അവിടുന്നുള്ള ഒരു സൗഹൃദ സന്ദേശം പറയണമെന്ന് ഒക്കെ യാണ് ആഗ്രഹിച്ചത്, ശ്രമിച്ചത്.