വൈദ്യുതിയിൽ പ്രവർത്തിക്കുന്നവയാണ് ഇലക്ട്രിക് വാഹനങ്ങൾ (ഇവി). ഊർജ സംഭരണത്തിനായി റീചാർജ് ചെയ്യാവുന്ന ബാറ്ററികളെയാണ് അവ ആശ്രയിക്കുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ ആവശ്യകത ഇല്ലാതാക്കുകയും ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ ഗണ്യമായി കുറയ്ക്കുകയും ചെയ്യും ഇ–വാഹനങ്ങൾ. കുറഞ്ഞ കാലത്തിനിടെയാണ് ഇലക്ട്രിക് വാഹനങ്ങളുടെ ജനപ്രീതി കുതിച്ചുയർന്നത്. ഒട്ടേറെ പേർ വാഹനങ്ങൾ വാങ്ങുന്നതിനായി മുന്നോട്ടു വരികയും ചെയ്യുന്നു. പക്ഷേ, ദീർഘായുസ്സും പ്രകടനവും സുരക്ഷയും ഉറപ്പാക്കാൻ ഇലക്ട്രിക് വാഹനങ്ങൾ ശരിയായി പരിപാലിക്കുന്നതിനെപ്പറ്റി എത്രപേർക്ക് അറിയാം? അതിന് ചില കാര്യങ്ങൾ തീർച്ചയായും ചെയ്യേണ്ടതുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹനത്തിന്റെ ഊർജ സ്രോതസ്സായി ബാറ്ററി വർത്തിക്കുന്നതിനാൽ ഇവി ഉടമകൾക്ക് ബാറ്ററി പരിപാലനം പരമപ്രധാനമാണ്. ഉപയോഗിക്കുന്ന രാസസംയുക്തങ്ങളുടെ വ്യത്യാസമൊഴിച്ചാൽ അടിസ്ഥാനപരമായി ലിഥിയം അയോൺ ബാറ്ററിയാണ് ഇവയിലെല്ലാം. അതുകൊണ്ട് ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പൊതുവിൽ എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും ബാധകമാണ്. ബാറ്ററിയുടെ ആയുസ്സ് വർധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള പ്രകടനം നിലനിർത്തുന്നതിനും താപനില പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ശരിയായ ചാർജിങ് ശീലങ്ങളും അത്യന്താപേക്ഷിതമാണ്. കൂടാതെ, ശരിയായ അളവിൽ ടയർ മർദം നിലനിർത്തുക, ബ്രേക്ക് സിസ്റ്റങ്ങൾ പരിശോധിക്കുക, കൂളിങ് സിസ്റ്റം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയവ സുരക്ഷയും പ്രകടന നിലവാരവും ഉയർത്തിപ്പിടിക്കുന്ന സുപ്രധാന ഘട്ടങ്ങളാണ്.

Representative Image: (Photo: Moment Makers Group/istockphoto)
ADVERTISEMENT

കൂടാതെ, സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകളെക്കുറിച്ച് അറിയുക, കമ്പനി ശുപാർശ ചെയ്യുന്ന മെയിന്റനൻസ് ഷെഡ്യൂൾ പാലിക്കുക എന്നതും ഇവി ഉടമസ്ഥന്റെ ചുമതലയാണ്. ശരിയായ പരിചരണവും ശ്രദ്ധയും ഉണ്ടെങ്കിൽ, ഇലക്‌ട്രിക് വാഹനങ്ങൾക്ക് വർഷങ്ങളോളം കാര്യക്ഷമവും ആസ്വാദ്യകരവുമായ ഡ്രൈവിങ് അനുഭവങ്ങൾ നൽകാനും പരിസ്ഥിതി സൗഹൃദ ഭാവിയിലേക്കുള്ള വഴി തുറക്കാനും കഴിയും. ഇലക്ട്രിക് വാഹനങ്ങളെ പരിപാലിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? പരിശോധിക്കാം.

∙ താപനില ഉയരരുത്

രാസപ്രവർത്തനത്തിലൂടെയാണ് ബാറ്ററി വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. പുറത്തുനിന്നു വൈദ്യുതി നൽകി ചാർജ് നിറയ്ക്കുമ്പോൾ അതിൽ സംഭവിക്കുന്നത് ഒരു വിപരീത രാസപ്രവർത്തനവും. രണ്ടു പ്രക്രിയയിലും ബാറ്ററിയുടെ താപനില ഉയരും. ഇതു നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ആധുനിക ഇലക്ട്രിക് വാഹനങ്ങളിലുണ്ട്. ലിഥിയം അയോൺ ബാറ്ററിയുടെ താപനില ഒരു പരിധിക്കപ്പുറം ഉയരുന്നത് അപകടമാണ്. പ്രവർത്തനക്ഷമതയും ആയുസ്സും കുറയുക മാത്രമല്ല, തീപിടിത്തത്തിലേക്കുവരെ എത്താനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വേനൽ കടുക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് വാഹനത്തിന്റെ മൊത്തം താപനില ഏറെ കൂടാതെ നോക്കുക എന്നതാണ്.

Representative Image: (Photo: onurdongel/istockphoto)

∙ ചാർജിങ്

ADVERTISEMENT

ഉയർന്ന താപനില പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് ചാർജിങ് ക്ഷമത. കടുത്ത ചൂടുള്ളപ്പോൾ ബാറ്ററിയിൽ ചാർജ് നിറയാൻ കൂടുതൽ സമയമെടുക്കും. ഡിസി ഫാസ്റ്റ് ചാർജിന്റെ കാര്യത്തിലാണിത് കൂടുതൽ പ്രകടമാകുക. ഇലക്ട്രിക് വാഹനങ്ങളിൽ ബാറ്ററി, മോട്ടർ, ഇലക്ട്രോണിക് നിയന്ത്രണ യൂണിറ്റുകൾ എന്നിവയുടെ താപനില നിയന്ത്രിക്കാനുള്ള സംവിധാനം ഉണ്ട്. കൂളന്റ് ചംക്രമണത്തിനായുള്ള പമ്പ്, റേഡിയേറ്റർ, ഫാൻ എന്നിവയാണ് ഇതിന്റെ ഘടകങ്ങൾ. അതുകൊണ്ട് കടുത്ത വേനലിൽ ഇവയുടെ പ്രവർത്തനക്ഷമതയും കൂളന്റിന്റെ അളവും കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം.  

തണലത്തു പാർക്ക് ചെയ്യുക

കഴിയുന്നതും പകൽ താപനില ഉയർന്നുനിൽക്കുന്ന സമയത്ത് തുറന്ന സ്ഥലത്ത് ഏറെനേരം വാഹനം നിർത്തിയിടരുത്. ഓഫിസിൽ പോകുമ്പോൾ രാവിലെമുതൽ വൈകുന്നേരംവരെ തുറന്ന സ്ഥലത്ത് പാർക്ക് ചെയ്യേണ്ടിവരുന്നവർ നിലവാരമുള്ള ഒരു വാഹനകവർ ഉപയോഗിക്കുന്നതു നന്നായിരിക്കും. ഏതവസരത്തിലും അൽപം നടക്കേണ്ടിവന്നാലും തണലിൽ പാർക്ക് ചെയ്യാനുള്ള സാഹചര്യത്തിനു മുൻഗണന കൊടുക്കുക.

∙ മഴക്കാലത്ത് 

വേനൽ കഴിഞ്ഞ് മഴക്കാലം അടുക്കുമ്പോൾ മറ്റു ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. നനവും ഈർപ്പവുമൊക്കെ ഇലക്ട്രിക് ഉപകരണങ്ങളുടെ അന്തകരാണെന്ന പൊതുധാരണയിൽ അൽപം കഴമ്പുണ്ട്. പക്ഷേ, ഒരു ആധുനിക ഇലക്ട്രിക് വാഹനത്തിന്റെ ഘടകങ്ങൾ (ബാറ്ററി ഉൾപ്പെടെ) ജലാംശത്തിന്റെ കടന്നുകയറ്റത്തിൽനിന്നു സംരക്ഷിക്കപ്പെട്ടവയാണ്. ഐപി67 എന്ന സംരക്ഷണനിലവാരം ഇല്ലാത്തവ ചുരുക്കമാണ്. അതുകൊണ്ട് ഒരു ഇലക്ട്രിക് വാഹനം മണിക്കൂറുകളോളം പെരുമഴയത്ത് ഓടിച്ചാൽപോലും കുഴപ്പമൊന്നും വരാനില്ല. ഒരടിവരെ താഴ്ചയുള്ള വെള്ളക്കെട്ടിലൂടെ കടന്നുപോയാലും സ്ഥിതി ഇതുതന്നെ. ദീർഘനേരം തുറന്ന സ്ഥലത്ത് മഴയേറ്റു കിടന്നാലും വാഹനത്തിന്റെ ബാറ്ററി പായ്ക്ക്, മോട്ടർ, ഇലക്ട്രോണിക് ഘടകങ്ങൾ എന്നിവയിലൊന്നും വെള്ളമിറങ്ങാതെയും ഈർപ്പം രൂപപ്പെടാതെയും ഇരിക്കാൻ പാകത്തിലാണ് രൂപകൽപന. എങ്കിലും മേൽപറഞ്ഞ സാഹചര്യങ്ങളൊക്കെ കഴിയുമെങ്കിൽ ഒഴിവാക്കുന്നതുതന്നെയാണു നല്ലത്.

Representative Image: (Photo: 3alexd/istockphoto)

∙ ചാർജിങ്ങിൽ വേണം കൂടുതൽ ശ്രദ്ധ 

ADVERTISEMENT

മഴക്കാലത്ത് ചാർജിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഏറെ ശ്രദ്ധ വേണ്ടത്. ഉപയോഗിക്കുന്നതിനുമുൻപ് ചാർജിങ് ഗൺ, വാഹനത്തിലെ ചാർജിങ് പോർട്ട് എന്നിവയിൽ നനവില്ലെന്ന് ഉറപ്പുവരുത്തണം. ചാർജ് ചെയ്യുന്ന സ്ഥലം മഴച്ചാറ്റലിൽനിന്നു വേണ്ടത്ര സംരക്ഷണമുള്ളതായിരിക്കണം. വീട്ടിലാണ് ചാർജ് ചെയ്യുന്നതെങ്കിൽ ഉപയോഗിക്കുന്ന പ്ലഗ് പോയിന്റ്, പവർസ്വിച്ച്, വയറിങ് തുടങ്ങിയവയ്ക്ക് ഈർപ്പംമൂലം ലീക്കുണ്ടോ എന്ന് ഇലക്ട്രീഷ്യനെക്കൊണ്ടു പരിശോധിപ്പിക്കുന്നതു നല്ലതാണ്. വീട്ടിലെ കണക്‌ഷന്റെ എർത്തിങ് ശരിയല്ലെങ്കിൽ ചാർ‌ജിങ് തടസ്സപ്പെടാൻ സാധ്യതയുണ്ട്. 

മഴക്കാലത്തുണ്ടാകുന്ന ഇടിമിന്നലാണ് മറ്റൊരു അപകടം. ഇടിമിന്നൽമൂലം ഇലക്ട്രോണിക് ഘടകങ്ങൾ തകരാറിലാകാനുള്ള സാധ്യത മറ്റേതൊരു വാഹനത്തിനും ഉള്ളതിൽക്കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾക്കില്ല. എന്നാൽ വാഹനം ചാർജ് ചെയ്യുന്ന സമയത്ത് ഇടിമിന്നലുണ്ടെങ്കിൽ അപകടസാധ്യത വർധിക്കും. അങ്ങനെയുള്ളപ്പോൾ ചാർജിങ് നിർത്തി ഗൺ വാഹനത്തിൽനിന്നു വേർപെടുത്തിയിടുന്നതാണു നല്ലത്. മഴക്കാലത്ത് രാത്രിയിൽ വാഹനം ചാർജിങ്ങിനു ഘടിപ്പിച്ചിട്ട് ഉറങ്ങാൻ പോയാൽ എപ്പോഴെങ്കിലും ഇടിമിന്നലുണ്ടായാൽ അറിയണമെന്നില്ല. ചാർജിങ് സംവിധാനത്തിനോ വാഹനത്തിനോ തകരാറു സംഭവിക്കാതെ കൃത്യസമയത്തു മുൻകരുതലെടുക്കാൻ കഴിയില്ല എന്നതിനാൽ മഴക്കാലത്ത് ഈ രീതി ഒഴിവാക്കുകയാണു നല്ലത്. 

Representative Image: (Photo: praetorianphoto/istockphoto)

∙ ടയർ പ്രഷർ

വെയിലായാലും മഴയായാലും ഇലക്ട്രിക് വാഹനങ്ങളിൽ സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്ന ഒന്നാണ് ടയറിലെ വായുമർദം. ഇതിന്റെ കുറവ് വാഹനത്തിന്റെ റേഞ്ചിനെ വ്യക്തമായി ബാധിക്കും. അതുപോലെ ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന LRR (ലോ റോളിങ് റെസിസ്റ്റൻസ്) ടയറുകളിൽ ചിലതിനു നനഞ്ഞ പ്രതലങ്ങളിൽ പിടിത്തം അൽപം കുറവാണ്. തുടക്കത്തിൽത്തന്നെ മോട്ടറിന്റെ തിരിയൽശക്തി മുഴുവൻ വീലിലെത്തുന്ന ഇലക്ട്രിക് വാഹനങ്ങളിൽ ഇതു ചിലപ്പോൾ പ്രശ്നമുണ്ടാക്കും. അതുകൊണ്ടു പരമാവധി ശക്തി ലഭ്യമാക്കുന്ന സ്പോർട്സ് മോഡ് മഴക്കാലത്ത് ഉപയോഗിക്കുന്നതു സൂക്ഷിച്ചുവേണം.

English Summary:

Everything You Need to Know About Servicing an EV

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT