ഒരുപാടു പേരുടെ ഓർമകളുറങ്ങുന്ന ഒരിടമാണ് ഡൽഹി പൃഥ്വിരാജ് റോഡിലെ ക്രിസ്ത്യൻ സെമിത്തേരി. നിരന്നു കിടക്കുന്ന കല്ലറകൾക്കിടയിൽ മറവിയിലേക്കു മായാൻ മടിച്ചു നിൽക്കുന്ന തുരുത്തു പോലെ ഒറ്റയ്ക്കൊരു കുഴിമാടം. പൊട്ടിയടർന്നു തുടങ്ങിയ കോൺക്രീറ്റ് കല്ലറയ്ക്കു മുന്നിലെ നിറം മങ്ങിയ വെള്ള മാർബിളിൽ ഇങ്ങനെയെഴുതിയിരിക്കുന്നു: Stella of Mudge 1904–1984 a fable അതെ, അക്ഷരാർഥത്തിൽ ഒരു കെട്ടുകഥയായിരുന്നു സ്റ്റെല്ലയുടെ ജീവിതം.

ഒരുപാടു പേരുടെ ഓർമകളുറങ്ങുന്ന ഒരിടമാണ് ഡൽഹി പൃഥ്വിരാജ് റോഡിലെ ക്രിസ്ത്യൻ സെമിത്തേരി. നിരന്നു കിടക്കുന്ന കല്ലറകൾക്കിടയിൽ മറവിയിലേക്കു മായാൻ മടിച്ചു നിൽക്കുന്ന തുരുത്തു പോലെ ഒറ്റയ്ക്കൊരു കുഴിമാടം. പൊട്ടിയടർന്നു തുടങ്ങിയ കോൺക്രീറ്റ് കല്ലറയ്ക്കു മുന്നിലെ നിറം മങ്ങിയ വെള്ള മാർബിളിൽ ഇങ്ങനെയെഴുതിയിരിക്കുന്നു: Stella of Mudge 1904–1984 a fable അതെ, അക്ഷരാർഥത്തിൽ ഒരു കെട്ടുകഥയായിരുന്നു സ്റ്റെല്ലയുടെ ജീവിതം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുപാടു പേരുടെ ഓർമകളുറങ്ങുന്ന ഒരിടമാണ് ഡൽഹി പൃഥ്വിരാജ് റോഡിലെ ക്രിസ്ത്യൻ സെമിത്തേരി. നിരന്നു കിടക്കുന്ന കല്ലറകൾക്കിടയിൽ മറവിയിലേക്കു മായാൻ മടിച്ചു നിൽക്കുന്ന തുരുത്തു പോലെ ഒറ്റയ്ക്കൊരു കുഴിമാടം. പൊട്ടിയടർന്നു തുടങ്ങിയ കോൺക്രീറ്റ് കല്ലറയ്ക്കു മുന്നിലെ നിറം മങ്ങിയ വെള്ള മാർബിളിൽ ഇങ്ങനെയെഴുതിയിരിക്കുന്നു: Stella of Mudge 1904–1984 a fable അതെ, അക്ഷരാർഥത്തിൽ ഒരു കെട്ടുകഥയായിരുന്നു സ്റ്റെല്ലയുടെ ജീവിതം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുപാടു പേരുടെ ഓർമകളുറങ്ങുന്ന ഒരിടമാണ് ഡൽഹി പൃഥ്വിരാജ് റോഡിലെ ക്രിസ്ത്യൻ സെമിത്തേരി. നിരന്നു കിടക്കുന്ന കല്ലറകൾക്കിടയിൽ മറവിയിലേക്കു മായാൻ മടിച്ചു നിൽക്കുന്ന തുരുത്തു പോലെ ഒറ്റയ്ക്കൊരു കുഴിമാടം. പൊട്ടിയടർന്നു തുടങ്ങിയ കോൺക്രീറ്റ് കല്ലറയ്ക്കു മുന്നിലെ നിറം മങ്ങിയ വെള്ള മാർബിളിൽ ഇങ്ങനെയെഴുതിയിരിക്കുന്നു:

Stella 

ADVERTISEMENT

of 

Mudge 

1904–1984

a fable

ADVERTISEMENT

അതെ, അക്ഷരാർഥത്തിൽ ഒരു കെട്ടുകഥയായിരുന്നു സ്റ്റെല്ലയുടെ ജീവിതം.

∙ ആരായിരുന്നു സ്റ്റെല്ല മഡ്ജ് ‌? 

ചക്രവർത്തിമാരുടെയും രാജ്ഞിമാരുടെയും പേരുകളിൽ ഒരുപാടു സ്മൃതികുടീരങ്ങളുണ്ട് ഡൽഹിയിൽ. പ്രാണപ്രേയസിമാരുടെ പേരിൽ ഭർത്താക്കൻമാർ പണികഴിപ്പിച്ച മിനാരങ്ങൾ. വീരശൂരൻമാരായ ഭർത്താക്കൻമാരുടെ ഖ്യാതി നൂറ്റാണ്ടുകൾപ്പുറവും നിലനിൽക്കാൻ ഭാര്യമാർ പണികഴിപ്പിച്ച കൊട്ടാര സമാനമായ കുടീരങ്ങൾ. അവയ്ക്കിടിയിലാണ് ഓർമകളിൽനിന്നു മായ്ച്ചു കളയാനെന്ന പോലെ ഒരു മൂലയിൽ സ്റ്റെല്ലയുടെ കല്ലറ. കാലപ്പഴക്കം കൊണ്ട് അതിന്റെ നടുഭാഗം ഇടിഞ്ഞു മണ്ണിനടിയിലായിരിക്കുന്നു. ഒരു രാജപത്നിയുടെ അന്ത്യവിശ്രമം ഇങ്ങനെയോ എന്നമ്പരന്നു പോകുന്ന കാഴ്ച.

ഡൽഹി പൃഥ്വിരാജ് റോഡിലെ ക്രിസ്ത്യൻ സെമിത്തേരിയിലെ സ്റ്റെല്ല മഡ്‌ജിന്റെ കല്ലറ (ചിത്രം: മനോരമ)

1904 ഒക്ടോബർ 13ന് ഇംഗ്ലണ്ടിലെ കെന്റ് കൗണ്ടിയിലെ ബെക്കൻഹാമിലായിരുന്നു സ്റ്റെല്ലയുടെ ജനനം. ആസ്റ്റില്ല ആലിസ് മഡ്ജ് എന്നാണ് ശരിയായ പേര്. ഈസ്റ്റ് ലണ്ടനിൽ പബ്ബ് നടത്തിയിരുന്ന എഡ്വേർഡ് ജോസഫ് മഡ്ജിന്റെ ആറു മക്കളിൽ മൂത്തവൾ. ചെറുപ്പത്തിൽതന്നെ ഫ്രഞ്ച് പഠിച്ച സ്റ്റെല്ല ബാലെയും ബാൾറൂം ഡാൻസും പഠിച്ചു. ലണ്ടനിലെ ഗ്വിൽഡ്ഹാൾ സ്കൂൾ ഓഫ് മ്യൂസിക്കിൽനിന്ന് പിയാനോയും ചെല്ലോയും പഠിച്ചു. മിസ് മക്‌ലാറൻസ് സ്കൂൾ ഓഫ് ഡാൻസിങ്ങിൽനിന്നു നൃത്തവും അഭ്യസിച്ചു.

ADVERTISEMENT

കൗമാര പ്രായത്തിൽതന്നെ ലണ്ടനിലെ ലിറ്റിൽ തിയറ്ററിൽ സ്റ്റെല്ലയ്ക്ക് അവസരം ലഭിച്ചു. അവർ പാരിസിൽ ഒരു കലാവിരുന്നു സംഘടിപ്പിച്ചപ്പോൾ സ്റ്റെല്ലയും ഉൾപ്പെട്ടിരുന്നു. പ്രകടനം ഇഷ്ടപ്പെട്ട പാരിസിലെ പ്രശസ്തമായ കാബറെ ഹാൾ ‘ഫോളിസ് ബെർഗരെ’ തങ്ങളുടെ നൃത്ത സംഘത്തിലേക്കു ക്ഷണിച്ചു. അപ്പോൾ സ്റ്റെല്ലയ്ക്കു പ്രായം 18 തികയുന്നതേ ഉണ്ടായിരുന്നുള്ളൂ. അതോടെ പാരീസിലെ ധനാഢ്യൻമാർ പങ്കെടുക്കുന്ന കലാവിരുന്നുകളിൽ സ്റ്റെല്ലയുടെ നൃത്തം പേരെടുത്തു. 

∙ പരംജീത്തിന്റെ പരിണയം‌

1912ൽ കപൂർത്തലയിലെ രാജകുമാരൻ പരംജീത്ത് സിങ് ഭാര്യ ബൃന്ദയുമൊത്തു പാരിസ് സന്ദർശിച്ചപ്പോൾ സ്റ്റെല്ലയുടെ നൃത്തം കാണാനിടയായി. ഷോ കഴിഞ്ഞ് ഒരു വലിയ പൂച്ചെണ്ടുമായി അണിയറയിലെത്തി സ്റ്റെല്ലയെ അഭിനന്ദിച്ചാണ് അന്നദ്ദേഹം മടങ്ങിയത്. ആദ്യ കാഴ്ചയിൽതന്നെ സ്റ്റെല്ലയിൽ അനുരക്തനായ പരംജീത്ത് അന്നു മുതൽ സ്റ്റെല്ലയുടെ എല്ലാ നൃത്ത വേദികളുടെയും മുൻനിരയിൽ ഇടംപിടിച്ചു. ഒരിക്കൽ ലണ്ടനിലെ ഒരു റസ്റ്ററന്റിൽ സ്റ്റെല്ല പിയാനോ വായിച്ചപ്പോൾ മണിക്കൂറുകളോളം പരംജീത്ത് സിങ് അവരുടെ അരികിൽ മതിമറന്നു നിന്നു. അങ്ങനെ ഏറെ താമസിയാതെ അവർ പ്രണയത്തിലായി. 

പരംജീത്ത് സിങ്ങും സ്റ്റെല്ലയും (Photo Courtesy: UK Punjab Heritage Association)

കൂടുതൽ സമയവും ഇന്ത്യയിൽനിന്നു വിട്ടുനിന്ന പരംജീത്ത് സിങ് സ്റ്റെല്ലയ്ക്കൊപ്പമായിരുന്നു. ലോകത്തിലെതന്നെ ഏറ്റവും വലിയ ധനികരിലൊരാളായ തന്റെ പിതാവ് ജഗ്ജീത് സിങ് ഈ ബന്ധത്തെ എതിർക്കില്ലെന്നായിരുന്നു പരംജീത്തിന്റെ കണക്കുകൂട്ടൽ. ജഗ്ജീത്ത് സിങ്ങും പരംജീത്തിന്റെ മാതാവിനു പുറമെ സ്പാനിഷുകാരിയായ ഒരു നർത്തകിയെക്കൂടി രണ്ടാമതു വിവാഹം കഴിച്ചി‌ട്ടുണ്ടായിരുന്നു.

അച്ഛന്റെ ആശീർവാദത്തോടെ രണ്ടാം വിവാഹത്തിനൊരുങ്ങി പരംജീത്ത് സിങ് 1919ൽ സ്റ്റെല്ലയെ ഇന്ത്യയിലേക്കു കൊണ്ടു വന്നു. പക്ഷേ, കരുതിയതു പോലെയായിരുന്നില്ല കാര്യങ്ങൾ. ജഗ്ജീത് സിങ് ആ ബന്ധത്തിന് അനുമതി നൽകിയില്ല. 

തുടർന്ന് പരംജീത്ത് സിങ് ആ ബന്ധം വളരെ രഹസ്യമായി സൂക്ഷിക്കാനാഗ്രഹിച്ചു. എന്നാൽ, കാണുന്നവരോടെല്ലാം താൻ പുതിയ മഹാറാണിയാണെന്നു സ്റ്റെല്ല വീമ്പു പറഞ്ഞു. വിവരമറി‍ഞ്ഞ ജഗജീത് സിങ് കപൂർത്തലയിലെ കൊട്ടാരത്തിന്റെ പരിസരത്തു പോലും സ്റ്റെല്ലയെ കണ്ടുപോകരുതെന്നു കൽപനയിറക്കി. പക്ഷെ, പരംജീത്ത് കപൂർത്തലയിൽതന്നെ സ്റ്റെല്ല കോട്ടേജ് എന്ന പേരിൽ ഒരു വീട് പണിതു സ്റ്റെല്ലയെ താമസിപ്പിച്ചു. അക്കാലത്തു കോടിക്കണക്കിനു രൂപ വിലയുള്ള 'ടാൽബോട്ട്-ലാഗോ ടി150-സി-എസ്എസ് സ്‌പോർട്‌സ് കൂപ്പെ കാറാണ് പരംജീത്ത് സ്റ്റെല്ലയ്ക്കു സമ്മാനമായി നൽകിയത്. 

പരംജീത്തിൽനിന്ന് സമ്മാനമായി ലഭിച്ച കാറിനൊപ്പം സ്റ്റെല്ല (Photo Courtesy: UK Punjab Heritage Association)

സ്റ്റെല്ലയ്ക്കു വേണ്ടി പ്രത്യേകം പറഞ്ഞു ഡിസൈൻ ചെയ്ത് കസ്റ്റം മെയ്ഡ് ആയാണ് കാർ പുറത്തിറക്കിയത്. സ്റ്റെല്ലയാകട്ടെ തന്റെ വസ്ത്രങ്ങളുടെ നിറത്തിനിണങ്ങിയ വിധം കാറിന്റെ പെയിന്റ് അടിക്കടി മാറ്റി ഫോട്ടോഷൂട്ടുകളും നടത്തി. യൂറോപ്പിലും അമേരിക്കയിലും നിരവധി ഷോകളിൽ പങ്കെടുത്ത് ഒട്ടേറെ സമ്മാനങ്ങൾ സ്വന്തമാക്കിയ ഈ കാർ ഇപ്പോൾ അമേരിക്കയിലെ ദ് നെതർകട്ട് കലക്‌ഷന്‍ മ്യൂസിയത്തിലുണ്ട്. ഇന്ത്യയിലും അമേരിക്കയിലും ഇംഗ്ലണ്ടിലുമായി ആഡംബര ജീവിതം നയിച്ച ദമ്പതികൾ കപൂർത്തല രാജവംശത്തിന്റെ ഖജനാവിലെ വലിയൊരു പങ്കും ആ വഴിക്കു ധൂർത്തടിച്ചിരുന്നു.

ബൃന്ദ ദേവി (Photo: Wikimedia Commons)

∙ ബൃന്ദയെന്ന രാജകുമാരി

ഹിമാചൽ പ്രദേശിൽ ജബ്ബലിലെ രാജാവായിരുന്ന റാണ കരംചന്ദിന് രണ്ടാം ഭാര്യയിലുണ്ടായ മകളായിരുന്നു പരംജീത്തിന്റെ ആദ്യ ഭാര്യ ബൃന്ദ. പരംജിത്തിന് 9 വയസ്സുള്ളപ്പോഴാണ് 7 വയസ്സുകാരി ബൃന്ദയുമായുള്ള വിവാഹം ഉറപ്പിക്കുന്നത്. പരംജീത്തിന്റെ അച്ഛൻ ജഗ്ജീത് സിങ് ബൃന്ദയെ പാരിസിലയച്ചു പഠിപ്പിച്ചു. പാരിസിനോടും ഫ്രഞ്ചു ഭാഷയോടും കടുത്ത ആരാധാനയുള്ള വ്യക്തിയായിരുന്നു ജഗ്ജീത് സിങ്. തന്റെ പഴ്സനേൽ ഡയറിയെഴുതിയിരുന്നതു പോലും ഫ്രഞ്ചിലായിരുന്നു. ബൃന്ദ ഉന്നത വിദ്യാഭ്യാസം നേടി ഇന്ത്യയിലേക്കു മടങ്ങിയ ഉടൻ ആഘോഷമായി ഇരുവരുടെയും വിവാഹം നടത്തി. അവർക്കു മൂന്നു പെൺമക്കളുണ്ടായി.

∙ പണത്തിനു മീതെ പരാക്രമം

ബൃന്ദയ്ക്കും പരംജീത്തിനും ആൺകുട്ടികളില്ലാതിരുന്നതുകൊണ്ട് മകനെ വീണ്ടും വിവാഹം കഴിപ്പിക്കാൻ ജഗജീത് സിങ് തീരുമാനിച്ചു. ഹിമാചൽ പ്രദേശിലെ കാംഗ്രയിൽനിന്ന് അനുയോജ്യയായ ഒരു രജപുത്ര രാജകുമാരിയെ കണ്ടെത്തുകയും ചെയ്തു. പക്ഷേ, സ്റ്റെല്ലയുമായുണ്ടായിരുന്ന ബന്ധത്തിനപ്പുറം മറ്റൊരു വിവാഹം കഴിപ്പിക്കാനുള്ള പിതാവിന്റെ നിർബന്ധത്തിന് പരംജീത്ത് വഴങ്ങിയില്ല. ഒടുവിലൊരു പോംവഴിയായി ജഗജീത് സിങ് കണ്ടെത്തിയത് സ്റ്റെല്ലയെയാണ്. കാംഗ്രയിലെ രാജകുമാരി ലീലാവതിയുമായി അടുത്തിടപഴകാനും വിവാഹം  കഴിക്കാനും പരംജീത്തിനെ നിർബന്ധിക്കണമെന്ന് ജഗ്ജീത് സിങ് സ്റ്റെല്ലയോട് ആവശ്യപ്പെട്ടു. 

ജഗ്‌ജീത് സിങ് (Photo: Wikimedia Commons)

കൗശലക്കാരിയായ സ്റ്റെല്ല കോടിക്കണക്കിനു രൂപയാണു പ്രതിഫലം ചോദിച്ചത്. അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അങ്ങനെ സ്റ്റെല്ലയുടെ കൂടി നിർബന്ധത്തിനു വഴങ്ങി പരംജീത്ത് സിങ് ലീലാവതിയെ വിവാഹം ചെയ്തു. അതിനിടെ ഒരിക്കൽ സ്റ്റെല്ലയുമായി വലിയ വഴക്കുണ്ടാക്കിയ പരംജീത്ത് പരിഭവിച്ച് ലീലാവതിയുടെ അടുത്തേക്കു പേയി കുറച്ചു ദിവസം താമസിച്ചു. ഏറെ താമസിയാതെ അവർക്കു സുഖ്ജീത്ത് സിങ് എന്ന മകൻ പിറന്നു. ലീലാവതിയോടൊപ്പം അധികകാലം താമസിക്കാൻ പരംജീത്തിന്റെ മനസ്സനുവദിച്ചില്ല. അദ്ദേഹം വീണ്ടും സ്റ്റെല്ലയുമായുള്ള ബന്ധം തുടർന്നു. 

സ്റ്റെല്ലയാകട്ടെ കൊട്ടാരത്തിലും പരംജീത്തിന്റെ മേലും തനിക്കുള്ള ആധിപത്യം കൂടുതൽ ശക്തമാക്കി. കപൂർത്തലയുടെ ഖജനാവിൽനിന്നും കോടികൾ സ്വിസ്, ഇംഗ്ലിഷ്, ഫ്രഞ്ച് ബാങ്ക് അക്കൗണ്ടുകളിലേക്കൊഴുകി. ഈ അക്കൗണ്ടുകളുടെയൊന്നും വിശദ വിവരങ്ങൾ സ്റ്റെല്ലയ്ക്കല്ലാതെ മറ്റാർക്കും അറിയുകയുമില്ലായിരുന്നു.

‌സ്വർണത്തിന്റെ സിഗരറ്റ് ഹോൾ‍ഡറുകളും രാജമുദ്രയുള്ള വെള്ളിപ്പാത്രങ്ങളും ഉൾപ്പെടെയുള്ള സ്റ്റെല്ലയുടെ മറ്റു സമ്പാദ്യങ്ങൾ ലോകപ്രശസ്തമായ ക്രിസ്റ്റീസ് ഓക്‌ഷൻ ഹൗസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ലേലത്തിനു വന്നിട്ടുണ്ട്.

∙ രാഞ്ജിയായി വാഴ്ച

‌1937ൽ പരംജീത്തും സ്റ്റെല്ലയും ഇന്ത്യ വിട്ടു. ഇംഗ്ലണ്ടിലെ ഒരു ഗുരുദ്വാരയിൽ വച്ചു വിവാഹിതരായി. സ്റ്റെല്ലയുടെ പേരുമാറ്റി നരീന്ദർ കൗർ എന്നാക്കി. അങ്ങനെ സ്റ്റെല്ല മഡ്ജ് പരംജീത്ത് സിങ്ങിന്റെ മൂന്നാമത്തെ ഭാര്യയായി. 1948ൽ പരംജീത്ത് സിങ് കപൂർത്തലയിലെ രാജാവായി അധികാരമേറ്റു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമായിരുന്നതുകൊണ്ട് കപൂർത്തല എന്ന നാട്ടുരാജ്യത്തിന്റെ പ്രസക്തി ഇല്ലാതായിരുന്നു. എങ്കിലും അത്യാഡംബരത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ പരംജീത്ത് രാജാവായി അധികാരമേറ്റു. ഒപ്പം സ്റ്റെല്ല രാജ്ഞിയുമായി. ചടങ്ങിലേക്കായി സ്റ്റെല്ലയുടെ വസ്ത്രങ്ങൾ രൂപകൽപന ചെയ്തത് ലോക പ്രശസ്ത ഡിസൈനർമാരായ കാർട്ടിയർ ആയിരുന്നു. 

സ്റ്റെല്ല മഡ്ജിന്റെ കല്ലറ (ചിത്രം: മനോരമ)

∙ പരംജീത്തിന്റെ പതനം

1955 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യം പാടേ ക്ഷയിച്ച് രോഗക്കിടക്കയിലായി. അതിനോടകം ആംഡബരത്തിന്റെയും ധൂർത്തിന്റെയും പേരിൽ സ്റ്റെല്ല കുപ്രസിദ്ധി നേടിയിരുന്നു. കപൂർത്തല രാജവംശത്തിന്റെ സ്വർണവും വജ്രവും അടക്കം വിലപിടിപ്പുള്ള പലതും അവർ കൈവശപ്പെടുത്തി. പരംജീത്തിന്റെ അവസാന കാലങ്ങളിൽ ആദ്യ ഭാര്യ ബൃന്ദയും ബന്ധുക്കളും അദ്ദേഹത്തിന്റെ പരിചരണം ഏറ്റെടുത്തു. സ്റ്റെല്ലയെ അദ്ദേഹത്തിൽനിന്ന് അവർ പരമാവധി അകറ്റി നിർത്തി. പരംജീത്ത് മരിച്ചതോടെ സ്റ്റെല്ലയെ കൊട്ടാരത്തിൽനിന്നു തന്നെ പുറത്താക്കി.

∙ അധഃപതനത്തോടെ അന്ത്യം

ഇംഗ്ലണ്ടിലേക്കു മടങ്ങിയ സ്റ്റെല്ല ഏറെത്താമസിയാതെ വീണ്ടും ഇന്ത്യയിലേക്കുതന്നെ തിരിച്ചെത്തി. ഡൽഹി ഡിഫൻസ് കോളനിയിലെ വസതിയിലായിരുന്നു കുറച്ചു കാലം താമസിച്ചിരുന്നത്. 1957 ആയതോടെ ഡൽഹിയിലെ താമസം അവർക്കു മടുത്തു. പിന്നീട് ഷിംലയിലേക്കു മാറി. സെസിൽ എന്ന ഹോട്ടലിലായിരുന്നു താമസം. കടുത്ത മദ്യപാനവും അച്ച‌ടക്കമില്ലാത്ത ജീവിതവുമായിരുന്ന ഷിംലയിൽ. ട്രോളി നിറയെ മദ്യക്കുപ്പികളും മറ്റു സാധനങ്ങളുമായി മാൾ റോഡിലൂടെ പോകുന്ന സ്റ്റെല്ല പലപ്പോഴും താമസ സ്ഥലത്തേക്കുള്ള വഴി തെറ്റി അലഞ്ഞു നടന്നു. പ്രായം 60 പിന്നിട്ടതോടെ അവരുടെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി. 

ഡൽഹി പൃഥ്വിരാജ് റോഡിലെ ക്രിസ്ത്യൻ സെമിത്തേരിയിലെ സ്റ്റെല്ലയുടെ കല്ലറ (ചിത്രം: മനോരമ)

ഒരു ദിവസം ഹോട്ടൽ മുറിയിൽ കാൽ വഴുതി വീണ് ദിവസങ്ങളോളം അബോധാവസ്ഥയിൽ കിടന്നു. ഹോട്ടലുകാർ അറിയിച്ചതനുസരിച്ച് പൊലീസ് വന്നു വാതിൽ തുറന്നപ്പോഴാണ് ബോധംകെട്ടു കിടക്കുന്ന സ്റ്റെല്ലയെ കണ്ടത്. അവർ അവരെ ഷിംലയിലെ ഒരു ആശുപത്രിയിലേക്കു മാറ്റി. ദിവസം ചെല്ലുന്തോറും ആരോഗ്യവസ്ഥ ഗുരുതരമായിക്കൊണ്ടിരിക്കുന്നു. ഒടുവിൽ ഡൽഹി സെന്റ് സ്റ്റീഫൻസ് ആശുപത്രിയിലേക്കു മാറ്റി. 1984 ഫെബ്രുവരി 23ന് ഡൽഹിയിൽ വച്ച് 79–ാമത്തെ വയസ്സിൽ സ്റ്റെല്ല ലോകത്തോടു വിട പറഞ്ഞു. 

1997ൽ സ്റ്റെല്ല മഡ്ജിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു ഇംഗ്ലിഷ് ടെലിവിഷൻ ‘ഫോർ ലവ് ആൻഡ് മണി’ എന്ന പേരിൽ ഒരു പരമ്പര ഇറക്കിയിരുന്നു. ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യം അപ്പോഴും ബാക്കിയാണ്. കപൂർത്തല രാജകുടുംബത്തിൽനിന്ന് സ്റ്റെല്ല കൈക്കലാക്കിയ കണക്കില്ലാത്ത സ്വത്തുക്കൾ എവിടേക്കാണു മാറ്റിയത്? കോടിക്കണക്കിനു രൂപയുണ്ടായിരുന്ന അവരുടെ ബാങ്ക് അക്കൗണ്ടുകൾ എവിടെയാണ്? ആ പണത്തിന് എന്തു സംഭവിച്ചു? അതിന്റെ ഉത്തരവും നിശ്ശബ്ദമായി സ്റ്റെല്ലയുടെ കല്ലറയിൽ ഇന്നും അന്ത്യവിശ്രമം കൊള്ളുന്നു.

English Summary:

Life of Stella Mudge: From Parisian Dancer to Indian Queen