അന്നൊരു തിരഞ്ഞെടുപ്പു ദിവസമായിരുന്നു. അന്നാണ് കൊച്ചി നെതർലാൻഡ്സിന്റെ നിലവാരത്തിലേക്ക് ഉയർന്നത്. രാവിലെ മുതൽ പെയ്ത മഴയിൽ വോട്ടർമാരടക്കം പുറത്തിറങ്ങാൻ ബുദ്ധിമുട്ടി. മണിക്കൂറുകൾക്കുള്ളിൽ കൊച്ചി നഗരത്തിലുടനീളം വെള്ളക്കെട്ടുകളായി. പോളിങ് ബൂത്തുകൾ പോലും വെള്ളത്തിലായി. വൈദ്യുതി നിലച്ചു. മഴ നിർത്താതെ പെയ്താൽ നഗരം മൂടുമെന്ന അവസ്ഥ. കലക്ടർ അടക്കമുള്ള ജില്ലാ ഭരണകൂടത്തിനാണെങ്കിൽ തിരഞ്ഞെടുപ്പിന്റെ തിരക്കിൽ നിന്നു തിരിയാൻ സമയമില്ല. തിരഞ്ഞെടുപ്പു സമയം കഴിഞ്ഞതോടെ ആലപ്പുഴ നിന്ന് ബാഹുബലി മോട്ടോർ പമ്പുകൾ കൊണ്ടുവന്ന് അഗ്നിശമന സേന വെള്ളം പമ്പു ചെയ്തു തുടങ്ങി. അങ്ങനെ നഗരത്തെ മൂടാൻ നിന്ന വെള്ളം നാലു മണിക്കൂറുകൾ കൊണ്ട് കായലിലേക്കൊഴുക്കി. അങ്ങനെയാണ് കൊച്ചിയിൽ 'ഓപ്പറേഷൻ ബ്രേക്ക് ത്രൂ'വിന് തുടക്കമാകുന്നത്. തിരുവനന്തപുരത്ത് നടപ്പാക്കിയ 'ഓപ്പറേഷൻ അനന്ത'യ്ക്ക് സർക്കാർ രൂപം നൽകിയ കൊച്ചി രൂപം. അഞ്ചു വർഷം കഴിഞ്ഞു. 2024 മേയ് 22ന് വീണ്ടും മഴ. വൈകിട്ട് മൂന്നര-നാലു മണിയോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്നൊരു തിരഞ്ഞെടുപ്പു ദിവസമായിരുന്നു. അന്നാണ് കൊച്ചി നെതർലൻഡ്സിന്റെ ‘നിലവാര’ത്തിലേക്ക് ഉയർന്നത്. രാവിലെ മുതൽ പെയ്ത മഴയിൽ വോട്ടർമാരടക്കം പുറത്തിറങ്ങാൻ ബുദ്ധിമുട്ടി. മണിക്കൂറുകൾക്കുള്ളിൽ കൊച്ചി നഗരത്തിലുടനീളം വെള്ളക്കെട്ടുകളായി. പോളിങ് ബൂത്തുകൾ പോലും വെള്ളത്തിലായി. വൈദ്യുതി നിലച്ചു. മഴ നിർത്താതെ പെയ്താൽ നഗരം മൂടുമെന്ന അവസ്ഥ. കലക്ടർ അടക്കമുള്ള ജില്ലാ ഭരണകൂടത്തിനാണെങ്കിൽ തിരഞ്ഞെടുപ്പിന്റെ തിരക്കിൽ നിന്നു തിരിയാൻ സമയമില്ല. തിരഞ്ഞെടുപ്പു സമയം കഴിഞ്ഞതോടെ ആലപ്പുഴ നിന്ന് ‘ബാഹുബലി’ മോട്ടർ പമ്പുകൾ കൊണ്ടുവന്ന് അഗ്നിരക്ഷാ സേന വെള്ളം പമ്പു ചെയ്തു തുടങ്ങി. അങ്ങനെ നഗരത്തെ മൂടാൻ നിന്ന വെള്ളം നാലു മണിക്കൂറുകൾ കൊണ്ട് കായലിലേക്കൊഴുക്കി. അങ്ങനെയാണ് കൊച്ചിയിൽ 'ഓപ്പറേഷൻ ബ്രേക്ക് ത്രൂ'വിന് തുടക്കമാകുന്നത്. തിരുവനന്തപുരത്ത് നടപ്പാക്കിയ 'ഓപ്പറേഷൻ അനന്ത'യ്ക്ക് സർക്കാർ രൂപം നൽകിയ കൊച്ചി രൂപം.

അഞ്ചു വർഷം കഴിഞ്ഞു. 2024 മേയ് 22ന് വീണ്ടും മഴ. വൈകിട്ട് മൂന്നര-നാലു മണിയോടെ തുടങ്ങിയ മഴ ഏഴു മണിയോടെ ഒന്നു ശമിക്കുമ്പോൾ കൊച്ചി വീണ്ടും വെള്ളക്കെട്ടിലായി. റോഡുകൾ പുഴകളായി. ഓടയും റോഡും തിരിച്ചറിയാൻ കഴിയാതെ ജനം കഷ്ടപ്പെട്ടു. വാഹനഗതാഗതം നിലച്ചു, താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിലായി. കുന്നിൻപുറത്തെ ഇൻഫോപാർക്കും മുങ്ങി. ഐടി കമ്പനികളുടെ ഓഫിസുകളിൽ വരെ വെള്ളം കയറി. കൊച്ചി പഴയ കൊച്ചിയല്ലെന്ന് പറഞ്ഞത് വെറുതെ ആയില്ല.

കൊച്ചി കലൂരിലെ വെള്ളക്കെട്ട്. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

20നു പെയ്ത മഴയിൽത്തന്നെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിലായിരുന്നു. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തെ കടകളിലും ശാന്തിപുരം കോളനിയിലെ വീടുകളിലും വെള്ളം കയറി. പശ്ചിമ കൊച്ചിയിൽ റോഡും ഓടയും തിരിച്ചറിയാൻ വയ്യാത്ത വിധത്തിലായി. പള്ളിച്ചാൽ റോഡ് പൂർണമായും വെള്ളത്തിലായി. മട്ടാഞ്ചേരി ബസാറും മുങ്ങി. കടകളിൽ വെള്ളം കയറി അരിച്ചാക്കുകൾ ഉൾപ്പെടെ നനയുകയും ചെയ്തു. സീപോ‍ർട്ട്, എയർപോർട്ട് റോഡിൽ അൻപതോളം കാറുകളാണ് മുങ്ങിയത്. മഴ ശമിച്ചപ്പോൾ ആരോപണ മഴ തുടങ്ങി. എന്താണ് യഥാർഥത്തിൽ കൊച്ചിയുടെ പ്രശ്നം? എന്തുകൊണ്ടാണ് 'ഓപ്പറേഷൻ ബ്രേക്ക് ത്രൂ' ഉൾപ്പെടെയുള്ള പദ്ധതികൾ കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാകാത്തത്? ഇനി സ്പോഞ്ച് പദ്ധതി വന്നാൽ വല്ലതും നടക്കുമോ ?

പാലാരിവട്ടം റോഡ്, 2019ലെ മഴക്കാലകാഴ്ച (ഫയൽ ചിത്രം: മനോരമ)

∙ കൊച്ചിയെ മുക്കുന്നത് ഈ കനാലുകൾ; ബ്രേക്ക് ത്രൂ എവിടെ?

മുല്ലശ്ശേരി കനാൽ പോലെ തേവര-പേരണ്ടൂർ കനാലിലെ ഒഴുക്ക് തടസ്സപ്പെട്ടതാണ് കൊച്ചി നഗരത്തിലുണ്ടാകുന്ന വെള്ളക്കെട്ടിന് പ്രധാന കാരണങ്ങളിലൊന്ന്. പലയിടത്തും കനാൽ കാണാൻ കഴിയാത്ത വിധം ആളുകളും വ്യാപാര സ്ഥാപനങ്ങളും കയ്യേറിയിട്ടുണ്ട്. കനാലിനു മുകളിൽ കെട്ടിടങ്ങൾ വരെയുള്ള സ്ഥലങ്ങളുണ്ട്. മിക്ക ഭാഗങ്ങളിലും നഗരത്തിലെ മാലിന്യം മുഴുവൻ അടിഞ്ഞിരിക്കുന്നു. ഇവിടെ ഈ മാലിന്യങ്ങളും കാലാകാലങ്ങളായി അടിഞ്ഞിരിക്കുന്ന ചെളിയും നീക്കം ചെയ്യുക മാത്രമല്ല, പലയിടത്തും കനാൽ വെട്ടിത്തെളിക്കേണ്ട സാഹചര്യം പോലുമുണ്ട്.

പേരണ്ടൂരിലും തേവരയിലുമാണ് കനാൽ കായലിലേക്കു ചേരുന്നത്. കനാലിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുക മാത്രമല്ല, ഇവയുടെ പ്രവേശനമുഖങ്ങളും വൃത്തിയാക്കേണ്ടതുണ്ട്. റെയിൽവേയുടെ കലുങ്കുകളാണ് വെള്ളക്കെട്ടിന് കാരണമാകുന്നതെന്ന വിമർശനങ്ങളും നേരത്തേ മുതൽ ഉയരുന്നുണ്ട്. പലയിടത്തും ചെറിയ കലുങ്കുകൾ പണിതാണ് റെയിൽവേ പാളമിട്ടിരിക്കുന്നത്. ഇവിടങ്ങളിലെ ചെളിയാകട്ടെ കോരിമാറ്റാറുമില്ല.

കൊച്ചി എംജി റോഡിലെ വെള്ളക്കെട്ട്. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

റെയിൽവേയുടെ കൈവശമുള്ള മേഖലകളിലെ കനാലുകളും കലുങ്കുകളും വൃത്തിയാക്കിയാൽ തന്നെ വെള്ളമൊഴുക്കിന് കുറേയെങ്കിലും പരിഹാരമാകും എന്ന അഭിപ്രായം ഇത്തവണയും ഉയർന്നിട്ടുണ്ട്. കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം എന്ന നിലയിലല്ല ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന് രൂപം നൽകിയിരിക്കുന്നത്. പൂർണമായും കലക്ടറുടെ കീഴിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് നടത്തുന്ന പ്രശ്നപരിഹാര മാർഗമാണിത്. വെള്ളക്കെട്ടിന് പരിഹാരം 50 ശതമാനം മാത്രമേ ഇതുകൊണ്ട് സാധ്യമാകൂ എന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്.

കാനകളുടെ പുനർനിർമാണം, കാനകൾക്കു കോൺക്രീറ്റ് സ്ലാബ്, ചെളി കോരി മാറ്റൽ, കാനകൾ തമ്മിൽ ബന്ധിപ്പിക്കൽ, കലുങ്കു നിർമാണം, റെയിൽവേ കലുങ്കുകളിലെ ചെളിനീക്കൽ, ഒഴുക്കിനു തടസ്സമായി നിൽക്കുന്ന കാര്യങ്ങൾ നീക്കം ചെയ്യൽ തുടങ്ങിയ പദ്ധതികളാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂ കൊണ്ട് ഉദ്ദേശിക്കുന്നത്. പദ്ധതിക്ക് ഇത്തവണത്തെയും കഴിഞ്ഞ ബജറ്റിലും 10 കോടി രൂപ വീതം അനുവദിച്ചു. ഏകദേശം 40 കോടി രൂപയോളം ഈ പദ്ധതിക്കായി ഇതുവരെ അനുവദിച്ചിട്ടുണ്ട് എന്നാണ് കണക്ക്. ഈ പണമെല്ലാം എവിടെപ്പോയി?

കൊച്ചി പനമ്പള്ളി നഗറിലെ വെള്ളക്കെട്ട്, 2019ലെ കാഴ്ച (ഫയൽ ചിത്രം: മനോരമ)

∙ കലക്ടറും കോർപറേഷനും ഉത്തവാദിത്തം എടുക്കുമോ?

ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്താനായി മേയ് 15ന് കലക്ടർ എൻഎസ്കെ ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘം നഗരത്തിലെ വിവിധ മേഖലകൾ സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. അമിക്കസ് ക്യൂറി അഡ്വ. ഗോവിന്ദ് പത്മനാഭൻ, കൊച്ചി കോർപറേഷൻ സെക്രട്ടറി വി. ചെൽസ സിനി, ദുരന്ത നിവാരണ ഡപ്യൂട്ടി കലക്ടർ വി.ഇ. അബ്ബാസ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. അമിക്കസ് ക്യൂറി ഈ സംഘത്തിൽ ഉൾപ്പെടുന്നതിന് കാരണമുണ്ട്. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് ഗാന്ധിനഗർ സ്വദേശിനി കെ.ജെ. ട്രീസ ഉൾപ്പെടെയുള്ളവർ ഹൈക്കോടതിയെ സമീപിച്ചതോടെയാണിത്. പിന്നാലെയാണ് കോടതി അമിക്കസ് ക്യൂറിമാരെ നിയമിച്ചത്.

കൊച്ചി കലൂർ സ്റ്റേഡിയത്തിനു മുന്നിലെ വെള്ളക്കെട്ട്. (ചിത്രം: മനോരമ)
ADVERTISEMENT

2023 ഒക്ടോബറിലുണ്ടായ വെള്ളക്കെട്ടിനു പിന്നാലെ ഹർജികൾ പരിഗണിക്കുമ്പോൾ കോടതി മൗനം പാലിച്ചാൽ എല്ലാം തിരിച്ചു വരുന്ന അവസ്ഥയാണെന്നും കോർപറേഷൻ കൃത്യമായി ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചിരുന്നു. യന്ത്ര സഹായത്തോടെ കാനകളും മറ്റും വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവായതിന്റെ സൽപേര് കോർപറേഷൻ ഏറ്റെടുത്തത് ചൂണ്ടിക്കാട്ടി, കലക്ടറും കോർപറേഷൻ സെക്രട്ടറിയും ഇക്കാര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂ എന്നും കോടതി പറഞ്ഞിരുന്നു. 2022 നവംബറിലാകട്ടെ, ഒറ്റ മഴയിൽ പോലും നഗരം മുങ്ങുമ്പോൾ കോടതിയും പഴി കേൾക്കുന്ന സാഹചര്യമാണെന്ന് ഹൈക്കോടതിക്ക് പറയേണ്ടി വന്നു. ഉന്നതാധികാര സമിതിയെ നിയോഗിച്ചുളള നടപടി ഉൾപ്പെടെ സാധ്യതകൾ പലതും പരിശോധിച്ചിട്ടും താഴേത്തട്ടിൽ മാറ്റം ഉണ്ടാകാതെ ഫലമില്ലെന്നു പറഞ്ഞ കോടതി, ഈ കേസ് ഇനി പരിഗണിക്കണോ എന്നു പോലും ഒരു ഘട്ടത്തിൽ ചോദ്യമുയർത്തിയിരുന്നു.

∙ നനഞ്ഞു പോയോ സ്പോഞ്ച് നഗരം പദ്ധതിയും

കേരളത്തിലെ പ്രളയം നിയന്ത്രിക്കാനും മഴവെള്ളം സംഭരിക്കാനും സംസ്ഥാന സർക്കാർ ആവിഷ്കരിച്ചതായിരുന്നു 'സ്പോഞ്ച് നഗരം' പദ്ധതി. കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളായിരുന്നു പദ്ധതി നടപ്പാക്കാൻ സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ജലാശയങ്ങളിൽ നിന്ന് നിശ്ചിത അകലത്തിൽ വരെ മാത്രം നിർമാണ പ്രവർത്തനങ്ങൾ, വെള്ളമൊഴുക്കിന് തടസ്സമില്ലാത്ത രീതിയിൽ റോഡുകളുടേയും പാലങ്ങളുടേയും നിർമാണം, മലിനജലവും മഴവെള്ളവും ഒഴുക്കാൻ പ്രത്യേക സംവിധാനം തുടങ്ങിയ പ്രകൃതിദത്ത സംവിധാനങ്ങളാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. അധികജലം വലിച്ചെടുത്ത് ജലാശയങ്ങളിലേക്കും ജലത്തെ ഉൾക്കൊള്ളാൻ കഴിയുന്ന പ്രദേശങ്ങളിലേക്കും വഴി തിരിച്ചുവിടുന്നതും ഇതിന്റെ ഭാഗമാണ്.

കൊച്ചി എംജി റോഡിലെ വെള്ളക്കെട്ട്. (Photo Arranged)

ജലത്തെ കൂടുതലായി ഉൾക്കൊള്ളുന്ന തുറസ്സായ സ്ഥലങ്ങള്‍, പുല്‍ത്തകിടികള്‍, ജലാശയങ്ങള്‍, റസിഡന്‍ഷ്യല്‍ പാര്‍ക്കുകള്‍, പബ്ലിക് പാർക്കുകള്‍, മരങ്ങള്‍, തടാകങ്ങള്‍, നീര്‍ച്ചാലുകള്‍ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ആവാസ വ്യവസ്ഥ സൃഷ്ടിക്കൽ കൂടിയാണിത്. എന്നാൽ കൊച്ചി ഇതിന് നിലവിലെ സാഹചര്യത്തിൽ സജ്ജമാണോ എന്ന ചോദ്യവും ഉയരുന്നു. ഇക്കാര്യത്തെക്കുറിച്ച് പഠിക്കാൻ കേരളത്തിൽ നിന്നുള്ള വിദഗ്ധ സംഘം 2023ൽ ഫ്രാൻസിൽ പോയിരുന്നു. കൊച്ചിയിൽ പെയ്യുന്ന മഴവെള്ളത്തെ ഉൾക്കൊള്ളാൻ സാധിക്കുന്ന ജലാശയങ്ങളും ചതുപ്പു നിലങ്ങളും ഏറെയുണ്ട് എന്നതുകൊണ്ടുതന്നെ ഇത് പ്രാവർത്തികമാക്കാൻ സാധിക്കും എന്ന വിലയിരുത്തലാണ് തുടക്കത്തിൽ തന്നെയുണ്ടായത്. അതിനു പക്ഷേ, കനാലുകളും ജലാശയങ്ങളും കയ്യേറിയുള്ള നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും സകല മാലിന്യങ്ങളും കൊണ്ടു വന്നു തള്ളാനുള്ള സ്ഥലമായി ഇവയെ കാണാതിരിക്കുകയുമാണ് വേണ്ടത്.

∙ വരുന്നുണ്ട് പദ്ധതികൾ, എന്നിട്ടോ...!

എന്താണ് കൊച്ചിയിലെ പ്രശ്നം? ‘‘മൂന്നര മണിക്കൂർ മഴ നിർത്താതെ പെയ്താൽ കൊച്ചി പോലെ താഴ്ന്ന ഒരു പ്രദേശത്ത് വെള്ളക്കെട്ടുണ്ടാകുന്നത് തടയുക എളുപ്പമല്ല. പ്രത്യേകിച്ച് വേലിയേറ്റ സമയം കൂടിയാണെങ്കിൽ. മഴയുടെ പാറ്റേൺ മാറിയിരിക്കുന്നു. വലിയ തോതിൽ കുറേയേറെ സമയം മഴ പെയ്യുകയും വേലിയേറ്റവും ഒരുമിച്ച് വരുന്നതോടെ അത് തടയുക എഴുപ്പമല്ല. മഴ പെയ്യുമ്പോൾ തോട്ടിലേക്ക് വെള്ളം പോകും. എന്നാൽ ആ വെള്ളം തിരിച്ചു കയറുന്ന അവസ്ഥയാണ് അപ്പോഴുണ്ടാകുന്നത്’’– മേയർ അനിൽ കുമാർ പറയുന്നു.

എംജി റോഡിന്റെ ഓട അശാസ്ത്രീയമാണ് നിർമിച്ചിരിക്കുന്നത്. വെള്ളത്തിന്റെ ഒഴുക്കിന് അനുസരിച്ചല്ല ഇത് ചെയ്തിരിക്കുന്നത്. റോഡിൽ വീഴുന്ന വെള്ളം ഈ ഓടകളിലേക്ക് പോകുന്നില്ല. മെട്രോ കോർപറേഷനാണ് നിർമിച്ചത്. 

മേയർ അനിൽകുമാർ

‘‘എംജി റോഡിലെ മോട്ടോർ പമ്പ് കേടായി. 2024 മാർച്ചിലാണ് പണിമുടക്കിയത്. പകരം മോട്ടർ കൊണ്ടുവന്നു. ഒരു മിനി സക്‌‌‌ഷൻ കം ജെറ്റിങ് മെഷീൻ, വലിയ തോടുകളിൽ അടിഞ്ഞു കൂടുന്ന മാലിന്യവും പായലും നീക്കാൻ കഴിയുന്ന ആംബിയസ് വീഡ് ഹാർവെസ്റ്റർ, കനാലുകളിലെ ചെളി നീക്കം ചെയ്യാനുള്ള സിൽറ്റ് പുഷർ എന്നീ യന്ത്രങ്ങൾക്ക് ഓർഡർ നൽകി. മുല്ലശ്ശേരി കനാൽ വൃത്തിയാക്കും. മുല്ലശ്ശേരി കനാൽ വൃത്തിയാക്കാതെ വെള്ളക്കെട്ട് നിയന്ത്രിക്കുക എളുപ്പമല്ല. ഇതെല്ലാം പരിഹരിക്കണമെങ്കിൽ കനാൽ പുനരുദ്ധാരണ പദ്ധതി തന്നെ നടപ്പാക്കേണ്ടി വരും’’– മേയർ പറയുന്നു. ഈ പദ്ധതികൾ നടക്കുമോ? പ്രതിപക്ഷം പറയുന്നതു കൂടി കേൾക്കാം.

കൊച്ചി കലൂരിലെ വെള്ളക്കെട്ട്. (ചിത്രം: മനോരമ)

മഴക്കാല പൂര്‍വ ശുചീകരണം കോർപറേഷൻ നടത്താത്തതാണ് പ്രശ്നമെന്നാണ് കൊച്ചി കോർപറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറയുന്നത്. ‘‘പെട്ടിയും പറയും വർക്ക് ഓർഡർ പോലും കൊടുക്കാതെയാണ് 80 ശതമാനം പ്രവ‍‌ൃത്തി പൂർത്തിയായെന്ന് പറയുന്നത്. സക്‌ഷൻ ആൻഡ് ജെറ്റിങ് മെഷീൻ കേടായിട്ട് നന്നാക്കിയിട്ട് പോലുമില്ല’’. മുല്ലശ്ശേരരി കനാലിന്റെ പണികൾ പൂർത്തിയാക്കാത്തതാണ് നഗരത്തിലെ വെള്ളക്കെട്ടിന്റെ പ്രധാന പ്രശ്നങ്ങളിലൊന്നെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി അരിസ്റ്റോട്ടിലും കുറ്റപ്പെടുത്തുന്നു.

English Summary:

Kochi Waterlogging Crisis: Issues and Proposed Solutions