ധ്യാനിനെ തല്ലാനോടിച്ച ‘ഗുസ്തിക്കാരൻ’; ജിമ്മിൽ കയറാൻ വ്യോമസേനയിലേക്ക് ‘പറന്ന’ മസിൽമാൻ; കണ്ണൂരിന്റെ കൃഷ്ണൻ നമ്പ്യാർ
‘വർഷങ്ങൾക്കു’ ശേഷം എന്ന ചിത്രം വിനീത് ശ്രീനിവാസന്റെ വർഷങ്ങളുടെ സ്വപ്നമാണ്. ധ്യാൻ ശ്രീനിവാസന്റെയും നിവിൻപോളിയുടെയും റീ ലോഞ്ചിങ്. എന്നാൽ മറ്റൊരാളുടെയും കൂടി ലോഞ്ചിങ് ആയിരുന്നു അത്. ലോഞ്ചിങ് മാത്രമല്ല, ജീവിത സാഫല്യം, ആഗ്രഹപൂർത്തീകരണം അങ്ങനെ എന്തുപറഞ്ഞാലും തികയാത്തത്ര സന്തോഷം. പടം തകർത്തോടിയപ്പോൾ സന്തോഷം നിറഞ്ഞത് ഡൽഹിയിൽക്കൂടിയാണ്. അതെന്താപ്പാ അങ്ങനെ എന്ന് കണ്ണൂർ ഭാഷയിൽത്തന്നെ ചോയിക്കണം. ധ്യാൻ ശ്രീനിവാസന്റെയും ശ്രീനിവാസന്റെയുമൊക്കെ കണ്ണൂർ ചുവയിലുള്ള സംഭാഷണം അതേപടിയെത്തുന്നത് സിനിമയിലെ ഉണ്ണിമാഷിലുമാണ്. ഉണ്ണിമാഷായി അഭിനയിച്ചയാൾക്ക് സിനിമയിലും ജീവിതത്തിലും ആദ്യ ചായ്‌വ് കണ്ണൂർ ഭാഷയോടുതന്നെ. ആദ്യസീനുകളിൽ വേണുവിനെ അറഞ്ഞിട്ടു തല്ലുന്ന... 'ആരിക്കും ഇഷ്ടല്ല അച്ഛന' എന്ന് നാടകത്തിനെത്തുമ്പോൾ ധ്യാൻ ശ്രീനിവാസൻ പറയുന്ന, ഉണ്ണിമാഷ് എന്ന വേണുവിന്റെ അച്ഛൻ. ഗുസ്തിക്കാരനായ, കടുപ്പക്കാരനായ അച്ഛൻ. കണ്ടവരൊക്കെ ചോദിച്ചു ഇതാരപ്പാ ഈ മസിൽമാൻ.... ഇനി ശരിക്കും ഗുസ്തിക്കാരനാണോ, ഈ പ്രായത്തിൽ ഇത്ര മസിലുണ്ടാവുമോ.... അല്ല ഇനി ഇയാൾക്ക് നല്ല പ്രായമുണ്ടോ... ശ്രീനിവാസന്റെ പിതാവിന്റെ പേരാണ് ഉണ്ണിമാഷ് എന്നത് കഥയിലെ വേറൊരു ട്വിസ്റ്റ്. ശ്രീനിവാസന്റെ, ഉണ്ണിമാഷിന്റെ നാടായ പാട്യത്തുനിന്ന് ഒരുമണിക്കൂറിൽ എത്താവുന്ന ദൂരത്താണു സിനിമയിലെ ഉണ്ണിമാഷിനെ അവതരിപ്പിച്ചയാളുടെ വീട്. ആളത്ര ചില്ലറക്കാരനല്ല. ബോഡി ബിൽഡിങ്ങിൽ ഇന്ത്യയിലെ മുൻനിര താരവും വ്യോമസേനാ ടീമിന്റെയടക്കം പരിശീലകനും സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറുമാണ്. പേര് കൃഷ്ണൻ നമ്പ്യാർ.

‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രം വിനീത് ശ്രീനിവാസന്റെ വർഷങ്ങളുടെ സ്വപ്നമാണ്. ധ്യാൻ ശ്രീനിവാസന്റെയും നിവിൻപോളിയുടെയും റീ ലോഞ്ചിങ്. എന്നാൽ മറ്റൊരാളുടെയും കൂടി ലോഞ്ചിങ് ആയിരുന്നു അത്. ലോഞ്ചിങ് മാത്രമല്ല, ജീവിത സാഫല്യം, ആഗ്രഹപൂർത്തീകരണം അങ്ങനെ എന്തുപറഞ്ഞാലും തികയാത്തത്ര സന്തോഷം. പടം തകർത്തോടിയപ്പോൾ സന്തോഷം നിറഞ്ഞത് ഡൽഹിയിൽക്കൂടിയാണ്. അതെന്താപ്പാ അങ്ങനെ എന്ന് കണ്ണൂർ ഭാഷയിൽത്തന്നെ ചോയിക്കണം. ധ്യാൻ ശ്രീനിവാസന്റെയും ശ്രീനിവാസന്റെയുമൊക്കെ കണ്ണൂർ ചുവയിലുള്ള സംഭാഷണം അതേപടിയെത്തുന്നത് സിനിമയിലെ ഉണ്ണിമാഷിലുമാണ്. ഉണ്ണിമാഷായി അഭിനയിച്ചയാൾക്ക് സിനിമയിലും ജീവിതത്തിലും ആദ്യ ചായ്‌വ് കണ്ണൂർ ഭാഷയോടുതന്നെ.
ആദ്യസീനുകളിൽ വേണുവിനെ അറഞ്ഞിട്ടു തല്ലുന്ന... 'ആരിക്കും ഇഷ്ടല്ല അച്ഛന' എന്ന് നാടകത്തിനെത്തുമ്പോൾ ധ്യാൻ ശ്രീനിവാസൻ പറയുന്ന, ഉണ്ണിമാഷ് എന്ന വേണുവിന്റെ അച്ഛൻ. ഗുസ്തിക്കാരനായ, കടുപ്പക്കാരനായ അച്ഛൻ. കണ്ടവരൊക്കെ ചോദിച്ചു ഇതാരപ്പാ ഈ മസിൽമാൻ.... ഇനി ശരിക്കും ഗുസ്തിക്കാരനാണോ, ഈ പ്രായത്തിൽ ഇത്ര മസിലുണ്ടാവുമോ.... അല്ല ഇനി ഇയാൾക്ക് നല്ല പ്രായമുണ്ടോ... ശ്രീനിവാസന്റെ പിതാവിന്റെ പേരാണ് ഉണ്ണിമാഷ് എന്നത് കഥയിലെ വേറൊരു ട്വിസ്റ്റ്. ശ്രീനിവാസന്റെ, ഉണ്ണിമാഷിന്റെ നാടായ പാട്യത്തുനിന്ന് ഒരുമണിക്കൂറിൽ എത്താവുന്ന ദൂരത്താണു സിനിമയിലെ ഉണ്ണിമാഷിനെ അവതരിപ്പിച്ചയാളുടെ വീട്. ആളത്ര ചില്ലറക്കാരനല്ല. ബോഡി ബിൽഡിങ്ങിൽ ഇന്ത്യയിലെ മുൻനിര താരവും വ്യോമസേനാ ടീമിന്റെയടക്കം പരിശീലകനും സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറുമാണ്. പേര് കൃഷ്ണൻ നമ്പ്യാർ.
∙ കഥ പറയുമ്പോൾ...
കഥ തുടങ്ങുന്നതു കേരളത്തിന്റെ വടക്കേയറ്റത്താണ്. കണ്ണൂരിലെ ഇരിങ്ങലെന്ന കൊച്ചുഗ്രാമം. വയലും കുളവും കുന്നുകളുമൊക്കെ ചിത്രമെഴുതുന്ന നാട്ടിലെ ഒരു സാധാരണകുടുംബത്തിൽ രണ്ടാമത്തെ മകന് പേരിട്ടു, കൃഷ്ണൻ എന്ന്. മകൻ വളരുമ്പോൾ അവനൊരു അധ്യാപകനാകണം, സ്ഥിരവരുമാനക്കാരനാവണം എന്നായിരുന്നു അച്ഛൻ അഞ്ചാംപുര കുഞ്ഞപ്പൻനമ്പ്യാർ എന്ന കൃഷിക്കാരന്റെ ആഗ്രഹം. മകന്റെ സ്വപ്നങ്ങളിൽ വിരിഞ്ഞുനിന്നത് പക്ഷേ കാരിരുമ്പിന്റെ കരുത്തുള്ള ഉടലായിരുന്നു. മസിലുകളായിരുന്നു. ബ്രൂസ്‍ലിയും മലയാളത്തിൽ നടൻ ജയനുമൊക്കെയായിരുന്നു പാഠപുസ്തകങ്ങൾ.
അന്നത്തെ മികച്ച കോഴ്സുകളായ ടൈപ്പും ഷോർട്ഹാൻഡും പഠിക്കാൻ വീട്ടിൽ നിന്നു വാങ്ങിയ പണവുമായി കൃഷ്ണൻപോയത് ജിംനേഷ്യത്തിലാണ്. പ്രീഡിഗ്രിക്കാലത്ത്. അധികാലം നീണ്ടില്ല അത്. വീട്ടിലറിഞ്ഞു. ജിംനേഷ്യം ഔട്ട്. പക്ഷേ ആഗ്രഹം ഔട്ടായില്ല. കഠിനവ്യായാമം വീട്ടിൽ കിട്ടുന്ന വസ്തുക്കൾവച്ച് തുടർന്നു. അങ്ങനെയിരിക്കെയാണു ഡിഗ്രി പഠനകാലത്താണ് സ്വപ്നങ്ങൾക്കു ചിറകുനൽകി ഒരാളെത്തുന്നത്. നാട്ടിൽ അവധിക്കുവന്ന വ്യോമസേനാ ഉദ്യോഗസ്ഥനാണു വ്യോമസേനയിലെ സൗകര്യങ്ങളെക്കുറിച്ചും മികച്ച ജിംനേഷ്യത്തെക്കുറിച്ചും പറയുന്നത്.
∙ വ്യോമസേനയെന്ന സ്വപ്നഭൂമിക
വിവരങ്ങൾ ശേഖരിച്ച് പിന്നെ കഠിന പരിശ്രമമായിരുന്നു. പ്രവേശന–മെഡിക്കൽ പരീക്ഷകൾ പാസായി. നല്ലൊരു ജോലിയെന്നത് അച്ഛനും അമ്മയ്ക്കുമൊക്കെ സന്തോഷം. 1984ൽ ട്രെയിനിങ് സെന്ററിൽ ചേർന്നു. ആദ്യ നിയമനം നാഗ്‌പുരിൽ. ചിട്ടയായ പരിശീലനം ജീവിതത്തിന്റെ ഭാഗമായി. കഠിനമായ വ്യായാമങ്ങൾപോലും ഇഷ്ടത്തോടെ ചെയ്യുന്ന പുതിയ ട്രെയിനി എല്ലാവർക്കും പ്രിയങ്കരനായി. എന്നാൽ ഒന്നുനോക്കാമെന്ന ആത്മവിശ്വാസവുമായി 1987ലെ നാഗ്‌പുർ ശരീരസൗന്ദര്യ പ്രദർശന മൽസരത്തിൽ പങ്കെടുത്തു.
ആദ്യശ്രമത്തിൽ തന്നെ ബെസ്‌റ്റ് പഴ്‌സണാലിറ്റി ഓഫ് നാഗ്‌പുർ! പവർ ലിഫ്റ്റിങ്ങിൽ ചാംപ്യൻ പട്ടവും കൂടെപ്പോന്നു. വാർത്തകളറിഞ്ഞ കമാൻഡിങ് ഓഫിസർ അഭിനന്ദനവുമായി പറന്നെത്തി. ഇനി ഞങ്ങളുണ്ട് കൂടെയെന്ന് ഉറപ്പിച്ച് അദ്ദേഹം മെസിലേക്ക് നിർദേശം നൽകി. കൃഷ്ണന് ദിവസവും ഒരു ലീറ്റർ പാലും ആറു മുട്ടയും. അതായിരുന്നു ആദ്യത്തെ അംഗീകാരം. ഒരുപാട് നേട്ടങ്ങളുടെ ആദ്യപടിയായിരുന്നു അത്. പുതിയ പയ്യന് ഭാവിയുണ്ടെന്നു കണ്ടെത്തിയ അന്നത്തെ പ്രശസ്ത മാരത്തൺ ഓട്ടക്കാരൻ എയർമാർഷൽ പി.വി. അയ്യർ ഇടപെട്ട് ഡൽഹിയിലേക്കു മാറ്റം അനുവദിച്ചു.
∙ ഡൽഹി, നേട്ടങ്ങളുടെ തലസ്ഥാനം
സ്വപ്നം സത്യമാവുകയായിരുന്നു ഡൽഹിയിൽ. ആഗ്രഹിച്ച പോലെ അത്യാധുനിക സൗകര്യങ്ങളുള്ള ഡൽഹിയിലെ ജിംനേഷ്യം കൃഷ്ണനെന്ന പയ്യനെ കൃഷ്ണൻ നമ്പ്യാർ എന്ന ബോഡിബിൽഡിങ് താരത്തിലേക്ക് ഉരുക്കിവാർത്തു. വിട്ടുവീഴ്ചയില്ലാത്ത പരിശീലനത്തിന്റെ ഫലമായി മസിലുകൾ സ്വപ്നംപോലെ ഉയർന്നു. സിക്സ്പാക്ക് ബോഡി സൗന്ദര്യമത്സരങ്ങളിൽ വെന്നിക്കൊടിപാറിച്ചു. പലതവണ ഡൽഹി ശരീര സൗന്ദര്യ മൽസരത്തിൽ ചാംപ്യനായി. വ്യോമസേനയിലെ മുഖ്യടീമിൽ വർഷങ്ങളോളം അംഗമായി.
ദേശീയ മൽസരങ്ങളിലും സർവീസസ് മത്സരങ്ങളിലും നല്ല പ്രദർശനം കാഴ്ചവച്ചു, വ്യോമസേനാ ടീമിന്റെ പരിശീലകനായി. ഇന്ത്യൻ ബോഡി ബിൽഡിങ് ഫെഡറേഷന്റെ ദേശീയ ജഡ്‌ജിങ് പാനലിലെത്തി. സ്‌തുത്യർഹ സേവനത്തിനുള്ള പ്രശംസാപത്രം രണ്ടുതവണ ലഭിച്ചു. 1989ൽ അവധിയിലായിരിക്കെ നടന്ന കേരള ബോഡി ബിൽഡിങ് മൽസരത്തിൽ ചാംപ്യനായി. മത്സരംകാണാൻ അച്ഛൻ കുഞ്ഞപ്പൻനമ്പ്യാരുമെത്തി. വിജയിച്ചുനിൽക്കുന്ന മകനെ മുറുകെ കെട്ടിപ്പിടിച്ച് അച്ഛൻ അഭിമാനംകൊണ്ടു, മകനും. അതിലേറെ എന്തുവേണം...
∙ ട്രെയിനറിലേക്ക് പുതിയ യാത്ര
ബോഡി ബിൽഡിങ്ങിൽ നേടാവുന്നതിന്റെ പരമാവധിയായെന്ന തോന്നൽ വന്നതോടെ പരിശീലനത്തിലായി കൂടുതൽ ശ്രദ്ധ. തനിക്കു കിട്ടിയ നേട്ടങ്ങൾ ഇനിയൊരു തലമുറയ്ക്കുകൂടി വേണമെന്ന ആഗ്രഹം. തുടർന്ന് 20 വർഷത്തെ വ്യോമസേന ജീവിതം അവസാനിപ്പിച്ചു . ഇന്റർനാഷനൽ സ്‌പോർട്‌സ് സയൻസ് അസോസിയേഷനിൽനിന്നു പഴ്‌സണൽ ഫിറ്റ്‌നസ് ട്രെയ്‌നറുടെ അംഗീകൃത കോഴ്‌സ് പാസായി. ആരോഗ്യം ജീവിതത്തിന്റെ ഭാഗമാക്കുന്നവരുടെ കാലമായിരുന്നു അത്. ഡൽഹിയിലെ പ്രമുഖരുടെ സ്വന്തം ട്രെയിനറാവാൻ അധികകാലം വേണ്ടിവന്നില്ല.
മുൻ പ്രധാനമന്ത്രി വി.പി. സിങ്ങിന്റെ കുടുംബ പരിശീലകനായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫാസ്‌റ്റ് ബൗളർ ആശിഷ് നെഹ്‌റ, എഴുത്തുകാരി അരുന്ധതി റോയ്, മുൻ മിസ് ഇന്ത്യയും ബോളിവുഡ് നടിയുമായ നേഹ ധൂപിയ, രാഹുൽ ദേവ്, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മകൻ നവ്‌നീത്, മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ മകൻ അജിത് ആന്റണി, ലക്ഷ്‌മൺ ഗ്രൂപ്പ്, ഭാരതീയ ഗ്രൂപ്പ് എറോസ് തുടങ്ങിയ വൻകിട വ്യവസായ സ്‌ഥാപനങ്ങളുടെ ഉടമസ്‌ഥർ... പട്ടികയ്ക്ക് നീളമേറെയാണ്.
എഴുത്തിന്റെ വഴികൾ
മസിൽ മാത്രമല്ല, കൃഷ്ണന്റെ മനസ്സിൽ എഴുത്തുമുണ്ടായിരുന്നു. കഥയും നോവലെറ്റുകളും എഴുതുമായിരുന്നു പണ്ട്. ആദ്യമായി അയച്ചുകൊടുത്ത കഥ ഡൽഹിയിൽനിന്നു പുറത്തിറങ്ങിയിരുന്ന ‘ന്യൂഡൽഹി ഇന്നിൽ’ പ്രസിദ്ധീകരിച്ചു. പിന്നീടു തുടർച്ചയായി ചെറുകഥകളും നോവലെറ്റുകളും വിവിധ പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചുവന്നു. 1991ൽ ഉത്തരേന്ത്യൻ യുവ എഴുത്തുകാർക്കായി ഡൽഹിയിലെ സാംസ്‌കാരിക സംഘടനയായ ജനസംസ്‌കൃതി സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിൽ ഒന്നാമതെത്തി. അക്കാലത്തു ശ്രീലങ്കയിൽ നടന്ന വംശീയ കലാപമായിരുന്നു കഥയുടെ ഇതിവൃത്തം
∙ വർഷങ്ങൾക്കു ശേഷം
നേട്ടങ്ങൾ തേടിയെത്തുമ്പോഴും ഉള്ളിൽ മറ്റൊരാളിരുന്ന് പറയുമായിരുന്നു, ഇതുമാത്രമല്ല നിന്റെ വഴിയെന്ന്. ആ സ്വരം പിന്തുടർന്ന് എത്തിയത് അഭിനയവഴിയിൽ. ടിക്ടോക്കിൽ തുടങ്ങി. ശ്രദ്ധിക്കപ്പെട്ടതോടെ ഡൽഹിയിലെ ചെറുകിട സംവിധായകരുടെ ഹിന്ദിയിലും മലയാളത്തിലുമുള്ള ഹ്രസ്വചിത്രങ്ങളിൽ വേഷങ്ങൾ തേടിയെത്തി. യുട്യൂബിൽ ചിത്രങ്ങൾ പലതും ഹിറ്റായതോടെ അഭിനയം കൂടി തന്റെ വഴിയെന്ന് ഉറപ്പിച്ചു. അങ്ങനെയാണ് ഓഡിഷനുകളിൽ പങ്കെടുത്തു തുടങ്ങിയത്.
ചന്ദ്രൻ നരിക്കോട് – അനീഷ് പിള്ള കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ശ്രീ മുത്തപ്പൻ’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട് കൃഷ്ണൻ നമ്പ്യാർ. എം മോഹനൻ, മഹാ സുബൈർ, രാകേഷ് മണ്ടോടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഒരു ജാതി ജാതകം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് ആദ്യം പങ്കെടുത്തത്. അതിന്റെ കാസ്റ്റിങ് ഡയറക്ടർ പ്രശാന്ത് പാട്യം ആണ് ‘കൃഷ്ണേട്ടാ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസനും കൂടി ഒരുക്കുന്ന ഒരു പടം വരുന്നുണ്ട് അതിൽ നായകനായ ധ്യാനിന്റെ അച്ഛൻ വേഷത്തിലേക്ക് ആളിനെ നോക്കുന്നുണ്ട്’ എന്നു പറയുന്നത്.
1970 കാലത്തെ ഗുസ്തിയൊക്കെ ചെയ്യുന്ന ഒരാളാണ് അവരുടെ കഥാപാത്രം. ഒന്ന് നോക്കുന്നോ എന്ന് ചോദിച്ചു. എന്നാൽപ്പിന്നെ ഓഡിഷനു പോയേക്കാം എന്നു കരുതി. പങ്കെടുത്തു. അവർക്കു വേണ്ടിയിരുന്നത് ഗുസ്തിക്കാരനായ കഥാപാത്രത്തെ ആയിരുന്നു. ഇത്ര മസിൽ വേണോ എന്നായിരുന്നു ഓഡിഷൻ നടത്തിയപ്പോൾ ഉണ്ടായ സംശയമെന്നു കൃഷ്ണൻ നമ്പ്യാർ ഓർക്കുന്നു. വിളിക്കാം എന്നു പറഞ്ഞത് ഉറപ്പെന്നു തന്നെ മനസ്സിലേറ്റിയാണു മടങ്ങിയത്. അന്നുമുതൽ കൃഷ്ണൻ നമ്പ്യാർ മനസ്സുകൊണ്ട് ഉണ്ണിമാഷായി. അഞ്ചുകിലോ ഭാരം കൂട്ടി. പരമ്പരാഗത ഗുസ്തിക്കാരുടെ ശരീരപ്രകൃതത്തിലേക്ക് സ്വയം മാറി. നടപ്പും എടുപ്പുമൊക്കെ അങ്ങനെയായി. അപ്പോഴാണ് വിളി വരുന്നത്. വിനീത് ശ്രീനിവാസൻ ഓഡിഷൻ വിഡിയോ കണ്ടു, ഇഷ്ടപ്പെട്ടു പോന്നോളൂ എന്ന്. അങ്ങനെ സിനിമ വാതിൽ തുറന്നു. കൃഷ്ണൻ നമ്പ്യാർ ഒട്ടും മടിക്കാതെ കയറിച്ചെന്നു.
ആദ്യമേ ഡയലോഗുകൾ നൽകിയിരുന്നില്ല. ഷൂട്ടിങ്ങിനു മുൻപാണു ഡയലോഗ് നൽകുന്നത്. ഹൃദയത്തിൽ തൊടുന്ന രീതിയിലായിരുന്നു വിനീത് ശ്രീനിവാസന്റെ പെരുമാറ്റം. അഭിനയിച്ചു തുടങ്ങിയപ്പോൾ പക്ഷേ ഉള്ളൊന്നു തുടിച്ചു. വേണു ഞാൻ തന്നെയല്ലേ എന്ന തുടിപ്പ്. പണ്ട് ജിമ്മിലേക്കു ക്ലാസ് കട്ട് ചെയ്തു പോയതിന് അച്ഛൻ കുഞ്ഞപ്പൻനമ്പ്യാർ തല്ലുന്നതും വഴക്കിടുന്നതും എല്ലാം മനസ്സിലേക്ക് ഓടിയെത്തി. അദ്ദേഹത്തിനും ഉണ്ടായിരുന്നു ഉണ്ണിമാഷിന്റെ അതുപോലെയൊരു വടി. തെങ്ങിൽ കെട്ടിയിടില്ല എന്നതുമാത്രമാണു വ്യത്യാസമെന്നും കൃഷ്ണൻ നമ്പ്യാർ ഓർക്കുന്നു.
സീൻ തുടങ്ങിയപ്പോൾ എന്ത്, എങ്ങനെ വേണമെന്നും നോട്ടമടക്കം എങ്ങനെ വേണമെന്നും കൂടെ നിന്നു വിനീത് പറഞ്ഞു തന്നു. ധ്യാൻ ശ്രീനിവാസനുമായുള്ള കോംബിനേഷൻ സീനുകൾ ടെൻഷൻ ഇല്ലാതെ ചെയ്യുവാൻ പറ്റിയത് ധ്യാനിന്റെ കൂടി നല്ല സഹകരണംകൊണ്ട് മാത്രമാണെന്ന് അദ്ദേഹം ഓർക്കുന്നുണ്ട്.
‘ഒരു ജാതി ജാതക’ത്തിനൊപ്പം മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്ന ‘ടെസ്റ്റ്’ എന്ന പാൻ ഇന്ത്യൻ സിനിമയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫിസിയോയുടെ വേഷത്തിലും അഭിനയിച്ചു. ആദ്യ സിനിമ ആയതിനാൽ ‘വർഷങ്ങൾക്കു ശേഷ’ത്തിന്റെ സെറ്റിൽ കണ്ടതോരോന്നും പഠിച്ചെടുക്കാനുള്ളതായിരുന്നു. വ്യോമസേനയിൽ നിന്നു വിരമിച്ച് 20 വർഷത്തോളം ജീവിതം ‘സെറ്റിലാക്കാനുള്ള’ ശ്രമമായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായാണ് സജീവമായി സിനിമയ്ക്കുവേണ്ടി ശ്രമിക്കുന്നത്. ഭാര്യ ജയശ്രീയും മക്കൾ ശ്രീകുമാറും ശ്രീരാജും മരുമക്കൾ പ്രാർഥനയും പൂജയും പിന്തുണയുമായി ഒപ്പമുണ്ട്.
ഡൽഹിയിലായിരുന്നതിനാൽ പെട്ടെന്ന് വിളിക്കുന്ന ഓഡിഷനും മറ്റും പങ്കെടുക്കുവാനുള്ള ബുദ്ധിമുട്ട്, അവസരങ്ങളെ കുറിച്ചുള്ള അപ്ഡേറ്റ് കിട്ടുവാനുള്ള ബുദ്ധിമുട്ട് എന്നിവ കാരണം കൂടുതൽ സമയം നാട്ടിൽ താമസിച്ചു സിനിമയിൽ സജീവമാകണം എന്നതാണ് ആഗ്രഹം. ‘വർഷങ്ങൾക്കു ശേഷം’ അടക്കം തുടരെ നാലു സിനിമകൾ എത്തുന്നുവെന്നത് സ്വപ്നംപോലെ തോന്നുകയാണ്. അതു കൂടുതൽ മനോഹരമാക്കാനാണ് ഇനി ശ്രമം– കൃഷ്ണൻ നമ്പ്യാർ പറഞ്ഞു നിർത്തി.