മലപ്പുറം പരപ്പനങ്ങാടിയിലെ വി.സി.ജൈസലിനെ കർഷകശ്രീ വായനക്കാർ മറക്കാനിടയില്ല. 17 വർഷം മുന്‍പ് ഉപ്പയുടെ രണ്ടരയേക്കറിൽ കൃഷി ചെയ്തു തുടങ്ങിയ ഈ യുവകർഷകൻ ഇന്നു കൃഷി ചെയ്യുന്നതു 155 ഏക്കറിലേറെ ഭൂമിയില്‍. ഇതില്‍ 5 ഏക്കർ ഭൂമി സ്വന്തവും ബാക്കി പാട്ടവുമാണ്. 5 ഏക്കര്‍ വാങ്ങിയതോ പാട്ടക്കൃഷിയിലെ ആദായത്തിലൂടെയും. നെല്ലും പച്ചക്കറിയും വാഴയും പ്രധാന വിളകള്‍. ലാഭസാധ്യത കുറഞ്ഞ നെല്ലും പച്ചക്കറിയും കൃഷി െചയ്ത് വർഷംതോറും ഒന്നരക്കോടി രൂപയിലേറെ വിറ്റുവരവു നേടുന്ന ജൈസൽ ഇക്കഴിഞ്ഞ സീസണിൽ 300 ടൺ നെല്ലാണ് ഉൽപാദിപ്പിച്ചത്. നാടിന്റെ ഭക്ഷ്യസുരക്ഷയില്‍ ശ്രദ്ധേയമായ സംഭാവന നല്‍കുന്നതിനൊപ്പം സ്വന്തം നഗരസഭയെ തരിശുരഹിതമാക്കാനും അദ്ദേഹത്തിനു കഴിയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ വളർച്ചയുടെ പടവുകൾ

ADVERTISEMENT

ഏക്കറു കണക്കിനു ഭൂമി ഒറ്റയടിക്കു പാട്ടത്തിനെടുത്തല്ല താൻ വലിയ കൃഷിക്കാരനായതെന്നു ജൈസൽ. മിതമായ തോതിൽ സ്ഥലം ഏറ്റെടുത്ത് കൃഷി നടത്തുകയും അതിലെ വരുമാനം മുടക്കി കൂടുതൽ കൃഷിയിടം പാട്ടത്തിനെടുത്തു കൃഷിയിറക്കുകയുമാണു െചയ്യുന്നത്. കൃഷിയിലൂടെ മികച്ച ജീവിതനിലവാരം ലക്ഷ്യമിട്ടു കാര്യങ്ങൾ ആസുത്രണം ചെയ്തതാണ് വിജയരഹസ്യം. ആദ്യകാലത്തെ  വരുമാനത്തിന്റെ ഒരു ഭാഗം കൃഷി വിപുലപ്പെടുത്താനായി നിക്ഷേപിച്ചു. കൂടുതൽ വരുമാനമുണ്ടായപ്പോൾ സ്വന്തമായി സ്ഥലം വാങ്ങി. നാട്ടിൽ തരിശുകിടക്കുന്ന കൃഷിയിടങ്ങളെ സ്വന്തം വളര്‍ച്ചയ്ക്കു  വളമാക്കുകയായിരുന്നു ജൈസൽ.വീണ്ടും വീണ്ടും കൃഷിയിൽ നിക്ഷേപം നടത്തി വരുമാന വളർച്ച ഉറപ്പാക്കാൻ കാണിച്ച നിഷ്കർഷയാണ് ജൈസലിനെ വമ്പൻ കർഷകനാക്കിയത്. അടുത്ത സീസണിൽ 200 ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കാനാണ് േനാട്ടം.

ജൈസൽ പച്ചക്കറിത്തോട്ടത്തിൽ. (ചിത്രം∙മനോരമ)

∙ ഉൽപാദനച്ചെലവ് കുറയ്ക്കാം!

കൂടുതൽ വിസ്തൃതിയിൽ കൃഷി ചെയ്യുമ്പോൾ കൃഷിക്കാരന് ഇടപാടുകാരുമായി വിലപേശാന്‍ േശഷിയുണ്ടാകും. രാസവളമായാലും ചാണകമായാലും ടൺകണക്കിനു വാങ്ങുമ്പോൾ ഗണ്യമായ വിലക്കുറവ് ലഭിക്കും. അപ്പോള്‍ ഉൽപാദനച്ചെലവു കുറയും. കൃഷി കൂടുതല്‍ ആദായകരമാകും. ലാർജ് ഫോർമാറ്റ് കൃഷികാർഷിക യന്ത്രങ്ങൾ വാങ്ങി ഉപയോഗിച്ചും കൂലിച്ചെലവ് കുറയ്ക്കാം. സർക്കാർ വില നൽകാൻ വൈകുമെന്നതിനാൽ ഇത്തവണത്തെ നെല്ലുൽപാദനത്തിന്റെ പകുതി 2 മില്ലുകൾക്കാണ് നൽകിയത്. സർക്കാർ നിരക്കില്‍നിന്ന് അൽപം കൂടിയ വില നല്‍കി. നാലോ അഞ്ചോ ഏക്കറിലായിരുന്നു കൃഷിയെങ്കിൽ മില്ലുകാർ ഈ പരിഗണന നൽകില്ലായിരുന്നു. ഗോഡൗണിൽ സൂക്ഷിച്ചാൽ ഓഫ് സീസണിൽ ഇതിലും ഉയർന്ന വിലയ്ക്കു നെല്ല് വിൽക്കാമെന്നു െജെസൽ പറയുന്നു. വൈകാതെ അതിനായി ഗോഡൗണ്‍ നിര്‍മിക്കും.

∙ കർഷകൻ എന്ന മാനേജര്‍

ADVERTISEMENT

പാടത്തിറങ്ങി കിളയ്ക്കാത്തവരൊന്നും കൃഷിക്കാരല്ലെന്ന ചിന്ത മാറണമെന്നു െജെസല്‍. കൃത്യമായ ആസൂത്രണത്തിലൂടെ കൃഷിയെ ഒരു സംരംഭമായി മാനേജ് ചെയ്യാൻ കൃഷിക്കാരനു കഴിയണം. വിപുലമായി കൃഷി സാധ്യമായാൽ മാത്രമേ ഇത്തരം മികവുള്ളവർ കാർഷികമേഖലയിലേക്കു വന്ന് മുതൽമുടക്കുകയുള്ളൂ. തുച്ഛമായ വരുമാനം മാത്രമുള്ള മേഖലയായി കൃഷിയെ മുരടിപ്പിച്ചതുകൊ ണ്ടാണ് സമർഥരായ ചെറുപ്പക്കാർ കടന്നുവരാത്തതും കൃഷി പുരോഗമിക്കാത്തതും. നാമമാത്ര വരുമാനം, തുച്ഛമായ ഉൽപാദനം, കുറഞ്ഞ മത്സരക്ഷമത, സാങ്കേതികമുന്നേറ്റത്തിനു സാധ്യതക്കുറവ് – നമ്മുടെ നാട്ടിലെ കൃഷിയും കൃഷിക്കാരും നേരിടുന്ന അടിസ്ഥാനപ്രശ്നങ്ങൾക്കു മറുമരുന്ന് കൃഷിക്കാരനെ വളരാൻ അനുവദിക്കുക മാത്രമാണ്.

കൂടുതൽ സ്ഥലത്തേക്കു കൃഷി വ്യാപിപ്പിക്കുമ്പോൾ വൈദ്യുതിലഭ്യത വലിയൊരു പ്രശ്നമാണ്. കെഎസ്ഇബിയുടെ സേവനത്തിനു കാത്തുനിന്നാൽ സമയത്തു കൃഷി നടക്കില്ല.

മാർജിൻ തീരെക്കുറഞ്ഞ വിളകളാണ് നെല്ലും പച്ചക്കറിയും. ഒരു ക്വിന്റൽ ഉൽപാദിപ്പിച്ചാൽ ഒരു ദിവസത്തെ കൂലിക്കാശുപോലും അറ്റാദായം കിട്ടണമെന്നില്ല. എന്നാൽ നെല്ലും പച്ചക്കറിയും വാഴയും കൃഷി ചെയ്ത് ഒന്നരക്കോടി രൂപയിലധികം നേടാൻ െജെസലിനു കഴിയുന്നത് നൂറേക്കറിലധികം ഭൂമിയില്‍ കൃഷി ചെയ്യുന്നതുകൊണ്ടാണ്. കൃഷിയെ ബിസിനസ് ശൈലിയിൽ കാണുന്നതുകൊണ്ടാണ് ഇത്ര വിപുലമായി വളരാൻ കഴിഞ്ഞതെന്നു െജെസൽ പറയുന്നു. ചെറിയ പറമ്പിൽ  തൂമ്പയെടുത്ത് കിളയ്ക്കുന്ന കർഷകനല്ല, പകരം വലിയ കൃഷി യിടത്തെ കൃത്യമായ ആസൂത്രണത്തോടെ മികച്ച വിളനിലമാക്കുന്ന കർഷകനാണ് താനെന്നു െജെസൽ പരിചയപ്പെടുത്തുന്നു. 

∙ കെഎസ്ഇബിയെ കാത്തുനിൽക്കേണ്ട

വിപുലമായ കൃഷിയുടെ ഏറ്റവും വലിയ തലവേദനകളിലൊന്ന് തൊഴിലാളിക്ഷാമമാണ്. ഉയർന്ന കൂലി നൽകിയാൽപോലും തൊഴിലാളികളെ കിട്ടാനില്ലാത്ത സാഹചര്യത്തില്‍ ജൈസൽ പ്രയോജനപ്പെടുത്തിയ ത് അതിഥിത്തൊഴിലാളികളെയാണ്. ദിവസക്കൂലിക്കു പകരം ചെയ്യുന്ന ജോലിക്കു അനുസൃതമായി കൂലി നല്‍കുന്നു. ഞാറു നടുന്നതിനും മരുന്നടിക്കുന്നതിനുമൊക്കെ ഏക്കര്‍ അടിസ്ഥാനത്തിൽ കൂലി നൽ കുന്നതിനാല്‍  മുഴുവൻസമയ മേൽനോട്ടം വേണ്ടെന്നായി. പലയിടങ്ങളിലായി കൃഷി ചെയ്യുമ്പോൾ ഈ രീതി ഏറെ ഉപകാരപ്പെടുന്നു.

വിളവെടുത്ത പയറുമായി ജൈസൽ. (ചിത്രം∙മനോരമ)
ADVERTISEMENT

വിപുലമായ കൃഷിയിൽ കർഷകന് ഏറ്റവുമധികം തുണയാകുന്നത് യന്ത്രങ്ങളും സാങ്കേതികവിദ്യയുമാണെന്നു െജെസൽ കാണിച്ചുതരുന്നു. വിവിധ കാർഷികോപകരണങ്ങളുടെയും യന്ത്രങ്ങളുടെയും വിപുലമായ ശേഖരവും അവ സൂക്ഷിക്കാനായി ഒരു പണിശാലയും ജൈസലിനുണ്ട്. മോട്ടറുകളും മറ്റും കൂടുതൽ വാങ്ങിയിട്ടുള്ളതിനാൽ കേടാകുന്നവയുടെ അറ്റകുറ്റപ്പണികൾക്കായി കാത്തുനിൽക്കേണ്ടിവരാറില്ല. കൃത്യ സമയത്ത് പമ്പിങ് നടക്കേണ്ട നെൽകൃഷിയിൽ ഇതു നിർണായകമാണ്. കൂടുതൽ സ്ഥലത്തേക്കു കൃഷി വ്യാപിപ്പിക്കുമ്പോൾ വൈദ്യുതിലഭ്യത വലിയൊരു പ്രശ്നമാണ്. കെഎസ്ഇബിയുടെ സേവനത്തിനു കാത്തുനിന്നാൽ സമയത്തു കൃഷി നടക്കില്ല.

ഈ വലിയ പ്രശ്നം സോളർ പമ്പിലൂടെ ജൈസൽ നിസ്സാരമായി പരിഹരിച്ചു. കൊണ്ടുനടക്കാവുന്ന സോളർപാനലും മോട്ടറുമുപയോഗിച്ച് പമ്പിങ് ക്രമീകരിച്ചതോടെ മറ്റൊരു നേട്ടവുമുണ്ടായി– സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതുമനുസരിച്ച് പാടത്തെ പമ്പിങ് ക്രമീകരിക്കപ്പെട്ടു. മോട്ടർ പ്രവർത്തിപ്പിക്കാനും ഓഫാക്കാനും പാടത്ത് ഒരാളെ അയയ്ക്കേണ്ടതില്ലെന്നായി.

∙ കടൽ കടക്കുന്ന പച്ചക്കറി

െജെസലിന്റെ പച്ചക്കറിക്കൃഷിയും വളരുകയാണ്. കഴിഞ്ഞ മാസം രണ്ട് ടൺ വാഴക്കുലയാണ് െജെസല്‍ പ്രസിഡന്റായ വിഎഫ്പിസികെ സമിതി കയറ്റുമതി ചെയ്തത്. കിലോയ്ക്ക് 5 രൂപയോളം അധികം നേടാനായി. ഏകദേശം 13,000 വാഴ ചെയ്ത െജെസലിന്റെ സാന്നിധ്യമാണ് സമിതിയെ കയറ്റുമതിക്കാവശ്യമായ ഉൽപാദനം കണ്ടെത്താൻ സഹായിച്ചത് . 

വമ്പൻകൃഷിയിലൂടെ കൃഷിക്കാരനു കുടുംബത്തിലും സമൂഹത്തിലും അന്തസ്സും അംഗീകാരവും നേടാമെന്നതിനുള്ള തെളിവുകൂടിയാണ് ജൈസലിന്റെ വിജയഗാഥ. സാധാരണ കർഷകനല്ല തന്റെ ഭർത്താവ് എന്ന അഫീലയുടെ വാക്കുകള്‍ അതു സാക്ഷ്യപ്പെടുത്തുന്നു. ഫോൺ: 9895242882

‘കോടീശ്വരനു വായ്പയില്ല’

ഇനി ഒരു വിരോധാഭാസമാണ് ചൂണ്ടിക്കാട്ടാനുള്ളത്. ഒന്നരക്കോടി രൂപ വാർഷികവരുമാനമുള്ള കർഷകന് 10 ലക്ഷം രൂപ വായ്പ നൽകാൻ ബാങ്കുകൾക്കു മടി! തൈലേറിയ രോഗംമൂലം അടച്ചുപൂട്ടേണ്ടിവന്ന ഡയറിഫാം പുനരാരംഭിക്കാനാണ് ജൈസൽ വായ്പ ചോദിച്ചത്. ജൈസലിന്റെ കൃഷിമികവ് വ്യക്തമായി അറിയാവുന്ന മാനേജരും പക്ഷേ കാർഷികസംരംഭത്തിനായി വായ്പ നൽകാൻ തയാറായില്ല. കൃഷിയിലൂടെ ജൈസൽ അവകാശപ്പെടുന്ന വരുമാനത്തിനു തെളിവില്ലെന്നതായിരുന്നു കാരണം. മാനേജരെ കുറ്റം പറയാനാവില്ല. കാരണം, സർക്കാർ രേഖപ്രകാരം അഞ്ചേക്കറിലെ നെല്ല് മാത്രമാണ് ജൈസൽ സപ്ലൈകോയ്ക്കു നൽകുന്നത്

ബാക്കി ഉൽപാദനം മുഴുവൻ മറ്റു ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും പേരിലാണ്. വരുമാനത്തിനു കൃത്യമായ രേഖയില്ലാത്തതിനാൽ വായ്പ നിഷേധിക്കപ്പെട്ടു. പക്ഷേ മാനേജർ മറ്റൊരു വാഗ്ദാനം നൽകി– കൃഷിക്കുപകരം എന്തെങ്കിലും ബിസിനസ് ആവശ്യത്തിനായി അപേക്ഷിച്ചാൽ വായ്പ നൽകാമെന്ന്. ഇതാണ് കേരളത്തിൽ കൃഷിയിലൂടെ വളരാൻ ശ്രമിക്കുന്നവന്റെ സ്ഥിതി. മുഴുവൻ ഉൽപാദനവും സ്വന്തം പേരിൽ വിൽക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ആകെ വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ വായ്പ ചോദിക്കാമായിരുന്നെന്ന് ജൈസൽ ചൂണ്ടിക്കാട്ടുന്നു.

English Summary:

From 2 to 155 Acres: The Remarkable Farming Journey of Jaisal of Malappuram

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT