ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ എന്ന നഴ്‌സറി ഗാനത്തിലൂടെ കുട്ടിക്കാലത്തു തന്നെ നക്ഷത്രങ്ങളുമായുള്ള നമ്മുടെ ബന്ധം തുടങ്ങുകയാണ്. ആകാശത്തേക്കു നോക്കിയാൽ നിരവധി താരസമൂഹങ്ങൾ കാണാം. കാൽപനികതയുടെയും അടയാളമായ നക്ഷത്രങ്ങൾ നമ്മളിൽ പലരെയും സംബന്ധിച്ച് ഒരേ പോലെയുള്ള ആകാശദീപങ്ങളാണ്. എന്നാൽ ശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കിയാൽ ഇങ്ങനെയല്ല, കാര്യങ്ങൾ. പ്രപഞ്ചത്തിലെ താരങ്ങൾ വ്യത്യസ്തരാണ്. ആകൃതിയിലും പ്രകാശതീവ്രതയിലും സവിശഷതകളിലുമെല്ലാ വലിയ വ്യത്യാസങ്ങൾ നക്ഷത്രങ്ങൾക്കിടയിലുണ്ട്. നക്ഷത്ര ഉൽപത്തിയുടെ തുടക്കം പ്രോട്ടോ സ്റ്റാറുകളിലൂടെയാണ്. പ്രപഞ്ചത്തിലെ വലിയ താരപടലത്തിൽനിന്നുമുള്ള വാതകങ്ങളും മറ്റും സ്വീകരിച്ചാണ് പ്രോട്ടോസ്റ്റാറിന്റെ ഉൽപത്തി. ഏകദേശം ഒരു ലക്ഷം വർഷമൊക്കെ സമയമെടുത്താണ് പ്രോട്ടോസ്റ്റാർ ഘട്ടം പുരോഗമിക്കുന്നത്. പിന്നെയും യാത്രയുണ്ട്. ടി ടോറി നക്ഷത്രമെന്ന അവസ്ഥ. ഒരു ‘മുഖ്യധാരാ’ നക്ഷത്രമാകുന്നതിനു മുൻപുള്ള ഘട്ടമാണിത്. ഈ ഘട്ടത്തിൽ പക്ഷേ, ആണവസംയോജന പ്രവർത്തനങ്ങൾ നടക്കുന്നില്ല. പിന്നെയാണ് മുഖ്യധാരാ നക്ഷത്രം അഥവാ മെയിൻ സീക്വൻസ് സ്റ്റാർ എന്ന തലത്തിലേക്ക് എത്തുന്നത്. സൂര്യൻ, സിരിയസ്, ആൽഫ സെഞ്ചറി എ തുടങ്ങിയ നമുക്കറിയാവുന്ന പല നക്ഷത്രങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ എന്ന നഴ്‌സറി ഗാനത്തിലൂടെ  കുട്ടിക്കാലത്തു തന്നെ നക്ഷത്രങ്ങളുമായുള്ള നമ്മുടെ ബന്ധം തുടങ്ങുകയാണ്. ആകാശത്തേക്കു നോക്കിയാൽ ഒട്ടേറെ താരസമൂഹങ്ങൾ കാണാം. കാൽപനികതയുടെയും അടയാളമായ നക്ഷത്രങ്ങൾ നമ്മളിൽ പലരെയും സംബന്ധിച്ച് ഒരേ പോലെയുള്ള ആകാശദീപങ്ങളാണ്. എന്നാൽ ശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കിയാൽ ഇങ്ങനെയല്ല, കാര്യങ്ങൾ. പ്രപഞ്ചത്തിലെ താരങ്ങൾ വ്യത്യസ്തരാണ്. ആകൃതിയിലും പ്രകാശതീവ്രതയിലും സവിശഷതകളിലുമെല്ലാം വലിയ വ്യത്യാസങ്ങൾ നക്ഷത്രങ്ങൾക്കിടയിലുണ്ട്. 

നക്ഷത്ര ഉൽപത്തിയുടെ തുടക്കം പ്രോട്ടോ സ്റ്റാറുകളിലൂടെയാണ്. പ്രപഞ്ചത്തിലെ വലിയ താരപടലത്തിൽനിന്നുമുള്ള വാതകങ്ങളും മറ്റും സ്വീകരിച്ചാണ് പ്രോട്ടോസ്റ്റാറിന്റെ ഉൽപത്തി. ഏകദേശം ഒരു ലക്ഷം വർഷമൊക്കെ സമയമെടുത്താണ് പ്രോട്ടോസ്റ്റാർ ഘട്ടം പുരോഗമിക്കുന്നത്. പിന്നെയും യാത്രയുണ്ട്. ടി ടോറി നക്ഷത്രമെന്ന അവസ്ഥ. ഒരു ‘മുഖ്യധാരാ’ നക്ഷത്രമാകുന്നതിനു മുൻപുള്ള ഘട്ടമാണിത്. ഈ ഘട്ടത്തിൽ പക്ഷേ, ആണവസംയോജന പ്രവർത്തനങ്ങൾ നടക്കുന്നില്ല.

10 വർഷത്തെ സൂര്യന്റെ ‘ടൈം ലാപ്‌സ്’ ചിത്രം. നാസ പുറത്തുവിട്ടത് (Photo Credit: NASA)
ADVERTISEMENT

പിന്നെയാണ് മുഖ്യധാരാ നക്ഷത്രം അഥവാ മെയിൻ സീക്വൻസ് സ്റ്റാർ എന്ന തലത്തിലേക്ക് എത്തുന്നത്. സൂര്യൻ, സിരിയസ്, ആൽഫ സെഞ്ചറി എ തുടങ്ങിയ നമുക്കറിയാവുന്ന പല നക്ഷത്രങ്ങളും ഈ ഗണത്തിൽ ഉൾപ്പെടുന്നവയാണ്. ഇത്തരം നക്ഷത്രങ്ങൾക്കുള്ളിൽ ആണവസംയോജനം നടന്നുകൊണ്ടേയിരിക്കും. അത്തരത്തിൽ ഹൈഡ്രജൻ ആറ്റങ്ങൾ കൂടിച്ചേർന്ന് ഹീലിയമായി മാറും. ഒപ്പം ധാരാളം ഊർജവും പുറന്തള്ളപ്പെടും. പ്രപഞ്ചത്തിലെ 90 ശതമാനം നക്ഷത്രങ്ങളെയും ഈ ഗണത്തിൽപെടുത്താമെന്ന് ഗവേഷകർ പറയുന്നു. കോടി മുതൽ 100 കോടിയിലേറെ വർഷങ്ങൾ 

ഇത്തരം നക്ഷത്രങ്ങൾ ജീവിക്കുന്നുണ്ട്.

∙ ചുവന്ന ഭീമന്മാരും കുള്ളന്മാരും

Photo Credit: NASA’s Goddard Space Flight Center/Chris Smith (KBRwyle) / Manorama Online Creative

ഭീമൻ വിഭാഗത്തിൽപെടുന്ന നക്ഷത്രങ്ങളിൽ വളരെ പ്രശസ്തമാണ് ചുവന്ന ഭീമൻമാർ. സൂര്യനേക്കാൾ എട്ടുമടങ്ങൊക്കെ അധികം പിണ്ഡമുള്ള (Mass) നക്ഷത്രങ്ങളുടെ ഉൾഭാഗത്തെ ഹൈഡ്രജൻ തീരുന്ന സാഹചര്യത്തിൽ ഈ നക്ഷത്രം തകർന്നു ചുരുങ്ങാൻ തുടങ്ങും. താമസിയാതെ ഹൈഡ്രജൻ സംയോജനം ഈ നക്ഷത്രത്തിന്റെ ഉൾഭാഗത്ത് തീരും. എന്നാൽ ഉപരിതലത്തിലും ഉൾഭാഗത്തിനു ചുറ്റുമായും ഹൈഡ്രജൻ സംയോജനം തുടരും. ഈ ഘട്ടത്തിൽ നക്ഷത്രം വികസിപ്പിക്കപ്പെടും. നേരത്തേ ഉണ്ടായിരുന്നതിനു 100 മടങ്ങൊക്കെ അധികം പിണ്ഡം ഇതിനു വന്നു ചേരും.

Image Credit: Wikimedia Commons/ Manorama Online Creative
ADVERTISEMENT

500 കോടി വർഷങ്ങൾ കഴിയുമ്പോൾ നമ്മുടെ സൂര്യനും ഒരു ചുവന്ന ഭീമനായി മാറുമെന്നാണു പറയുന്നത്. വടക്കുരാശിയിലെ ബൂട്ടസ് താരസമൂഹത്തിലുള്ള ആർക്ട്രസ്, തെക്കുരാശിയിലെ ക്രക്‌സ് താരസമൂഹത്തിലുള്ള ഗാമ ക്രൂസിസ് തുടങ്ങിയവ ചുവന്ന ഭീമൻമാർക്ക് ഉദാഹരണമാണ്. ഈ ചുവന്ന ഭീമൻമാർ കാലാന്തരത്തിൽ വെള്ളക്കുള്ളൻമാരാകും. ഉപരിതലത്തിലെ എല്ലാ പദാർഥവും നഷ്ടമായി ഒടുവിൽ ചുവന്ന ഭീമന്റെ ഉൾക്കാമ്പ് മാത്രം അവശേഷിക്കുന്ന അവസ്ഥയാണ് ഇത്. അപ്പോൾ ഭൂമിയോളമൊക്കെയേ ഇവയ്ക്ക് വലുപ്പമുണ്ടാകൂ. എങ്കിലും പിണ്ഡം ആയിരക്കണക്കിന് മടങ്ങ് അധികമാകും. 

വടക്കുരാശിയിലുള്ള കാനിസ് മൈനർ താരാപഥത്തിൽ സ്ഥിതി ചെയ്യുന്ന പ്രാസ്യോൻ ബി, വടക്കുരാശിയിലെ തന്നെ പിസസ് താരസമൂഹത്തിലുള്ള വാൻ മാനന്റെ നക്ഷത്രം തുടങ്ങിയവയൊക്കെ ഇതിന് ഉദാഹരണമാണ്. ഇനി ചുവന്ന കുള്ളനുമുണ്ട്. വളരെ ഭാരം കുറഞ്ഞ നക്ഷത്രങ്ങളാണ് ഇങ്ങനെയുള്ളത്. ഇവ സൂര്യനേക്കാളുമൊക്കെ ഭാരം കുറഞ്ഞതാണ്. എന്നാൽ സൂര്യന്റെ നിശ്ചിത മടങ്ങ് പിണ്ഡമുള്ള മുഖ്യധാരാ നക്ഷത്രങ്ങൾ വെള്ളക്കുള്ളൻമാരാകില്ല. മറിച്ച് ഇവ സൂപ്പർനോവ വിസ്ഫോടനങ്ങളിലൂടെ ന്യൂട്രോൺ നക്ഷത്രങ്ങളാകും. ന്യൂട്രോണുകൾ നിറഞ്ഞ നക്ഷത്രങ്ങളാണ് ഇവ. 

∙ ഭീമന്മാരും അതിഭീമന്മാരും

Image credit: ESA/Hubble, M. Kornmesser / Manorama Online Creative

ഇതിലും പിണ്ഡമേറിയ നക്ഷത്രങ്ങൾ സൂപ്പർനോവയ്ക്ക് ശേഷം തമോഗർത്തങ്ങളായി മാറാറാണ് പതിവ്. ന്യൂട്രോൺ സ്റ്റാറുകളിൽ തന്നെ ചിലത് പൾസർ എന്ന ഗണത്തിൽ ഉൾപ്പെടുന്നു. എന്നാൽ ഇവയിലൊതുങ്ങുന്നില്ല നക്ഷത്രങ്ങളുടെ  തരംതിരിവ്. തവിട്ട്, മഞ്ഞ, ഓറഞ്ച്, നീല, കറുപ്പ് കുള്ളൻമാരും അതിഭീമൻമാർ എന്നറിയപ്പെടുന്ന സൂപ്പർജയന്റുകളും അത്യതിഭീമൻമാരായ ഹൈപ്പർജയന്റുകളുമൊക്കെ ഇതിൽ അടങ്ങിയിരിക്കുന്നു. പ്രപഞ്ചത്തിലെ ഏറ്റവും വലിയ നക്ഷത്രങ്ങൾ ഹൈപ്പർജയന്റുകളാണ്. ഇതു വരെ അറിയാവുന്നവയിൽ ഏറ്റവും വലിയ ഹൈപ്പർജയന്റ് ഡബ്ല്യുഒഎച്ച് ജി64 എന്ന പേരിലാണ് അറിയപ്പെടുന്നത്. സൂര്യനേക്കാൾ 1540 മടങ്ങ് വീതിയുണ്ട് ഈ നക്ഷത്രത്തിന്.

ADVERTISEMENT

സൂപ്പർജയന്റുകളിൽ ചുവന്ന അതിഭീമനും നീല അതിഭീമനും അടങ്ങിയിരിക്കുന്നു. ഇക്കൂട്ടത്തിൽ ഏറെ പ്രത്യേകതകളുള്ളതാണ് നീല സൂപ്പർജയന്റുകൾ. ബ്ലൂ സൂപ്പർജയന്റ് അഥവാ നീല അതിഭീമൻ തരത്തിലുള്ള നക്ഷത്രങ്ങളുടെ ഉദ്ഭവം സംബന്ധിച്ച് ഏറെ ശ്രദ്ധേയവും ഒരു നിർണായക കാൽവയ്‌പെന്നു വിളിക്കാവുന്നതുമായ ഗവേഷണം അടുത്തിടെ നടന്നിരുന്നു. ഒരു മലയാളി കൂടി ഉൾപ്പെട്ടതായിരുന്നു ഈ ഗവേഷണം. ബ്ലൂ സൂപ്പർജയന്റുകൾ എങ്ങനെയാണ് ഉണ്ടാകുന്നതെന്നു സംബന്ധിച്ച് ശാസ്ത്രജ്ഞർക്കിടയിൽ അവ്യക്തത നിലനിന്നിരുന്നു. 

കെപ്‌ളർ ടെലസ്കോപ് ചിത്രകാരന്റെ ഭാവനയിൽ (Image Credit: NASA/Wendy Stenzel/Daniel Rutter)

മിക്ക നക്ഷത്രങ്ങൾക്കും ഒരു ചങ്ങാതി നക്ഷത്രമുണ്ടാകും. ഇരുവരും ചേർന്ന ദ്വന്ദ സംവിധാനത്തിലാകും ഇവ സ്ഥിതി ചെയ്യുക. എന്നാൽ ബ്ലൂ സൂപ്പർജയന്റ്‌സ് ‘ഏകാന്തജീവിതം’ നയിക്കുന്നവരാണ്. ഇക്കാര്യമാണ് ശാസ്ത്രജ്ഞർ കണക്കിലെടുത്തത്. ബ്ലൂ സൂപ്പർ ജയന്റ് നക്ഷത്രങ്ങൾ പ്രപഞ്ചത്തിൽ ഹ്രസ്വകാലത്തേക്കാണ് നിലനിൽക്കുക എന്നതാണ് ഇവയെ പഠിക്കാനുള്ള പ്രധാന പ്രശ്നം. ഇവയ്ക്ക് വലിയ പിണ്ഡമുള്ളതിനാൽ നക്ഷത്രത്തിന്റെ ജ്വലനം കൂടുതലാണ് എന്നുള്ളതാണ് ഇതിനു കാരണം. 

ലാർജ് മെഗലനിക് ക്ലൗഡ് (Phot credit: NASA)

ധാരാളം മൂലകങ്ങൾ പ്രവർത്തനത്തിന്റെ ഭാഗമായി ഉൽപാദിപ്പിക്കുന്നതിനാൽ ഇവ പ്രപഞ്ചത്തിലെ ലോഹ ഫാക്ടറികൾ എന്നും അറിയപ്പെടാറുണ്ട്. നാസയുടെ കെപ്ലർ, ടെസ് ദൗത്യങ്ങൾ പ്രവർത്തിച്ചു തുടങ്ങിയ ശേഷമാണ് ഈ നക്ഷത്രങ്ങളെക്കുറിച്ച് ശാസ്ത്രലോകം കൂടുതൽ അറിഞ്ഞുതുടങ്ങിയത്. എന്നാൽ ഇപ്പോഴത്തെ ഗവേഷണത്തിൽ ശാസ്ത്രസംഘം ആ വലിയ രഹസ്യം കണ്ടെത്തി. ബ്ലൂ സൂപ്പർ ജയന്റ് ഒറ്റയല്ല, രണ്ട് നക്ഷത്രങ്ങൾ കൂടിച്ചേർന്നതാണ്. നേരത്തേയുണ്ടായിരുന്ന ദ്വന്ദനക്ഷത്രങ്ങൾ കൂടിച്ചേർന്നാണ് നീലഭീമൻമാർ ഉണ്ടായത്. 

ഹീലിയം ബേണിങ് ഫേസ് എന്ന അവസ്ഥയിലാണത്രേ ഇവ. ഇവയ്ക്ക് പ്രകാശതീവ്രത കൂടാനുള്ള കാരണവും ഇതാണ്. ഇനി ഈ നക്ഷത്രങ്ങളുടെ സ്‌ഫോടനാത്മകമായ അന്ത്യം, ഇതിൽനിന്നു തമോഗർത്തത്തിലേക്കുള്ള പരിണാമം എന്നിവയും അന്വേഷിക്കേണ്ടതുണ്ട്. സവിശേഷമായ സിമുലേഷനുകളും ലാർജ് മെഗലനിക് ക്ലൗഡിൽ നിന്നുള്ള വിവരങ്ങൾ വിലയിരുത്തിയുമാണ് നേരത്തേ പറഞ്ഞ ശാസ്ത്രജ്ഞ സംഘം ബ്ലൂ സൂപ്പർ ജയന്റ്‌സിനെക്കുറിച്ചുള്ള രഹസ്യങ്ങളിൽ എത്തിച്ചേർന്നത്. ആകാശഗംഗയോട് ചേർന്നുള്ള ഒരു അനുബന്ധ താരാപഥമാണ് മെഗലനിക് ക്ലൗഡ്.

∙ സൂര്യനേക്കാൾ ‘ചൂടൻ’

(Image Credit: Spaceplace/ NASA)

പ്രപഞ്ചത്തിലെ നക്ഷത്രങ്ങളിൽ പ്രകാശതീവ്രത കൊണ്ടും ഉയർന്ന താപനില കൊണ്ടും പ്രശസ്തമാണ് ബ്ലൂ സൂപ്പർജയന്റ്‌സ്. 2019ൽ ഡെൻമാർക്കിലെ കെയു ലീവൻ ശാസ്ത്ര കൂട്ടായ്മ നടത്തിയ ഒരു ഗവേഷണത്തിൽ ഇത്തരം നക്ഷത്രങ്ങളുടെ ഉപരിതലത്തിൽ ശക്തമായ തരംഗങ്ങളുണ്ടെന്നു കണ്ടെത്തിയിരുന്നു. ഭൂമിയിൽനിന്ന് കാണാനാകുന്ന ബ്ലൂ സൂപ്പർജയന്റ് നക്ഷത്രങ്ങളിൽ  ഒന്നാണ് റിഗൽ. ഓറിയോൺ നക്ഷത്രക്കൂട്ടത്തിലുള്ള ഈ നക്ഷത്രം തെളിച്ചവും പ്രകാശവും കാരണം വളരെ പ്രശസ്തമാണ്. 

സൂര്യനിൽ നിന്ന് 860 പ്രകാശവർഷം അകലെയാണ് ഇതു സ്ഥിതി ചെയ്യുന്നത്. നക്ഷത്ര സംവിധാനങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഇന്റർസ്റ്റെല്ലർ മീഡിയത്തിലൂടെ കടന്നുപോകുമ്പോഴാണ് സാധാരണ നക്ഷത്രങ്ങൾ ബ്ലൂ സൂപ്പർജയന്റുകളായി മാറുന്നതെന്ന് മുൻപ് വിചാരിക്കപ്പെട്ടിരുന്നു. ഇന്റർസ്റ്റെല്ലാർ മീഡിയത്തിൽനിന്നു പിണ്ഡം സ്വീകരിച്ചാണ് ഈ പ്രക്രിയ നടന്നതെന്നായിരുന്നു അന്നത്തെ വാദം. സാധാരണ നാം കാണുന്ന നക്ഷത്രങ്ങളെ മുഖ്യധാരാ നക്ഷത്രങ്ങൾ എന്നാണ് വിളിക്കുന്നത്. സൂര്യനുൾപ്പെടെ ഈ വിഭാഗത്തിൽ വരുന്നതാണ്. ഈ മുഖ്യധാരാ നക്ഷത്രങ്ങളിൽ ചിലതാണ് ബ്ലൂ സൂപ്പർ ജയന്റുകളായി മാറുന്നത്.

നക്ഷത്രങ്ങളുടെ നിറം അവയുടെ താപനിലയുടെ സൂചനയാണ്. നീല പൊതുവേ ചൂടേറിയ നക്ഷത്രങ്ങളെയും ചുവപ്പ് തണുത്തവയേയും സൂചിപ്പിക്കുന്നു. സൂര്യന്റെ താപനിലയുടെ 3 മുതൽ 8 മടങ്ങിലധികമൊക്കെ താപനില ബ്ലൂ സൂപ്പർജയന്റുകൾക്ക് വരാറുണ്ട്. സൂര്യനേക്കാൾ 20 മടങ്ങിലധികം പിണ്ഡവും ഇവയ്ക്കുണ്ടാകാം. നക്ഷത്രക്കൂട്ടങ്ങളിലും സ്‌പൈറൽ ഗാലക്‌സിയുടെ കരഭാഗങ്ങളിലും ഇറെഗുലർ ഗണത്തിൽ വരുന്ന താരാപഥങ്ങളിലുമൊക്കെയാണ് ഇവയുണ്ടാകാറുള്ളത്. ബ്ലൂ സൂപ്പർജയന്റ് നക്ഷത്രങ്ങളിൽ ചിലത് കാലക്രമേണ ചുവന്ന അതിഭീമൻമാരാകാറുണ്ട്, തിരിച്ചും സംഭവിക്കാറുണ്ട്.

English Summary:

Unveiling the Secrets of Blue Supergiants: The Hidden Stellar Mergers

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT