അമ്മയെയും ഭാര്യയെയും മകളെയും നഷ്ടപ്പെട്ട സോഖ്നയിലെ വിനോദ് കുമാർ. മുത്തശ്ശിയെ തേടി ഓടിയെത്തിയ അഭയ് സിങ്. സഹോദരിയെ കണ്ടെത്താൻ ആഗ്രയിലും അലിഗഡിലും ബോഗ്‌ലയിലും ഇറ്റയിലുമുള്ള ആശുപത്രികളിൽ ഓടിയെത്തിയ രാജേഷ് കുമാർ... 121 പേരുടെ മരണത്തിനിടയാക്കിയ പ്രാർഥനായോഗ ദുരന്തഭൂമിയിൽ ഇതുപോലെയുള്ള കണ്ണീർക്കുടുംബങ്ങൾ പലതുണ്ട്. ആൾദൈവങ്ങൾക്കു പഞ്ഞമില്ലാത്ത നാട്ടിൽ, ഭോലെ ബാബ ഒരാൾ മാത്രമാണ്. ഹാഥ്റസിലേക്കുള്ള വഴിയിൽ നീളെ മറ്റ് ആൾദൈവങ്ങളുടെ ആശ്രമങ്ങളുണ്ട്, പരസ്യ ബോർഡുകളും. അപകടം ഉണ്ടായ മരവിപ്പിനു ശേഷവും, ബാബയെ പൂര്‍ണമായി തള്ളിപ്പറയാൻ ജനം തയാറായിട്ടില്ല. പൊറുക്കാനും ക്ഷമിക്കാനും അവർ തയാറാണ്. ബാബ ഒന്നും ചെയ്തിട്ടല്ലല്ലോ എന്ന് പിന്തുണയ്ക്കാനും. ആൾ ദൈവങ്ങൾ സമ്പന്നരായി പടർന്ന് പന്തലിക്കുമ്പോൾ, ഈ ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരിലേറെയും ദലിതരും പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരുമാണ് എന്നതുകൂടിയാണ് ഹാഥ്റസിന്റെ നേർച്ചിത്രം. ആൾദൈവങ്ങളുടെ ചൂഷണങ്ങളിൽ ഈ പാവപ്പെട്ടവർ വീണ്ടും വീണ്ടും വീണു പോകുന്നത് എന്തുകൊണ്ടാണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മയെയും ഭാര്യയെയും മകളെയും നഷ്ടപ്പെട്ട സോഖ്നയിലെ വിനോദ് കുമാർ. മുത്തശ്ശിയെ തേടി ഓടിയെത്തിയ അഭയ് സിങ്. സഹോദരിയെ കണ്ടെത്താൻ ആഗ്രയിലും അലിഗഡിലും ബോഗ്‌ലയിലും ഇറ്റയിലുമുള്ള ആശുപത്രികളിൽ ഓടിയെത്തിയ രാജേഷ് കുമാർ... 121 പേരുടെ മരണത്തിനിടയാക്കിയ പ്രാർഥനായോഗ ദുരന്തഭൂമിയിൽ ഇതുപോലെയുള്ള കണ്ണീർക്കുടുംബങ്ങൾ പലതുണ്ട്. ആൾദൈവങ്ങൾക്കു പഞ്ഞമില്ലാത്ത നാട്ടിൽ, ഭോലെ ബാബ ഒരാൾ മാത്രമാണ്. ഹാഥ്റസിലേക്കുള്ള വഴിയിൽ നീളെ മറ്റ് ആൾദൈവങ്ങളുടെ ആശ്രമങ്ങളുണ്ട്, പരസ്യ ബോർഡുകളും. 

അപകടം ഉണ്ടായ മരവിപ്പിനു ശേഷവും, ബാബയെ പൂര്‍ണമായി തള്ളിപ്പറയാൻ ജനം തയാറായിട്ടില്ല. പൊറുക്കാനും ക്ഷമിക്കാനും അവർ തയാറാണ്. ബാബ ഒന്നും ചെയ്തിട്ടല്ലല്ലോ എന്ന് പിന്തുണയ്ക്കാനും. ആൾ ദൈവങ്ങൾ സമ്പന്നരായി പടർന്ന് പന്തലിക്കുമ്പോൾ, ഈ ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരിലേറെയും ദലിതരും പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരുമാണ് എന്നതുകൂടിയാണ് ഹാഥ്റസിന്റെ നേർച്ചിത്രം. ആൾദൈവങ്ങളുടെ ചൂഷണങ്ങളിൽ ഈ പാവപ്പെട്ടവർ വീണ്ടും വീണ്ടും വീണു പോകുന്നത് എന്തുകൊണ്ടാണ്? 

ഫുൽറയിയിലെ പ്രാർഥനാ സംഗമത്തിനിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റു ജില്ലാ ആശുപത്രിയിൽ കഴിയുന്നവരെ ബന്ധുക്കൾ സന്ദർശിക്കാനെത്തിയപ്പോൾ. (ചിത്രം: മനോരമ)

∙ വഞ്ചിക്കപ്പെടുന്ന പാവങ്ങൾ

ADVERTISEMENT

മണ്ണിൽ പണിയെടുത്തു ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകളാണു ഭോലെ ബാബയടക്കമുള്ള ആൾദൈവങ്ങളുടെ തട്ടിപ്പിൽ വീണു പോകുന്നത്. കല്യാണം ആശീർവദിക്കാൻ കല്യാണക്കുറികളുമായെത്തുന്നവരും ബാബയുടെ കാലിനടിയിലെ മാത്രമല്ല, കാറിനടിയിലെ മണ്ണെങ്കിലും കിട്ടിയാൽ നിർവൃതിയടയുന്നവരും അന്ധവിശ്വാസികൾ തന്നെയാണ്. വിദ്യാഭ്യാസത്തിന്റെ കുറവും ദരിദ്ര ചുറ്റുപാടുകളും ജാതീയമായ അവഗണനയുമൊക്കെ ആൾദൈവങ്ങൾക്കു പിറകെ അന്ധമായി ഓടിക്കൂടാൻ ഇന്നാട്ടുകാരെ പ്രേരിപ്പിക്കുന്നുണ്ടെന്നതാണു യാഥാർഥ്യം.

ഓരോ ജില്ലയിലും വിശാലമായ ആശ്രമങ്ങളുള്ള ആൾദൈവങ്ങളുണ്ട്. എല്ലാവരും സമ്പന്നരാണ്. മെഡിക്കൽ കോളജും വ്യവസായവും കച്ചവടവും കയറ്റുമതിയുമൊക്കെയായി അവർ ഭക്തരുടെ പണം ബിസിനസിലേക്കിറക്കുകയാണ്. ആരും മോശമല്ല. അവരാരും ദരിദ്രരുമല്ല

എന്തിനു വേണ്ടിയാണ് ബാബയ്ക്കു പിറകെ പോകുന്നതെന്നും ഇതുവരെ എന്തു ലഭിച്ചുവെന്നും ചോദിച്ചാൽ, എല്ലാവർക്കും കാര്യമായൊന്നും പറയാനില്ല. പതിവ് ആൾദൈവ പ്രാർഥനാ സമ്മേളനങ്ങളിലെ എല്ലാ ചടങ്ങുകളും ഭോലെ ബാബയുടെ ചടങ്ങുകളിലുമുണ്ട്. പ്രഭാഷണം, ഭജന തുടങ്ങിയവ. സമ്മേളനത്തിൽ പണപ്പിരിവ് നടത്താറുണ്ടെന്നും പൊലീസ് പറയുന്നു. 12 വർഷം മുൻപ്, ഫുൽറായി ഗ്രാമത്തിനു സമീപം നടത്തിയ പ്രാർഥനാ സമ്മേളനത്തിൽ 40,000 പേരാണു പങ്കെടുത്തതെങ്കിൽ ഇപ്പോഴത് രണ്ടര ലക്ഷമായെന്നു മാത്രം. 

പുതിയ റോഡുകളും റെയിൽപാതയും യന്ത്രവൽകൃത കൃഷിയും ഇലക്ട്രിക് ഓട്ടോറിക്ഷകളും സിഎൻജി പമ്പുകളും വിള സംഭരണത്തിന് ആധുനിക കേന്ദ്രങ്ങളും ഒരു വശത്തു വരുമ്പോൾ, മറുവശത്ത് അന്ധവിശ്വാസവും വർധിക്കുകയാണെന്നു ഹാഥ്റസ് വിളിച്ചു പറയുന്നു. മരിച്ചവരുടെ പ്രായം നോക്കിയാൽ, വിദ്യാഭ്യാസം തീരെ കിട്ടാതിരുന്നവരായിരിക്കാമെന്നു കരുതാം. ഇരകളിലേറെയും ദലിതരാണെന്നതും സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിൽ പിന്നാക്കം നിൽക്കുന്നവരാണെന്നതും ഹാഥ്റസിനെ വേറിട്ടു നിർത്തുന്നു. ആൾദൈവങ്ങൾ പ്രാർഥനാ സമ്മേളനങ്ങളിലൂടെ വാരിക്കൂട്ടുന്ന കോടികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ കൂടി വിനിയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനമൊന്നും ഈ വിഭാഗങ്ങൾക്കില്ലെന്നു മാത്രം.

ADVERTISEMENT

ബാബയുടെ ശിഷ്യരായതു കൊണ്ട് എന്തെങ്കിലും പ്രത്യേകിച്ചു നേട്ടം ലഭിച്ചതായി പരുക്കേറ്റവർക്കോ മരിച്ചവരുടെ ബന്ധുക്കള്‍ക്കോ പറയാനില്ല. ഉറപ്പില്ലാത്ത ഏതോ കാര്യത്തിനു പിറകെ പായുകയാണവർ. ദൈവമാണെങ്കിൽ എന്തു കൊണ്ട് മരിച്ചവരെ പുനർജീവിപ്പിക്കുന്നില്ലെന്നു ചോദിപ്പിക്കാനെങ്കിലും ഹാഥ്റസ് ദുരന്തം അവരെ പ്രേരിപ്പിച്ചിട്ടുണ്ടെന്നു മാത്രം. പക്ഷേ, ബാബയെ അറസ്റ്റ് ചെയ്യണമെന്നു പറ‍ഞ്ഞവർ തന്നെ തൊട്ടടുത്ത നിമിഷം, അതു വേണ്ട, ബാബ ഒന്നും ചെയ്തിട്ടില്ലല്ലോ എന്നും അടുത്ത സമ്മേളനത്തിൽ മുൻകരുതലെടുത്താൽ മതിയെന്നുമൊക്കെ മാറ്റിപ്പറയുന്നതും ഫുൽറയിയിൽ കേട്ടു. ദുരന്തത്തിന്റെ സങ്കടവും രോഷവും തീരുമ്പോൾ, ബാബ വീണ്ടും ശക്തനാകും. 

ഹാഥ്റസിലെ ഫുൽറയിയിൽ പ്രാർഥനാ സംഗമത്തിനിടെ ദുരന്തമുണ്ടായ സ്ഥലത്ത് കനത്ത മഴയെത്തുടർന്നു വെള്ളം കെട്ടിനിൽക്കുന്നു. (ചിത്രം: മനോരമ)

∙ ആൾദൈവങ്ങൾ വേറെയും

ADVERTISEMENT

നാട്ടിൽ ആൾദൈവങ്ങൾക്കു കുറവൊന്നുമില്ലെന്ന് എന്റെ യാത്രയ്ക്കിടെ പറഞ്ഞത് ടാക്സി ഡ്രൈവറായ റിങ്കുവാണ്. ‘‘ഓരോ ജില്ലയിലും വിശാലമായ ആശ്രമങ്ങളുള്ള ആൾദൈവങ്ങളുണ്ട്. എല്ലാവരും സമ്പന്നരാണ്. മെഡിക്കൽ കോളജും വ്യവസായവും കച്ചവടവും കയറ്റുമതിയുമൊക്കെയായി അവർ ഭക്തരുടെ പണം ബിസിനസിലേക്കിറക്കുകയാണ്. ആരും മോശമല്ല. അവരാരും ദരിദ്രരുമല്ല.’’ റിങ്കു പറഞ്ഞു. 1990ൽ പൊലീസ് കോൺസ്റ്റബിൾ ജോലിയിൽ നിന്നു സ്വയം വിരമിച്ച് ആത്മീയ കച്ചവടത്തിലേക്കിറങ്ങിയ സൂരജ്പാൽ സിങ് എന്ന നാരായൺ സകർ വിശ്വഹരി ഭോലെ ബാബയ്ക്കും പിഴച്ചില്ല. നാലിലധികം വലിയ ആശ്രമങ്ങൾക്കും ആഡംബര വസതിക്കും ഉടമയാണു ബാബയിപ്പോൾ. 

പ്രാർഥനാ സംഗമം നടന്ന സ്ഥലത്തെ വേദിയുടെ പ്രധാന കവാടത്തിൽ അപകടം നടന്ന ദിനത്തിൽ ഉണ്ടായിരുന്ന ആൾദൈവം ഭോലെ ബാബയുടെ ചിത്രം (ഇടത്ത്), ജനരോഷത്തെത്തുടർന്ന് അടുത്ത ദിവസം അതേ ചിത്രം കീറിയ നിലയിൽ (വലത്ത്). (ചിത്രം: മനോരമ)

ഓരോ ആഴ്ചയിലും പ്രാർഥനാ സമ്മേളനങ്ങൾ നടക്കുന്നുമുണ്ട്. ബാബ വരും, പ്രസംഗിക്കും, അനുഗ്രഹിക്കും, പോകും. ഓരോ സ്ഥലത്തും പ്രാർഥനാ സമ്മേളനം സംഘടിപ്പിക്കേണ്ട ചുമതല അനുയായികൾക്കാണ്. ‘സേവാദർ’ എന്ന സന്നദ്ധസംഘടനാ സേനാംഗങ്ങളാണു സംഘാടകർ. സമ്മേളനപ്പന്തൽ, ഭക്ഷണം, വെള്ളം, പാനീയം, പ്രചാരണം തുടങ്ങിയവയുടെ ചെലവെല്ലാം വഹിക്കേണ്ടതും സംഘാടകരാണ്. പ്രശ്നമുണ്ടായാൽ പഴിയെല്ലാം സംഘാടകർക്ക്, പണം ബാബയ്ക്കും.  അതാണു ഫുൽറയിയിൽ കണ്ടതും. ബാബ ഇപ്പോഴും കേസിനു പുറത്ത്. സംഘാടകർ ജയിലിലും. 

∙ മാറുമോ ഈ നാട്?

അന്ധവിശ്വാസങ്ങളിൽ നിന്നു പുറത്തുവന്ന്, നല്ല വിദ്യാലയങ്ങളിലേക്കു പ്രവേശിച്ചാൽ മാത്രമേ ഈ നാടിനു രക്ഷയുള്ളൂ എന്നത് ഫുൽറയി സംഭവത്തിൽനിന്നു വ്യക്തം. പക്ഷേ, വിദ്യാഭ്യാസത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലും ആൾദൈവങ്ങൾ ഒട്ടേറെയുണ്ട്. നരബലി പോലും നടന്നു, കേരളത്തിൽ. അപ്പോൾ എവിടെയാണു ഫുൽറയിക്കൊരു പരിഹാരം?

ഉത്തർപ്രദേശ് ഹാഥ്റസ് മുഗൾഗഡി ഫുൽറയിയിൽ പ്രാർഥനാ സംഗമത്തിനിടെ ദുരന്തത്തിൽപ്പെട്ട് ആളുകൾ മരിക്കാനിടയായ സ്ഥലത്ത് പൊലീസ് നാട കെട്ടി തിരിച്ചിരിക്കുന്നു. (ചിത്രം: മനോരമ)

കനത്ത മഴയിൽ നിറഞ്ഞു കവിയുന്ന ഫുൽറയിയിലെ പാടത്ത് ആശങ്കയുടെ നിഴൽ തന്നെയാണിപ്പോഴും. ഇവിടെ വീണ കണ്ണീരും ചോരയും സങ്കടങ്ങളും അധികം വൈകാതെ എല്ലാവരും മറക്കും. വീണ്ടും ഗോതമ്പുചെടികൾ തളിരിടും. ദേശാടനപ്പക്ഷികളെത്തും. പിറകെ ആൾദൈവങ്ങളും അവതാരങ്ങളുമുണ്ടാകും. അവർക്കു പിറകെ, നിഷ്കളങ്കരായ ഈ മനുഷ്യർ മണ്ണു വാരാനും കാൽ തൊട്ടു വന്ദിക്കാനും അനുഗ്രഹം വാങ്ങാനും തിക്കിത്തിരക്കും. ഒറ്റയ്ക്കായിപ്പോകുന്ന ചെരുപ്പുകൾ ഉടമകളെ തേടും.

English Summary:

Hathras Tragedy: The Grim Reality of Superstition and Exploitation