35 വയസ്സുകാരനായ പ്രവാസി ചോദിക്കുന്നു, ‘കടങ്ങൾ തീർത്തു, ഇനി നാട്ടിലെത്തണം, നിക്ഷേപങ്ങൾ എങ്ങനെ പ്ലാൻ ചെയ്യണം?’
ചോദ്യം: എന്റെ പേര് യഹിയ. 35 വയസ്സ്, സൗദി അറേബ്യയിൽ ജോലിചെയ്യുന്നു. മാസം വീട്ടുചെലവും (25,000 രൂപ) എന്റെ ഇവിടത്തെ ചെലവും കിഴിച്ച് ഒരു ലക്ഷം രൂപ മിച്ചമുണ്ടാവും. നാട്ടില്‍ ബിസിനസ് ഉണ്ടായിരുന്നു. അതു നഷ്ടത്തിലായി. ആ കടം വീട്ടിക്കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ ആവുമ്പോഴേക്കും എല്ലാ ബാധ്യതയും തീരും. 3 ലക്ഷത്തിന്റെ ഫാമിലി ഹെൽത്ത് ഇൻഷുറൻസ് എടുത്തിട്ടുണ്ട്. മറ്റു നിക്ഷേപങ്ങൾ ഒന്നുമില്ല. ബാധ്യത തീർക്കാനാണ് ഇത്രയും നാൾ ജോലി ചെയ്തത്. ഇനി വേണം എന്തെങ്കിലും സമ്പാദിക്കാൻ. ∙ ലക്ഷ്യങ്ങൾ 1. 5 വർഷത്തിനകം പ്ലോട്ട് വാങ്ങി വീടുവയ്ക്കണം. 55 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. 2. 10 വർഷം കഴിയുമ്പോൾ മാസംതോറും ഒരു തുക കിട്ടണം (കുറഞ്ഞത് 25,000 രൂപ). 3. മൂന്നു വയസ്സുള്ള ഒരു മകളുണ്ട്. മോളുടെ പേരിൽ നിക്ഷേപം തുടങ്ങണം. 4. 20 വർഷം കഴിയുമ്പോൾ ലൈഫ് സെറ്റിൽ ചെയ്യണം എന്നാണ് ആഗ്രഹം. റിട്ടയർമെന്റ് ലൈഫിനായി എങ്ങനെ സേവ് ചെയ്യണം? മേൽപറഞ്ഞ ഓരോ ലക്ഷ്യങ്ങൾക്കുവേണ്ടിയും ഞാൻ എന്താണ് ചെയ്യേണ്ടത്?

ചോദ്യം: എന്റെ പേര് യഹിയ. 35 വയസ്സ്, സൗദി അറേബ്യയിൽ ജോലിചെയ്യുന്നു. മാസം വീട്ടുചെലവും (25,000 രൂപ) എന്റെ ഇവിടത്തെ ചെലവും കിഴിച്ച് ഒരു ലക്ഷം രൂപ മിച്ചമുണ്ടാവും. നാട്ടില്‍ ബിസിനസ് ഉണ്ടായിരുന്നു. അതു നഷ്ടത്തിലായി. ആ കടം വീട്ടിക്കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ ആവുമ്പോഴേക്കും എല്ലാ ബാധ്യതയും തീരും. 3 ലക്ഷത്തിന്റെ ഫാമിലി ഹെൽത്ത് ഇൻഷുറൻസ് എടുത്തിട്ടുണ്ട്. മറ്റു നിക്ഷേപങ്ങൾ ഒന്നുമില്ല. ബാധ്യത തീർക്കാനാണ് ഇത്രയും നാൾ ജോലി ചെയ്തത്. ഇനി വേണം എന്തെങ്കിലും സമ്പാദിക്കാൻ.
ലക്ഷ്യങ്ങൾ
1. 5 വർഷത്തിനകം പ്ലോട്ട് വാങ്ങി വീടുവയ്ക്കണം. 55 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.
2. 10 വർഷം കഴിയുമ്പോൾ മാസംതോറും ഒരു തുക കിട്ടണം (കുറഞ്ഞത് 25,000 രൂപ).
3. മൂന്നു വയസ്സുള്ള ഒരു മകളുണ്ട്. മോളുടെ പേരിൽ നിക്ഷേപം തുടങ്ങണം.
4. 20 വർഷം കഴിയുമ്പോൾ ലൈഫ് സെറ്റിൽ ചെയ്യണം എന്നാണ് ആഗ്രഹം.
റിട്ടയർമെന്റ് ലൈഫിനായി എങ്ങനെ സേവ് ചെയ്യണം? മേൽപറഞ്ഞ ഓരോ ലക്ഷ്യങ്ങൾക്കുവേണ്ടിയും ഞാൻ എന്താണ് ചെയ്യേണ്ടത്? എത്ര തുക എങ്ങനെ, എവിടെ നിക്ഷേപിക്കണം എന്നു കൃത്യമായി വിശദമാക്കിത്തരുമോ? ടേം ഇൻഷുറൻസും ഹെൽത്ത് ഇൻഷുറൻസും ഏതു കമ്പനിയുടേതാണു നല്ലത്. നിർദേശങ്ങൾ നൽകാമോ?
ഉത്തരം: പലവിധ കാരണങ്ങൾകൊണ്ടു പ്രവാസ ജീവിതത്തിലേക്കു പോകുന്നവരുണ്ട്. ചിലർ പണം സമ്പാദിക്കുക എന്നതിനെക്കാളുപരിയായി ജീവിതസൗകര്യങ്ങളും മറ്റും നോക്കി മറ്റു രാജ്യങ്ങളിലേക്കു ചേക്കേറാറുണ്ട്. ആത്യന്തികമായി എവിടെയാണെങ്കിലും ഉയർന്ന വരുമാനത്തോടൊപ്പം ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് ജോലിചെയ്യുന്നതിന്റെ പ്രധാന ഉദ്ദേശ്യം. ചില വ്യക്തികൾ ഉയർന്ന ജീവിതസാഹചര്യങ്ങളും വരുമാനവും ലക്ഷ്യംവയ്ക്കുമ്പോൾ മറ്റുചിലർക്കു പ്രാരാബ്ധങ്ങളും ബാധ്യതകളും തീർക്കുക എന്നതിനായിരിക്കും മുൻഗണന. ലക്ഷ്യം എന്തുതന്നെയായാലും ലഭിക്കുന്ന തുകയിൽനിന്നു കൃത്യമായി ഒരു തുക മിച്ചംപിടിച്ച് ഭാവിയിലേക്കു കരുതിവച്ചാലേ എല്ലാക്കാലവും അതേ ജീവിതനിലവാരം പുലർത്തി മുന്നോട്ടുപോകാനാകൂ.
∙ ബാധ്യത തീർത്തത് ശരിയായ നീക്കം
താങ്കൾ ബിസിനസിൽനിന്നുണ്ടായ നഷ്ടത്തിന്റെ ബാധ്യത തീർക്കുന്നതിനാണല്ലോ വീണ്ടും ജോലിയിൽ പ്രവേശിച്ചത്. യഥാസമയം ശരിയായ തീരുമാനമെടുത്തു മുന്നോട്ടുപോകാനായി എന്നാണ് കത്തിൽനിന്നു മനസ്സിലാക്കുന്നത്. ബാധ്യതകൾ രണ്ടോ, മൂന്നോ മാസംകൊണ്ടു കഴിയും എന്നത് ആശ്വാസകരംതന്നെയാണ്. ലഭിച്ച വരുമാനം കൃത്യമായി ബാധ്യത തിരിച്ചടവിനു വിനിയോഗിക്കാനായി എന്നത് ഭാവിയിൽ കൂടുതൽ സമ്പത്തികഭദ്രത ജീവിതത്തിൽ കൊണ്ടുവരാൻ വളരെ സഹായിക്കും. ഇപ്പോൾ 35 വയസ്സുള്ള താങ്കൾ അടുത്ത 10 വർഷം കൂടി സൗദിയിൽ ജോലി തുടർന്നശേഷം നാട്ടിൽ വന്ന് 10 വർഷംകൂടി ജോലിചെയ്യാനാണല്ലോ ഉദ്ദേശിക്കുന്നത്, ഇതിനകം ജീവിതലക്ഷ്യങ്ങൾക്കും റിട്ടയർമെന്റിനുംവേണ്ടിയുള്ള തുകകൂടി കണ്ടെത്തണം.
പ്രധാന ജീവിതലക്ഷ്യങ്ങൾ വീട്, കുട്ടിയുടെ വിദ്യാഭ്യാസം എന്നിവയാണല്ലോ. ഇതിൽ 55 ലക്ഷം രൂപയാണ് സ്ഥലം വാങ്ങി വീടുവയ്ക്കുന്നതിന് ഉദ്ദേശിക്കുന്ന ചെലവ്. അഞ്ചുവർഷംകൊണ്ട് ഇതു കൈവരിക്കാനാണ് ലക്ഷ്യംവയ്ക്കുന്നത്. വീട്ടുചെലവ് 25,000 രൂപയാണ്. നിലവിൽ ഒരു ലക്ഷം രൂപയോളം മിച്ചം പിടിക്കുന്നുവെന്നും ഈ തുക ഇപ്പോൾ ബാധ്യത തിരിച്ചടവിനു വിനിയോഗിക്കുന്നുവെന്നുമാണ് പറഞ്ഞിരിക്കുന്നത്. അടുത്ത മാസംകൊണ്ടു ബാധ്യത തിരിച്ചടവു തീരുന്നതോടെ ആ തുക മൊത്തം നീക്കി വയ്ക്കാനായാൽ പുതിയ ബാധ്യതകളില്ലാതെ ജീവിതലക്ഷ്യങ്ങൾക്കുള്ള തുക കണ്ടെത്താനാകും. ബാധ്യതകൾ തീർന്നശേഷം ആദ്യ മാസത്തെ ഒരു ലക്ഷം രൂപ എമർജൻസി ഫണ്ടായി മാറ്റി വയ്ക്കാം. തുടർന്നുള്ള മാസങ്ങളിലെ തുക ജീവിതലക്ഷ്യങ്ങൾക്കായി നിക്ഷേപിക്കാം.
വീടിന് ഇപ്പോൾ പ്രതീക്ഷിക്കുന്ന 55 ലക്ഷം രൂപയ്ക്ക് 6% പണപ്പെരുപ്പം കണക്കാക്കിയാൽ അഞ്ചുവർഷം കഴിയുമ്പോൾ 74 ലക്ഷം രൂപ വേണ്ടിവരും. അഞ്ചു വർഷവും രണ്ടു മാസവും തുടർച്ചയായി നിക്ഷേപിക്കുന്നതിലൂടെ ഈ തുക കണ്ടെത്താനാകും. മറ്റു നിക്ഷേപങ്ങൾ ഇല്ലാത്തതുകൊണ്ടും തുക സമാഹരിക്കാൻ അഞ്ചു വർഷം മാത്രമുള്ളതുകൊണ്ടും എൻആർഇആർഡിപോലുള്ള റിസ്ക് കുറഞ്ഞ നിക്ഷേപമാണ് അനുയോജ്യം. ഈ നിക്ഷേപത്തിന് 7% വളർച്ച പ്രതീക്ഷിക്കാം. ഒരു ലക്ഷത്തിന്റെ 20% തുക (20,000 രൂപ) ഇക്വിറ്റി ഫണ്ടിൽ നിക്ഷേപിക്കുകയും അതിന് 12% വളർച്ച ലഭിക്കുകയും ചെയ്താൽ 2 ലക്ഷം രൂപകൂടി ഈ കാലയളവിൽ കൂടുതലായി സമാഹരിക്കാനാകും. അതായത്, ആകെ നിക്ഷേപത്തിന് 1% വളർച്ച അധികമായി നേടാനാകും. എന്നാൽ, ഈ നിക്ഷേപത്തിന് വിപണി ചാഞ്ചാട്ടങ്ങൾക്കനുസരിച്ച് നഷ്ടസാധ്യതയും ഉണ്ട് എന്നത് മറക്കരുത്.
∙ കുട്ടിയുടെ വിദ്യാഭ്യാസം
ഇപ്പോഴത്തെ സാഹചര്യത്തിൽ അഞ്ചു വർഷത്തിനുശേഷമേ കുട്ടിയുടെ വിദ്യാഭ്യാസത്തിനായി തുക നീക്കിവയ്ക്കാൻ സാധിക്കൂ. അല്ലെങ്കിൽ വീട് എന്ന ലക്ഷ്യത്തിന്റെ തുക അഞ്ചു വർഷത്തിനുശേഷം 70 ലക്ഷം രൂപയിൽ നിർത്താനായാൽ ഇന്നുമുതൽ കുട്ടിക്കായി 5,000 രൂപ നിക്ഷേപിക്കാനാകും. അതുവഴി കുട്ടിക്ക് 17 വയസ്സെത്തുമ്പോൾ 20 ലക്ഷം രൂപ സമാഹരിക്കാം. ഏകദേശം ഇന്നത്തെ 7 ലക്ഷം രൂപയ്ക്കു തുല്യമായ വിദ്യാഭ്യാസത്തിനുള്ള തുകയായിരിക്കും ഇത്. കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ഇപ്പോൾതന്നെ നിക്ഷേപം തുടങ്ങുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ 5 വർഷത്തിനിടെ ഉണ്ടാകാനിടയുള്ള ശമ്പളവർധനവ് ഇതിലേക്കു നീക്കിവയ്ക്കുക.
∙ റിട്ടയർമെന്റിന് രണ്ടു ഘട്ടം
താങ്കളുടെ റിട്ടയർമെന്റ് രണ്ടു ഘട്ടമായാണ് നടക്കാൻപോകുന്നത് എന്നാണു മനസ്സിലാക്കുന്നത്. 10 വർഷത്തിനുള്ളിൽ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി തുടർന്ന് 10 വർഷം നാട്ടിൽ ജോലിചെയ്യാനുമാണല്ലോ ഉദ്ദേശിക്കുന്നത്. നാട്ടിലെത്തുമ്പോൾ 25,000 രൂപ മാസം ലഭിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. നിക്ഷേപത്തിന് 6% പലിശ ലഭിച്ചാൽ ഇതിനായി 45 ലക്ഷം രൂപ നിക്ഷേപിക്കേണ്ടിവരും. വീടുപണിക്കുള്ള തുക കണ്ടെത്തിയശേഷമേ റിട്ടയർമെന്റ് തുകയ്ക്കായി നിക്ഷേപിക്കാനാകൂ. വീടിനുള്ള തുക കണ്ടെത്തിയശേഷം 5 വർഷംകൂടിയുണ്ട് നാട്ടിലേക്കു മടങ്ങാൻ. ഇക്കാലയളവുകൊണ്ട് 45 ലക്ഷം രൂപ സമാഹരിക്കാൻ 65,000 രൂപ വീതം നഷ്ടസാധ്യതയില്ലാത്ത റിക്കറിങ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കാം. ബാക്കി 35,000 രൂപ ഇക്വിറ്റിഫണ്ടിൽ നിക്ഷേപിക്കാവുന്നതാണ്. ശരിക്കും റിട്ടയർമെന്റ് ആരംഭിക്കാൻ 15 വർഷംകൂടി ഉള്ളതുകൊണ്ടാണ് ഇത്തരത്തിൽ ഒരു നിർദേശം നൽകുന്നത്.
ഈ ഇക്വിറ്റി ഫണ്ടിന് 12% വളർച്ച കണക്കാക്കിയാൽ 1.76 കോടി രൂപ സമാഹരിക്കാനാകും. ഇന്ന് ജീവിതച്ചെലവിനായി 30,000 രൂപ വേണ്ടിടത്ത് 55–ാം വയസ്സിൽ റിട്ടയറാകുമ്പോൾ 96,214 രൂപ മാസം വേണ്ടിവരും. ഈ തുക റിട്ടയർമെന്റിനുശേഷം 80 വയസ്സുവരെ ലഭിക്കുന്നതിന് 2.60 കോടി രൂപ സമാഹരിക്കേണ്ടിവരും. നേരത്തേ പറഞ്ഞ ഇക്വിറ്റിഫണ്ടിൽനിന്നു സമാഹരിക്കുന്ന 1.76 കോടി രൂപ കുറച്ചാൽ ബാക്കി 84 ലക്ഷം രൂപ നാട്ടിലെത്തിയശേഷം അധികമായി സമാഹരിക്കണം. അതിനായി 37,000 രൂപ മാസം നിക്ഷേപിക്കേണ്ടി വരും. അതായത്, നാട്ടിലെത്തിയശേഷം ആദ്യം പറഞ്ഞ 35,000 രൂപ നിക്ഷേപം തുടരുന്നതിനൊപ്പം 37,000 രൂപയുംകൂടി ഇക്വിറ്റിഫണ്ടിൽ നിക്ഷേപിക്കണം.
അതായത് മൊത്തം 72,000 രൂപ ആവശ്യമായിട്ടു വരും. നാട്ടിൽ ഇത്രയും തുക മിച്ചംപിടിക്കുക ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടു 25,000 രൂപ മാസവരുമാനം കിട്ടാനായി നീക്കിവയ്ക്കുന്ന 45 ലക്ഷം രൂപകൂടി റിട്ടയർമെന്റിനായി നീക്കിവച്ചാൽ 39 ലക്ഷം രൂപകൂടി സമാഹരിച്ചാൽ മതിയാകും. അതിനായി മാസം 20,000 രൂപവീതം റിസ്ക് കുറഞ്ഞ നിക്ഷേപ പദ്ധതികളിലിടാം. അതായത്, നാട്ടിലെത്തിയശേഷം 60,000 രൂപയെങ്കിലും മിച്ചം പിടിക്കാവുന്ന ഒരു ജോലിയിൽ പ്രവേശിക്കണമെന്നു സാരം. പത്തു വർഷം കഴിഞ്ഞുള്ള സാഹചര്യമായ തിനാൽ ഭാവിയിൽ എത്തിപ്പിടിക്കാൻ സാധിക്കുന്ന ഒരു വരുമാനംതന്നെയായിരിക്കും ഇത് എന്നു പ്രതീക്ഷിക്കുന്നു.
താങ്കളുടെ ലൈഫ് ഹെൽത്ത് ഇൻഷുറൻസുകളെക്കുറിച്ചു കത്തിൽ വ്യക്തമാക്കിയിട്ടില്ല. കുറഞ്ഞത് ഒരു കോടി രൂപയുടെ േടം ഇൻഷുറൻസും 5 ലക്ഷം രൂപയുടെ ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസും എടുക്കാൻ ശ്രദ്ധിക്കുക. ഇപ്പോൾ അതിനുള്ള തുക പ്ലാനിൽ മാറ്റി വച്ചിട്ടില്ല. ഭാവിയിൽ ശമ്പളം വർധിക്കുമ്പോൾതന്നെ ഈ തുക മാറ്റിവയ്ക്കാൻ ശ്രദ്ധിക്കുക. നിലവിലെ സാഹചര്യങ്ങളനുസരിച്ചുള്ള നിർദേശങ്ങളാണ് ഇത്. ഭാവിയിൽ സാഹചര്യം മാറുന്നതനുസരിച്ച് സാമ്പത്തികാസൂത്രണത്തിലും ഭേദഗതി വരുത്തണം.
(നിങ്ങളുടെ സാമ്പത്തികഭാവി സുരക്ഷിതമാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ വരവും ചെലവും ബാധ്യതകളും ലക്ഷ്യങ്ങളും ഉൾപ്പെടെയുള്ള പൂർണ വിവരങ്ങൾ ചേർത്ത് എഴുതുക. ഇ–മെയിൽ : sampadyam@mm.co.in വാട്സാപ്പ്–9207749142)