ഏതാനും ദിവസം മാത്രം ബാക്കി; ഇൻകം ടാക്സ് ഇ–ഫയലിങ് 20 സ്റ്റെപ്പുകളിൽ; ഇനിയെന്തിന് മറ്റുള്ളവരുടെ സഹായം
ഇൻകം ടാക്സ് ഇ–ഫയലിങ് ചെയ്യാൻ സമയമായി. രണ്ടരലക്ഷത്തിനുമേൽ വാർഷിക വരുമാനമുള്ള എല്ലാവരും ഇ–ഫയലിങ് ചെയ്തിരിക്കണം. പിഴയില്ലാതെ ടാക്സ് ഫയൽ ചെയ്യാനുള്ള അവസാന തീയതി 2024 ജൂലൈ 31 ആണ്. മൊത്തം ഏഴ് ITR ഫോമുകളാണ് ഉള്ളത്. ശമ്പള വരുമാനക്കാർ, പെൻഷൻകാർ എന്നിവർ ITR-1 ആണ് തിരഞ്ഞെടുക്കേണ്ടത്. രണ്ടു രീതിയിൽ ഫയലിങ് ചെയ്യാം. പഴയതും പുതിയതും. പഴയ രീതിയിലാണെങ്കിൽ മാത്രമേ പിഎഫ്, ഭവന വായ്പ, പിപിഎഫ്, ആരോഗ്യ ഇൻഷുറൻസ്, എൻപിഎസ്, ടാക്സ് സേവിങ്സ് ഫണ്ടുകൾ തുടങ്ങിയവയ്ക്കു കിഴിവ് ലഭിക്കുകയുള്ളൂ. ഇ–ഫയലിങ് ചെയ്യുമ്പോൾ ഇവ തിരഞ്ഞെടുക്കുന്നതിന് ഓപ്ഷൻ ഉണ്ട്. ആദ്യം ഇൻകംടാക്സ്
ഇൻകം ടാക്സ് ഇ–ഫയലിങ് ചെയ്യാൻ സമയമായി. രണ്ടരലക്ഷത്തിനുമേൽ വാർഷിക വരുമാനമുള്ള എല്ലാവരും ഇ–ഫയലിങ് ചെയ്തിരിക്കണം. പിഴയില്ലാതെ ടാക്സ് ഫയൽ ചെയ്യാനുള്ള അവസാന തീയതി 2024 ജൂലൈ 31 ആണ്. മൊത്തം ഏഴ് ITR ഫോമുകളാണ് ഉള്ളത്. ശമ്പള വരുമാനക്കാർ, പെൻഷൻകാർ എന്നിവർ ITR-1 ആണ് തിരഞ്ഞെടുക്കേണ്ടത്. രണ്ടു രീതിയിൽ ഫയലിങ് ചെയ്യാം. പഴയതും പുതിയതും. പഴയ രീതിയിലാണെങ്കിൽ മാത്രമേ പിഎഫ്, ഭവന വായ്പ, പിപിഎഫ്, ആരോഗ്യ ഇൻഷുറൻസ്, എൻപിഎസ്, ടാക്സ് സേവിങ്സ് ഫണ്ടുകൾ തുടങ്ങിയവയ്ക്കു കിഴിവ് ലഭിക്കുകയുള്ളൂ. ഇ–ഫയലിങ് ചെയ്യുമ്പോൾ ഇവ തിരഞ്ഞെടുക്കുന്നതിന് ഓപ്ഷൻ ഉണ്ട്. ആദ്യം ഇൻകംടാക്സ്
ഇൻകം ടാക്സ് ഇ–ഫയലിങ് ചെയ്യാൻ സമയമായി. രണ്ടരലക്ഷത്തിനുമേൽ വാർഷിക വരുമാനമുള്ള എല്ലാവരും ഇ–ഫയലിങ് ചെയ്തിരിക്കണം. പിഴയില്ലാതെ ടാക്സ് ഫയൽ ചെയ്യാനുള്ള അവസാന തീയതി 2024 ജൂലൈ 31 ആണ്. മൊത്തം ഏഴ് ITR ഫോമുകളാണ് ഉള്ളത്. ശമ്പള വരുമാനക്കാർ, പെൻഷൻകാർ എന്നിവർ ITR-1 ആണ് തിരഞ്ഞെടുക്കേണ്ടത്. രണ്ടു രീതിയിൽ ഫയലിങ് ചെയ്യാം. പഴയതും പുതിയതും. പഴയ രീതിയിലാണെങ്കിൽ മാത്രമേ പിഎഫ്, ഭവന വായ്പ, പിപിഎഫ്, ആരോഗ്യ ഇൻഷുറൻസ്, എൻപിഎസ്, ടാക്സ് സേവിങ്സ് ഫണ്ടുകൾ തുടങ്ങിയവയ്ക്കു കിഴിവ് ലഭിക്കുകയുള്ളൂ. ഇ–ഫയലിങ് ചെയ്യുമ്പോൾ ഇവ തിരഞ്ഞെടുക്കുന്നതിന് ഓപ്ഷൻ ഉണ്ട്. ആദ്യം ഇൻകംടാക്സ്
ഇൻകം ടാക്സ് ഇ–ഫയലിങ് ചെയ്യാൻ സമയമായി. രണ്ടരലക്ഷത്തിനുമേൽ വാർഷിക വരുമാനമുള്ള എല്ലാവരും ഇ–ഫയലിങ് ചെയ്തിരിക്കണം. പിഴയില്ലാതെ ടാക്സ് ഫയൽ ചെയ്യാനുള്ള അവസാന തീയതി 2024 ജൂലൈ 31 ആണ്.
ആരൊക്കെ ഫയൽ ചെയ്യണം?
∙ ഇൻകംടാക്സ് ആക്ട്, 1961 പ്രകാരം 60 വയസ്സിൽ താഴെയുള്ള വ്യക്തികൾ, അവരുടെ വാർഷിക വരുമാനം ഇൻകംടാക്സ് പരിധിയിൽ വരുന്നതാണെങ്കിൽ നിർബന്ധമായും ഫയലിങ് ചെയ്യണം.
∙ ശമ്പള വരുമാനക്കാർ, പെൻഷൻകാർ, ബിസിനസ് സ്ഥാപനങ്ങൾ, മറ്റു വരുമാനക്കാർ എന്നിങ്ങനെ എല്ലാവരും ടാക്സ് ഫയൽ ചെയ്യണം.
∙ 2.50 ലക്ഷത്തിലധികം വാർഷിക വരുമാനമുള്ള ശമ്പള വരുമാനക്കാർ
∙ 7 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ ന്യൂ റെജിം തിരഞ്ഞെടുത്താൽ മതി.
∙ 7 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവർ പഴയ രീതിയിൽ ഫയൽ ചെയ്താലേ ടാക്സ് ഇളവുകൾ ലഭിക്കൂ.
∙ 60 വയസ്സ് കഴിഞ്ഞ 3 ലക്ഷത്തിലധികം വരുമാനമുള്ളവരും 80 വയസ്സു കഴിഞ്ഞ 5 ലക്ഷത്തിലധികം വരുമാനമുള്ളവരും റിട്ടൺ നൽകണം.
∙ ബിസിനസിലെ വരുമാനം 60 ലക്ഷം രൂപയ്ക്കു മുകളിലുള്ളവർ
∙ 10 ലക്ഷം രൂപയ്ക്കു മുകളിൽ പ്രഫഷനൽ വരുമാനമുള്ളവർ
∙ രണ്ടു ലക്ഷത്തിലധികം രൂപ വിദേശയാത്രയ്ക്കായി ചെലവഴിച്ചവർ
∙ എസ്ബി അക്കൗണ്ടിൽ 50 ലക്ഷം നിക്ഷേപിച്ചിട്ടുള്ളവർ
∙ കറന്റ് അക്കൗണ്ടിൽ 1 കോടി രൂപയിലധികം നിക്ഷേപിച്ചവർ
∙ വിദേശ ആസ്തി, വരുമാനം
∙ വൈദ്യുത ബിൽ 1 ലക്ഷത്തിലധികം ഉള്ളവർ
∙ ടിഡിഎസ്, ടിസിഎസ് റീഫണ്ട് ലഭിക്കാനുള്ളവർ
∙ ടിഡിഎസ്, ടിസിഎസ് 25,000 രൂപയിൽ കൂടുതലുള്ളവർ (മുതിർന്ന പൗരന്മാർ 50,000 രൂപ)
മൊത്തം ഏഴ് ITR ഫോമുകളാണ് ഉള്ളത്. ശമ്പള വരുമാനക്കാർ, പെൻഷൻകാർ എന്നിവർ ITR-1 ആണ് തിരഞ്ഞെടുക്കേണ്ടത്. രണ്ടു രീതിയിൽ ഫയലിങ് ചെയ്യാം. പഴയതും പുതിയതും. പഴയ രീതിയിലാണെങ്കിൽ മാത്രമേ പിഎഫ്, ഭവന വായ്പ, പിപിഎഫ്, ആരോഗ്യ ഇൻഷുറൻസ്, എൻപിഎസ്, ടാക്സ് സേവിങ്സ് ഫണ്ടുകൾ തുടങ്ങിയവയ്ക്കു കിഴിവ് ലഭിക്കുകയുള്ളൂ. ഇ–ഫയലിങ് ചെയ്യുമ്പോൾ ഇവ തിരഞ്ഞെടുക്കുന്നതിന് ഓപ്ഷൻ ഉണ്ട്. ആദ്യം ഇൻകംടാക്സ് കാൽക്കുലേറ്റർ ഉപയോഗിച്ചു വരുമാനം കണക്കായിയ ശേഷം മാത്രം ഫയലിങ് ചെയ്യുക.
∙ ഇ–ഫയലിങ് ചെയ്യുന്നതിനു മുൻപ്
∙ പാൻ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. അല്ലാത്തപക്ഷം റീഫണ്ട് ലഭിക്കില്ല.
∙ ഇ–വെരിഫിക്കേഷന് ആധാർ, പാൻ എന്നിവയുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിക്കണം. ആധാർ വെരിഫിക്കേഷൻ സാധ്യമല്ലെങ്കിൽ ഇവിസി (ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ്) ചെയ്യാം.
∙ ഓഫ്‌ലൈൻ ആയിട്ടാണ് ഇ–ഫയലിങ് ചെയ്യുന്നതെങ്കിൽ ഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച ശേഷം അപ്‌ലോഡ് ചെയ്യണം. എഐഎസ് പരിശോധിക്കുക അല്ലെങ്കിൽ ആപ് ഡൗൺലോഡ് ചെയ്യുക
ഒരു വർഷത്തെ സാമ്പത്തിക ഇടപാടു സംബന്ധിച്ച എല്ലാ കാര്യങ്ങളുടെയും സമഗ്രമായ സ്റ്റേറ്റ്‌മെന്റ് ആണ് എഐഎസ് (Annual Information Statement). ഫോം26എഎസിന്റെ എക്സ്റ്റൺഷൻ ആണിത്. ശമ്പളം, വാടക, പ്രഫഷനൽ വരുമാനം, പലിശ, മൂലധനനേട്ടം, ജിഎസ്‌ടി ടേണോവർ, വിദേശ വരുമാനം തുടങ്ങിയ എല്ലാ വിവരങ്ങളും ഇതിലുണ്ടാകും. തുക ചെലവഴിച്ചതിന്റെയും നിക്ഷേപിച്ചതിന്റെയും വിശദാംശങ്ങളും എഐഎസിൽ ലഭ്യമാണ്. ഇത് ഇൻകംടാക്സ് പോർട്ടലിൽനിന്ന് എടുക്കാം. അല്ലെങ്കിൽ ആപ് ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം.
ITR-1 ഫയൽ ചെയ്യേണ്ട വിധം (Old Regime)
Step 1 : ആദ്യം https://www.incometax.gov.in/iec/foportal/ എന്ന പോർട്ടൽ ഓപ്പൺ ചെയ്യുക. റജിസ്റ്റർ ചെയ്യാത്തവർ ആദ്യം റജിസ്റ്റർ ചെയ്യണം. മുൻപ് റജിസ്റ്റർ ചെയ്തവർക്ക് പാൻ നമ്പർ/ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് (യൂസർ ഐഡി) പാസ്‌വേഡ് ടൈപ്പ് ചെയ്ത് ലോഗിൻ ചെയ്യാം. അല്ലെങ്കിൽ നെറ്റ് ബാങ്കിങ് വഴി നേരിട്ടു പോർട്ടലിൽ പ്രവേശിച്ച് ഇ–ഫയലിങ് ചെയ്യാവുന്നതാണ്.
Step 2 : ഡാഷ് ബോർഡിൽ e-file ക്ലിക്ക് ചെയ്യുമ്പോൾ Income Tax Return > File Income Tax Return ക്ലിക്ക് ചെയ്യുക.
Step 3 : ഫയൽ ചെയ്യുന്ന അസെസ്മെന്റ് ഇയർ 2024–25 (current A.Y) തിരഞ്ഞെടുക്കുക.
Step 4 : അടുത്തതായി ഓൺലൈൻ മോഡ് ക്ലിക്ക് ചെയ്യുക. പിന്നെ ‘continue’ എന്നതിൽ ക്ലിക്ക് ചെയ്യുക.
Step 5 : ‘സ്റ്റാർട്ട് ന്യൂ ഫയലിങ് (start new filing)’ എന്നത് ക്ലിക്ക് ചെയ്യുക. നേരത്തേ പൂർത്തിയാക്കാതെ വച്ചിട്ടുണ്ടെങ്കിൽ റെസ്യൂം ഫയലിങ് എന്നത് ക്ലിക്ക് ചെയ്യുക.
Step 6 : ‘Continue’ എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്
Step 7 : സ്റ്റാറ്റസ് എന്നതിൽ individual ക്ലിക് ചെയ്യുക.
Step 8 : ‘ITR-1’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങളുടെ മൊത്തവരുമാനം 50 ലക്ഷത്തിൽ താഴെയും ഒരു വീട്, മറ്റു സ്രോതസ്സുകളിൽനിന്നുള്ള വരുമാനം (Income from other sources), 5000 രൂപ വരെ കാർഷിക വരുമാനം തുടങ്ങിയവയും ഉണ്ടെങ്കിൽ ആണ് ITR-1 ൽ ഫയൽ ചെയ്യേണ്ടത്.
Step 9 : ‘ലെറ്റസ് ഗെറ്റ് സ്റ്റാർട്ടഡ്’ ക്ലിക്ക് ചെയ്യുക. അപ്പോൾ Please answer the following question എന്നു സ്ക്രീനിൽ തെളിയും. നിങ്ങൾ എന്തുകൊണ്ടാണ് റിട്ടേൺ ഫയൽ ചെയ്യുന്നത് എന്ന ചോദ്യം കാണാം.
∙ വരുമാനം ബേസിക് എക്സംഷൻ ലിമിറ്റിനേക്കാൾ കൂടുതലാണെങ്കിൽ
∙ ടാക്സ് റീഫണ്ട് ലഭിക്കാനുണ്ടെങ്കിൽ
∙ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടാണോ
ഇതിൽ ഉചിതമായ ഉത്തരം ക്ലിക്ക് ചെയ്യുക
അപ്പോൾ ഒരു പോപ് അപ് ബോക്സ് വരും. ഇതിൽ ഇൻകം ടാക്സ് ഡിപാർട്ട്മെന്റ് നിങ്ങളുടെ ഇൻകം നേരത്തേ തന്നെ പ്രീ–ഫിൽ ചെയ്തിട്ടുണ്ട്. അതിൽ വ്യത്യാസമുണ്ടെങ്കിൽ അതു മാറ്റി എന്റർ ചെയ്തു കൊടുക്കാം.
Step 10 : ലോഗിൻ ചെയ്താൽ
1. പഴ്സനൽ ഇൻഫർമേഷൻ
2. ഗ്രോസ് ടോട്ടൽ ഇൻകം
3. ടോട്ടൽ ഡിഡക്‌ഷൻ
4. ടാക്സ് പെയ്ഡ്
5. ടോട്ടൽ ടാക്സ് ലയബിലിറ്റി
എന്നിങ്ങനെ 5 സെഗ്‌മെന്റ് കാണാം.
Step 11 : പഴ്സനൽ ഇൻഫർമേഷൻ തിരഞ്ഞെടുക്കുക.
പ്രൊഫൈൽ ക്രിയേറ്റ് ചെയ്യുമ്പോൾ നൽകിയിട്ടുള്ള വ്യക്തിഗത വിവരങ്ങളാണ് ഈ സെക്‌ഷനിൽ ഉള്ളത്. പേര്, വിലാസം, ആധാർ നമ്പർ, ജനനത്തീയതി തുടങ്ങിയവയാണിതിൽ കാണിക്കുക. ഇതിൽ നേരിട്ടു മാറ്റം വരുത്താൻ പറ്റില്ല. മൊബൈൽ നമ്പർ, ഇ–മെയിൽ ഐഡി, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ ആവശ്യമെങ്കിൽ മാറ്റാവുന്നതാണ്. വ്യക്തിഗത വിവരങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ ഇ–ഫയലിങ് പ്രൊഫൈലിൽ പോയി മാത്രമേ ചെയ്യാൻ പറ്റൂ.
നേച്ചർ ഓഫ് എംപ്ലോയ്മെന്റ് എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക. കേന്ദ്രഗവൺമെന്റ് ജോലി, സംസ്ഥാന ഗവൺമെന്റ് ജോലി, പെൻഷൻകാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലി, ഫാമിലി െപൻഷൻ (Not Applicable എന്നതിൽ), Others (സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി, ജോലിയില്ലാത്തവർ) എന്നിവയിൽ ഉചിതമായത് ക്ലിക്ക് ചെയ്യുക.
തൊട്ടു താഴെയായുള്ള ഫയലിങ് സെക്‌ഷനിൽ 139(1) ക്ലിക്ക് ചെയ്യുക. ജൂലൈ 31നു മുൻപ് റിട്ടേൺ ഫയൽ ചെയ്യുന്നതിനാലാണ് 139(1) തിരഞ്ഞെടുക്കുന്നത്.
അതിനു താഴെയായി നിങ്ങൾ പുതിയ ഫയലിങ് രീതിയിൽനിന്നു പുറത്തു പോകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യം കാണാം. ഇതു വളരെ പ്രധാനമാണ്. ഇതിൽ യെസ് അല്ലെങ്കിൽ നോ എന്നു കൊടുക്കണം.
നോ എന്നാണെങ്കിൽ പുതിയ രീതിയിലും യെസ് എന്നാണെങ്കിൽ പഴയ രീതിയിലും ഇ–ഫയലിങ് തുടരാം.
∙ ബാങ്ക് വിവരങ്ങൾ
നേരത്തേ കൊടുത്തിട്ടുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഡിക്ലയർ ചെയ്യുക. അല്ലെങ്കിൽ പുതിയ അക്കൗണ്ട് ആഡ് ചെയ്യാം. ബാങ്ക് അക്കൗണ്ട് പ്രീവാലിഡേറ്റഡ് (prevalidated) ആയിട്ടില്ലെങ്കിൽ അതു ചെയ്യണം. ഇല്ലെങ്കിൽ റീഫണ്ട് ലഭിക്കില്ല. വിവരങ്ങൾ ശരിയാണെങ്കിൽ കൺഫേം നൽകുമ്പോൾ പഴ്‌സനൽ ഇൻഫർമേഷൻ ഗ്രീൻ ടിക്ക് ആകും.
Step 12 : ഗ്രോസ് ടോട്ടൽ ഇൻകം
നിങ്ങളുടെ വരുമാന വിവരങ്ങൾ, വരുമാനത്തിന്റെ ഉറവിടം എന്നിവയാണ് ഈ സെക്‌ഷനിൽ നൽകേണ്ടത്.
ആദ്യം സാലറി എക്‌സംപ്ഷൻ ആണ് കാണുക. എച്ച്ആർഎ, ചിൽഡ്രൻ എജ്യുക്കേഷൻ അലവൻസ്, സ്പെഷൽ കോംപൻസേറ്ററി അലവൻസ്, ട്രാവൽ അലവൻസ് തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങളാണ്. ഉണ്ടെങ്കിൽ യെസ് കൊടുക്കുക. അല്ലെങ്കിൽ നോ ക്ലിക്ക് ചെയ്യുക. ശേഷം കണ്ടിന്യൂ ക്ലിക്ക് ചെയ്യുക.
അടുത്തത് വെരിഫൈ യുവർ ഇൻകം സോഴ്സ് ഡീറ്റെയ്ൽസ് ആണ്. ഗ്രോസ് സാലറിയും എക്‌സംപ്റ്റ് അലവൻസുമാണ് ഈ വിഭാഗത്തിൽ കാണുക.
ഫോം 16 പ്രകാരം സാലറി വരുമാനം പ്രീ ഫിൽ ചെയ്തിട്ടുണ്ടാകും. ഗ്രോസ് സാലറിയിൽ മാറ്റങ്ങളുണ്ടെങ്കിൽ എഡിറ്റ് ബട്ടൺ ക്ലിക്ക് ചെയ്തു ടൈപ്പ് ചെയ്യുക. 89 (a) പ്രകാരം ടാക്സ് എക്‌സംപ്റ്റ് ഉണ്ടെങ്കിൽ അതു നൽകാം.
നെറ്റ് സാലറിയിൽനിന്നു പ്രഫഷനൽ ടാക്സ്, സ്റ്റാൻഡേഡ് ഡിഡക്‌ഷൻ എന്നിവയെല്ലാം കുറഞ്ഞുകിട്ടുന്ന നെറ്റ് ഇൻകം ആണ് ഇവിടെ കാണുക.
അടുത്തത് ഇൻകം ഫ്രം ഹൗസ് പ്രോപ്പർട്ടി ആണ്. ഭവന വായ്പ ഉള്ളവർ ‘ആർ യു എലിജിബിൾ ടു ക്ലെയിം എനി അതർ ഡിഡക്‌ഷൻ’ എന്ന ചോദ്യത്തിന് യെസ് ക്ലിക്ക് ചെയ്യുക. അപ്പോൾ, താമസിക്കാൻ ഉള്ള വസ്തുവിന്മേൽ എടുത്ത വായ്പയുടെ പലിശയ്ക്ക് നികുതി ഇളവിന് ലഭിക്കുന്ന 80EE ടിക്ക് ചെയ്ത ശേഷം തുക രേഖപ്പെടുത്തണം. രണ്ടു ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും.
ഇൻകം ഫ്രം അദർ സോഴ്സസ്
ശമ്പള വരുമാനം കൂടാതെ മറ്റെന്തെങ്കിലും വരുമാനമുണ്ടെങ്കിൽ (ഡിവിഡന്റ്, പലിശ വരുമാനം, പോസ്റ്റ് ഓഫിസ്, കോപറേറ്റീവ് സൊസൈറ്റി, ഇൻകം ടാക്സ് റീഫണ്ട് തുടങ്ങിയവ) അതും ഈ വിഭാഗത്തിലാണ് ഉൾപ്പെടുത്തേണ്ടത്. നിങ്ങളുടെ പ്രധാന അക്കൗണ്ടിലെ നെറ്റ് ബാങ്കിങ് വഴിയാണ് ഇ–ഫയലിങ് ചെയ്യുന്നതെങ്കിൽ ബാങ്കിലെ പലിശ വരുമാനം, ഡിവിഡന്റ് തുടങ്ങിയവ ഇവിടെ നേരത്തേ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും. മാറ്റങ്ങളുണ്ടെങ്കിൽ എഡിറ്റ് ചെയ്തു നൽകാം.
വാടക വരുമാനമുണ്ടെങ്കിൽ അതും ‘എനി അദർ ഇൻകം’ എന്ന വിഭാഗത്തിൽ നൽകണം. ഒന്നിൽക്കൂടുതൽ വാടക വരുമാനമുണ്ടെങ്കിൽ ITR-1’ ഫയൽ ചെയ്യാൻ പറ്റില്ല.
ഓഹരി നിക്ഷേപങ്ങളിൽനിന്നു ലാഭവിഹിതം കിട്ടിയിട്ടുണ്ടെങ്കിൽ അത് ‘ഡു യു ഹാവ് ഡിവിഡന്റ് ഇൻകം?’ എന്ന വിഭാഗത്തിൽ നൽകം.
എക്സംപ്റ്റ് ഇൻകം
മറ്റേതെങ്കിലും വരുമാനം ഉണ്ട് പക്ഷേ, അത് ടാക്സിൽനിന്ന് ഒഴിവാക്കണമെങ്കിൽ എക്‌സംപ്റ്റ് ഇൻകം എന്ന കോളം ഫിൽ ചെയ്യണം. അതായത് കൃഷി, അവാർഡ് തുക, സ്കോളർഷിപ് എന്നിവ ലഭിച്ചിട്ടുണ്ടെങ്കിൽ അത് ആഡ് അനദർ ബട്ടണിൽ രേഖപ്പെടുത്താം.
കൊടുത്തിരിക്കുന്ന വിവരങ്ങൾ ശരിയാണോ എന്നറിയാൻ എഐഎസ് (Annual Information Statement) പരിശോധിച്ച് ഉറപ്പുവരുത്തുക. എന്നിട്ട് Save ചെയ്ത് ‘confirm’ ബട്ടൺ ക്ലിക്ക് ചെയ്യുക. ഗ്രോസ് ടോട്ടൽ ഇൻകം confirmed ആയി. ഗ്രീൻ ടിക്ക് ആകും.
Step 13 : ടോട്ടൽ ഡിഡക്‌ഷൻ
ചാപ്റ്റർ 4എ യ്ക്കു കീഴിൽ വരുന്ന ഡിഡക്‌ഷൻ കാര്യങ്ങളാണ് ഇവിടെ നൽകേണ്ടത്. ഡിഡക്‌ഷൻ ലഭിക്കുന്നതിനു നൽകിയിട്ടുള്ള കാര്യങ്ങൾ പരിശോധിക്കുകയും കൃത്യമായ തുക രേഖപ്പെടുത്തുകയും ചെയ്യുക. ചാരിറ്റബിൾ കേന്ദ്രങ്ങളിലേക്കു നൽകിയിട്ടുള്ള ഡൊണേഷൻ, സയന്റിഫിക് റിസർച്, റൂറൽ ഡവലപ്മെന്റ് എന്നിവയിലേക്കുള്ള ഡൊണേഷൻ, ട്യൂഷൻ ഫീസ്, പിപിഎഫ്, പിഎഫ് തുടങ്ങിയവയെല്ലാം ടോട്ടൽ ഡിഡക്‌ഷനിലാണ് നൽകേണ്ടത്.
80GG – വാടക കൊടുത്തു താമസിക്കുന്നവർ ഇതു ഫിൽ ചെയ്യണം.
80C – 1.5 ലക്ഷം രൂപ വരെ 80 സി യിൽ കിഴിവ് കിട്ടും. എൽഐസി, പിഎഫ്, പിപിഎഫ്, ടാക്സ് സേവർ ഫിക്സഡ് ഡെപ്പോസിറ്റ് ഇന്ററസ്റ്റ്, ട്യൂഷൻ ഫീസ്, എൻപിഎസ് (മുഴുവൻ തുകയും ഇവിടെ രേഖപ്പെടുത്തേണ്ടതില്ല) എന്നിവ ഇവിടെ എന്റർ ചെയ്യുക. ടോട്ടൽ 80സി ഡിഡക്‌ഷൻ തുക ശരിയാണെങ്കിൽ യെസ് കൊടുക്കുക. 80CCD(2) – കേന്ദ്ര സർക്കാരിന്റെ പെൻഷൻ സ്കീമിലേക്കുള്ള സംഭാവന ഇവിടെ രേഖപ്പെടുത്താം.
80 ഡി – ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം അടച്ച തുക ഇതിൽ നൽകണം. 25,000 രൂപ വരെ കുറയ്ക്കാൻ കഴിയും.
80E - ഉപരിപഠനത്തിനായി ലോൺ എടുത്തിട്ടുണ്ടെങ്കിൽ (സ്വയം അല്ലെങ്കിൽ ആശ്രിതർ) ഇവിടെ നൽകാം.
80TTA - സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ പലിശ ലഭിച്ചിട്ടുണ്ടെങ്കിൽ യെസ് നൽകണം.
മറ്റേതെങ്കിലും കിഴിവിന് അർഹതയുണ്ടെങ്കിൽ ‘ആർ യു എലിജിബിൾ ഫോർ എനി അദർ ഡിഡക്‌ഷൻ’ എന്ന ചോദ്യത്തിന് യെസ് കൊടുക്കുക. പെൻഷൻഫണ്ട്, എൻപിഎസ് (80CCB(1B)) വിഹിതത്തിന്റെ ബാക്കി 50,000 രൂപ വരെ എന്നിവ ഇവിടെ കുറയ്ക്കാം.
നമ്മുടെ ആശ്രിതർക്ക് (ഭർത്താവ്, ഭാര്യ, കുട്ടികൾ, അച്ഛൻ, അമ്മ) ചികിത്സയ്ക്കായി തുക ചെലവഴിച്ചിട്ടുണ്ടെങ്കിൽ (80DD) ൽ കുറയ്ക്കാം. 40 ശതമാനത്തിൽ മുകളിലാണെങ്കിൽ 75,000 രൂപയും 80 ശതമാനത്തിൽ കൂടുതലാണെങ്കിൽ 1.25 ലക്ഷം രൂപയും നേരിട്ടു കുറയ്ക്കാം.
80DDB – ടാക്സ് ഫയൽ ചെയ്യുന്നയാൾക്ക് ഗുരുതര രോഗം ഉണ്ടെങ്കിൽ 40,000 രൂ വരെ കുറയ്ക്കാം. സീനിയർ സിറ്റിസൺ ആണെങ്കിൽ 1,00,000 രൂപ വരെ കുറയ്ക്കാം.
continue ബട്ടൺ ക്ലിക്ക് ചെയ്യുക.
നേരത്തേ കൊടുത്തിരിക്കുന്ന കാര്യങ്ങളിൽ യെസ് കൊടുത്തിട്ടുള്ളവയുടെ തുക ഇവിടെ നൽകണം. ഡൊണേഷൻ, മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം അടച്ച തുക എന്നിവയെല്ലാം ഇവിടെയാണ് രേഖപ്പെടുത്തേണ്ടത്. മാതാ–പിതാക്കളുടെ ഇൻഷുറനസ് പ്രീമിയം തുക ഇവിടെ എന്റർ ചെയ്യാം. 50,000 രൂപ വരെ കിഴിവ് ലഭിക്കും.
തുടർന്ന് Save ചെയ്ത് ‘confirm’ ബട്ടൻ ക്ലിക്ക് ചെയ്യുക. മൂന്നു സ്റ്റെപ്പുകൾ പൂർത്തിയാക്കിക്കഴിഞ്ഞു. അതോടെ ടോട്ടൽ ഡിഡക്‌ഷൻ ഗ്രീൻ ടിക്ക് ആകും.
Step 14 : ടാക്സ് പെയ്ഡ്
അടുത്ത ഘട്ടമായി നിങ്ങൾ അടച്ച നികുതിയുടെ (TDS, TCS ഉൾപ്പെടെ) വിവരങ്ങൾ േരഖപ്പെടുത്തുക. ശമ്പള വരുമാനം, ശമ്പള വരുമാനം അല്ലാതെയുള്ള ഇൻകം, മറ്റു സോഴ്സിൽനിന്നുള്ള വരുമാനം (ഫോം16സി), ഫോം 27ഡി, അഡ്വാൻസ് ടാക്സ്, സെൽഫ് അസെസ്മെന്റ് ടാക്സ് പെയ്മെന്റ് തുടങ്ങിയവ ഉണ്ടെങ്കിൽ ഇവിടെ നൽകാം. അതിനുവേണ്ടി 26AS പ്രയോജനപ്പെടുത്താം. അതിനുശേഷം ‘confirm’ ചെയ്യുക.
അപ്പോൾ ടോട്ടൽ ടാക്സ് പെയ്ഡ് ഗ്രീൻ ടിക്ക് ആകും.
Step 15 : ടോട്ടൽ ടാക്സ് ലയബിലിറ്റി
ഇതുവരെ നൽകിയിട്ടുള്ള വിവരങ്ങൾ അനുസരിച്ച് ഗ്രോസ് ടോട്ടൽ ഇൻകം, ടോട്ടൽ ഡിഡക്‌ഷൻ, ടോട്ടൽ ഇൻകം എന്നിവ സ്ക്രീനിൽ കാണം. റിബേറ്റ്, ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സെസ്, റിലീഫ് തുടങ്ങിയവ കുറച്ചതിനു ശേഷമാണ് നികുതി വരുമാനം കണക്കാക്കുക. മുൻവർഷങ്ങളിലെ അരിയർ എന്തെങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ ഫോം10E പൂരിപ്പിച്ച ശേഷം റിലീഫ് അണ്ടർ സെക്ഷൻ 89 ഫിൽ ചെയ്തു കൊടുക്കണം. സ്ക്രീനിൽ കാണുന്ന നികുതിവിവരങ്ങൾ പരിശോധിച്ചശേഷം ‘confirm’ ചെയ്യുക. ഇതോടെ 5 സ്റ്റെപ്പുകളും പൂർത്തീകരിച്ചുകഴിഞ്ഞു. എല്ലാം ഗ്രീൻ ടിക്ക് ആയി. ശേഷം സ്ക്രീനിൽ ‘proceed’ എന്നതിൽ ക്ലിക് ചെയ്യുക.
നിങ്ങൾ എത്ര രൂപയാണ് ടാക്സ് അടക്കേണ്ടത് അല്ലെങ്കിൽ റീഫണ്ട് കിട്ടേണ്ടത് അത് സ്ക്രീനിൽ കാണിക്കും. ടാക്സ് ലയബിലിറ്റി ഉണ്ടെങ്കിൽ അതിന്റെ സമ്മറി ഇവിടെ കാണിക്കും. Pay Now, Pay Later എന്നിങ്ങനെ രണ്ടു ഓപ്ഷനുകൾ ഉണ്ടാകും. വേണ്ടതു തിരഞ്ഞെടുക്കാം. എപ്പോഴും Pay Now ഓപ്ഷൻ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. Pay Later ആണെങ്കിൽ റിട്ടേൺ ഫയൽ ചെയ്ത ശേഷം പെയ്മെന്റ് ചെയ്യാം. പക്ഷേ, ലയബലിറ്റി ടാക്സ് കൂടി നൽകേണ്ടിവന്നേക്കാം.
വേണമെങ്കിൽ ഇതുവരെ നൽകിയ വിവരങ്ങൾ പിഡിഎഫ് ആയി ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുത്തുവയ്ക്കാം.
Step 16 : ‘Preview Return’ എന്നതിൽ ക്ലിക്ക് ചെയ്യുക. ഇതുവരെ നൽകിയ വിവരങ്ങൾ പരിശോധിച്ചശേഷം ശരിയാണെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ പേര്, പിതാവിന്റെ പേര്, പാൻകാർഡ് നമ്പർ എന്നിവ കാണാം. അത് ടിക്ക് ചെയ്യുക.
Step 17 : ‘Proceed to preview’ ക്ലിക്ക് ചെയ്യുക.
Step 18 : റിട്ടേൺ പരിശോധിക്കുക. ശരിയാണെങ്കിൽ ‘Proceed to validation’ ക്ലിക്ക് ചെയ്യുക. ‘Validation Successful’ എന്ന സന്ദേശം കാണുക. അതിനുശേഷം ‘Proceed to Verification’ എന്നതിൽ ക്ലിക്ക് ചെയ്യുക.
Step 19 : ഇ–വെരിഫൈ നൗ, ഇ–വെരിഫൈ ലേറ്റർ, അല്ലെങ്കിൽ പ്രിന്റ്ഔട്ട് എടുത്തു ബെംഗളൂരുവിടെ ഇൻകംടാക്സ് ഓഫിലേക്ക് അയച്ചുകൊടുക്കാം. 30 ദിവസത്തിനകം വെരിഫിക്കേഷൻ പൂർത്തിയാക്കണം. ‘ഇ–വെരിഫൈ നൗ’ ചെയ്യുന്നതാണ് എപ്പോഴും നല്ലത്.
Step 20 : വെരിഫിക്കേഷൻ ചെയ്തു confirm ചെയ്തു. ഇൻകംടാക്സ് ഫയലിങ് പൂർത്തിയാക്കാം. ഇ–ഫയലിങ് ചെയ്തതിന്റെ നോട്ടിഫിക്കേഷൻ എസ്എംഎസ് ആയോ ഇ–മെയിൽ ആയോ ലഭിക്കും.