2024ന്റെ ആദ്യ മാസങ്ങളിലാണ് ആലപ്പുഴ പാണാവള്ളിയിൽ ക്ഷയരോഗം ബാധിച്ചു പ്ലസ് വൺ വിദ്യാർഥിനി മരിച്ചത്. രോഗം ബാധിച്ച് 3 മാസത്തോളം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. എന്നാൽ ചികിത്സ ഫലം കണ്ടില്ല. ആരോഗ്യകാര്യത്തിൽ, പ്രത്യേകിച്ചു ക്ഷയരോഗ പ്രതിരോധത്തിൽ ഏറെ മുൻപന്തിയിലുള്ള സംസ്ഥാനത്ത് ഈ മരണം ഒഴിവാക്കേണ്ടതായിരുന്നു. ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് ആശാ പ്രവർത്തകർ, പ്രാദേശിക ആരോഗ്യ പ്രവർത്തകർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ എന്നിവരെയെല്ലാം ബോധവൽക്കരിച്ചിട്ടുള്ളതാണ്. സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ചുമരുകളിലും എഴുതിവച്ചിട്ടുണ്ട്– രണ്ടാഴ്ചയിലേറെയായി നീണ്ടു നിൽക്കുന്ന ചുമയുണ്ടെങ്കിൽ സൂക്ഷിക്കണം. അതു ക്ഷയരോഗ ലക്ഷണമാകാം. എന്നിട്ടും പാണാവള്ളിയിലെ വിദ്യാർഥിനിയുടെ ക്ഷയരോഗ ലക്ഷണം തിരിച്ചറിയാതെ പോയി. രോഗനിർണയവും ചികിത്സയും വൈകിയതാണ് ആ വിദ്യാർഥിനിയെ മരണത്തിലേക്കു നയിച്ചത്. അധ്യാപകരുടെയുൾപ്പെടെ

2024ന്റെ ആദ്യ മാസങ്ങളിലാണ് ആലപ്പുഴ പാണാവള്ളിയിൽ ക്ഷയരോഗം ബാധിച്ചു പ്ലസ് വൺ വിദ്യാർഥിനി മരിച്ചത്. രോഗം ബാധിച്ച് 3 മാസത്തോളം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. എന്നാൽ ചികിത്സ ഫലം കണ്ടില്ല. ആരോഗ്യകാര്യത്തിൽ, പ്രത്യേകിച്ചു ക്ഷയരോഗ പ്രതിരോധത്തിൽ ഏറെ മുൻപന്തിയിലുള്ള സംസ്ഥാനത്ത് ഈ മരണം ഒഴിവാക്കേണ്ടതായിരുന്നു. ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് ആശാ പ്രവർത്തകർ, പ്രാദേശിക ആരോഗ്യ പ്രവർത്തകർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ എന്നിവരെയെല്ലാം ബോധവൽക്കരിച്ചിട്ടുള്ളതാണ്. സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ചുമരുകളിലും എഴുതിവച്ചിട്ടുണ്ട്– രണ്ടാഴ്ചയിലേറെയായി നീണ്ടു നിൽക്കുന്ന ചുമയുണ്ടെങ്കിൽ സൂക്ഷിക്കണം. അതു ക്ഷയരോഗ ലക്ഷണമാകാം. എന്നിട്ടും പാണാവള്ളിയിലെ വിദ്യാർഥിനിയുടെ ക്ഷയരോഗ ലക്ഷണം തിരിച്ചറിയാതെ പോയി. രോഗനിർണയവും ചികിത്സയും വൈകിയതാണ് ആ വിദ്യാർഥിനിയെ മരണത്തിലേക്കു നയിച്ചത്. അധ്യാപകരുടെയുൾപ്പെടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024ന്റെ ആദ്യ മാസങ്ങളിലാണ് ആലപ്പുഴ പാണാവള്ളിയിൽ ക്ഷയരോഗം ബാധിച്ചു പ്ലസ് വൺ വിദ്യാർഥിനി മരിച്ചത്. രോഗം ബാധിച്ച് 3 മാസത്തോളം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. എന്നാൽ ചികിത്സ ഫലം കണ്ടില്ല. ആരോഗ്യകാര്യത്തിൽ, പ്രത്യേകിച്ചു ക്ഷയരോഗ പ്രതിരോധത്തിൽ ഏറെ മുൻപന്തിയിലുള്ള സംസ്ഥാനത്ത് ഈ മരണം ഒഴിവാക്കേണ്ടതായിരുന്നു. ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് ആശാ പ്രവർത്തകർ, പ്രാദേശിക ആരോഗ്യ പ്രവർത്തകർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ എന്നിവരെയെല്ലാം ബോധവൽക്കരിച്ചിട്ടുള്ളതാണ്. സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ചുമരുകളിലും എഴുതിവച്ചിട്ടുണ്ട്– രണ്ടാഴ്ചയിലേറെയായി നീണ്ടു നിൽക്കുന്ന ചുമയുണ്ടെങ്കിൽ സൂക്ഷിക്കണം. അതു ക്ഷയരോഗ ലക്ഷണമാകാം. എന്നിട്ടും പാണാവള്ളിയിലെ വിദ്യാർഥിനിയുടെ ക്ഷയരോഗ ലക്ഷണം തിരിച്ചറിയാതെ പോയി. രോഗനിർണയവും ചികിത്സയും വൈകിയതാണ് ആ വിദ്യാർഥിനിയെ മരണത്തിലേക്കു നയിച്ചത്. അധ്യാപകരുടെയുൾപ്പെടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024ന്റെ ആദ്യ മാസങ്ങളിലാണ് ആലപ്പുഴ പാണാവള്ളിയിൽ ക്ഷയരോഗം ബാധിച്ചു പ്ലസ് വൺ വിദ്യാർഥിനി മരിച്ചത്. രോഗം ബാധിച്ച് 3 മാസത്തോളം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. എന്നാൽ ചികിത്സ ഫലം കണ്ടില്ല. ആരോഗ്യകാര്യത്തിൽ, പ്രത്യേകിച്ചു ക്ഷയരോഗ പ്രതിരോധത്തിൽ ഏറെ മുൻപന്തിയിലുള്ള സംസ്ഥാനത്ത് ഈ മരണം ഒഴിവാക്കേണ്ടതായിരുന്നു. ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് ആശാ പ്രവർത്തകർ, പ്രാദേശിക ആരോഗ്യ പ്രവർത്തകർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ എന്നിവരെയെല്ലാം ബോധവൽക്കരിച്ചിട്ടുള്ളതാണ്. സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ചുമരുകളിലും എഴുതിവച്ചിട്ടുണ്ട്– രണ്ടാഴ്ചയിലേറെയായി നീണ്ടു നിൽക്കുന്ന ചുമയുണ്ടെങ്കിൽ സൂക്ഷിക്കണം. അതു ക്ഷയരോഗ ലക്ഷണമാകാം.

എന്നിട്ടും പാണാവള്ളിയിലെ വിദ്യാർഥിനിയുടെ ക്ഷയരോഗ ലക്ഷണം തിരിച്ചറിയാതെ പോയി. രോഗനിർണയവും ചികിത്സയും വൈകിയതാണ് ആ വിദ്യാർഥിനിയെ മരണത്തിലേക്കു നയിച്ചത്. അധ്യാപകരുടെയുൾപ്പെടെ നിരന്തരം നിരീക്ഷണത്തിലുള്ള ഒരു വിദ്യാർഥിനിക്ക് ഒരിക്കലും ഇങ്ങനെ സംഭവിക്കാൻ പാടില്ല. വിദ്യാർഥിനിയുടെ മരണത്തിന് 6 മാസം മുൻപ് പാണാവള്ളിയിൽ പരിശോധന നടത്തിയിരുന്നതാണ്. എന്നാൽ അന്നു വിദ്യാർഥിനിക്കു നെഗറ്റീവ് ഫലമാണു ലഭിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. അപ്പോൾ അതിനു ശേഷമാണോ വിദ്യാർഥിനിക്കു രോഗബാധയുണ്ടായത്. അതോ അന്നത്തെ പരിശോധന ഫലം തെറ്റായിരുന്നോ? ക്ഷയരോഗത്തെ പ്രതിരോധിക്കുന്നതിലും നിയന്ത്രിക്കുന്നതിലും പ്രാദേശികമായ നിരീക്ഷണം എത്രത്തോളം പ്രധാനമാണ് എന്നാണ് ഈ സംഭവം തെളിയിക്കുന്നത്.

ന്യൂഡൽഹിയിലെ ക്ഷയരോഗാശുപത്രിയിൽ നിന്നുള്ള ദൃശ്യം (Photo by Chandan Khanna / AFP)
ADVERTISEMENT

അധ്യാപകർ, ആശാ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ, പ്രാദേശിക ജനപ്രതിനിധികൾ തുടങ്ങിയവർക്കെല്ലാമിടയിൽ‌ കൃത്യമായ ക്ഷയരോഗ ബോധവൽക്കരണം ആവശ്യമാണ്. എങ്കിലേ പ്രാദേശികമായി സൂചനകൾ ലഭിക്കാനും രോഗത്തെ പ്രതിരോധിക്കാനും കഴിയൂ. പ്രദേശത്ത് ആർക്കെങ്കിലും ക്ഷയരോഗമുള്ളതായുള്ള വിവരം ടിബി ഓഫിസിനു കൈമാറുന്നവർക്കു സർക്കാർ പ്രതിഫലം നൽകുന്നുണ്ടെന്നു കൂടി നമ്മൾ അറിയണം. ടിബി സ്ഥിരീകരിക്കുന്ന കേസുകളിൽ വിവരം നൽകുന്നയാൾക്ക് 500 രൂപയാണ് ഇൻസെന്റീവായി നൽകുക. ചില സംസ്ഥാനങ്ങളിൽ ഇത് 1000 രൂപയാണ്. ഈ ഇൻസെന്റീവ് അത്രത്തോളം വലിയ തുകയല്ലെങ്കിലും പ്രാദേശിക തലത്തിൽ ടിബിയെ കുറിച്ചുള്ള ബോധവൽക്കരണം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഇതിൽ നിന്നു വ്യക്തം.

∙ ഒരു കോടി രോഗികൾ, 15 ലക്ഷം മരണം

ലോകത്ത് ഓരോ വർഷവും ഒരു കോടി പേരാണു ക്ഷയരോഗ ബാധിതരാകുന്നത്. ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമായിട്ടും പ്രതിവർഷം 15 ലക്ഷം പേർ ക്ഷയരോഗം ബാധിച്ചു മരിക്കുന്നു; ലോകത്ത് ഏറ്റവും കൂടുതൽ പേരിൽ മരണകാരണമാകുന്ന പകർച്ച വ്യാധിയും ക്ഷയമാണ്. 2022ൽ മാത്രം ലോകത്താകമാനം 1.06 കോടി പേർക്ക് രോഗം ബാധിച്ചുവെന്നാണ് കണക്ക്. ക്ഷയരോഗബാധിതരിൽ 50 ശതമാനവും എട്ട് രാജ്യങ്ങളിൽ നിന്നാണ്. അതിൽ ഇന്ത്യയും ഉൾപ്പെടും. രാജ്യത്ത് പ്രതിവർഷം ടിബി ബാധിക്കുന്നത് 26 ലക്ഷം പേർക്കാണ്. 

Creative Image: jain David M/Manorama Online

ചികിത്സ തേടിയില്ലെങ്കിൽ ഇതിൽ 40% പേർ മരിക്കും; അതായത് 10.40 ലക്ഷം. ക്ഷയ ബാധിതർക്ക് എച്ച്ഐവി ബാധ കൂടിയുണ്ടെങ്കിൽ 80% പേർ മരിക്കും. 2022ൽ മാത്രം ഇന്ത്യയിൽ 3.31 ലക്ഷം ആളുകൾ ടിബി ബാധിച്ചു മരിച്ചിട്ടുണ്ട്. ടിബി ബാധിച്ചുള്ള മരണത്തിൽ 70 ശതമാനവും രോഗം ബാധിച്ച് 2 മാസത്തിനുള്ളിലാണ്. 35% പേർ മരിക്കുന്നതു രണ്ടാഴ്ചയ്ക്കുള്ളിലും. രോഗി മരണത്തിൽ നിന്നു രക്ഷപ്പെടണമെങ്കിൽ തുടക്കത്തിലെ ചികിത്സിക്കണം.

ADVERTISEMENT

∙ 95ലക്ഷം രോഗികൾ; 2613 കോടി രൂപ

ക്ഷയരോഗത്തെ പഴയപോലെ അത്ര ഗൗരവത്തോടെയൊന്നും നമ്മൾ കാണുന്നില്ല. എന്നാൽ സർക്കാർ ക്ഷയരോഗ പ്രതിരോധത്തിനു നൽകുന്ന ഗൗരവം വ്യക്തമാക്കാൻ ചില കണക്കുകൾ പറയാം. 2018ലാണു നിക്ഷയ് പോഷൻ‌ യോജനയ്ക്കു (എൻപി‍വൈ) സർക്കാർ തുടക്കമിട്ടത്. ടിബി രോഗികൾക്കു മരുന്നു കഴിക്കുന്ന കാലയളവായ ആറു മാസത്തേക്ക് 3000 രൂപ (പ്രതിമാസം 500 രൂപ വീതം) നൽകുന്ന പദ്ധതിയാണ് എൻപിവൈ. അഞ്ചു വർഷത്തിനിടെ (2018–2023) രാജ്യത്ത് 95 ലക്ഷം ക്ഷയരോഗികളാണുണ്ടായത്. എൻപി‍വൈ പദ്ധതി പ്രകാരം ഇവർക്കു വിതരണം ചെയ്തത് 2613 കോടി രൂപയാണ്. ഇതു ക്ഷയരോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കു മൊത്തം ചെലവായ തുകയല്ല; ക്ഷയരോഗികൾക്കു പണമായി മാത്രം വിതരണം ചെയ്ത തുകയാണ്. മൊത്തം ക്ഷയരോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചതു വേറെയും ശതകോടികൾ വരും.

Creative Image: jain David M/Manorama Online

∙ ഡബ്ല്യുഎച്ച്ഒ ഇടപെടൽ

രാജ്യത്തിന്റെ ക്ഷയരോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കു പിന്തുണയുമായി  ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) രംഗത്തുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ടിബി പ്രതിരോധ പ്രവർത്തനങ്ങൾക്കു വേണ്ടി മാത്രം ഡബ്ല്യുഎച്ച്ഒ കൺസൽറ്റന്റുമാരായ ഡോക്ടർമാർ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ മാത്രം വിവിധ മേഖലകൾക്കായി 3 ഡബ്ല്യുഎച്ച്ഒ കൺസൽറ്റന്റുമാരാണു പ്രവർത്തിക്കുന്നത്. ടിബി പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യം മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെന്നാണു ഡബ്ല്യുഎച്ച്ഒയുടെയും വിലയിരുത്തൽ. ടിബി കേസുകൾ 16 ശതമാനവും ടിബി മരണങ്ങൾ 15 ശതമാനവും കുറയ്ക്കാൻ ഇന്ത്യയ്ക്കായെന്നു 2022ലെ ഗ്ലോബൽ ടിബി റിപ്പോർട്ടിൽ ഡബ്ല്യുഎച്ച്ഒ പറയുന്നു. 2021ൽ ടിബി ബാധിച്ച് ഇന്ത്യയിൽ 4.94 ലക്ഷം പേരാണു മരിച്ചതെങ്കിൽ 2022ൽ അത് 3.31 ലക്ഷമായി കുറഞ്ഞു. 

Creative Image: jain David M/Manorama Online
ADVERTISEMENT

∙ ‘കേരളത്തിന്റേത് മികച്ച പ്രവർത്തനം; പ്രമേഹ ബാധിതർ വെല്ലുവിളി’

ക്ഷയരോഗത്തെ പ്രതിരോധിക്കുന്നതിൽ കേരളം എത്ര മുന്നോട്ടു പോയി? 2025ൽ ക്ഷയരോഗത്തെ പിടിച്ചു കെട്ടുക എന്ന ലക്ഷ്യം എളുപ്പമാണോ? ക്ഷയരോഗ നിയന്ത്രണത്തിൽ രാജ്യത്ത് ഒന്നാമതാണെങ്കിലും സംസ്ഥാനത്തിന് മറികടക്കേണ്ട വെല്ലുവിളികൾ എന്തൊക്കെയാണ്? സംസ്ഥാന ടിബി ഓഫിസർ ഡോ. കെ.കെ. രാജാറാം സംസാരിക്കുന്നു.

സംസ്ഥാന ടിബി ഓഫിസർ കെ.കെ.രാജാറാം

∙ ക്ഷയരോഗ നിയന്ത്രണത്തിൽ കേരളം രാജ്യത്ത് ഒന്നാമതാണ്. അടുത്ത വർഷം ക്ഷയ രോഗമുക്ത സംസ്ഥാനമാകുകയെന്നതാണു നമ്മുടെ ലക്ഷ്യം. സംസ്ഥാനത്തു പ്രമേഹ ബാധിതരുടെ എണ്ണം കൂടുന്നതു വെല്ലുവിളിയല്ലേ?

സംസ്ഥാനത്തെ ക്ഷയരോഗികളിൽ 30% പേർക്കു പ്രമേഹമുണ്ട്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയിൽ 21% പേർക്കു പ്രമേഹമുണ്ട്. ഇതു രണ്ടും പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പ്രമേഹ ബാധിതരിൽ എത്ര പേർക്കു ക്ഷയരോഗമുണ്ട് എന്ന വിവരം നമുക്കറിയില്ല. മൊത്തം ജനസംഖ്യയുടെ 21% പേരെ സ്ക്രീനിങ്ങിനു വിധേയരാക്കുകയെന്നതു പ്രായോഗികമല്ല. അതിനു വിപുലമായ സംവിധാനങ്ങൾ വേണം. പകരം സാംപിൾ സർവേ നടത്താവുന്നതാണ്. പകരാത്ത രോഗങ്ങളുടെ (നോൺ കമ്യൂണിക്കബിൾ ഡിസീസ്– എൻസിഡി) നിയന്ത്രണത്തിനു വേണ്ടിയുള്ള സംവിധാനം നിലവിലുണ്ട്.

‘ശൈലി’ എന്ന ആപ്ലിക്കേഷൻ വഴി ആശ വർക്കർമാരാണു പ്രാദേശികമായി വിവരങ്ങൾ ശേഖരിച്ചു കൈമാറുന്നത്. ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ റിസ്ക് ഉള്ളവരെ കണ്ടെത്തി എൻസിഡി ക്ലിനിക്കുകളിലേക്ക് അയയ്ക്കുകയാണു ചെയ്യുന്നത്. ഈ ചോദ്യാവലിയിൽ ക്ഷയരോഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രമേഹ രോഗികളിൽ ക്ഷയരോഗ സാധ്യതയുള്ളവരെ കണ്ടെത്താനുള്ള ശ്രമമാണ് ഇതുവഴി നടത്തുന്നത്. എല്ലാ ക്ഷയരോഗികളിലും എച്ച്ഐ‌വി, പ്രമേഹ പരിശോധനയും നിർബന്ധമായും നടത്തുന്നുണ്ട്.

തീരപ്രദേശങ്ങളിലും നഗരങ്ങളിലും ഇടതിങ്ങി പാർക്കുന്നവർക്കിടയിൽ രോഗം കണ്ടുവരുന്നു. ഒരിക്കൽ വന്നു മാറിയവർക്കു വീണ്ടും രോഗം വരുന്ന പ്രവണതയുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിലാണ് ഇങ്ങനെ കൂടുതലായി സംഭവിക്കുന്നത്.

∙ ടിബി മുക്ത പഞ്ചായത്ത് എന്നതാണല്ലോ ആദ്യ ലക്ഷ്യം. ഇക്കാര്യത്തിൽ നമുക്ക് എത്രത്തോളം മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട്?

ടിബി മുക്ത പഞ്ചായത്ത് എന്നു പറയുന്നതിനു കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ആയിരം പേരിൽ 30 പേരിലെങ്കിലും ടിബി പരിശോധന നടത്തിയിരിക്കണം, ആയിരം പേരിൽ ഒരാൾക്കു മാത്രമേ ടിബി രോഗമുണ്ടാകാവൂ. ടിബി കണ്ടെത്താനുള്ള നാറ്റ് പരിശോധന സൗകര്യം 60% പേർക്കെങ്കിലും ലഭ്യമാക്കണം (കേരളത്തിലെ ഒട്ടുമിക്ക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഈ ലക്ഷ്യം കൈവരിച്ചിട്ടുണ്ട്), ക്ഷയരോഗികൾക്കു നിക്ഷയ് പോഷൺ യോജന വഴി 6 മാസത്തേക്ക് 2 ഗഡുക്കളായി 3000 രൂപ നൽകണം, നിക്ഷയ്മിത്ര സംവിധാനം വഴി പോഷകാഹാര കിറ്റ് നൽകണം തുടങ്ങിയവയാണ് ഈ മാനദണ്ഡങ്ങൾ. സംസ്ഥാനത്തെ 60 പഞ്ചായത്തുകളും ഒരു നഗരസഭയും നിലവിൽ ഈ ലക്ഷ്യം കൈവരിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ ടിബി സെന്ററിന് മുന്നിലൂടെ പോകുന്നവർ (ചിത്രം∙മനോരമ)

∙ ക്ഷയരോഗികൾ മരുന്നു കഴിക്കുന്നത് ഇടയ്ക്കു വച്ചു മുടക്കുന്നതു രാജ്യത്തെ പല സ്ഥലങ്ങളിലും വലിയ വെല്ലുവിളിയാണ്. സംസ്ഥാനത്ത് ഇത്തരമൊരു പ്രശ്നം നേരിടുന്നുണ്ടോ?

കേരളത്തിൽ ക്ഷയരോഗ ബാധിതരിൽ ഭൂരിഭാഗവും മരുന്നുകൾ കൃത്യമായി കഴിക്കുന്നവരാണ്. അതു പരിശോധിക്കാനുള്ള കൃത്യമായ സംവിധാനം സംസ്ഥാനത്തുണ്ട്. ഓൺലൈൻ മോണിറ്ററിങ്ങുമുണ്ട്. ഒരാഴ്ചയ്ക്കുള്ള മരുന്നാണു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നു നൽകുന്നത്. നിക്ഷയ് പോർട്ടലിൽ (nikshay.in) രോഗി മരുന്നു കഴിച്ചോ ഇല്ലയോ എന്നു രേഖപ്പെടുത്താനുള്ള സംവിധാനമുണ്ട്. കാസർകോട് ജില്ല ഇക്കാര്യത്തിൽ 93% ലക്ഷ്യം കൈവരിച്ചിട്ടുണ്ട്. രണ്ടാഴ്ച കൂടുമ്പോൾ ഡോക്ടർ തന്നെ രോഗികളെ നേരിട്ടു പരിശോധിക്കുകയും ചെയ്യുന്നു.

∙ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു സംസ്ഥാനത്തേക്കു തൊഴിൽ ആവശ്യാർഥമുള്ള കുടിയേറ്റം വ്യാപകമാണ്. നമുക്കു മുന്നിൽ ഇതു വെല്ലുവിളിയാണോ?

കുടിയേറ്റക്കാരിലെ ക്ഷയ രോഗം ഇതുവരെ ഒരു പ്രശ്നമായി തോന്നിയിട്ടില്ല. കുടിയേറ്റക്കാർക്കിടയിൽ രോഗികളെ കണ്ടെത്തിയാലും അവർ മരുന്നു കഴിക്കുന്നതു മുടക്കുന്നുവെന്നതാണു വെല്ലുവിളി. ഇടയ്ക്കു വച്ചു ചിലപ്പോൾ ഇവർ സ്വദേശത്തേക്കു പോകും. ലോകാരോഗ്യ സംഘടനയുടെ കൺസൽറ്റന്റുമാരുടെ സഹായത്തോടെ അവരുടെ സ്വദേശങ്ങളിൽ ബന്ധപ്പെട്ട് തുടർന്നും മരുന്നു കഴിക്കണമെന്നും നിർദേശിക്കാറുണ്ട്.

ക്ഷയരോഗ പരിശോധനകളും ചികിത്സയും എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും പൂർണമായും സൗജന്യമാണ് (Representative Image: AFP PHOTO / Sam PANTHAKY)

∙ കേരളത്തിൽ ക്ഷയരോഗം കണ്ടുവരുന്നതിന്റെ പൊതു പ്രവണതകൾ എന്തൊക്കെയാണ്?

ക്ഷയരോഗികളുമായി സമ്പർക്കത്തിലുള്ളവരിലാണ് രോഗപകർച്ചയ്ക്കുള്ള സാധ്യത കൂടുതൽ. ഇത്തരമാളുകൾക്കു പരിശോധനകൾക്കു ശേഷം പ്രതിരോധ മരുന്നുകൾ നൽകും. തീരപ്രദേശങ്ങളിലും നഗരങ്ങളിലും ഇടതിങ്ങി പാർക്കുന്നവർക്കിടയിൽ രോഗം കണ്ടുവരുന്നു. ഒരിക്കൽ വന്നു മാറിയവർക്കു വീണ്ടും രോഗം വരുന്ന പ്രവണതയുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിലാണ് ഇങ്ങനെ കൂടുതലായി സംഭവിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കിടയിലും ക്ഷയരോഗം കണ്ടുവരുന്നുണ്ട്.

∙ ക്ഷയരോഗ നിയന്ത്രണത്തിൽ കേരളത്തിന്റെ ഇടപെടലുകൾ എങ്ങനെയാണ്?

ആരോഗ്യവകുപ്പിന്റെ ആശുപത്രികൾ വഴിയാണു കൂടുതൽ ക്ഷയരോഗികളെ കണ്ടെത്തുന്നത്. പ്രതിമാസം 2000 രോഗികളെയാണ് ഇത്തരത്തിൽ കണ്ടെത്തുന്നത്. ഇതിൽ 25% മെഡിക്കൽ കോളജുകൾ വഴിയാണ്. വിദൂര സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാംപുകളിൽ ക്ഷയരോഗ സാധ്യതയുള്ളവരെ കണ്ടെത്താനായി പോർട്ടബിൾ എക്സ്റേ മെഷീനും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. സ്വകാര്യ മേഖലയെ ഉൾപ്പെടുത്തിയുള്ള സ്റ്റെപ്സിൽ (സിസ്റ്റം ഫോർ ടിബി എലിമിനേഷൻ ഇൻ പ്രൈവറ്റ് സെക്ടർ) 320 സ്വകാര്യ ആശുപത്രികൾ  പങ്കാളികളാണ്. ദേശീയ ക്ഷയരോഗ നിർമാർജന പദ്ധതിയുടെ മാനദണ്ഡ പ്രകാരമാണു സ്വകാര്യ ആശുപത്രികളും രോഗികളെ ചികിത്സിക്കുന്നത്. ചികിത്സ തേടുന്ന രോഗികളിൽ ടിബി സംശയിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങൾ അതത് ജില്ലകളിലെ ടിബി ഓഫിസിലേക്കു കൈമാറും. അവർക്കു മരുന്നു നൽകുന്നതെല്ലാം സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ വഴിയാണ്.

(മാറുന്ന ജീവിത ശൈലി, പ്രമേഹം, അതിഥിത്തൊഴിലാളികളുടെ കുടിയേറ്റം... ക്ഷയരോഗ പ്രതിരോധത്തിൽ കേരളത്തിനു മുന്നിലെ വലിയ വെല്ലുവിളികളെ കുറിച്ച് അടുത്ത ഭാഗത്തിൽ)

English Summary:

Tragic Death Highlights Urgency for Improved TB Awareness in Kerala