മനസ്സിന് ഏറെ ഭാരം നൽകുന്നതാണ് ബന്ധങ്ങളിൽ നിന്നുമുള്ള യാത്ര പറയൽ. ചിലർ മരണത്തിലൂടെയും കാലദേശങ്ങൾക്കപ്പുറത്തേക്കുള്ള യാത്രകളിലൂടെയും മറ്റു ചിലർ മൗനങ്ങളിലൂടെയുമൊക്കെ അകന്നു പോവുന്നു. ബന്ധങ്ങളുടെ ആഴവും പഴക്കവും ചില വ്യക്തികൾ ജീവിതത്തിൽ വഹിച്ച പങ്കുമെല്ലാം കൂടി ചേർന്നതാണ് പിരിയലുകളിൽ നിന്നും ഉത്ഭവിക്കുന്ന സങ്കടങ്ങൾ. എന്നാൽ ചില സാഹചര്യങ്ങളിൽ ബന്ധങ്ങളിൽ നിന്നും ആൾക്കൂട്ടങ്ങളിൽ നിന്നുമെല്ലാം സ്ഥിരമായോ താൽക്കാലികമായോ മനസ്സുകൊണ്ടെങ്കിലുമോ മാറി നിൽക്കേണ്ട സന്ദർങ്ങൾ പലപ്പോഴും ഉണ്ടായിക്കൊണ്ടേയിരിക്കും. എന്നാൽ അകാരണമായ കുറ്റബോധവും ‘മറ്റുള്ളവർ എന്ത് വിചാരിക്കും’ എന്ന മലയാളിയുടെ സ്ഥായിയായ അപകർഷതാബോധവും ബന്ധങ്ങളിൽ നിന്നും അകന്നു പോവുമ്പോൾ സംഭവിക്കാനിടയുള്ള നഷ്ടങ്ങളും ഒരു ബന്ധം അവസാനിക്കുമ്പോൾ

മനസ്സിന് ഏറെ ഭാരം നൽകുന്നതാണ് ബന്ധങ്ങളിൽ നിന്നുമുള്ള യാത്ര പറയൽ. ചിലർ മരണത്തിലൂടെയും കാലദേശങ്ങൾക്കപ്പുറത്തേക്കുള്ള യാത്രകളിലൂടെയും മറ്റു ചിലർ മൗനങ്ങളിലൂടെയുമൊക്കെ അകന്നു പോവുന്നു. ബന്ധങ്ങളുടെ ആഴവും പഴക്കവും ചില വ്യക്തികൾ ജീവിതത്തിൽ വഹിച്ച പങ്കുമെല്ലാം കൂടി ചേർന്നതാണ് പിരിയലുകളിൽ നിന്നും ഉത്ഭവിക്കുന്ന സങ്കടങ്ങൾ. എന്നാൽ ചില സാഹചര്യങ്ങളിൽ ബന്ധങ്ങളിൽ നിന്നും ആൾക്കൂട്ടങ്ങളിൽ നിന്നുമെല്ലാം സ്ഥിരമായോ താൽക്കാലികമായോ മനസ്സുകൊണ്ടെങ്കിലുമോ മാറി നിൽക്കേണ്ട സന്ദർങ്ങൾ പലപ്പോഴും ഉണ്ടായിക്കൊണ്ടേയിരിക്കും. എന്നാൽ അകാരണമായ കുറ്റബോധവും ‘മറ്റുള്ളവർ എന്ത് വിചാരിക്കും’ എന്ന മലയാളിയുടെ സ്ഥായിയായ അപകർഷതാബോധവും ബന്ധങ്ങളിൽ നിന്നും അകന്നു പോവുമ്പോൾ സംഭവിക്കാനിടയുള്ള നഷ്ടങ്ങളും ഒരു ബന്ധം അവസാനിക്കുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനസ്സിന് ഏറെ ഭാരം നൽകുന്നതാണ് ബന്ധങ്ങളിൽ നിന്നുമുള്ള യാത്ര പറയൽ. ചിലർ മരണത്തിലൂടെയും കാലദേശങ്ങൾക്കപ്പുറത്തേക്കുള്ള യാത്രകളിലൂടെയും മറ്റു ചിലർ മൗനങ്ങളിലൂടെയുമൊക്കെ അകന്നു പോവുന്നു. ബന്ധങ്ങളുടെ ആഴവും പഴക്കവും ചില വ്യക്തികൾ ജീവിതത്തിൽ വഹിച്ച പങ്കുമെല്ലാം കൂടി ചേർന്നതാണ് പിരിയലുകളിൽ നിന്നും ഉത്ഭവിക്കുന്ന സങ്കടങ്ങൾ. എന്നാൽ ചില സാഹചര്യങ്ങളിൽ ബന്ധങ്ങളിൽ നിന്നും ആൾക്കൂട്ടങ്ങളിൽ നിന്നുമെല്ലാം സ്ഥിരമായോ താൽക്കാലികമായോ മനസ്സുകൊണ്ടെങ്കിലുമോ മാറി നിൽക്കേണ്ട സന്ദർങ്ങൾ പലപ്പോഴും ഉണ്ടായിക്കൊണ്ടേയിരിക്കും. എന്നാൽ അകാരണമായ കുറ്റബോധവും ‘മറ്റുള്ളവർ എന്ത് വിചാരിക്കും’ എന്ന മലയാളിയുടെ സ്ഥായിയായ അപകർഷതാബോധവും ബന്ധങ്ങളിൽ നിന്നും അകന്നു പോവുമ്പോൾ സംഭവിക്കാനിടയുള്ള നഷ്ടങ്ങളും ഒരു ബന്ധം അവസാനിക്കുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനസ്സിന് ഏറെ ഭാരം നൽകുന്നതാണ് ബന്ധങ്ങളിൽ നിന്നുമുള്ള യാത്ര പറയൽ. ചിലർ  മരണത്തിലൂടെയും  കാലദേശങ്ങൾക്കപ്പുറത്തേക്കുള്ള യാത്രകളിലൂടെയും മറ്റു ചിലർ മൗനങ്ങളിലൂടെയുമൊക്കെ അകന്നു പോവുന്നു. ബന്ധങ്ങളുടെ ആഴവും പഴക്കവും ചില വ്യക്തികൾ ജീവിതത്തിൽ വഹിച്ച പങ്കുമെല്ലാം കൂടി ചേർന്നതാണ് പിരിയലുകളിൽ നിന്നും ഉത്ഭവിക്കുന്ന സങ്കടങ്ങൾ. എന്നാൽ ചില സാഹചര്യങ്ങളിൽ ബന്ധങ്ങളിൽ നിന്നും ആൾക്കൂട്ടങ്ങളിൽ നിന്നുമെല്ലാം സ്ഥിരമായോ താൽക്കാലികമായോ മനസ്സുകൊണ്ടെങ്കിലുമോ  മാറി നിൽക്കേണ്ട സന്ദർങ്ങൾ പലപ്പോഴും ഉണ്ടായിക്കൊണ്ടേയിരിക്കും.

എന്നാൽ അകാരണമായ കുറ്റബോധവും ‘മറ്റുള്ളവർ എന്ത് വിചാരിക്കും’  എന്ന മലയാളിയുടെ സ്ഥായിയായ അപകർഷതാബോധവും ബന്ധങ്ങളിൽ നിന്നും അകന്നു പോവുമ്പോൾ സംഭവിക്കാനിടയുള്ള നഷ്ടങ്ങളും ഒരു ബന്ധം അവസാനിക്കുമ്പോൾ ഇരുവർക്കിടയിലുള്ള മൂന്നാമതൊരാൾ അത് എങ്ങിനെ കാണും എന്ന വിചാരങ്ങളുമാണ് പല ബന്ധങ്ങളെയും നിലനിർത്തി കൊണ്ടുപോകുവാൻ വ്യക്തികളെ നിർബന്ധിതരാക്കുന്നത്. ആ കാരണങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന വിട്ടുവീഴ്ചകൾ അടിച്ചേൽപിക്കപ്പെട്ട ബന്ധങ്ങളുടെ തുടർച്ചകൾ ആവുന്നു.

പ്രതീകാത്മക ചിത്രം (Photo: iStock / Kayoko Hayashi)
ADVERTISEMENT

∙ മനസ്സിനും വേണം ‘ഡയറ്റ്’

ആഹാരത്തിൽ ഡയറ്റിങ് അനുശീലിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നു പോവുന്നത്. വിശേഷിച്ച്  ജീവിതശൈലീ രോഗങ്ങൾ, അപ്രതീക്ഷിതമായുണ്ടാവുന്ന അപകടങ്ങൾ പാരമ്പര്യരോഗങ്ങൾ, ജീവിതത്തിൽ പുലർത്തേണ്ടി വരുന്ന അശാസ്ത്രീയ സമയക്രമങ്ങൾ ഇവയെല്ലാം ചേർന്നുണ്ടാവുന്ന അനാരോഗ്യം തലമുറ വ്യത്യാസമില്ലാതെ ഇക്കാലത്ത് ആളുകളെ ഭക്ഷണ നിയന്ത്രണങ്ങൾക്ക് നിർബന്ധിതരാക്കുന്നു. യുവാക്കളിലും മധ്യ വയസ്സിനു മുൻപുള്ളവരിലും അപ്രതീക്ഷിതമായി അവതരിക്കുന്ന രോഗങ്ങളും ഇത്തരം ജീവിതശൈലീ ക്രമീകരണത്തിന് നമ്മെ പ്രേരിപ്പിക്കും. ശരീരത്തിനും ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി നാം നടത്തുന്ന ഈ ശ്രമങ്ങൾ പരമ പ്രധാനമായ മനസ്സിന്റെ ആരോഗ്യത്തിനും ശാന്തിക്കും വേണ്ടി കൂടി അനുവർത്തിക്കേണ്ടതാണ് എന്നിടത്താണ് റിലേഷൻഷിപ്പ് ഡയറ്റിങ് (Relationship dieting) അഥവാ ബന്ധങ്ങളിൽ പാലിക്കേണ്ടി വരുന്ന അകലങ്ങൾ എന്ന ചിന്തയുടെ പ്രസക്തി.

മനുഷ്യബന്ധങ്ങളെ കുറിച്ചുള്ള നമ്മുടെ ആഴത്തിലൂന്നിയ ധാരണകൾ, അത് സ്ഥിരമായി കൊണ്ട് നടക്കാൻ ബാധ്യതപ്പെട്ട ഒന്നാണ് എന്ന ചിന്തയിൽ നിന്നും രൂപപ്പെട്ടതാണ്.  അതുപോലെ തന്നെ ബന്ധങ്ങളെ ഭേദിക്കുക എന്നത് ശ്രമകരവും പലപ്പോഴും വേദനാജനകവുമാണ്. ഭൂതകാലഓർമകൾ പലപ്പോഴും ഈയൊരു ചിന്തയിൽ  നിന്നും നമ്മെ തടയുന്നു.   വിശേഷിച്ചും നൊസ്റ്റാൾജിക്-സെന്റിമെന്റൽ ആയ മനോനില കൂടുതലായും പേറി നടക്കുന്നവർക്ക്. പക്ഷേ കുടുംബബന്ധങ്ങളും സാമൂഹികബന്ധങ്ങളും സൗഹൃദബന്ധങ്ങൾ പോലും ഏതു നിമിഷവും ടോക്സിക് ആയി  മാറുന്ന പ്രവണതയ്ക്ക് ഏതാനും വർഷങ്ങളുടെ പഴക്കമേ ഉള്ളൂ.

(Representative image by pro-stock studio/shutterstock)

അപ്രതീക്ഷിതമായി ആളുകൾ രോഷാകുലരാവുകയും അപ്പുറത്തുള്ള ആൾക്കു നേരെ വൈകാരിക അക്രമം (ചിലപ്പോൾ  ശാരീരികമായും) അഴിച്ചു വിട്ട് അവരെ ദുഃഖിതരാക്കുകയും ചെയ്യുന്ന ബന്ധങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോ എന്നുളളതാണ് ‘റിലേഷൻഷിപ്പ്  ഡയറ്റിങ്’ എന്ന ചിന്തയുടെ അടിത്തറ. പെട്ടെന്ന് ഒരു ദിനം കൊണ്ട് ഒരു ബന്ധം അറുത്തു മാറ്റേണ്ടി വരുമെന്നത് മാത്രമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. അത് പല കാരണങ്ങൾ കൊണ്ടും അസാധ്യവുമാണ്. പ്രണയബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിലും സഹപ്രവർത്തകർക്കിടയിലും സുഹൃത്തുക്കൾക്കിടയിലും അയൽക്കാർക്കിടയിലും ബിസിനസ് പങ്കാളികൾക്കിടയിലും എന്തിനേറെ അധ്യാപക-വിദ്യാർഥി ബന്ധങ്ങളിൽ പോലും ഒരാൾ മേധാവിത്വ മനോഭാവം നൽകുന്ന പെരുമാറ്റത്തിലേക്കും അതൊരു അവകാശമായി കണക്കാക്കുന്നതിലേക്കും ബന്ധങ്ങൾ വഴിമാറാറുണ്ട്.

ADVERTISEMENT

ഇപ്രകാരമാണ് ക്രമേണ അടുപ്പങ്ങൾ ടോക്സിക്കായി മാറുന്നത്. നാം നമ്മൾ കരുതുന്നതിനേക്കാൾ മാനസികമായി ശക്തരാണ് എന്ന  യാഥാർഥ്യത്തെ   മനസ്സിലാക്കാതിരിക്കുമ്പോഴാണ് മനസ്സും ജീവിതവും മറ്റാളുകളുടെ കടന്നുകയറ്റങ്ങൾക്ക് പറ്റിയ ഇടമായി സ്വയം മാറുന്നത്. ഒരാളുടെ മനസ്സും വൈകാരികഘടനയും  ഇത്തരം വേദനിപ്പിക്കലുകൾക്ക് അനുയോജ്യമാണ് എന്ന് കണ്ടാൽ കടന്നു കയറ്റക്കാരുടെ പ്രധാന ആയുധം അവരെ കുറ്റബോധത്തിൽ അടിമപ്പെടുത്തുക എന്നുള്ളതായിരിക്കും. സാങ്കേതികമായി നിലനിൽക്കുന്ന ബന്ധങ്ങൾ നൽകുന്ന അവകാശത്തിലാണ് ഇവരുടെ പെരുമാറ്റങ്ങൾ.

പലപ്പോഴും കാണാറുള്ള പരിതാപകരമായ അവസ്ഥ, വ്യക്തി ബന്ധങ്ങളെ ചൂഷണം ചെയ്യുന്നവർ ഉയർന്ന നിലയിൽ ഉള്ളവരോ അധികാര സ്ഥാനത്തു ഇരിക്കുന്ന ആളുകളോ സെലിബ്രിറ്റികളോ ആണെങ്കിൽ അവരുടെ മോശമായ ഇടപെടലുകളും പെരുമാറ്റങ്ങളും നാം തൃപ്തിയോടെ സഹിക്കുന്നു എന്നതാണ്. ഇത്ര ആഭാസകരവും ആത്മാഭിമാനമില്ലാത്തതുമായ മാനസികാവസ്ഥ വേറെയില്ല.

സ്വതവേ അകാരണമായി പാപഭാരം കൊണ്ടുനടക്കുന്ന സാധാരണക്കാർക്കിടയിൽ ഈ ‘കുറ്റബോധകൃഷി’ വളരെ എളുപ്പവുമാണ്. അങ്ങനെ ആ കൃഷിക്കാരൻ അല്ലെങ്കിൽ കൃഷിക്കാരി ഇരയുടെ മനസ്സിൽ ആധിപത്യം നേടുകയും ചെയ്യുന്നു. ഒരാൾ നടത്തിയതും അല്ലാത്തതുമായ ഭൂതകാല സംഭവങ്ങൾ ആവർത്തിച്ച് മനസ്സിനെ അടിമപ്പെടുത്തുക എന്നുള്ളതാണ് ഇവരുടെ ഒരു രീതി. ഒടുവിൽ താൻ ഒന്നിനും കൊള്ളാത്തവൻ എന്ന അധമബോധം ഇരയിൽ രൂപപ്പെടുകയും അത് അനിവാര്യമായ ആത്മവിശ്വാസം നഷ്ടപ്പെടുക എന്ന ദുരന്തത്തിലേക്ക്  എത്തുകയും ആ വ്യക്തിക്ക് കുറ്റബോധത്തോടെ ഭയപ്പെട്ട് ജീവിക്കേണ്ട ഒരു ശിഷ്ടകാലം ഉറപ്പു വരുത്തുകയുമാണ് ഈ കടന്നു കയറ്റക്കാരുടെ ലക്ഷ്യം.

∙ അകൽച്ച കാട്ടാൻ മടിക്കേണ്ട

നിങ്ങളുടെ അതിരുകളെ ബഹുമാനിക്കുക എന്ന സങ്കൽപമുണ്ട്. ഓരോ വ്യക്തിയും അയാളുടെ സ്വത്വ പ്രകാശത്തിനും അന്തസ്സാർന്ന നിലനിൽപ്പിനുമായി ആത്മാഭിമാനത്തിന്റെ മതിലുകളാൽ നിർമിച്ചെടുക്കുന്നതാണ് ആ അതിരുകൾ. ബന്ധബലങ്ങളിൽ നിങ്ങളിലേക്ക് കടന്നു വരുന്ന ആളുകൾ പലപ്പോഴും ആ പരിധികളെ അവഗണിക്കുകയാണ് പതിവ്. യാതൊരു സ്വയം ബഹുമാനവും അർഹിക്കാത്ത ആളുകളാണ് മറ്റുള്ളവർ എന്നതാണ് ഈ കടന്നു കയറ്റക്കാരെ ഭരിക്കുന്ന ചിന്താഗതി. ഭൂരിപക്ഷം സാധാരണക്കാരും ബന്ധങ്ങൾ മുതലെടുത്ത് മറ്റൊരാൾ നടത്തുന്ന ഇത്തരത്തിലുള്ള ഹത്യകളെയും അപമാനങ്ങളെയും വർഷങ്ങളോളം സഹിക്കുന്നതായി കാണാറുണ്ട്. ടോക്സിക് ആയ ഇത്തരം വ്യക്തികൾ ഒരിക്കൽ പരിവർത്തനപ്പെടുമെന്ന മിഥ്യാബോധമാണ് ഈ സഹനത്തിന്റെ പിന്നിൽ. എന്നാൽ അവനവൻ ആഗ്രഹിക്കാതെ ആരും മാറാറില്ല എന്നുള്ളതാണല്ലോ മൗലികമായ സത്യം.  ഇത് സ്വീകരിക്കണമോ തള്ളിക്കളയണമോ എന്നതിലാണ് ഇരയാക്കപ്പെടുന്ന ഒരു വ്യക്തിയുടെ ആത്മസ്വത്വത്തിന്റെ  നിലനിൽപ്.

(Representative image by pro-stock studio/shutterstock)
ADVERTISEMENT

പരിശീലനം കൊണ്ട് കൊണ്ട് ആർജിച്ചെടുക്കുന്ന അകൽച്ച പല ആത്മീയ ചിന്താധാരകളും ആവർത്തിച്ചു നൽകുന്ന ഉപദേശമാണ്. മറ്റുള്ളവരെ മാറ്റിയെടുക്കുക എന്ന  ശ്രമം ഉപേക്ഷിച്ച് (അതു തികച്ചും അസാധ്യമായതിനാൽ) ഇത്തരം സന്ദർഭങ്ങളോടുള്ള വ്യക്തികളുടെ പ്രതികരണം വ്യത്യാസപ്പെടുത്തുക എന്നത് മാത്രമാണ് ഏക പരിഹാരം. സാമീപ്യം കൊണ്ടും ഭൗതികമായ സാഹചര്യങ്ങൾ കൊണ്ടും പലപ്പോഴും സാധിക്കാറില്ലെങ്കിലും മാനസികമായും വൈകാരികമായും ആളുകളിൽ നിന്നും അകലുക എന്നുള്ളത് മറ്റൊരാൾക്ക്  തടയാൻ കഴിയാത്തതാണ്. ആ പ്രക്രിയ ദൃശ്യമല്ലാത്തതിനാൽ അബ്യൂസർക്ക് അതിൽ ഇടപെടാനും കഴിയില്ല. വളരെ പരുഷമായ വാക്കുകൾ കൊണ്ടുള്ള അക്രമങ്ങളെ അതും ഒരു വൃത്തത്തിനുള്ളിൽ ജീവിക്കുന്നവരിൽ നിന്നും നേരിടുവാൻ മറ്റു മാർഗങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ല. നിയമപരമായി പിരിയലുകൾ സാധ്യമല്ലാത്ത ഒരുപാട് ബന്ധങ്ങൾ ഉണ്ടല്ലോ.  ഉദാഹരണത്തിന് മാതാപിതാക്കളുമായും സഹോദരങ്ങളുമായും മറ്റു ബന്ധുക്കളുമായും അധികാരികളുമായും മറ്റും നിലനിൽക്കുന്നത്.

Photo Credit : Vichai Phububphapan/istock

അകലുക (detaching) എന്നത് കൊണ്ട് ആ വ്യക്തിയെ  സ്ഥിരമായി ഉപേക്ഷിക്കുന്നു അല്ലെങ്കിൽ ശ്രദ്ധിക്കാതിരിക്കുന്നു എന്നർഥമില്ല. ഒരാൾ സ്വയം അയാളുടെ സംരക്ഷണം, വിശേഷിച്ചു മാനസികവും വൈകാരികവുമായ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു എന്നേ ഇതിനർഥമുള്ളൂ. ഇപ്രകാരം ആക്രമിക്കപ്പെടുന്ന ബന്ധങ്ങളിൽ പതറാതെ നിൽക്കുവാനുള്ള ഒരു തയാറെടുപ്പായി മാത്രമേ  ഇതിനെ കാണേണ്ടതുള്ളൂ. ബന്ധങ്ങളിൽ നിന്ന് അകലുക അല്ലെങ്കിൽ അടുപ്പങ്ങളെ പരിമിതപെടുത്തുക എന്നതിന് അർഥം പ്രധാനമായും സ്വയം സംരക്ഷിതനാവുക എന്നതാണ്.

∙ വീഴരുത് ‘ലവ് ബോംബിങ്ങി’ൽ

ബന്ധങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കുള്ളത് രണ്ടു രീതികളാണ്; പ്രൊജക്‌ഷൻ, ഗ്യാസ്‌ലൈറ്റിങ്. പ്രൊജക്‌ഷൻ എന്നത് വീഴ്ചകളുടെ എല്ലാ ഉത്തരവാദിത്തങ്ങളും ഒരാളിൽ മാത്രം അടിച്ചേൽപ്പിച്ചു കുറ്റപ്പെടുത്തുക എന്നതാണ്. ഗ്യാസ്‌ലൈറ്റിങ് ആവട്ടെ ഒരു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടു നമ്മളിൽ തന്നെ സംശയത്തിന്റെ വിത്തുകൾ പാകി വഴിതെറ്റിക്കുക എന്നതാണ്. 1942-ൽ പുറത്തിറങ്ങിയ ഗ്യാസ്‌ലൈറ്റിങ് എന്ന സിനിമയെ അവലംബിച്ചാണ് ഈ സിദ്ധാന്തം രൂപീകരിക്കപ്പെട്ടത്. നടന്നുകഴിഞ്ഞ ഒരു സംഭവത്തെ പോലും തെളിവുകളുണ്ടായിട്ടു കൂടി കളവുകൾ പറഞ്ഞ് മറ്റൊരാളെ വിശ്വസിപ്പിച്ച് അത് അങ്ങനെയായിരുന്നില്ല എന്ന് ‘തെളിയിക്കലാണ്’ ഇതിന്റെ പ്രയോഗ രീതി. അവനവന്റെ ഓർമശക്തിയെയും കാഴ്ചപ്പാടിനെയും അയാൾ തന്നെ സംശയിച്ചു പോവുന്ന ഒരു അവസ്ഥ.

മറ്റുള്ളവരിൽ ആധിപത്യം സ്ഥാപിക്കുവാനുള്ള അതിബുദ്ധിപരമായ ആയുധമാണ് ഗ്യാസ്‌ലൈറ്റിങ്. ഇതൊരു നാർസിസിസ്റ്റ് സ്വഭാവമാണ്. ഇരയെ തേടി നടക്കുന്നവരുടെ മറ്റൊരു  ആയുധമാണ് ‘ലവ് ബോംബിങ്’. അപ്രതീക്ഷിതമായി സ്നേഹപ്രകടനം നടത്തി വ്യക്തികളെ കുടുക്കിൽ പെടുത്തുന്ന വിദ്യയാണ് ഇത്. 

 ഇത്തരം സന്ദർഭങ്ങൾ ഉപയോഗിക്കുന്നവരെ തിരിച്ചറിയാൻ പറ്റുന്ന ചില വസ്തുതകൾ ഉണ്ട്. അപ്രതീക്ഷിതമായി അവർ പോസിറ്റീവ് ആകും. ഒരാളുടെ വൈകാരിക അവസ്ഥയെ കീറിമുറിച്ചു കണ്ണുകൾ നനയിക്കുന്നവർ അപ്രകാരം പ്രവർത്തിക്കുന്നത് ഇരയുടെ കുറ്റം കൊണ്ടല്ല. അതിനാൽ തന്നെ സ്വയം കുറ്റപ്പെടുത്തേണ്ടതില്ല.

ഏതു സാഹചര്യത്തിലും മറ്റുള്ളവർക്ക് കടന്നു കയറാൻ കഴിയാത്ത ഒരു മതിൽ സ്വയം സൃഷ്ടിക്കുക എന്നതാണ്, ശ്രമകരമെങ്കിലും ഏക പോംവഴി. ചൂണ്ടയുമായി വരുന്ന വ്യക്തി ഇട്ടുതരുന്ന വാദപ്രതിവാദ വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. അത് നിങ്ങളിലേക്ക് അക്രമോൽസുകമായ വാക്കുകൾ പ്രവഹിപ്പിക്കുവാനുള്ള അവസരം സൃഷ്ടിക്കലാണ്.  അതുകൊണ്ടാണ് പല സന്ദർഭങ്ങളിലും മൗനമാണ് നല്ല  ഭാഷ എന്ന് നിരീക്ഷിക്കപ്പെടുന്നത്. വൈകാരികമായി ആക്രമിക്കപ്പെടുന്ന ഒരു വ്യക്തി,  അയാൾ  എത്ര ശക്തനാണെങ്കിൽ കൂടി അപമാനം, വ്യക്തതയില്ലായ്മ, നിസ്സഹായത, ഭയം, ആകാംക്ഷ, ഭാവിയെ കുറിച്ചുള്ള അരക്ഷിതബോധം തുടങ്ങിയ മാനസികാവസ്ഥയിൽ എത്തി ചേർന്നിരിക്കും.തീർച്ചയായും അത് പലവിധ ആരോഗ്യ പ്രശ്നങ്ങളിലേക്കും മാറാരോഗങ്ങളിലേക്കും നയിക്കപ്പെടുമെന്നുള്ളത് ഉറപ്പാണ്.

(Representative image by izzuanroslan/shutterstock)

തന്റേതല്ലാത്ത കാരണങ്ങളാൽ അകാലത്തിൽ മരണപ്പെടണമോ എന്നുള്ളത് നാം തന്നെ തീരുമാനിക്കണം. മറ്റുള്ളവരുടെ അന്യായവും ദയാരഹിതവുമായ പെരുമാറ്റത്തിന് ഇരയായി വർഷങ്ങൾക്ക് മുൻപേ നിങ്ങൾ യാത്രയായാൽ അതിനു കാരണക്കാരായ വ്യക്തികൾപോലും നിങ്ങളെ പിന്നീട് ഓർമിക്കില്ല എന്നത് മനസ്സിലാക്കണം. പല ബന്ധങ്ങളും  സമ്മാനിക്കുന്നത് ദുഃസ്വപ്നങ്ങൾ  മാത്രമാണ്. വസന്തം വിരിഞ്ഞ ഒരു പൂന്തോട്ടം പോലും കാണാൻ ഭാഗ്യമില്ലാതെ ഇരുട്ടിൽ നിന്നും ഇരുട്ടിലേക്ക് മാത്രം പലപ്പോഴും സഞ്ചരിക്കേണ്ടി വരുന്നു. വിഷാദ ഭരിതമായ ദിനങ്ങൾ സമ്മാനിക്കുന്നത് വ്യത്യസ്തങ്ങളായ അപഭ്രംശങ്ങളും ആത്മഹത്യയെകുറിച്ച് പോലും ചിന്തിപ്പിക്കുന്ന  മനസികാവസ്ഥകളും ഒരു പക്ഷേ ലഹരിയിലേക്കുള്ള ശമനമില്ലാത്ത യാത്രകളുമായിരിക്കും.

∙ നമ്മളല്ലേ ഏറ്റവും പ്രധാനം!

നല്ല സ്നേഹബന്ധങ്ങൾ ഇരുഭാഗത്തിന്റെയും ഉത്തരവാദിത്തമാണ്. ബന്ധങ്ങളിൽ ഏർപ്പെട്ട ആളുകൾ എപ്പോഴും പരസ്പരം സ്നേഹിക്കുന്നു എന്നത് ഒരു മിഥ്യാധാരണ  മാത്രമാണ്. എല്ലാ ബന്ധങ്ങളും തനിക്ക് ഉപയോഗിക്കുവാനുള്ളതാണ് എന്ന ഒരു ധാരണ പലരുടെയും മനസ്സിൽ വേരുറച്ചിരിക്കുകയാണ്. സൗഹൃദങ്ങളിലാണ് ഇത് കണ്ടു വരുന്നത്.  ഒരു തരം ‘ആവിശ്യാധിഷ്ഠിത സൗഹൃദങ്ങൾ’. ബന്ധങ്ങൾക്ക് അർഹിക്കുന്ന പവിത്രതയും മാന്യതയും ബഹുമാനവും ലഭിക്കാതെ വരുന്നത് ആളുകളെ ദുഖിതരാക്കി മാറ്റുന്നു. സാമൂഹികവും സാമ്പത്തികവും ഒക്കെ അടങ്ങുന്ന ധാരാളം സ്വാർഥ കാരണങ്ങൾ ഇതിന്റെ പിന്നിൽ ഉണ്ടാകാം. അതിന് ആരും വിധേയരായി നിൽക്കേണ്ടതില്ല.

(representative image by Linaimages/shutterstock)

ബന്ധങ്ങൾ ദുരുപയോഗം ചെയ്യുന്നതിന്റെ മറ്റൊരു മാതൃകയാണ് സോഷ്യൽ മീഡിയ വഴിയുള്ള സ്വഭാവഹത്യ. അതൊരു ആഘോഷമാക്കി മാറ്റുന്ന സാഡിസ്റ്റിക് സമൂഹത്തിൽ ഇത്തരം ഹത്യകൾ നടത്തുന്നവരെ ഏത് വിധേനയും തടയേണ്ടതാണ്. മലയാളികളെ പൊതുവെ അപകർഷതാബോധത്തിൽ പെടുത്തുന്ന മറ്റു സംഘങ്ങളാണ് മതവും രാഷ്ട്രീയവും. തങ്ങളേക്കാൾ അറിവുകൊണ്ടും സംസ്കാരം കൊണ്ടും മനുഷ്യത്വം കൊണ്ടും വ്യക്തിഗുണം കൊണ്ടും എത്രയോ താഴെ നിൽക്കുന്ന അധമന്മാരെ  മതാധികാരത്തിന്റെയും രാഷ്ട്രീയാധികാരത്തിന്റെയും പേരിൽ നമിച്ചു നിൽക്കേണ്ട ഗതികേടാണ് പലപ്പോഴും പ്രജകളുടേത്. ഇത്തരം അധികാരകേന്ദ്രങ്ങൾ പുറപ്പെടുവിക്കുന്ന ഭയം കൊണ്ടും ഇവരിൽ നിന്നും എന്തെങ്കിലും കാര്യസാധ്യങ്ങൾ  ഒരിക്കൽ ഉണ്ടാകും എന്ന പ്രതീക്ഷ കൊണ്ടുമാവാം നാം സ്വയം വിധേയപ്പെടുന്നതും എന്തുകൊണ്ടും അനർഹർ ആയ ഇത്തരക്കാരെ ബഹുമാനിക്കുന്നതും ഭയക്കുന്നതും.

പലപ്പോഴും കാണാറുള്ള പരിതാപകരമായ അവസ്ഥ, വ്യക്തി ബന്ധങ്ങളെ ചൂഷണം ചെയ്യുന്നവർ ഉയർന്ന നിലയിൽ ഉള്ളവരോ അധികാര സ്ഥാനത്തു ഇരിക്കുന്ന ആളുകളോ സെലിബ്രിറ്റികളോ ആണെങ്കിൽ അവരുടെ മോശമായ ഇടപെടലുകളും പെരുമാറ്റങ്ങളും നാം തൃപ്തിയോടെ സഹിക്കുന്നു എന്നതാണ്. ഇത്ര ആഭാസകരവും ആത്മാഭിമാനമില്ലാത്തതുമായ മാനസികാവസ്ഥ വേറെ ഇല്ല. മനഃശ്ശാന്തിയും ആത്മാഭിമാനവും ചോദ്യം ചെയ്യുന്നവർ ആരായാലും നമുക്കെന്താണ്? ഇവരാരും കാലശേഷം അധികമൊന്നും ഓർമിക്കപ്പെടുന്നില്ലെന്നും ഒരാൾക്കും ഈ പ്രപഞ്ചത്തിൽ അത്ര വലിയ പ്രാധാന്യമൊന്നുമില്ലെന്നും (അവർ ഏതു സ്ഥാനവും പ്രശസ്തിയും വഹിച്ചിരുന്നവർ ആയാൽ പോലും) ഉള്ള സത്യം ഉരുവിട്ട് പഠിക്കേണ്ടിയിരിക്കുന്നു.

സവിശേഷതയ്ക്ക് അതിന്റേതായ പ്രാധാന്യം ഉണ്ട്. മാത്രവുമല്ല നമ്മളാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി എന്നുള്ളത് തിരിച്ചറിയുകയും വേണം. 80 വയസ്സ് വരെ ജീവിക്കുന്ന ഒരാൾ 29200 ദിവസം മാത്രമാണ് ഈ ഭൂമിയിൽ ഉണ്ടാവുന്നത്. അതിൽ ബാല്യാവസ്ഥയും വാർധക്യവും രോഗാവസ്ഥകളും ഉറക്കവും എല്ലാം കഴിഞ്ഞു ലഭിക്കുന്നതാകട്ടെ ഏതാനും ഉണർന്നിരിക്കുന്ന വർഷങ്ങൾ മാത്രം. ഈ ദിനങ്ങളിൽ ഭയരഹിതരായും ആത്മാഭിമാനത്തോടെയും അനിശ്ചിതത്വബോധമില്ലാതെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കണമോ എന്നുള്ളതാണു നാം തീരുമാനിക്കേണ്ടത്. അത് വേണമെങ്കിൽ ചില ബന്ധങ്ങളിൽ നിന്നും അത്  ആരിൽ നിന്നായാലും അകന്നു പോവുകയോ വേരോടുകൂടി ഒരു കുറുന്തോട്ടി പറിക്കുന്ന ലാഘവത്തോടെ  പിഴുതെറിയുകയോ വേണം. അതാണ് ‘റിലേഷൻഷിപ്പ് ഡയറ്റിങ്’ എന്ന ഇക്കാലത്തിന്  ഏറ്റവും  അനിവാര്യമായ  ചിന്ത. ഫോണിൽ ബ്ലോക്ക് ചെയ്യേണ്ട നമ്പറുകൾ തിരയുക തന്നെ വേണം.

(പ്രമുഖ ക്രിമിനൽ അഭിഭാഷകനാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം) 

English Summary:

How to Protect Your Mental and Emotional Health by Cutting Toxic Ties