‘ജീവിച്ചിരുന്നപ്പോൾ മഹാത്മാക്കളുടെ നേർക്കെറിഞ്ഞ കല്ലുകൾകൊണ്ടു നിർമ്മിച്ചവയാണ് അവരുടെ പ്രതിമകൾ’ എന്ന് സാഹിത്യമടക്കമുള്ള കലകളിൽ തിളങ്ങിയ ബഹുമുഖ പ്രതിഭയായ ഫ്രഞ്ചുകാരൻ ഷാൻ കൊക്കിട്ടു (Jean Cocteau : 1889 – 1963) പറഞ്ഞിട്ടുണ്ട്. ‘ദുഃഖത്തിൻ മുള്ളുകൾ തൂവിരൽത്തുമ്പിനാൽ പുഷ്പങ്ങളാക്കുന്ന’ ഭാര്യയെപ്പറ്റി രമേശൻ നായർ പാടിയതും ഇതിനോടു ചേർത്തുവായിക്കാം. കല്ലുകൾ മനഃപൂർവം എറിഞ്ഞവ. മുള്ളുകൾ മിക്കപ്പോഴും തനിയെ വന്നു കൂടുന്നവ. രണ്ടിലും തിന്മയെ നന്മയാക്കുന്ന വിസ്മയം. നിഷേധത്തെ അംഗീകാരമായി മാറ്റുന്ന രസതന്ത്രം ഏതു സമൂഹത്തിലുമുണ്ട്. യാതനയിൽ നിന്നു മഹത്ത്വം രൂപം കൊള്ളുന്ന വിസ്മയം. േചറിൽ ചെന്താമര വിരിയും. നമുക്കു കല്ലേറിലേക്കു മടങ്ങാം. എനിക്കിഷ്ടമില്ലാത്തവരുടെ നേർക്കു ഞാൻ കല്ലെറിഞ്ഞുകളയും എന്നു വിചാരിക്കുന്നവരുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ജീവിച്ചിരുന്നപ്പോൾ മഹാത്മാക്കളുടെ നേർക്കെറിഞ്ഞ കല്ലുകൾകൊണ്ടു നിർമ്മിച്ചവയാണ് അവരുടെ പ്രതിമകൾ’ എന്ന് സാഹിത്യമടക്കമുള്ള കലകളിൽ തിളങ്ങിയ ബഹുമുഖ പ്രതിഭയായ ഫ്രഞ്ചുകാരൻ ഷാൻ കൊക്കിട്ടു (Jean Cocteau : 1889 – 1963) പറഞ്ഞിട്ടുണ്ട്. ‘ദുഃഖത്തിൻ മുള്ളുകൾ തൂവിരൽത്തുമ്പിനാൽ പുഷ്പങ്ങളാക്കുന്ന’ ഭാര്യയെപ്പറ്റി രമേശൻ നായർ പാടിയതും ഇതിനോടു ചേർത്തുവായിക്കാം. കല്ലുകൾ മനഃപൂർവം എറിഞ്ഞവ. മുള്ളുകൾ മിക്കപ്പോഴും തനിയെ വന്നു കൂടുന്നവ. രണ്ടിലും തിന്മയെ നന്മയാക്കുന്ന വിസ്മയം. നിഷേധത്തെ അംഗീകാരമായി മാറ്റുന്ന രസതന്ത്രം ഏതു സമൂഹത്തിലുമുണ്ട്. യാതനയിൽ നിന്നു മഹത്ത്വം രൂപം കൊള്ളുന്ന വിസ്മയം. േചറിൽ ചെന്താമര വിരിയും.

നമുക്കു കല്ലേറിലേക്കു മടങ്ങാം. എനിക്കിഷ്ടമില്ലാത്തവരുടെ നേർക്കു ഞാൻ കല്ലെറിഞ്ഞുകളയും എന്നു വിചാരിക്കുന്നവരുണ്ട്. ‘ഞാൻ ആഗ്രഹിക്കുന്നതുപോലെ ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാത്തവരെപ്പറ്റി ഞാൻ ആക്ഷേപങ്ങൾ ചൊരിയും, ആരോപണങ്ങൾ ഉന്നയിക്കും’ എന്ന അധമവികാരം പലരെയും ഭരിക്കുന്നു. രാഷ്ട്രീയകക്ഷികൾ തമ്മിലുള്ള ആരോപണ–പ്രത്യാരോപണങ്ങൾ പലപ്പോഴും ജനപ്രീതിയുളവാക്കുകയല്ല, നേതാക്കളോട് ജനങ്ങൾക്ക് അവ‍ജ്ഞ സൃഷ്ടിക്കുകയാണു ചെയ്യുക. തങ്ങൾ അധികാരത്തിലെത്തുന്നതിനു തടസ്സമാകുന്നവരെ എങ്ങനെയും തകർക്കുക എന്ന ലക്ഷ്യം. അതിന്റെ ആവശ്യമുണ്ടോ? ഏകാഗ്രതയോടെയുള്ള പ്രയത്നത്തിലൂടെ ആരോഗ്യകരമായി മത്സരിച്ചു വിജയിക്കാൻ കഴിയുമെന്നത് അവർ മറക്കുകയല്ലേ?

ചിത്രത്തിനൊരു മറുവശമുണ്ട്. പ്രതിമ നിർമിക്കണമെന്നു ജനങ്ങളിൽ തോന്നലുളവാക്കുന്ന മിക്കവരും എറെ എതിർപ്പുകളും കല്ലേറുകളും ഏറ്റവരായിരിക്കും; അതിശക്തമായ പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും നേരിട്ടവരായിരിക്കും. ഒഴുക്കിനെതിരെ നീന്തി ജയിച്ചവരായിരിക്കും. ക്രിസ്തു, ഗാന്ധി എന്നിവരുടെ ജീവിതകഥകൾ നോക്കുക.

ADVERTISEMENT

പ്രതിമകൾ സമൂഹം നൽകുന്ന അംഗീകാരത്തിന്റെയും ആദരവിന്റെയും പ്രതീകമാണ്. മനുഷ്യപ്രകൃതിയിലെ പ്രതിരോധശേഷിയുടെ സാക്ഷ്യമാണ്. ദുരിതകാലത്തും മഹത്വം രൂപപ്പെടുത്തിയതിനു സമൂഹം കൽപ്പിച്ചുനൽകുന്ന കൃതജ്ഞത. ബഹുഭൂരിപക്ഷം പേരും സുഖജീവിതത്തിനായി പരക്കംപാഞ്ഞ് ജീവിതം പിന്നിടുമ്പോൾ, വലിയ ലക്ഷ്യം നേടാൻ ജീവിതം ഉഴിഞ്ഞുവയ്ക്കുന്നവരെ ജനങ്ങൾ നന്ദിയോടെ ഓർക്കുന്നു.

മഹത്തായ ലക്ഷ്യസാധ്യത്തിനായി യാതനയെയെന്നല്ല, മരണത്തെപ്പോലും ഭയക്കാത്തവരുണ്ടല്ലോ. ‘മരണത്തിനുമുൻപ് ഭീരുക്കൾ പലതവണ മരിക്കുന്നു; ഒരിക്കലല്ലാതെ വീരന്മാർ മരിക്കുന്നില്ല’ എന്നു ഷേക്സ്പിയർ (ജൂലിയസ് സീസർ – 2:2). തടസ്സങ്ങൾ പലപ്പോഴും വലിയ നേട്ടങ്ങളുടെയും വിജയത്തിന്റെയും അടിത്തറ പാകും. ശൂന്യതയിൽനിന്ന് ഒരു മഹാനും മഹതിയും പിറക്കുന്നില്ല. കഠിനപ്രയത്നവും വെല്ലുവിളികളെ ധീരമായി നേരിടുന്നതിനുള്ള ആത്മവിശ്വാസവും അവർ പ്രകടിപ്പിച്ചിരിക്കും. കല്ലേറിൽ പറന്ന എല്ലാ കല്ലുകളും പ്രതിമയുടെ ഭാഗമാകണമെന്നില്ല എന്നതു മറ്റൊരു കാര്യം. തന്റെ നേർക്കുവരുന്ന കല്ലുകൾകൊണ്ടു സമൂഹത്തിന്റെ ഐക്യം നശിപ്പിക്കുന്ന മതിലുപണിയാൻ മഹാത്മാക്കൾ ശ്രമിക്കുന്നില്ല.

(Representative image by Christopher Moswitzer/istock)
ADVERTISEMENT

സമൂഹത്തിൽ മാറ്റങ്ങൾ വരുത്തുന്നവരെ തുടക്കത്തിൽ പലരും പരിഹസിക്കുക പതിവാണ്. ഇക്കാര്യത്തിൽ നിക്കൊളസ് ക്ലൈൻ (1884–1951) എന്ന അമേരിക്കൻ തൊഴിലാളിനേതാവ് ശ്രദ്ധേയമായി പറഞ്ഞു, ‘ആദ്യം നിങ്ങളെ അവർ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ ആക്രമിച്ച് ചാമ്പലാക്കാൻ ശ്രമിക്കും, ഒടുവിൽ നിങ്ങൾക്കു സ്മാരകം പണിയും’. പരസ്യമായ പരിഹാസത്തെ മഹാന്മാർ അവഗണിക്കും. അത് അവരുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തില്ല. മഹാന്മാരല്ലാത്ത നമ്മെപ്പോലുള്ള സാധാരണക്കാർക്കും ഈ സമീപനം ചേരും. പ്രതിമയുടെ വലുപ്പത്തിലും ചിലപ്പോൾ കാര്യമുണ്ടെന്നു കാണാം. ശിലയും ലോഹവും മറ്റു പലതും പ്രതിമയ്ക്കായി തിരഞ്ഞെടുക്കുന്നതിലും വ്യത്യാസങ്ങൾ വരും. സേവനത്തിന്റെ മഹത്ത്വമനുസരിച്ച് അംഗീകാരത്തിന്റെ ആഴവും കൂടുമല്ലോ.

വ്യക്തിപരമായ അധിക്ഷേപംകൊണ്ട് വാദങ്ങൾക്കു മറുപടി നൽകാനാവില്ല. അപകീർത്തിപ്പെടുത്തൽ യുക്തിരഹിതമാണ്. കാലക്രമത്തിൽ കളവു പുറത്താകും. അതു പരാജയത്തിൽ കലാശിക്കുകയും ചെയ്യും

റോബർട്ട് ഇംഗർസോൾ

പൂമെത്തയിൽ കഴിയുക മാത്രം ചെയ്തവരുടെ പ്രതിമ ആരും പണിഞ്ഞെന്നു വരില്ല. ഇതെല്ലാം ഒരു വശം. വലിയ അംഗീകാരം കിട്ടുന്നവരെ വെറുതേ കല്ലെറിയുന്ന വിനോദത്തിലേർപ്പെടുന്നവരുണ്ട്. അസൂയ, വർഗശത്രുത തുടങ്ങി ഇതിനു പല കാരണങ്ങളും കാണാം. ‘എനിക്കില്ലാത്തതു നിനക്കും വേണ്ട’ എന്ന വികലചിന്ത. ഒരു വിരൽ ചൂണ്ടുമ്പോൾ മൂന്നു വിരൽ തന്നിലേക്കു ചൂണ്ടിനിൽക്കുമെന്ന് ഓർക്കാത്തവരേറെ. വലിയ അവിശ്വാസിയും ചിന്തകനുമായിരുന്ന റോബർട്ട് ഇംഗർസോൾ (1833 – 1899) പറഞ്ഞു, ‘വ്യക്തിപരമായ അധിക്ഷേപംകൊണ്ട് വാദങ്ങൾക്കു മറുപടി നൽകാനാവില്ല. അപകീർത്തിപ്പെടുത്തൽ യുക്തിരഹിതമാണ്. കാലക്രമത്തിൽ കളവു പുറത്താകും. അതു പരാജയത്തിൽ കലാശിക്കുകയും ചെയ്യും’.

(Representative image by Deepak Sethi/istock)
ADVERTISEMENT

അധിക്ഷേപങ്ങൾ തിരിച്ചു തന്നിലേക്കു മടങ്ങിയേക്കാമെന്നും ഓർമ വയ്ക്കണം. ഓസ്ട്രേലിയൻ ബൂമറാങ്ങിന്റെ കാര്യമോർക്കുക. വാദത്തിൽ തോൽക്കുന്നയാൾ അധിക്ഷേപം കരുവാക്കുമെന്നു സോക്രട്ടീസ്. സാമുവൽ ജോൺസൻ യുക്തിപൂർവം സൂചിപ്പിച്ചു, ‘ഭീരുവിന്റെ പ്രതികാരമാണു ദുരാരോപണം’. മലിനമനസ്സുകൾ അപവാദം പ്രചരിപ്പിക്കുന്നതു സാധാരണം. എബ്രഹാം ലിങ്കണ് പക്വതയാർന്ന അഭിപ്രായമുണ്ട്, അപവാദത്തിന്റെ മുനയൊടിക്കാനുള്ള ഏറ്റവും നല്ല ആയുധം സത്യമാണെന്ന്. ആർക്കു നേരെയും കല്ലെറിയാതിരിക്കാം. കല്ലേറു വന്നാൽ സമചിത്തത പാലിച്ച് സത്യത്തെ മുറുകെ പിടിക്കാം.

English Summary:

How Great Souls Turn Stones Thrown at Them into Monuments of Legacy?