'എന്നെപ്പോലെ ഓരോ കുട്ടിക്കും പറയാൻ എന്തെല്ലാം കാണും; ഞങ്ങളെ വിഷമിപ്പിക്കുന്നവരുണ്ട്; അവർക്ക് എന്റെ കയ്യിലുണ്ട് രണ്ട് മറുപടി'
‘‘വീട്ടിൽ പൊരിച്ച മീൻ നല്‍കിയിരുന്നത് ചേട്ടൻമാർക്കായിരുന്നു...’’ ആൺകുട്ടിയും പെൺകുട്ടിയും വീടുകളിൽ പോലും രണ്ട് തരത്തിൽ പരിഗണിക്കപ്പെടുന്നു എന്നതിന് തെളിവായി സ്വന്തം അനുഭവം പറഞ്ഞത് പ്രശസ്ത സിനിമാതാരമാണ്. വര്‍ഷങ്ങൾക്ക് മുൻപ് നേരിട്ട അനീതി ഇപ്പോഴും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ലെങ്കിൽ അന്ന് ആ കുഞ്ഞുമനസ്സ് എത്രമാത്രം വേദനിച്ചിരിക്കണം. പൊതുവേ 18 വയസ്സിനെയാണ് സ്വാതന്ത്ര്യത്തിന്റെ അടയാളമായി നമ്മുടെ സമൂഹം അംഗീകരിച്ചിട്ടുള്ളത്. അതിന് മുൻപുള്ളതെല്ലാം കുട്ടികളുടെ സ്വാതന്ത്ര്യത്തിനേക്കാളും അവകാശങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. അതെന്തേ, കുട്ടികൾക്ക് അഭിപ്രായങ്ങൾ പറയാനും, സ്വന്തം ഇഷ്ടങ്ങൾ നേടാനായി പ്രവർത്തിക്കാനുമുള്ള 'സ്വാതന്ത്ര്യം' വേണ്ടേ? പൊതുവേ കുട്ടികളുടെ അവകാശങ്ങളും സ്വാതന്ത്ര്യവുമെല്ലാം മുതിർന്നവരാണ് പങ്കുവയ്ക്കുന്നത്. അപ്പോഴും കുട്ടികൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. എന്തുകൊണ്ടാണ് കുട്ടികളെ കേൾക്കാൻ നമുക്കിത്ര മടി? ഈ സ്വാതന്ത്ര്യദിനത്തിൽ തങ്ങൾക്ക് വേണ്ട സ്വാതന്ത്ര്യത്തിനെ കുറിച്ച് ഒരു കുട്ടി പറയുകയാണ്. യൂനിസെഫ് യൂത്ത് കണ്ടന്റ് ക്രിയേറ്ററായി കേരളത്തിൽ നിന്നും തിരഞ്ഞെടുത്ത എസ്. ഉമയാണ് കുട്ടികളുടെ ചിന്തകളെ കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചും മനസ്സുതുറക്കുന്നത്. കൗമാര പ്രായത്തിലെത്തിയ കുട്ടിക്ക് ലഭിക്കേണ്ട സ്വാതന്ത്ര്യത്തെ അഞ്ച് തലങ്ങളായി തിരിച്ചാണ് തിരുവനന്തപുരം കോട്ടൺഹിൽ ജിജിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ഉമ അവതരിപ്പിക്കുന്നത്. ഒപ്പം സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുള്ള തന്റെ അനുഭവങ്ങളും ഉമ മനോരമ ഓൺലൈൻ പ്രീമിയവുമായി പങ്കുവയ്ക്കുന്നു.

‘‘വീട്ടിൽ പൊരിച്ച മീൻ നല്‍കിയിരുന്നത് ചേട്ടൻമാർക്കായിരുന്നു...’’ ആൺകുട്ടിയും പെൺകുട്ടിയും വീടുകളിൽ പോലും രണ്ട് തരത്തിൽ പരിഗണിക്കപ്പെടുന്നു എന്നതിന് തെളിവായി സ്വന്തം അനുഭവം പറഞ്ഞത് പ്രശസ്ത സിനിമാതാരമാണ്. വര്‍ഷങ്ങൾക്ക് മുൻപ് നേരിട്ട അനീതി ഇപ്പോഴും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ലെങ്കിൽ അന്ന് ആ കുഞ്ഞുമനസ്സ് എത്രമാത്രം വേദനിച്ചിരിക്കണം. പൊതുവേ 18 വയസ്സിനെയാണ് സ്വാതന്ത്ര്യത്തിന്റെ അടയാളമായി നമ്മുടെ സമൂഹം അംഗീകരിച്ചിട്ടുള്ളത്. അതിന് മുൻപുള്ളതെല്ലാം കുട്ടികളുടെ സ്വാതന്ത്ര്യത്തിനേക്കാളും അവകാശങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. അതെന്തേ, കുട്ടികൾക്ക് അഭിപ്രായങ്ങൾ പറയാനും, സ്വന്തം ഇഷ്ടങ്ങൾ നേടാനായി പ്രവർത്തിക്കാനുമുള്ള 'സ്വാതന്ത്ര്യം' വേണ്ടേ?
പൊതുവേ കുട്ടികളുടെ അവകാശങ്ങളും സ്വാതന്ത്ര്യവുമെല്ലാം മുതിർന്നവരാണ് പങ്കുവയ്ക്കുന്നത്. അപ്പോഴും കുട്ടികൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. എന്തുകൊണ്ടാണ് കുട്ടികളെ കേൾക്കാൻ നമുക്കിത്ര മടി? ഈ സ്വാതന്ത്ര്യദിനത്തിൽ തങ്ങൾക്ക് വേണ്ട സ്വാതന്ത്ര്യത്തിനെ കുറിച്ച് ഒരു കുട്ടി പറയുകയാണ്. യൂനിസെഫ് യൂത്ത് കണ്ടന്റ് ക്രിയേറ്ററായി കേരളത്തിൽ നിന്നും തിരഞ്ഞെടുത്ത എസ്. ഉമയാണ് കുട്ടികളുടെ ചിന്തകളെ കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചും മനസ്സുതുറക്കുന്നത്. കൗമാര പ്രായത്തിലെത്തിയ കുട്ടിക്ക് ലഭിക്കേണ്ട സ്വാതന്ത്ര്യത്തെ അഞ്ച് തലങ്ങളായി തിരിച്ചാണ് തിരുവനന്തപുരം കോട്ടൺഹിൽ ജിജിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ഉമ അവതരിപ്പിക്കുന്നത്. ഒപ്പം സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുള്ള തന്റെ അനുഭവങ്ങളും ഉമ മനോരമ ഓൺലൈൻ പ്രീമിയവുമായി പങ്കുവയ്ക്കുന്നു.
∙ അവർ ഞങ്ങളെ വിഷമിപ്പിക്കുന്നവർ!
പലപ്പോഴും മുതിർന്നവരുടെ ആദ്യ ചോദ്യം തന്നെ ഞങ്ങള്‍ കുട്ടികളെ വിഷമിപ്പിക്കാറുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? വീടുകളിൽ അതിഥികളായി വരുന്നവരുടേയും, പുറത്തു വച്ച് കാണുമ്പോഴുള്ളവരുടേയും എന്നോടുള്ള ആദ്യ ചോദ്യം മിക്കപ്പോഴും ‘അയ്യോ എന്തുപറ്റി മെലിഞ്ഞുപോയല്ലോ’ എന്നാവും? ഒരുപക്ഷേ കുറച്ച് വണ്ണമുള്ള കുട്ടിയായിരുന്നെങ്കിൽ തീർച്ചായായും മറ്റൊരു ചോദ്യമായിരിക്കും ഇതിന്റെ സ്ഥാനത്തെന്ന് എനിക്ക് ഊഹിക്കാനാവും. കൗമാര പ്രായത്തിലേക്ക് കടക്കുന്ന കുട്ടികളിലെ ഹോർമോൺ വ്യതിയാനം പലപ്പോഴും കുട്ടികളുടെ ശരീരപ്രകൃതം വ്യത്യസ്തമാക്കുന്നു. എന്നാൽ ഇതൊന്നും കുശലം ചോദിക്കുന്നവരെ ബാധിക്കാറില്ല. ആദ്യമൊക്കെ ഈ ചോദ്യം കേൾക്കുമ്പോൾ ഞാനും വിഷമിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇവരെ നേരിടാൻ രണ്ട് മറുപടി എനിക്കുണ്ട്.
ആദ്യമേ കുടുംബത്തിലുള്ളവരോട് ഇത്തരം ചോദ്യങ്ങൾ ബോഡി ഷെയിമിങ്ങാണെന്ന് തുറന്ന് പറയും. ചിലപ്പോൾ വീണ്ടും വീണ്ടും അത് പറയേണ്ടിവരും. അതേസമയം, കാണുമ്പോൾ വല്ലാതെ മെലിഞ്ഞുപോയല്ലോ? ക്ഷീണിച്ചുപോയല്ലോ? എന്നൊക്കെ പറയുന്നവരോട് അധികം പരിചയമില്ലാത്തവരാണെങ്കിൽ കൂടി എനിക്ക് ഇത്രകിലോ ശരീരഭാരമുണ്ടെന്നും ഈ പ്രായത്തിൽ ഇത് മതിയെന്നും പറയും. പക്ഷേ എത്രയൊക്കെ പറഞ്ഞിട്ടും ചോദ്യങ്ങൾക്ക് അവസാനമില്ല.
കുട്ടികളെ പഠനത്തിന്റെ കാര്യത്തിലും റിയാലിറ്റി ഷോയിലെ ജഡ്ജിമാരെപ്പോലെ വിലയിരുത്തൽ നടത്തുന്നവരുണ്ട്. എല്ലാ കുട്ടികൾക്കും പഠനത്തിലും കലാ, കായികപ്രവൃത്തികളിലും ഒരുപോലെ പ്രകടനംനടത്താൻ കഴിയുകയില്ലല്ലോ? ചിലപ്പോൾ ആ ദിവസങ്ങളിൽ ഉണ്ടാവുന്ന ശാരീരികമായോ മാനസികമായോ ഉള്ള ബുദ്ധിമുട്ടുകളും പ്രകടനത്തെ ബാധിക്കാം. എന്റെ കൂട്ടുകാരിലൊക്കെ ഇത്തരം ബുദ്ധിമുട്ടുകളുള്ളവരെ കണ്ടിട്ടുണ്ട്. ഒരു ദിവസത്തെ ഫലം വിലയിരുത്തി പഠിക്കാത്ത കുട്ടിയാണ് എന്നൊന്നും വിലയിരുത്തരുത്.
ഒരു കുട്ടിക്ക് ആദ്യം വേണ്ടത് ഇത്തരം വിലയിരുത്തലുകളിൽ നിന്നുള്ള സ്വാതന്ത്ര്യമാണ്. നിറത്തിന്റെയും ആകൃതിയുടെയും പേരിൽ വിമർശനവും കളിയാക്കലുകളും ഞങ്ങൾ കുട്ടികളിൽ മാനസികമായി വലിയ മുറിവാണുണ്ടാക്കുന്നതെന്ന് മുതിർന്നവർ ഇനിയെങ്കിലും മനസ്സിലാക്കുമല്ലോ.
∙ വലുതാകുമ്പോൾ മോൾക്ക് ആരാകണം?
വലുതാകുമ്പോൾ മോൾക്ക് ആരാകണം? ഞാൻ ഉൾപ്പെടെ ഓരോ കുട്ടിയും ഒട്ടേറെ മറുപടി പറഞ്ഞ ചോദ്യം. സ്വപ്നം കാണാനും അതിനായി പരിശ്രമിക്കാനും തയാറാകുന്നത് നല്ലതാണ്. പക്ഷേ അത് കുട്ടിയുടെ സ്വന്തം സ്വപ്നമാണോ രക്ഷിതാക്കളുടെ സ്വപ്നമാണോ എന്നതാണ് ചോദ്യം. കുട്ടികളുടെ ആഗ്രഹം പലപ്പോഴും ചുറ്റിലും കാണുന്ന ആരെയെങ്കിലും പോലെയാകണം എന്നതാവും. ഞാനും അതുപോലെയാണ്. പ്രത്യേകിച്ച് പ്രസംഗം ഇഷ്ടമുള്ള എനിക്ക് ഡബിങ് ആർട്ടിസ്റ്റ്, ആങ്കറിങ് ഇതൊക്കെ മാറിമാറി വന്നിരുന്ന ആഗ്രഹങ്ങളായിരുന്നു. ഈ ആഗ്രഹങ്ങൾക്ക് ഒപ്പം നിൽക്കാൻ എന്റെ രക്ഷിതാക്കൾ കൂട്ടായി. നാളെ ഈ ആഗ്രഹങ്ങളിൽ വീണ്ടും മാറ്റം വന്നേക്കാം.
എനിക്കൊപ്പമുള്ള കുട്ടികളിൽ ഒന്നാം ക്ലാസുമുതൽ ഒരേ ആഗ്രഹമുള്ള അതിൽ ഉറച്ചു നിൽക്കുന്നവരെ കണ്ടിട്ടുണ്ട്. അത് അവരുടെ മേൽ മാതാപിതാക്കൾ വച്ചുകൊടുക്കുന്ന ആഗ്രഹങ്ങളാണോ എന്നെനിക്ക് സംശയമുണ്ട്. വലുതാകുമ്പോള്‍ താൻ ഇന്നയാളാകണം എന്ന തോന്നലിലേക്ക് കുട്ടികളെ രക്ഷിതാക്കൾ എത്തിക്കുന്നതായി തോന്നിയിട്ടുണ്ട്. സ്പോർട്സിൽ താൽപര്യമുള്ള കുട്ടികളെ മാതാപിതാക്കൾ കായിക ഇനങ്ങളിലൊന്നും പങ്കെടുപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നത് നേരിൽകണ്ട അനുഭവത്തിലാണ് ഇത് പറയുന്നത്. കൂട്ടുകാരുമായി സംസാരിക്കുമ്പോഴൊക്കെ മനസ്സിലാക്കിയ കാര്യങ്ങളാണിവ. രക്ഷിതാക്കൾക്ക് വേണ്ടി സ്വന്തം ആഗ്രഹങ്ങൾ മാറ്റിവയ്ക്കുന്ന കുട്ടികള്‍ക്കും വേണ്ടേ സ്വാതന്ത്ര്യം! കുട്ടികള്‍ക്ക് അവരുടെ ആഗ്രഹങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തീർച്ചയായും വേണം.
∙ സ്വാതന്ത്ര്യം കുറയ്ക്കുന്ന ‘ഓവർ കെയറിങ്’
എന്റെ രക്ഷിതാക്കളെ എങ്ങനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കും എന്നത് പലപ്പോഴും ഞാന്‍ ചിന്തിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. വീട്, സ്കൂൾ എന്നിവയിൽ ഒതുങ്ങി നിൽക്കുന്നതാണ് ഞങ്ങൾ വിദ്യാർഥികളുടെ ലോകം. ഇവിടെ എനിക്കുണ്ടായ ഒരു മാറ്റത്തിനെ കുറിച്ച് പറയാം. സ്വന്തമായി എടുത്ത തീരുമാനം നൽകിയ പാഠമായി അതിനെ കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. പതിവായി സ്കൂളിൽ അച്ഛനാണ് എന്നെ കൊണ്ടുവിട്ടിരുന്നത്. സ്കൂൾ ബസിൽ പോകാൻ ആഗ്രഹമേറെയുള്ള ഞാൻ പലകുറി ആവശ്യപ്പെട്ടിട്ടും നടന്നില്ല. എന്നാൽ ഇപ്പോൾ ഇത് മാറ്റിയെടുക്കാൻ എനിക്കായി. എന്തുകൊണ്ടു ബസിൽ പോകണം എന്നതിനുള്ള കാരണം അവതരിപ്പിച്ചപ്പോൾ അത് മനസ്സിലാക്കാൻ അവർക്കായി. യാത്ര സ്കൂൾ ബസിലാക്കിയപ്പോൾ വലിയൊരു പാഠമാണ് സ്വയം പഠിച്ചത്.
മുൻപ് സ്കൂളിൽ അച്ഛൻ സ്വന്തം വണ്ടിയിൽ കൊണ്ടുചെന്നാക്കും എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോള്‍ സ്കൂൾ ബസിൽ പോകുമ്പോൾ കൃത്യമായ സമയത്ത് തയാറായി നിന്നില്ലെങ്കിൽ ബസ് അതിന്റെ വഴിക്ക് പോകും എനിക്ക് ക്ലാസും നഷ്ടമാവും. രാവിലെ എഴുന്നേൽക്കുന്നത് മുതൽ ബസ് വരുന്ന സമയത്ത് റെഡിയാകുന്നത് വരെയുള്ള കാര്യങ്ങൾ കൃത്യമായി പ്ലാൻ ചെയ്യാൻ ഈ ഒരൊറ്റ തീരുമാനത്തിലൂടെ എനിക്കായി. ടൈം മാനേജ്മെന്റ് വളരെ വലുതാണെന്ന് മനസ്സിലായി. ഓവർ കെയറിങ് സ്വാതന്ത്ര്യം കുറയ്ക്കുന്നതാണെന്ന് ഈ അനുഭവത്തിൽ നിന്നാണ് എനിക്ക് മനസ്സിലായത്. ഭാവിയിൽ ഒറ്റയ്ക്ക് യാത്രചെയ്യുന്നതിനടക്കം കുട്ടികളെ ഇത്തരത്തിലുള്ള മാറ്റങ്ങൾ സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
∙ വെറും കുട്ടികളല്ല, ഞങ്ങളെയും കേൾക്കണം
സെലിബ്രിറ്റികൾ കുട്ടിക്കാലത്ത് അവരെ വിഷമിപ്പിച്ച അനുഭവങ്ങൾ പറയുമ്പോൾ അത് ചർച്ചയാവാറുണ്ട്. അവരുടെ മനസ്സിൽ കുട്ടിക്കാലത്തെ സംഭവങ്ങൾ ഇപ്പോഴും വിഷമങ്ങളായി കിടക്കുന്നു. ഓരോ കുട്ടിക്കും ഇതുപോലെ എന്തെല്ലാം പറയാൻ കാണും. മുതിർന്നവർ സംസാരിക്കുമ്പോൾ അഭിപ്രായം പറഞ്ഞാൽ നീ കുട്ടിയല്ലേ എന്ന മനോഭാവം പലരിലും കണ്ടിട്ടുണ്ട്. എന്തുകൊണ്ടു താൻ പറയുന്നത് ആരും കേൾക്കുന്നില്ല എന്ന് ചിന്തിക്കുന്ന കുട്ടിയുടെ വിഷമം മനസ്സിലാക്കാൻ വീട്ടുകാർക്കുപോലും കഴിയുന്നില്ല. നീ അഭിപ്രായം പറയേണ്ടവളല്ല എന്ന് പറയുന്നതിലും എത്രയോ നല്ലതാണ് ആ കുട്ടിയെ കേട്ടതിന് ശേഷം കാര്യങ്ങൾ മനസ്സിലാക്കി നൽകുന്നത്. വീടുകളിലും സ്കൂളിലും കുട്ടികൾക്ക് അവരുടെ അഭിപ്രായങ്ങൾ തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം വേണം. നീ കുട്ടിയല്ലേ എന്ന മുൻധാരണയാൽ അവർക്ക് നേരെ മുഖം തിരിക്കരുത്. ഇതിനായി മുതിർന്നവർ കുട്ടികളെ കേൾക്കുകയാണ് വേണ്ടത്. അവരുടെ വാക്കുകൾക്കും സ്ഥാനമുണ്ടാവണം.
കുട്ടികൾ പറയുമ്പോൾ അതിന് പ്രാധാന്യം കിട്ടുന്ന സംഭവങ്ങളും എന്റെ സ്വന്തം അനുഭവത്തിലുണ്ടായിട്ടുണ്ട്. അടുത്തിടെ മലയാള മനോരമയിലെ ‘നല്ലപാഠ’ത്തിൽ എന്റെ സ്കൂളിനെ കുറിച്ച് എഴുതിയ കത്ത് കണ്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇടപെട്ട സംഭവമുണ്ടായിരുന്നു. മന്ത്രിയുമായി സംസാരിക്കാനും നേരിട്ടുകാണാനുമൊക്കെ കഴിഞ്ഞത് കുട്ടിയായതിനാലാണോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. നമ്മുടെ പ്രശ്നങ്ങൾ ശരിയായ വഴിയിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞതിനാലാണ് ഇത് സാധ്യമായത്. ഈ സംഭവത്തിന് ശേഷം ഇനിയൊരു ആവശ്യമുണ്ടായാൽ മന്ത്രിയെ നേരിട്ട് വിളിക്കാനുള്ള ആത്മവിശ്വാസമുണ്ടായി. വിദ്യാഭ്യാസ മന്ത്രി എന്റെ വാക്കുകൾ കേൾക്കാൻ കാണിച്ച താൽപര്യമായിരുന്നു അതിന് കാരണം. അതുപോലെ യുനിസെഫിലും മുതിർന്നവരേക്കാളും കുട്ടികൾക്കാണ് ചർച്ചകളിൽ പ്രാധാന്യം. അവരുടെ ഭാഷയിലെ തെറ്റുകളൊന്നും മുതിർന്നവർ കാര്യമാക്കാറില്ല.
∙ സുരക്ഷിതമാക്കണം ഞങ്ങളുടെ സ്വാതന്ത്ര്യം
കോവിഡ് കാലത്താണ് ഞാൻ ഉൾപ്പെടെയുള്ള മിക്ക കുട്ടികൾക്കും മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചത്. കോവിഡ് കഴിഞ്ഞപ്പോഴും ഫോൺ ഞങ്ങളുടെ കയ്യിലുണ്ട്. കാരണം നമുക്ക് പഠിക്കാനുള്ളതെല്ലാം അതിലുണ്ട്. ഒപ്പം ഫോൺ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കണമെന്നും അറിയാം. മനസ്സിലാവാത്ത പാഠഭാഗങ്ങൾ കേൾക്കുമ്പോൾ യുട്യൂബിൽ നോക്കാമെന്ന വിശ്വാസമുണ്ട് ഇപ്പോൾ. സൗകര്യമുള്ള സമയത്ത് പഠിക്കാം, ആവർത്തിച്ച് കാണാം ഇതൊക്കെ മൊബൈലിൽ നോക്കി പഠിക്കുന്നതിന്റെ ഗുണങ്ങളാണ്.
കോവിഡ് കാലത്ത് ഫോൺ കിട്ടിയപ്പോഴാണ് ഇതിന് മുൻപത്തെ ക്ലാസുകളിൽ പഠിച്ച പാഠങ്ങളും യുട്യൂബിലുണ്ടായിരുന്നു എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്. കോവിഡ് കുട്ടികളെ ഡിജിറ്റൽ ലോകവുമായി കൂടുതൽ അടുപ്പിച്ചു. ഓൺലൈനായി ട്യൂഷൻ തുടരുന്ന കൂട്ടുകാർ ഇപ്പോഴുമുണ്ട്. എന്നാൽ മൊബൈൽ ഫോണുമായി ബന്ധപ്പെട്ടുള്ള ചില കുറ്റകൃത്യങ്ങളെപ്പറ്റിയും കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന വാർത്തകളുമൊക്കെ കേൾക്കാറുണ്ട്. ഇതൊഴിവാക്കാൻ കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം വേണം.
വീടുകളിൽ പോലും കുട്ടികളുടെ അവകാശങ്ങൾ ഇല്ലാതാവുകയാണ്. എന്നാൽ നിയമപരമായി കുട്ടികളുടെ സംരക്ഷണത്തിനായി ഒരുപാട് സംവിധാനങ്ങളുണ്ട്. പക്ഷേ ഇതെങ്ങനെ കൃത്യമായി ഉപയോഗിക്കണമെന്ന് കുട്ടികൾക്ക് അറിവില്ല. ചൈൽഡ് ലൈൻ നമ്പരായ '1098' കാണാതെ അറിയാവുന്ന എത്ര കുട്ടികളുണ്ട്. എങ്കിൽ മാത്രമല്ലേ കുട്ടികൾക്ക് ആവശ്യമുള്ളപ്പോൾ വിളിച്ച് പറയാൻ കഴിയുകയുള്ളൂ. എന്റെ സ്കൂളിൽ ഇതുസംബന്ധിച്ച് ക്ലാസുകൾ നൽകാറുണ്ട്. സൈബർ സെക്യൂരിറ്റി സംബന്ധിച്ചുള്ള ക്ലാസ് അടുത്തിടെ ഞങ്ങൾക്ക് ലഭിച്ചിരുന്നു.
രക്ഷിതാക്കൾ വഴക്ക് പറഞ്ഞപ്പോൾ ചൈൽഡ് ലൈനിലേക്ക് വിളിച്ച ഒരു കൂട്ടുകാരിയെകുറിച്ച് എനിക്കറിയാം. കേവലം വഴക്ക് പറഞ്ഞ സംഭവത്തിൽ പരാതി ലഭിച്ചപ്പോൾ തന്നെ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെടുകയും കുട്ടിക്കും മാതാപിതാക്കൾക്കും കൗൺസലിങ് അടക്കമുള്ള സേവനങ്ങൾ നൽകുകയും ചെയ്തു. ഞങ്ങളുടെ സ്കൂളിൽ സ്ഥിരമായി കൗൺസലിങ് നൽകുന്നതിനുളള സംവിധാനമുണ്ട്. എപ്പോൾ വേണമെങ്കിലും ഒരു കുട്ടിക്ക് കൗൺസിലറെ ചെന്നുകണ്ടു എത്രനേരം വേണമെങ്കിലും സംസാരിക്കാം. നമ്മുടെ വിഷമങ്ങൾ പറയാം. ഈ സംവിധാനങ്ങൾ കേരളത്തിലെ എല്ലാ സ്കൂളുകളിലും ഉണ്ടായാൽ മതി എന്റെ കൂട്ടുകാർക്ക് സ്വാതന്ത്ര്യം പൂർണമായി ആസ്വദിക്കാൻ.