ടി.ഡി. രാമകൃഷ്ണൻ എഴുതുന്നു: ‘അധികാരം ഹിംസാത്മക ഉന്മാദമായി; ഭരണകൂട തെറ്റിനെ വിമർശിക്കുന്നവരെല്ലാം രാജ്യദ്രോഹികളല്ല’
രാജ്യം എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ, സ്വതന്ത്ര ഇന്ത്യയിലെ പൗരന്മാർ എത്രകണ്ട് സ്വതന്ത്രരാണെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളോടുള്ള നിങ്ങളുടെ വിയോജിപ്പുകൾ, രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ എന്നിവ തുറന്നു പ്രകടിപ്പിക്കാനോ പ്രതിഷേധിക്കാനോ ഉള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ടോ? നിങ്ങൾക്കിഷ്ടമുള്ള ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും ദൈവങ്ങളെ ആരാധിക്കാനുമുള്ള സ്വാതന്ത്യമുണ്ടോ? നിങ്ങൾക്കിഷ്ടമുള്ള ഇണയെ തിരഞ്ഞെടുക്കാനും ഒപ്പം ജീവിക്കാനും സ്വാതന്ത്ര്യമുണ്ടോ? ഒരു വ്യക്തിയെന്ന നിലയിൽ ഈ ചോദ്യങ്ങളിൽ പലതിനും നിങ്ങൾക്ക് ‘ഉണ്ട്’ എന്ന ഉത്തരം പറയാൻ കഴിഞ്ഞേക്കാം. പക്ഷേ, ഈ രാജ്യത്തെ എല്ലാ പൗരന്മാർക്കും, എല്ലാ ചോദ്യങ്ങൾക്കും ‘ഉണ്ട്’ എന്ന ഉത്തരം പറയാൻ കഴിഞ്ഞാൽ മാത്രമേ നമ്മുടെ രാജ്യം പൂർണമായ അർത്ഥത്തിൽ സ്വാതന്ത്ര്യമുള്ള ജനാധിപത്യരാഷ്ട്രമാണെന്ന് പറയാൻ കഴിയൂ. മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്താനുള്ള പല മാർഗങ്ങളിലൊന്ന് ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിന്റെ സമകാലിക അവസ്ഥ പരിശോധിക്കുകയാണ്. ആ മേഖലയിലെ ആഗോള ഇൻഡെക്സുകളുടെത്ത് നോക്കിയാൽ ഇന്ത്യയുടെ സ്ഥാനം വളരെ പിന്നിലാണെന്നു കാണാം. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ (RSF- Reporters without Borders) 2024ലെ ലിസ്റ്റിൽ നമ്മൾ ശ്രീലങ്കയ്ക്കും പാക്കിസ്ഥാനും പുറകിൽ നൂറ്റിയമ്പത്തിയൊൻപതാം സ്ഥാനത്താണ്. 2014 ൽ നൂറ്റിനാൽപതാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഓരോ കൊല്ലവും പുറകോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഒരു ജനാധിപത്യഭരണസംവിധാനം നിലനിൽക്കുന്ന രാജ്യത്തിങ്ങനെ സംഭവിക്കുന്നത് തികച്ചും നിർഭാഗ്യകരമാണ്. ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മറ്റ് മേഖലകളിലും നമ്മുടെ രാജ്യത്തിന്റെ സ്ഥിതി

രാജ്യം എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ, സ്വതന്ത്ര ഇന്ത്യയിലെ പൗരന്മാർ എത്രകണ്ട് സ്വതന്ത്രരാണെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളോടുള്ള നിങ്ങളുടെ വിയോജിപ്പുകൾ, രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ എന്നിവ തുറന്നു പ്രകടിപ്പിക്കാനോ പ്രതിഷേധിക്കാനോ ഉള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ടോ? നിങ്ങൾക്കിഷ്ടമുള്ള ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും ദൈവങ്ങളെ ആരാധിക്കാനുമുള്ള സ്വാതന്ത്യമുണ്ടോ? നിങ്ങൾക്കിഷ്ടമുള്ള ഇണയെ തിരഞ്ഞെടുക്കാനും ഒപ്പം ജീവിക്കാനും സ്വാതന്ത്ര്യമുണ്ടോ?
ഒരു വ്യക്തിയെന്ന നിലയിൽ ഈ ചോദ്യങ്ങളിൽ പലതിനും നിങ്ങൾക്ക് ‘ഉണ്ട്’ എന്ന ഉത്തരം പറയാൻ കഴിഞ്ഞേക്കാം. പക്ഷേ, ഈ രാജ്യത്തെ എല്ലാ പൗരന്മാർക്കും, എല്ലാ ചോദ്യങ്ങൾക്കും ‘ഉണ്ട്’ എന്ന ഉത്തരം പറയാൻ കഴിഞ്ഞാൽ മാത്രമേ നമ്മുടെ രാജ്യം പൂർണമായ അർത്ഥത്തിൽ സ്വാതന്ത്ര്യമുള്ള ജനാധിപത്യരാഷ്ട്രമാണെന്ന് പറയാൻ കഴിയൂ. മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്താനുള്ള പല മാർഗങ്ങളിലൊന്ന് ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിന്റെ സമകാലിക അവസ്ഥ പരിശോധിക്കുകയാണ്. ആ മേഖലയിലെ ആഗോള ഇൻഡെക്സുകളുടെത്ത് നോക്കിയാൽ ഇന്ത്യയുടെ സ്ഥാനം വളരെ പിന്നിലാണെന്നു കാണാം. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ (RSF- Reporters without Borders) 2024ലെ ലിസ്റ്റിൽ നമ്മൾ ശ്രീലങ്കയ്ക്കും പാക്കിസ്ഥാനും പുറകിൽ നൂറ്റിയമ്പത്തിയൊൻപതാം സ്ഥാനത്താണ്. 2014 ൽ നൂറ്റിനാൽപതാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഓരോ കൊല്ലവും പുറകോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.
ഒരു ജനാധിപത്യഭരണസംവിധാനം നിലനിൽക്കുന്ന രാജ്യത്തിങ്ങനെ സംഭവിക്കുന്നത് തികച്ചും നിർഭാഗ്യകരമാണ്. ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മറ്റ് മേഖലകളിലും നമ്മുടെ രാജ്യത്തിന്റെ സ്ഥിതി അത്ര മെച്ചമല്ല. കൽബുർഗി, ധബോൽക്കർ, ഗൗരി ലങ്കേഷ് തുടങ്ങിയ നിരവധി എഴുത്തുകാർ കൊല്ലപ്പെട്ടത് സമീപകാലത്താണ്.
ഇതിനോടൊപ്പം പല എഴുത്തുകാരും മനുഷ്യാവകാശ പ്രവർത്തകരും അറസ്റ്റ് ചെയ്യപ്പെടുകയും ജാമ്യം പോലും കിട്ടാതെ ജയിലിലടയ്ക്കപ്പെടുകയും ചെയ്യുന്നു. രാജ്യാന്തര സമൂഹത്തിന്റെ ശക്തമായ പിന്തുണയുള്ളതുകൊണ്ട് മാത്രമാണ് അരുന്ധതിറോയിക്ക് തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ കഴിയുന്നത്.
അധികാരത്തിലിരിക്കുന്നവർ സ്ഥാപിതതാൽപര്യങ്ങൾ വെടിഞ്ഞ് ജനങ്ങളെ സംബന്ധിക്കുന്ന വിഷയങ്ങൾ തുറന്ന് ചർച്ചചെയ്യാനും വിയോജിപ്പുകളെ ജനാധിപത്യ മര്യാദയോടെ പരിഗണിക്കാനും തയാറാവാത്തതുകൊണ്ടാണ് നമ്മുടെ രാജ്യം ഇത്തരമൊരു സാഹചര്യത്തിലേക്കെത്തിയത്. രാജ്യാന്തരതലത്തിൽ, നിയോ നാത്‌സികളുടേയും മറ്റ് തീവ്ര വലത് ചിന്താഗതിക്കാരുടേയും വളർച്ചയുടെ ഭാഗമായി, അധികാരം ഹിംസാത്മകമായ ഉന്മാദമായി മാറിയതിന്റെ സ്വാധീനം കൂടിയായപ്പോൾ അത് അപകടകരമായ അവസ്ഥയിലെത്തിയിരിക്കുകയാണ്.
ഭരണാധികാരികൾ, രാഷ്ട്രീയത്തെ മതവൽക്കരിക്കാൻ ശ്രമിച്ച രാജ്യങ്ങൾക്കെല്ലാം അതിന് കനത്ത വിലകൊടുക്കേണ്ടി വന്നിട്ടുണ്ടെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ്, ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും മാർഗത്തിലൂടെ മുന്നോട്ട് പോകാൻ തയാറായാൽ മാത്രമേ ഇതിനൊരു പരിഹാരമുണ്ടാവൂ. നിർഭാഗ്യവശാൽ അതിനുള്ള യാതൊരു ലക്ഷണവും കാണാൻ കഴിയുന്നില്ല. രാഷ്ട്രീയകാര്യങ്ങളിലൊന്നും ഇടപെടാതെ മാന്യമായി ജീവിക്കുന്നവർക്ക് പ്രശ്നങ്ങളൊന്നുമില്ലല്ലോ എന്ന ചോദ്യം പൗരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകളിൽ എക്കാലത്തും ഉയർന്ന് കേൾക്കാറുള്ളതാണ്. നമ്മുടെ നാട്ടിലെ ചില എഴുത്തുകാർ പോലും, സാഹിത്യത്തിലെന്തിനാണ് അനാവശ്യമായി രാഷ്ട്രീയം കലർത്തുന്നതെന്ന് ചോദിക്കാറുണ്ട്. അവരോട് അടിയന്തരാവസ്ഥക്കാലത്ത് എം.കൃഷ്ണൻകുട്ടി എന്ന കവിയെഴുതിയ വരികളാണ് എനിക്ക് ഓർമിപ്പിക്കാനുള്ളത്:
പൂവുകളെന്തിന്, പുലരികളെന്തിന്,
സ്വർണാഭരണവിഭൂഷിത മോഹന സന്ധ്യകളെന്തിന്,
അമ്മേ നിന്റെ കരിച്ചട്ടികളിൽ കണ്ണീരുപ്പ് കലങ്ങും നേരം...
മനോഹരമായ പ്രകൃതിയെക്കുറിച്ചും പൂക്കളെക്കുറിച്ചും പുലരികളെക്കുറിച്ചും എഴുതുന്നവർക്ക് പ്രശ്നങ്ങളൊന്നുമില്ല... പക്ഷേ താൻ ജീവിക്കുന്ന സമൂഹത്തിലെ മനുഷ്യരുടെ ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുന്ന എഴുത്തുകാരന് പൂക്കളുടേയും പുലരികളുടേയും സൗന്ദര്യത്തെപ്പറ്റി മാത്രമെഴുതി മുന്നോട്ട് പോകാൻ കഴിയില്ല. തനിക്ക് ചുറ്റുമുള്ള മനുഷ്യരുടെ ജീവിതത്തേയും അവരുടെ പ്രശ്നങ്ങളേയും കുറിച്ച് എഴുതാതിരിക്കാൻ കഴിയില്ല. സ്വാഭാവികമായും അതിൽ രാഷ്ട്രീയം കടന്നുവരിക തന്നെ ചെയ്യും. ഭരണകൂടത്തിന്റെ തെറ്റായ നടപടികളോട് വിയോജിക്കുകയും വിമർശിക്കുകയും ചെയ്യേണ്ടി വരും.
അങ്ങനെ ചെയ്യുന്നവരെ ശത്രുക്കളായും രാജ്യദ്രോഹികളായും കാണാതെ അവരുടെ അഭിപ്രായങ്ങളെക്കൂടി പരിഗണിച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള ഉത്തരവാദിത്തം ഒരു ജനാധിപത്യസംവിധാനത്തിലെ ഭരണാധികാരികൾക്കുണ്ട്. നിർഭാഗ്യവശാൽ അതിന് തയാറാകുന്നില്ലെന്ന് മാത്രമല്ല, വിയോജിക്കുന്നവരെ അടിച്ചമർത്താനും നിശ്ശബ്ദരാക്കാനുമാണ് ഇന്നത്തെ ഭരണാധികാരികൾ ശ്രമിക്കുന്നത്.
ബ്രിട്ടിഷ് ഭരണകാലത്തും ഇത്തരം ചിന്തകൾ വച്ചുപുലർത്തിയിരുന്ന കുറേയാളുകളുണ്ടായിരുന്നു. രാഷ്ട്രീയമായ കാര്യങ്ങളിൽ സാധാരണക്കാരും കലാകാരന്മാരും ഇടപെടേണ്ടതില്ലെന്ന് അവർ വിശ്വസിച്ചിരുന്നു. ബ്രിട്ടിഷ് ചക്രവർത്തിയെ പ്രകീർത്തിക്കാനും പട്ടും വളയും റാവു ബഹുദൂർ സ്ഥാനവും കരസ്ഥമാക്കാനുമാണ് അവർ ശ്രമിച്ചിരുന്നത്. അക്കാലത്ത് എല്ലാവരും അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ നമ്മളിന്നും ഒരു ബ്രിട്ടിഷ് കോളനിയായി തുടരുമായിരുന്നു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തെ മറ്റെന്തിനേക്കാളും വിലപ്പെട്ടതായി കണക്കാക്കിയ നമ്മുടെ പൂർവികർ നടത്തിയ ത്യാഗോജ്വലമായ പോരാട്ടത്തിലൂടെയാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ആ പാരമ്പര്യത്തിന്റെ തുടർച്ചയായിട്ടാണ് എഴുത്തുകാരും മനുഷ്യാവകാശപ്രവർത്തകരും ഇപ്പോഴും സ്വാതന്ത്ര്യത്തെക്കുറി ച്ച് സംസാരിച്ചുകൊണ്ടേയിരിക്കുന്നത്.
ഇതുവരെ പറഞ്ഞ കാര്യങ്ങൾക്ക് മറ്റൊരു വശം കൂടിയുണ്ട്. ഉത്തരവാദിത്തമില്ലാത്ത സ്വാതന്ത്ര്യം വ്യക്തികളേയും സമൂഹത്തേയും അരാജകത്വത്തിലേക്കാണ് നയിക്കുക. തന്റെ സ്വാതന്ത്ര്യം പോലെത്തന്നെ പ്രധാനപ്പെട്ടതാണ് മറ്റുള്ളവരുടെ സ്വാതന്ത്ര്യവുമെന്ന് ഓരോ പൗരനും മനസ്സിലാക്കണം. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാഷ്ട്രമാണ്. ഓരോ പൗരനും തനിക്കിഷ്ടമുള്ള ദൈവങ്ങളെ ആരാധിക്കാനും മതത്തിൽ വിശ്വസിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും അവകാശമുണ്ട്. ഇഷ്ടമുള്ള ആഹാരം കഴിക്കാനും വസ്ത്രങ്ങൾ ധരിക്കാനും അവകാശമുണ്ട്. പക്ഷേ അതൊരിക്കലും മറ്റൊരാളുടെ വിശ്വാസങ്ങളെ ആക്ഷേപിച്ചുകൊണ്ടോ അപഹസിച്ചുകൊണ്ടോ ആവരുത്. പരസ്പര ബഹുമാനത്തോടെയാവണം.
നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്തെ അവസ്ഥ അങ്ങനെയല്ല. ഓരോരുത്തരും തന്റെ വിശ്വാസം മാത്രം മഹത്തരമാണെന്ന് കരുതുകയും അത് മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാനും മറ്റുള്ളവരുടെ വിശ്വാസങ്ങളെ പരമാവധി അപഹസിക്കാനും ആക്ഷേപിക്കാനും ശ്രമിക്കുകയുമാണ്. ഒരു കാര്യം കൂടി പറഞ്ഞ് ഈ ചെറിയ കുറിപ്പ് അവസാനിപ്പിക്കാമെന്ന് കരുതുന്നു. ജനാധിപത്യവും പൗരസ്വാതന്ത്ര്യവും ഇല്ലാത്തൊരു രാജ്യത്ത് ചെല്ലുമ്പോഴേ നമ്മുടെ രാജ്യത്തെ സ്വാതന്ത്ര്യത്തിന്റെ വില നമുക്ക് മനസ്സിലാവുകയുള്ളൂ. അതുകൊണ്ടുതന്നെ നമ്മുടെ സ്വാതന്ത്ര്യത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്ക് ഓരോരുത്തർക്കുമുണ്ട്.
(സാഹിത്യകാരനും ദക്ഷിണ റെയിൽവേ മുൻ ചീഫ് കൺട്രോളറുമാണ് ലേഖകൻ)