മോദി പറഞ്ഞിട്ടും കാര്യമില്ല: യുക്രെയ്നിലേക്ക് 1000 കോടിയിറക്കി ബൈഡൻ; പുട്ടിനെ വിറപ്പിക്കുമോ എഫ്–16?
യുക്രെയ്ൻ–റഷ്യ സംഘർഷം വലിയൊരു യുദ്ധമായി മാറിക്കൊണ്ടിരിക്കുകയാണോയെന്ന ആശങ്കയിലാണ് ലോകം. യുക്രെയ്നും റഷ്യയും ഒരു മേശയ്ക്ക് ഇരുവശവും ഇരുന്ന് യുദ്ധത്തിനു പരിഹാരം കാണണമെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിടത്തു വരെയെത്തി നില്‍ക്കുന്നു കാര്യങ്ങൾ. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം നിർദേശിച്ചത്. അതേസമയം യുക്രെയ്ന് 12.5 കോടി ഡോളർ (ഏകദേശം 1048 കോടി രൂപ) മൂല്യമുള്ള പുതിയ സൈനിക പാക്കേജ് പ്രഖ്യാപിച്ച് എരിതീയിൽ എണ്ണപകരുന്ന നയമാണ് യുഎസ് സ്വീകരിച്ചത്. യുക്രെയ്ൻ ജനതയ്‌ക്കുള്ള യുഎസിന്റെ സുസ്ഥിരമായ പിന്തുണയാണിതെന്നാണ് വൈറ്റ് ഹൗസിന്റെ ഭാഷ്യം. സംഘർഷം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ ഇരുപക്ഷത്തിനും വ്യക്തമായ വിജയം നേടാൻ കഴിഞ്ഞിട്ടില്ല. സമാധാന ശ്രമങ്ങൾ ഏറെ നടന്നിട്ടും, കൂടുതൽ അത്യാധുനിക പോർവിമാനങ്ങളും ആയുധങ്ങളും പ്രയോഗിക്കാൻ ഒരുങ്ങുകയാണ് ഇരു രാജ്യങ്ങളും. വ്യോമശക്തിയുടെ കാര്യത്തിൽ യുക്രെയ്ൻ ഏറെ പിന്നിലാണെങ്കിലും യുഎസ് ഉൾപ്പെടുന്ന നാറ്റോ രാജ്യങ്ങളിൽ നിന്ന് കൂടുതൽ പോർവിമാനങ്ങളും എഐ ഡ്രോണുകളും മറ്റു ആയുധങ്ങളും എത്തുന്നതോടെ സംഘർഷത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റംവരും. അത്യാധുനിക പാശ്ചാത്യ പോർവിമാനങ്ങൾ, പ്രത്യേകിച്ച് യുഎസ് നിർമിത എഫ്-16 ഫൈറ്റിങ് ഫാൽക്കൺ ഏറെകാലമായി യുക്രെയ്ൻ ആവശ്യപ്പെടുന്നുണ്ട്. രണ്ട് വർഷത്തോളം നീണ്ട ചർച്ചകൾക്ക് ശേഷമാണ് യുഎസും സഖ്യകക്ഷികളും യുക്രെയ്‌നിന് എഫ്–16 വിമാനങ്ങൾ നൽകാൻ സമ്മതിച്ചത്, തുടർന്ന് ചില പോർവിമാനങ്ങൾ എത്തിക്കുകയും ചെയ്തു. ഇതിനിടെ എഫ്-16 വെടിവച്ച് വീഴ്ത്തുന്ന ആദ്യത്തെ റഷ്യൻ പൈലറ്റിന് 1.5 കോടി റൂബിൾ (ഏകദേശം 13.76 കോടി രൂപ) നൽകുമെന്ന് റഷ്യൻ കമ്പനിയായ ഫോറസ് പ്രഖ്യാപിക്കു വരെ ചെയ്തു. എന്നാൽ എഫ്-16 വിമാനങ്ങളുടെ വരവ് യുക്രെയ്‌നിന് അനുകൂലമായി മാറുമോ? യുദ്ധത്തിന്റെ ഗതിയിൽ മാറ്റം വരുത്തുന്ന ഒരു ‘ഗെയിം ചെയ്ഞ്ചർ’ ആയിരിക്കുമോ എഫ്–16? പരിശോധിക്കാം.

യുക്രെയ്ൻ–റഷ്യ സംഘർഷം വലിയൊരു യുദ്ധമായി മാറിക്കൊണ്ടിരിക്കുകയാണോയെന്ന ആശങ്കയിലാണ് ലോകം. യുക്രെയ്നും റഷ്യയും ഒരു മേശയ്ക്ക് ഇരുവശവും ഇരുന്ന് യുദ്ധത്തിനു പരിഹാരം കാണണമെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിടത്തു വരെയെത്തി നില്‍ക്കുന്നു കാര്യങ്ങൾ. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം നിർദേശിച്ചത്. അതേസമയം യുക്രെയ്ന് 12.5 കോടി ഡോളർ (ഏകദേശം 1048 കോടി രൂപ) മൂല്യമുള്ള പുതിയ സൈനിക പാക്കേജ് പ്രഖ്യാപിച്ച് എരിതീയിൽ എണ്ണപകരുന്ന നയമാണ് യുഎസ് സ്വീകരിച്ചത്. യുക്രെയ്ൻ ജനതയ്‌ക്കുള്ള യുഎസിന്റെ സുസ്ഥിരമായ പിന്തുണയാണിതെന്നാണ് വൈറ്റ് ഹൗസിന്റെ ഭാഷ്യം. സംഘർഷം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ ഇരുപക്ഷത്തിനും വ്യക്തമായ വിജയം നേടാൻ കഴിഞ്ഞിട്ടില്ല. സമാധാന ശ്രമങ്ങൾ ഏറെ നടന്നിട്ടും, കൂടുതൽ അത്യാധുനിക പോർവിമാനങ്ങളും ആയുധങ്ങളും പ്രയോഗിക്കാൻ ഒരുങ്ങുകയാണ് ഇരു രാജ്യങ്ങളും. വ്യോമശക്തിയുടെ കാര്യത്തിൽ യുക്രെയ്ൻ ഏറെ പിന്നിലാണെങ്കിലും യുഎസ് ഉൾപ്പെടുന്ന നാറ്റോ രാജ്യങ്ങളിൽ നിന്ന് കൂടുതൽ പോർവിമാനങ്ങളും എഐ ഡ്രോണുകളും മറ്റു ആയുധങ്ങളും എത്തുന്നതോടെ സംഘർഷത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റംവരും.
അത്യാധുനിക പാശ്ചാത്യ പോർവിമാനങ്ങൾ, പ്രത്യേകിച്ച് യുഎസ് നിർമിത എഫ്-16 ഫൈറ്റിങ് ഫാൽക്കൺ ഏറെകാലമായി യുക്രെയ്ൻ ആവശ്യപ്പെടുന്നുണ്ട്. രണ്ട് വർഷത്തോളം നീണ്ട ചർച്ചകൾക്ക് ശേഷമാണ് യുഎസും സഖ്യകക്ഷികളും യുക്രെയ്‌നിന് എഫ്–16 വിമാനങ്ങൾ നൽകാൻ സമ്മതിച്ചത്, തുടർന്ന് ചില പോർവിമാനങ്ങൾ എത്തിക്കുകയും ചെയ്തു. ഇതിനിടെ എഫ്-16 വെടിവച്ച് വീഴ്ത്തുന്ന ആദ്യത്തെ റഷ്യൻ പൈലറ്റിന് 1.5 കോടി റൂബിൾ (ഏകദേശം 13.76 കോടി രൂപ) നൽകുമെന്ന് റഷ്യൻ കമ്പനിയായ ഫോറസ് പ്രഖ്യാപിക്കു വരെ ചെയ്തു. എന്നാൽ എഫ്-16 വിമാനങ്ങളുടെ വരവ് യുക്രെയ്‌നിന് അനുകൂലമായി മാറുമോ? യുദ്ധത്തിന്റെ ഗതിയിൽ മാറ്റം വരുത്തുന്ന ഒരു ‘ഗെയിം ചെയ്ഞ്ചർ’ ആയിരിക്കുമോ എഫ്–16? പരിശോധിക്കാം.
∙ യുക്രെയ്നിനെ ശക്തിപ്പെടുത്തുമോ എഫ്–16?
എഫ്-16 പോലുള്ള പോർവിമാനങ്ങൾ റഷ്യയ്ക്കെതിരായ ആക്രമണങ്ങൾക്കും പ്രതിരോധത്തിനും യുക്രെയ്നിനെ ശക്തിപ്പെടുത്തുന്നതിൽ നിർണായകമാകുമെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്. മിസൈലുകളും ബോംബുകളും പ്രയോഗിക്കുന്ന റഷ്യൻ പോർവിമാനങ്ങളെ പ്രതിരോധിക്കാൻ എഫ്–16ന് സാധിച്ചേക്കും. അത്യാധുനിക സംവിധാനങ്ങളുള്ള പോർ വിമാനങ്ങൾ കൈമാറാനാണ് യുഎസ് സമ്മതിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ആധുനിക നാലാം തലമുറ എഫ്-16 മൾട്ടി-റോൾ വിമാനങ്ങളുടെ സ്ക്വാഡ്രണുകൾ വിന്യസിച്ച് യുക്രെയ്നിന്റെ വ്യോമ ശേഷി കൂടുതൽ മെച്ചപ്പെടുത്താൻ പ്രതിജ്ഞാബദ്ധരാണെന്ന് യുഎസ്, നെതർലൻഡ്സ്, ഡെൻമാർക്ക് തുടങ്ങി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംയുക്ത പ്രസ്താവനയും നടത്തിയിരുന്നു.
അതേസമയം, പല രാജ്യങ്ങളും സംഭാവന ചെയ്ത പോർവിമാനങ്ങൾ പഴയ മോഡലായതിനാൽ ഇത് എത്രമാത്രം വിജയിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്നാണ് മറ്റൊരു വിഭാഗം വിശകലന വിദഗ്ധർ പറയുന്നത്. അതായത് യുക്രെയ്നിലേക്കുള്ള എഫ്-16 പോർവിമാനങ്ങളുടെ വരവ് റഷ്യയുമായുള്ള പോരാട്ടത്തിൽ ഒരു സുപ്രധാന സംഭവവികാസമായി മാറുമെങ്കിലും അവയുടെ സ്വാധീനം സങ്കീർണമായിരിക്കും. ഇതിനിടെ റഷ്യൻ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ വേണ്ടി അടുത്തിടെ നടത്തിയ ആക്രമണത്തിൽ എഫ്–16 ഉപയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ആകാശയുദ്ധത്തിൽ ഏറ്റവും മികച്ച പോര്‍വിമാനങ്ങളിലൊന്നായ എഫ്–16 റഷ്യൻ പ്രദേശങ്ങൾ പിടിക്കാൻ ഉപയോഗിച്ചതിന്റെ ചില തെളിവുകൾ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
∙ യുക്രെയ്നിലെത്തിയത് അത്യാധുനിക എഫ്–16?
യുക്രെയ്‌നിന് ആദ്യത്തെ യുഎസ് നിർമിത എഫ്-16 യുദ്ധവിമാനങ്ങൾ ലഭിച്ചതായി പ്രസിഡന്റ് സെലെൻസ്‌കി തന്നെയാണ് വെളിപ്പെടുത്തിയത്. പഴയ സോവിയറ്റ് കാലത്തെ പോർവിമാനങ്ങളെ കൂടുതലായി ആശ്രയിക്കുന്ന യുക്രെയ്ൻ വ്യോമസേനയുടെ ശേഷികൾ വർധിപ്പിക്കുന്നതിൽ നിർണായക നാഴികക്കല്ലാകും എഫ്–16 പോർവിമാനങ്ങളുടെ വരവ്. അതേസമയം, യുക്രെയ്നിലെത്തിയ എഫ്–16 പോർവിമാനങ്ങളിലെ പുതിയ ആയുധങ്ങളെക്കുറിച്ചോ സാങ്കേതികതയെ സംബന്ധിച്ചോ വെളിപ്പെടുത്തൽ പുറത്തുവന്നിട്ടില്ല. എന്നാൽ, പുതിയ എഫ്–16 പോർവിമാനത്തിൽ ഏറ്റവും പുതിയ ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും അതിന്റെ പരീക്ഷണ വേദിയാകും റഷ്യയ്ക്കെതിരായ നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. അതായത് പുതിയ എഫ്–16 ടെക്നോളജിയുടെ പരീക്ഷണശാലയാകും യുക്രെയ്ൻ–റഷ്യ സംഘർഷ ഭൂമി. ഇതെല്ലാം രഹസ്യമായ നീക്കത്തിലൂടെയാകും യുക്രെയ്ൻ വഴി യുഎസ് നടപ്പിലാക്കുക എന്നും നിരീക്ഷകർ പറയുന്നു.
യുഎസിൽ നിന്നെത്തും കൂടുതൽ എഫ്–16
യുഎസിൽ നിന്ന് കൂടുതൽ എഫ്-16 പോർവിമാനങ്ങൾ വരും മാസങ്ങളിൽ എത്തുമെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. എന്നാൽ, ഇവയെല്ലാം പറത്താൻ മതിയായ പരിശീലനം ലഭിച്ച പൈലറ്റുമാർ യുക്രെയ്‌നിൽ ഇല്ലെന്നും സെലെൻസ്‌കി സമ്മതിക്കുന്നു. യുക്രെയ്നിൽ ഇപ്പോൾ എത്ര എഫ്–16 വിമാനങ്ങൾ എത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതേസമയം, യുക്രെയ്നിലേക്ക് ഡെന്മാർക്ക്, നെതർലൻഡ്സ് എന്നിവിടങ്ങളിൽ നിന്നും എഫ്–16 എത്തിയിട്ടുണ്ട്.
∙ എത്ര വേണം എഫ്-16 വിമാനങ്ങൾ?
യുക്രെയ്നിന് ആയുധങ്ങളും പോർവിമാനങ്ങളും നൽകാൻ നിരവധി യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് നാറ്റോ രാജ്യങ്ങൾ മാത്രം ഏകദേശം 65 എഫ്-16 വിമാനങ്ങൾ നൽകാമെന്ന് അറിയിക്കുകയും ചെയ്തു. 1978ൽ അവതരിപ്പിച്ച പഴയ എഫ്-16 പോർവിമാനങ്ങൾ പല പാശ്ചാത്യ രാജ്യങ്ങളും ഉപേക്ഷിക്കാനിരിക്കുകയാണ്. എഫ്–16ന് പകരം 2015ൽ അവതരിപ്പിച്ച യുഎസ് നിർമിത എഫ്-35 ഉപയോഗിക്കാനാണ് ഇവരുടെ പദ്ധതി. ഇതോടെ നാറ്റോ രാജ്യങ്ങൾ ഉപേക്ഷിക്കുന്ന എഫ്–16 പോർവിമാനങ്ങളും യുക്രെയ്നിലേക്ക് എത്തിയേക്കും.
പോർവിമാനങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ദീർഘദൂര സ്റ്റോം ഷാഡോ മിസൈലുകൾ വിതരണം ചെയ്യുന്നുണ്ടെങ്കിലും ബ്രിട്ടിഷ് വ്യോമസേനയിൽ എഫ്-16 വിമാനങ്ങളൊന്നുമില്ല. പാട്രിയറ്റ്, നാസാംസ് തുടങ്ങി ഭൂതല മിസൈൽ സംവിധാനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നതാണ് യുക്രെയ്നിന്റെ എഫ്-16 പോർവിമാനങ്ങൾ. മിസൈലുകൾ, ബോംബുകൾ, എന്നിവ വഹിക്കാൻ ശേഷിയുള്ളതിനാൽ അധിനിവേശ പ്രദേശത്തിനകത്തും റഷ്യയ്ക്കുള്ളിലെ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലും കൂടുതൽ ആക്രമണങ്ങൾ നടത്താൻ യുക്രെയ്ൻ വ്യോമസേനയെ എഫ്–16 ഏറെ സഹായിച്ചേക്കും.
∙ വിരമിച്ച എഫ്-16 പൈലറ്റുമാരെ വിളിച്ച് യുഎസ് സെനറ്റർ
വിരമിച്ച എഫ്-16 പൈലറ്റുമാരെ യുക്രെയ്നിന്റെ വ്യോമസേനയിൽ ചേരാൻ യുഎസ് സെനറ്റർ ലിൻഡ്‌സെ ഗ്രഹാം അടുത്തിടെ ആഹ്വാനം ചെയ്തിരുന്നു. റഷ്യയ്‌ക്കെതിരായ ‘സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ’ യുഎസ് നിർമിത പോർവിമാനം പറത്താൻ യുക്രെയ്ന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ വ്യോമസേനയെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നതിനും നാറ്റോ രാജ്യങ്ങളിൽ നിന്ന് വിരമിച്ച എഫ് -16 പൈലറ്റുമാരെ ഉൾപ്പെടുത്തുന്നതിനുള്ള ഒരു പദ്ധതിക്ക് തുടക്കമിടാൻ ആഗ്രഹിക്കുന്നുവെന്നും നാറ്റോയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന നിയമനിർമാതാക്കളോട് അദ്ദേഹം പറഞ്ഞു. അതേസമയം, റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്നിന്റെ എഫ്-16 ഒരു ഗെയിം ചെയ്ഞ്ചർ ആയുധമായി കാണരുതെന്നും പ്രതിരോധ മേഖലയിലെ വിദഗ്ധർ പറയുന്നു.
∙ എഫ്–16 എത്താൻ വൈകിയത് എന്തുകൊണ്ട്?
2023 ഓഗസ്റ്റിൽ എഫ്-16 വിമാനങ്ങളുടെ വിതരണത്തിനുള്ള പിന്തുണ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചിരുന്നു. എന്നാൽ തുടർന്നുള്ള പുരോഗതി മന്ദഗതിയിലായിരുന്നു. യുക്രേനിയൻ പൈലറ്റുമാർക്കും ഗ്രൗണ്ട് ക്രൂവിനുമുള്ള പരിശീലനം ഒൻപത് മാസത്തോളം നീണ്ടുപോയി. ഇതിനകം സാങ്കേതിക പ്രശ്നങ്ങളും ഭാഷാ തടസ്സങ്ങളും എഫ്–16 ഉപയോഗിക്കുന്നതിന് വെല്ലുവിളിയായി. അനുയോജ്യമായ സൗകര്യങ്ങളും മതിയായ പ്രതിരോധ സംവിധാനങ്ങളുമുള്ള വ്യോമതാവളങ്ങൾ സജ്ജമാക്കുന്നതിനും ഒരുക്കുന്നതിനും കാര്യമായ തടസ്സങ്ങളും നേരിട്ടിരുന്നു. യുക്രേനിയൻ പൈലറ്റുമാർക്ക് ഇംഗ്ലിഷ് പരിശീലനം വരെ നൽകേണ്ടിവന്നു. സോവിയറ്റ് യൂണിയൻ കാലത്തെ പോർവിമാനങ്ങളും ടെക്നോളജിയും ഉപയോഗിക്കുന്ന യുക്രെയ്ൻ പൈലറ്റുമാരെ യുഎസ് പോർവിമാനം പറത്താൻ പഠിപ്പിക്കാനും ഏറെ സമയമെടുത്തു.
∙ ദീര്‍ഘദൂര ആക്രമണത്തിന് നിയന്ത്രണം
ലഭ്യമായ എഫ്-16 പോർവിമാനങ്ങളിൽ നിന്ന് പരിമിതമായ ആയുധങ്ങൾ മാത്രമാണ് യുക്രെയ്നിന് പ്രയോഗിക്കാൻ സാധിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന പഴയ എഫ്–16ൽ പുതിയ ആയുധങ്ങൾ ഉപയോഗിക്കാനുള്ള സംവിധാനങ്ങളും ഇല്ല. എന്നാൽ യുഎസിൽ നിന്നെത്തുന്ന എഫ്–16ൽ അത്യാധുനിക സംവിധാനങ്ങളും ആയുധങ്ങളും ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. നാറ്റോ രാജ്യങ്ങളെല്ലാം നിലവിൽ നിരവധി ഹ്രസ്വ ദൂര യുദ്ധോപകരണങ്ങൾ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ, അത്യാധുനിക പോർവിമാനങ്ങളും ദീർഘദൂര മിസൈലുകളും കൈവശമുള്ള റഷ്യയെ പ്രതിരോധിക്കാൻ ഈ ആയുധങ്ങൾ മതിയാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
യുഎസ് നിർമിത മിസൈലുകളും മറ്റ് അത്യാധുനിക ആയുധങ്ങളും ഉപയോഗിച്ച് യുക്രെനിയൻ എഫ്-16 പോർവിമാനങ്ങളെ ശക്തിപ്പെടുത്താൻ യുഎസ് സമ്മതിച്ചുവെന്ന സമീപകാല റിപ്പോർട്ടുകൾ വന്നിട്ടും യുക്രെയ്നിന് ദീർഘദൂര പ്രഹരശേഷിയുള്ള ആയുധങ്ങൾ ലഭിച്ചിട്ടില്ല. ഇനി ലഭിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. റഷ്യയ്ക്കുള്ളിലെ ലക്ഷ്യങ്ങൾക്കെതിരെ പാശ്ചാത്യ ആയുധങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളും ഉണ്ട്. ഇതിനാൽ ലഭ്യമായ ദീർഘദൂര മിസൈലുകളും ഉപയോഗിക്കാൻ സാധിക്കില്ല. അതേസമയം, റഷ്യൻ പ്രദേശത്ത് ബ്രിട്ടൻ നൽകിയ ആയുധങ്ങൾ പ്രയോഗിക്കാമെന്ന് അവർ അറിയിച്ചിട്ടുണ്ട്.
∙ ഡോഗ്ഫൈറ്റ് മിസൈൽ
യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കിയുടെ ഓഫിസ് അടുത്തിടെ പുറത്തുവിട്ട എഫ്-16ന്റെ ആദ്യ ഔദ്യോഗിക ഫോട്ടോകളിലും വിഡിയോകളിലും ചില അത്യാധുനിക ആയുധ സംവിധാനങ്ങളും കാണാം. എഐഎം-9 ഇൻഫ്രാറെഡ്-ഗൈഡഡ് ഡോഗ്‌ഫൈറ്റിങ് മിസൈലുകളും റഡാർ-ഗൈഡഡ് എഐഎം-120കളും യുക്രെയ്നിലെത്തിയ എഫ്–16ൽ കാണാം. പൈലോൺ ഇന്റഗ്രേറ്റഡ് ഡിസ്പെൻസിങ് സിസ്റ്റം, ഇലക്ട്രോണിക് കോംബാറ്റ് ഇന്റഗ്രേറ്റഡ് പൈലോൺ സിസ്റ്റം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഇവ രണ്ടും ഇസ്രയേലി സ്ഥാപനമായ എൽബിറ്റും ഡെന്മാർക്കിലെ ടെർമ കമ്പനിയും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
∙ എഫ്–16 സൂക്ഷിക്കുക വിദേശത്തോ?
റഷ്യൻ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി ചില എഫ്-16 യുദ്ധവിമാനങ്ങൾ വിദേശ താവളങ്ങളിൽ സൂക്ഷിച്ചേക്കുമെന്നാണ് മുതിർന്ന യുക്രെയ്ൻ സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. യുക്രെയ്നിൽ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങൾക്ക് സംരക്ഷണം നൽകിയാൽ നാറ്റോ രാജ്യങ്ങളിലെ കേന്ദ്രങ്ങളിലും ആക്രമണം നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 50 വർഷമായി നാറ്റോ സഖ്യ രാജ്യങ്ങളും ലോകമെമ്പാടുമുള്ള നിരവധി വ്യോമസേനകളും ഉപയോഗിക്കുന്ന മുൻനിര യുദ്ധവിമാനമാണ് എഫ്–16 എങ്കിലും യുക്രെയ്നിലെത്തുന്നത് ഇത് ആദ്യമാണ്. റഷ്യൻ ഭീഷണി നിലനിൽക്കുന്നതിനാൽ തന്നെ എത്ര എഫ്-16 വിമാനങ്ങൾ എത്തിയെന്നോ ഏതൊക്കെ രാജ്യങ്ങളിൽ നിന്നാണ് വന്നതെന്നോ സെലെൻസ്കി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
∙ പരിമിതമായ ആക്രമണ ശേഷി
നൂതന വ്യോമ പ്രതിരോധ ദൗത്യങ്ങളും കര ആക്രമണങ്ങളും നടത്താൻ കഴിവുള്ള ആധുനിക മൾട്ടിറോൾ യുദ്ധവിമാനങ്ങളാണ് യുക്രെയ്‌നിന് നൽകുന്നത്. മിഗ്-29 പോലെയുള്ള നിലവിലെ സോവിയറ്റ് കാലഘട്ടത്തിലെ വിമാനങ്ങളേക്കാൾ, പ്രത്യേകിച്ച് റഡാർ ശേഷി, ആയുധങ്ങളുടെ പേലോഡ്, പൈലറ്റ് ഇന്റ്ർഫേസ് എന്നിവയുടെ കാര്യത്തിൽ ഇത് യുക്രെയ്നിന് കാര്യമായ മുൻഗണന നൽകും. എഫ്-16ന്റെ നൂതന റഡാറിന് കൂടുതൽ ദൂരത്തിലുള്ള ലക്ഷ്യങ്ങളെ കണ്ടെത്താൻ കഴിയും. ഇത് യുക്രേനിയൻ, റഷ്യൻ വ്യോമ ശേഷികൾ തമ്മിലുള്ള വിടവ് കുറയ്ക്കും. എന്നാൽ, ഈ പോർവിമാനങ്ങൾ റഷ്യൻ സേനയ്‌ക്കെതിരെ പ്രയോഗിക്കാവുന്ന നിർണായക ആയുധമാകണമെങ്കിൽ ആക്രമണത്തിന്റെ പരിധി ഉയർത്താനുള്ള അനുമതി വേണ്ടതുണ്ട്.
പാശ്ചാത്യ രാജ്യങ്ങൾ നൽകുന്ന മിസൈലുകളുടെ വ്യാപ്തിയാണ് വലിയ പ്രശ്നം. എഫ്-16ൽ വിവിധ മിസൈലുകളും ബോംബുകളും വഹിക്കാൻ കഴിയും. എന്നാൽ യുക്രെയ്നിന് ലഭിക്കുന്ന വിമാനങ്ങളിൽ വളരെ കുറച്ച് ആയുധങ്ങളും മിസൈലുകളും മാത്രമാണ് ഉപയോഗിക്കാൻ കഴിയുക. എഫ്–16ൽ നിന്ന് തൊടുക്കുന്ന മിസൈലുകൾക്ക് മിക്കവാറും 120 കിലോമീറ്റർ ദൂരപരിധി ഉണ്ടായിരിക്കും. എന്നാൽ റഷ്യൻ പോര്‍വിമാന മിസൈലുകൾക്ക് 300 കിലോമീറ്റർ വരെ പറക്കാൻ കഴിയും.
∙ ദീർഘദൂര ക്രൂസ് മിസൈലുകൾ നൽകുമെന്ന് ബൈഡൻ
യുക്രെയ്ൻ വ്യോമസേനയ്ക്ക് ആവശ്യമായ ദീർഘ ദൂര മിസൈലുകൾ നൽകുമെന്ന് ബൈഡൻ ഭരണകൂടം അറിയിച്ചതായി റിപ്പോർട്ട്. ഇത് റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ കൂടുതൽ വേഗം കൈവരിക്കാൻ യുക്രെയ്നിനെ സഹായിക്കും. എഫ്-16 പോർവിമാനങ്ങളുടെ ആയുധ പ്രഹര ശേഷി വർധിപ്പിക്കാനും ഇതിലൂടെ സാധിക്കും. സെൻസിറ്റീവ് സാങ്കേതികവിദ്യകളുടെ കൈമാറ്റത്തെക്കുറിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്. ബൈഡന്റെ തീരുമാനം നടപ്പിലായാൽ യുക്രെയ്നിന്റെ പോർവിമാനങ്ങൾക്ക് 500 കിലോഗ്രാം വരെയുള്ള പോർമുനകൾ വഹിക്കാൻ ശേഷിയുള്ള മിസൈൽ പ്രയോഗിക്കാൻ കഴിയും. അതേസമയം, മിസൈൽ കൈമാറുന്നതിന് അനുമതി നൽകിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് പ്രതികരിക്കാൻ പെന്റഗൺ വിസമ്മതിച്ചു.
∙ ചില അടിസ്ഥാന വെല്ലുവിളികൾ
എഫ്-16 വിമാനങ്ങൾക്ക് ഏറെ പരിധിയുള്ളതും നന്നായി പരിപാലിക്കപ്പെടുന്നതുമായ റൺവേകൾ ആവശ്യമാണ്. റഷ്യൻ മിസൈൽ ആക്രമണങ്ങളിൽ നിന്ന് വ്യോമതാവളങ്ങൾ നിരന്തരം ഭീഷണി നേരിടുന്ന യുക്രെയ്നിൽ ഇത് ഒരു പ്രധാന വെല്ലുവിളിയാണ്. കൂടാതെ, റൺവേകളിൽ കാണുന്ന അവശിഷ്ടങ്ങളോട് പോലും വിമാനം സെൻസിറ്റീവ് ആണ്. ഇത് പരുക്കൻ സാഹചര്യങ്ങളിൽ പോലും പ്രവർത്തിക്കാൻ ശേഷിയുള്ള മിഗ്-29കളെ അപേക്ഷിച്ച് ഏറെ പിന്നിലാണ്.
∙ എഫ്–16ൽ നിർമിത ബുദ്ധിയും
നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് മാത്രം നിയന്ത്രിക്കാവുന്ന ഓറഞ്ചും വെള്ളയും നിറമുള്ള ഒരു പരീക്ഷണാത്മക എഫ്-16 പോർവിമാനവും യുഎസ് പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഇത് നിലവിലെ സംഘർഷ പ്രദേശങ്ങളിൽ പ്രയോഗിക്കുമോ എന്ന് വ്യക്മതാക്കിയിട്ടില്ല. എഐ എഫ്–16ന്റെ വിജയം സൈനിക വ്യോമയാനത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്നാണ് യുഎസ് വ്യോമസേനാ വക്താവ് പറഞ്ഞത്. ഇത് സ്റ്റെൽത്ത് സാങ്കേതികവിദ്യയുടെ മറ്റൊരു തലത്തെയാണ് അനുസ്മരിപ്പിക്കുന്നത്. 2028ൽ ആയിരത്തിലധികം ആളില്ലാ പോർവിമാനങ്ങളെ വിന്യസിക്കുകയെന്ന ലക്ഷ്യത്തോടെ എഐ ടെക്നോളജിയെ യുഎസ് വ്യോമസേന കാര്യമായി പിന്തുടരുന്നുണ്ട്. സൈനിക വ്യോമയാന മേഖലയിൽ എഐയുടെ സ്വാധീനം വരും ദിവസങ്ങളിൽ കൂടുതൽ പ്രകടമായേക്കുമെന്ന് ചുരുക്കം. ഇതിൽ ചിലത് യുക്രെയ്നിലും പ്രയോഗിച്ചേക്കും.
∙ യുക്രെയ്നിലും എഐ ആയുധങ്ങൾ
സംഘർഷ പ്രദേശങ്ങളിൽ ഡ്രോണുകൾ പറത്താൻ സഹായിക്കുന്നതിന് യുക്രെയിനിലെ സ്റ്റാർട്ടപ്പുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കുന്നുണ്ട്. യുദ്ധത്തിൽ സാങ്കേതിക നേട്ടം കൈവരിക്കാനായി ആയുധങ്ങളിൽ എഐ കാര്യമായി ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എഐ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഡ്രോണുകൾ റഷ്യൻ സിഗ്നലുകളെ മറികടന്ന് മുന്നേറാനും സഹായിക്കുന്നു. ലക്ഷ്യങ്ങള്‍ അതിവേഗം തിരിച്ചറിയാനും അവിടേക്ക് ഡ്രോണുകൾ പറത്താനും സഹായിക്കുന്ന വിഷ്വൽ സിസ്റ്റങ്ങൾ, നാവിഗേഷനായി ഭൂപ്രദേശ മാപ്പിങ്, ഡ്രോണുകളെ പരസ്പരം ബന്ധിപ്പിച്ച് കൂട്ടമായി പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന കൂടുതൽ സങ്കീർണ്ണമായ എഐ പ്രോഗ്രാമുകൾ യുക്രെയ്നിലെ ടെക് വിദഗ്ധർ വികസിപ്പിച്ചെടുക്കുന്നുണ്ട്. അഞ്ചിലധികം ഡ്രോണുകൾ ഉൾപ്പെടുന്ന ഓപ്പറേഷനുകൾ പ്രവർത്തിപ്പിക്കാൻ മനുഷ്യ പൈലറ്റുമാർ പാടുപെടുമ്പോൾ നൂറുകണക്കിന് ഡ്രോണുകളെ നിയന്ത്രിക്കാൻ എഐയ്ക്ക് സാധിക്കുമെന്നാണ് യുക്രെയ്നിലെ വിദഗ്ധൻ കുപ്രിയൻകോ പറഞ്ഞത്.
∙ എന്താണ് എഫ്–16?
യുഎസ് നിർമിത അത്യാധുനിക സംവിധാനങ്ങളുള്ള പോർവിമാനമാണ് എഫ്–16. ഫൈറ്റിങ് ഫാൽക്കൺ എന്നും പേരുണ്ട്. പോരാടും പരുന്ത് എന്നർഥം വരുന്ന ഈ പോർവിമാനം യുഎസ് പ്രതിരോധ മേഖലയുടെ ഏറ്റവും വലിയ ശക്തികളിലൊന്നാണ്. ബാറ്റിൽ സ്റ്റാർ ഗലാക്റ്റിക്ക എന്ന പ്രസിദ്ധമായ സ്റ്റാർവേൾഡ് മിനി സിരീസിനു ശേഷം വൈമാനികർ ഇതിനെ ‘വൈപർ‘(Viper) എന്നും വിളിക്കുന്നു. ഭാരം കുറഞ്ഞ അത്യാധുനിക സംവിധാനങ്ങളുള്ള പോർവിമാനമായാണ് ജനറൽ ഡൈനാമിക്സ് കമ്പനി ഇതിനെ വികസിപ്പിച്ചെടുത്തത്. പിന്നീട് ഓരോ അവസരത്തിലും പുതിയ സംവിധാനങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു.
എഫ്–16 കുറഞ്ഞ കാലത്തിനിടെ വിവിധ രാജ്യങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റാൻ കഴിഞ്ഞു. എഫ്–16ന്റെ ഉപയോഗത്തിലെ വൈവിധ്യം തന്നെയായിരുന്നു അതിന് കാരണം. തുടർന്ന് വിദേശ വിപണിയിൽ വിൽപനയ്ക്ക് വയ്ക്കാനും യുഎസിന് കഴിഞ്ഞു. ചുരുങ്ങിയത് 25 രാജ്യങ്ങളിലേയ്ക്കു എഫ്–16 കയറ്റുമതി ചെയ്തിട്ടുണ്ട്. പഴക്കം ചെന്ന 300 മിഗ് 21കൾക്ക് പകരമായി നേരത്തേ ഇന്ത്യയും എഫ്–16 വാങ്ങാൻ നീക്കം നടത്തിയിരുന്നു. എന്നാല്‍ ഈ നീക്കം ഉപേക്ഷിച്ച ഇന്ത്യ ഫ്രാന്‍സിന്‍റെ റഫാല്‍ പോർവിമാനങ്ങൾ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.
എല്ലാ കാലാവസ്ഥയിലും രാത്രിയും പകലും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നവയാണ് എഫ്–16 യുദ്ധവിമാനങ്ങള്‍. ആക്രമണങ്ങള്‍ നടത്തുന്നതിനും പ്രതിരോധം തീര്‍ക്കുന്നതിനും എഫ്-16 വിമാനങ്ങള്‍ ഉപയോഗിക്കാനാകും. 1974 ജനുവരി 20നാണ് ആദ്യ എഫ്–16 പോർവിമാനം പുറത്തിറങ്ങിയത്. 25 രാജ്യങ്ങളോളം ഉപയോഗിക്കുന്നുണ്ട് ഇന്ന് എഫ്–16. ഇതുവരെ 4540 എഫ്–16 വിമാനങ്ങൾ നിർമിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 1998ലെ കണക്കുകൾ പ്രകാരം 14.6 ദശലക്ഷം ഡോളറാണ് എഫ്–16 എ/ബി വിമാനത്തിന്റെ വില.
ഒരാൾക്കു പറത്താവുന്ന വിമാനത്തിന്റെ നീളം ഏകദേശം 49 അടിയാണ് (15 മീറ്റർ). 16 അടി ഉയരം. ടേക്ക് ഓഫ് സമയത്ത് 19,200 കിലോഗ്രാം വരെ വഹിക്കാനാകും. പരമാവധി വേഗം 1.2 മാക് (മണിക്കൂറിൽ 1470 കിലോമീറ്റർ). വിവിധ തോക്കുകൾ, മിസൈലുകൾ, ബോംബുകൾ എന്നിവയെല്ലാം വേണ്ടപോലെ പ്രയോഗിക്കാനും കഴിയും.