ചാലിയാറിൽ നിലയ്ക്കാതെ ശരീര ഭാഗങ്ങൾ: എങ്ങനെ തിരിച്ചറിയും പ്രിയപ്പെട്ടവരെ? ഈ അടയാളക്കല്ലുകളിലുണ്ട് സത്യം
ഒരേസമയം ഭയപ്പെടുത്തുന്നതും നെഞ്ചുലയ്ക്കുന്നതുമായിരുന്നു ആ കാഴ്ച. വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും അടക്കിയ ഇടമായിരുന്നു അത്. പരന്നുകിടക്കുന്ന ചെമ്മൺ പരപ്പിൽ അടുത്തടുത്തായി തലയുയർത്തി നിൽക്കുന്ന കൽക്കുറ്റികൾ. അവയിൽ വെളുത്ത പെയിന്റടിച്ചിരിക്കുന്നു. ഒപ്പം കറുത്ത ചായത്തിൽ ചില ഇംഗ്ലിഷ് അക്ഷരങ്ങളും സംഖ്യകളും എഴുതിയിരിക്കുന്നു. C10, N156... അങ്ങനെയങ്ങനെ. ഇനി ആ അജ്ഞാത ഭാഷയാണ് മരിച്ചവരുടെ മേൽവിലാസം. മുണ്ടക്കൈയിൽനിന്നും ചൂരൽമലയിൽനിന്നുമെല്ലാം കാണാതായവരെ അന്വേഷിച്ച് ആരെങ്കിലും വന്നാൽ ആ അക്ഷരങ്ങളും സംഖ്യയും നോക്കിവേണം തിരിച്ചറിയാൻ! വയനാട് ഉരുൾപൊട്ടലിൽ ഇരുനൂറിലേറെ പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നൂറിലേറെ പേരുടെ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. ദുരന്തസ്ഥലത്തു നിന്ന് കിലോമീറ്ററുകൾ അകലെ ചാലിയാറിലും പോത്തുകല്ലിലും ഒഴുകിയെത്തിയത് മൃതദേഹങ്ങളായിരുന്നില്ല, മൃതദേഹ ഭാഗങ്ങൾ മാത്രമായിരുന്നു. ആരെന്നോ എന്തെന്നോ അറിയാതെ, തേടിവരാൻ ഉറ്റവരില്ലാതെ ദുരന്തം ബാക്കിവച്ചവർ. എന്നാൽ എന്നെങ്കിലും ഇവരെ തേടി എത്തുന്നവരുണ്ടാകില്ലേ? അവരെങ്ങനെ തിരിച്ചറിയും തങ്ങളുടെ പ്രിയപ്പെട്ടവരെ?

ഒരേസമയം ഭയപ്പെടുത്തുന്നതും നെഞ്ചുലയ്ക്കുന്നതുമായിരുന്നു ആ കാഴ്ച. വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും അടക്കിയ ഇടമായിരുന്നു അത്. പരന്നുകിടക്കുന്ന ചെമ്മൺ പരപ്പിൽ അടുത്തടുത്തായി തലയുയർത്തി നിൽക്കുന്ന കൽക്കുറ്റികൾ. അവയിൽ വെളുത്ത പെയിന്റടിച്ചിരിക്കുന്നു. ഒപ്പം കറുത്ത ചായത്തിൽ ചില ഇംഗ്ലിഷ് അക്ഷരങ്ങളും സംഖ്യകളും എഴുതിയിരിക്കുന്നു. C10, N156... അങ്ങനെയങ്ങനെ. ഇനി ആ അജ്ഞാത ഭാഷയാണ് മരിച്ചവരുടെ മേൽവിലാസം. മുണ്ടക്കൈയിൽനിന്നും ചൂരൽമലയിൽനിന്നുമെല്ലാം കാണാതായവരെ അന്വേഷിച്ച് ആരെങ്കിലും വന്നാൽ ആ അക്ഷരങ്ങളും സംഖ്യയും നോക്കിവേണം തിരിച്ചറിയാൻ!
വയനാട് ഉരുൾപൊട്ടലിൽ ഇരുനൂറിലേറെ പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നൂറിലേറെ പേരുടെ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. ദുരന്തസ്ഥലത്തു നിന്ന് കിലോമീറ്ററുകൾ അകലെ ചാലിയാറിലും പോത്തുകല്ലിലും ഒഴുകിയെത്തിയത് മൃതദേഹങ്ങളായിരുന്നില്ല, മൃതദേഹ ഭാഗങ്ങൾ മാത്രമായിരുന്നു. ആരെന്നോ എന്തെന്നോ അറിയാതെ, തേടിവരാൻ ഉറ്റവരില്ലാതെ ദുരന്തം ബാക്കിവച്ചവർ. എന്നാൽ എന്നെങ്കിലും ഇവരെ തേടി എത്തുന്നവരുണ്ടാകില്ലേ? അവരെങ്ങനെ തിരിച്ചറിയും തങ്ങളുടെ പ്രിയപ്പെട്ടവരെ? അതിനുള്ള അടയാളപ്പെടുത്തലുകളാണ് ഓരോ കല്ലിലും കണ്ടത്– N 156 എന്നാൽ നിലമ്പൂരിൽ നിന്ന് കിട്ടിയ 156–ാം ഭാഗം എന്നർഥം!
ആരെന്നറിയില്ലെങ്കിലും അഴുകിത്തുടങ്ങിയിരുന്ന ആ ഓരോ ഭാഗങ്ങളിലും ജീവിച്ച് മതിയായിട്ടില്ലാത്ത ആരുടെയൊക്കെയോ അടയാളങ്ങളുണ്ട്. തിരിച്ചറിയപ്പെടാത്ത ഇത്തരം മൃതദേഹങ്ങളും ശരീരഭാഗങ്ങളും പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് അടുപ്പിച്ചടുപ്പിച്ച് മറവു ചെയ്തിരിക്കുന്നത്. ദുരന്തത്തിന്റെ നിത്യസ്മാരകങ്ങൾ പോലെ അടയാളക്കല്ലുകളും ഉണ്ട് ഒപ്പം. അവയിൽ അടയാളപ്പെടുത്തിയിരിക്കുന്ന നമ്പറും അക്ഷരവും മറ്റൊന്നിലേക്കു കൂടി വിരൽ ചൂണ്ടുന്നുണ്ട്, ഡിഎൻഎ പ്രൊഫൈലിങ്ങിലേക്ക്.
കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് അപകടവും ഓഖി ദുരന്തവും ബാലസോറിലെ ട്രെയിൻ അപകടവും ഉൾപ്പെടെ നൂറു കണക്കിനാളുകളുടെ മരണത്തിനിടയാക്കിയ ദുരന്തങ്ങളിലെല്ലാം മരണപ്പെട്ടവരെ പിന്നീട് ബന്ധുക്കൾക്കു കണ്ടെത്താൻ സഹായകമായത് ‘ജനറ്റിക് ഫിംഗർപ്രിന്റിങ്’ എന്നും അറിയപ്പെടുന്ന ഈ ഫൊറൻസിക് സാങ്കേതികതയായിരുന്നു. എങ്ങനെയാണ് ഇത് ചെയ്യുന്നത്? വയനാട്ടിൽ എങ്ങനെയാണ് ഇതിന്റെ നടപടിക്രമങ്ങൾ?
∙ എന്താണ് ഡിഎൻഎ?
കോടിക്കണക്കിനു കോശങ്ങൾ (Cells) കൊണ്ടാണ് മനുഷ്യശരീരം നിർമിക്കപ്പെട്ടിരിക്കുന്നത്. ഓരോ കോശത്തിന്റെയും നൂക്ലിയസിനുള്ളിലാണ് ഡിഎൻഎ തന്മാത്രകൾ ഉള്ളത്. ഡിഓക്സിറൈബോസ് പഞ്ചസാരകൾ, നൈട്രജൻ ബേസുകൾ, ഫോസ്ഫേറ്റ് എന്നിവകൊണ്ടാണ് ഡിഎൻഎ തന്മാത്ര നിർമിക്കപ്പെട്ടിരിക്കുന്നത്. വളരെ നീളമുള്ള രണ്ടിഴകൾ പരസ്പരം കൂട്ടിയിണക്കി ഗോവണിപോലെ പരസ്പരം കൂടിപ്പിരിഞ്ഞ മട്ടിലാണ് ഡിഎൻഎ തന്മാത്രയുടെ രൂപം.
ഡിഎൻഎ ഇഴകളിലെ നിശ്ചിതഭാഗത്തെ ജീനുകൾ എന്നുവിളിക്കുന്നു. ശരീരത്തിന്റെ നിറം, കൃഷ്ണമണിയുടെ നിറം, തലമുടിയുടെ ഘടന, ഹോർമോണുകളുടെ നിർമാണം തുടങ്ങിയ മുഴുവന്‍ ശരീര സ്വഭാവങ്ങളേയും ജീനുകളാണ് നിയന്ത്രിക്കുന്നത്. ഓരോ മനുഷ്യരിലും ഇത് തീർത്തും വ്യത്യസ്തമായിരിക്കുകയും ചെയ്യും. അച്ഛനമ്മമാരുടെ സവിശേഷതകൾ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതും ഈ ജീനുകൾ വഴിയാണ്. രക്തം, ശുക്ലം, ഉമിനീർ, മൂത്രം, മുടി, കവിൾ കോശങ്ങൾ, അസ്ഥികൾ എന്നിവയുൾപ്പെടെ നിരവധി മനുഷ്യ സാംപിളുകളിൽ നിന്ന് ഡിഎൻഎ വിശകലനം ചെയ്യാൻ കഴിയും.
∙ ശേഖരിക്കുന്നത് എന്തൊക്കെ?
അവകാശികളില്ലാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പ്രൊഫൈൽ തയാറാക്കുന്നത് എത്ര എളുപ്പമല്ല. പല മൃതദേഹങ്ങളും ജീർണിച്ച അവസ്ഥയിലായിരിക്കും. അവയില്‍നിന്ന് രക്ത സാംപിൾ ശേഖരിക്കുന്നതാകട്ടെ ദുഷ്കരവും. ഡിഎൻഎ വേർതിരിച്ചെടുക്കുന്നതിന് പിന്നീട് ഏറ്റവും അധികം മുൻഗണന നൽകുന്ന ശരീരഭാഗം പല്ലുകളാണ്. ശരീരഭാഗങ്ങൾ അഴുകിയിട്ടുണ്ടെങ്കിൽ പോലും പല്ലുകൾ നശിച്ചിട്ടുണ്ടാവില്ല. ഇവയിൽ നിന്ന് ഡിഎൻഎ വേർതിരിച്ചെടുക്കുക കുറേക്കൂടി കാര്യക്ഷമമായി നടക്കുകയും ചെയ്യും.
പേശികൾ, മജ്ജ എന്നിവയ്ക്കാണ് അടുത്ത മുൻഗണന. അഴുകിത്തുടങ്ങിയ മൃതദേഹങ്ങളാണെങ്കിൽ, എല്ലുകളിൽ നിന്ന് ഡിഎൻഎ കണ്ടെത്താനാണ് ശ്രമിക്കുക. തുടയെല്ല്, നെഞ്ചിൻകൂട് തുടങ്ങിയ ഭാഗങ്ങളിലെ ഡിഎൻഎ സാംപിളുകൾ ശേഖരിക്കും. കൈ, കാൽ, മറ്റ് ശരീരഭാഗങ്ങൾ എന്നിവ മാത്രമായി പോസ്റ്റ്മോർട്ടം ടേബിളിൽ എത്തിയവരുമുണ്ട്. മരിച്ചവരുടെ എണ്ണമല്ല, മറിച്ച് എത്ര ശരീരഭാഗങ്ങൾ എന്നതാണ് വയനാട് ദുരന്തത്തിലെ ആകെ പോസ്റ്റ്മോർട്ടങ്ങളുടെ എണ്ണം. ചിതറിത്തെറിച്ച ഒരു കൈ മാത്രമായാണ് ലഭിച്ചതെന്നിരിക്കട്ടെ. അതിലെ അസ്ഥി ആയിരിക്കും പരിശോധനയ്ക്കായി എടുക്കുക. ഒരു ശരീരത്തിൽ ഡിഎൻഎ ലഭിക്കാൻ ആവശ്യമായ രണ്ടോ മൂന്നോ ഭാഗങ്ങൾ വരെ വയനാട്ടിൽ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്.
∙ പരിശോധന എങ്ങനെ?
തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളിൽ നിന്ന് ഡിഎൻഎ പരിശോധനയ്ക്ക് ആവശ്യമായ കോശങ്ങൾ സ്വീകരിക്കുകയാണ് ആദ്യപടി. കോശങ്ങളുടെ മർമത്തിൽ നിന്ന് പിന്നീട് ഡിഎൻഎ വേർതിരിച്ചെടുക്കും. പിന്നീട് പോളിമറേസ് ചെയിൻ റിയാക്‌ഷൻ അഥവാ പിസിആർ പരിശോധന വഴി ഡിഎൻഎയുടെ ലക്ഷക്കണക്കിന് കോപ്പികൾ പരിശോധനയ്ക്കായി നിർമിച്ചെടുക്കും. പിന്നീട് ഈ ഡിഎൻഎ കോപ്പികളെ ജനറ്റിക് മാർക്കേഴ്സ് ടെസ്റ്റിനു വിധേയമാക്കും. ബന്ധം സംശയിക്കുന്ന വ്യക്തിയുടെ ഡിഎൻഎയും തിരിച്ചറിയേണ്ട ആളുടെ ഡിഎൻഎയും തമ്മിൽ സാദൃശ്യമുണ്ടോ എന്നറിയാനാണ് ഇത്.
നൂറിലധികം ആളുകളുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് അപകടം, ഓഖി ദുരന്തം എന്നിവയിലൊക്കെ മരണപ്പെട്ട ആളുകളെ തിരിച്ചറിയാൻ സാധിച്ചത് ‘ഡിഎൻഎ ഫിംഗർ പ്രിന്റിങ്’ എന്ന സാങ്കേതിക വിദ്യ വഴിയായിരുന്നു. കത്തിക്കരിഞ്ഞതും തിരിച്ചറിയപ്പെടാൻ സാധിക്കാത്തതുമായ മൃതദേഹങ്ങളായിരുന്നു അവ. അതേ സാങ്കേതിക വിദ്യയാണ് വയനാട്ടിലും വഴികാട്ടുമെന്ന് പ്രതീക്ഷിക്കുന്നത്. ഡിഎൻഎ ഘടനയിലെ വ്യതിയാനങ്ങളെ പരിശോധിച്ച് ഓരോ വ്യക്തിയെയും തിരിച്ചറിയുന്ന ജൈവ സാങ്കേതിക രീതിയാണിത്. രക്തമാണ് പരിശോധിക്കുമെങ്കിൽ ഒരു ദിവസം കൊണ്ട് പരിശോധനാ ഫലം ലഭിക്കും. എല്ലു പോലെയുള്ള ഭാഗങ്ങളാണ് പരിശോധനയ്ക്കായി എടുക്കുന്നതെങ്കിൽ രണ്ടോ മൂന്നോ ദിവസം എടുത്തേക്കാം.
∙ ക്യത്യം ബന്ധം പറയാൻ കഴിയുമോ?
വയനാട് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട് ക്യാംപുകളിൽ കഴിയുന്നവരുടെ രക്ത സാംപിൾ ഇപ്പോൾ പരിശോധനയ്ക്കായി എടുക്കുന്നുണ്ട്. ഇവരുടെ ഡിഎൻഎയ്ക്ക് തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ സാംപിളുമായുള്ള സാദൃശ്യം പരിശോധിച്ചാണ് ബന്ധം നിർണയിക്കുന്നത്. ശേഖരിക്കുന്ന ഡിഎൻഎ സാംപിളിന്റെ കൃത്യത അനുസരിച്ച് മരണപ്പെട്ട ആളുടെ ലിംഗം, പ്രായം എന്നിവയൊക്കെ കണ്ടെത്താൻ കഴിയാറുണ്ട്. പക്ഷേ, വയനാട്ടിൽ നിന്ന് ലഭിച്ച മൃതദേഹങ്ങളിലേറെയും അഴുകിയ നിലയിലായതിനാൽ ഇത് എളുപ്പമല്ലെന്ന് പരിശോധനയ്ക്കു നേതൃത്വം നൽകുന്ന ഡോക്ടർമാർ പറയുന്നു.
അപകടത്തിൽ ഒരു കുടുംബത്തിലെ മുഴുവൻ ആളുകളും നഷ്ടപ്പെടുകയും ഒരാളുടെ പോലും മൃതദേഹം കിട്ടാതിരിക്കുകയും ചെയ്ത സംഭവങ്ങളുണ്ട്. അച്ഛൻ, അമ്മ, മകൻ, മകൾ, തുടങ്ങിയ അടുത്ത ബന്ധത്തിലുള്ളവർക്ക് പുറമേ ഫസ്റ്റ് ഡിഗ്രി കസിൻസിന്റെ ഡിഎൻഎ പരിശോധനയിലൂടെയും മരണപ്പെട്ടവരെ തിരിച്ചറിയാമെന്ന് ഡോക്ടർമാർ പറയുന്നു. ‘‘മരണപ്പെട്ടത് പുരുഷന്മാരാണെങ്കിൽ ഡിഎൻഎ പരിശോധന വഴി ഉറ്റവരെ തിരിച്ചറിയുക കുറേക്കൂടി എളുപ്പമാണ്. പക്ഷേ സ്ത്രീകളാണെങ്കിൽ ഇത് കണ്ടെത്തുക കുറേക്കൂടി സങ്കീർണമാകും. ഒരുപാട്പേരെ നഷ്ടപ്പെട്ട കേസുകളിൽ പലപ്പോഴും മരിച്ചത് ഉറ്റവരാണ് എന്ന് കണ്ടെത്താൻ മാത്രമേ കഴിയാറുള്ളൂ. വയനാട്ടിലേത് സങ്കീർണമായ പ്രക്രിയ ആയിരിക്കും.’’ പുറ്റിങ്ങൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ഡിഎൻഎ ഫിംഗർ പ്രിന്റിങിന് നേതൃത്വം കൊടുത്ത മോളിക്യുലാർ ബയോളജി വിദഗ്ധയായ ഡോ.ഇ.വി.സോണിയ പറയുന്നു.
∙ ബന്ധം കണ്ടെത്തും, പുതുവഴിയിലൂടെയും...
മരണപ്പെട്ടവരുടെ ബന്ധുക്കളെ തിരിച്ചറിയാനുള്ള യത്നത്തിൽ എല്ലാ വഴികളും നോക്കുന്നുണ്ട് മെഡിക്കൽ വിദഗ്ധ സംഘം. ഡിഎൻഎ ഫിംഗർ പ്രിന്റിങ് പരാജയപ്പെടുന്നയിടത്ത് അതിനൂതന ഡിഎൻഎ സീക്വൻസിങ് സാങ്കേതികത (Next-Generation DNA Sequencing Technology- NGS) പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത് അങ്ങനെയാണ്. ഡിഎൻഎ പ്രൊഫൈലിങ്ങിലൂടെ 250ലേറെ സാംപിളുകൾ തിരിച്ചറിയാൻ സാധിച്ചിരുന്നു. എന്നാൽ അപ്പോഴും ചില സാംപിളുകൾ ജീർണിച്ച അവസ്ഥയിലായിരുന്നു. അത്തരം 52 സാംപിളുകളിൽ എൻജിഎസ് നടത്താനായിരുന്നു തീരുമാനം. അതോടൊപ്പം അതീവരൂക്ഷമായി ജീർണിച്ച ഇരുപതോളം സാംപിളുകളും ഇതോടൊപ്പം ഒരുക്കി.
കണ്ണൂരിലെ റീജ്യനൽ ഫൊറൻസിക് ലാബിലായിരുന്നു പരിശോധനയ്ക്കായി എത്തിച്ചത്. ഡിഎൻഎ കൃത്യമായി വേർതിരിച്ചെടുക്കാൻ പറ്റാത്ത സാംപിളുകളിൽ എൻജിഎസ് തുടരാനാണ് സർക്കാർ തീരുമാനവും. ഇപ്പോഴും ചാലിയാറിൽനിന്നും മറ്റും ഉരുൾപൊട്ടൽ ബാധിതരുടെ ശരീര ഭാഗങ്ങൾ കിട്ടുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. തിരുവനന്തപുരത്തെ രാജിവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലും ആലപ്പുഴയിലെ ഐസിഎംആർ– നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീൽഡ് യൂണിറ്റിലും ഈ സൗകര്യമുണ്ട്.
മനുഷ്യ ജീനോമിന്റെ കൂടുതൽ വ്യക്തതയാർന്ന പതിപ്പ് എൻജിഎസിലൂടെ ലഭിക്കുമെന്നാണ് വിദഗ്ധർ അവകാശപ്പെടുന്നത്. ഇത് വളരെ വേഗത്തിൽ ഫലം ലഭിക്കുന്ന വഴിയുമാണ്. വളരെ കുറവ് സാംപിൾ മതിയെന്ന പ്രത്യേകതയുമുണ്ട്. എത്രയേറെ ജീർണിച്ച സാംപിളാണെങ്കിലും, വളരെ കുറഞ്ഞ അളവിലാണെങ്കിലും എൽജിഎസിലൂടെ ഡിഎൻഎ വേർതിരിച്ചറിയാനാകും. കേരളത്തിൽ പ്രകൃതി ദുരന്തങ്ങളിൽ മരിച്ചവരെ തിരിച്ചറിയാനായി ഇതാദ്യമായാണ് എൻജിഎസ് നടത്തുന്നതും. സർക്കാർ പിന്തുണയും ഇതിന് ഉറപ്പാക്കിയിട്ടുണ്ട്.