ഇന്ത്യയുടെ വ്യാവസായിക ഭൂപടത്തിൽ ഭൂതക്കണ്ണാടി വച്ചു പരതിയാലും കേരളത്തെ കാണാനാവില്ല! വളരെ പണ്ടുതൊട്ടേ കേരളം കേട്ടുവരുന്ന കാര്യമാണിത്. ഇത് ഏറക്കുറെ വാസ്തവവുമാണ്. എന്നാൽ, എന്നും കേരളം അങ്ങനെത്തന്നെ ആയിരിക്കുമോ? അതോ ഉപഭോക്തൃ സംസ്ഥാനമെന്ന പ്രതിച്ഛായ തിരുത്തി ഇന്ത്യയിൽ‌ വ്യവസായരംഗത്തെ ഒരു നിർണായകശക്തിയാകുമോ? കേരളത്തെ എഴുതിത്തള്ളാനാവില്ലെന്ന് സമീപകാല വികസനച്ചുവടുകൾ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുടെ തന്നെ വികസനത്തിൽ തുറുപ്പുചീട്ടാകുന്ന പദ്ധതിയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. ലോകത്തെ ഏത് വമ്പൻ ചരക്കുകപ്പലിനെയും സ്വീകരിക്കാൻ ശേഷിയുള്ള വിഴിഞ്ഞം രാജ്യത്തിന്റെ തന്നെ ചരക്കുനീക്കത്തിൽ വഴിത്തിരിവാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. സാമ്പത്തികമായി കേരളത്തിനും ഇത് വലിയ കരുത്താകും.

ഇന്ത്യയുടെ വ്യാവസായിക ഭൂപടത്തിൽ ഭൂതക്കണ്ണാടി വച്ചു പരതിയാലും കേരളത്തെ കാണാനാവില്ല! വളരെ പണ്ടുതൊട്ടേ കേരളം കേട്ടുവരുന്ന കാര്യമാണിത്. ഇത് ഏറക്കുറെ വാസ്തവവുമാണ്. എന്നാൽ, എന്നും കേരളം അങ്ങനെത്തന്നെ ആയിരിക്കുമോ? അതോ ഉപഭോക്തൃ സംസ്ഥാനമെന്ന പ്രതിച്ഛായ തിരുത്തി ഇന്ത്യയിൽ‌ വ്യവസായരംഗത്തെ ഒരു നിർണായകശക്തിയാകുമോ? കേരളത്തെ എഴുതിത്തള്ളാനാവില്ലെന്ന് സമീപകാല വികസനച്ചുവടുകൾ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുടെ തന്നെ വികസനത്തിൽ തുറുപ്പുചീട്ടാകുന്ന പദ്ധതിയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. ലോകത്തെ ഏത് വമ്പൻ ചരക്കുകപ്പലിനെയും സ്വീകരിക്കാൻ ശേഷിയുള്ള വിഴിഞ്ഞം രാജ്യത്തിന്റെ തന്നെ ചരക്കുനീക്കത്തിൽ വഴിത്തിരിവാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. സാമ്പത്തികമായി കേരളത്തിനും ഇത് വലിയ കരുത്താകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ വ്യാവസായിക ഭൂപടത്തിൽ ഭൂതക്കണ്ണാടി വച്ചു പരതിയാലും കേരളത്തെ കാണാനാവില്ല! വളരെ പണ്ടുതൊട്ടേ കേരളം കേട്ടുവരുന്ന കാര്യമാണിത്. ഇത് ഏറക്കുറെ വാസ്തവവുമാണ്. എന്നാൽ, എന്നും കേരളം അങ്ങനെത്തന്നെ ആയിരിക്കുമോ? അതോ ഉപഭോക്തൃ സംസ്ഥാനമെന്ന പ്രതിച്ഛായ തിരുത്തി ഇന്ത്യയിൽ‌ വ്യവസായരംഗത്തെ ഒരു നിർണായകശക്തിയാകുമോ? കേരളത്തെ എഴുതിത്തള്ളാനാവില്ലെന്ന് സമീപകാല വികസനച്ചുവടുകൾ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുടെ തന്നെ വികസനത്തിൽ തുറുപ്പുചീട്ടാകുന്ന പദ്ധതിയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. ലോകത്തെ ഏത് വമ്പൻ ചരക്കുകപ്പലിനെയും സ്വീകരിക്കാൻ ശേഷിയുള്ള വിഴിഞ്ഞം രാജ്യത്തിന്റെ തന്നെ ചരക്കുനീക്കത്തിൽ വഴിത്തിരിവാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. സാമ്പത്തികമായി കേരളത്തിനും ഇത് വലിയ കരുത്താകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ വ്യാവസായിക ഭൂപടത്തിൽ ഭൂതക്കണ്ണാടി വച്ചു പരതിയാലും കേരളത്തെ കാണാനാവില്ല! വളരെ പണ്ടുതൊട്ടേ കേരളം കേട്ടുവരുന്ന കാര്യമാണിത്. ഇത് ഏറക്കുറെ വാസ്തവവുമാണ്. എന്നാൽ, എന്നും കേരളം അങ്ങനെത്തന്നെ ആയിരിക്കുമോ? അതോ ഉപഭോക്തൃ സംസ്ഥാനമെന്ന പ്രതിച്ഛായ തിരുത്തി ഇന്ത്യയിൽ‌ വ്യവസായരംഗത്തെ ഒരു നിർണായകശക്തിയാകുമോ? കേരളത്തെ എഴുതിത്തള്ളാനാവില്ലെന്ന് സമീപകാല വികസനച്ചുവടുകൾ ചൂണ്ടിക്കാട്ടുന്നത്. 

ഇന്ത്യയുടെ തന്നെ വികസനത്തിൽ തുറുപ്പുചീട്ടാകുന്ന പദ്ധതിയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. ലോകത്തെ ഏത് വമ്പൻ ചരക്കുകപ്പലിനെയും സ്വീകരിക്കാൻ ശേഷിയുള്ള വിഴിഞ്ഞം രാജ്യത്തിന്റെ തന്നെ ചരക്കുനീക്കത്തിൽ വഴിത്തിരിവാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. സാമ്പത്തികമായി കേരളത്തിനും ഇത് വലിയ കരുത്താകും. 

പാലക്കാട് കഞ്ചിക്കോടിനടുത്ത് പുതുശ്ശേരിയിൽ സ്മാർട് വ്യവസായ നഗരിക്ക് കേന്ദ്രം പച്ചക്കൊടി വീശുകകൂടി ചെയ്തതോടെ വ്യവസായരംഗത്ത് കേരളത്തിന്റെ കുതിച്ചുചാട്ടം ആസന്നം. വിഴിഞ്ഞവും വ്യവസായ നഗരിയും എങ്ങനെയാകും കേരളത്തിന്റെ തലവര തിരുത്തുക?

ADVERTISEMENT

∙ കേരളത്തിന്റെ സംഭാവന ഒരു ശതമാനത്തിലും താഴെ

ഇന്ത്യയുടെ മൊത്തം വാണിജ്യാധിഷ്ഠിത കയറ്റുമതിയിൽ ഒരു ശതമാനത്തിലും താഴെ മാത്രം സംഭാവന ചെയ്യുന്ന സംസ്ഥാനമാണ് നമ്മുടെ കേരളം. 2022-23ൽ ഇന്ത്യ 44,746 കോടി ഡോളറിന്റെ കയറ്റുമതി വരുമാനം നേടിയപ്പോൾ 437 കോടി ഡോളർ മാത്രമായിരുന്നു (വെറും 0.98%) കേരളത്തിന്റെ പങ്ക്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിലും (ജിഡിപി) സംസ്ഥാനത്തിന്റെ വിഹിതം മൂന്ന് ശതമാനത്തിനടുത്തേയുള്ളൂ. കേരളത്തിന് 637 കോടി ഡോളറിന്റെയെങ്കിലും കയറ്റുമതി വരുമാനം നേടാനുള്ള ശേഷിയുണ്ടെന്ന് നേരത്തേ എക്സ്പോർട്ട്-ഇംപോർട്ട് ബാങ്കിന്റെ (എക്സിം ബാങ്ക്) ഗവേഷണ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ, തുടർച്ചയായ പ്രകൃതിക്ഷോഭങ്ങളും കോവിഡ് ഉൾപ്പെടെയുള്ള മഹാമാരികളും കേരളത്തെ പിന്നോട്ടടിച്ചു.

പ്രതീകാത്മക ചിത്രം (Photo courtesy: istockphoto)

പുതിയ വ്യവസായങ്ങൾക്കുള്ള സ്ഥലലഭ്യത ഉറപ്പാക്കാനാകാത്തതും സംരംഭങ്ങളുടെ റജിസ്ട്രേഷൻ ചട്ടങ്ങളിലെ നൂലാമാലകളും സംസ്ഥാനത്തെ സംരംഭകർക്കിടയിൽ അനാകർഷകമാക്കി നിർത്തി. പുതുതലമുറ (വിദ്യാർഥികളും അഭ്യസ്ഥവിദ്യരും) വൻതോതിൽ കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കൂടൊഴിയുന്നതും തിരിച്ചടിയായി. ചട്ടങ്ങൾ ലഘൂകരിക്കുകയും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയും ചെയ്താൽ സംരംഭങ്ങൾ വരുമെന്നും തൊഴിലവസരങ്ങൾ കൂടുമെന്നും വ്യവസായ വകുപ്പ് പുറത്തിറക്കിയ പുതിയ നയം വ്യക്തമാക്കിയിരുന്നു. കേരളത്തിന് വലിയ സാധ്യതകളുള്ളതും ഇതുവരെ ശ്രദ്ധ കിട്ടാത്തതുമായ മേഖലകൾക്ക് ഊന്നൽ കൊടുക്കാനും കയറ്റുമതിയിൽ കുതിപ്പ് നേടാനും അതുവഴി സാധിക്കുമെന്നും നയം ചൂണ്ടിക്കാട്ടിയിരുന്നു.

∙ മുന്നിലെന്ത്? ലക്ഷ്യമെന്ത്?

ADVERTISEMENT

2027-28 ആകുന്നതോടെ കേരളത്തിന്റെ കയറ്റുമതി വരുമാനം 2,000 കോടി ഡോളറിലേക്ക് ഉയർത്താനുള്ള നടപടികളാണ് നിലവിൽ സംസ്ഥാന സർക്കാർ എടുത്തുവരുന്നത്. അതിന്റെ ഭാഗമായി ഏറെ സാധ്യതകളുള്ള മേഖലകളെ കണ്ടെത്തിയിട്ടുമുണ്ട്. സുഗന്ധവ്യഞ്ജനങ്ങൾ, ഹോർട്ടികൾച്ചർ, കാർഷിക ഉൽപന്നങ്ങൾ, ചെമ്മീനും മറ്റ് സമുദ്രോൽപന്നങ്ങളും, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, എൻജിനീയറിങ് ഉൽപന്നങ്ങൾ, പെട്രോകെമിക്കൽ ഉൽപന്നങ്ങൾ, കെമിക്കലുകൾ, വസ്ത്രം, പ്രതിരോധം-വ്യോമയാനം, ഇലക്ട്രോണിക്സും അനുബന്ധ മേഖലയും, ആയുർവേദവും മറ്റ് ഔഷധ മേഖലകളും, ഐടി, ആരോഗ്യസംരക്ഷണം, ടെക്നോളജി തുടങ്ങിയ മേഖലകളിൽ കേരളത്തിന് ഏറെ സാധ്യത സർക്കാർ വിലയിരുത്തുന്നു.

പാലക്കാട് വ്യവസായ സ്മാർട് സിറ്റിയിൽ സംസ്ഥാന സർക്കാർ ഇതിനോടകം 1790 കോടി രൂപയുടെ പ്രാരംഭ നടപടികളാണ് പൂർത്തിയാക്കിയിട്ടുള്ളത്.

കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്

ഇന്ത്യയുടെ വ്യാവസായിക ഭൂപടത്തിൽ കേരളത്തെ മുൻപന്തിയിലെത്തിക്കാനുള്ള നടപടികളും സംസ്ഥാന സർക്കാരെടുക്കുന്നുണ്ട്. സംരംഭങ്ങളുടെ റജിസ്ട്രേഷൻ ചട്ടം ഉദാരവൽകരിച്ചതും സംസ്ഥാന സ്വകാര്യമേഖലയിൽ വ്യാവസായിക പാർക്കുകൾ അനുവദിച്ച നീക്കവും ഇതിന്റെ ഭാഗമാണ്. വ്യവസായങ്ങൾ ആരംഭിക്കാനുള്ള ലൈസൻസിന്റെ നടപടികൾ ഏകജാലകം വഴി ലളിതമാക്കി. ഇരുപത്തിയഞ്ചിൽ അധികം സ്വകാര്യ വ്യവസായ പാർക്കുകളാണ് സംസ്ഥാനത്ത് വരുന്നതും. ഏറെ വൈകാതെ ഇന്ത്യയിലെ ഏറ്റവും നിർണായക വ്യവസായശക്തിയായി കേരളം മാറുമെന്നും സംസ്ഥാന സർക്കാർ പറയുന്നു. കേരളത്തിന് അത് സാധ്യമാണോ?

∙ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ

28,602 കോടി രൂപ ചെലവിൽ രാജ്യത്ത് 12 വ്യവസായ സ്മാർട് സിറ്റികൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട് പുതുശ്ശേരിയിലെ പദ്ധതിക്കും കേന്ദ്രം അനുമതി നൽകിയത്. 1710 ഏക്കറിലാണ് പദ്ധതി വിഭാവനം ചെയ്യുന്നതെങ്കിലും സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത് 1774.5 ഏക്കർ. യുദ്ധകാലാടിസ്ഥാനത്തിലാണ് സ്ഥലം ഏറ്റെടുക്കൽ. 2022 ആയപ്പോൾ തന്നെ 82% സ്ഥലവും ഏറ്റെടുത്തിരുന്നു. പദ്ധതിയുടെ പ്രാരംഭ നടപടികൾ കേരളം പൂർത്തിയാക്കിയത് പരിഗണിച്ചാണ് കേന്ദ്രം അനുമതി നൽകിയതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞിരുന്നു. കേന്ദ്രവും വ്യവസായ നഗരിയുടെ കാര്യത്തിൽ സംതൃപ്തരാണെന്നു ചുരുക്കം.

ഔഷധ നിർമാണം, ജ്വല്ലറി, ഭക്ഷ്യസംസ്കരണം, ഓയിൽ ആൻഡ് ഗ്യാസ്, ഐടി, ടെക്നോളജി, ഓട്ടമോട്ടീവ്, പ്രതിരോധം, ഏയ്റോസ്പേസ്, റബർ-പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, എൻജിനിയറിങ് ഉൽപന്നങ്ങൾ തുടങ്ങിയ മേഖലകളിലെ കമ്പനികൾക്കുള്ള സമ്പൂർണ അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കുക. അതായത്, മേൽപ്പറഞ്ഞ മേഖലകളിലെ കമ്പനികളുടെ നിർണായക ഈറ്റില്ലമായി മാറാൻ കേരളത്തിന് കഴിയും. 

ADVERTISEMENT

കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗവുമാണ് പുതുശ്ശേരിയിലെ വ്യവസായ സ്മാർട് സിറ്റി. പാലക്കാട് വ്യവസായ സ്മാർട് സിറ്റിയിൽ സംസ്ഥാന സർക്കാർ ഇതിനകം 1790 കോടി രൂപയുടെ പ്രാരംഭ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് പദ്ധതിയുടെ നിർവഹണ ഏജൻസി കൂടിയായ കിൻഫ്രയുടെ എംഡി സന്തോഷ് കോശി തോമസ് പറഞ്ഞു. 3806 കോടി രൂപ ചെലവിൽ സജ്ജമാക്കുന്ന പാർക്ക് 2027ൽ യാഥാർഥ്യമാക്കും. 8729 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷ. ഏകദേശം 55,000 പേർക്ക് തൊഴിലും ലഭിക്കും.

∙ കഞ്ചിക്കോടിന്റെ പ്രാധാന്യം

പാലക്കാട് കഞ്ചിക്കോട്, വടക്ക‍ഞ്ചേരിക്ക് സമീപം കണ്ണമ്പ്ര എന്നിവിടങ്ങളിലായാണ് വ്യവസായ നഗര പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത്. കേരളത്തിന്റെ വ്യവസായമേഖലയിൽ നിർണായക ചരിത്രവും സ്ഥാനവുമുള്ള പ്രദേശമാണ് കോയമ്പത്തൂരിനോട് അടുത്തുകിടക്കുന്ന കഞ്ചിക്കോട്. പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ ബിപിഎൽ ഉൾപ്പെടെ ഒട്ടേറെ കമ്പനികൾ വളർന്ന് ദേശീയതലത്തിൽ തന്നെ പന്തലിച്ചത് കഞ്ചിക്കോട്ട് നിന്നായിരുന്നു. പ്രതിരോധ കമ്പനികളായ ബെൽ, ഐടിഐ ലിമിറ്റഡ് തുടങ്ങി നിരവധി കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ സാന്നിധ്യവും കഞ്ചിക്കോടിന്റെ കരുത്താണ്.

കോയമ്പത്തൂർ വിമാനത്താവളം. (Picture courtesy X /@aaicbeairport)

വ്യവസായ നഗരിയുടെ സമീപത്ത് തന്നെ സ്ഥിതിചെയ്യുന്ന ഐഐടി, ഇരട്ട റെയിൽപ്പാത, കഞ്ചിക്കോട്, ഷൊർണൂർ, പാലക്കാട്, കോയമ്പത്തൂർ റെയിൽ സ്റ്റേഷനുകളുടെ സാമീപ്യം, 20 കിലോമീറ്റർ മാത്രം അകലെയുള്ള കോയമ്പത്തൂർ വിമാനത്താവളം, കൊല്ലി-സേലം ദേശീയപാത, ഗെയ്ൽ പൈപ്പ്‍ലൈൻ, കോച്ച് ഫാക്ടറിക്കായി സ്ഥാപിച്ച 400 കെവി സബ്സ്റ്റേഷൻ എന്നിങ്ങനെ മികവുകളുമായി ഏറെ അനുയോജ്യമായ പ്രദേശത്താണ് വ്യവസായ നഗരി ഉയരുന്നത്.

കൊച്ചി തുറമുഖവും കൊച്ചി വിമാനത്താവളവും തൂത്തുക്കുടി തുറമുഖവും ഏറെ അകലെയല്ല എന്നതും ഗുണം ചെയ്യും. വ്യവസായ നഗരിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് കഞ്ചിക്കോട്ടെ നിലവിലുള്ള വ്യവസായങ്ങളിൽ നിന്നുതന്നെ അസംസ്കൃതവസ്തുക്കൾ നേടാം. ഗെയ്ൽ പൈപ്പ്‍ലൈൻ കടന്നുപോകുന്നതും ഗെയ്‌ലിന്റെ സ്റ്റേഷൻ അടുത്തുണ്ടെന്നതും വ്യവസായ നഗരിയിലെ സംരംഭങ്ങളുടെ ഊർജാവശ്യം നിറവേറ്റാൻ സഹായിക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐടിഐ ലിമിറ്റഡ് എയറോസ്പേസ് രംഗത്തെ ശ്രദ്ധേയരാണ്. ഇവരുടെ കേന്ദ്രവും വ്യവസായ നഗരിക്ക് സമീപമാണ്.

∙ മികവുകൾ ഒട്ടേറെ

ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ രംഗത്തെ നിർണായക സ്ഥാപനമായ ഐഐടിയുടെ സാമീപ്യം വ്യവസായ  നഗരയിലെ സ്റ്റാർട്ടപ്പുകൾക്ക് പ്രയോജനപ്പെടുത്താനാകും. വ്യവസായ നഗരിയിൽ വൻകിട കമ്പനികളുടെ സാന്നിധ്യമുണ്ടായാൽ കേരളത്തിന്റെ നെടുംതൂണുകളായ ചെറുകിട സ്ഥാപനങ്ങൾക്കും അത് ഗുണം ചെയ്യും. മറ്റൊന്ന്, പാലക്കാടൻ കാർഷിക മേഖലയ്ക്കുള്ള അവസരമാണ്. കാർഷികോൽപന്നങ്ങൾ മൂല്യവർധിത ഉൽപന്നങ്ങളാക്കി ആഭ്യന്തര, രാജ്യാന്തര വിപണി പിടിക്കാൻ വ്യവസായ നഗരിയിലെ സംരംഭങ്ങൾ വഴി സാധിക്കും.

കഞ്ചിക്കോട് ഐഐടി. (Picture courtesy X /@PalakkadIIT)

ഇന്ത്യയിൽതന്നെ ഏറ്റവും മികച്ച തൊഴിൽശക്തിയാണ് മലയാളികളെങ്കിലും സംസ്ഥാനത്ത് ആവശ്യത്തിന് തൊഴിൽ ലഭ്യമല്ലാത്തത് അവരിൽ‌ പലരെയും കടൽ കടക്കാൻ പ്രേരിപ്പിച്ചിരുന്നു. ഈ അവസ്ഥയ്ക്ക് ഒരു പരിധിവരെ പരിഹാരമാകാൻ പാലക്കാട് വ്യവസായ നഗരി പോലുള്ള പദ്ധതികൾക്ക് കഴിയുമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും കോൺട്രാക്റ്റ് ലേബർ സ്റ്റേറ്റ് അഡ്വൈസറി ബോർഡ് അംഗവുമായ എസ്.ബി. രാജു പറഞ്ഞു. ഗൾഫ് നാടുകളിലും മറ്റും സ്വദേശിവൽകരണത്തെ തുടർന്ന് തൊഴി‍ൽനഷ്ടപ്പെട്ടവർക്ക് തൊഴിൽ ഉറപ്പാക്കാനും ഇത്തരം പദ്ധതികൾ സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.

കരുത്തായി പെട്രോകെമിക്കൽ പാർക്കും

കൊച്ചിയിൽ ബിപിസിഎല്ലിന്റെ കൊച്ചിൻ റിഫൈനറിക്ക് അനുബന്ധമായി കിൻഫ്ര ഒരുക്കുന്ന പെട്രോകെമിക്കൽ പാർക്കും സജ്ജമാവുകയാണ്. 1300 കോടിയോളം രൂപ നിക്ഷേപത്തോടെ സ്ഥാപിക്കുന്ന പാർക്കിന്റെ 50% നിർമാണപ്രവൃത്തികൾ പൂർത്തിയായി. 3 കമ്പനികൾ ഇതിനകം പ്രവർത്തനവും ആരംഭിച്ചു. 2025 ജൂലൈയോടെ പദ്ധതി പൂർണതോതിൽ സജ്ജമാകുമെന്ന് കിൻഫ്ര എംഡി സന്തോഷ് കോശി തോമസ് പറഞ്ഞു.

പെയിന്റ്, കോട്ടിങ്സ്, മഷി, പശ, സൗന്ദര്യവർധക വസ്തുക്കൾ, ഔഷധങ്ങൾ, ഡിറ്റർജന്റുകൾ തുടങ്ങിയവ നിർമിക്കുന്ന സ്ഥാപനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളാണ് പെട്രോകെമിക്കൽ പാർക്കിലുണ്ടാവുക. 10,000 കോടി മുതൽ ഒരുലക്ഷം കോടി രൂപയുടെ വരെ നിക്ഷേപവും 10,000 മുതൽ 20,000 വരെ തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്ന പദ്ധതിയുമാണിത്. ബിപിസിഎൽ പ്ലാന്റിൽ നിന്ന് അസംസ്കൃതവസ്തുക്കൾ ശേഖരിച്ചായിരിക്കും കമ്പനികളുടെ പ്രവർത്തനം. 

നിലവിൽ ഈ രംഗത്തെ കമ്പനികൾക്കുള്ള അസംസ്കൃതവസ്തുക്കളിൽ മുന്തിയപങ്കും‌ ഇന്ത്യ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. പാർക്ക് പൂർണതോതിൽ പ്രവർത്തിക്കുന്നതോടെ ഇറക്കുമതി വലിയതോതിൽ കുറയ്ക്കാം. മാത്രമല്ല, കേരളം ഈ അസംസ്കൃത വസ്തുക്കളുടെ നിർണായക കേന്ദ്രവുമായി മാറും. ഫലത്തിൽ, കമ്പനികൾക്ക് പ്രവർത്തിക്കാൻ അനുകൂലമായ രാഷ്ട്രീയ, സാമൂഹിക അന്തരീക്ഷവും കൂടി ഉറപ്പാക്കാനായാൽ വിഴിഞ്ഞം തുറമുഖം, പാലക്കാട് വ്യവസായ നഗരി, കൊച്ചി പെട്രോകെമിക്കൽ പാർക്ക് എന്നിവയും സ്വകാര്യ വ്യവസായ പാർക്കുകളും കേരളത്തിന്റെ വ്യാവസായിക മുന്നേറ്റത്തിൽ വലിയ ചലനം തന്നെ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 

English Summary:

Can Kerala Rise from One Percentage Exports to India's Industrial Powerhouse? How Kerala Plans to Lure Back its Students and Experts?