കുട്ടി എന്ത് ഭാഗ്യവതിയാ...: ‘മില്യൻ വ്യൂ’ കല്യാണവുമായി ദിയ; മലയാളിക്ക് എങ്ങനെ ഇതെല്ലാം സ്വന്തം വീട്ടിലെ വിശേഷമായി?
‘‘ആ സാരി നന്നായിട്ടു ചേരും, ഈ മാല അത്ര പോരാ..’’ ‘‘കുട്ടി എന്ത് ഭാഗ്യവതിയാ... പാവമൊരു പയ്യനെ കിട്ടിയില്ലേ...’’ ‘‘നിങ്ങൾ രണ്ടു പേരും നല്ല ചേർച്ചയാണ്’’ ഒരു കല്യാണവീട്ടിൽ കേട്ട ഡയലോഗുകളല്ല ഇത്. മറിച്ച്, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുട്യൂബിൽ ആഘോഷമായ, ഇപ്പോഴും ആഘോഷമായി തുടരുന്ന കുറച്ചു കല്യാണ ഒരുക്ക വിഡിയോകളുടെ കമന്റുകളാണ്. പെണ്ണുകാണലിൽ തുടങ്ങി കല്യാണം വരെ എത്തി നിൽക്കുന്ന വിഡിയോകളിൽ ഓരോന്നിനും മില്യൻ കടന്നാണ് കാഴ്ചക്കാർ. യുട്യൂബ് താരങ്ങളായ ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും വിവാഹം മലയാളി ആഘോഷിച്ചത് സ്വന്തം വീട്ടിലെ കല്യാണമെന്നപോലെയാണ്, അതും ഡിജിറ്റൽ ലോകത്ത്. വളരെ ചെറിയ ചടങ്ങായി നടത്തുന്ന കല്യാണമെന്ന് ദിയയുടെ അച്ഛൻ കൃഷ്ണകുമാർ പറഞ്ഞെങ്കിലും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മലയാളികളാണ് കല്യാണവുമായി ബന്ധപ്പെട്ട ഓരോ വിഡിയോയിൽ കാഴ്ചക്കാരായും ആശംസകളറിയിച്ചും എത്തിയത്. അതോടെ ഒന്നോ രണ്ടോ അല്ല, സകല വിഡിയോയും യുട്യൂബിന്റെ ട്രെൻഡിങ്. ഒരു ‘യുട്യൂബ് കുടുംബം’ എന്ന വിശേഷണം നേരത്തേതന്നെ നെറ്റ്‌ലോകം നൽകിയിട്ടുണ്ട് ദിയയ്ക്കും കുടുംബത്തിനും. അത്രയേറെ വ്ലോഗർമാരാണ് ആ വീട്ടിൽ. ദിയ, സഹോദരിമാരായ അഹാന, ഇഷാനി, ഹൻസിക, അമ്മ സിന്ധു കൃഷ്ണ എല്ലാവർക്കുമുണ്ട് യുട്യൂബ് ചാനൽ. മികച്ച കോണ്ടന്റുകൾക്ക് നേരത്തേതന്നെ ഏറെ കാഴ്ചക്കാരെയും ലഭിച്ചിട്ടുണ്ട്. കല്യാണവിശേഷം കൂടിയെത്തിയതോടെ പിന്നെ വിഡിയോ കാണാൻ തിക്കുംതിരക്കുമായി. അശ്വിനുമായുള്ള ദിയയുടെ വിവാഹം ട്രെൻഡിങ്ങുമായി. വസ്ത്രങ്ങളെക്കുറിച്ച്, ആഭരണങ്ങളെക്കുറിച്ച്, പെണ്ണുകാണൽ ചടങ്ങിനെക്കുറിച്ച്, വീട്ടുകാരെക്കുറിച്ച്...

‘‘ആ സാരി നന്നായിട്ടു ചേരും, ഈ മാല അത്ര പോരാ..’’
‘‘കുട്ടി എന്ത് ഭാഗ്യവതിയാ... പാവമൊരു പയ്യനെ കിട്ടിയില്ലേ...’’
‘‘നിങ്ങൾ രണ്ടു പേരും നല്ല ചേർച്ചയാണ്’’
ഒരു കല്യാണവീട്ടിൽ കേട്ട ഡയലോഗുകളല്ല ഇത്. മറിച്ച്, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുട്യൂബിൽ ആഘോഷമായ, ഇപ്പോഴും ആഘോഷമായി തുടരുന്ന കുറച്ചു കല്യാണ ഒരുക്ക വിഡിയോകളുടെ കമന്റുകളാണ്. പെണ്ണുകാണലിൽ തുടങ്ങി കല്യാണം വരെ എത്തി നിൽക്കുന്ന വിഡിയോകളിൽ ഓരോന്നിനും മില്യൻ കടന്നാണ് കാഴ്ചക്കാർ. യുട്യൂബ് താരങ്ങളായ ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും വിവാഹം മലയാളി ആഘോഷിച്ചത് സ്വന്തം വീട്ടിലെ കല്യാണമെന്നപോലെയാണ്, അതും ഡിജിറ്റൽ ലോകത്ത്.
വളരെ ചെറിയ ചടങ്ങായി നടത്തുന്ന കല്യാണമെന്ന് ദിയയുടെ അച്ഛൻ കൃഷ്ണകുമാർ പറഞ്ഞെങ്കിലും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മലയാളികളാണ് കല്യാണവുമായി ബന്ധപ്പെട്ട ഓരോ വിഡിയോയിൽ കാഴ്ചക്കാരായും ആശംസകളറിയിച്ചും എത്തിയത്. അതോടെ ഒന്നോ രണ്ടോ അല്ല, സകല വിഡിയോയും യുട്യൂബിന്റെ ട്രെൻഡിങ്. ഒരു ‘യുട്യൂബ് കുടുംബം’ എന്ന വിശേഷണം നേരത്തേതന്നെ നെറ്റ്‌ലോകം നൽകിയിട്ടുണ്ട് ദിയയ്ക്കും കുടുംബത്തിനും. അത്രയേറെ വ്ലോഗർമാരാണ് ആ വീട്ടിൽ.
ദിയ, സഹോദരിമാരായ അഹാന, ഇഷാനി, ഹൻസിക, അമ്മ സിന്ധു കൃഷ്ണ എല്ലാവർക്കുമുണ്ട് യുട്യൂബ് ചാനൽ. മികച്ച കോണ്ടന്റുകൾക്ക് നേരത്തേതന്നെ ഏറെ കാഴ്ചക്കാരെയും ലഭിച്ചിട്ടുണ്ട്. കല്യാണവിശേഷം കൂടിയെത്തിയതോടെ പിന്നെ വിഡിയോ കാണാൻ തിക്കുംതിരക്കുമായി. അശ്വിനുമായുള്ള ദിയയുടെ വിവാഹം ട്രെൻഡിങ്ങുമായി. വസ്ത്രങ്ങളെക്കുറിച്ച്, ആഭരണങ്ങളെക്കുറിച്ച്, പെണ്ണുകാണൽ ചടങ്ങിനെക്കുറിച്ച്, വീട്ടുകാരെക്കുറിച്ച്... ഓരോ വിഡിയോയ്ക്കു താഴെയും കമന്റുകള്‍ നിറയുകയാണ്.
∙ എങ്ങനെ, ഇങ്ങനെ വൈറലായി!
ദിയയുടെയും അശ്വിന്റെയും വിവാഹ ചിത്രങ്ങളും വിഡിയോകളുംതന്നെ പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കകമാണ് ഇൻസ്റ്റഗ്രാമിൽ മാത്രം വൈറലായത്. എന്തുകൊണ്ടാണ് മലയാളി നെറ്റിസൻമാർ ഈ വിവാഹം വൈറലാക്കി മാറ്റിയത്? ദിയയും അമ്മയും സഹോദരിമാരുമെല്ലാം അപ്‌ലോഡ് ചെയ്യുന്ന കോണ്ടന്റുകൾ അവരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടതാണ്. അതിൽ യാത്രകളുണ്ട്, ഷോപ്പിങ്ങുണ്ട്, ഇണക്കവും പിണക്കവുമുണ്ട്... ജീവിതംതന്നെ വ്ലോഗാക്കി മാറ്റുകയായിരുന്നു അവർ. ഇത്തരത്തിൽ ജീവിതം വിഡിയോയിലേക്കു പകര്‍ത്തുന്നവർക്കെല്ലാം ഉണ്ടാകും അപരിചിതരായ ഒട്ടേറെ ‘പരിചയക്കാർ’.
സ്വന്തം ജീവിതത്തെ റീലാക്കുകയും മറ്റുള്ളവരുടെ ജീവിതം റീലായിക്കാണുകയും ചെയുന്നത് ഇന്ന് സർവസാധാരണമാണ്. ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെയുള്ള ഇടവേളയിൽ സംഭവിക്കുന്നതെല്ലാം തന്നെ ട്രെന്‍ഡിംങ് കോണ്ടന്റുകളാണ്. ലൈക്ക്, ഷെയർ, കമന്റ്, സബ്സ്ക്രൈബ് ഈ വാക്കുകളൊക്കെ മലയാളിയുടെ നിത്യ ജീവിതത്തിന്റെതന്നെ ഭാഗമായിരിക്കുന്നു. ജനനവും കല്യാണവും മരണവും രോഗവും ആശുപത്രിജീവിതവും വരെ എങ്ങനെയാണ് സമൂഹ മാധ്യമങ്ങളിലെ വിഭവങ്ങളായി മാറുന്നത്?
‘ഇതൊക്കെ ആരു കാണാനാ’ എന്നു ചിന്തിക്കാന്‍ വരട്ടെ. കാഴ്ചകാർ പത്തും നൂറുമൊന്നുമല്ല മില്യൻ കണക്കിനാണ്. ഒരു മണിക്കൂർ വരെ (ചിലപ്പോൾ അതിനേക്കാളേറെ) ദൈർഘ്യമുള്ള വിഡിയോകൾ മുഴുവനായിത്തന്നെ കണ്ട് അതിന് അഭിപ്രായം പറയുന്നവരുമുണ്ട്. എന്തുകൊണ്ടാണ് ഇത്തരം വിഡിയോകൾക്ക് കാഴ്ചക്കാർ കൂടുന്നത്? ജീവിതത്തെ ഏറക്കുറെ മുഴുവനായിത്തന്നെ സമൂഹമാധ്യമങ്ങളിൽ ‘അപ്‌ലോഡ്’ ചെയ്യുന്നതിനു പിന്നിലെ മനഃശാസ്ത്രം എന്താണ്?
∙ ഒളിഞ്ഞുനോട്ടത്തിലെ ഡിജിറ്റൽ ‘രസം’
കോവിഡ് ലോക്ഡൗണ്‍ കാലത്തെ വിരസത ഒഴിവാക്കാനായിട്ടായിരുന്നു പലരും യുട്യൂബ് ചാനലുകളും ഇൻസ്റ്റാഗ്രാം റീലുകളും ചെയ്തു തുടങ്ങിയത്. ഇതു പിന്നീട് നിത്യജീവിതത്തിന്റെ ഭാഗമായി, ഇപ്പോൾ ജീവിതത്തിലെ സർവ നിമിഷങ്ങളും കോണ്ടന്റായി, അതിനു കാഴ്ചക്കാരുമായി. ജനനം, വിദ്യാഭ്യാസം, ജോലി, വിവാഹം അങ്ങനെ തുടങ്ങി മരണം വരെ കോണ്ടന്റായി മാറുന്നു. ഒരു പരിചയവുമില്ലാത്ത വ്യക്തിയുടെ വിവാഹത്തിനും ജനനത്തിനും അവരുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങൾക്കും വരെ ഒട്ടേറെ പേർ കാഴ്ചക്കാരായി എത്തുന്നു. പക്ഷേ വ്ലോഗർമാർ കരഞ്ഞാൽ കൂടെ കരയുന്നതും, ചിരിച്ചാൽ കൂടെ ചിരിക്കുന്നതും, ആഘോഷങ്ങളെ കൊണ്ടാടുന്നതുമൊക്കെ ഒറ്റ കാരണം കൊണ്ടാണ്; എന്താകും അത്?
പണ്ടുമുതൽക്കെ മലയാളിക്കിഷ്ടം അയൽപക്കത്തെ വിശേഷങ്ങളാണല്ലോ. അവിടെ എന്ത് നടന്നു, ഇവിടെ എന്ത് നടന്നു, അവരുടെ ജീവിതമെങ്ങനെയാണ്, അങ്ങനെ ഉത്തരം കണ്ടെത്താൻ കഴിയുന്നതിനുമപ്പുറമാണ് മലയാളിയുടെ അയൽവാസ ജീവിതത്തിലേക്കുള്ള എത്തിനോട്ടം. വീട്ടിൽ കറന്റു പോയാൽ അപ്പുറത്തെ വീട്ടിലും കറന്റു പോയെന്ന് ഉറപ്പാക്കി ആശ്വസിക്കുന്ന തരം മനോഭാവം. ഇതിന്റെ ഡിജിറ്റൽ രൂപമാണ് യുട്യൂബ് ചാനലുകളിലൂടെയും ഇൻസ്റ്റഗ്രാം റീലുകളിലൂടെയുമുള്ള പുതിയ ആവിഷ്കാരം.
ലളിതമായ ഉള്ളടക്കമുള്ള ഇത്തരം വിഡിയോകളുടെ പ്രധാന രസം തന്നെ മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ളൊരു ഒളിഞ്ഞുനോട്ടം സമ്മാനിക്കുന്നു എന്നതാണ്. അതിന് അവർ അനുവാദം തരുന്നു എന്നുള്ളതാണ് ഇത്തരം കോണ്ടന്റുകൾക്ക് കാഴ്ചക്കാർ കൂടുന്നതിന്റെ കാരണവും. ജീവിതത്തിൽ നേരിട്ടുകിട്ടാത്ത അവസരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ആളുകൾ കണ്ടെത്തുന്നു. അതിലൂടെ സ്വന്തം ജീവിതവുമായി താരതമ്യം ചെയ്ത് ആനന്ദം കണ്ടെത്തുന്നതിനോടൊപ്പം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാനുള്ള അവസരങ്ങളും ലഭിക്കുന്നു. അങ്ങനെ സമയം ചെലവഴിച്ച് മറ്റുള്ളവരുടെ ജീവിതത്തിലെ വിശേഷങ്ങൾ അറിഞ്ഞുണ്ടാകുന്ന ഒരുതരം ഇഷ്ടം വരുന്നതോടെ അവരോടുള്ള ‘അപരിചിതത്വം’ ഒഴിവാകുന്നു. പിന്നെ വീട്ടിലെ സ്വന്തം ആളുകളെപോലെ കരുതി ഇവരുടെ ജീവിതങ്ങളുടെ സ്ഥിരം കാഴ്ചകാരായി മാറുന്നു. ഇതാണ് സംഭവിക്കുന്നത്.
എന്നാല്‍ ഇതേ മനുഷ്യർ പഠനവിഷയങ്ങളോ, ഗഹനമായ സംഭാഷണങ്ങളോ വിഡിയോകളായി ആവിഷ്കരിച്ചിരുന്നെങ്കില്‍ ആളുകൾക്ക് ഇത്രയും പ്രിയപ്പെട്ടതാകുമായിരുന്നില്ല. ജീവിത സാഹചര്യങ്ങളെ ആവിഷ്കരിക്കുമ്പോൾ മനുഷ്യരുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്ന് അതിനെ പിന്തുണച്ചും എതിർത്തും അഭിപ്രായങ്ങൾ കുറിച്ചിടുക അതിലൂടെ ആനന്ദം കണ്ടെത്തുക എന്നതാണ് സാധ്യമാകുന്നത്. അങ്ങനെ സാധാരണ ജീവിതത്തിൽ സാധ്യമാകാത്തതൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ മനുഷ്യർ നേടിയെടുക്കുന്നു.
∙ ‘ഞാനും വൈറലായി’
കാഴ്ചക്കാരിൽ മാത്രം ഒതുങ്ങുന്നതല്ല ഇത്തരം വൈറൽ ജീവിതവും അതിന്റെ രസവും. വിഡിയോകൾ പങ്കുവയ്ക്കുന്നതിലൂടെയാണ് ഒളിഞ്ഞുനോട്ടത്തിന്റെ രസം ഉദ്ഭവിക്കുന്നതു തന്നെ. നമ്മൾ പങ്കുവയ്ക്കുന്ന കോണ്ടന്റുകളിൽ മറ്റുള്ളവരുടെ പ്രതികരണം കാത്തിരുന്ന് അതിൽ സന്തുഷ്ടരാകുന്നവരും നമുക്കു ചുറ്റിലുമുണ്ട്. നമ്മുടെ ജീവിതത്തിലെ നിമിഷങ്ങളെ മറ്റുള്ളവർ കാണുന്നു, അവര്‍ അതിൽ അഭിപ്രായം പറയുന്നു, ലൈക്ക് ചെയ്യുന്നു എന്നൊക്കെ കാണുമ്പോൾ ഉണ്ടാകുന്ന ഒരുതരം സന്തോഷവും ആളുകളെ അവരുടെ ജീവിതം മറ്റുള്ളവരിലേക്ക് എത്തിക്കാൻ കൂടുതൽ പ്രേരിപ്പിക്കുന്നുമുണ്ട്– ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഗായത്രി പറയുന്നു.
ഇന്നിട്ട പോസ്റ്റിനു 1000 ലൈക്ക്, അപ്പോൾ ആളുകൾ എന്നെ ശ്രദ്ധിച്ചു തുടങ്ങി... പക്ഷേ പോസ്റ്റ് ഇട്ടാൽ മാത്രം പോരല്ലോ, അതിനോടുള്ള ആളുകളുടെ പ്രതികരണങ്ങൾകൂടി വരുമ്പോഴാണ് സംഭവം കളറാകുന്നത്. ഒരു പോസ്റ്റിട്ടതിനുശേഷം അതിനു കിട്ടുന്ന ലൈക്കും കമന്റുമൊക്കെ കാണുമ്പോൾ, ആളുകളുടെ ശ്രദ്ധയെ ആകർഷിച്ചു തുടങ്ങി എന്നറിയുമ്പോൾ മുതൽ അത് കൂടുതൽ വിഡിയോകൾ ചെയ്യാനുള്ള പ്രേരണയാവുകയാണ്. എന്നെ കാണുന്നു, എന്നെ ഇഷ്ടപ്പെടുന്നു എന്നുള്ള ബോധവും അവരുടെ ജീവിതത്തെ കൂടുതലായി മറ്റുള്ളവർക്ക് മുന്നിലേക്ക് എത്തിക്കാൻ പ്രരണയാകുന്നു. കാണാൻ ആളുണ്ടാകുമ്പോഴാണ് എന്തും ഏതും അവതരിപ്പിക്കപ്പെടുന്നത്.
അങ്ങനെ പതിയെ ശ്രദ്ധയാകർഷിച്ചു തുടങ്ങി, മെല്ലെമെല്ലെ ഒരോ വിഡിയോകളിലൂടെ പുറത്തേക്ക് വരുന്നത് അവരുടെ ജീവിതമാണ്. മുകളിൽ പറഞ്ഞ ഒളിഞ്ഞുനോട്ടത്തിന്റെ അനുവാദം ഇവിടെയാണ് കാഴ്ചക്കാർക്ക് ലഭിക്കുക. കൂടുതൽ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലണമെങ്കിൽ ജീവിതത്തെ മുഴുവനായി അവരിലേക്കെത്തിക്കണം എന്നുള്ള ഒരു ബോധം ഉടലെടുക്കും. തുടർന്ന് എല്ലാ വിവരങ്ങളും ജീവിതനിമിഷങ്ങളും ഒരു മടിയും കൂടാതെ പ്രേക്ഷകരിലേക്ക് എങ്ങനെയെങ്കിലും എത്തിക്കാനുള്ള ശ്രമങ്ങളാണ്. പിന്നെ എന്തിനും ഏതിനും വ്ലോഗെന്ന രീതിയിലേക്കു വരും. എന്നെ കാണണം, എന്നെ അറിയണം, എന്നെ ഇഷ്ടപ്പെടണം എന്നുള്ള മാനുഷിക താൽപര്യങ്ങളാണ് ഈ തരത്തിലേക്ക് ഇവരെ വളർത്തുന്നത്.
60 സെക്കൻഡ് മുതൽ മണിക്കൂറുകൾ വരെ ദൈർഘ്യമുള്ള വിഡിയോകൾക്കു വേണ്ടി നൽക്കുന്ന പ്രയത്നവും ചെറുതല്ല. ആളുകളുടെ വികാരത്തെ മാര്‍ക്കറ്റ് ചെയ്യുന്നതിന് ഏതറ്റം വരെയും അവർ കോണ്ടന്റിനു വേണ്ടി പായും. എന്തിനു പറയണം ഒരു രോഗം വന്നാൽ പോലും ചറപറ വിഡിയോ അതിനെ സംബന്ധിച്ചുണ്ടാകും. മനുഷ്യനിലെ സാമാന്യ അവസ്ഥകൾ പോലും ഇന്ന് മില്യൻ കാഴ്ചക്കാരുള്ള വിഡിയോകളാണ്. യഥാർഥത്തിൽ ഇത്തരം നിമിഷങ്ങളുടെ മനോഹാരിതയും വേദനയും അവർ തിരിച്ചറിയുന്നുണ്ടാകുമോ? അതോ മുഖത്ത് മിന്നിമായുന്ന നവരസങ്ങളോടൊപ്പം ആ നിമിഷവും അണഞ്ഞു തീരുമോ?
∙ അപകടവും പതുങ്ങിയിരിക്കുന്നു!
ഈ വിഡിയോകളുടെയെല്ലാം കാഴ്ചക്കാർ അവരുടെ ജീവിതങ്ങളെ മറ്റുള്ളവരുടെ ജീവിതവുമായി ബന്ധപ്പെടുത്തുമ്പോൾ അവിടെ ഒരു താരതമ്യം ഉടലെടുക്കുന്നുണ്ട്. മറ്റുള്ളവർ ചെയ്യുന്നതു പോലെ തനിക്കാകുമോ എന്നൊരു ചോദ്യമാണ് അതുവഴിയുണ്ടാകുന്നത്. അവർ പിറന്നാൾ അങ്ങനെ ആഘോഷിച്ചു, ഇത്രയധികം വസ്തുകൾ വാങ്ങി, കുറേയധികം സ്ഥലങ്ങളിൽ പോയി പക്ഷേ, നമുക്ക് എന്താണ് അങ്ങനെ കഴിയാത്തത് എന്ന ചോദ്യമാണ് പ്രശ്നം. ഇത് ആളുകളിൽ ഉണ്ടാക്കുന്ന ഒരുതരം അപകടമുണ്ട്. എനിക്ക് അങ്ങനെയൊന്നും സാധിക്കില്ല എന്നൊരു തോന്നൽ കാഴ്ചക്കാരുടെ മനസ്സിൽ ഉടലെടുക്കും.
അതുപോലെ നമ്മൾ ചെയ്തുതീർക്കേണ്ടുന്ന കാര്യങ്ങളിൽ ഉണ്ടാകുന്ന അലസതയും കാഴ്ചക്കാരെ അപകടത്തിന്റെ മറ്റൊരു തലത്തിലേക്ക് ഉയർത്തിക്കൊണ്ടു പോകും. ഒരു തരത്തിലുമുള്ള അധ്വാനമില്ലാതെ മറ്റുള്ളവരെ റീലുകളിലും വിഡിയോകളിലും കണ്ടുകൊണ്ടിരിക്കുമ്പോൾ തന്റെതായി ചെയ്തുവയ്ക്കേണ്ടുന്ന കാര്യങ്ങള്‍ പിൻനിരയിലേക്ക് നീങ്ങും. ‘സമയംകൊല്ലി’ എന്നൊക്കെ പഴമക്കാർ പറയുന്നത് ശരിവയ്ക്കുന്നതാണ് ഇന്നത്തെകാലത്തെ ഇത്തരം കാഴ്ചകൾ. സമൂഹമാധ്യമങ്ങളൊന്നാകെ കാഴ്ചക്കാരുടെ സമയം തട്ടിയെടുക്കുന്ന അവസ്ഥ.
കാഴ്ചക്കാരിലേക്കു മാത്രമല്ല ഇത്തരം വിഡിയോകൾ ആവിഷ്കരിക്കുന്നവർക്കു നേരെയും അപകടമുന ഉയരുന്നുണ്ട്. ശ്രദ്ധയാകർഷിക്കാനെന്നവണ്ണം കാണികളുടെ ഇഷ്ടാനുസരണം കോണ്ടന്റുകള്‍ ആവിഷ്കരിച്ച് തുടരെത്തുടരെ ജീവിതത്തിനൊരു അഭിനയതാളം വരുന്ന അവസ്ഥയുണ്ടാകുമെന്നും ഗായത്രി ചൂണ്ടിക്കാട്ടുന്നു. എന്തിനും ഏതിനും അഭിനയം. അങ്ങനെ ജീവിതത്തിലെ യഥാർഥ നിമിഷങ്ങളുടെ വികാരങ്ങൾക്ക് ഭംഗംവരുന്ന അവസ്ഥയുണ്ടാകും. വെറുതെയിരിക്കുമ്പോൾ, യാത്ര ചെയ്യുമ്പോൾ, ശുചിമുറിയിൽ പോകുമ്പോൾ എല്ലാം കയ്യിൽനിന്ന് മൊബൈൽ താഴെവയ്ക്കാതെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഉറ്റുനോക്കുമ്പോൾ സൂക്ഷിക്കുക എന്നു മാത്രമാണ് മനഃശാസ്ത്രവിദഗ്ധർക്കു പറയാനുള്ളത്.