ബിഹാറിൽ പിടിച്ച ‘നിധി’ക്ക് വജ്രത്തേക്കാൾ വില; ഗ്രാമിന് 419 കോടി രൂപ; കാൻസർ ചികിത്സയ്ക്കും ഉപയോഗം
അടുത്തിടെ, ബിഹാറിലെ ഗോപാൽഗഞ്ച് പൊലീസ് ഉത്തർപ്രദേശ് അതിർത്തിയോട് ചേർന്നുള്ള കുച്ചൈക്കോട്ട് ബെൽത്താരി ചെക്ക് പോയിന്റിനു സമീപം വാഹനത്തിൽ നിന്ന് ഏകദേശം 50 ഗ്രാം വരുന്ന ഒരു വസ്തു പിടിച്ചെടുത്തു. കൈപ്പിടിയിൽ ഒതുങ്ങുന്നത്ര വലുപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ അതിന്. പക്ഷേ രാജ്യാന്തര വിപണിയിൽ ആ വസ്തുവിന്റെ വില കേട്ടാൽ ഞെട്ടും. ഏകദേശം 850 കോടി രൂപ! അത്യുഗ്ര റേഡിയോ ആക്ടീവ് മൂലകമായ കലിഫോർണിയമായിരുന്നു അത്. ഇത്രയേറെ വിലപ്പെട്ട മൂലകമായതിനാൽത്തന്നെ സംഗതി വലിയ വാർത്തയായി. അന്നേരമാണ് പലരും അറിയുന്നതുതന്നെ, സ്വർണത്തേക്കാളും പ്ലാറ്റിനത്തേക്കാളും വജ്രത്തേക്കാളും വിലയുള്ള ഇത്തരം വസ്തുക്കളും കള്ളക്കടത്തുകാര്‍ക്ക് പ്രിയപ്പെട്ടതാണെന്ന്. സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), സ്‌പെഷൽ ഓപറേഷൻസ് ഗ്രൂപ്പ്, കുച്ചൈക്കോട്ട് പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് കലിഫോർണിയം പിടിച്ചെടുത്തതും മൂന്ന് കള്ളക്കടത്തുകാരെ പിടികൂടിയതും. ഈ റേഡിയോ ആക്ടീവ് മൂലകത്തെക്കുറിച്ച് അന്വേഷിക്കാനായി ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ

അടുത്തിടെ, ബിഹാറിലെ ഗോപാൽഗഞ്ച് പൊലീസ് ഉത്തർപ്രദേശ് അതിർത്തിയോട് ചേർന്നുള്ള കുച്ചൈക്കോട്ട് ബെൽത്താരി ചെക്ക് പോയിന്റിനു സമീപം വാഹനത്തിൽ നിന്ന് ഏകദേശം 50 ഗ്രാം വരുന്ന ഒരു വസ്തു പിടിച്ചെടുത്തു. കൈപ്പിടിയിൽ ഒതുങ്ങുന്നത്ര വലുപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ അതിന്. പക്ഷേ രാജ്യാന്തര വിപണിയിൽ ആ വസ്തുവിന്റെ വില കേട്ടാൽ ഞെട്ടും. ഏകദേശം 850 കോടി രൂപ! അത്യുഗ്ര റേഡിയോ ആക്ടീവ് മൂലകമായ കലിഫോർണിയമായിരുന്നു അത്. ഇത്രയേറെ വിലപ്പെട്ട മൂലകമായതിനാൽത്തന്നെ സംഗതി വലിയ വാർത്തയായി. അന്നേരമാണ് പലരും അറിയുന്നതുതന്നെ, സ്വർണത്തേക്കാളും പ്ലാറ്റിനത്തേക്കാളും വജ്രത്തേക്കാളും വിലയുള്ള ഇത്തരം വസ്തുക്കളും കള്ളക്കടത്തുകാര്‍ക്ക് പ്രിയപ്പെട്ടതാണെന്ന്.
സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), സ്‌പെഷൽ ഓപറേഷൻസ് ഗ്രൂപ്പ്, കുച്ചൈക്കോട്ട് പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് കലിഫോർണിയം പിടിച്ചെടുത്തതും മൂന്ന് കള്ളക്കടത്തുകാരെ പിടികൂടിയതും. ഈ റേഡിയോ ആക്ടീവ് മൂലകത്തെക്കുറിച്ച് അന്വേഷിക്കാനായി ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള പ്രത്യേക സംഘത്തെയും നിയോഗിച്ചു. അപൂർവവും അതിശക്തവുമായ മൂലകമാണ് കലിഫോർണിയം. ആധുനിക ശാസ്ത്രത്തിന്റെ വിസ്മയ കണ്ടെത്തലാണിതെന്നുതന്നെ പറയാം.
ഭൂമിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകമാണ് യുറേനിയം (അറ്റോമികസംഖ്യ 92). ഇതിനേക്കാൾ ഉയർന്ന അറ്റോമികസംഖ്യയുള്ള റേഡിയോ ആക്ടീവ് മൂലകങ്ങളുണ്ട്. ട്രാൻസ്‌യുറേനിയം എന്നാണ് ഇവയ്ക്കു പേര്. ലാബുകളിൽ കൃത്രിമമായി സൃഷ്ടിക്കുന്നവയാണ് ഇവ. പ്ലൂട്ടോണിയം, ഐൻസ്റ്റീനിയം, കലിഫോർണിയം തുടങ്ങിയവയാണ് ഉദാഹരണങ്ങൾ. കൃത്രിമമായി നിർമിക്കുന്നതിനാൽത്തന്നെ ലോകത്ത് ഏറ്റവും കൂടുതൽ വിപണി മൂല്യമുള്ള മൂലകങ്ങളിൽ ഒന്നാണ് കലിഫോർണിയം. നിർമിക്കാനും ഉപയോഗിക്കാനും ഏറെ വെല്ലുവിളികളുള്ള ഈ മൂലകം എന്തൊക്കെ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്? ഇതിന്റെ ചരിത്രമെന്താണ്? കലിഫോർണിയത്തെ ശാസ്ത്രലോകത്തെ നിധിയാക്കി മാറ്റുന്ന ഘടകങ്ങളെന്തെല്ലാമാണ്? പരിശോധിക്കാം.
∙ ഇരുട്ടില്‍ ശാസ്ത്രത്തിന്റെ തിളക്കം
ബെർക്ക്‌ലിയിലെ കലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞരായ ആൽബർട്ട് ഗിയോർസോ, ഗ്ലെൻ സീബോർഗ്, സ്റ്റാൻലി തോംസൺ, കെന്നത്ത് സ്ട്രീറ്റ് എന്നിവർ ചേർന്നാണ് 1950ൽ കലിഫോർണിയം നിർമിച്ചെടുത്തത്. ഒരു ആണവറിയാക്ടറിൽ റേഡിയോ ആക്ടീവ് മൂലകമായ ക്യൂറിയവും ന്യൂട്രോണുകളും കൂട്ടിയിടിപ്പിച്ചാണ് കലിഫോർണിയം രൂപപ്പെടുത്തിയെടുത്തത്. ഈ പ്രക്രിയയിൽ ചില ക്യൂറിയം ആറ്റങ്ങൾ ന്യൂട്രോണുകളെ ആഗിരണം ചെയ്ത് ന്യൂക്ലിയർ റിയാക്‌ഷന് വിധേയമാവുകയായിരുന്നു.
വെള്ളിയും വെളുപ്പും ചേർന്ന തിളക്കമേറിയ മൂലകമായിട്ടാണ് കലിഫോർണിയം രൂപപ്പെട്ടത്. ഇരുട്ടിൽ വരെ ഇവ തിളങ്ങുന്നതു കണ്ട ഗവേഷകരും അമ്പരന്നു. റേഡിയോ ആക്ടീവ് സ്വഭാവം കാരണമായിരുന്നു തിളക്കം. കണ്ടെത്തിയ ആറാമത്തെ ട്രാൻസ്‌യുറേനിയം മൂലകമായി കലിഫോർണിയം മാറിയതിനാൽ ഇതൊരു സുപ്രധാന നേട്ടമായിരുന്നു. ന്യൂക്ലിയർ റിയാക്ടറുകളിലും വൈദ്യശാസ്ത്ര മേഖലയിൽ കാൻസർ ചികിത്സയിലും ഉൾപ്പെടെ സഹായകമാകുന്നതായിരുന്നു ഈ കണ്ടെത്തൽ.
∙ വിലയേറെ പക്ഷേ, സൂക്ഷിക്കണം
യുഎസ് സ്റ്റേറ്റായ കലിഫോർണിയയുടെയും അത് കണ്ടെത്തിയ സർവകലാശാലയുടെയും പേരിലാണ് ഈ മൂലകത്തിന് പേര് നൽകിയത്. മൂലകങ്ങളുടെ പട്ടികയിലെ (പീരിയോഡിക് ടേബിൾ) ആക്ടിനൈഡ് ശ്രേണിയിലെ അംഗമാണ് കലിഫോർണിയം. പീരിയോഡിക് ടേബിളിൽ അറ്റോമിക സംഖ്യ 89 മുതൽ 103 വരെയുള്ള 15 മൂലകങ്ങളുടെ ശ്രേണിയാണ് ആക്ടിനൈഡ്. അതിതീവ്ര റേഡിയോ ആക്ടിവിറ്റിയുള്ളവയാണ് ഈ വിഭാഗത്തില്‍പ്പെട്ട മൂലകങ്ങളെല്ലാം. അതിനാൽത്തന്നെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ പരിസ്ഥിതിക്ക് പോലും ദോഷകരമാണ്.
കലിഫോർണിയം സ്വാഭാവികമായി കാണപ്പെടുന്ന മൂലമകമല്ലെന്ന് നേരത്തേ പറഞ്ഞല്ലോ. ന്യൂക്ലിയർ പ്രതിപ്രവർത്തനങ്ങളിലൂടെയാണ് ഇത് വികസിപ്പിച്ചെടുക്കുന്നതെന്നും. ഇതിന് ഐസോടോപ്പുകളും പലതുണ്ട്. ഒരു മൂലകത്തിന്റെ തന്നെ മറ്റൊരു വേരിയന്റാണ് ഐസോടോപ്പ്. ഇവയിൽ മാതൃ മൂലകത്തിലെ അത്രതന്നെ പ്രോട്ടോണുകൾ ഉണ്ടാകും. എന്നാൽ ന്യൂക്ലിയസിലെ ന്യൂട്രോണുകളുടെ എണ്ണം വ്യത്യസ്തമായിരിക്കും. അതായത്, മാതൃമൂലകത്തിന്റെ അതേ അറ്റോമിക സംഖ്യയായിരിക്കും ഐസോടോപ്പിന്. എന്നാൽ അതിന്റെ അറ്റോമിക ഭാരം വ്യത്യസ്തപ്പെട്ടിരിക്കും. കലിഫോർണിയം 251, 252, 253, 254, 255, 256 തുടങ്ങിയവയാണ് മൂലകത്തിന്റെ പ്രധാന ഐസോടോപ്പുകൾ.
ചെലവേറിയതും ഏറെ അധ്വാനം വേണ്ടതുമായ പ്രവൃത്തിയാണ് കലിഫോർണിയത്തിന്റെ ഉൽപാദനം. അതീവ സൂക്ഷ്മമായി എല്ലാം കൈകാര്യം ചെയ്യുകയും വേണം. അതിനാലാണ് ഇവയ്ക്ക് ഇത്രയേറെ വില വരുന്നതും. ഉയർന്ന റേഡിയോ ആക്ടിവിറ്റിയും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നിട്ടും കലിഫോർണിയത്തിന്, പ്രത്യേകിച്ച് സിഎഫ്-252 മൂലകത്തിന്, വൈദ്യശാസ്ത്രം, ഊർജം, ഗവേഷണം, വ്യവസായം തുടങ്ങിയ മേഖലകളിൽ ഉപയോഗങ്ങൾ ഏറെയാണ്.
വിലയേറിയതിനാൽത്തന്നെ കലിഫോര്‍ണിയത്തിന്റെ ദുരുപയോഗവും നിയമവിരുദ്ധമായിട്ടുള്ള കടത്തും വ്യാപകമാണ്. ഇത് തടയുന്നതിന് കർശനമായ നിയന്ത്രണ നടപടികളാണ് ലോകമെമ്പാടും സ്വീകരിക്കുന്നത്. റേഡിയോ ആക്ടീവ് സ്വഭാവം കാരണം കലിഫോർണിയം വളരെ വിഷാംശം ഉള്ളതും റേഡിയേഷൻ പുറപ്പെടുവിക്കുന്നതുമാണ്. ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ ആരോഗ്യത്തിനു ഭീഷണിയാകുംവിധമുള്ള അപകടങ്ങളായിരിക്കും ഇതുണ്ടാക്കുകയെന്നു ചുരുക്കം. ഇവയുടെ ചില ഉപയോഗങ്ങളെപ്പറ്റിയാണ് ഇനി:
∙ ന്യൂക്ലിയർ റിയാക്ടർ സ്റ്റാർട്ട്- അപ്
ആണവ റിയാക്ടറുകളിലെ ന്യൂക്ലിയർ റിയാക്‌ഷനുകൾ തുടങ്ങുന്നതിനും നിലനിർത്തുന്നതിനുമുള്ള ഒരു ന്യൂട്രോൺ സ്രോതസ്സായി കലിഫോർണിയം ഉപയോഗിക്കാറുണ്ട്. ഇത് റിയാക്ടറിന്റെ പ്രവർത്തനവും പ്രകടനവും കൃത്യമായി നിലനിർത്തി മുന്നോട്ടു കൊണ്ടുപോകാൻ ചെയ്യുന്നു. റിയാക്‌ഷനിടെ പുറത്തുവിടുന്ന ന്യൂട്രോണുകളെല്ലാം റിയാക്ടർ നിർണായകാവസ്ഥയിൽ എത്തുന്നതുവരെയുള്ള ചെയിൻ റിയാക്‌ഷൻ നിലനിർത്തുന്നതിനും സഹായിക്കുന്നു.
∙ ന്യൂട്രോൺ ആക്ടിവേഷൻ അനാലിസിസ് (എൻഎഎ)
ചില വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന വസ്തുക്കളെ, അത് എത്ര സൂക്ഷ്മമായാലും, തിരിച്ചറിയുന്നതിന് സഹായിക്കുന്നതാണ് എൻഎഎ. ഒരു ന്യൂട്രോൺ ഉറവിടം ഉപയോഗപ്പെടുത്തിയാണ് ഇത് നടപ്പാക്കുക. പരിശോധിക്കേണ്ട സാംപിളിലേക്ക് ന്യൂട്രോൺ പ്രയോഗം നടത്തും. ഈ സാംപിൾ ന്യൂട്രോണുകളെ ആഗിരണം ചെയ്യുമ്പോൾ അവയിലെ ചില ആറ്റങ്ങൾ റേഡിയോ ആക്ടീവ് ഐസോടോപ്പുകളായി മാറും. ഇതിനെയാണ് ആക്ടിവേഷൻ എന്നു പറയുന്നത്.
കുറച്ച് കഴിയുമ്പോൾ ന്യൂട്രോൺ ഉറവിടത്തിൽനിന്ന് സാംപിൾ മാറ്റും. പിന്നാലെ അവ ഗാമ വികിരണങ്ങൾ പുറപ്പെടുവിക്കും. ഈ ഗാമ വികിരണങ്ങളെ ഒരു ഡിറ്റക്റ്റർ ഉപയോഗിച്ച് അളക്കാൻ സാധിക്കും. അതിനെ വിശകലനം ചെയ്ത് സാംപിളിലെ മൂലകങ്ങളെയും അവ എത്രമാത്രമുണ്ടെന്നും അളന്നെടുക്കാം. പുരാവസ്തു ഗവേഷണം, പരിസ്ഥിതി ശാസ്ത്രം, ഫൊറന്‍സിക് സയൻസ് തുടങ്ങിയ മേഖലകളിലെല്ലാം ഇത്തരത്തിൽ എൻഎഎ ഉപയോഗപ്പെടുത്താനാകും.
∙ കാൻസർ ചികിത്സ
ന്യൂട്രോൺ തെറപ്പി എന്നറിയപ്പെടുന്ന കാൻസർ ചികിത്സയ്ക്കും കലിഫോർണിയം-252 ഉപയോഗിക്കുന്നു. സെർവിക്കൽ, ബ്രെയിൻ ട്യൂമറുകൾ പോലുള്ള ചിലതരം കാൻസറുകൾ ചികിത്സിക്കുന്നതിന് ഈ രീതി പ്രത്യേകിച്ചും ഫലപ്രദമാണ്. സിഎഫ്-252ൽ നിന്നുള്ള ഉയർന്ന ഊർജ ന്യൂട്രോണുകൾ കോശങ്ങളിലേക്ക് ആഴത്തിൽ തുളച്ചുകയറുകയും കാൻസർ കോശങ്ങൾക്ക് കാര്യമായ നാശമുണ്ടാക്കുകയും ചെയ്യുമെന്ന വസ്തുതയെയാണ് ന്യൂട്രോൺ തെറപ്പി ആശ്രയിക്കുന്നത്.
ചുറ്റുമുള്ള ആരോഗ്യകരമായ കോശങ്ങളെ ദോഷകരമായി ബാധിക്കുന്ന എക്സ്-റേകളോ ഗാമാ കിരണങ്ങളോ ഉപയോഗിക്കുന്ന പരമ്പരാഗത റേഡിയേഷൻ തെറപ്പിയിൽ നിന്ന് വ്യത്യസ്തമായാണ് ഇവ പ്രവർത്തിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രോഗിയെ സംബന്ധിച്ചിടത്തോളം കാൻസർ ചികിത്സയിൽ കലിഫോർണിയം ഉപയോഗിക്കുന്നത് കൂടുതൽ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
എണ്ണ, വാതക പര്യവേക്ഷണത്തിന്
എണ്ണ, വാതക പര്യവേക്ഷണ സമയത്ത് ഭൂമിയുടെ ഘടന പരിശോധിക്കാൻ കലിഫോർണിയം ന്യൂട്രോൺ സ്രോതസ്സുകൾ ഉപയോഗിക്കാറുണ്ട്. സിഎഫ്-252ൽ നിന്നുള്ള ന്യൂട്രോണുകൾ ചുറ്റുമുള്ള പാറകളിലെ ആറ്റങ്ങളുമായി ഇടപഴകുന്നു, ഇതുവഴി ഗാമാ കിരണങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നു. അവ വിശകലനം ചെയ്ത് ഹൈഡ്രോകാർബണുകളുടെ സാന്നിധ്യം നിർണയിക്കുന്നു. ഇത് എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും കരുതൽ ശേഖരം കൃത്യമായി കണ്ടെത്തുന്നതിലേക്കും നയിക്കും.
∙ പരിസ്ഥിതിക്കും ആരോഗ്യത്തിനും ഭീഷണി
ഉയർന്ന റേഡിയോ ആക്ടിവിറ്റി ഉള്ളതിനാൽ കലിഫോർണിയത്തിന്റെ ഏതെങ്കിലും തരത്തിലുള്ള പുറന്തള്ളൽ മനുഷ്യന്റെ ആരോഗ്യത്തിനും ആവാസവ്യവസ്ഥയ്ക്കും ഗുരുതരമായ അപകടമുണ്ടാക്കും. എന്നാൽ കലിഫോർണിയം വളരെ നിയന്ത്രിത പരിതസ്ഥിതികളിൽ ഉൽപാദിപ്പിക്കപ്പെടുകയും പരിമിതമായ അളവിൽ ഉപയോഗിക്കുകയും ചെയ്യുന്നതിനാൽ പരിസ്ഥിതി മലിനീകരണത്തിനുള്ള സാധ്യത കുറവാണ്.
കലിഫോർണിയത്തിന്റെ റേഡിയോ ആക്റ്റിവിറ്റി ജീവികളുടെ ആരോഗ്യത്തിനും കാര്യമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു. റേഡിയേഷൻ കാരണം ജനിതക പ്രശ്നങ്ങൾ രൂപപ്പെട്ടേക്കാം. ഇത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. കുറഞ്ഞ അളവിൽ ദീർഘനേരം റേഡിയേഷൻ ഏൽക്കുന്നതു പക്ഷേ ഭാവിയിൽ വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം– കാൻസർ, രോഗപ്രതിരോധ ശേഷി നഷ്ടപ്പെടൽ, രക്താർബുദം, ഗർഭം അലസലുകൾ, വന്ധ്യതാ പ്രശ്നങ്ങൾ തുടങ്ങിയ പ്രശ്നങ്ങളിലേക്കായിരിക്കും അത് എത്തിക്കുക.
∙ സ്വർണത്തേക്കാൾ വില
ഗ്രാമിന് 2.7 കോടി മുതൽ 5 കോടി ഡോളർ (ഏകദേശം 419.88 കോടി രൂപ) വരെ വിലയുള്ള കലിഫോർണിയം (സിഎഫ്-252) ഏറ്റവും ഉൽപാദന ചെലവുള്ള മൂലകങ്ങളിൽ ഒന്നാണ്. ഇത് ഉൽപാദിപ്പിക്കാൻ പ്രത്യേക സൗകര്യങ്ങളും കൂടുതൽ സമയവും വേണ്ടിവരും. ഇതിനാലാണ് മൂല്യം കൂടാനും കാരണം. ഇതൊക്കെയാണെങ്കിലും കലിഫോർണിയത്തിന്റെ തനതായ ഗുണങ്ങളും നിരവധി ഉപയോഗങ്ങളും കാരണം ഇതിന് ആവശ്യക്കാർ ഏറെയാണ്.
യുഎസിലെ ഓക്ക് റിഡ്ജ് നാഷനൽ ലബോറട്ടറിയും റഷ്യയിലെ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അറ്റോമിക് റിയാക്ടേഴ്‌സും ഉൾപ്പെടെ ലോകമെമ്പാടുമുള്ള ചില തന്ത്രപ്രധാന കേന്ദ്രങ്ങളിൽ മാത്രമാണ് കലിഫോർണിയം ഉൽപാദിപ്പിക്കുന്നത്. ഉൽപാദനം വളരെ പരിമിതമാണ്. പ്രതിവർഷം ഏതാനും ഗ്രാം സിഎഫ്-252 മാത്രമാണ് ഉൽപാദിപ്പിക്കുന്നതെന്നു ചുരുക്കം.
∙ ഭാവി സാധ്യതകൾ
കലിഫോർണിയത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇത് കൂടുതൽ കാര്യക്ഷമമായി ഉൽപാദിപ്പിക്കുന്നതിനുള്ള പുതിയ പരീക്ഷണങ്ങളും ഗവേഷകർ തുടരുന്നുണ്ട്. നൂതന ന്യൂക്ലിയർ റിയാക്ടറുകളിലെല്ലാം ഇതിന്റെ ഉപയോഗമുണ്ട്. കലിഫോർണിയത്തിന്റെ ന്യൂട്രോൺ എമിഷൻ ഗുണങ്ങൾ റിയാക്ടറിന്റെ പ്രവർത്തന മികവും സുരക്ഷയും മെച്ചപ്പെടുത്തുന്നു. ഭാവിയിൽ ഫ്യൂഷൻ എനർജിയുടെ വികസനത്തിൽ കലിഫോർണിയവും പങ്കുവഹിച്ചേക്കാം.
പൊതുജനങ്ങൾക്ക് താരതമ്യേന ലഭ്യമല്ലെങ്കിലും കലിഫോർണിയം ശാസ്ത്രീയവും വ്യാവസായികവുമായി വലിയ പ്രാധാന്യമുള്ള ഒന്നാണെന്ന് ഇതിനോടകം വ്യക്തമായിക്കാണുമല്ലോ. അതിനാൽത്തന്നെ, ഭാവിയിൽ ശാസ്ത്രീയ കണ്ടെത്തലുകളിലും വ്യാവസായിക പ്രക്രിയകളിലും കലിഫോർണിയത്തിന്റെ പങ്ക് കൂടാൻ സാധ്യതയുണ്ട്. അതോടെ ആധുനിക ലോകത്ത് ഒരു നിർണായക മൂലകമായും ഇത് മാറിയേക്കും. അപ്പോഴും ഒരു ചോദ്യം ബാക്കിയാണ്– എന്തുകൊണ്ടാണ് ഇന്ത്യയിൽ ഇതിന്റെ കള്ളക്കടത്ത് നടക്കുന്നതെന്ന്? ബിഹാർ അന്വേഷണം പുരോഗമിക്കുന്നതോടെ അതിനും ഉത്തരമുണ്ടായേക്കാം.