രാഷ്ട്രപതിയായി അധികാരമേറ്റ് രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് പുണെ യേർവാഡ ജയിലിൽനിന്നും സഹോദരിമാരായ രണ്ട് സ്ത്രീകള്‍ സമർപ്പിച്ച ദയാഹർജി പ്രണബ് മുഖർജി പരിഗണിച്ചത്. വധശിക്ഷയ്ക്ക് മേൽക്കോടതി വിധിച്ചവർക്ക് തൂക്കുകയറിൽനിന്നും രക്ഷപ്പെടാനുള്ള അവസാന പ്രതീക്ഷയാണ് ദയാഹർജി. രാഷ്ട്രപതിയുടെ തീരുമാനത്തിന് ജീവന്റെ വില. ഇവിടെ പ്രത്യേകത അത് രണ്ട് ജീവനുകളായിരുന്നു എന്നത് മാത്രമായിരുന്നില്ല. പകരം സ്വതന്ത്ര ഇന്ത്യയിൽ ഒരുമിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് സ്ത്രീകളുടെ ദയാഹർജി എന്നതായിരുന്നു. (സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധേയയാക്കുന്നത് 1955 ജനുവരി മൂന്നിന് തിഹാർ ജയിലിലാണ്. മൂന്നു പെൺകുട്ടികളെ വിഷം നൽകി കൊലപ്പെടുത്തിയതിനായിരുന്നു രത്തൻ ബായി ജെയിനിന് അന്ന് വധശിക്ഷ നൽകിയത്). തീർച്ചയായും ഇതെല്ലാം അന്ന് രാഷ്ട്രപതി ചിന്തിച്ചിരിക്കണം. ഒടുവിൽ പ്രണബിന്റെ തീരുമാനം വന്നു; മാധ്യമങ്ങളിൽ സഹോദരിമാരുടെ ദയാഹർജി രാഷ്ട്രപതി തള്ളിയെന്ന വാർത്തയും. കുട്ടികളുടെ പ്രത്യേകിച്ച് പെൺമക്കളുടെ എല്ലാമെല്ലാം അവരുടെ അമ്മയായിരിക്കും. നല്ലതും ചീത്തയുമായ കാര്യങ്ങളിൽ മക്കളെ ഉപദേശിച്ചും ശകാരിച്ചും അമ്മ നേർവഴികാട്ടും. എന്നാൽ അഞ്ജനാബായി മക്കളായ രേണുകയേയും സീമയേയും പഠിപ്പിച്ചത് നല്ല പാഠങ്ങളായിരുന്നില്ല. അഞ്ജനയുടെ ശിക്ഷണത്തിൽ പെൺമക്കള്‍ വഴിതെറ്റി എത്തിയതോ തൂക്കുമരത്തിന്റെ ചുവട്ടിലും. 1990 മുതൽ ആറ് വർഷക്കാലം ഇന്ത്യയെ, പ്രത്യേകിച്ച് മഹാരാഷ്ട്രയെ ഭീതിയിലാഴ്ത്തിയ മൂന്ന് സ്ത്രീകളുടെ ക്രൂരത... കുഞ്ഞുങ്ങളെ തട്ടിയെടുത്ത് ചൂണ്ടയിലെ ഇരകൾ പോലെ ഉപയോഗിച്ച്, കൊലപ്പെടുത്തി ഉപേക്ഷിച്ച അമ്മയുടെയും രണ്ട് പെൺമക്കളുടെയും പേടിപ്പെടുത്തുന്ന കഥ കൂടിയാണത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഷ്ട്രപതിയായി അധികാരമേറ്റ് രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് പുണെ യേർവാഡ ജയിലിൽനിന്നും സഹോദരിമാരായ രണ്ട് സ്ത്രീകള്‍ സമർപ്പിച്ച ദയാഹർജി പ്രണബ് മുഖർജി പരിഗണിച്ചത്. വധശിക്ഷയ്ക്ക് മേൽക്കോടതി വിധിച്ചവർക്ക് തൂക്കുകയറിൽനിന്നും രക്ഷപ്പെടാനുള്ള അവസാന പ്രതീക്ഷയാണ് ദയാഹർജി. രാഷ്ട്രപതിയുടെ തീരുമാനത്തിന് ജീവന്റെ വില. ഇവിടെ പ്രത്യേകത അത് രണ്ട് ജീവനുകളായിരുന്നു എന്നത് മാത്രമായിരുന്നില്ല. പകരം സ്വതന്ത്ര ഇന്ത്യയിൽ ഒരുമിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് സ്ത്രീകളുടെ ദയാഹർജി എന്നതായിരുന്നു. (സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധേയയാക്കുന്നത് 1955 ജനുവരി മൂന്നിന് തിഹാർ ജയിലിലാണ്. മൂന്നു പെൺകുട്ടികളെ വിഷം നൽകി കൊലപ്പെടുത്തിയതിനായിരുന്നു രത്തൻ ബായി ജെയിനിന് അന്ന് വധശിക്ഷ നൽകിയത്).  തീർച്ചയായും ഇതെല്ലാം അന്ന് രാഷ്ട്രപതി ചിന്തിച്ചിരിക്കണം. ഒടുവിൽ പ്രണബിന്റെ തീരുമാനം വന്നു; മാധ്യമങ്ങളിൽ സഹോദരിമാരുടെ ദയാഹർജി രാഷ്ട്രപതി തള്ളിയെന്ന വാർത്തയും.

കുട്ടികളുടെ പ്രത്യേകിച്ച് പെൺമക്കളുടെ എല്ലാമെല്ലാം അവരുടെ അമ്മയായിരിക്കും. നല്ലതും ചീത്തയുമായ കാര്യങ്ങളിൽ മക്കളെ ഉപദേശിച്ചും ശകാരിച്ചും അമ്മ നേർവഴികാട്ടും. എന്നാൽ അഞ്ജനാബായി മക്കളായ രേണുകയേയും സീമയേയും പഠിപ്പിച്ചത് നല്ല പാഠങ്ങളായിരുന്നില്ല. അഞ്ജനയുടെ ശിക്ഷണത്തിൽ പെൺമക്കള്‍ വഴിതെറ്റി എത്തിയതോ തൂക്കുമരത്തിന്റെ ചുവട്ടിലും. 1990 മുതൽ ആറ് വർഷക്കാലം ഇന്ത്യയെ, പ്രത്യേകിച്ച് മഹാരാഷ്ട്രയെ ഭീതിയിലാഴ്ത്തിയ മൂന്ന് സ്ത്രീകളുടെ ക്രൂരത... കുഞ്ഞുങ്ങളെ തട്ടിയെടുത്ത് ചൂണ്ടയിലെ ഇരകൾ പോലെ ഉപയോഗിച്ച്, കൊലപ്പെടുത്തി ഉപേക്ഷിച്ച അമ്മയുടെയും രണ്ട് പെൺമക്കളുടെയും പേടിപ്പെടുത്തുന്ന കഥ കൂടിയാണത്.

രേണുക ഷിൻഡെ, സീമ മോഹൻ ഗാവിത് എന്നിവർ പൊലീസ് കാവലിൽ (image credit: MerryPsychic/x)
ADVERTISEMENT

∙ അഞ്ജനാബായിയിൽ തുടക്കം

മഹാരാഷ്ട്രയിലെ നാസിക്കിൽ ജനിച്ച അഞ്ജനാബായി പ്രണയിച്ചയാൾക്കൊപ്പം ഒളിച്ചോടിയാണ് പുണെയിലേക്ക് എത്തിയത്. അപരിചിതമായ പട്ടണം. ട്രക്ക് ഡ്രൈവറായിരുന്നു ഭർത്താവ്. പുതുജീവിതത്തിൽ ഇരുവർക്കും മകൾ പിറന്നു. രേണുക എന്ന് പേരിട്ട ആ കുഞ്ഞു ജനിച്ച് കുറച്ചുനാൾ കഴിഞ്ഞപ്പോഴേക്കും ഭാര്യയെ ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവർ മറ്റൊരു സ്ത്രീക്കൊപ്പം പോയി. ജീവിക്കാൻ വഴിയില്ലാതെ ഭിക്ഷയെടുത്തും ചെറിയ മോഷണങ്ങൾ നടത്തിയും അഞ്ജന കുഞ്ഞിനെ പോറ്റാൻ ആരംഭിച്ചു. പോക്കറ്റടി കേസുകളിൽ പലപ്പോഴും അഞ്ജനാബായി പിടിക്കപ്പെടുകയും ചെയ്തിരുന്നു. താമസിയാതെ അഞ്ജന രണ്ടാമതും വിവാഹിതയായി.

സൈന്യത്തിൽനിന്നും വിരമിച്ച മോഹൻ ഗാവിതിനെയാണ് അഞ്ജനയെ വിവാഹം ചെയ്തത്. ഈ ബന്ധത്തിലും ഒരു പെൺകുഞ്ഞു പിറന്നു. സീമ എന്നാണ് രണ്ടാമത്തെ കുട്ടിക്ക് പേരിട്ടത്. രണ്ടു കുഞ്ഞുങ്ങൾ പിറന്നിട്ടും രണ്ടാമതും വിവാഹിതയായിട്ടും കുറ്റക‍ൃത്യങ്ങളുടെ ലോകത്തുനിന്നും മടങ്ങാൻ അഞ്ജനബായി തയാറായില്ല. തിരക്കുള്ള ക്ഷേത്രങ്ങളിലും മറ്റും അവർ പോക്കറ്റടി തുടർന്നു. ചന്തകളിൽ സാധനങ്ങൾ മോഷ്ടിക്കുന്നതും പതിവാക്കി. ഇതോടെ പലപ്പോഴും പൊലീസ് അഞ്ജനയെ തേടി മോഹൻ ഗാവിതിന്റെ വീട്ടിലെത്തി. അതോടെ അ‍ഞ്ജനയുടെ രണ്ടാം വിവാഹവും വേർപിരിയലിൽ അവസാനിച്ചു. അഞ്ജനയെ ഉപേക്ഷിച്ച് മോഗൻ ഗാവിത് പ്രതിഭയെന്ന സ്ത്രീയെ വിവാഹം കഴിച്ച് നാസിക്കിലേക്ക് മാറി. ഇതോടെ രണ്ടുമക്കളുമായി അഞ്ജനാബായി കുറ്റകൃത്യങ്ങളുടെ ലോകത്ത് സ്വതന്ത്രയായി.

ഗവിത്ത് സഹോദരിമാരുടെ ജീവിതം ആസ്പദമാക്കി നിർമിച്ച പോഷം പായെന്ന സിനിമയിലെ രംഗം (image credit: zee5)

പെൺകുഞ്ഞുങ്ങളെ ഉപയോഗിച്ച് പലപ്പോഴും മോഷണം നടത്തിയ അഞ്ജന ഇതിന്റെ ഭാഗമായി കുട്ടികളെ കളവ് നടത്താൻ പഠിപ്പിച്ചു. ക്ഷേത്രങ്ങളിൽ തിരക്കുണ്ടാവുമ്പോള്‍ സ്ത്രീകളുടെ ആഭരണങ്ങൾ മോഷ്ടിക്കുവാനാണ് ഇവർ കൂടുതലും ശ്രദ്ധനൽകിയത്. ഇതിൽനിന്ന് മികച്ച വരുമാനമുണ്ടാക്കാനും അഞ്ജനയ്ക്കും മക്കൾക്കും കഴിഞ്ഞു. കുട്ടികൾ വലുതായി കൗമാരപ്രായമെത്തിയിട്ടും മോഷണത്തിൽനിന്ന് അമ്മയും മക്കളും പിന്മാറിയില്ല. അപ്പോഴേക്കും അവർ ഈ മേഖലയിൽ ‘പ്രഫഷനലുകളായി’. പിടിക്കപ്പെടുമ്പോൾ പൊലീസിന് കൈക്കൂലി നൽകി രക്ഷപ്പെടാനും അഞ്ജന പഠിച്ചു. ഇതിനിടെ രേണുക തയ്യൽ തൊഴിലാളിയായ കിരൺ ഷിൻഡെയെ വിവാഹം കഴിച്ചു. ഒരു ആൺകുഞ്ഞുമുണ്ടായി.

ADVERTISEMENT

∙ സുരക്ഷിത മോഷണത്തിന് വേണം കുഞ്ഞ്

നിരത്തുകളിലും ട്രെയിനിലുമെല്ലാം ഭിക്ഷയാചിക്കുന്നവർക്കൊപ്പം പലപ്പോഴും ഒരു കുഞ്ഞുണ്ടാകും. ആളുകളുടെ മനസ്സലിയിക്കുന്നത് ക്ഷീണിച്ചുറങ്ങുന്ന കുഞ്ഞുമുഖത്തിലാവും. ഭിക്ഷ യാചിക്കുന്നവരുടെ ഈ തന്ത്രം മോഷണത്തിലും പയറ്റാമെന്ന് കണ്ടെത്തിയത് അഞ്ജനയുടെ മൂത്തമകളായിരുന്നു. 1990ൽ പുണെയിലെ ചതുർശൃംഗി ക്ഷേത്രത്തിലെ വിശേഷ ദിനത്തിൽ രേണുക മകനുമായാണ് മോഷണത്തിന് പുറപ്പെട്ടത്. എന്നാൽ മോഷണശ്രമത്തിനിടെ രേണുകയെ കയ്യോടെ ഭക്തർ പിടികൂടി. പിടിക്കപ്പെടുമ്പോള്‍ ഉപയോഗിക്കുന്ന പതിവു നമ്പരുകൾ രേണുകയ്ക്ക് ധാരാളം വശമുണ്ടായിരുന്നു. എന്നാൽ ഒക്കത്തിരുന്ന കുഞ്ഞ് ഭയന്ന് കരഞ്ഞതോടെ അതൊന്നും വേണ്ടിവന്നില്ല.

(Representative image by Tinnakorn jorruang/shutterstock)

ചെറിയ കുട്ടിയെ ശ്രദ്ധിച്ച ആൾക്കൂട്ടം രേണുക മോഷ്ടിക്കില്ലെന്ന് വേഗത്തിൽ വിധിയെഴുതി. ആ തിരക്കിൽ കൈക്കുഞ്ഞിനെ ശ്രദ്ധിക്കുന്നതിനിടെ മാതാവ് എങ്ങനെ മോഷ്ടിക്കും എന്ന സംശയത്തിൽ രേണുകയെ വിട്ട് ആൾക്കൂട്ടം പിരിഞ്ഞു. അന്ന് വീട്ടിൽ തിരികെ എത്തിയ രേണുക ആദ്യം അമ്മയോടും സഹോദരിയോടും പറഞ്ഞത് ഈ സംഭവമായിരുന്നു. അതോടെയാണ് അമ്മയും രണ്ട് മക്കളും കുഞ്ഞുങ്ങളെ തട്ടിയെടുത്ത് മോഷണത്തിനിറങ്ങാൻ തീരുമാനിച്ചത്.

∙ പരീക്ഷണം സന്തോഷിൽ, ക്രൂരമായ അന്ത്യം

ADVERTISEMENT

അഞ്ജനാബായിയും രണ്ട് പെൺമക്കളും അവരുടെ പുതിയ പദ്ധതിക്കായി ആദ്യം തട്ടിയെടുത്തത് ഒന്നര വയസ്സുള്ള ആൺകുഞ്ഞിനെയാണ്. ഒരു ഭിക്ഷക്കാരിയുടെ മകനെ തട്ടിയെടുത്ത ശേഷം സന്തോഷെന്ന് പേരിട്ട് ഇവർ വളർത്തി. കുഞ്ഞിനെ അതിക്രൂരമായി അഞ്ജനാബായി മർദിക്കുമായിരുന്നു. കുട്ടിയെ ഉപയോഗിച്ച് ഒട്ടേറെ ഇടങ്ങളിൽ ഇവർ മോഷണവും നടത്തി. അതിനിടെ കോലാപൂരിലെ ഒരു ക്ഷേത്രത്തിൽ വച്ചുള്ള മോഷണത്തിനിടെ സീമയെ പിടികൂടി നാട്ടുകാർ ചോദ്യം ചെയ്യാൻ ആരംഭിച്ചു. ആ സമയം നാട്ടുകാരുടെ ശ്രദ്ധ തിരിക്കുന്നതിനായി അഞ്ജന സന്തോഷിനെ ഉയരമുള്ള സ്ഥലത്തുനിന്നും താഴേക്ക് എറിഞ്ഞു. തലപൊട്ടി ചോരയൊലിപ്പിച്ച് കരയുന്ന കുഞ്ഞിനെ കണ്ട് ആളുകൾ രേണുകയെ വിട്ട് ചുറ്റും കൂടി. ഈ അവസരത്തിൽ സീമ സ്ഥലം വിട്ടു.

(Representative image by Tinnakorn jorruang/shutterstock)

കുഞ്ഞ് അബദ്ധത്തിൽ വീണതാണെന്ന് പറഞ്ഞ് അഞ്ജനാബായി ഓടിയെത്തി സന്തോഷിനെ കൂട്ടിക്കൊണ്ടുപോയി. അന്നുതന്നെ സമീപ സ്ഥലങ്ങളിലും ഇവർ മോഷണം നടത്തി. തലയിൽ ഉണങ്ങാത്ത മുറിവുമായി സന്തോഷ് ഉച്ചത്തിൽ നിലവിളിക്കാൻ ആരംഭിച്ചതോടെ കുഞ്ഞിനെ ഒഴിവാക്കുന്നതാണ് ബുദ്ധിയെന്ന് അമ്മയ്ക്കും മക്കൾക്കും തോന്നി. ജീവനോടെ ഉപേക്ഷിച്ചാൽ പിടിക്കപ്പെടുമെന്ന് ഭയന്ന് അഞ്ജനാബായി സന്തോഷിനെ ഇരുമ്പുവടി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി റിക്ഷയുടെ അടിയിൽ ഉപേക്ഷിച്ചു. ഈ സമയം സഹോദരികൾ വടാപാവ് കഴിച്ച് അമ്മയുടെ ക്രൂരത ആസ്വദിക്കുകയായിരുന്നു. കുഞ്ഞിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നതായും ശരീരത്തിൽ ക്രൂരമായ പീഡനങ്ങൾ ഏറ്റിരുന്നുവെന്നും കണ്ടെത്തി.

∙ക്രൂരതയുടെ ആറ് വർഷങ്ങൾ

1990ൽ സന്തോഷിൽ തുടക്കമിട്ട കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകലുകളും കൊലപ്പെടുത്തലുകളും അഞ്ജനാബായിയും രേണുകയും സീമയും 1996ൽ പിടിക്കപ്പെടുന്നതുവരെ തുടർന്നു. പലപ്പോഴും തെരുവിൽ അലഞ്ഞുതിരിയുന്ന കുട്ടികളെയാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്. അതിനാൽ പരാതിയുമായി ആരും എത്തിയില്ല. കുട്ടികളെ തേടി ഇവർ മഹാരാഷ്ട്രയിലെ വിവിധ പട്ടണങ്ങളിൽ യാത്രചെയ്തു. കോലാപൂർ, നാസിക്, പുണെ, താനെ, കല്യാൺ എന്നിവിടങ്ങളിൽ നിന്നെല്ലാം കുഞ്ഞുങ്ങളെ മോഷ്ടിച്ചു.

മോഷണത്തിനും മൃതദേഹങ്ങൾ ഒളിപ്പിക്കുന്നതിനും രേണുകയുടെ ഭർത്താവും ഇവരെ സഹായിച്ചിരുന്നു. ഇയാൾ ഓടിച്ചിരുന്ന വാഹനത്തിലാണ് കുഞ്ഞുങ്ങളെ കടത്തിയിരുന്നത്. ആദ്യമാദ്യം കുഞ്ഞുങ്ങളെ തട്ടിയെടുത്ത് മോഷണം നടത്തുമ്പോള്‍ അതീവ കരുതൽ എടുത്തിരുന്നെങ്കിലും പൊലീസ് തങ്ങളെ പിടിക്കില്ലെന്ന് താമസിയാതെ ഇവർക്ക് ഉറപ്പായി. ഇതോടെ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് പോലും ഇവർ ശീലമാക്കി. തിരക്കേറിയ ആരാധനാലയങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ആഘോഷ സ്ഥലങ്ങൾ എന്നിങ്ങനെ എല്ലായിടത്തും കുഞ്ഞുങ്ങളുമായി അവർ മോഷണം നടത്തി.

(Representative image by Roselynne/shutterstock)

∙ മൃതദേഹവുമായി തിയറ്ററിൽ

മോഷണത്തിനായി തട്ടിയെടുത്ത പെൺകുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി ബാഗിൽ ഒളിപ്പിച്ച് സിനിമ കാണാനെത്തിയ ക്രൂരതയും അമ്മയും രണ്ട് പെൺമക്കളും ചെയ്തു. കുഞ്ഞിന്റെ ശരീരം സീറ്റിനടിയിൽ ഒളിപ്പിച്ച ശേഷമാണ് ഇവർ സിനിമ കണ്ടത്. ശേഷം മൃതദേഹം സ്ത്രീകളുടെ ശുചിമുറിയിൽ ഒളിപ്പിച്ച ശേഷം മറ്റുള്ളവർക്കൊപ്പം മൂന്നുപേരും തിയറ്റർ വിട്ടിറങ്ങി. മറ്റൊരു രണ്ടുവയസ്സുകാരനെ പട്ടിണിക്കിട്ടും തല്ലിയുമാണ് കൊലപ്പെടുത്തിയത്. യഥാർഥ മാതാപിതാക്കളുടെ പേര് പറഞ്ഞതിനാണ് തട്ടിക്കൊണ്ടുവന്ന മൂന്നു വയസ്സുകാരനെ ഇവർ കൊലപ്പെടുത്തിയത്. കുഞ്ഞിനെ തലകീഴായി തൂക്കിയിട്ട ശേഷം തല ഭിത്തിയിൽ ആവർത്തിച്ച് ഇടിച്ചാണ് കൊലപ്പെടുത്തിയത്.

മൃതദേഹങ്ങൾ പല ഭാഗങ്ങളിൽനിന്നും കണ്ടെടുത്തതോടെ മഹാരാഷ്ട്ര പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനൊപ്പം കുട്ടികളെ കാണാതായതിൽ പരാതിയും ലഭിച്ചു തുടങ്ങി. പക്ഷേ എന്നിട്ടും അഞ്ജനാബായിയിലേക്കും രണ്ട് പെൺമക്കളിലേക്കും പൊലീസ് അന്വേഷണം എത്തിയില്ല. പൊലീസിന്റെ കണ്ണിൽ അപ്പോഴും അവർ പോക്കറ്റടിക്കാർ മാത്രമായിരുന്നു. നൂറ്റിഇരുപത്തഞ്ചിലേറെ പോക്കറ്റടി കേസുകളാണ് ഇവരുടെ പേരിലുണ്ടായിരുന്നത്. എന്നാൽ ഒരു പരാതിയിൽ കാര്യങ്ങൾ മാറിമറിഞ്ഞു. അത് അഞ്ജനാബായിയുടെ പ്രതികാരത്തിന്റെ ഫലം കൂടിയായിരുന്നു.

(Representative image by HTWE/shutterstock)

∙ ഭർത്താവിനോട് പ്രതികാരം, ലക്ഷ്യം കുട്ടികൾ

മോഷണവും കൊലപാതകവുമായി കഴിയുമ്പോഴും അഞ്ജനാബായിയുടെ മനസ്സിൽ രണ്ടാം ഭർത്താവ് മോഹൻ ഗാവത്തിനോട് പ്രതികാരം ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. വീണ്ടും വിവാഹം ചെയ്ത ഇയാൾക്ക് രണ്ട് പെൺകുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ഈ കുട്ടികളെ തട്ടിയെടുത്ത് കൊലപ്പെടുത്താനാണ് അഞ്ജനാബായി പദ്ധതി തയാറാക്കിയത്. ഇതിൽ മൂത്ത പെൺകുട്ടിയായ ഒൻപതു വയസ്സുള്ള ക്രാന്തിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നതിൽ ഇവർ ലക്ഷ്യം കണ്ടു. എന്നാൽ ക്രാന്തിയുടെ മാതാവ് പ്രതിഭയുടെ പരാതിയിലെ സംശയം അഞ്ജനാബായിലേക്ക് പൊലീസ് അന്വേഷണം എത്തിച്ചു. 1996 ഒക്ടോബർ 22 നാണ് പ്രതിഭ പൊലീസിൽ പരാതി നല്‍കിയത്. ഈ സംഭവത്തിന് പിന്നാലെ മൂന്നു പേരും ഒളിവിൽ പോയത് പൊലീസ് ശ്രദ്ധിച്ചു.

മലയാള മനോരമയിൽ വന്ന വാർത്ത

ഒട്ടേറെ കൊലപാതകങ്ങൾ നടത്തിയിട്ടും തങ്ങളെ പിടികൂടുന്നില്ല എന്ന ആത്മവിശ്വാസം അഞ്ജനാബായിക്കും മക്കൾക്കും ക്രാന്തിയുടെ സഹോദരിയേയും ഉടൻ കൊലപ്പെടുത്താമെന്ന ചിന്തയിലേക്ക് എത്തിച്ചു. ഇതിനായി അവർ വീണ്ടും കുട്ടിയെ തേടി ഇറങ്ങി. എന്നാൽ ഇക്കുറി മൂന്നു പേരും പൊലീസ് പിടിയിലായി. 1996 നവംബറിലാണ് അറസ്റ്റുണ്ടായത്. ക്രാന്തിയെ കൊലപ്പെടുത്തി കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ചെന്ന് സീമ സമ്മതിച്ചു. പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൂടുതൽ കുട്ടികളുടെ വസ്ത്രങ്ങളടക്കമുള്ള തെളിവുകൾ പൊലീസിന് ലഭിച്ചു. ഇതോടെ കേസ് സിഐഡി ഏറ്റെടുത്തു.

ഈ അന്വേഷണത്തിലാണ് പുണെയിലെ ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന അഞ്ജനാഭായി ഒരു ശരാശരി വീട്ടമ്മയായിരുന്നില്ലെന്ന് തെളിഞ്ഞത്. രേണുകയുടെ ഭർത്താവിനെയും പൊലീസ് അറസ്റ്റുചെയ്തു. എന്നാൽ കേസിൽ ഇയാളെ മാപ്പുസാക്ഷിയാക്കുകയാണുണ്ടായത്. പകരം അമ്മയുടേയും പെൺമക്കളുടെയും ക്രൂരതകളും മൃതദേഹം ഒളിപ്പിച്ച സ്ഥലവുമെല്ലാം ഇയാള്‍ പൊലീസിന് കാട്ടിക്കൊടുത്തു.

∙ എത്ര കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു?

1990നും 1996നും ഇടയിൽ പൊലീസ് പിടിയിലാവുന്നത് വരെയുള്ള ആറ് വർഷങ്ങളിൽ എത്ര കുഞ്ഞുങ്ങളെ അഞ്ജനാബായിയും മക്കളും തട്ടിയെടുത്തിട്ടുണ്ടാവും? ഇതിൽ എത്രപേരെ ഇവർ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചിട്ടുണ്ടാവും? ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 13 കുട്ടികളെ ഇവർ തട്ടിയെടുത്തതായും ഒൻപതുപേരെ കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ തെരുവിൽ കഴിയുന്ന ഒട്ടേറെപ്പേരുടെ കുഞ്ഞുങ്ങളെ ഇവർ തട്ടിയെടുത്തതായും പരാതിപ്പെടാൻ പോലും തയാറാകാത്തവർ ഇക്കൂട്ടത്തിലുണ്ടെന്നതും പൊലീസ് വിസ്മരിച്ചു. കുട്ടികളെ കാണ്മാനില്ലെന്ന പരാതിയുമായി ചെന്നവരെ പൊലീസ് തിരിച്ചയച്ചെന്നും ആരോപണമുയർന്നിരുന്നു.

(Representative image by Ann in the uk/shutterstock)

തട്ടിയെടുത്ത കുഞ്ഞുങ്ങളുമായി അധികനാൾ അഞ്ജനാബായിയും മക്കളും കഴിഞ്ഞിരുന്നില്ല. ആറ് വർഷത്തോളം മോഷണത്തിന് ഈ മാതൃക ഇവർ പിന്തുടരുകയും ചെയ്തു. ഇത് രണ്ടും ചേർത്തുവായിക്കുമ്പോൾ, കൂടുതൽ കുഞ്ഞുങ്ങൾ അപായപ്പെടാനുള്ള സാധ്യതയുണ്ടെന്ന നിഗമനത്തിലേക്കും പൊലീസെത്തി. അതിനാൽത്തന്നെ ഇപ്പോഴും പലരും വിശ്വസിക്കുന്നത് നാൽപ്പതോളം കുഞ്ഞുങ്ങളെങ്കിലും ഇവരുടെ ചതിയിൽപ്പെട്ടിരിക്കാമെന്നാണ്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽനിന്നും ഇവർ കുട്ടികളെ കടത്തിയിരുന്നതായും കണ്ടെത്തിയിരുന്നു.

∙ ‘ഇവരുടെ മനസ്സ് മാറില്ല’

അന്വേഷണത്തിൽ വ്യക്തമായ തെളിവുകൾ കണ്ടെത്തിയ 13 തട്ടിക്കൊണ്ടുപോകൽ കേസുകളിലും ഒൻപത് കൊലപാതക കേസുകളിലുമാണ് അഞ്ജനാബായിയേയും മക്കളേയും പൊലീസ് പ്രതിചേർത്തത്. മൂവർ സംഘം ആദ്യം കൊലപ്പെടുത്തിയ സന്തോഷിന് പുറമേ മീന, രാജൻ, ശ്രദ്ധ, ഗൗരി, സ്വപ്‌നിൽ, പങ്കജ്, അഞ്ജലി, ബണ്ടി, സ്വാതി, ഗുഡ്ഡു തുടങ്ങിയ കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയതായി കണ്ടെത്തിയത്. കോളിളക്കമുണ്ടായ കേസിൽ ഒന്നിലധികം പൊലീസ് സംഘങ്ങൾ തെളിവുകൾ ശേഖരിക്കുന്നതിനായി രൂപീകരിച്ചായിരുന്നു അന്വേഷണം. പിന്നീട് കേസുകൾ കൂട്ടിച്ചേർത്ത് കോലാപൂരിലെ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കോലാപൂർ ജില്ലയിലാണ് അഞ്ചോളം കുട്ടികളുടെ മൃതദേഹം പ്രതികൾ ഒളിപ്പിച്ചത്.

ജെയിൻ എം. ഡേവിഡ് ∙ മനോരമ

എന്നാൽ വിചാരണ ആരംഭിക്കുന്നതിന് മുൻപ, അന്‍പതാമത്തെ വയസ്സിൽ അഞ്ജനാബായി മരണപ്പെട്ടു. അറസ്റ്റിലാകുമ്പോൾ രേണുകയ്ക്ക് നാല് കുട്ടികളുണ്ടായിരുന്നു. ഇളയ സഹോദരി സീമ അവിവാഹിതയും. 156 സാക്ഷികളെയാണ് കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയത്. പൊലീസ് മാപ്പുസാക്ഷിയാക്കിയ രേണുകയുടെ ഭർത്താവ് കിരൺ ഷിൻഡെയെ കോടതി വെറുതെ വിട്ടു. 2001ൽ കേസിൽ സെഷൻസ് കോടതി വിധിപറഞ്ഞു. പ്രോസിക്യൂഷൻ ആരോപിച്ച ഒൻപത് കൊലപാതക കേസുകളിൽ ആറെണ്ണത്തിലാണ് കോടതി സഹോദരിമാരെ കുറ്റക്കാരായി കണ്ടെത്തിയത്. പ്രതീക്ഷിച്ചപോലെ സഹോദരിമാർക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. ഇതോടെ സ്വതന്ത്ര ഇന്ത്യയിൽ സ്ത്രീ കുറ്റവാളിക്കെതിരെയുള്ള ആദ്യത്തെ വധശിക്ഷയായും ഇതുമാറി. ശിക്ഷ വിധിക്കുമ്പോൾ കോടതി വളപ്പിൽ മൂവായിരത്തിലധികം പേരാണ് തടിച്ചുകൂടിയത്.

ഗവിത്ത് സഹോദരിമാരുടെ ജീവിതം ആസ്പദമാക്കി നിർമിച്ച പോഷം പായെന്ന സിനിമയിലെ രംഗം (image credit: zee5)

സെഷൻസ് കോടതിയുടെ വിധി 2006ൽ ബോംബെ ഹൈക്കോടതിയും ശരിവച്ചു. ഹൈക്കോടതിയിലേക്ക് കേസ് എത്തിയപ്പോൾ അഞ്ച് കൊലപാതക കേസുകളിൽ മാത്രമാണ് സഹോദരിമാരെ കുറ്റവാളികളായി കണ്ടെത്തിയതെന്നതും ശ്രദ്ധേയം. രാജയെ കൊലപ്പെടുത്തിയെന്ന കുറ്റമാണ് മേൽക്കോടതി ഒഴിവാക്കിയത്. സുപ്രീംകോടതിൽ അപ്പീലുമായി പോയെങ്കിലും അവിടെയും സഹോദരിമാർക്ക് അനുകൂല വിധി ലഭിച്ചില്ല. 2006 ഓഗസ്റ്റ് 31ന് ബോംബെ ഹൈക്കോടതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. ‘ഈ കുറ്റവാളികളുടെ മനസ്സു മാറാൻ സാധ്യതയില്ല, സമൂഹത്തിന് ഒരു ഭീഷണിയായി തുടരും’ എന്നാണ് വധശിക്ഷ ശരിവയ്ക്കുമ്പോൾ സുപ്രീം കോടതി നിരീക്ഷിച്ചത്. ജസ്റ്റിസുമാരായ കെ.ജി. ബാലകൃഷ്ണനും ജി.പി. മാത്തൂരും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മേല്‍ക്കോടതിയും വധശിക്ഷ ശരിവച്ചതോടെ സഹോദരിമാർ ഇന്ത്യൻ രാഷ്ട്രപതിക്ക് വെവ്വേറെ ദയാഹർജികൾ സമർപ്പിച്ചു. 2008ലും 2009ലും ദയാഹർജികൾ സമർപ്പിച്ച ഇവരുടെ ഹർജി അഞ്ചുവർഷത്തിനു ശേഷമാണ് രാഷ്ട്രപതി പരിഗണിച്ചത്. 2014ൽ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി രണ്ട് അപേക്ഷകളും തള്ളി. ഇതോടെ സ്വതന്ത്ര ഇന്ത്യയിൽ സ്ത്രീക്കെതിരെ ആദ്യം വിധിച്ച വധശിക്ഷ ഉടൻ നടപ്പിലാക്കുമെന്ന പ്രതീതിയുണ്ടായി. പക്ഷേ 2022ൽ ബോംബെ ഹൈക്കോടതി സഹോദരിമാരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. ദയാഹർജി പരിഗണിക്കാൻ നീണ്ട കാലയളവുണ്ടായതും സംസ്ഥാനം ശിക്ഷ നടപ്പിലാക്കുന്നതിൽ അനാസ്ഥ കാട്ടിയതും കോടതി ചൂണ്ടിക്കാട്ടി. മരണഭീതിയുമായി ഇത്രയും വർഷം സഹോദരിമാര്‍ ജയിയിൽ കഴിയേണ്ടിവന്ന അവസ്ഥ കൂടി പരിഗണിച്ചാണ് കോടതി ശിക്ഷ ലഘൂകരിച്ചത്. ജീവിതകാലം മുഴുവൻ സഹോദരിമാർ ജയിലിൽ കഴിയണമെന്നും വിധിന്യായത്തിൽ പറയുന്നു.

ഗവിത്ത് സഹോദരിമാരുടെ ജീവിതം ആസ്പദമാക്കി നിർമിച്ച പോഷം പായെന്ന സിനിമയിലെ രംഗം (image credit: zee5)

സുന്ദരമായ ദാമ്പത്യം പ്രതീക്ഷിച്ച് വീടുവിട്ട് ഇറങ്ങിവന്ന യുവതിയെ സാഹചര്യങ്ങളാണ് കുറ്റവാളിയാക്കി മാറ്റിയത്. ഒരു സാധാരണ വീട്ടമ്മ പക്ഷേ സ്വന്തം മക്കളെയും തെറ്റിന്റെ വഴിയിൽ നടത്തിച്ചത് മാപ്പ് അർഹിക്കാത്ത കുറ്റവുമായി മാറി. മോഷണമെന്ന ചെറിയ കുറ്റത്തെ കൊലപാതകമെന്ന വലിയ കുറ്റം കൊണ്ടു മറച്ച അമ്മയ്ക്ക് മരണം നേരത്തേ ശിക്ഷ നൽകിയപ്പോൾ അനന്തമായ ജയിൽ ശിക്ഷയാണ് സഹോദരിമാർക്ക് ബാക്കിയാവുന്നത്.

English Summary:

Mother of Crime: The Shocking Story of Anjanabai and her Daughters

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT