വിഷാദരോഗം, ആത്മഹത്യ... ബ്രിട്ടിഷുകാർ തോറ്റു വിറച്ച മഴ; ഖാസിക്കുന്നിനെ ഭീതിയിൽ ആഴ്ത്തിയ ഹാരിയുടെ പ്രേതം
വൻതോതിൽ കൽക്കരി – പാറ ഖനനം നടക്കുന്ന പ്രദേശമായി മേഘാലയയിലെ ഖാസിക്കുന്നുകൾ മാറിയിട്ട് വർഷങ്ങളായി. റാറ്റ് ഹോൾ എന്ന നാടൻ വിദ്യ ഉപയോഗിച്ച് മല തുരന്ന് അകത്തേക്ക് നുഴഞ്ഞുകയറി കൽക്കരി മാന്തിയെടുക്കുന്ന ഈ വിദ്യ പാരിസ്ഥിതിക സന്തുലത്തിനു ദോഷമാണെന്നു മനസ്സിലാക്കിയ ഹരിത ട്രൈബ്യൂണൽ 2014ൽ ഇത് നിരോധിച്ചു. എന്നാലും ഗ്രാമങ്ങളിൽ ഇപ്പോഴും ഇത്തരം ഖനനം നടക്കുന്നു. അത് ചിറാപുഞ്ചിയുടെ ഭൂഘടനയെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. ഇതേ റാറ്റ് ഹോൾ വിദ്യ സിൽക്കാര്യയിലെ ടണലിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഉപയോഗിച്ചു എന്നതു മറ്റൊരു കാര്യം. ജാർഖണ്ഡിലെ കൽക്കരി അടരുകൾ കട്ടിയുള്ളതാണെങ്കിൽ മേഘാലയയിലേത് ദുർബലമാണ്. പലപ്പോഴും ഇതിൽ കയറുന്ന ആളുകൾ കൽക്കരി അടർന്നു വീണ് മരിക്കുന്നത് പതിവായതിനാലാണ് കോടതി ഇതു നിരോധിച്ചത്. എന്നിട്ടും 2018ൽ 15 പേർ മരിച്ച കാര്യം ഗ്രാമീണർ ഇപ്പോഴും ഞെട്ടലോടെ ഓർമിക്കുന്നു.
വൻതോതിൽ കൽക്കരി – പാറ ഖനനം നടക്കുന്ന പ്രദേശമായി മേഘാലയയിലെ ഖാസിക്കുന്നുകൾ മാറിയിട്ട് വർഷങ്ങളായി. റാറ്റ് ഹോൾ എന്ന നാടൻ വിദ്യ ഉപയോഗിച്ച് മല തുരന്ന് അകത്തേക്ക് നുഴഞ്ഞുകയറി കൽക്കരി മാന്തിയെടുക്കുന്ന ഈ വിദ്യ പാരിസ്ഥിതിക സന്തുലത്തിനു ദോഷമാണെന്നു മനസ്സിലാക്കിയ ഹരിത ട്രൈബ്യൂണൽ 2014ൽ ഇത് നിരോധിച്ചു. എന്നാലും ഗ്രാമങ്ങളിൽ ഇപ്പോഴും ഇത്തരം ഖനനം നടക്കുന്നു. അത് ചിറാപുഞ്ചിയുടെ ഭൂഘടനയെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. ഇതേ റാറ്റ് ഹോൾ വിദ്യ സിൽക്കാര്യയിലെ ടണലിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഉപയോഗിച്ചു എന്നതു മറ്റൊരു കാര്യം. ജാർഖണ്ഡിലെ കൽക്കരി അടരുകൾ കട്ടിയുള്ളതാണെങ്കിൽ മേഘാലയയിലേത് ദുർബലമാണ്. പലപ്പോഴും ഇതിൽ കയറുന്ന ആളുകൾ കൽക്കരി അടർന്നു വീണ് മരിക്കുന്നത് പതിവായതിനാലാണ് കോടതി ഇതു നിരോധിച്ചത്. എന്നിട്ടും 2018ൽ 15 പേർ മരിച്ച കാര്യം ഗ്രാമീണർ ഇപ്പോഴും ഞെട്ടലോടെ ഓർമിക്കുന്നു.
വൻതോതിൽ കൽക്കരി – പാറ ഖനനം നടക്കുന്ന പ്രദേശമായി മേഘാലയയിലെ ഖാസിക്കുന്നുകൾ മാറിയിട്ട് വർഷങ്ങളായി. റാറ്റ് ഹോൾ എന്ന നാടൻ വിദ്യ ഉപയോഗിച്ച് മല തുരന്ന് അകത്തേക്ക് നുഴഞ്ഞുകയറി കൽക്കരി മാന്തിയെടുക്കുന്ന ഈ വിദ്യ പാരിസ്ഥിതിക സന്തുലത്തിനു ദോഷമാണെന്നു മനസ്സിലാക്കിയ ഹരിത ട്രൈബ്യൂണൽ 2014ൽ ഇത് നിരോധിച്ചു. എന്നാലും ഗ്രാമങ്ങളിൽ ഇപ്പോഴും ഇത്തരം ഖനനം നടക്കുന്നു. അത് ചിറാപുഞ്ചിയുടെ ഭൂഘടനയെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. ഇതേ റാറ്റ് ഹോൾ വിദ്യ സിൽക്കാര്യയിലെ ടണലിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഉപയോഗിച്ചു എന്നതു മറ്റൊരു കാര്യം. ജാർഖണ്ഡിലെ കൽക്കരി അടരുകൾ കട്ടിയുള്ളതാണെങ്കിൽ മേഘാലയയിലേത് ദുർബലമാണ്. പലപ്പോഴും ഇതിൽ കയറുന്ന ആളുകൾ കൽക്കരി അടർന്നു വീണ് മരിക്കുന്നത് പതിവായതിനാലാണ് കോടതി ഇതു നിരോധിച്ചത്. എന്നിട്ടും 2018ൽ 15 പേർ മരിച്ച കാര്യം ഗ്രാമീണർ ഇപ്പോഴും ഞെട്ടലോടെ ഓർമിക്കുന്നു.
വൻതോതിൽ കൽക്കരി – പാറ ഖനനം നടക്കുന്ന പ്രദേശമായി മേഘാലയയിലെ ഖാസിക്കുന്നുകൾ മാറിയിട്ട് വർഷങ്ങളായി. റാറ്റ് ഹോൾ എന്ന നാടൻ വിദ്യ ഉപയോഗിച്ച് മല തുരന്ന് അകത്തേക്ക് നുഴഞ്ഞുകയറി കൽക്കരി മാന്തിയെടുക്കുന്ന ഈ വിദ്യ പാരിസ്ഥിതിക സന്തുലത്തിനു ദോഷമാണെന്നു മനസ്സിലാക്കിയ ഹരിത ട്രൈബ്യൂണൽ 2014ൽ ഇത് നിരോധിച്ചു. എന്നാലും ഗ്രാമങ്ങളിൽ ഇപ്പോഴും ഇത്തരം ഖനനം നടക്കുന്നു. അത് ചിറാപുഞ്ചിയുടെ ഭൂഘടനയെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു.
ഇതേ റാറ്റ് ഹോൾ വിദ്യ സിൽക്കാര്യയിലെ ടണലിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഉപയോഗിച്ചു എന്നതു മറ്റൊരു കാര്യം. ജാർഖണ്ഡിലെ കൽക്കരി അടരുകൾ കട്ടിയുള്ളതാണെങ്കിൽ മേഘാലയയിലേത് ദുർബലമാണ്. പലപ്പോഴും ഇതിൽ കയറുന്ന ആളുകൾ കൽക്കരി അടർന്നു വീണ് മരിക്കുന്നത് പതിവായതിനാലാണ് കോടതി ഇതു നിരോധിച്ചത്. എന്നിട്ടും 2018ൽ 15 പേർ മരിച്ച കാര്യം ഗ്രാമീണർ ഇപ്പോഴും ഞെട്ടലോടെ ഓർമിക്കുന്നു.
∙ ചിറാപുഞ്ചി ഇനിയില്ല; പകരം സോഹ്റ
ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിനു 150 വയസ്സ് തികയാൻ പോകുന്ന വേളയിൽ പേരുമാറ്റത്തിന് ഒരുങ്ങി മഴയുടെ ലോക തലസ്ഥാനം. മഴയിൽ ലോക റെക്കോഡ് സൃഷ്ടിച്ച ചിറാപുഞ്ചിയുടെ പേര് ഇനി മുതൽ സോഹ്റ എന്നായിരിക്കും. സോഹ്റ എന്നാൽ ഖാസി ഭാഷയിൽ മണ്ണ് എന്നർഥം. മഴയുടെ അളവിൽ നേരിയ കുറവുണ്ടെങ്കിലും തണുപ്പ് കുറഞ്ഞ് ഉഷ്ണ ദിനങ്ങളുടെ എണ്ണം വർധിക്കുന്നു എന്നതാണ് ഊട്ടിയും ഷിംലയും മൂന്നാറും പോലെ ചിറാപുഞ്ചിയും (സോഹ്റ) നേരിടുന്ന പ്രശ്നം. പുലരിമഞ്ഞും രാത്രി കനത്ത കോടമഞ്ഞും ഖാസിക്കുന്നുകളുടെ ഭാഗമായ ഈ മലനിരകളെ പൊതിയുമെങ്കിലും കുളിരും ശൈത്യവും നൂൽ മഴയും അകലുകയാണെന്ന് മേഘാലയ തലസ്ഥാനമായ ഷില്ലോങിലെ ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം മേധാവി താങ്ജാ ലാൽ പറയുന്നു.
∙ ബംഗ്ലദേശിനും കുടയായി ഡോപ്ലർ റഡാർ
ബ്രിട്ടിഷുകാരുടെ കാലം മുതലേ ഇവിടെ മഴയുടെ അളവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും 1973 മുതലാണ് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) ഇവിടെ ഔദ്യോഗിക നിരീക്ഷണം ആരംഭിക്കുന്നത്. സോഹ്റയിലെ മഴയളവിന്റെ ജൂബിലി വർഷം കൂടിയാണ് ഇത്. കാലാവസ്ഥാ കേന്ദ്രത്തിന്റെ 150–ാം വാർഷികത്തോട് അനുബന്ധിച്ച് ചിറാപുഞ്ചി – സോഹ്റ മഴയളവിന്റെ നാൾവഴിയും രേഖപ്പെടുത്തുന്ന ജോലി പുരോഗമിക്കുകയാണ്. 2018 വരെ മഴയും ചൂടും കാറ്റും അന്തരീക്ഷ മർദവും മാത്രമാണ് അളന്നിരുന്നതെന്ന് സോഹ്റയില ഐഎംഡി ഓഫിസർ ഇൻ– ചാർജ് എം.ഡി ശേഷൻ അൻസാരി പറയുന്നു.
ഇപ്പോൾ കോടികൾ മുടക്കി ഡോപ്ലർ റഡാർ സ്ഥാപിച്ചതോടെ ഇന്ത്യ – ബംഗ്ലദേശ് അതിർത്തിയിലെ സോഹ്റ ഗ്രാമം ചുറ്റുപാടുമുള്ള ഏകദേശം 250 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ എല്ലാ അന്തരീക്ഷ മാറ്റങ്ങളും തൽസമയം രേഖപ്പെടുത്തുന്നു. ഇത് ന്യൂഡൽഹി ലോധി റോഡിലുള്ള കാലാവസ്ഥാ കേന്ദ്രത്തിൽ വിശകലനം ചെയ്ത് വേണ്ട കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്നു. ലോക കാലാവസ്ഥാ സംഘടനയുടെ (WMO) ഭാഗമായതിനാൽ അയൽരാജ്യമായ ബംഗ്ലാദേശിനും ഈ നിരീക്ഷണ വിവരങ്ങൾ കൈമാറും. ഇന്ത്യൻ മഹാസമുദ്രത്തിനു ചുറ്റുമുള്ള ഏകദേശം 13 അയൽ രാജ്യങ്ങളുമായി കൈകോർത്തുള്ള നിരീക്ഷണ സംവിധാനമാണ് റഡാർ. ഇന്ത്യ ഇതിനു നിർണായക നേതൃത്വം നൽകുന്നു.
∙ ഇത്രയും മഴ ഇല്ലായിരുന്നെങ്കിൽ ചിറാപുഞ്ചി കൂടുതൽ സുന്ദരമായേനെ!
കേരളത്തിന്റെ ഏകദേശം 60% മാത്രം വിസ്തൃതിയുള്ള (22,429 ചതുരശ്ര കിലോമീറ്റർ) മേഘാലയയിലെ മിക്ക നദികളും വേനലിൽ വറ്റിപ്പോകുന്നു. മത്സ്യസമ്പത്ത് തീരെയില്ലാതായി. അസഹ്യമായ മഴ കാരണം വന്യജീവികൾ പണ്ടേ ഇവിടം വിട്ടു. മനുഷ്യരും നാടു വിടുന്ന പ്രവണതയ്ക്ക് ചെറിയ തോതിൽ ചിറാപുഞ്ചിയിൽ തുടക്കമിട്ടിട്ടുണ്ട്. ഇത്രയും മഴ ഇല്ലായിരുന്നെങ്കിൽ ചിറാപുഞ്ചി കുറച്ചുകൂടി മനോഹരമായിരുന്നേനേ എന്ന് ഭൗമഗവേഷകനായ തോമസ് ഓൾദാം തന്റെ റിപ്പോർട്ടിൽ പറയുന്നതായി ബിനു കെ. ജോൺ തന്റെ പ്രശസ്തമായ ചിറാപുഞ്ചി യാത്രാനുഭവത്തിൽ പറയുന്നു.
∙ ഹാരി ഇംഗ്ലിസ്: ചുണ്ണാമ്പു പാറയിൽ ഭീതി വിതച്ച അധോലോക നായകൻ
ഗുവാഹത്തിയിൽ നിന്നു ഷില്ലോങ് വഴി ചിറാപുഞ്ചിയിലേക്കുള്ള വഴിയിൽ അസം താഴ്‌വരയിൽ നിന്നു മലകയറി വരുന്ന മണ്ണുമാന്തികളും ടിപ്പർ ലോറികളും. ലോകത്തിലെ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന പ്രദേശത്തിന് കുടയൊരുക്കാനാണെന്നു കരുതിയെങ്കിൽ തെറ്റി. കൽക്കരിക്ക് പുറമേ മൈക്ക കലർന്ന മണൽ, ചുണ്ണാമ്പ് എന്നിവയും ഇവിടെ നിന്നു ഖനനം ചെയ്യുന്നു. ബ്രിട്ടിഷുകാരനായ ഹാരി ഇംഗ്ലിസ് ആയിരുന്നു 1830കളില്‍ ഇതിന് നേതൃത്വം നൽകിയിരുന്നത്. ഇന്നും ചിറാപുഞ്ചിയിലെ പഴമക്കാരുടെ ഓർമകളിലെ പേടിസ്വപ്നമാണ് ഹാരി. ചുണ്ണാമ്പുകല്ലിന്റെ വിപണിസാധ്യത കണ്ട് മല കയറിയ ഹാരി നിഷ്കരുണമാണ് മല അടർത്തിയത്. മരിച്ചിട്ടും മൃതദേഹം വീട്ടിൽ ഗ്ലാസിട്ട് സൂക്ഷിച്ച് തദ്ദേശീയരെ ഭയപ്പെടുത്തി ഭാര്യ റാല സോഫി. തന്നെ അനുസരിച്ചില്ലെങ്കിൽ ഹാരി പ്രേതമായി വരുമെന്നായിരുന്നു റാലയുടെ ഭീഷണി. ഗ്രാമീണർ അത് വിശ്വസിക്കുകയും ചെയ്തു. പിന്നീട് റാലയുടെ നേതൃത്വത്തിൽ ചുണ്ടാമ്പു മടകൾ ഒരു ദാക്ഷിണ്യവുമില്ലാതെ വെട്ടിവിറ്റു കൊണ്ടേയിരുന്നു. ചിറാപുഞ്ചിയിലേക്കു കയറി വരുന്ന ടിപ്പറുകൾ ഇന്നും ഹാരിയുടെ പാരമ്പര്യം തുടരുന്നു.
∙ ചിറകടിയറ്റ് ചിറാപുഞ്ചി
ശുദ്ധവായുവിന്റെയും ശുദ്ധജലത്തിന്റെയും തലസ്ഥാനമെന്ന പദവി മേഘാലയത്തിന് എന്നതുപോലെ കേരളത്തിനും നഷ്ടമാകുന്ന കാലമാണിത്. കണ്ണിൽപ്പെടാനാവാത്ത വിധം സാവധാനമാണ് മാറ്റം. ഉമിയം നദിയെയും തടാകത്തെയും മാലിന്യ മുക്തമാക്കണമെന്ന കേസിൽ കോടതി പറഞ്ഞത് ഏതാനും പേർക്ക് തൊഴിൽ കിട്ടും എന്ന പേരിൽ മേഘാലയത്തിന്റെ പ്രകൃതി സന്തുലനം തകർക്കരുതെന്നാണ്.
റിയംസി എന്ന കെണി വച്ചും അമ്പും വില്ലും എയ്തും പക്ഷികളെ കുരുക്കി തുടങ്ങിയതോടെ ചിറാപുഞ്ചിക്ക് ‘പണി’ കിട്ടി. ഖാസി കുന്നിൽ മാത്രം മുട്ടിയിടുന്ന കുരുവി ഇന്ന് എണ്ണത്തിൽ കുറഞ്ഞു. ചിറാപുഞ്ചിയിൽ മാത്രം കാണപ്പെടുന്ന 200ൽ ഏറെ പക്ഷി വർഗങ്ങൾ ഉണ്ടെന്നാണ് ധാരണ. എന്നാല്‍, ഇവയിൽ പലതും ഇന്ന് മൺമറഞ്ഞുകൊണ്ടിരിക്കുകയാണ്. കൃത്യമായ പഠനവും നിരീക്ഷണവുമില്ലാത്തതിനാൽ പ്രകൃതിയിലെ മാറ്റം പുറംലോകം അറിയുന്നുപോലുമില്ല.
പൊതുജനാരോഗ്യ വിഭാഗമാണ് ഇന്നും മേഘാലയത്തിലെ ജല അതോറിറ്റി. കേരളത്തിലും ആദ്യകാലത്ത് പിഎച്ച്സി വിഭാഗമായിരുന്നു ജലം ശുദ്ധീകരിച്ച് വിതരണം ചെയ്തിരുന്നത്. 40 മുതൽ 70 ലീറ്റർ വരെ വെള്ളമാണ് ഒരാൾക്ക് ഒരു ദിവസം ലഭിക്കേണ്ട ആളോഹരിജലം. ഖാസിക്കുന്നുകളിലെ ഖനനം ചെയ്ത് ഉപേക്ഷിച്ച പൊത്തുകളിൽ നിന്ന് അമ്ലത്വം ഊർന്നിറങ്ങി ചുണ്ണാമ്പുഗുഹകളെ ദുർബലാക്കുന്നതായി ഷില്ലോങ് നോർത്ത് ഈസ്റ്റ് ഹിൽ സർവകലാശാലാ പഠനം പറയുന്നു. ഒരു ഗ്രാമത്തിൽ 10 കുളമെങ്കിലും ഉണ്ട്. പക്ഷെ 43% ജലസ്രോതസ്സുകളും മലിനമാണ്. മത്സ്യസമ്പത്തും കുറവ്.
70–77 % വരെ വനഭൂമി എന്നു കേട്ട് കാടു കാണാൻ വരുന്ന സഞ്ചാരികളെ നോക്കി ചിറാപുഞ്ചി ചിരിക്കുകയാണ്. ഭൂമിയുണ്ടെങ്കിലും വനം തീരെയില്ല. കുരങ്ങിനെപ്പോലും കാണാനുമില്ല. ആകെ കേൾക്കാവുന്നത് അരുവികളോടു ചേർന്ന് മീട്ടിപ്പാടുന്ന ചീവീടുകളുടെ സ്വരം മാത്രം.
∙ മണ്ണെടുപ്പിനു മറയായ ആദിവാസി വനാവകാശം
ഭരണ ഘടന 6–ാം ഖണ്ഡമനുസരിച്ച് ആദിമ ഗോത്രവംശജർക്ക് ഭൂമിക്കുമേലുള്ള അവകാശം ഉറപ്പു വരുത്തുന്ന ഭരണസംവിധാനമാണ് ഇവിടെയുള്ളത്. ഇതിൻ പ്രകാരം ഭൂമി തുരന്ന് ഖനനം ചെയ്യാമെന്ന സ്ഥിതി വന്നതോടെ നദികൾ അമ്ലവാഹിനികളായി മാറി. ഗന്ധകച്ചുവപ്പു കലർന്ന് കരളുകലങ്ങിയ ഭൂമി ബംഗ്ലദേശ് താഴ്‌വരയിലേക്ക് ഒഴുകി എക്കൽ സൃഷ്ടിക്കുന്നു. ഖനനനിരോധനത്തെ എതിർക്കുന്ന ആദിമ ജനങ്ങളും രാഷ്ട്രീയ പാർട്ടികളുമാണ് മേഘാലയത്തിലേത്. 700 ക്രിമിനൽ കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. നാഷനൽ പീപ്പിൾസ് അലയൻസ്, മേഘാലയ ഡെമോക്രാറ്റിക് അലയൻസ് എന്നീ പാർട്ടികൾ ഖനനം പുനരാരംഭിക്കണം എന്ന വാദത്തിലാണ്.
∙ പി.കെ.ദാസ് അന്നു കണ്ടു; ഹരിതാഭമായ ചിറാപുഞ്ചി
മൺസൂൺ എന്ന ആധികാരിക പുസ്തകത്തിന്റെ രചയിതാവും കാലാവസ്ഥാ ശാസ്ത്രജ്ഞനുമായ പി.കെ. ദാസ് 1952ൽ സന്ദർശിക്കുമ്പോൾ നിറയെ പച്ചപ്പായിരുന്ന ചിറാപുഞ്ചി, ഏറ്റവും അവസാനം അദ്ദേഹം സന്ദർശിക്കുമ്പോൾ ഊഷരമായ പുൽമേടായി മാറിയ കാര്യവും ബിനു കെ.ജോൺ തന്റെ പുസ്തകത്തിൽ വിവരിക്കുന്നു. മഴ കനത്താൽ മേൽമണ്ണ് നഷ്ടപ്പെട്ട് നാടിന്റെ ഹരിതാഭ കെട്ടുപോകും. അല്ലെങ്കിൽ കെട്ടിനിർത്താൻ ചങ്കുറപ്പുള്ള കർഷകർ വേണം. മലയിടിച്ചും പാടം നികത്തിയും പെട്ടെന്ന് സമ്പന്നരാൻ ശ്രമിക്കുന്ന ജനത പ്രകൃതിക്കു മുന്നിൽ പരാജിതരാകും. ചിറാപുഞ്ചിയിൽ ഇന്ന് കൃഷി അസാധ്യമാണ്. മഴമറയിട്ടോ മറ്റോ കൃഷി ചെയ്യാനും മറ്റുമുള്ള ഉത്സാഹമൊന്നും ജനങ്ങൾക്കില്ല. മഴ അവരെ മടിയന്മാരാക്കിയെന്നു തോന്നുന്നു.
∙ ബ്രിട്ടിഷ് സൈന്യത്തെ തോൽപ്പിച്ച മഴ; റബർ വേരിലെ പാലം
1757 ലെ പ്ലാസി യുദ്ധത്തിൽ ബംഗാൾ നവാബിനെ തോൽപ്പിച്ച് കൊൽക്കത്തയിൽ തുടക്കമിട്ട ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വളർച്ചാ വഴിയിൽ മഴ പ്രതിരോധമുയർത്തിയ ഒരേ ഒരു ഭൂമികയാണ് ചിറാപുഞ്ചി. ബ്രിട്ടിഷ് ഏജന്റായിരുന്ന ഡേവിഡ് സ്കോട്ടിന് ജയന്തിയ–ഖാസി കുന്നുകൾ വഴി സൈന്യത്തെ കൊണ്ടുപോയി ബർമയുടെ മുന്നേറ്റം ചെറുക്കാൻ അനുമതി നിഷേധിച്ച ജയന്തിയ രാജാവ് തിരോത് സിങിനെതിരായ ബ്രിട്ടിഷുകാരുടെ പടനീക്കം തോറ്റതിനു പിന്നിൽ കനത്ത മഴ ഉയർത്തിയ വെല്ലുവിളിയായിരുന്നു. 1833ൽ ഖാസി പ്രദേശം കീഴടക്കി തിരോതിനെ ധാക്കയിലേക്കു നാടു കടത്തിയ ബ്രിട്ടിഷുകാർ ചിറാപുഞ്ചി തലസ്ഥാനമാക്കി ഭരണം ആരംഭിച്ചെങ്കിലും അതിഭീകരമായ മഴ ചിറാപുഞ്ചി വിട്ട് പോകാൻ അവരെ പ്രേരിപ്പിച്ചു.
മൂടിക്കെട്ടിയ അന്തരീക്ഷം സൈനികരെ വിഷാദരോഗികളാക്കി. പലരും മദ്യത്തിൽ അഭയം തേടി. ചിലർ ജീവനൊടുക്കി. ഉണങ്ങാത്ത തുണിയിലും പുസ്തകങ്ങളിലും നിന്ന് നനവിന്റെ പൂപ്പൽഗന്ധം വമിച്ചു. ഫർണിച്ചറിലെ ആണിയും മറ്റും എപ്പോഴും തുരുമ്പിച്ചിരിക്കും. ഭക്ഷണ സാധനങ്ങളിൽ പൂപ്പൽ കെട്ടി നിൽക്കും. 1864 ൽ ബ്രിട്ടിഷുകാർ മഴയ്ക്കു മുമ്പിൽ തലകുനിച്ചു. തലസ്ഥാനം ഷില്ലോങിലേക്കു മാറ്റി. ഒരുപക്ഷേ, ഇന്ത്യാ ചരിത്രത്തിലെ ആദ്യ ബ്രിട്ടിഷ് പിന്മാറ്റം. ഡേവിഡ് സ്കോട്ടിന്റെ സ്മാരകശില ഇന്നും ഇവിടെയുണ്ട്. അസമിനെയും ബംഗ്ലദേശിനെയും ബന്ധിപ്പിച്ച് സ്കോട്ട് അന്നു വെട്ടിയ 100 കിമീ റോഡ് ഇന്നും സഞ്ചാരികളെ ആകർഷിക്കുന്നു.
മോപ്‌ലാങിൽ നിന്നു ഡേവിഡ് സ്കോട് ട്രയൽ എന്ന പാതയിലൂടെ നടന്നാൽ കല്ലുപാലങ്ങളും വേരുപാലങ്ങളും കാണാം. റബർമരത്തിന്റെ വേര് കുഴലിലൂടെ വളർത്തിയെടുത്ത് ഇരുകര മുട്ടിച്ചാണ് പാലമാക്കി മാറ്റിയിരിക്കുന്നത്. ഇരുമ്പ് വാർക്ക പാലങ്ങൾ തുരുമ്പെടുക്കുമ്പോൾ പ്രകൃതിയുടെ ഉത്തരം.
∙ മഴയിൽ എന്തു മൈതാനം? മഴയെ പാട്ടിനു പറഞ്ഞുവിട്ട് ഇംഗ്ലിഷ് പാട്ടിനു പിന്നാലെ
ഇറ്റാലിയൻ, വെൽഷ് മിഷനറി പാരമ്പര്യത്തിന്റെ ശേഷിപ്പായി ഇന്നും സംഗീതം മേഘാലയക്കാരുടെ ക്രൈസ്തവ സംസ്കാരത്തിന്റെ ഭാഗമാണ്. വെറുതെ പാട്ടും പാടി സായാഹ്നം ചെലവിടുന്ന ട്രൂപ്പുകൾ ഇവിടെ പതിവു കാഴ്ചയാണ്. മഴ മാറി നിൽക്കുന്ന 8 മാസവും മേഘാലയം സംഗീതം ചിറകടിക്കുന്ന കിളിക്കൂടു കൂടിയാണ്. മിഷനറിമാരുടെ ആഗമനം പ്രദേശത്തെ മാറ്റിമറിച്ചെങ്കിലും ഇംഗ്ലിഷ് വിദ്യാഭ്യാസം ശക്തിപ്പെടാൻ ഇതു കാരണമായി. മഴ കാരണം തുറസ്സായ സ്ഥലത്തെ കളിയും ചിരിയുമെല്ലാം മുങ്ങിപ്പോയ ബാല്യങ്ങളാണ് ചിറാപുഞ്ചിയിലേത്. കായിക രംഗവും ശുഷ്കം.
∙ താപനത്തട്ടിൽ തിളച്ച് കാലാവസ്ഥ; തീവ്രമഴ
ചിറാപുഞ്ചിയിൽ പണ്ട് തുടർച്ചയായി 6 ദിവസം വരെ മഴ ഉണ്ടായിരുന്നു. സൂര്യനെ കാണാതെ വരുന്ന ദിനങ്ങൾ. പെട്ടെന്ന് വന്ന് തകർത്തു പെയ്യുന്ന രീതിയിലേക്ക് ഇവിടെയും മഴ മാറുന്നു. ചിറാപുഞ്ചിക്ക് ഏകദേശം 10 ചതുരശ്ര കിമീ ചുറ്റളവിലേക്ക് ഇന്ന് മഴയുടെ ശക്തി ചുരുങ്ങിയിട്ടുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡം എന്ന ശരീരവും ഹിമവാൻ എന്ന തലയെടുപ്പും കൂടിച്ചേരുന്ന ആര്യാവർത്തത്തിന്റെ തോളെല്ല് എന്നാണ് ഖാസികുന്ന് എന്ന ജൈവ–ഭൗമമേഖലയെ ശാസ്ത്രം വിശേഷിപ്പിക്കുന്നത്. അർധരാത്രിയോടെ തുടങ്ങുന്ന മഴ പ്രതീക്ഷിച്ച് 19–ാം നൂറ്റാണ്ടിന്റെ പ്രേതം ഇപ്പോഴും ഇവിടെ വിറങ്ങലിച്ച് നിൽപ്പുണ്ട്. 21–ാം നൂറ്റാണ്ടിന്റെ പ്രഭാത വെയിലിന് ചൂടൊട്ടു വന്നിട്ടുമില്ല. മിഷനറിമാരും മെറ്റിരിയോളജിസ്റ്റുകളും ഇംഗ്ലിഷുകാരും ഗോത്രവംശജരുംഉൾപ്പെടുന്ന സങ്കലന സംസ്കാരമാണ് ചിറാപുഞ്ചിയുടെ പ്രത്യേകത