കഞ്ചാവ് വിലക്കി ആംസ്റ്റർഡാം, മദ്യം മുക്കിലും മൂലയിലും സുലഭമാക്കാൻ കേരളം? ആർക്കു വേണ്ടി? ‘ഓവറായാൽ’ ടൂറിസവും തിരിച്ചടി
ലോകം നിശ്ചലമായ കോവിഡ് മഹാമാരിക്കാലത്തിനു ശേഷം ടൂറിസം വീണ്ടും കുതിച്ചുകയറുകയാണ്. ലോകത്താകമാനം ടൂറിസ്റ്റുകളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് 2024ൽ കണക്കാക്കുന്നത്. സ്പെയിനിൽ മാത്രം പ്രതീക്ഷിക്കുന്നത് 4.1 കോടി ടൂറിസ്റ്റുകളെ. ടൂറിസം മേഖലയുടെ വളർച്ച രാജ്യങ്ങൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊടുക്കുന്നുണ്ടെങ്കിലും ടൂറിസ്റ്റുകൾക്കെതിരെ പ്രക്ഷോഭങ്ങളും ശക്തമാണ്. ടൂറിസ്റ്റുകൾ തങ്ങളുടെ നഗരങ്ങളെയും സ്വസ്ഥമായ ജീവിതത്തെയും നശിപ്പിക്കുന്നുവെന്നും അവരെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് യൂറോപ്യൻ രാജ്യങ്ങളിൽ പലയിടത്തും ജനം തെരുവിലിറങ്ങി. രാജ്യാന്തര തലത്തിൽ തന്നെ ഈ ‘ടൂറിസം ഫോബിയ’ കത്തിപ്പടരുകയാണ്. വെനീസ് പോലെയുള്ള നഗരങ്ങളിൽ ടൂറിസ്റ്റുകളുടെ എണ്ണം കുറയ്ക്കാൻ കർശനമായ പ്രവേശന ഫീസ് ഉൾപ്പെടെ പല നടപടികളും ഇതിനിടെ നിലവിൽ വന്നു. കേരളത്തിലും ടൂറിസ്റ്റുകളെ നിയന്ത്രിക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്താണ് യഥാർഥത്തിൽ ഈ ‘ടൂറിസം ഫോബിയ?’ ഓവർ ടൂറിസം എങ്ങനെയൊക്കെയാണ് അപകടകരമാവുന്നത്? കേരളത്തിന് ഇതിൽ നിന്ന് പഠിക്കാനുള്ളതെന്താണ്?

ലോകം നിശ്ചലമായ കോവിഡ് മഹാമാരിക്കാലത്തിനു ശേഷം ടൂറിസം വീണ്ടും കുതിച്ചുകയറുകയാണ്. ലോകത്താകമാനം ടൂറിസ്റ്റുകളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് 2024ൽ കണക്കാക്കുന്നത്. സ്പെയിനിൽ മാത്രം പ്രതീക്ഷിക്കുന്നത് 4.1 കോടി ടൂറിസ്റ്റുകളെ. ടൂറിസം മേഖലയുടെ വളർച്ച രാജ്യങ്ങൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊടുക്കുന്നുണ്ടെങ്കിലും ടൂറിസ്റ്റുകൾക്കെതിരെ പ്രക്ഷോഭങ്ങളും ശക്തമാണ്. ടൂറിസ്റ്റുകൾ തങ്ങളുടെ നഗരങ്ങളെയും സ്വസ്ഥമായ ജീവിതത്തെയും നശിപ്പിക്കുന്നുവെന്നും അവരെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് യൂറോപ്യൻ രാജ്യങ്ങളിൽ പലയിടത്തും ജനം തെരുവിലിറങ്ങി.
രാജ്യാന്തര തലത്തിൽ തന്നെ ഈ ‘ടൂറിസം ഫോബിയ’ കത്തിപ്പടരുകയാണ്. വെനീസ് പോലെയുള്ള നഗരങ്ങളിൽ ടൂറിസ്റ്റുകളുടെ എണ്ണം കുറയ്ക്കാൻ കർശനമായ പ്രവേശന ഫീസ് ഉൾപ്പെടെ പല നടപടികളും ഇതിനിടെ നിലവിൽ വന്നു. കേരളത്തിലും ടൂറിസ്റ്റുകളെ നിയന്ത്രിക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്താണ് യഥാർഥത്തിൽ ഈ ‘ടൂറിസം ഫോബിയ?’ ഓവർ ടൂറിസം എങ്ങനെയൊക്കെയാണ് അപകടകരമാവുന്നത്? കേരളത്തിന് ഇതിൽ നിന്ന് പഠിക്കാനുള്ളതെന്താണ്?
∙ ഈ രാജ്യങ്ങളിലേക്ക് പോകരുതേ...
വിനോദസഞ്ചാരത്തിന്റെ വിപണനം ഇപ്പോൾ യൂറോപ്പിൽ തിരിച്ചടിക്കുകയാണ്. 18-25 വരെ പ്രായമുള്ള യുവാക്കളെ നഗരം സന്ദർശിക്കുന്നതിൽനിന്നു വിലക്കാനായി കഴിഞ്ഞ വർഷം കോപ്പൻഹേഗനിൽ ‘സ്റ്റേ എവേ’ എന്ന പരിപാടി നടത്തിയിരുന്നു. നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ പുതിയ ഹോട്ടലുകൾ നിർമിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. ഹോട്ടലുകളിലെ രാത്രി താമസം പ്രതിവർഷം രണ്ടു കോടിക്കപ്പുറം കടക്കാൻ പാടില്ലെന്നതാണ് ആംസ്റ്റർഡാമിലെ നിയമം.
ഹോട്ടലുകളിലെ ടൂറിസ്റ്റ് നികുതി 12.5 ശതമാനം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് പടർന്നു പന്തലിച്ച കഞ്ചാവു കച്ചവടത്തിനും കർശന നിയന്ത്രണം വന്നു. എന്തിനേറെ പറയുന്നു, നമ്മുടെ അയൽരാജ്യമായ നേപ്പാൾ എവറസ്റ്റിനെ മലിനീകരണത്തിൽനിന്ന് രക്ഷിക്കാനുള്ള പെടാപ്പാടിലാണ് ഇപ്പോൾ. നേപ്പാൾ പട്ടാളം ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം നാല് മൃതദേഹങ്ങളും കൂടിയാണ് അവിടെ നിന്ന് നീക്കിയത്.
ഓവർടൂറിസം, രൂക്ഷമായ ഖര മാലിന്യ പ്രശ്നം, ജല ഗുണനിലവാരം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ടൂറിസം പ്രമോഷൻ സ്ഥാപനമായ ‘ഫോഡോർസ്’ സഞ്ചാരം വിലക്കിക്കൊണ്ട് ‘ഫോഡോർസ് നോ ലിസ്റ്റ്’ എന്ന പട്ടിക പുറത്തിറക്കിയിട്ടുണ്ട്. സഞ്ചാരികളുടെ എണ്ണം കൊണ്ട് തളർന്നുപോയ വെനീസ്, ഏതൻസ്, മൗണ്ട് ഫ്യൂജി തുടങ്ങിയ നഗരങ്ങളാണ് ഓവർടൂറിസം വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ടൂറിസം ഓർഗനൈസേഷൻ പുറത്തുവിട്ട കണക്കു പ്രകാരം വിനോദസഞ്ചാരികൾ കൂടുതലെത്തിയ രാജ്യങ്ങളിൽ പത്തിൽ എട്ടും യൂറോപ്യൻ രാജ്യങ്ങളാണ്. അമേരിക്കയും മെക്സിക്കോയും മാത്രമാണ് യൂറോപ്യൻ ഇതര രാജ്യങ്ങൾ. കോവിഡിനു തൊട്ടുമുമ്പുള്ള ടൂറിസം അന്തരീക്ഷം 2024ന്റെ ആദ്യ പാദത്തിൽ ഏറക്കുറെ കൈവരിച്ചിട്ടുണ്ടെന്നാണ് ‘വേൾഡ് ടൂറിസം ബാരോമീറ്റർ’ കാണിക്കുന്നത്. അതായത് ഇനിയും ഈ രാജ്യങ്ങളിലേയ്ക്കുള്ള സഞ്ചാരികളുടെ എണ്ണം വർധിക്കും. ഇതാണ് അപകടമായി അവർ കാണുന്നതും.
∙ ഡിജിറ്റൽ നാടോടികൾ
കേരളത്തിലെ ഹൗസ് ബോട്ടുകൾ ടെക്കികൾ വാടകയ്ക്കെടുത്ത് റിമോട്ട് വർക്കിങ്ങിന് ഉപയോഗിക്കുന്നുണ്ട്. വിനോദവും ജോലിയും ഒന്നിച്ചുകൊണ്ടുപോകുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇതിലും വലിയ ഹ്രസ്വ താമസമാണ് ഗ്രീസിലെ മെറ്റക് സുർജിയോ എന്ന ജില്ലയിൽ നടക്കുന്നത്. ഇവിടെ താമസസ്ഥലങ്ങളെല്ലാം വിദേശ സഞ്ചാരികൾക്കുവേണ്ടി കോവർക്കിങ് സ്ഥലങ്ങളാക്കി മാറ്റി. ഗോൾഡൻ വീസയടക്കമുള്ള കർശന നിയന്ത്രണങ്ങളാണ് ഇപ്പോൾ അധികൃതർ ആലോചിക്കുന്നത്. ഗ്രീസിലെ സാൻറോറിനി ദ്വീപിൽ ജനസംഖ്യ 15,000 മാത്രമാണ്. പക്ഷേ കഴിഞ്ഞ വർഷമെത്തിയ സന്ദർശകരാകട്ടെ 34 ലക്ഷം വരും. അവിടെ ഓയ പട്ടണത്തിൽ ഉയർന്ന മുദ്രാവാക്യം ‘നിങ്ങൾക്കിത് ഒഴിവുകാലമായിരിക്കാം, പക്ഷേ ഞങ്ങളുടെ സ്വന്തം നാടാണിത്’ എന്നായിരുന്നു.
ഒളിംപിക്സിന്റെ ലഹരിയിൽ ആറാടുന്ന ഫ്രാൻസിൽ പക്ഷേ എല്ലാം ശുഭമല്ല. വടക്കൻ ഫ്രാൻസിൽ കുന്നുകളും ക്ലിഫുകളുമുള്ള എത്വറ്റ നഗരം ഇൻസ്റ്റഗ്രാം ടൂറിസത്തിനു പ്രശസ്തമാണ്. പക്ഷേ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാനുള്ള ഈ തള്ളിക്കയറ്റം തുടരെയുള്ള അപകടങ്ങൾക്ക് കാരണമാകുന്നതുകൊണ്ട് വിനോദസഞ്ചാരികളോട് നാട്ടുകാർക്ക് വിരോധമാണ്. വിനോദസഞ്ചാരികളെ ഭയന്നെന്നോണം ഒളിംപിക്സിനു തൊട്ടുമുൻപ് പാരിസിലെ ഹോട്ടൽമുറികളുടെ ടൂറിസ്റ്റ് നികുതി 200 ശതമാനമാണ് ഉയർത്തിയത്.
പേരിനു തന്നെ പ്രത്യേകതയുള്ള ജപ്പാൻ നഗരമായ ഫ്യൂജിക്കവാഗുചിക്കോ എന്ന നഗരത്തിൽ ഫ്യൂജി അഗ്നിപർവതത്തെ വളരെ മനോഹരമായി ചിത്രീകരിക്കാൻ കഴിയുന്ന ഒരു സ്ഥലം നാട്ടുകാർ കമ്പിവല കെട്ടി സന്ദർശകർകരെ വിലക്കി. ബ്രിട്ടിഷ് സഞ്ചാരികൾ മാന്യന്മാരാണെന്നു പറയുന്നുണ്ടെങ്കിലും മെഡിറ്ററേനിയൻ രാജ്യങ്ങൾ ഏറ്റവുമധികം ഭയക്കുന്നത് ബ്രിട്ടിഷ് സഞ്ചാരികളുടെ അമാന്യതയെയാണ്. പക്ഷേ ബ്രിട്ടന്റെ ഭാഗമായ സ്കോട്ട്ലൻഡിലുമുണ്ട് ടൂറിസംഫോബിയ. സഞ്ചാരികളുടെ തിരക്കു കുറയ്ക്കാനായി സ്കോട്ടിഷ് തുറമുഖങ്ങളിൽ ക്രൂസ് യാനങ്ങൾക്ക് പുതിയ നികുതി ഏർപ്പെടുത്തുകയാണ്. ക്രൊയേഷ്യ നേരിടുന്നത് മറ്റൊരു ഭീഷണിയാണ്. അവിടെ വിനോദസഞ്ചാരികൾക്കു ഹരം പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കുക എന്നതാണ്. മനോഹരമായ പൊതുസ്ഥലങ്ങളിൽ കിടന്നുറങ്ങുക, സ്മാരകങ്ങളുടെ മുകളിൽ കയറിപ്പറ്റുക, മദ്യപിച്ച് ബഹളമുണ്ടാക്കുക എന്നിവയ്ക്ക് ഇപ്പോൾ കർശനമായ നിയന്ത്രണമാണ് ആ രാജ്യം ഏർപ്പെടുത്തിയിരിക്കുന്നത്. പിടിക്കപ്പെട്ടാൽ കനത്ത പിഴയും ജയിൽവാസവുമാണ് ശിക്ഷ.
∙ പിശുക്കിൽ ഇന്ത്യ, മോഷണത്തിൽ അർജന്റീന
ചൈനക്കാരെ പൊതുവേ പാശ്ചാത്യർക്ക് പിടിത്തമില്ലാത്തതുകൊണ്ട് ഏറ്റവും മോശം വിനോദസഞ്ചാരികളെന്ന് അവരെ മുദ്രകുത്താൻ ചിലർ ശ്രമിക്കുന്നുണ്ട്. പക്ഷേ റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച പഴയൊരു പഠനം പറയുന്നത് ബ്രിട്ടിഷുകാർ സൃഷ്ടിക്കുന്ന അരാജകത്വമൊന്നും മറ്റു രാജ്യക്കാർക്കില്ലെന്നതാണ്. പണം ചെലവഴിക്കുന്ന കാര്യത്തിൽ ബ്രിട്ടിഷുകാർ മുന്നിലാണെന്നതുകൊണ്ട് ടൂറിസം വ്യവസായത്തിന് അവരെ ഇഷ്ടമാണ്. ഏത് സംസ്കാരവുമായി ഒത്തുചേർന്നു പോകുന്ന മാന്യന്മാർ ജപ്പാൻകാരും സ്വിറ്റ്സർലൻഡുകാരുമാണ്. വേഷത്തിന്റെ കാര്യത്തിൽ മാന്യത പുലർത്താത്തത് അമേരിക്കാരും പിന്നെ ബ്രിട്ടിഷുകാരുമാണ്.
ഹോട്ടൽസ്.കോം പറയുന്നത് ഇതാണ്; ചൈനക്കാർ പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കാൻ മടിക്കാത്തവരാണ്. പക്ഷേ 12 കോടി ചൈനീസ് വിനോദസഞ്ചാരികൾ ഉലകം ചുറ്റുമ്പോൾ ഇത് നിസ്സാരമെന്ന് കരുതാം. അൽപം മദ്യം ഉള്ളിൽ ചെന്നാൽ എന്ത് വൃത്തികേടും കാണിക്കാൻ മടിക്കാത്തവരാണ് ബ്രിട്ടിഷുകാർ. പരാതികൾ കാരണം സഹികെടുന്നത് ജർമൻകാരിൽനിന്നാണ്. മാന്യമായി വേഷം ധരിക്കാത്തത് പതിവുപോലെ അമേരിക്കക്കാർ തന്നെ. ഇസ്രയേലികളാണെങ്കിൽ ക്ഷമയില്ലാത്തവരും എന്തിനും വില പേശാൻ മടിക്കാത്തവരുമാണ്. ലഹരി ഉപയോഗമാണെങ്കിൽ അസഹ്യം. റഷ്യക്കാർ സ്വയം വിശ്വസിക്കുന്നത് തങ്ങളിൽ 42 ശതമാനം പേരും മോശമായി പെരുമാറുന്നവരും നാട്ടുകാരുടെ സംസ്കാരത്തോടും വിശ്വാസത്തോടും നീതി കാണിക്കാത്തവരുമാണെന്നാണ്. ഇതൊക്കെയാണെങ്കിലും എല്ലാ വിനോദസഞ്ചാരികളും അതതു രാജ്യങ്ങളിലാണ് ഏറ്റവും മോശമായി പെരുമാറുന്നതെന്ന് ഹോട്ടൽ.കോം പറയുന്നു.
വിനോദസഞ്ചാരികളുടെ മോശം സ്വഭാവരീതികളെ രാജ്യമനുസരിച്ച് തരം തിരിക്കാൻ ശ്രമിക്കുന്നുണ്ട്. പൊതുവേ ചൈനക്കാരെ ഏറ്റവും മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചൈനീസ് മാധ്യമങ്ങൾ ആ പേരുദോഷം ഇന്ത്യക്കാരുടെ തലയിൽ വയ്ക്കാൻ ശ്രമിക്കുന്നുണ്ട്. തായ്‌ലൻഡ് അടക്കം ഇന്ത്യക്കാർ കൂട്ടത്തോടെ പോകുന്ന രാജ്യങ്ങളിലാണ് ഇത് കൂടുതൽ നടക്കുന്നത്. കൂട്ടത്തോടെയാണെങ്കിൽ ഇന്ത്യക്കാർ എന്തും ചെയ്യുമെന്നതാണ് കുറ്റം. അല്ലെങ്കിൽ മാന്യന്മാരാണ്. പിശുക്കാണ് ഏറ്റവും വലിയ ദോഷം. ഏറ്റവും ചെലവു കുറഞ്ഞ ഹോട്ടലിൽ മുറിയെടുത്ത് പരമാവധി പേരെ അതിൽ തള്ളിക്കയറ്റും. എന്നിട്ട് കൂടിയ സൗകര്യങ്ങൾക്കുവേണ്ടി വഴക്കടിക്കും. ഇതൊക്കെയാണ് കുറ്റങ്ങൾ. മോഷണത്തെക്കുറിച്ച് ആരോപണങ്ങളുണ്ടെങ്കിലും അക്കാര്യത്തിൽ അർജന്റീനക്കാരാണ് ‘ചാംപ്യന്മാർ’.
∙ കേരളമെന്ന ദൈവത്തിന്റെ നാട്
കേരളത്തെ ദൈവത്തിന്റെ നാടായി ചിത്രീകരിച്ച് പരമാവധി സഞ്ചാരികളെ ഇവിടെയെത്തിക്കാൻ സർക്കാരും ടൂറിസം വ്യവസായമേഖലയും കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. സെപ്റ്റംബർ 27–29 വരെയാണ് കേരള ട്രാവൽ മാർട്ട്. ഇതൊക്കെയാണെങ്കിലും കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി കാലാവസ്ഥാ മാറ്റം കാരണമുള്ള താളം തെറ്റിയ മഴയും പ്രകൃതിദുരന്തങ്ങളുമാണ്. വിനോദസഞ്ചാരത്തിന്റെ പേരിൽ മലയോരങ്ങളും കായലുകളും ബീച്ചുകളും അനിയന്ത്രിതമായി ചൂഷണം ചെയ്യപ്പെടുന്നതിന്റെ അനന്തരഫലങ്ങൾ കേരളം അനുഭവിക്കാൻ പോകുന്നതേയുള്ളു. വയനാട് ടൂറിസം ഇപ്പോഴനുഭവിക്കുന്ന വല്ലായ്മകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അത് ഏത് രീതിയിലായിരിക്കും എന്നത് ഇപ്പോഴും വ്യക്തമല്ല.
വ്യവസായത്തെ രക്ഷപ്പെടുത്താൻവേണ്ടി എല്ലാവരെയും നാട്ടിൽ വലിച്ചുകയറ്റിയാൽ യൂറോപ്യൻ രാജ്യങ്ങളിലുള്ളതുപോലെ ഓവർ ടൂറിസം അല്ലെങ്കിൽ ആന്റി ടൂറിസം കേരളത്തിന് വിനാശകരമാകും. മാന്യന്മാരായ വിനോദസഞ്ചാരികളുള്ള രാജ്യത്ത് റോഡ് ഷോകൾ നടത്താൻ കേരള ടൂറിസം എത്ര ശ്രമിക്കുന്നുണ്ടെന്നറിയില്ല. തൽക്കാലം ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കേരളം തയാറാകുമെന്ന് കരുതാനാവില്ല. സാമ്പത്തിക പ്രതിസന്ധി തന്നെ കാരണം.
ബ്രിട്ടനിൽനിന്നും അമേരിക്കയിൽനിന്നുമൊക്കെയാണ് ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികൾ കേരളത്തിലെത്തുന്നത്. ഇനി വേണമെങ്കിൽ ചൈനക്കാരെയും ആകർഷിക്കും. ഇവർക്കു വേണ്ടിയാകാം ഡ്രൈഡേ ഒഴിവാക്കുന്നതും മദ്യം മുക്കിലും മൂലയിലും സുലഭമാക്കുന്നതും. ഇതൊക്കെയാണെങ്കിലും ആഭ്യന്തര വിനോദസഞ്ചാരികൾ കേരള ടൂറിസത്തിന് മുതൽക്കൂട്ടാണ്. ഇത്തവണ പക്ഷേ പ്രകൃതി ദുരന്തങ്ങൾ ഇവരെ എത്രത്തോളം കേരളത്തിലെത്തിക്കുമെന്നതിൽ സംശയമുണ്ട്.
∙ ഇനി എന്തു ചെയ്യും?
വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ കണക്കനുസരിച്ച് ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം ലോകത്ത് 200 കോടിയിലെത്തും. വേൾഡ് ടൂറിസം കൗൺസിലാകട്ടെ 2024ൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോഡ് സ്ഥാപിക്കപ്പെടും എന്ന് കണക്കുകൂട്ടുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് ഇപ്പോഴും അധികൃതർക്കറിയില്ല. സഞ്ചാരികൾക്കെതിരെയുള്ള പ്രക്ഷോഭം രൂക്ഷമായാൽ ടൂറിസം തകരുമെന്ന് അവർ ഭയപ്പെടുന്നു.
നഗരവാസികളുടെ ആവശ്യം നിറവേറപ്പെടുമായിരിക്കാം. പക്ഷേ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് മൊത്തത്തിൽ ആഘാതമേൽപിക്കും. പ്രവേശനഫീസ് പോലുള്ള നികുതികൾ ഏർപ്പെടുത്തി ലഭിക്കുന്ന പണം നാട്ടുകാർക്ക് മെച്ചമുണ്ടാക്കുന്ന തരത്തിൽ നിക്ഷേപിക്കാൻ പറ്റുമോ എന്നും പരീക്ഷിക്കുന്നുണ്ട്. പക്ഷേ നികുതി കൊടുത്ത് സന്ദർശനം നടത്താൻ താൽപര്യമുള്ള സഞ്ചാരികൾക്ക് നാട്ടിൽ പണപ്പെരുപ്പം സൃഷ്ടിക്കാൻ കഴിയുമെന്ന വാദം ഇതിന്റെ കൂടെയുണ്ട്.
(മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ അസിസ്റ്റന്റ് ഡയറക്ടർ ആണ് ലേഖകൻ.)