ഓഹരി വിപണിയിൽ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (എഫ് ആൻഡ് ഒ) ട്രേഡ് ചെയ്യുന്ന 90 ശതമാനത്തിലധികം പേർക്കും നഷ്ടമെന്നാണ് സെബിയുടെ (Securities and Exchange Board of India) ഏറ്റവും പുതിയ കണക്കും വ്യക്തമാക്കുന്നത്. ഇവർക്ക് ഒരു വർഷം ശരാശരി ഒരു ലക്ഷം രൂപയിലധികം നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. 90 ശതമാനത്തിനു മുകളിൽ വരുന്ന സാധാരണക്കാരായ റീട്ടെയ്ൽ ഇൻവെസ്റ്റേഴ്സിനു വരുന്ന ലക്ഷങ്ങളുടെ നഷ്ടം ആരുടെ കീശയിലേക്കാണ് എത്തുന്നതെന്നും സെബി പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വ്യക്തിഗത നിക്ഷേപകർക്ക് എഫ് ആൻഡ് ഒ വ്യാപാരത്തിൽ നഷ്ടം വരുമ്പോഴും വൻകിട വിദേശ നിക്ഷേപകരുടെ നേട്ടം ഉയരുകയാണ്. അതായത് ഓപ്ഷൻസിലും ഫ്യൂച്ചേഴ്സിലും ട്രേഡ് ചെയ്യുന്ന വ്യക്തികളുടെ പണമെല്ലാം കൊണ്ടുപോകുന്നത് വൻകിട നിക്ഷേപകരാണെന്ന്. നഷ്ടക്കണക്കുകൾ മാത്രം നൽകുന്ന ഓപ്ഷൻസ് ആൻഡ് ഫ്യൂച്ചേഴ്സിൽ എന്നിട്ടും പരീക്ഷണത്തിനെത്തുന്നവരുടെ എണ്ണത്തിൽ കുറവില്ല. കിട്ടിയാൽ കിട്ടി... പോയാൽ പോയി എന്ന ലോട്ടറി എടുക്കുമ്പോഴുള്ള മാനസികാവസ്ഥയുമായി സങ്കീർണമായ വ്യാപാരരീതികളെ സമീപിക്കുന്നവരാണ് ഇത്തരം നിക്ഷേപകർ. ചെറുപ്പക്കാരാണ് ഇത്തരം ഭാഗ്യപരീക്ഷണക്കാരിൽ കൂടുതൽ. മലയാളികളും കുറവല്ല. സെബിയുടെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 1.35 ലക്ഷം മലയാളികൾ ഓപ്ഷൻസ് ആൻഡ് ഫ്യൂച്ചേഴ്സിൽ ട്രേഡ് നടത്തുന്നവരാണ്. സെബി തന്നെ പലവട്ടം മുന്നറിയിപ്പു നൽകിയിട്ടും ആളുകൾ വീണ്ടും ഈ ഭാവി വ്യാപാര കരാറുകളിൽ നിക്ഷേപിക്കുന്നതെന്തുകൊണ്ടാണ്? 90 ശതമാനത്തിലേറെ പേർക്കും കൈ പൊള്ളിയിട്ടും വീണ്ടും വീണ്ടും ഭാഗ്യപരീക്ഷണത്തിന് ഇവർ തയാറാകുന്നതെന്തുകൊണ്ട്? മലയാളികൾ അടക്കമുള്ള ദക്ഷിണേന്ത്യക്കാർക്ക് കൂടുതൽ പണം നഷ്ടമാകുന്നതെന്തുകൊണ്ടാണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഹരി വിപണിയിൽ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (എഫ് ആൻഡ് ഒ) ട്രേഡ് ചെയ്യുന്ന 90 ശതമാനത്തിലധികം പേർക്കും നഷ്ടമെന്നാണ് സെബിയുടെ (Securities and Exchange Board of India) ഏറ്റവും പുതിയ കണക്കും വ്യക്തമാക്കുന്നത്. ഇവർക്ക് ഒരു വർഷം ശരാശരി ഒരു ലക്ഷം രൂപയിലധികം നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. 90 ശതമാനത്തിനു മുകളിൽ വരുന്ന സാധാരണക്കാരായ റീട്ടെയ്ൽ ഇൻവെസ്റ്റേഴ്സിനു വരുന്ന ലക്ഷങ്ങളുടെ നഷ്ടം ആരുടെ കീശയിലേക്കാണ് എത്തുന്നതെന്നും സെബി പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വ്യക്തിഗത നിക്ഷേപകർക്ക് എഫ് ആൻഡ് ഒ വ്യാപാരത്തിൽ നഷ്ടം വരുമ്പോഴും വൻകിട വിദേശ നിക്ഷേപകരുടെ നേട്ടം ഉയരുകയാണ്. അതായത് ഓപ്ഷൻസിലും ഫ്യൂച്ചേഴ്സിലും ട്രേഡ് ചെയ്യുന്ന വ്യക്തികളുടെ പണമെല്ലാം കൊണ്ടുപോകുന്നത് വൻകിട നിക്ഷേപകരാണെന്ന്.

നഷ്ടക്കണക്കുകൾ മാത്രം നൽകുന്ന ഓപ്ഷൻസ് ആൻഡ് ഫ്യൂച്ചേഴ്സിൽ എന്നിട്ടും പരീക്ഷണത്തിനെത്തുന്നവരുടെ എണ്ണത്തിൽ കുറവില്ല. കിട്ടിയാൽ കിട്ടി... പോയാൽ പോയി എന്ന ലോട്ടറി എടുക്കുമ്പോഴുള്ള മാനസികാവസ്ഥയുമായി സങ്കീർണമായ വ്യാപാരരീതികളെ സമീപിക്കുന്നവരാണ് ഇത്തരം നിക്ഷേപകർ. ചെറുപ്പക്കാരാണ് ഇത്തരം ഭാഗ്യപരീക്ഷണക്കാരിൽ കൂടുതൽ. മലയാളികളും കുറവല്ല. സെബിയുടെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 1.35 ലക്ഷം മലയാളികൾ ഓപ്ഷൻസ് ആൻഡ് ഫ്യൂച്ചേഴ്സിൽ ട്രേഡ് നടത്തുന്നവരാണ്. സെബി തന്നെ പലവട്ടം മുന്നറിയിപ്പു നൽകിയിട്ടും ആളുകൾ വീണ്ടും ഈ ഭാവി വ്യാപാര കരാറുകളിൽ നിക്ഷേപിക്കുന്നതെന്തുകൊണ്ടാണ്? 90 ശതമാനത്തിലേറെ പേർക്കും കൈ പൊള്ളിയിട്ടും വീണ്ടും വീണ്ടും ഭാഗ്യപരീക്ഷണത്തിന് ഇവർ തയാറാകുന്നതെന്തുകൊണ്ട്? മലയാളികൾ അടക്കമുള്ള ദക്ഷിണേന്ത്യക്കാർക്ക് കൂടുതൽ പണം നഷ്ടമാകുന്നതെന്തുകൊണ്ടാണ്?

(Representative image by WESTOCK PRODUCTIONS/shutterstock)
ADVERTISEMENT

∙ കൈ പൊള്ളുന്നു 91% പേർക്കും

ഓഹരി വിപണിയിൽ ഡെറിവേറ്റിവ് ട്രേഡിങ് വിഭാഗത്തിൽ വരുന്ന ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ 91.1% വ്യക്തികൾക്കും (73 ലക്ഷം പേർ) കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പണം നഷ്ടമായതായാണ് ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ പുതിയ സർവേ റിപ്പോർട്ട്. ഇവർക്ക് ശരാശരി നഷ്ടം 1.20 ലക്ഷം രൂപയാണെന്നും (ഇടപാടിന്റെ ചാർജുകൾ ഉൾപ്പെടെ) സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്നു വർഷത്തെ കണക്കു പരിശോധിച്ചാൽ നഷ്ടം സംഭവിക്കുന്ന വ്യക്തിഗത എഫ് ആൻഡ് ഒ ട്രേഡേഴ്സിന്റെ എണ്ണം ഒരു കോടിക്കു മുകളിലാണെന്നും (ആകെ ട്രേഡേഴ്സിന്റെ 93%) സെബി ചൂണ്ടിക്കാട്ടുന്നു. ഇവരുടെ ശരാശരി നഷ്ടം 2 ലക്ഷം രൂപയ്ക്കു മുകളിലും.

2022, 23, 24 വർഷങ്ങളിൽ 1.13 കോടി വ്യക്തികൾക്കുണ്ടായ നഷ്ടം 1.18 ലക്ഷം കോടി രൂപയാണ്. 2024 സാമ്പത്തിക വർഷത്തിൽ മാത്രം 75,000 കോടി രൂപയുടെ നഷ്ടം. നഷ്ടമുണ്ടാക്കുന്നവരാണ് കൂടുതൽ കൂടുതൽ ട്രേഡുകൾ എടുക്കുന്നതെന്നും സെബി റിപ്പോർട്ടിൽ പറയുന്നുണ്ട്.

∙ നേട്ടം വിരളം

എഫ് ആൻഡ് ഒ വ്യാപാരത്തിൽ ഒരു ലക്ഷത്തിനു മുകളിൽ നേട്ടമുണ്ടാക്കുന്ന വ്യക്തിഗത നിക്ഷേപകർ ഒരു ശതമാനം മാത്രമാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ (2022 സാമ്പത്തിക വർഷം മുതൽ നടപ്പു സാമ്പത്തിക വർഷം വരെ) 7.2% വ്യക്തികൾക്കു മാത്രമേ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുള്ളു. വ്യക്തിഗത ട്രേഡർമാർക്കു നഷ്ടമുണ്ടാകുമ്പോഴും വിദേശ സ്ഥാപന നിക്ഷേപകർക്ക് (എഫ്പിഐ) നേട്ടമുണ്ടാകുന്നു. ഫ്യൂച്ചർ കരാറുകളുടെ വ്യാപാരത്തിലേക്കാൾ ഓപ്ഷൻ കരാറുകളുടെ വ്യാപാരത്തിലാണ് സ്ഥിരമായി നഷ്ടം കൂടുതലെന്നും സെബി നിരീക്ഷിക്കുന്നുണ്ട്.

വളരെ വേഗത്തിൽ പണം ലഭിക്കാനുള്ള സാധ്യതയുള്ളതാണ് ചെറുപ്പക്കാരായ വ്യക്തിഗത നിക്ഷേപകരെ എഫ് ആൻഡ് ഒയിലേക്ക് ആകർഷിക്കുന്നത്. ഒരു ട്രേഡിൽ നഷ്ടം വന്നാലും വീണ്ടും വീണ്ടും ഭാഗ്യപരീക്ഷണം നടത്താൻ ഇവർ തയാറാകുന്നു.

ADVERTISEMENT

ഓപ്ഷൻസിൽ 91 ശതമാനത്തിനു മുകളിൽ ആളുകളും നഷ്ടമുണ്ടാക്കുമ്പോൾ ഫ്യൂച്ചേഴ്സിൽ 60 ശതമാനം പേർക്കാണു നഷ്ടം വരുന്നത്. കഴിഞ്ഞ 3 വർഷത്തിൽ 10,800 പേർക്ക് ഒരു കോടി രൂപയിൽ കൂടുതൽ നഷ്ടം നേരിട്ടപ്പോൾ 2500 പേർക്കു മാത്രമാണ് ഒരു കോടിയിലേറെ നേട്ടമുണ്ടാക്കാനായത്. സെബി 2023 ൽ നടത്തിയ സർവേയുടെ തുടർച്ചയായാണ് പുതിയ സർവേ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

∙ നഷ്ടം നേട്ടമാക്കുന്നവർ

വ്യക്തികൾക്കു നഷ്ടപ്പെടുന്ന പണമെല്ലാം എങ്ങോട്ടാണു പോകുന്നതെന്നും സെബി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വിദേശ സ്ഥാപന നിക്ഷേപകരും പ്രൊപ്പൈറ്ററി ട്രേഡർമാരും ഇക്കാലയളവിൽ വലിയ നേട്ടമുണ്ടാക്കിയതായും കണക്കുകൾ വ്യക്തമാക്കുന്നു. പ്രൊപ്പ്രൈറ്ററി ട്രേഡർമാരുടെ 2024 സാമ്പത്തിക വർഷത്തിലെ നേട്ടം 33,000 കോടി രൂപയാണ്. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ നേട്ടം 28,000 കോടി രൂപയും. വിദേശ നിക്ഷേപകരും പ്രൊപ്പൈറ്ററി ട്രേഡർമാരും അൽഗരിതമിക് ട്രേഡിങ് മാർഗത്തിലൂടെയാണ് ലാഭം നേടുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം വ്യക്തികളുടെ നഷ്ടം 61,000 കോടി രൂപയും.

(Representative image by Kiefer Photography/shutterstock)

∙ നഷ്ടമാണെന്നറിഞ്ഞിട്ടും...

ADVERTISEMENT

എഫ് ആൻഡ് ഒ വ്യാപാരം ഭൂരിഭാഗം ആളുകൾക്കും നഷ്ടമുണ്ടാക്കുന്നുവെന്നറിഞ്ഞിട്ടും ഇതിലേക്ക് ഇറങ്ങുന്നവരുടെ എണ്ണത്തിലുണ്ടാകുന്നതു വൻ വർധന. നഷ്ടസാധ്യത ഏറെയുള്ള എഫ് ആൻഡ് ഒ വ്യാപാരത്തിനെതിരെ സെബി തന്നെ ഒട്ടേറെത്തവണ മുന്നറിയിപ്പും നൽകിയിട്ടുണ്ടെങ്കിലും നിക്ഷേപകർ ഇതു കാര്യമായെടുക്കുന്നില്ലെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. നഷ്ടക്കണക്കുകൾ സെബി കൃത്യമായി പുറത്തുവിടാറുണ്ട്. സെബി മേധാവി തന്നെ എഫ് ആൻഡ് ഒ വ്യാപാരത്തിലെ നഷ്ടസാധ്യതകളെക്കുറിച്ചു കൃത്യമായി മുന്നറിയിപ്പു നൽകിയിരുന്നു. വളരെ വേഗത്തിൽ പണം ലഭിക്കാനുള്ള സാധ്യതയുള്ളതാണ് ചെറുപ്പക്കാരായ വ്യക്തിഗത നിക്ഷേപകരെ എഫ് ആൻഡ് ഒയിലേക്ക് ആകർഷിക്കുന്നത്. ഒരു ട്രേഡിൽ നഷ്ടം വന്നാലും വീണ്ടും വീണ്ടും ഭാഗ്യപരീക്ഷണം നടത്താൻ ഇവർ തയാറാകുന്നു.

∙ കൂടുതലും ചെറുപ്പക്കാർ

എഫ് ആൻഡ് ഒയിലേക്ക് എത്തുന്ന ചെറുപ്പക്കാരുടെ എണ്ണത്തിൽ വലിയ വർധനയാണുണ്ടാകുന്നത്. എഫ് ആൻഡ് ഒ ട്രേഡിലേക്കു വരുന്ന 30 വയസ്സിൽ താഴെയുള്ളവരുടെ എണ്ണത്തിലെ വളർച്ച 2023 ൽ 31 ശതമാനമായിരുന്നെങ്കിൽ 2024 സാമ്പത്തിക വർഷത്തിൽ അത് 43 ശതമാനമായി ഉയർന്നു. എന്നാൽ ഈ ചെറുപ്പക്കാരെല്ലാം നഷ്ടമുണ്ടാക്കുന്നതായും റിപ്പോർട്ട് പറയുന്നു. ആകെ നഷ്ടമുണ്ടാക്കുന്നവർ 91 ശതമാനമാണെങ്കിൽ 30 നു താഴെയുള്ളവരുടെ കണക്കെടുത്താൽ ഇത് 93 ശതമാനത്തിനു മുകളിലാണ്.

(Representative image by Art_Photo/shutterstock)

∙ ഭേദം സ്ത്രീകൾ

2023ലേക്കാൾ എഫ് ആൻഡ് ഒ വ്യാപാരത്തിൽ പങ്കെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. ആകെ ട്രേഡർമാരുടെ 14.9 ശതമാനം സ്ത്രീകളായിരുന്നത് 2024 ൽ 13.7 ശതമാനമായി കുറഞ്ഞു. അതേസമയം പുരുഷൻമാരുടെ അത്രയും നഷ്ടമുണ്ടാക്കുന്നവരല്ല സ്ത്രീ ട്രേഡർമാർ. 91.9 പുരുഷൻമാർ നഷ്ടമുണ്ടാക്കുമ്പോൾ സ്ത്രീ ട്രേഡർമാരിൽ 86.3 ശതമാനം പേർക്കേ നഷ്ടം വരുന്നുള്ളു.

∙ കേരളത്തിലും കൂടുന്നു എഫ് ആൻഡ് ഒ വ്യാപാരം

മൂന്നു വർഷംകൊണ്ട് കേരളത്തിൽ എഫ് ആൻഡ് ഒ ട്രേഡേഴ്സിന്റെ എണ്ണത്തിലുണ്ടായ വർധന 78% ആണ്. 1.35 ലക്ഷം ആളുകൾ ട്രേഡ് നടത്തുന്നുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ ട്രേഡേഴ്സ് ഉള്ളത്. എന്നാൽ നഷ്ടമുണ്ടാകുന്നവരുടെ കണക്കെടുത്താൽ ഈ സംസ്ഥാനങ്ങളേക്കാൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണു മുന്നിലെന്നു കാണാം. എഫ് ആൻഡ് ഒയിലെ വ്യക്തിഗത നഷ്ടത്തിൽ തെലങ്കാനയാണു മുന്നിൽ (1.9 ലക്ഷം). ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ തൊട്ടുപിന്നിലും.

(Representative image by Ground Picture/shutterstock)

∙ നിയന്ത്രിക്കാൻ സർക്കാരും

കഴിഞ്ഞ സാമ്പത്തിക സർവേയിൽ ഊഹക്കച്ചവടമെന്നാണ് എഫ് ആൻഡ് ഒയെ വിശേഷിപ്പിച്ചത്. ഡെറിവേറ്റീവ് ട്രേഡിങ് വിഭാഗത്തിൽ വരുന്ന ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് നിരുത്സാഹപ്പെടുത്താനായി നികുതിയും (സെക്യൂരിറ്റീസ് ട്രാൻസാക‍്ഷൻ ടാക്സ്) വർധിപ്പിച്ചു. ഓപ്ഷൻ സെയിലിന് 0.0625 ശതമാനമായിരുന്ന നികുതി 0.1 ശതമാനമാക്കിയായിരുന്നു ബജറ്റിലെ വർധന. ഫ്യൂച്ചേഴ്സ് സെയിലിന്റെ നികുതി 0.0125 ശതമാനമായിരുന്നത് 0.02 ശതമാനവുമാക്കി.

∙ സൂക്ഷിച്ചാൽ നേട്ടം

ഓഹരി, കടപ്പത്രം, കമ്മോഡിറ്റി, കറൻസി തുടങ്ങിയ നിക്ഷേപങ്ങൾക്കെല്ലാം മികച്ച ഹെഡ്‌ജിങ് ഉപാധിയാണ് ഡെറിവേറ്റീവ് വിഭാഗത്തിൽ വരുന്ന ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്‌ഷൻസ്. ഭാവിയിലെ ഏതെങ്കിലും ദിവസം കണക്കാക്കി അന്നുണ്ടാകാൻ സാധ്യതയുള്ള വിലയിൽ വാങ്ങലും വിൽക്കലും നടത്താൻ ഏർപ്പെടുന്ന കരാറുകളാണിവ. നിക്ഷേപകർക്ക് തങ്ങളുടെ ആസ്‌തികളുടെ വിലയിടിവ് ഒരു പരിധിവരെ നേരിടാനും അതേസമയം, അസംസ്‌കൃത വസ്‌തു (ക്രൂഡ് ഓയിൽ പോലുള്ളവ) വാങ്ങുന്നവർക്ക് അതിന്റെ വിലക്കയറ്റത്തെ നേരിടാനും ഇതിനെ ഉപാധിയാക്കാം. ഓപ്‌ഷനെന്നാൽ വാങ്ങൽ- വിൽപനകൾക്ക് ഇടപാടുകാർ തമ്മിൽ നടത്തുന്ന കരാറാണ്. എന്നാൽ ഈ കരാറിൽ വാങ്ങലുകാർ കരാർ പാലിക്കണമെന്ന നിബന്ധനയില്ല. എന്നാൽ വാങ്ങാനുള്ള അവകാശം കരാർ കാലാവധിവരെ നിൽക്കുകയും ചെയ്യും. എന്നാൽ വാങ്ങിയ ആൾ ആവശ്യപ്പെട്ടാൽ വിൽപനക്കാരൻ കരാർ പാലിക്കാൻ നിർബന്ധിതമാണുതാനും.

പ്രധാനമായി രണ്ടു തരം ഓപ്‌ഷനുകൾ ഓഹരി വിപണിയിൽ ഉണ്ട്. ‘പുട്ട്’ ഓപ്‌ഷനും ‘കോൾ’ ഓപ്‌ഷനും. കോൾ ഓപ്‌ഷൻ നിശ്‌ചിത നിരക്കിൽ ഓഹരി വാങ്ങാനുള്ള അവകാശം നൽകുന്ന കരാറാണ്. പുട്ട് ഓപ്‌ഷൻ നിശ്‌ചിത നിരക്കിൽ ഓഹരി വിൽക്കാനുള്ള അവകാശത്തിനുള്ള കരാറും. ഇതുപോലെ തന്നെ ഇരു ഓപ്‌ഷനുകളും വിൽക്കുകയുമാകാം. 

കരാർ പാലിച്ചാലും ഇല്ലെങ്കിൽ ഓപ്‌ഷൻ വാങ്ങുന്നയാൾ വിൽപനക്കാരന് ഉടൻ നൽകേണ്ട തുകയാണിത്. സ്‌പോട് വിലയിലെ ചാഞ്ചാട്ടത്തിന് ആനുപാതികമായി പ്രീമിയം നിരക്ക് മാറും. പ്രീമിയം നിരക്കിലെ മാറ്റമാണ് ഓപഷൻ വാങ്ങലിന്റെ ലാഭ- നഷ്‌ടമായി മാറുന്നത്. പ്രീമിയം മാത്രമാകും വിൽപനക്കാരുടെ നേട്ടം. സങ്കീർണതയും നഷ്ടസാധ്യതയുമാണ് ഇവയെ ഭൂരിപക്ഷം ഓഹരി നിക്ഷേപകരിൽ നിന്നും അകറ്റിയിരുന്നത്.

എന്നാൽ ചെറുപ്പക്കാർ പോലും എഫ് ആൻഡ് ഒയിലേക്കു കടക്കുകയാണ്. കൃത്യമായി പഠനം നടത്തിയും കൃത്യമായ ഇടപെടലുകളിലൂടെയും നഷ്ടസാധ്യത കുറച്ചാൽ വലിയ നേട്ടമുണ്ടാക്കാനുമാകും. ലോക നിക്ഷേപ വിദഗ്ധനായ വാറൻ ബഫറ്റ്, അതിപ്രഹരശേഷിയുടെള്ള മാരകായുധമെന്നാണ് എഫ് ആൻഡ് ഒയെ വിശേഷിപ്പിച്ചത്. ഓഹരിയേക്കാൾ കുറഞ്ഞ ചെലവ് എന്നതാണ് പലപ്പോഴും എഫ്ആൻഡ്ഒയെ ആകർഷകമാക്കുന്നത്. ഓഹരിവിപണിയിൽ അനിശ്‌ചിതത്വത്തിന്റെ സമയത്ത് നിക്ഷേപം കൈവിടാതെ തന്നെ വിലയിടിവുകളെ നേരിടാൻ ഫ്യൂച്ചർ വിപണി സഹായിക്കുന്നുണ്ട്. വില താഴ്‌ന്നാൽ ഫ്യൂച്ചർ വിറ്റ് നേട്ടമെടുക്കാം. കയ്യിലുള്ള ഓഹരി വിൽക്കേണ്ടതുമില്ല. വില കയറിയാൽ ഫ്യൂച്ചർ വ്യാപാരത്തിൽ നഷ്‌ടം വരുമെങ്കിലും കയ്യിലുള്ള ഓഹരിക്കും കയറ്റം കിട്ടുന്നതുകൊണ്ട് നഷ്‌ടം ഉണ്ടാകുന്നില്ല. എന്നാൽ വ്യക്തിഗത നിക്ഷേപകർക്കു പലപ്പോഴും കൈയിലുള്ള ക്യാപിറ്റൽ ചോർന്നുപോകുന്ന സാഹചര്യമാണുണ്ടാകുന്നത്. അതേസമയം, വൻകിട വിദേശ നിക്ഷേപകർ വൻതോതിൽ ലാഭം കൊയ്യുകയും ചെയ്യുന്നു.

English Summary:

Why Traders Remain Interested in Futures and Options Trading Despite SEBI's Caution?