ഇസ്രയേല്‍ അതിർത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തിന് ഒക്ടോബർ 7ന് ഒരു വർഷം തികയുകയാണ്. ഹമാസിനെ തകർക്കാനെന്നു പറഞ്ഞ് ഗാസയ്ക്കു നേരെ ഇസ്രയേൽ ആരംഭിച്ച ആക്രമണത്തിനും ഒരു വർഷമാവുകയാണ്. പലസ്തീനും കടന്ന് ഇസ്രയേൽ സൈനികനടപടി ലബനൻ, യമൻ, സിറിയ എന്നിവിടങ്ങളിലേക്കും നീളുന്നു. ഇറാൻ കൂടി സംഘർഷത്തിന്റെ ഭാഗമായതോടെ പശ്ചിമേഷ്യയ്ക്കു മേലാകെ അസ്വസ്ഥതയുടെ കാർമേഘങ്ങളാണ്. ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിനു പതിറ്റാണ്ടുകളുടെ ചരിത്രമുണ്ടെങ്കിലും പൂർണതോതിലുള്ള ഇപ്പോഴത്തെ സൈനികനടപടിക്കുള്ള പ്രകോപനം 2023 ഒക്ടോബറിൽ ഹമാസ് നടത്തിയ മിന്നലാക്രമണമായിരുന്നു. ഗാസയിലെ ആക്രമണം ശമനമേതുമില്ലാതെ ഒരുവശത്തു നടക്കുമ്പോൾ പലസ്തീന്റെ ഒന്നാം പകുതിയായ വെസ്റ്റ് ബാങ്കിലും ഇസ്രയേൽ നടപടി പുരോഗമിക്കുകയാണ്. വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ കുടിയേറ്റം ശക്തമായി തുടരുന്നു. ഗാസയിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം 41,000 കവിഞ്ഞു. ഇസ്രയേൽ – പലസ്തീൻ സംഘർഷം പോലെ പലസ്തീൻ ജനതയുടെ ചെറുത്തുനിൽപിനുമുണ്ട് വർഷങ്ങളുടെ ചരിത്രം. ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ട പലസ്തീൻ പോരാട്ടപ്രതീകങ്ങളും ഒരുപാടുണ്ട്. പലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായി തണ്ണിമത്തൻ നേരത്തേ ഉപയോഗിക്കപ്പെട്ടിരുന്നെങ്കിലും അടുത്ത കാലത്ത് അത് ലോകമാകെ പടർന്നുപിടിച്ചു. മലയാളി നടി കനി കുസൃതി കാൻ ചലച്ചിത്ര പുരസ്കാരവേദിയിൽ തണ്ണിമത്തൻ ഹാൻഡ്ബാഗുമായി എത്തിയതാണ് കേരളത്തിൽ പലസ്തീൻ പ്രതീകങ്ങളെക്കുറിച്ചുള്ള ചർച്ച സജീവമാക്കിയത്. ഒലിവ് ചില്ലയും കെഫിയയും മുതൽ തണ്ണിമത്തൻ വരെ വിവിധ കാലങ്ങളിൽ പലസ്തീൻ പ്രതീകങ്ങളായി അറിയപ്പെട്ടു. അവയ്ക്കു പിന്നിൽ ഹൃദയഹാരിയായ കഥകളുണ്ട്. ചിലതിനാകട്ടെ, ദുരൂഹമായ അന്ത്യങ്ങളുടെ കഥയും പറയാനുണ്ട്.

ഇസ്രയേല്‍ അതിർത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തിന് ഒക്ടോബർ 7ന് ഒരു വർഷം തികയുകയാണ്. ഹമാസിനെ തകർക്കാനെന്നു പറഞ്ഞ് ഗാസയ്ക്കു നേരെ ഇസ്രയേൽ ആരംഭിച്ച ആക്രമണത്തിനും ഒരു വർഷമാവുകയാണ്. പലസ്തീനും കടന്ന് ഇസ്രയേൽ സൈനികനടപടി ലബനൻ, യമൻ, സിറിയ എന്നിവിടങ്ങളിലേക്കും നീളുന്നു. ഇറാൻ കൂടി സംഘർഷത്തിന്റെ ഭാഗമായതോടെ പശ്ചിമേഷ്യയ്ക്കു മേലാകെ അസ്വസ്ഥതയുടെ കാർമേഘങ്ങളാണ്. ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിനു പതിറ്റാണ്ടുകളുടെ ചരിത്രമുണ്ടെങ്കിലും പൂർണതോതിലുള്ള ഇപ്പോഴത്തെ സൈനികനടപടിക്കുള്ള പ്രകോപനം 2023 ഒക്ടോബറിൽ ഹമാസ് നടത്തിയ മിന്നലാക്രമണമായിരുന്നു. ഗാസയിലെ ആക്രമണം ശമനമേതുമില്ലാതെ ഒരുവശത്തു നടക്കുമ്പോൾ പലസ്തീന്റെ ഒന്നാം പകുതിയായ വെസ്റ്റ് ബാങ്കിലും ഇസ്രയേൽ നടപടി പുരോഗമിക്കുകയാണ്. വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ കുടിയേറ്റം ശക്തമായി തുടരുന്നു. ഗാസയിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം 41,000 കവിഞ്ഞു. ഇസ്രയേൽ – പലസ്തീൻ സംഘർഷം പോലെ പലസ്തീൻ ജനതയുടെ ചെറുത്തുനിൽപിനുമുണ്ട് വർഷങ്ങളുടെ ചരിത്രം. ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ട പലസ്തീൻ പോരാട്ടപ്രതീകങ്ങളും ഒരുപാടുണ്ട്. പലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായി തണ്ണിമത്തൻ നേരത്തേ ഉപയോഗിക്കപ്പെട്ടിരുന്നെങ്കിലും അടുത്ത കാലത്ത് അത് ലോകമാകെ പടർന്നുപിടിച്ചു. മലയാളി നടി കനി കുസൃതി കാൻ ചലച്ചിത്ര പുരസ്കാരവേദിയിൽ തണ്ണിമത്തൻ ഹാൻഡ്ബാഗുമായി എത്തിയതാണ് കേരളത്തിൽ പലസ്തീൻ പ്രതീകങ്ങളെക്കുറിച്ചുള്ള ചർച്ച സജീവമാക്കിയത്. ഒലിവ് ചില്ലയും കെഫിയയും മുതൽ തണ്ണിമത്തൻ വരെ വിവിധ കാലങ്ങളിൽ പലസ്തീൻ പ്രതീകങ്ങളായി അറിയപ്പെട്ടു. അവയ്ക്കു പിന്നിൽ ഹൃദയഹാരിയായ കഥകളുണ്ട്. ചിലതിനാകട്ടെ, ദുരൂഹമായ അന്ത്യങ്ങളുടെ കഥയും പറയാനുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്രയേല്‍ അതിർത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തിന് ഒക്ടോബർ 7ന് ഒരു വർഷം തികയുകയാണ്. ഹമാസിനെ തകർക്കാനെന്നു പറഞ്ഞ് ഗാസയ്ക്കു നേരെ ഇസ്രയേൽ ആരംഭിച്ച ആക്രമണത്തിനും ഒരു വർഷമാവുകയാണ്. പലസ്തീനും കടന്ന് ഇസ്രയേൽ സൈനികനടപടി ലബനൻ, യമൻ, സിറിയ എന്നിവിടങ്ങളിലേക്കും നീളുന്നു. ഇറാൻ കൂടി സംഘർഷത്തിന്റെ ഭാഗമായതോടെ പശ്ചിമേഷ്യയ്ക്കു മേലാകെ അസ്വസ്ഥതയുടെ കാർമേഘങ്ങളാണ്. ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിനു പതിറ്റാണ്ടുകളുടെ ചരിത്രമുണ്ടെങ്കിലും പൂർണതോതിലുള്ള ഇപ്പോഴത്തെ സൈനികനടപടിക്കുള്ള പ്രകോപനം 2023 ഒക്ടോബറിൽ ഹമാസ് നടത്തിയ മിന്നലാക്രമണമായിരുന്നു. ഗാസയിലെ ആക്രമണം ശമനമേതുമില്ലാതെ ഒരുവശത്തു നടക്കുമ്പോൾ പലസ്തീന്റെ ഒന്നാം പകുതിയായ വെസ്റ്റ് ബാങ്കിലും ഇസ്രയേൽ നടപടി പുരോഗമിക്കുകയാണ്. വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ കുടിയേറ്റം ശക്തമായി തുടരുന്നു. ഗാസയിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം 41,000 കവിഞ്ഞു. ഇസ്രയേൽ – പലസ്തീൻ സംഘർഷം പോലെ പലസ്തീൻ ജനതയുടെ ചെറുത്തുനിൽപിനുമുണ്ട് വർഷങ്ങളുടെ ചരിത്രം. ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ട പലസ്തീൻ പോരാട്ടപ്രതീകങ്ങളും ഒരുപാടുണ്ട്. പലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായി തണ്ണിമത്തൻ നേരത്തേ ഉപയോഗിക്കപ്പെട്ടിരുന്നെങ്കിലും അടുത്ത കാലത്ത് അത് ലോകമാകെ പടർന്നുപിടിച്ചു. മലയാളി നടി കനി കുസൃതി കാൻ ചലച്ചിത്ര പുരസ്കാരവേദിയിൽ തണ്ണിമത്തൻ ഹാൻഡ്ബാഗുമായി എത്തിയതാണ് കേരളത്തിൽ പലസ്തീൻ പ്രതീകങ്ങളെക്കുറിച്ചുള്ള ചർച്ച സജീവമാക്കിയത്. ഒലിവ് ചില്ലയും കെഫിയയും മുതൽ തണ്ണിമത്തൻ വരെ വിവിധ കാലങ്ങളിൽ പലസ്തീൻ പ്രതീകങ്ങളായി അറിയപ്പെട്ടു. അവയ്ക്കു പിന്നിൽ ഹൃദയഹാരിയായ കഥകളുണ്ട്. ചിലതിനാകട്ടെ, ദുരൂഹമായ അന്ത്യങ്ങളുടെ കഥയും പറയാനുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്രയേല്‍ അതിർത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തിന് ഒക്ടോബർ 7ന് ഒരു വർഷം തികയുകയാണ്. ഹമാസിനെ തകർക്കാനെന്നു പറഞ്ഞ് ഗാസയ്ക്കു നേരെ ഇസ്രയേൽ ആരംഭിച്ച ആക്രമണത്തിനും ഒരു വർഷമാവുകയാണ്. പലസ്തീനും കടന്ന് ഇസ്രയേൽ സൈനികനടപടി ലബനൻ, യമൻ, സിറിയ എന്നിവിടങ്ങളിലേക്കും നീളുന്നു. ഇറാൻ കൂടി സംഘർഷത്തിന്റെ ഭാഗമായതോടെ പശ്ചിമേഷ്യയ്ക്കു മേലാകെ അസ്വസ്ഥതയുടെ കാർമേഘങ്ങളാണ്. ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിനു പതിറ്റാണ്ടുകളുടെ ചരിത്രമുണ്ടെങ്കിലും പൂർണതോതിലുള്ള ഇപ്പോഴത്തെ സൈനികനടപടിക്കുള്ള പ്രകോപനം 2023 ഒക്ടോബറിൽ ഹമാസ് നടത്തിയ മിന്നലാക്രമണമായിരുന്നു. ഗാസയിലെ ആക്രമണം ശമനമേതുമില്ലാതെ ഒരുവശത്തു നടക്കുമ്പോൾ പലസ്തീന്റെ ഒന്നാം പകുതിയായ വെസ്റ്റ് ബാങ്കിലും ഇസ്രയേൽ നടപടി പുരോഗമിക്കുകയാണ്. വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ കുടിയേറ്റം ശക്തമായി തുടരുന്നു. ഗാസയിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം 41,000 കവിഞ്ഞു.

ഇസ്രയേൽ – പലസ്തീൻ സംഘർഷം പോലെ പലസ്തീൻ ജനതയുടെ ചെറുത്തുനിൽപിനുമുണ്ട് വർഷങ്ങളുടെ ചരിത്രം. ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ട പലസ്തീൻ പോരാട്ടപ്രതീകങ്ങളും ഒരുപാടുണ്ട്. പലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായി തണ്ണിമത്തൻ നേരത്തേ ഉപയോഗിക്കപ്പെട്ടിരുന്നെങ്കിലും അടുത്ത കാലത്ത് അത് ലോകമാകെ പടർന്നുപിടിച്ചു. മലയാളി നടി കനി കുസൃതി കാൻ ചലച്ചിത്ര പുരസ്കാരവേദിയിൽ തണ്ണിമത്തൻ ഹാൻഡ്ബാഗുമായി എത്തിയതാണ് കേരളത്തിൽ പലസ്തീൻ പ്രതീകങ്ങളെക്കുറിച്ചുള്ള ചർച്ച സജീവമാക്കിയത്. ഒലിവ് ചില്ലയും കെഫിയയും മുതൽ തണ്ണിമത്തൻ വരെ വിവിധ കാലങ്ങളിൽ പലസ്തീൻ പ്രതീകങ്ങളായി അറിയപ്പെട്ടു. അവയ്ക്കു പിന്നിൽ ഹൃദയഹാരിയായ കഥകളുണ്ട്. ചിലതിനാകട്ടെ, ദുരൂഹമായ അന്ത്യങ്ങളുടെ കഥയും പറയാനുണ്ട്.

കാൻ ചലച്ചിത്ര പുരസ്കാര വേദിയിൽ തണ്ണിമത്തൻ ബാഗുമായി നടി കനി കുസൃതി (Photo by Christophe SIMON / AFP)
ADVERTISEMENT

∙ ചരിത്രം ഇഴയിട്ട കെഫിയ

നൂൽനൂൽപും നെയ്ത്തും ചിത്രത്തുന്നലുമൊക്കെയായി അതിസമ്പന്നമാണ് പലസ്തീനിന്റെ വസ്ത്രചരിത്രം. മുറിവുവച്ചു കെട്ടുന്ന വെള്ളത്തുണിയെ ഗാസ എന്നു വിളിക്കുമ്പോലെ പലസ്തീനിലെ തുണിയും തുന്നലും ലോകപ്രശസ്തമാണ്. പലസ്തീനിലെ തദ്ദേശീയ തുന്നൽ സമ്പ്രദായത്തിന്റെ മനോഹാരിത കൊണ്ട് ലോകമാകെ ആരാധാകരുള്ള സ്കാർഫ് ആണ് കെഫിയ. കറുപ്പും വെളുപ്പുമാണ് പരമ്പരാഗത നിറങ്ങൾ. ധരിക്കാൻ പല രീതികളുമുണ്ട്. സമചതുരത്തിലുള്ള സ്കാർഫ് ത്രികോണാകൃതിയിൽ മടക്കി, രണ്ടു മൂലകൾ ചുമലിലേക്കും മൂന്നാം മൂല പിന്നിലേക്കും തൂങ്ങിക്കിടക്കുന്ന രീതിയാണ് പൊതുവേ ഉണ്ടായിരുന്നത്.

പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് നടന്ന മാർച്ചിൽ കെഫിയ ധരിച്ചെത്തിയവർ. ഇസ്രയേൽ നഗരമായ സാഹ്നിനിൽ നിന്നുള്ള ദൃശ്യം. (Photo by AHMAD GHARABLI / AFP)

മുൻഭാഗത്ത് കഴുത്തിനു ചുറ്റും ഒഴുകിക്കിടക്കുന്ന മടക്കുകളുണ്ടാകും. പരമ്പരാഗത അറബ് ശൈലിയിൽ തലയിൽ കെട്ടി, രണ്ടു മൂലകളും മുൻപിലേക്കും മൂന്നാം മൂല പിന്നിലേക്കും ഇടുന്നതാണ് മറ്റൊരു ജനകീയ രീതി. കാലം മാറുകയും ചൂടിൽനിന്നു രക്ഷനേടാനുള്ള സ്കാർഫ് എന്നതിൽനിന്നു മാറി പോരാട്ടത്തിന്റെ പ്രതീകമായി വളരുകയും ചെയ്തപ്പോൾ കെഫിയ ധരിക്കാന്‍ പല രീതികളായി. പല രാജ്യങ്ങളിലെയും വസ്ത്രധാരണത്തിലേക്ക് കെഫിയ സന്നിവേശിപ്പിക്കപ്പെട്ടു.

2023 ഒക്ടോബറിൽ തുടങ്ങിയ ഗാസ ആക്രമണത്തിനു ശേഷം ലോകമാകെ രൂപപ്പെട്ട യുദ്ധവിരുദ്ധ മുന്നേറ്റങ്ങളിൽ ആയിരങ്ങളാണ് കെഫിയ അണിഞ്ഞ് പ്രത്യക്ഷപ്പെട്ടത്. ഭൂഖണ്ഡങ്ങളുടെ വ്യത്യാസമില്ലാതെ പല സർവകലാശാലകളിലും നടന്ന ബിരുദദാനങ്ങൾക്ക്, ഇക്കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രതിഷേധ സൂചകമായി കെഫിയ അണിഞ്ഞ് വിദ്യാർഥികൾ വേദിയിലെത്തി. പല പാർലമെന്റുകളിലും അംഗങ്ങൾ ഐക്യദാർഢ്യത്തിന്റെ പ്രതീകമായി കെഫിയ ധരിച്ച് എത്തി. പുത്തൻ ഫാഷനു ചേരും വിധം ആൺ–പെൺ വ്യത്യസമില്ലാതെ, കഴുത്തിൽ കെഫിയയുടെ ചെറുരൂപം സ്കാർഫായി അണിയുന്നതും പ്രചാരത്തിലായി.

അന്തരിച്ച മുൻ പലസ്തീൻ നേതാവ് യാസർ അറഫാത്ത്. (Photo by JOYCE NALTCHAYAN / AFP)
ADVERTISEMENT

കെഫിയയുടെ എവർഗ്രീൻ അംബാസഡർ പക്ഷേ, പലസ്തീൻ ദേശീയനേതാവായിരുന്ന യാസർ അറഫാത്തായിരുന്നു. പലസ്തീനിലെ പ്രസംഗപീഠങ്ങളിലും രാജ്യാന്തരവേദികളിലും ഒരു വശം മാത്രം മുൻപിലേക്കു നീളുന്ന കെഫിയയുടെ പ്രൗഢിയിലല്ലാതെ അദ്ദേഹത്തിന്റെ ചിത്രം ഇല്ലെന്നുതന്നെ പറയാം. മെഡിറ്ററേനിയനുമായുള്ള ചരിത്രപരമായ ബന്ധവും മത്സ്യബന്ധന പൈതൃകവുമാണ് മീൻവലയുടെ പാറ്റേൺ ആയി കെഫിയയിൽ കാണുന്നത്. ഒലിവ് ഇലയെ പ്രതിനിധീകരിക്കുന്ന മോട്ടിഫ് ആകട്ടെ, പലസ്തീനിന്റെ സാംസ്കാരിക സ്വത്വത്തിന്റെ ആവിഷ്കാരമാണ്. പലസ്തീനിനുണ്ടായിരുന്ന കച്ചവട– സാംസ്കാരിക വിനിമയങ്ങളെ സൂചിപ്പിക്കുന്നതാണ് കെഫിയയുടെ അതിരുകൾ മുറിച്ചു കടന്നുപോകുന്ന കടുത്ത വരകൾ.

∙ കണ്ണീരെണ്ണ ചുരത്തും ചില്ലകൾ

‘നട്ടതേതു കരങ്ങളാണെന്നറികിലീ ഒലിവ്, കണ്ണീരെണ്ണ ചുരത്തിയേനെ’ – പലസ്തീൻ കവി മഹ്മൂദ് ദർവേഷിന്റെ ഈ വരികളിലുണ്ട് ഒലിവും പലസ്തീനും അവ രണ്ടിന്റെയും സങ്കടകരമായ ചരിത്രവും. ഒലിവുകായ വിളവെടുപ്പ് സീസണിന്റെ (ഒക്ടോബർ – നവംബർ) തുടക്കമായിരുന്നു ഇത്തവണത്തെ ഹമാസിന്റെ ആക്രമണവും ഇസ്രയേലിന്റെ പ്രത്യാക്രമണവും എന്നത് ചരിത്രപരമായ വൈരുധ്യം. പല പുരാതന സംസ്കാരങ്ങളിലും ഉൾചേർന്നിരിക്കുന്ന സമാധാനത്തിന്റെ പ്രതീകമാണ് ഒലിവുചില്ല. ഒലിവുചില്ലയേന്തിയ പ്രാവ് കാലങ്ങൾ പിന്നിട്ട് സമാധാനത്തിന്റെ ഇമോജിയായി പോലും സ്ഥാനം പിടിച്ചു.

ഇതാ, ഒരു കയ്യിൽ ഒലിവുചില്ലയുമായി, മറുകയ്യിൽ സ്വാതന്ത്ര്യപ്പോരാളിയുടെ തോക്കുമായി ഇന്നു ഞാൻ നിങ്ങളുടെ മുൻപിൽ നിൽക്കുന്നു. എന്റെ കയ്യിൽനിന്നീ ഒലിവുചില്ലകൾ വീണുപോകാൻ നിങ്ങൾ അനുവദിക്കരുത്

യാസർ അറഫാത്ത്

പലസ്തീനെ സംബന്ധിച്ചിടത്തോളം ഒലിവുചില്ല ചരിത്രപരമായ സ്വത്വത്തിൽ വേരോടിക്കിടക്കുന്ന അടയാളമാണ്. ഊഷരമായ ഭൂമിയിലും പിടിച്ചുനിൽക്കുന്ന ഒലിവുമരം പലസ്തീൻ നിലനിൽപിന്റെ അടയാളമായതിൽ അദ്ഭുതമില്ല. പലസ്തീനിൽ പൊതുവായും വെസ്റ്റ്ബാങ്കിൽ വിശേഷിച്ചും പടർന്നു പന്തലിച്ചിരുന്നു ഒലിവ് മരങ്ങൾ. കിടപ്പാടം നഷ്ടപ്പെട്ട് അലയുന്ന പതിനായിരങ്ങളാണ് ഇപ്പോൾ ഗാസയിലുള്ളത്. എന്നിട്ടും തണുപ്പിൽ നിന്ന് രക്ഷ നേടാൻ, ഭക്ഷണം പാകം ചെയ്യാൻ ഒലിവുമരങ്ങളുടെ കൊമ്പുകൾ വെട്ടുന്നത് അവർക്കു ചിന്തിക്കാൻ കഴിയുമായിരുന്നില്ല. ദശകങ്ങൾ പ്രായമുള്ള ഒലിവുമരങ്ങളെ ജീവൻ പോലെ കാക്കുന്നവർ ഇപ്പോഴുമുണ്ട് ഗാസയിലും വെസ്റ്റ് ബാങ്കിലും. നിധി കൈമാറുംപോലെ പൂർവികർ കൈമാറിയ മരങ്ങൾ.

ADVERTISEMENT

5000 വർഷം പഴക്കമുള്ള ഒലിവ് മരം വെസ്റ്റ് ബാങ്കിൽ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നതായി പലസ്തീൻ കൃഷിവകുപ്പ് അവകാശപ്പെടുന്നു. ഒലിവ് പുരാതന സംസ്കാരത്തിന്റെ ഭാഗമായിരുന്ന ഗ്രീസിലും ലബനനിലും ഇത്രയും പഴക്കം അവകാശപ്പെടുന്ന മരങ്ങളുണ്ട്. വെസ്റ്റ് ബാങ്കിലെ ഓരോ പടയോട്ടത്തിലും ഒലിവുമരങ്ങൾ കൂട്ടത്തോടെ നശിപ്പിക്കപ്പെടുന്നതായി പലസ്തീൻ കർഷകർ ആരോപിക്കുന്നു. 4000 ബിസി കാലഘട്ടത്തിൽ പലസ്തീനിലാണ് ഒലിവുമരങ്ങൾ ആദ്യമായി കൃഷി ചെയ്തു തുടങ്ങിയതെന്നു കരുതുന്നു. 

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായി ഒലിവ് ചില്ലയേന്തി പ്രതിഷേധിക്കുന്നവർ. (Photo by HENRY NICHOLLS / AFP)

പലസ്തീന്റെ പ്രധാനവിളയായ ഒലിവ് ഒരു ലക്ഷം കുടുംബങ്ങളുടെ വരുമാനമാർഗമാണ് (2022ലെ കണക്ക്). ഒരു ലക്ഷം ടൺ ഒലിവുകായയും അതിൽനിന്ന് 20,000 ടൺ ഒലിവെണ്ണയുമാണ് പ്രതിവർഷ ഉൽപാദനം. ഭക്ഷ്യവസ്തുവായി ഉപയോഗിക്കാവുന്ന ടേബിൾ ഒലിവ്, സോപ്പ് തുടങ്ങിയവയും ഉൽപാദിപ്പിക്കപ്പെടുന്നു. വരൾച്ചയെയും കൊടുംതണുപ്പിനെയും ഒരു പോലെ പ്രതിരോധിക്കുന്ന ഒലിവുമരങ്ങൾ തീപിടിത്തത്തെപ്പോലും അതിജീവിക്കാറുണ്ട്. 1974ൽ യാസർ അറഫാത്ത് യുഎൻ ജനറൽ അസംബ്ലിയിൽ പ്രസംഗിച്ചതിങ്ങനെ: ‘‘ഇതാ, ഒരു കയ്യിൽ ഒലിവുചില്ലയുമായി, മറുകയ്യിൽ സ്വാതന്ത്ര്യപ്പോരാളിയുടെ തോക്കുമായി ഇന്നു ഞാൻ നിങ്ങളുടെ മുൻപിൽ നിൽക്കുന്നു. എന്റെ കയ്യിൽനിന്നീ ഒലിവുചില്ലകൾ വീണുപോകാൻ നിങ്ങൾ അനുവദിക്കരുത്!’’

∙ തണ്ണിമത്തനും പിടിച്ചെടുക്കുമെന്നോ?

പലസ്തീനുമായി ബന്ധപ്പെട്ട ഇന്റർനെറ്റ് ഉള്ളടക്കത്തിന് വേണ്ടത്ര കാഴ്ചക്കാർ ഇല്ലാതെ പോകുന്നുവെന്ന തോന്നലിൽ നിന്നാണ് തണ്ണിമത്തൻ വള്ളികൾ ലോകമാകെ പടർന്നത്. പലസ്തീൻ, ഗാസ തുടങ്ങിയ കീവേഡുകളുള്ള ഉള്ളടക്കം സമൂഹമാധ്യമങ്ങളുടെയും സേർച് എൻജിനുകളുടെയും ‘അൽഗോരിതം കളി’യിൽ തഴയപ്പെടുന്നതായി (ഷാഡോ ബാൻ) ആരോപണമുയർന്നിരുന്നു. ഈ നിഴൽനിരോധനത്തിനു മറുപടി എന്നവണ്ണമാണ് സമൂഹമാധ്യമങ്ങളിലും മറ്റും തണ്ണിമത്തനും തണ്ണിമത്തൻ ഇമോജിയും വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. പലസ്തീൻ പതാകയ്ക്ക് അപ്രഖ്യാപിത നിരോധനം നിലവിലുള്ള സ്ഥലങ്ങളിൽ തണ്ണിമത്തൻ ചിത്രങ്ങളും ഡിസൈനുകളും കടന്നുചെന്നു. തണ്ണിമത്തൻ ഡിസൈനുകളുള്ള വസ്ത്രങ്ങളും ആ‌ക്സസറീസും ട്രെൻഡ് ആയി മാറി. സമൂഹമാധ്യമങ്ങളിലെ റിയാക്‌ഷൻ ബട്ടൺ ഉപയോഗിച്ചു പോലും തണ്ണിമത്തനെ പലരും അടയാളപ്പെടുത്തിത്തുടങ്ങി. പലസ്തീൻ ദേശീയപതാകയിലെ ചുവപ്പ്, പച്ച, കറുപ്പ് നിറങ്ങൾ അടങ്ങിയതാണ് തണ്ണിമത്തനെ പലസ്തീനിന്റെ പ്രതീകമാക്കിയത്.

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായി മുഖത്ത് തണ്ണിമത്തന്റെ ചിത്രം വരച്ച് ജക്കാർത്തയിലെ യുഎസ് എംബസിക്ക് മുന്നിൽ പ്രതിഷേധിക്കുന്ന യുവതി. (Photo by ADITYA AJI / AFP)

പക്ഷേ, കഥയുടെ തുടക്കം ഇവിടെയൊന്നുമല്ല. 1967ലെ യുദ്ധത്തിനു ശേഷം പലസ്തീൻ ഭൂപ്രദേശങ്ങൾ ഇസ്രയേൽ നിയന്ത്രണത്തിലായപ്പോൾ പലസ്തീൻ ദേശീയ പതാകയുടെ ഉപയോഗം നിരോധിക്കപ്പെട്ടു. ഇതോടെ ദേശീയപതാകയുടെ നിറങ്ങൾ മറ്റു തരത്തിൽ ഉപയോഗിച്ചാണ് പലസ്തീൻകാർ പ്രതിരോധം തീർത്തത്. 1980ൽ ഒരു സൈനിക ഓഫിസറുടെ പരാമർശമാണ് തണ്ണിമത്തനെ മുഖ്യധാരയിലേക്കു കൊണ്ടുവന്നത്. ‘പലസ്തീൻ പതാകയുടെ നിറത്തിലുള്ളതെന്തും പിടിച്ചെടുക്കും; അത് തണ്ണിമത്തനായാലും ശരി’ എന്നായിരുന്നു അത്. വെസ്റ്റ് ബാങ്കിലെ ജെനിൻ മുതൽ ഗാസ വരെ നേരത്തെ തണ്ണിമത്തൻ കൃഷി ചെയ്തിരുന്നെങ്കിലും അതൊരു പ്രതീകമായി മാറിയത് ഈ ഭീഷണിയോടെയാണ്.

ഖാലിദ് ഹൂറാനി പങ്കുവച്ച വാട്ടർമെലൺ പെയ്ന്റിങ് (Photo credit: KhaledHourani/Instagram)

1930ലെ ഓസ്‌ലോ ഉടമ്പടിയോടെ പതാക നിരോധനം നീങ്ങി. 2007ൽ ഖാലിദ് ഹൂറാനിയുടെ തണ്ണിമത്തൻ പെയിന്റിങ് പരക്കെ ശ്രദ്ധിക്കപ്പെട്ടു. 2023ൽ ഇസ്രയേലിലെ പൊതുസ്ഥലങ്ങളിൽ പലസ്തീൻ പതാക പാടില്ലെന്ന് പ്രഖ്യാപിക്കപ്പെട്ടു. ഇതിനു പിന്നാലെ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലെ പത്തിലധികം ടാക്സികളിൽ തണ്ണിമത്തൻ സ്റ്റിക്കർ പ്രത്യക്ഷപ്പെട്ടു. ‘ഇത് പലസ്തീൻ പതാകയല്ല’ എന്നൊരു അടിക്കുറിപ്പും അതിലുണ്ടായിരുന്നു. സസിം എന്ന അറബ് – ഇസ്രയേൽ സമാധാനസംഘടനയുടെ ക്യാംപെയ്നിന്റെ ഭാഗമായിരുന്നു അത്. ഇതോടെ, മുറിച്ച തണ്ണിമത്തൻ പശ്ചിമേഷ്യയ്ക്കു പുറത്തേക്കും കടന്നു.

∙ മുഖംതിരിച്ച ലോകമേ, ഇത് ഹന്ദല!

പുറകിലേക്ക് കൈകൾ കോർത്ത്, പുറംതിരിഞ്ഞുനിൽക്കുന്ന, കുറ്റിമുടികളുള്ള, ചെരുപ്പില്ലാത്ത പത്തുവയസ്സുകാരൻ ആൺകുട്ടിയാണ് ഹന്ദല. ടീഷർട്ടിന്റെ ഒരു കൈ അൽപം കീറിയത് തുന്നിവച്ചിരിക്കുന്നു. മുഖം കാണിക്കുന്നില്ലെങ്കിലും അഭയാർഥിക്കുട്ടിയുടെ സങ്കടവും വീടിനു വേണ്ടിയുള്ള കാത്തിരിപ്പും അകലെ മിഴികൾ നട്ടുള്ള നിശ്വാസവുമെല്ലാം അവന്റെ പിന്നിൽനിന്നേ അറിയാം. ആർട്ടിസ്റ്റ് നജീ അൽ അലിയാണ് ഹന്ദലയുടെ സ്രഷ്ടാവ്. 1969ൽ കുവൈത്ത് പത്രമായ അൽ സിയസ്സായിലാണ് ആദ്യമായി ഹന്ദല കാർട്ടൂൺ പ്രസിദ്ധീകരിക്കുന്നത്. എഴുപതുകളിൽ വൻ പ്രചാരം നേടി. വായനക്കാരന്റെ മുഖത്തുനോക്കുന്ന തരത്തിൽ, അതായത് മുഖം കാണിക്കുന്ന തരത്തിലായിരുന്നു ഹന്ദാലയുടെ തുടക്കം. 

ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഗാസയിൽ ഹന്ദലയുടെ ചിത്രത്തിനു സമീപം നടന്നു നീങ്ങുന്ന പലസ്തീൻ സ്വദേശി. (Photo by Zain JAAFAR / AFP)

കയ്പുള്ള, എന്നാൽ ഔഷധഗുണമുള്ള പഴമുണ്ടാകുന്ന (ബിറ്റർ ആപ്പിൾ, കൊളോസിന്ത്, ടുംബ എന്നിങ്ങനെ മറ്റു രാജ്യങ്ങളിൽ അറിയപ്പെടുന്നു) ഒരു മരുഭൂമിച്ചെടിയുടെ പേരാണ് കാർട്ടൂൺ കഥാപാത്രത്തിനു നൽകിയത്. എവിടെയും വേരുപിടിക്കാതെ അലയേണ്ടി വരുന്ന പലസ്തീൻ ബാല്യത്തിന്റെ പ്രതിനിധിയാണ് ഹന്ദല. 1973ൽ ആദ്യമായി ഹന്ദല ലോകത്തോട് പുറംതിരിഞ്ഞുനിന്നു. പലസ്തീൻ പ്രശ്നത്തോട് മുഖംതിരിച്ചുനിൽക്കുന്ന ലോകത്തോടുള്ള കാർട്ടൂണിസ്റ്റിന്റെ പ്രതിഷേധമായിരുന്നു അത്. കാർട്ടൂണിസ്റ്റിന് ഭീഷണികളുണ്ടായി. മരിക്കുന്നതു വരെ ഹന്ദലയെ വരയ്ക്കുമെന്ന് നജീ അലി വ്യക്തമാക്കി. 1987ൽ ലണ്ടനിൽ അജ്ഞാതർ അദ്ദേഹത്തെ കൊലപ്പെടുത്തി. പ്രതികളാരുമില്ലാത്ത കൊലപാതകക്കേസാണ് അത് ഇപ്പോഴും എന്നതിൽനിന്നറിയാം ഹന്ദല ലോകവായനക്കാർക്കിടയിലുണ്ടാക്കിയ സ്വാധീനം. കാർട്ടൂണിസ്റ്റ് കൊല്ലപ്പെട്ടെങ്കിലും കാർട്ടൂൺ ലോകമാകെ കത്തിപ്പടർന്നു.

ഹന്ദലയുടെ ചിത്രത്തിനു സമീപം കൈ പിന്നിൽക്കെട്ടി നിൽക്കുന്ന പലസ്തീൻ കുട്ടികൾ (Photo Credit: mathqaf/Instagram)

അടുത്തിടെ നടന്ന ഒട്ടേറെ പ്രതിഷേധ പരിപാടികളിൽ ഹന്ദലയുടെ ചിത്രങ്ങളുണ്ടായിരുന്നു. കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഇസ്രയേലിനെതിരെ നടന്ന പ്രതിഷേധപരിപാടിയാണ് അതിലൊന്ന്. ഇസ്രയേൽ – യുഎസ് പ്രതിരോധ സഹകരണത്തിൽ സുതാര്യത ആവശ്യപ്പെട്ട്, സർവകലാശാല ക്യാംപസിൽ ടെന്റ് കെട്ടിയാണ് പ്രതിഷേധം തുടങ്ങിയത്. റജബ് അൽ ഹിന്ദ് എന്ന പലസ്തീൻ പെൺകുട്ടി ഇസ്രയേൽ വെടിവയ്പിൽ കൊല്ലപ്പെട്ടതോടെ സർവകലാശാലയുടെ അക്കാദമിക് ഹാൾ കയ്യേറിയ വിദ്യാർഥികൾ ഹാളിന് ഹിന്ദ്സ് ഹാൾ എന്ന് ‘പുനർനാമകരണം’ നടത്തി ബാനർ സ്ഥാപിച്ചു. ബാനറിൽ രണ്ട് ഹന്ദല ചിത്രങ്ങൾ കൂടിയുണ്ടായിരുന്നു. ഇതോടെ ഹന്ദലയെ കുറിച്ച് വീണ്ടും ചർച്ചകൾ ശക്തമായി.‌

∙ ദിവസേന ഒരു സ്പൂൺ പരിശ്രമം!

ഒരു ജയിൽഭേദനക്കഥയാണ് സ്പൂണിനെ പ്രതിരോധ പ്രതീകമാക്കിയത്. ഇസ്രയേലിനെതിരായ ആക്രമണങ്ങൾക്ക് അറസ്റ്റ് ചെയ്യപ്പെട്ട ആറു പലസ്തീൻ തടവുകാരാണ് കഥാപാത്രങ്ങൾ. ഗിൽബോവയിലെ അതിസുരക്ഷാ ജയിലിൽ നിന്നു രക്ഷപ്പെടാൻ അവർ ആയുധമാക്കിയത് സ്പൂണുകളായിരുന്നു. ജയി‍ൽ സെല്ലും അടിത്തറയും തുളച്ച് അവർ പുറത്തുകടന്നു. സെല്ലിലെ സിങ്കിന്റെയും തുരങ്കത്തിന്റെയും ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചു. ജയിൽ ചാടിയവർക്കായി ഇസ്രയേൽ നടത്തിയ വ്യാപക തിരച്ചിലിൽ നാലു പേർ വീണ്ടും പിടിയിലായി.

ഇസ്രയേൽ ജയിലുകളിൽ കഴിയുന്നവർക്ക് ഐക്യദാർഢ്യവുമായി പലസ്തീൻ പതാകയ്ക്കൊപ്പം സ്പൂൺ ഉയർത്തിപ്പിടിച്ച് പ്രതിഷേധിക്കുന്നവർ. (Photo by Jack GUEZ / AFP)

ഇസ്രയേൽ ജയിലുകളിലെ പലസ്തീൻകാരുടെ ദുരവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾ ഈ സംഭവത്തോടെ സജീവമായി. ആറു പേരിലൊരാളായ മഹ്‌മൂദ് അബ്ദുല്ല അൽ അർദയാണ് അഭിഭാഷകനോട് 2021ലെ രക്ഷപ്പെടലിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്. സ്പൂണും പ്ലെയ്റ്റും കെറ്റിലിന്റെ പിടിയുമായിരുന്നു ‘തുരങ്കനിർമാണത്തി’നുള്ള ആയുധങ്ങൾ. 1996ൽ കൈകൊണ്ടു സെല്ലിന്റെ തറ മാന്തി രക്ഷപ്പെട്ട ഹസ്സൻ മഹ്‌ദാവിയുടെ കഥയും ഇതോടെ പുറത്തുവന്നു. പിന്നീടൊരാളും ഇസ്രയേൽ അനുവദിക്കാതെ ജയിലുകളിൽനിന്നു തിരിച്ചെത്തിയില്ലെന്നതാണ് സംഭവത്തിന്റെ മറുപുറം.

∙ കാത്തിരിക്കുന്നു, താക്കോലുകൾ

1948ലെ ഇസ്രയേൽ സൈനിക നടപടിയിൽ സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്ത സംഭവത്തെ പലസ്തീൻകാർ വിശേഷിപ്പിക്കുന്ന പേരാണ് ‘നക്ബ’ (മഹാദുരന്തം). 8 ലക്ഷം പേർക്ക് സ്വന്തം വീട് എന്നെന്നേക്കുമായി നഷ്ടമായെന്നാണ് പലസ്തീനിന്റെ കണക്ക്. അന്ന് വീടു വിട്ടുപോയവർ അവരുടെ വീടിന്റെ താക്കോൽ കയ്യിൽ കരുതി. പലരും അത് മാലയാക്കി കഴുത്തിൽ അണിഞ്ഞു. പിന്നീട് നടന്ന പല ആക്രമണങ്ങളിലും താക്കോൽ എടുത്തു വയ്ക്കുന്നത് ഒരു ചടങ്ങായി മാറി. എന്നെങ്കിലുമൊരിക്കൽ തിരിച്ചുപോകാമെന്നും അന്നത്തേക്ക് താക്കോൽ കരുതിവയ്ക്കുകയാണെന്നും അവർ പറയുന്നു.

ഇസ്രയേലിന്റെ പിറവിയോടെ പലായനം ചെയ്യേണ്ടിവന്ന പലസ്തീൻ സ്വദേശികളുടെ നഷ്ടപ്പെട്ട വീടുകളുടെ പ്രതീകമായി ഉപയോഗിക്കുന്ന താക്കോൽരൂപം. ഇസ്രയേൽ രൂപീകരണത്തിന്റെ 68–ാം വർഷം നടന്ന പ്രതിഷേധത്തിൽ നിന്ന്. (Photo by MAHMUD HAMS / AFP)

പ്രായമായവർ ആ താക്കോലുകൾ അടുത്ത തലമുറയ്ക്കു കൈമാറി. ഇപ്പോൾ നടക്കുന്ന ആക്രമണത്തിന്റെ ആദ്യഘട്ടങ്ങളിലും കാണാമായിരുന്നു, തകർന്നു കിടക്കുന്ന വീടിന്റെ താക്കോൽ ശേഖരിക്കുന്ന കുട്ടികളെ. ജന്മദേശത്തേക്കു തിരിച്ചുവരാൻ എല്ലാവർക്കും അവകാശമുണ്ടെന്ന രാജ്യാന്തര നിയമത്തിലെ പ്രഖ്യാപനവും ഈ താക്കോൽ കരുതിവയ്ക്കലിന് കാരണമായി. ചരിത്രം തുറക്കാനുള്ള താക്കോലുകൾ പല പലസ്തീൻ കലാരൂപങ്ങളുടെയും ഭാഗമായി. ലോകത്തിന്റെ പല ഭാഗത്തും നടന്ന പ്രകടനങ്ങളിൽ താക്കോൽ ഐക്യദാർഢ്യ പ്രതീകമായി ഉപയോഗിക്കപ്പെട്ടു.

∙ പശുക്കളുടെ ഒളിവുജീവിതം

1987ൽ തുടങ്ങിയ പലസ്തീൻ അധിനിവേശ നടപടിയുടെ (ഒന്നാം ഇൻതിഫാദ) ആദ്യഘട്ടത്തിലാണ് പശുക്കൾ ശ്രദ്ധാകേന്ദ്രമാകുന്നത്. ഇസ്രയേൽ ഉൽപന്നങ്ങൾ ബഹിഷ്കരിക്കുന്നതിന്റെ ഭാഗമായി അവിടെനിന്നുള്ള പാലും പാലുൽപന്നങ്ങളും ബഹിഷ്കരിക്കാൻ പലസ്തീൻ ജനത തീരുമാനിച്ചു. എന്നാൽ, പാലില്ലാതെ മുന്നോട്ടുപോവുക എളുപ്പമായിരുന്നില്ല. പ്രഫഷനൽ ഡെയറി എന്ന സങ്കൽപത്തിലേക്കു കടക്കാനായി പിന്നെ ശ്രമം. അങ്ങനെ 1988ൽ പലസ്തീൻകാർ 18 പശുക്കളെ വാങ്ങി ഒരു ഫാം തുടങ്ങി. വെസ്റ്റ് ബാങ്കിലെ ബൈത്തുൽ സഹൂറിലെ സഹകരണ സൊസൈറ്റിയുടെ ചെറിയ പരിശ്രമമായിരുന്നെങ്കിലും പലസ്തീനിലാകെ അതു ശ്രദ്ധിക്കപ്പെട്ടു. ഇതോടെ പലസ്തീൻ സ്വയംപര്യാപ്തതയുടെ പ്രതീകമായി ആ 18 പശുക്കൾ മാറി.

‘വാണ്ടഡ് 18’ ഡോക്യുമെന്ററിയിൽ നിന്നുള്ള ദൃശ്യം. (Photo credit: Wikipedia)

തദ്ദേശീയ ഉൽപന്നങ്ങൾ ഉപയോഗിക്കാനുള്ള പ്രചോദനമായി ബൈത്തുൽ സഹൂറിലെ വെളുപ്പും കറുപ്പും ഇടകലർന്ന നിറമുള്ള പശുക്കൾ. ദേശീയസുരക്ഷയ്ക്കു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി ഇസ്രയേൽ സൈന്യം ഫാമിനെതിരെ നടപടി പ്രഖ്യാപിച്ചു. 24 മണിക്കൂറിനകം ഫാം പൂട്ടിയില്ലെങ്കിൽ ഇടിച്ചുനിരത്തുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതോടെ പശുക്കളെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. അവിടെനിന്നു വീണ്ടും സ്ഥലം മാറ്റിക്കൊണ്ടിരുന്നു. രാത്രി പശുക്കളെ കറന്ന് പാൽ ആവശ്യക്കാർക്ക് എത്തിച്ചുതുടങ്ങി. ഇൻതിഫാദ പാൽ എന്ന് അത് അറിയപ്പെട്ടു. രണ്ട് ഹെലികോപ്ടറുകളെയും സൈനികരെയും വിന്യസിച്ച് പശുക്കളെ കണ്ടെത്താൻ ഇസ്രയേലും ശ്രമം തുടർന്നു. ഓസ്‌ലോ ഉടമ്പടിയോടെ ഇസ്രയേൽ സൈനികനടപടിയിൽ നിന്ന് ഫാം രക്ഷപ്പെട്ടെങ്കിലും ഉപരോധവും മറ്റു നടപടികളും മൂലം ഫാം കാലക്രമേണ ഇല്ലാതായി. 2014ൽ ഫാമിന്റെ കഥ ‘വാണ്ടഡ് 18’ എന്ന പേരിൽ ഡോക്യുമെന്ററിയായി.

∙ ചിത്രം തുന്നുന്ന ചോരനൂലുകൾ

നൂറ്റാണ്ടുകളോളം പഴക്കമുള്ള പലസ്തീൻ ചിത്രത്തുന്നലാണ് തത്റീസ്. പലസ്തീനിന്റെ കലാസാംസ്കാരിക, സ്വാശ്രയ മുന്നേറ്റത്തിന്റെ പ്രതീകം. ലോകം മുഴുവൻ, പ്രത്യേകിച്ചും അറബ് രാജ്യങ്ങളിൽ പ്രചരിച്ച തത്റീസ് വസ്ത്രങ്ങൾ വാങ്ങുന്നത് പലസ്തീനോടുള്ള ഐക്യദാർഢ്യമായി കാണുന്നവരുണ്ട്. സൂചിയും നൂലും ഉപയോഗിച്ച് കോട്ടൺ, ലിനൻ, കമ്പിളി, പട്ട് എന്നീ പ്രകൃതിദത്ത തുണികളിലുള്ള ചിത്രത്തുന്നലിന്റെ മാസ്മരികഭംഗി ലോകം ഏറ്റുവാങ്ങിയതാണ്. 2021ൽ യുനെസ്കോ തത്റീസ് ചിത്രത്തുന്നലിനെ സാംസ്കാരിക–പൈതൃകപ്പട്ടികയിലുൾപ്പെടുത്തി.

കെഫിയ, തണ്ണിമത്തൻ എന്നിവയുടെ ഡിസൈനുകൾ ഉൾപ്പെടുത്തി പലസ്തീനിലെ തത്റീസ് തുന്നലിൽ തയാറാക്കിയ തൊപ്പി. (Photo credit: thehaleemahproject/instagram)

ഏതെങ്കിലും കഥയെ ആസ്പദമാക്കി സ്ത്രീകളുടെ നീളൻ വസ്ത്രങ്ങളിൽ തുന്നിയെടുക്കുന്ന ചിത്രങ്ങളും സൂക്ഷ്മമായ കൃത്യത പാലിക്കുന്ന പാറ്റേണുകളുമാണ് പരമ്പരാഗത തത്റീസ് കല. പൂക്കളും തരുലതാദികളും മത്സ്യങ്ങളും തുടങ്ങി കാത്തിരിപ്പും പോരാട്ടവുമെല്ലാം തുന്നലായി വിരിയുന്നു. ആയിരക്കണക്കിന് പാറ്റേണുകൾ ഡിജിറ്റൽ ആർക്കൈവ് ചെയ്തതോടെ തത്‌റീസ് അടുത്ത കാലത്തൊന്നും മങ്ങാത്ത ചിത്രകഥയായി ശേഷിക്കുമെന്നുറപ്പ്.

∙ പേരുകൾ ഒരു ഭൂപടമാകുന്നു

ബ്രിട്ടിഷ് മേൽക്കോയ്മയ്ക്കും മുൻപ് 1917ലെ ഭൂപടം ഉൾപ്പെടെ പലസ്തീൻകാർ രഹസ്യമായും പരസ്യമായും കാത്തുസൂക്ഷിക്കുന്ന പലസ്തീൻ അടയാളങ്ങൾ ഇനിയുമുണ്ട്. വർഷങ്ങളായി തുടരുന്ന മറ്റൊരു നിലനിൽപുശ്രമമാണ് കുട്ടികൾക്ക് സ്ഥലപ്പേരിടൽ. ജനിച്ച നാട് വിട്ടോടി മറ്റേതോ സ്ഥലങ്ങളിലെ അഭയാർഥി ക്യാംപുകളിൽ ജനിക്കുന്ന കുട്ടികൾക്ക് അവരുടെ പഴയ നാടിന്റെ പേരിടുകയാണ് മാതാപിതാക്കൾ ഇപ്പോൾ. സ്ഥലവും സ്ഥലപ്പേരും ഇല്ലാതായാലും കുട്ടികളുടെ പേരുകളിൽ അവ നിലനിൽക്കുമെന്ന ആശ്വാസം. ബിസാൻ, ജെനിൻ, ഹൈഫ, റഫ, യഫ എന്നിങ്ങനെ പോകുന്നു പുതിയ ചരിത്രം മായ്ച്ചുകളഞ്ഞാലും തിരുത്തിയെഴുതിയാലും വർഷങ്ങളോളം ജീവിക്കേണ്ട പഴയ പേരുകൾ.

English Summary:

The Enduring Symbols of Palestinian Resistance