‘‘ഇത് ഇസ്രയേലിന്റെ പേൾ ഹാർബറാണ്’’- (2023 ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തെക്കുറിച്ച് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ മുന്‍ വക്താവ് ജൊനാഥന്‍ കോണ്‍റിക്കസ് പറഞ്ഞത്.) അന്ന് ശാബത്ത് ദിനമായിരുന്നു. ഇസ്രയേൽ ഒരു ശനിയാഴ്ചയുടെ ആലസ്യത്തിലും. പ്രാദേശിക സമയം പുലർച്ചെ ആറരയോട് അടുത്തിരിക്കുന്നു. പെട്ടെന്ന് ആകാശത്തു സ്ഫോടനശബ്ദങ്ങളുയർന്നു. ആക്രമണ മുന്നറിയിപ്പിന്റെ ശബ്ദം മുഴങ്ങി. നൂറുകണക്കിന് മിസൈലുകൾ ഇസ്രയേലിനെ ലക്ഷ്യമാക്കി പാഞ്ഞുവരികയായിരുന്നു. ഇസ്രയേലിന്റെ അഭിമാനമായ വ്യോമാക്രമണ കവചം അയൺ ഡോം അവയിൽ ഭൂരിപക്ഷം എണ്ണത്തെയും ചെറുത്തു തകർത്തു. പക്ഷേ പാഞ്ഞുവന്ന മിസൈലുകളുടെ എണ്ണം ആയിരങ്ങളായപ്പോൾ അയൺ ഡോമിന്റെ ശേഷിക്കപ്പുറത്തായി കാര്യങ്ങൾ. അതിനെ മറികടന്ന് മിസൈലുകൾ ഇസ്രയേലിന്റെ മണ്ണിലേക്കു തുടരെത്തുടരെ പറന്നിറങ്ങി. മണ്ണിൽ തുരുതുരെ സ്ഫോടനങ്ങളുണ്ടായി. അപ്രതീക്ഷിതമായി ഉണ്ടായ വ്യോമാക്രമണത്തിന്റെ നടുക്കം മാറും മുൻപ് അതിർത്തികളിലെ സൈനിക കാവലും ഇരുമ്പു വേലികളും ഭേദിച്ച് ഹമാസിന്റെ സായുധസംഘങ്ങൾ ഇസ്രയേലിലേക്കു കടന്നുകയറിയെന്ന വാർത്തയെത്തി. കരയിലൂടെയും കടലിലൂടെയുമെത്തിയ ആ സംഘങ്ങൾ മുന്നിൽക്കണ്ടവരെയെല്ലാം വെടിവച്ചുവീഴ്ത്തി. തെരുവുകളും വീടുകളും ചോരക്കളമായി. വഴികളിൽ മൃതദേഹങ്ങൾ ചിതറിക്കിടന്നു. അതിർത്തിയിലെ സൈനികപോസ്റ്റുകളിലെ സെനികരെ വകവരുത്തുന്നതിന്റെയും ബുൾഡോസർ കൊണ്ട് ഇരുമ്പുവേലി തകർക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ ഹമാസിന്റെ ടെലഗ്രാം ചാനലുകളിലൂടെ പ്രചരിച്ചു. പിന്നാലെ, ഹമാസിന്റെ സൈനിക വിഭാഗം മേധാവി മുഹമ്മദ് ഡീഫിന്റെ പ്രസ്താവന വന്നു: ‘ഇസ്രയേലിനെതിരെ ഹമാസ് സൈനികനീക്കം തുടങ്ങിയിരിക്കുന്നു. ഓപറേഷൻ അൽ- അഖ്‌സ ഫ്ലഡ് എന്നു പേരിട്ട നീക്കത്തിന്റെ തുടക്കമാണ് ഈ ആക്രമണം.’ അയ്യായിരത്തോളം മിസൈലുകളാണ് ഇസ്രയേലിനു നേർക്കു തൊടുത്തതെന്നും ഡീഫ് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജൻസികളിലൊന്നെന്ന് അവകാശപ്പെടാവുന്ന ഇസ്രയേലിന്റെ മൊസാദിനോ ആഭ്യന്തര ഇന്റലിജൻസിന് നേതൃത്വം വഹിക്കുന്ന ഷിൻ ബെറ്റിനോ ഹമാസിന്റെ നീക്കം അറിയാനായില്ല. അതെങ്ങനെ സംഭവിച്ചെന്ന് ലോകം അമ്പരന്നു. ആകാശം വഴിയുള്ള ഏതാക്രമണത്തെയും തടയുമെന്ന് ഇസ്രയേൽ അഭിമാനത്തോടെ കരുതിയിരുന്ന അയൺ ഡോമിനെ ഹമാസ് മിസൈലുകൾ മറികടന്നു എന്നത് ഇസ്രയേലിനു ഞെട്ടലും നാണക്കേടുമുണ്ടാക്കി. യുഎസ് പിന്തുണയോടെയാണ് അയൺ ഡോമിന്റെ പ്രവർത്തനമെന്നത് ആ നാണക്കേടിനെ ഇരട്ടിയുമാക്കി. ആക്രമണത്തിനു പിന്നാലെ, രാജ്യത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഇത് ഇസ്രയേലിന്റെ പേൾ ഹാർബറാണ്’’-
(2023 ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തെക്കുറിച്ച് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ മുന്‍ വക്താവ് ജൊനാഥന്‍ കോണ്‍റിക്കസ് പറഞ്ഞത്.)

അന്ന് ശാബത്ത് ദിനമായിരുന്നു. ഇസ്രയേൽ ഒരു ശനിയാഴ്ചയുടെ ആലസ്യത്തിലും. പ്രാദേശിക സമയം പുലർച്ചെ ആറരയോട് അടുത്തിരിക്കുന്നു. പെട്ടെന്ന് ആകാശത്തു സ്ഫോടനശബ്ദങ്ങളുയർന്നു. ആക്രമണ മുന്നറിയിപ്പിന്റെ ശബ്ദം മുഴങ്ങി. നൂറുകണക്കിന് മിസൈലുകൾ ഇസ്രയേലിനെ ലക്ഷ്യമാക്കി പാഞ്ഞുവരികയായിരുന്നു. ഇസ്രയേലിന്റെ അഭിമാനമായ വ്യോമാക്രമണ കവചം അയൺ ഡോം അവയിൽ ഭൂരിപക്ഷം എണ്ണത്തെയും ചെറുത്തു തകർത്തു. പക്ഷേ പാഞ്ഞുവന്ന മിസൈലുകളുടെ എണ്ണം ആയിരങ്ങളായപ്പോൾ അയൺ ഡോമിന്റെ ശേഷിക്കപ്പുറത്തായി കാര്യങ്ങൾ. അതിനെ മറികടന്ന് മിസൈലുകൾ ഇസ്രയേലിന്റെ മണ്ണിലേക്കു തുടരെത്തുടരെ പറന്നിറങ്ങി. മണ്ണിൽ തുരുതുരെ സ്ഫോടനങ്ങളുണ്ടായി.

ADVERTISEMENT

അപ്രതീക്ഷിതമായി ഉണ്ടായ വ്യോമാക്രമണത്തിന്റെ നടുക്കം മാറും മുൻപ് അതിർത്തികളിലെ സൈനിക കാവലും ഇരുമ്പു വേലികളും ഭേദിച്ച് ഹമാസിന്റെ സായുധസംഘങ്ങൾ ഇസ്രയേലിലേക്കു കടന്നുകയറിയെന്ന വാർത്തയെത്തി. കരയിലൂടെയും കടലിലൂടെയുമെത്തിയ ആ സംഘങ്ങൾ മുന്നിൽക്കണ്ടവരെയെല്ലാം വെടിവച്ചുവീഴ്ത്തി. തെരുവുകളും വീടുകളും ചോരക്കളമായി. വഴികളിൽ മൃതദേഹങ്ങൾ ചിതറിക്കിടന്നു. അതിർത്തിയിലെ സൈനികപോസ്റ്റുകളിലെ സെനികരെ വകവരുത്തുന്നതിന്റെയും ബുൾഡോസർ കൊണ്ട് ഇരുമ്പുവേലി തകർക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ ഹമാസിന്റെ ടെലഗ്രാം ചാനലുകളിലൂടെ പ്രചരിച്ചു.

ഹമാസ് ഇസ്രയേലിലേക്ക് തൊടുത്ത റോക്കറ്റുകൾ അയൺ ഡോം ഉപയോഗിച്ച് പ്രതിരോധിക്കുന്നു (File Photo by Amir Cohen/REUTERS)

പിന്നാലെ, ഹമാസിന്റെ സൈനിക വിഭാഗം മേധാവി മുഹമ്മദ് ഡീഫിന്റെ പ്രസ്താവന വന്നു: ‘ഇസ്രയേലിനെതിരെ ഹമാസ് സൈനികനീക്കം തുടങ്ങിയിരിക്കുന്നു. ഓപറേഷൻ അൽ- അഖ്‌സ ഫ്ലഡ് എന്നു പേരിട്ട നീക്കത്തിന്റെ തുടക്കമാണ് ഈ ആക്രമണം.’ അയ്യായിരത്തോളം മിസൈലുകളാണ് ഇസ്രയേലിനു നേർക്കു തൊടുത്തതെന്നും ഡീഫ് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജൻസികളിലൊന്നെന്ന് അവകാശപ്പെടാവുന്ന ഇസ്രയേലിന്റെ മൊസാദിനോ ആഭ്യന്തര ഇന്റലിജൻസിന് നേതൃത്വം വഹിക്കുന്ന ഷിൻ ബെറ്റിനോ ഹമാസിന്റെ നീക്കം അറിയാനായില്ല. അതെങ്ങനെ സംഭവിച്ചെന്ന് ലോകം അമ്പരന്നു.

ആകാശം വഴിയുള്ള ഏതാക്രമണത്തെയും തടയുമെന്ന് ഇസ്രയേൽ അഭിമാനത്തോടെ കരുതിയിരുന്ന അയൺ ഡോമിനെ ഹമാസ് മിസൈലുകൾ മറികടന്നു എന്നത് ഇസ്രയേലിനു ഞെട്ടലും നാണക്കേടുമുണ്ടാക്കി. യുഎസ് പിന്തുണയോടെയാണ് അയൺ ഡോമിന്റെ പ്രവർത്തനമെന്നത് ആ നാണക്കേടിനെ ഇരട്ടിയുമാക്കി. ആക്രമണത്തിനു പിന്നാലെ, രാജ്യത്തെ അഭിസംബോധന ചെയ്തുള്ള വിഡിയോ സന്ദേശത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു– ‘‘നമ്മൾ യുദ്ധത്തിലാണ്. നമ്മൾ വിജയിക്കും. ഹമാസ് ഇതിനു കനത്ത വില നൽകേണ്ടിവരും.’’

ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തെ തുടർന്ന് ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കുന്ന ഇസ്രയേലി സൈനികർ (File Photo by Tsafrir Abayov/AP)

ഹമാസിന്റെ ആക്രമണത്തിന് ഒക്ടോബർ 7ന് ഒരു വർഷം തികയുമ്പോൾ, മധ്യപൂർവദേശത്തെ മൂടി യുദ്ധഭീതിയുടെ കാർമേഘങ്ങളുണ്ട്. കോൺറിക്കസ് വിശേഷിപ്പിച്ചതു പോലെ, ഇസ്രയേലിന്റെ ‘പേൾ ഹാർബർ മൊമന്റിന്റെ’ അനന്തരഫലം കൊടുംയുദ്ധമാകുമോ എന്ന ഭയത്തിലാണ് ലോകം. പേൾ ഹാർബറിൽ ജപ്പാൻ നടത്തിയ ആക്രമണത്തിന്റെ അനന്തരഫലമായിരുന്നല്ലോ നാഗസാക്കിയിലും ഹിരോഷിമയിലും സംഭവിച്ച സർവനാശം. നെതന്യാഹുവും അത്തരമൊരു ആക്രമണമാണോ വാർഷിക നാളുകളിലേക്ക് പദ്ധതിയിട്ടിരിക്കുന്നത്?

ഗാസയിലെ 564 സ്കൂളുകളിൽ 500ഓളം എണ്ണം ബോംബാക്രമണത്തിൽ തകർന്നതായാണ് യുഎന്നിന്റെ കണക്ക്. കുട്ടികളും മാധ്യമപ്രവർത്തകരും സന്നദ്ധ പ്രവർത്തകരുമെല്ലാം കൊല്ലപ്പെട്ടതിൽ ലോകരാജ്യങ്ങളടക്കം കടുത്ത പ്രതിഷേധമറിയിച്ചെങ്കിലും ഇസ്രയേൽ അതു കണക്കിലെടുത്തിട്ടില്ല.

ADVERTISEMENT

ഹമാസിനെയും ലബനനിലെ ഹിസ്ബുല്ലയേയും യെമനിലെ ഹൂതികളേയും ഇറാനെയും ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും അതിന്റെ തിരിച്ചടികളും വൻ യുദ്ധത്തിലേക്കാണോ കാര്യങ്ങൾ പോകുന്നതെന്ന സംശയം ശക്തമാക്കുന്നുണ്ട്. മധ്യപൂർവദേശത്ത് തങ്ങൾക്കു ഭീഷണിയുയർത്തുമെന്നു സംശയമുള്ളവരെയെല്ലാം തുടച്ചു നീക്കാനുള്ള പോംവഴിയായി ഇസ്രയേൽ ഹമാസിന്റെ ആക്രമണത്തെ ഉപയോഗിക്കുകയാണോ?

ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റ കുട്ടിയുമായി പോകുന്ന പലസ്തീൻ സ്വദേശി (File Photo by YASSER QUDIH/AFP)

∙ ചോരപ്പുഴയൊഴുക്കി തിരിച്ചടി

ഹമാസിന്റെ ആക്രമണത്തെ പ്രമുഖ ലോകരാജ്യങ്ങളെല്ലാം അപലപിച്ചിരുന്നു. അത് ഭീകരാക്രമണം തന്നെയാണെന്ന് ഇന്ത്യയടക്കം നിലപാടെടുത്തു. തിരിച്ചടിക്കുമെന്ന് ഇസ്രയേൽ ആവർത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ ആ തിരിച്ചടി ദയയില്ലാത്ത കൂട്ടക്കൊലകളിലേക്കാണു നീണ്ടത്. ഹമാസിനെ ലക്ഷ്യമിട്ട് എന്നു പ്രഖ്യാപിച്ച് ഇസ്രയേൽ തുടങ്ങിയ സൈനിക നീക്കങ്ങളിലും വ്യോമാക്രമണങ്ങളിലും കൊല്ലപ്പെട്ടതിലേറെയും സാധാരണക്കാരായ പലസ്തീൻ പൗരന്മാരായിരുന്നു. അതിലേറെയും കുട്ടികളുമായിരുന്നു. ആ കൂട്ടക്കൊല ഇപ്പോഴും തുടരുകയുമാണ്.

2023 ഒക്ടോബർ ഏഴിനു ശേഷം ഇതുവരെ 42,000 ഓളം പേർ കൊല്ലപ്പെട്ടെന്നാണ് പലസ്തീൻ അതോറിറ്റിയുടെ കണക്ക്. 96,000ത്തിലേറെപ്പേർക്കു പരുക്കേറ്റു. വീടുകളും സ്കൂളുകളും ആശുപത്രികളും അഭയാർഥി ക്യാംപുകളും പോലും ബോംബിങ്ങിന് ഇരയായി. ആക്രമണം നിർത്തണമെന്ന് സുഹൃദ് രാജ്യങ്ങളടക്കം ആവശ്യപ്പെട്ടിട്ടും ഇസ്രയേൽ വഴങ്ങിയില്ലെന്നു മാത്രമല്ല, ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലബനനിലേക്കും ഹൂതികളെ ഉന്നം വച്ച് യെമനനിലേക്കും ആക്രമണം വ്യാപിപ്പിച്ചു. ഹിസ്ബുല്ല നേതാക്കളെ ഉന്നമിട്ടു നടത്തിയ പേജർ, വാക്കിടോക്കി സ്ഫോടന പരമ്പരയ്ക്കു പിന്നാലെ ഇസ്രയേൽ ലബനനിൽ വ്യോമാക്രമണങ്ങളും നടത്തി. ഇപ്പോഴത് കരയുദ്ധത്തിലേക്കും മാറിയിരിക്കുന്നു.

ഇസ്രയേൽ ആക്രമണത്തിൽ തകർന്ന വടക്കൻ ഗാസയിലെ കെട്ടിടങ്ങൾ (File Photo by Shareef/ REUTERS)
ADVERTISEMENT

ലബനനിലെ ആക്രമണങ്ങളെപ്പറ്റി ഇസ്രയേൽ യുഎസിനെ അറിയിച്ചിരുന്നില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ലബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ തലവൻ ഹസൻ നസ്റല്ലയെ വധിച്ച ആക്രമണത്തിനുശേഷം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞത് ‘‘മേഖലയിലെ അധികാര സമവാക്യം മാറ്റാനുള്ള അവസരം വന്നിരിക്കുന്നു.’’ എന്നാണ്. മധ്യപൂർവദേശത്തെ രാഷ്ട്രീയ, സൈനിക സാഹചര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനുള്ള അവസരമായാണ് ഇസ്രയേൽ ഇപ്പോഴത്തെ സംഘർഷങ്ങളെ കാണുന്നതെന്ന സൂചനയുണ്ട് ആ വാക്കുകളിൽ.

∙ ഒക്ടോബർ ഏഴ് കൊളുത്തിയ തീ

ഇസ്രയേൽ – പലസ്തീൻ സംഘർഷത്തെ കനത്ത യുദ്ധമാക്കി മാറ്റിയത് ഹമാസിന്റെ ആക്രമണമായിരുന്നു. ഒരു ഗ്രനേഡിന്റെ പിൻ ഊരിമാറ്റിയതു പോലെയായിരുന്നു അത്. സ്ഥിതി പെട്ടെന്ന് സ്ഫോടനാത്മകമായി. 4000ൽ പരം റോക്കറ്റുകളാണ് ഇസ്രയേലിനെതിരെ ഹമാസ് അന്ന് തൊടുത്തുവിട്ടത്. 119 ഇടങ്ങളിലായി അതിർത്തി ഭേദിച്ച് 6000 ഹമാസ് പ്രവർത്തകരാണ് ഇസ്രയേലിലേക്കു കടന്നുകയറിയതെന്ന് ഇസ്രയേലി ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) പറയുന്നു. അവർ സൈനിക താവളങ്ങൾ ആക്രമിക്കുകയും സാധാരണക്കാരെ അടക്കം കൊന്നുതള്ളുകയും ചെയ്തു. 1200 ൽ അധികം പേരാണ് അന്നുമാത്രം കൊല്ലപ്പെട്ടത്.

ഇസ്രയേൽ പൗരന്മാരും വിദേശികളുമടക്കം 251 പേരെ ഹമാസ് ബന്ദികളാക്കി കടത്തിക്കൊണ്ടുപോയെന്നാണ് ഇസ്രയേൽ സർക്കാരിന്റെ കണക്ക്. അതിൽ 117 പേർ മാത്രമേ 2023 നവംബറിലെ ഹ്രസ്വ വെടിനിർത്തൽ കാലത്ത് മോചിപ്പിക്കപ്പെട്ടുള്ളൂ. 70 പേർ കൊല്ലപ്പെട്ടു. 64 പേർ ഇപ്പോഴും ഹമാസിന്റെ പിടിയിലാണ്. അവർ ജീവനോടെയുണ്ടോയെന്നു പോലും കണ്ടെത്താൻ ഇസ്രയേലിനു കഴിഞ്ഞിട്ടില്ല.

ഇസ്രയേലിൽനിന്ന് ഹമാസ് ബന്ദിയാക്കിയവരെ കൊണ്ടുപോകുന്നു (File Photo by Hatem Ali/ AP)

ഹമാസിനുളള തിരിച്ചടിയെന്ന നിലയിൽ ഇസ്രയേൽ തുടങ്ങിയ സൈനിക നടപടി പെട്ടെന്നുതന്നെ ഒരു യുദ്ധത്തിന്റെ സ്വഭാവത്തിലേക്കു മാറുകയായിരുന്നു. വടക്കൻ ഗാസയിലെ ജനങ്ങളോട് തെക്കൻ ഗാസയിലേക്ക് ഒഴിഞ്ഞുപോകണമെന്നും ഹമാസിനെതിരെ ആക്രമണം തുടങ്ങുകയാണെന്നും ഒക്ടോബർ 13ന് ഇസ്രയേൽ മുന്നറിയിപ്പു നൽകി. 20 ലക്ഷത്തിലേറെ വരുന്ന ഗാസ സ്വദേശികളിൽ ഭൂരിഭാഗവും പലായനം ചെയ്തു. പക്ഷേ ആക്രമണം തുടങ്ങിയ ഇസ്രയേൽ അഭയാർഥി ക്യാംപുകളും പാർപ്പിട സമുച്ചയങ്ങളുമടക്കം ലക്ഷ്യമിട്ടു. ആശുപത്രികളെപ്പോലും വെറുതെ വിട്ടില്ല.

ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫ അഭയാർഥികളുടെ കേന്ദ്രമായിരുന്നു. ഹമാസിന്റെ കമാൻഡിങ് സെന്റർ അവിടെയുണ്ട് എന്നാരോപിച്ച് അൽഷിഫയും ആക്രമിക്കപ്പെട്ടു. അഭയാർഥികൾക്കുള്ള ഭക്ഷണവിതരണം നടക്കുന്ന സ്ഥലത്ത് ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 120 പലസ്തീൻ പൗരന്മാരാണ് കൊല്ലപ്പെട്ടത്. അവർ ഭക്ഷണത്തിനായി ഓടിയടുത്തപ്പോൾ, ആക്രമിക്കാനാണെന്നു കരുതി വെടിവച്ചതാണ് എന്നായിരുന്നു ഇസ്രയേലിന്റെ വിശദീകരണം.

ഇസ്രയേൽ ആക്രമണത്തിൽ തകർന്ന തെക്കൻ ഗാസയിൽ റൊട്ടിയുമായി പോകുന്ന കുട്ടി (File Photo by AFP)

പിന്നാലെ, പലസ്തീൻ അഭയാർഥി ക്യാംപുകൾ ഉള്ള മേഖലകളിലടക്കം ഇസ്രയേൽ കനത്ത ബോംബാക്രമണം നടത്തി. ഖാൻ യുനിസ്, മധ്യഗാസയിലെ അൽ നുസേറത്ത്, അൽ ബുറേജ് ക്യാംപുകൾ, പടിഞ്ഞാറൻ റഫയിലെ ടെൽ അൽസുൽത്താൻ‍, അൽ ഇസ്ബ, സുറൂബ് തുടങ്ങിയ ഇടങ്ങളിലെല്ലാം നടന്ന ആക്രമണത്തിൽ കുട്ടികളടക്കം കൊല്ലപ്പെട്ടു. അഭയാർഥി ക്യാംപ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കു നേരെയും ആക്രമണമുണ്ടായി. ഗാസ സിറ്റിയിലെ സ്കൂളിനു നേരേയുണ്ടായ ആക്രമണത്തിൽ 11 കുട്ടികളടക്കം 110 പേർ മരിച്ചു. ഗാസയിലെ 564 സ്കൂളുകളിൽ 500ഓളം എണ്ണം ബോംബാക്രമണത്തിൽ തകർന്നതായാണ് യുഎന്നിന്റെ കണക്ക്. കുട്ടികളും മാധ്യമപ്രവർത്തകരും സന്നദ്ധ പ്രവർത്തകരുമെല്ലാം കൊല്ലപ്പെട്ടതിൽ ലോകരാജ്യങ്ങളടക്കം കടുത്ത പ്രതിഷേധമറിയിച്ചെങ്കിലും ഇസ്രയേൽ അതു കണക്കിലെടുത്തിട്ടില്ല.

ഗാസയെ ഏതാണ്ട് പൂർണമായും തകർത്തുകഴിഞ്ഞു യുദ്ധം. ഒരു വർഷമായിട്ടും പ്രധാന ലോകശക്തികൾക്ക് ആർക്കും അത് അവസാനിപ്പിക്കാനോ ഇടപെടലുകൾ നടത്താനോ കഴിഞ്ഞിട്ടില്ല. കനത്ത ആക്രമണത്തിൽ ഹമാസിന് പ്രമുഖ നേതാക്കളിൽ ഭൂരിഭാഗത്തെയും നഷ്ടമായി. ഹമാസ് മേധാവി ഇസ്മായിൽ ഹനിയ, ഉപമേധാവി സാലെഹ് അൽ–അറൗറി, ഗാസയിലെ ഹമാസ് സർക്കാരിന്റെ തലവൻ റാവ്ഹി മുഷ്തഹ, ഒക്ടോബർ ഏഴിനു നടന്ന ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നു കരുതപ്പെടുന്ന മുഹമ്മദ് ദെയിഫ് തുടങ്ങിയവരെല്ലാം കൊല്ലപ്പെട്ടതായാണ് വിവരം. (ദെയിഫ് കൊല്ലപ്പെട്ടതായി ഹമാസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല).

ഗാസയിൽനിന്നു യുദ്ധം ഇപ്പോൾ ലബനനിൽ എത്തിനിൽക്കുകയാണ്. ഹമാസിന് പിന്തുണ നൽകുന്ന ലബനീസ് സായുധ സംഘമായ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ശക്തമാണ്. ലബനനുമായുള്ള വടക്കൻ അതിർത്തിയിൽ നൂറുകണക്കിന് ടാങ്കുകളാണ് ഇസ്രയേൽ വിന്യസിച്ചിരിക്കുന്നത്. ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിന്റെ നേതൃത്വത്തിൽ ലബനനിലേക്ക് കരയാക്രമണം തുടങ്ങിയിട്ടുണ്ട്. ഇരുപക്ഷത്തിനും നാശനഷ്ടമുണ്ടാക്കിക്കൊണ്ടാണ് യുദ്ധം മുന്നോട്ടു പോകുന്നത്. അതിനിടെ ഇസ്രയേലിനു താക്കീതായി ഒക്ടോബർ ഒന്നിന് ഇറാൻ മിസൈലാക്രമണം നടത്തിയതോടെ മേഖലയിൽ പുതിയ പോർമുഖം തുറക്കുകയും ചെയ്തു.

ഹിസ്ബുല്ലയുടെ നേതൃനിരയിലെ 20 പേരെയാണ് ഇസ്രയേൽ കഴിഞ്ഞ ദിവസങ്ങളിലായി വധിച്ചത്. ഹിസ്ബുല്ലയുടെ ഏറ്റവും മുതിർന്ന സൈനിക ഉദ്യോഗസ്ഥനും ജിഹാദ് കൗൺസിൽ അംഗവുമായ ഫൗദ് ഷുക്കുർ, ഹിസ്ബുല്ലയുടെ കീഴിലുള്ള റദ്വാൻ സേനയുടെ സ്ഥാപകനായ ഇബ്രാഹിം അക്വിൽ, മിസൈൽ വിഭാഗം തലവൻ ഇബ്രാഹിം കൊബെയ്സി, ഡ്രോൺ വിഭാഗത്തിന്റെ തലവൻ മുഹമ്മദ് സുറൗർ തുടങ്ങിയവരെല്ലാം വധിക്കപ്പെട്ടു. സെപ്റ്റംബർ 27ന് വ്യോമാക്രമണത്തിൽ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ല കൊല്ലപ്പെട്ടത് സംഘടനയ്ക്കു വലിയ തിരിച്ചടിയായി; ഇസ്രയേലിനു വലിയ നേട്ടവും. നസ്റല്ലയുടെ പിൻഗാമിയാകുമെന്നു കരുതപ്പെട്ടിരുന്ന ഹാഷിം സഫീയുദ്ദിൻ കൂടി വധിക്കപ്പെട്ടത് ഹിസ്ബുല്ലയ്ക്ക് ഇരട്ടിപ്രഹരമായി. ഇതു കൂടാതെ യെമനിലെ ഹൂതി വിമതർക്കു നേരെയും ഇസ്രയേൽ വ്യോമസേന ആക്രമണം അഴിച്ചുവിടുന്നുണ്ട്.

ലബനനിലെ ഹിസ്ബുല്ലയ്ക്കെതിരായ ഇസ്രയേൽ ആക്രമണങ്ങൾ, ഇറാനിൽനിന്ന് ഇസ്രയേലിനു നേരെയുള്ള മിസൈൽ, ഡ്രോൺ ആക്രമണം, ഇറാൻ പിന്തുണയുള്ള ഷിയാ സംഘാംഗങ്ങൾ ജോർദാനിൽ മൂന്ന് യുഎസ് സേനാംഗങ്ങളെ കൊലപ്പെടുത്തിയത്, വടക്കുപടിഞ്ഞാറൻ സിറിയയിൽ ഇസ്രയേലിന്റെ പ്രത്യേക സേനാ ആക്രമണം, യുഎസ്, ബ്രിട്ടൻ സഖ്യം യെമനിൽ നടത്തിയ വ്യോമാക്രമണങ്ങൾ, വടക്കൻ ടെഹ്‌റാനിൽ ഹമാസ് നേതാവിന്റെ വധം തുടങ്ങിയവയെല്ലാം ഒക്ടോബർ ഏഴിന്റെ ബാക്കിപത്രമാണ്. മാത്രവുമല്ല, ഇതെല്ലാം ചേരുമ്പോൾ മധ്യപൂർവദേശം ഒരു മഹായുദ്ധത്തിലേക്കു പോകുകയാണോയെന്ന സംശയവും ശക്തമാകുന്നു. ചേരി തിരിഞ്ഞുള്ള ആക്രമണങ്ങൾ അത്രയേറെ ശക്തമാവുകയാണ്.

∙ അപ്രതീക്ഷിത ആക്രമണം, ലക്ഷ്യം തെറ്റാതെ

ഒക്ടോബർ ഏഴിലെ ആക്രമണത്തിനു പിന്നാലെ സംഘർഷം കനത്തുനിന്നിരുന്ന മധ്യപൂർവദേശത്ത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നതായിരുന്നു നസ്റല്ലയുടെ വധം. അതിന് ഒരാഴ്ച മുൻപ് ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ, ഹിസ്ബുല്ല അംഗങ്ങൾ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന പേജറുകൾ കൂട്ടത്തോെട പൊട്ടിത്തെറിച്ച് മരണങ്ങളുണ്ടായത് ലോകത്തെത്തന്നെ ഞെട്ടിച്ചിരുന്നു. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാരച്ചടങ്ങുകൾക്കിടയിൽ, ഹിസ്ബുല്ല പ്രവർത്തകരുടെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു. രണ്ടു സ്ഫോടന പരമ്പരകളിലുമായി നാൽപതോളം പേർ കൊല്ലപ്പെട്ടു. 3000ത്തിലേറെപ്പേർക്കു പരുക്കേറ്റു. പലരുടെയും നില ഗുരുതരമായിരുന്നു. മൊസാദിന്റെ നീക്കമായിരുന്നു അതിനു പിന്നിലെന്ന അഭ്യൂഹം ശക്തമാണ്.

ഏറെക്കാലമായി നസ്റല്ലയെ ലക്ഷ്യമിട്ടിരുന്നു ഇസ്രയേൽ. ബെയ്റൂട്ടിൽ ഹിസ്ബുല്ല ആസ്ഥാനത്തെ ബങ്കറിൽ നസ്റല്ലയുണ്ടെന്നറിഞ്ഞായിരുന്നു ആക്രമണം. ഏതാനും മിനിറ്റുകൾക്കുള്ളിൽ 80 ബോംബുകളാണു ഹിസ്ബുല്ല ആസ്ഥാനത്തിട്ടത്. 6 മീറ്റർ വരെ കോൺക്രീറ്റ് ഭേദിക്കാനും ഭൂമിയിൽ 30 മീറ്റർ വരെ ആഴ്ന്നിറങ്ങി ഉഗ്ര സ്ഫോടനം ഉണ്ടാക്കാനും ശേഷിയുള്ള ബങ്കർ ബസ്റ്റർ ബോംബുകളാണ് ഇസ്രയേൽ ഉപയോഗിച്ചതെന്നാണു വിവരം. വ്യാപക നാശമുണ്ടാക്കുന്ന ഇവ ജനവാസമേഖലയിൽ ഉപയോഗിക്കുന്നതു ജനീവ കൺവൻഷൻ വിലക്കിയിട്ടുള്ളതാണ്. ഇവയിൽനിന്നുണ്ടായ വിഷവാതകമാണ് നസ്റല്ലയെ കൊലപ്പെടുത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.

∙ യുഎസിനും നീരസം; അവഗണിച്ച് നെതന്യാഹു

നസ്റല്ലയുടെ കൊലപാതകത്തിനു മുൻപ്, ഇസ്രയേലും ഹിസ്ബുല്ലയും തമ്മിൽ 21 ദിവസത്തെ വെടിനിർത്തലിനു വേണ്ടിയുള്ള ചർച്ചകൾക്കായി, ന്യൂയോർക്കിൽ യുഎൻ പൊതുസഭയിൽ പങ്കെടുക്കാനെത്തിയ ലോക നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്തുകയായിരുന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. വെടിനിർത്തൽ നടപ്പാവുമെന്നുതന്നെയാണ് ബൈഡൻ ഭരണകൂടവും യൂറോപ്യൻ രാജ്യങ്ങളുടെ നേതൃത്വവും വിശ്വസിച്ചിരുന്നത്. ഈ വിശ്വാസത്തെ തകർത്തുകൊണ്ടാണ് തെക്കൻ ബെയ്റൂട്ടിലെ ആക്രമണ വിവരം പുറത്തുവന്നത്.

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ( File Photo by Andrew Harnik/ Getty Images via AFP)

വെടിനിർത്തൽ ചർച്ചകൾ ഫലപ്രാപ്തിയിലേക്കടുക്കുന്നുവെന്നു കരുതിയ സമയത്തുതന്നെ ഇസ്രയേൽ ആക്രമണം നടത്തിയതിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും പെന്റഗണും കടുത്ത നീരസമുണ്ടെന്നാണു വിവരം. നിലവിലെ സംഘർഷ സാഹചര്യം വഷളാക്കരുതെന്ന് യുഎസ് ഇസ്രയേലിന് പലവട്ടം മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ, അവസരം കിട്ടിയാൽ എതിരാളികളെ ആക്രമിക്കാനും ഇല്ലാതാക്കാനും മടിക്കില്ലെന്നും അതിന് ഇത്തരം മുന്നറിയിപ്പുകൾ, അത് ആരുടേതായാലും തടസ്സമാവില്ലെന്നുമാണ് ഇസ്രയേലിന്റെ നിലപാട്. ഇസ്രയേലിന്റെ ഈ കടുംപിടിത്തമാണ് മധ്യപൂർവദേശത്തെ സംഘർഷഭരിതമാക്കുന്ന കാരണങ്ങളിലൊന്ന്.

എതിരാളികളെ പൂർണമായും തകർത്ത ശേഷമേ യുദ്ധം അവസാനിപ്പിക്കൂ എന്ന വാശിയിലാണ് ബെന്യാമിൻ നെതന്യാഹു. പ്രത്യാക്രമണങ്ങളും പ്രതികാരങ്ങളും ഒടുവിൽ മധ്യപൂർവേഷ്യയാകെ വ്യാപിക്കുമെന്നും അതൊരുപക്ഷേ മൂന്നാം ലോക മഹായുദ്ധത്തിലേക്കു തന്നെ നയിച്ചേക്കാമെന്നുമുള്ള ഭീതിയിലാണ് ലോകം.

∙ പ്രതിച്ഛായ മിനുക്കാൻ പ്രതികാരം

നെതന്യാഹുവിനെ സംബന്ധിച്ച് ‘അധികാര സമവാക്യങ്ങൾ മാറ്റുക’ എന്നാൽ ഒക്ടോബർ ഏഴിനുണ്ടായ തോൽവിയും ആശയക്കുഴപ്പവും തിരുത്തുക എന്നതു കൂടിയാണ്. ഇസ്രയേലിന്റെ രഹസ്യാന്വേഷണ സംവിധാനത്തെ അപ്പാടെ നാണംകെടുത്തുന്നതായിരുന്നു ഹമാസിന്റെ കടന്നുകയറ്റവും ആക്രമണവും. എപ്പോഴും ശത്രുക്കളേക്കാൾ മുന്നിലായിരിക്കും എന്ന, ഇസ്രയേലിന്റെ ശക്തമായ പ്രതിരോധ തന്ത്രത്തിന്റെ ഭാഗമായിരുന്ന ഈ പ്രതാപം, ഹമാസിന്റെ ആക്രമണത്തോടെ ഒരു ദിവസംകൊണ്ട് നഷ്ടമായി. ഗാസയിലേക്കു രൂക്ഷമായ ആക്രമണം നടത്തിയെങ്കിലും ഇസ്രയേലിന്റെ അഭിമാനം വീണ്ടെടുക്കാൻ അതു മതിയാവുമെന്ന് ഇപ്പോഴും നെതന്യാഹു കരുതുന്നുണ്ടാകില്ലെന്നാണ് നിരീക്ഷക പക്ഷം.

ഹിസ്ബുല്ല നേതാക്കളെ ഉന്നമിട്ടു നടത്തിയ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച പേജർ (File Photo by AFP)

ഹമാസിന്റെ തുരങ്കതാവളങ്ങൾ തകർക്കുകയും പ്രവർത്തകരെ വധിക്കുകയും ചെയ്തെങ്കിലും ഇസ്രയേലിന് ഇന്നും തങ്ങളുടെ എല്ലാ ബന്ദികളെയും മോചിപ്പിക്കാനായിട്ടില്ല. രാജ്യാന്തരതലത്തിൽ ഇസ്രയേലിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേറ്റു, കൂടാതെ രാജ്യാന്തര നീതിന്യായ കോടതിയിൽ (ഐസിസി) വംശഹത്യാക്കുറ്റവും ചുമത്തപ്പെട്ടിട്ടുമുണ്ട്. ഹിസ്ബുല്ലയ്‌ക്കെതിരെ നടന്ന ആക്രമണങ്ങൾ – പേജർ സ്ഫോടനവും നസ്റല്ലയുടെ വധവുമടക്കം – ഇസ്രയേൽ ജനതയ്ക്കു മുന്നിൽ തന്റെയും സർക്കാരിന്റെയും പ്രതിച്ഛായ മെച്ചപ്പെടുത്താനും ജനപ്രീതി കൂട്ടാനും സഹായിച്ചിട്ടുണ്ടെന്നാണ് നെതന്യാഹുവിന്റെ വിലയിരുത്തൽ. ‘നസ്റല്ലയുടെ വധം മധ്യപൂർ‌വദേശത്തെ ശക്തിസന്തുലനം മാറ്റിമറിക്കുന്ന ചരിത്ര മുഹൂർത്തമാണ്’ എന്ന നെതന്യാഹുവിന്റെ പ്രസ്താവന അതിനു തെളിവാണ്.

അതേസമയം, ലബനനിലെ ഇസ്രയേലിന്റെ ആക്രമണം ഹിസ്ബുല്ലയുെട നേതൃനിരയിൽ പുതിയൊരു തലമുറയെ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. ഹമാസ് പ്രവർത്തകരിൽ പകുതിയിലേറെപ്പേരും മുൻപുണ്ടായ സംഘർഷങ്ങളിൽ അനാഥരാക്കപ്പെട്ടവരാണെന്നാണ് വിലയിരുത്തൽ. ഹിസ്ബുല്ലയ്ക്കും ഹമാസിനും വൻ തിരിച്ചടി സംഭവിച്ചെങ്കിലും, പുതിയ നേതൃത്വം വരികയും അവ വീണ്ടും ശക്തമാകുകയും ചെയ്യാം. അങ്ങനെയായാൽ ഇസ്രയേലിനെ കാത്ത് സ്വന്തം അതിർത്തിയിൽ വീണ്ടും സംഘർഷങ്ങളുടെ പെരുമഴയായിരിക്കുമെന്നും നിരീക്ഷകർ പറയുന്നു.

∙ കൈവിട്ട കളിക്ക് ഇറാൻ, ഇസ്രയേൽ

ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയ്ക്കെതിരായ ആക്രമണത്തിനു പിന്നാലെയാണ് ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. നസ്‌റല്ലയെ വധിച്ച ആക്രമണത്തിൽ ഇറാന്റെ റവല്യൂഷനറി ഗാർഡിന്റെ ജനറൽ അബ്ബാസ് നിൽഫൊറൂഷനും കൊല്ലപ്പെട്ടിരുന്നു. മിസൈൽ ആക്രമണം ഇസ്രയേലിന് എതിരായ പൊതുസേവനമാണെന്നാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പ്രസ്താവിച്ചത്. ആക്രമണത്തിന് ഖമനയി നേരിട്ടാണ് നിർദേശം നൽകിയതും.

ഇസ്രയേലിന്റെ വടക്കൻ അതിർത്തിക്കപ്പുറത്ത് വൻ ആയുധ ശേഖരവും സൈനിക കരുത്തുമായി ഹിസ്ബുല്ലയുള്ളത് ഇസ്രയേലിന് എന്നും തലവേദനയായിരുന്നു. ഹിസ്ബുല്ലയ്ക്കേറ്റ തിരിച്ചടി അവർക്ക് ആയുധവും പിന്തുണയും നൽകുന്ന ഇറാനെയും ബാധിക്കും. ഇറാൻ നടത്തിയ ആക്രമണത്തിനു തിരിച്ചടിയുണ്ടാകുമെന്ന നെതന്യാഹുവിന്റെ താക്കീത്, സ്ഥിതി കൂടുതൽ വഷളാകുമോ എന്ന ആശങ്കയുണ്ടാക്കുന്നു. ഗാസയിലും ബെയ്റൂട്ടിലും ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ വിയോജിപ്പ് അറിയിക്കുകയും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത യുഎസ് പക്ഷേ ഇറാന്റെ രംഗപ്രവേശത്തോടെ ചുവടുമാറ്റുന്നതിന്റെ സൂചനയുണ്ട്. ഇറാനെതിരെ ഇസ്രയേൽ തുറന്ന ആക്രമണത്തിനൊരുങ്ങിയാൽ യുഎസിന്റെ സഹായവുമുണ്ടാകുമെന്ന് ഏറക്കുറെ വ്യക്തമാണ്.

പുതിയൊരു പ്രാദേശിക ക്രമം മധ്യപൂർവേഷ്യയിൽ കൊണ്ടുവരാനാണ് നെതന്യാഹുവിന്റെ ശ്രമം. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനുള്ള പ്രതികാരമെന്ന പേരിൽ ഇസ്രയേൽ ഗാസയിലും ലബനനിലും നടത്തുന്ന ആക്രമണങ്ങൾ അതിനുള്ള വഴികൾ കൂടിയാണെന്നു സംശയിച്ചാൽ തെറ്റുപറയാനാവില്ല. പക്ഷേ അത് മധ്യപൂർവേഷ്യയെ മാത്രമല്ല, അതിനപ്പുറം ലോകത്തെത്തന്നെ ബാധിക്കുമോ എന്ന ആശങ്ക ബാക്കിനിൽക്കുന്നു. ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിലും ലോകത്തിനു മുകളിൽ പടരുന്ന യുദ്ധത്തിന്റെ കറുത്ത കാർമേഘങ്ങളുടെ ഇരുട്ട് ഒട്ടുംതന്നെ കുറയുന്നില്ലെന്നു ചുരുക്കം.

English Summary:

One Year Into the Israel-Hamas Conflict: Is Israel Seeking to Redefine the Middle East Through Warfare?