പേജറുകളും വാക്കിടോക്കികളും പലയിടങ്ങളിലായി പൊട്ടിത്തെറിക്കുന്നു. ദിവസങ്ങൾക്കിപ്പുറം രാജ്യത്തിന്റെ പല ഭാഗങ്ങളിലും വ്യോമാക്രമണങ്ങൾ നടക്കുന്നു, സ്ഫോടനങ്ങളുണ്ടാകുന്നു. ഹിസ്ബുല്ലയുടെ ഉന്നത നേതാക്കൾ ഉൾപ്പെടെ കൊല്ലപ്പെടുന്നു. ജനം പലായനം ചെയ്യുന്നു– സെപ്റ്റംബർ അവസാനം രണ്ടാഴ്ചയോളമാണ് ലബനനിലേക്ക് ഇസ്രയേൽ പല തരത്തിലുള്ള ആക്രമണങ്ങൾ നടത്തിയത്. അപ്പോഴും ഒരു ചോദ്യം ഉയര്‍ന്നുനിന്നു. കരയാക്രമണത്തിലേക്കും ഇസ്രയേൽ സൈന്യം കടക്കുമോ? സെപ്റ്റംബർ 30ന് അതിനുള്ള ഉത്തരവും ലഭിച്ചു. ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസിലെ (ഐഡിഎഫ്) വിവിധ വിഭാഗങ്ങൾ ലബനന്റെ അതിർത്തി കടന്നു. എന്നാൽ പ്രതിരോധ നിരീക്ഷകർ അത്തരമൊരു കടന്നാക്രണം പ്രതീക്ഷിച്ചിരുന്നുവെന്നതാണ് യാഥാർഥ്യം. അതിനുള്ള തെളിവുകൾ ഇസ്രയേൽ– ലബനൻ അതിർത്തിയിൽനിന്നുതന്നെ അവർക്ക് നേരത്തേ ലഭിക്കുകയും ചെയ്തിരുന്നു. ലബനനിൽ വ്യോമാക്രമണം നടത്തുന്നതിനു മുൻപേതന്നെ ലബനൻ അതിർത്തിയിൽ ഇസ്രയേൽ സൈന്യത്തിലെ സ്പെഷൽ ഫോഴ്സ് യൂണിറ്റുകൾ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ലബനനിൽനിന്നു പ്രവർത്തിക്കുന്ന ഹിസ്ബുല്ലയുടെ താവളങ്ങൾ തേടിയായിരുന്നു അത്. ലബനനിൽനിന്ന് ഇസ്രയേലിലേക്ക് കടക്കാനായി ഹിസ്ബുല്ല നിർമിച്ച രഹസ്യ തുരങ്കങ്ങളും ആയുധങ്ങൾ ഒളിപ്പിക്കാനായി ഒരുക്കിയ സങ്കേതങ്ങളുമെല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേജറുകളും വാക്കിടോക്കികളും പലയിടങ്ങളിലായി പൊട്ടിത്തെറിക്കുന്നു. ദിവസങ്ങൾക്കിപ്പുറം രാജ്യത്തിന്റെ പല ഭാഗങ്ങളിലും വ്യോമാക്രമണങ്ങൾ നടക്കുന്നു, സ്ഫോടനങ്ങളുണ്ടാകുന്നു. ഹിസ്ബുല്ലയുടെ ഉന്നത നേതാക്കൾ ഉൾപ്പെടെ കൊല്ലപ്പെടുന്നു. ജനം പലായനം ചെയ്യുന്നു– സെപ്റ്റംബർ അവസാനം രണ്ടാഴ്ചയോളമാണ് ലബനനിലേക്ക് ഇസ്രയേൽ പല തരത്തിലുള്ള ആക്രമണങ്ങൾ നടത്തിയത്. അപ്പോഴും ഒരു ചോദ്യം ഉയര്‍ന്നുനിന്നു. കരയാക്രമണത്തിലേക്കും ഇസ്രയേൽ സൈന്യം കടക്കുമോ? സെപ്റ്റംബർ 30ന് അതിനുള്ള ഉത്തരവും ലഭിച്ചു.

ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസിലെ (ഐഡിഎഫ്) വിവിധ വിഭാഗങ്ങൾ ലബനന്റെ അതിർത്തി കടന്നു. എന്നാൽ പ്രതിരോധ നിരീക്ഷകർ അത്തരമൊരു കടന്നാക്രണം പ്രതീക്ഷിച്ചിരുന്നുവെന്നതാണ് യാഥാർഥ്യം. അതിനുള്ള തെളിവുകൾ ഇസ്രയേൽ– ലബനൻ അതിർത്തിയിൽനിന്നുതന്നെ അവർക്ക് നേരത്തേ ലഭിക്കുകയും ചെയ്തിരുന്നു. ലബനനിൽ വ്യോമാക്രമണം നടത്തുന്നതിനു മുൻപേതന്നെ ലബനൻ അതിർത്തിയിൽ ഇസ്രയേൽ സൈന്യത്തിലെ സ്പെഷൽ ഫോഴ്സ് യൂണിറ്റുകൾ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ലബനനിൽനിന്നു പ്രവർത്തിക്കുന്ന ഹിസ്ബുല്ലയുടെ താവളങ്ങൾ തേടിയായിരുന്നു അത്.

വടക്കൻ ഇസ്രയേലിനോടു ചേർന്നുള്ള ലബനൻ അതിർത്തിയിലേക്ക് യുദ്ധ ടാങ്കുകളുമായി നീങ്ങുന്ന ഇസ്രയേലി സൈനികർ (Photo by Ahmad GHARABLI / AFP)
ADVERTISEMENT

ലബനനിൽനിന്ന് ഇസ്രയേലിലേക്ക് കടക്കാനായി ഹിസ്ബുല്ല നിർമിച്ച രഹസ്യ തുരങ്കങ്ങളും ആയുധങ്ങൾ ഒളിപ്പിക്കാനായി ഒരുക്കിയ സങ്കേതങ്ങളുമെല്ലാം ആ തിരച്ചിലിൽ കണ്ടെത്തിയെന്നും ഇസ്രയേൽ അവകാശപ്പെടുന്നു. സാധാരണക്കാരുടെ വീടുകളോടു ചേർന്നായിരുന്നു ആയുധക്കലവറകളെന്നും ഐഡിഎഫ് ആവർത്തിച്ചു. അതിർത്തിയോടു ചേർന്നു പ്രവർത്തിച്ചാണ് ഹിസ്ബുല്ല തങ്ങളെ ആക്രമിക്കുന്നതെന്ന് നാളുകളായുള്ള ഇസ്രയേലിന്റെ പരാതിയാണ്.

∙ വരുമോ വീണ്ടും ‘ജൂലൈ യുദ്ധം’?

2023 ഒക്ടോബറിലാണ് ഹമാസ് ഇസ്രയേലിനു നേരെ ആക്രമണം നടത്തിയതും ഒട്ടേറെ പേരെ ബന്ദികളാക്കിയതും. അതിനു പിന്നാലെ ഗാസയിലേക്ക് ഇസ്രയേൽ കനത്ത ആക്രമണവും അഴിച്ചു വിട്ടു. ആ സമയം മുതൽ ഹിസ്ബുല്ലയും ഇസ്രയേലിനു നേരെ റോക്കറ്റ്– മിസൈലാക്രമണങ്ങൾ ശക്തമാക്കിയിരുന്നു. ഇറാന്റെ പിന്തുണയും ഹിസ്ബുല്ലയ്ക്കുണ്ടായിരുന്നു. ആക്രമണങ്ങളെ തടർന്ന് ഇസ്രയേലിനു വടക്ക്, ലബനൻ അതിർത്തിയോടു ചേർന്നുള്ള പ്രദേശങ്ങളിൽനിന്ന് പതിനായിരക്കണക്കിന് ഇസ്രയേലികൾക്ക് നാടുവിടേണ്ടിയും വന്നു.

ബെന്യാമിൻ നെതന്യാഹു (Photo by Andrew Harnik / GETTY IMAGES NORTH AMERICA / Getty Images via AFP)

ഇവരെ മടക്കിക്കൊണ്ടുവരാൻ പ്രതിജ്ഞാബദ്ധരാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞതിനു പിന്നാലെയാണ് പലരും കരയാക്രമണ സാധ്യത തിരിച്ചറിഞ്ഞത്. അത് അതിർത്തിയോടു ചേർന്നു മാത്രമായിരിക്കുമെന്നും വ്യക്തമായിരുന്നു. കാരണം അതിർത്തിപ്രദേശത്തെ ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്നാണ് നെതന്യാഹുതന്നെ പറഞ്ഞിരിക്കുന്നത്. അതോടൊപ്പം അതിർത്തിയിൽനിന്ന് ഹിസ്ബുല്ലയെ തുരത്തുകയെന്നതും.

പക്ഷേ അതിർത്തിയിൽ കാര്യമായ ഇടപെടലിന് സാധിക്കില്ലെന്ന് ഇസ്രയേലിനറിയാം. മേഖലയിലെ പലയിടത്തും ലബനീസ് സൈന്യത്തിനൊപ്പം ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) സമാധാന സേനയും പ്രവർത്തിക്കുന്നതാണു പ്രശ്നം. 

ADVERTISEMENT

2006ൽ ഇസ്രയേലും ഹിസ്ബുല്ലയും തമ്മില്‍ ലബനൻ അതിർത്തിയിൽ 34 ദിവസം നീണ്ട പോരാട്ടം നടന്നിരുന്നു. 2006 ജൂലൈ 12ന് ഇസ്രയേല്‍ അതിർത്തി നഗരങ്ങളിലേക്ക് ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തിയതോടെയായിരുന്നു ‘ജൂലൈ യുദ്ധം’ എന്നറിയപ്പെട്ട പോരാട്ടത്തിന്റെ തുടക്കം. അതിനിടയിൽ മറ്റിടങ്ങളിലേക്ക് മിസൈൽ ആക്രമണവും നടത്തി.

2006ൽ ഇസ്രയേൽ– ഹിസ്ബുല്ല വെടിനിർത്തലിനു പിന്നാലെ ലബനൻ അതിർത്തിയിലെത്തിയ യുഎൻ സമാധാന സേനാംഗം യുഎന്നിന്റെ പതാക വീശുന്നു (Photo by ALI DIA / AFP)

മിസൈൽ ആക്രമണങ്ങളിൽനിന്ന് ശ്രദ്ധ മാറ്റാനായിരുന്നു അതിർത്തിയിലെ ആക്രമണമെന്നാണ് പറയപ്പെടുന്നത്. അന്ന് മൂന്ന് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു. രണ്ട് ഇസ്രയേലി സൈനികരെ ഹിസ്ബുല്ല ബന്ദികളാക്കി ലബനനിലേക്ക് കൊണ്ടുപോയി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമവും പരാജയപ്പെട്ടു. അതിനിടയിലും ഇസ്രയേൽ സൈന്യത്തിൽ ആൾനാശമുണ്ടായി. ഇസ്രയേൽ പിടികൂടി ബന്ദികളാക്കിയ പ്രവർത്തകരെ വിട്ടുകിട്ടണമെന്നായിരുന്നു ഹിസ്ബുല്ലയുടെ ആവശ്യം. എന്നാൽ ഇസ്രയേൽ ഇത് അംഗീകരിച്ചില്ലെന്നു മാത്രമല്ല കനത്ത വ്യോമാക്രമണം അഴിച്ചുവിടുകയും ചെയ്തു. ലബനൻ അതിർത്തിയിലും ആക്രമണം ശക്തമാക്കി.

∙ തൊടരുത് ബഫർ സോണുകളെ!

34 ദിവസത്തിനു ശേഷം 2006 ഓഗസ്റ്റ് 14ലെ വെടിനിർത്തൽ കരാർ വരെ ആക്രമണം തുടർന്നു. വെടിനിർത്തൽ കരാറിന്റെ ഭാഗമായി അതിർത്തിയിൽ സമാധാന സേനയെ വിന്യസിക്കാനായിരുന്നു യുഎന്നിന്റെ തീരുമാനം. അതിർത്തിയിൽ ലബനീസ്– യുഎൻ സൈനികരുടെ താവളങ്ങൾ ഒരുക്കി. ആ പ്രദേശങ്ങളെ ബഫർ സോണുകളായും തിരിച്ചിട്ടുണ്ട്. ലബനന്‍ അതിർത്തിയിലെ ലിതാനി നദിക്ക് തെക്കു ഭാഗത്തുള്ള പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും കടക്കരുതെന്ന് ഇസ്രയേലിനോട് നിർദേശിച്ചിട്ടുമുണ്ട്.

ഹിസ്ബുല്ലയിൽനിന്ന് ഇസ്രയേൽ പിടിച്ചെടുത്ത ആയുധങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. ലബനൻ അതിർത്തിയിൽ ഹിസ്ബുല്ല നിർമിച്ചതെന്നു കരുതുന്ന തുരങ്കത്തിന്റെ ചിത്രവും കാണാം (Photo by Jalaa MAREY / AFP)
ADVERTISEMENT

എന്നാൽ ഇതു മുതലെടുത്ത് ഈ പ്രദേശങ്ങളെ ഹിസ്ബുല്ല ആയുധ സംഭരണ കേന്ദ്രങ്ങളാക്കി മാറ്റിയെന്നാണ് ഇസ്രയേല്‍ ആരോപണം. ഇസ്രയേലിനു നേരെ ആക്രമണം നടത്താനുള്ള ‘മിലിട്ടറി ബേസ്’ ആയി തെക്കൻ അതിർത്തി പ്രദേശങ്ങളെ മാറ്റിയെന്നും ഐഡിഎഫ് വിശ്വസിക്കുന്നു. അവിടങ്ങളിലേക്കു കടന്നുകയറാൻ നിലവിലെ കരയാക്രമണത്തിലൂടെ ഇസ്രയേൽ ശ്രമിക്കുമോയെന്ന സംശയവും ശക്തമാണ്. ബഫർ സോണുകളോടു ചേർന്നു പ്രവർത്തിക്കുന്ന ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും ജനങ്ങളോട് ഒഴിഞ്ഞു പോകണമെന്ന സന്ദേശം ഇസ്രയേൽ കഴിഞ്ഞ ദിവസങ്ങളിൽ നൽകുകയും ചെയ്തു.

ഗാസയിലേക്ക് ഇസ്രയേൽ അയച്ച ഐഡിഎഫിന്റെ 98–ാം ഡിവിഷനെത്തന്നെയാണ് ലബനനിലേക്കും അയച്ചിരിക്കുന്നത്. കമാൻഡോകളും പാരാട്രൂപ്പർമാരും ഉൾപ്പെടെയുള്ള സംഘമാണ് ഈ ഡിവിഷനിലുള്ളത്. ഗാസയിൽ ഏറ്റവും രൂക്ഷമായ ആക്രമണം നടത്തിയവരാണ് ഈ സംഘം.

പ്രദേശവാസികളെ ഹിസ്ബുല്ല മനുഷ്യകവചങ്ങളായി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നു പറഞ്ഞായിരുന്നു ഇത്. ഇത്തരത്തിൽ കളമൊരുക്കിയതിനു ശേഷമാണ് സെപ്റ്റംബര്‍ 30ന് രാത്രിയോടെ ‘ഓപറേഷൻ നോർത്തേൺ ആരോസു’മായി ഇസ്രയേൽ ലബനനിലേക്ക് ടാങ്കുകളുടെ അകമ്പടിയോടെ കടന്നു കയറിയത്. ബഫർസോണുകളിലേക്ക് കടന്നാൽ 2006ലെ നിർദേശങ്ങളെല്ലാം മറന്ന് തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ലയും വ്യക്തമാക്കിയിട്ടുണ്ട്.

∙ തിരച്ചിൽ പ്രാദേശികം, പക്ഷേ...

അതിശക്തമായ കടന്നുകയറ്റം ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഹിസ്ബുല്ലയുടെ പ്രവർത്തകരെ ഇല്ലാതാക്കാനും താവളങ്ങൾ തകർക്കാനുമുള്ള പ്രാദേശികതലത്തിലെ തിരച്ചിലുകളാണ് നടത്തിയതെന്നായിരുന്നു ഐഡിഎഫും വ്യക്തമാക്കിയത്. ഇസ്രയേൽ സൈന്യത്തെ ലബനനിൽ കണ്ടതേയില്ലെന്നായിരുന്നു ഹിസ്ബുല്ലയുടെ വക്താവ് തുടക്കത്തില്‍ പ്രതികരിച്ചത്. എന്നാൽ അതിർത്തി പ്രദേശങ്ങളിലേക്ക് ഇസ്രയേൽ കടന്നു കയറിയത് യുഎന്‍ സ്ഥിരീകരിച്ചിരുന്നു.

തെക്കൻ ലബനനിൽ ഇസ്രയേൽ അതിർത്തിയോടു ചേർന്നുള്ള ഖിയാമിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് പുക ഉയരുന്നു (Photo by Rabih DAHER / AFP)

അതിർത്തിയോടു ചേർന്ന് നീണ്ടുകിടക്കുന്ന പ്രദേശങ്ങളായിരുന്നു ഇസ്രയേൽ സൈന്യം പ്രധാനമായും ലക്ഷ്യംവച്ചത്. എങ്കിലും ലബനനിലെ പല ഭാഗങ്ങളിലേക്കും മുന്നറിയിപ്പു സന്ദേശങ്ങൾ നൽകിയിരുന്നു. അതിർത്തിയിൽനിന്ന് യുദ്ധം വ്യാപിക്കാനുള്ള സൂചനയായി ഇതിനെ പലരും വിലയിരുത്തുന്നുണ്ട്. ഇറാൻ ഒക്ടോബർ ഒന്നിന് രാത്രിയോടെ ഇസ്രയേലിനു നേരെ വ്യോമാക്രമണം നടത്തിയ സാഹചര്യത്തിൽ പ്രത്യേകിച്ച്. ലബനനിലേക്ക് കടന്നുകയറിയ ഇസ്രയേൽ സൈന്യം അവിടെ റോന്തു ചുറ്റുകയാണോ അതോ താവളമടിച്ചോ എന്നത് വ്യക്തമല്ല, പക്ഷേ തിരിച്ചുപോയിട്ടില്ലെന്നത് ഉറപ്പ്.

ഒക്ടോബർ രണ്ടിന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ വന്ന സന്ദേശമാണ് ആ നിഗമനത്തിനു പിന്നിൽ. തെക്കൻ ലബനനിലെ 24 ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പ് ഇസ്രയേൽ നൽകിയത് ആ സമയത്താണ്. മാത്രവുമല്ല ഇറാന്റെ ആക്രമണത്തിനു പിന്നാലെ കൂടുതൽ സൈനികരെയും സായുധ യൂണിറ്റുകളെയും ഇപ്പോഴത്തെ കരയാക്രമണ സംഘത്തിനോടൊപ്പം ചേർക്കാനായി ഐഡിഎഫ് അയച്ചിട്ടുണ്ട്.

∙ ആ സൈനികർ ലബനനിലും

ലബനൻ അതിർത്തിയിൽ നടന്നുപോകാനുള്ളത്ര ദൂരത്തേക്കേ ഇസ്രയേൽ കടന്നുകയറിയിട്ടുള്ളൂ എന്നായിരുന്നു ആദ്യ സ്ഥിരീകരണം. എന്നാല്‍ കൂടുതൽ ഗ്രാമങ്ങളിലേക്ക് മുന്നറിയിപ്പു സംവിധാനം പോയത് ഇസ്രയേൽ മുന്നോട്ടേക്കുതന്നെയെന്ന സൂചനയാണ് നൽകുന്നത്. അതിനിടെ ഒക്ടോബർ 2ന് തെക്കൻ ലബനനിലെ അതിർത്തിയോടു ചേർന്നുള്ള അദൈസ നഗരത്തിലേക്ക് കടന്ന ഇസ്രയേൽ സൈന്യത്തെ തുരത്തിയെന്ന ഹിസ്ബുല്ലയുടെ പ്രസ്താവനയും എത്തി. ഷെല്ലുകളും റോക്കറ്റുകളുമായി ഇസ്രയേല്‍ അതിർത്തിയിലെ ആക്രമണം ഹിസ്ബുല്ല ശക്തമാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.

ഹിസ്ബുല്ലയിൽനിന്ന് ഇസ്രയേൽ പിടിച്ചെടുത്ത ആയുധങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. ഒക്ടോബർ 1ലെ ചിത്രം (Photo by Jalaa MAREY / AFP)

നിലവിലെ സാഹചര്യത്തിൽ കരയാക്രമണം എന്നു വരെ ഇസ്രയേൽ തുടരുമെന്നതും എത്ര ദൂരം വരെ പോകുമെന്നതും അവ്യക്തമാണ്. 1982ൽ ബ്രിട്ടനിലെ ഇസ്രയേലി അംബാസഡർക്കു നേരെ നടന്ന വധശ്രമത്തിനു പിന്നാലെ ഇസ്രയേൽ സൈന്യം ലബനനിലേക്ക് കടന്നിരുന്നു. അന്ന് സൈന്യം തലസ്ഥാനമായ ബെയ്റൂട്ട് വരെയെത്തി. അത്തരമൊരു സാഹചര്യം നിലവിലിൽ ഇല്ലെന്ന് ഐഡിഎഫ് പറഞ്ഞത് ഒക്ടോബർ ഒന്നിനു രാവിലെയാണ്. അന്നു രാത്രിയാണ് ഇറാന്‍ ടെൽ അവീവിനു നേരെ ആക്രമണം അഴിച്ചുവിട്ടത്. അതുവരെ വെറുമൊരു പ്രാദേശിക തിരച്ചിൽ ആയിരുന്ന കരയാക്രമണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുമോയെന്ന സംശയം അതോടെയാണ് ശക്തമായത്.

ഗാസയിലേക്ക് ഇസ്രയേൽ നടത്തിയ കരയാക്രമണവുമായി ലബനനിലേക്കുള്ള കടന്നുകയറ്റത്തെ താരതമ്യം ചെയ്യേണ്ടതില്ലെന്നും ഐഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ഗാസയിലേക്ക് സൈനികരും വൻതോതിൽ ആയുധങ്ങളും ടാങ്കുകളുമെല്ലാമായിട്ടായിരുന്നു ഇസ്രയേലിന്റെ വരവ്. ഒക്ടോബർ 2 വരെ ടാങ്കുകൾ ലബനൻ അതിർത്തി കടന്നിട്ടില്ലെന്നാണു വിവരം. അതേസമയം, അതിർത്തിയിലുടനീളം ടാങ്കുകൾ വിന്യസിച്ചിട്ടുമുണ്ട്. അപ്പോഴും മറ്റൊരു ചോദ്യം ശക്തം.

വെസ്റ്റ് ബാങ്കിൽ ഇസ്രയേലി സൈനികർ. സെപ്റ്റംബർ 11ലെ ചിത്രം (Photo by Zain JAAFAR / AFP)

ഗാസയിലേക്ക് ഇസ്രയേൽ അയച്ച ഐഡിഎഫിന്റെ 98–ാം ഡിവിഷനെത്തന്നെയാണ് ലബനനിലേക്കും അയച്ചിരിക്കുന്നത്. കമാൻഡോകളും പാരാട്രൂപ്പർമാരും ഉൾപ്പെടെയുള്ള സംഘമാണ് ഈ ഡിവിഷനിലുള്ളത്. ഗാസയിൽ ഏറ്റവും രൂക്ഷമായ ആക്രമണം നടത്തിയവരാണ് ഈ സംഘം. അതിർത്തി കടന്നുള്ള ആക്രമണത്തിന് വിദഗ്ധ പരിശീലനം ലഭിച്ചവരുമാണ് ഈ ഡിവിഷനിലുള്ളത്. ഇവർക്കൊപ്പം കൂടുതൽ 36–ാം ഡിവിഷനിൽനിന്നുള്ള സായുധ സൈനികരെയും 188–ാം സായുധ ബ്രിഗേഡിനെയും ആറാം ഇൻഫൻട്രി ബ്രിഗേഡിനെയുമെല്ലാം ചേർത്തതാണ് കൂടുതൽ ആക്രമണത്തിനുള്ള സംശയത്തിലേക്കു വഴി തുറക്കുന്നത്.

ഇസ്രയേലിന്റെ കരയാക്രമണം തടയാൻ അതിർത്തിയിൽ പലയിടത്തും ‘ബോർഡർ ഒബ്സർവേഷൻ പോയിന്റുകൾ’ ലബനനും സ്ഥാപിച്ചിട്ടുണ്ട്. യുഎൻ സമാധാന സേനയും ലബനീസ് സൈന്യത്തിനൊപ്പമുണ്ട്. ചരിത്രത്തിലെ ഏറ്റവും അപകടകരമായ ഘട്ടങ്ങളിൽ ഒന്നിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഇസ്രയേൽ ആക്രമണത്തെപ്പറ്റി ലബനൻ പ്രധാനമന്ത്രി നജീബ് മികാത്തി പറഞ്ഞത്. ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് ഇതുവരെ 10 ലക്ഷത്തോളം ലബനീസുകാർ പലായനം ചെയ്തിട്ടുണ്ട്. 1100ലേറെ പേർ കൊല്ലപ്പെട്ടു. ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിന് 42.6 കോടി ഡോളറിന്റെ സഹായവും യുഎന്നിനോടും സഖ്യരാജ്യങ്ങളോടും ചോദിച്ചിട്ടുമുണ്ട്. അപ്പോഴും ഒരു ചോദ്യം ബാക്കിയാണ്. ഇസ്രയേൽ ആക്രമണം ശക്തമാക്കുകയാണെങ്കിൽ എന്തു ചെയ്യും? രാജ്യാന്തര ഇടപെടൽ അനിവാര്യമാകുന്നതും ഈ സാഹചര്യത്തിലാണ്.

English Summary:

Israel Launches Ground Invasion Along Lebanon Border: Understanding Operation 'Northern Arrows'