രൂപപ്പെട്ടത് 33 വമ്പൻ ഗർത്തങ്ങൾ; ഇസ്രയേൽ ഒളിപ്പിച്ച ദൂരൂഹ കാഴ്ച സാറ്റലൈറ്റുകള്‍ കണ്ടു! ഇറാൻ നെവതിമിനെ ലക്ഷ്യമിട്ടതെന്തിന്?
ഒക്ടോബർ 1ന് വൈകിട്ട് ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ വ്യോമാക്രമണം ലോകത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ആക്രമണത്തിന് ഇറാന്‍ 181 മിസൈലുകൾ തൊടുത്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ എല്ലാം തകർത്തു എന്നുമായിരുന്നു ഇസ്രയേലിന്റെ വാദം. എന്നാൽ അന്നു രാത്രിതന്നെ വിദേശ ടെലിവിഷൻ ചാനലുകളും സമൂഹ മാധ്യമങ്ങളും പുറത്തുവിട്ട ദൃശ്യങ്ങളിലെല്ലാം ഇസ്രയേലിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ മിസൈലുകൾ വീണ് പൊട്ടിത്തെറിക്കുന്നത് കാണാമായിരുന്നു. തെക്കൻ ഇസ്രയേലിലെ വ്യോമതാവളത്തിൽ ഇറാനിയൻ മിസൈലുകൾ വീണതായി വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിക്കാൻ തുടങ്ങിയതോടെ ഇസ്രയേല്‍ സേനയും (ഐഡിഎഫ്) സംഭവം സ്ഥിരീകരിച്ചു. മിസൈലുകൾ വീണെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ല എന്നാണ് തുടക്കത്തിൽ ഐഡിഎഫ് അറിയിച്ചത്. എന്നാൽ അന്നത്തെ ആക്രമണത്തിൽ മുപ്പതിലധികം ഭാഗങ്ങളിൽ മിസൈല്‍ വീണതായാണ് ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തിയ വിവിധ മാധ്യമങ്ങൾ കണ്ടെത്തിയത്. ഇത്രയും സാങ്കേതികതയും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഒപ്പം യുഎസിന്റെയും ബ്രിട്ടന്റെയും ഫ്രാൻസിന്റെയും സഹായവും ലഭിച്ചിട്ടും ഇറാന്റെ ആക്രമണം പ്രതിരോധിക്കാൻ ഇസ്രയേലിന് കഴിയാതെ പോയത് എന്തുകൊണ്ടാണ്? ഇസ്രയേലിന്റെ തന്ത്രപ്രധാന ഇടങ്ങളിൽ പോലും മിസൈൽ വീണു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. എന്താണ് ആ രാത്രി സംഭവിച്ചത്? എവിടെയെല്ലാം ആണ് ഇറാന്റെ മിസൈലുകൾ വീണത്? ഇസ്രയേലിന് എത്രത്തോളം നാശനഷ്ടം സംഭവിച്ചു? വ്യോമപ്രതിരോധ സംവിധാനങ്ങളെ കബളിപ്പിച്ച ഇറാനിയൻ മിസൈലുകൾ ഏതൊക്കെയാണ്? വിശദമായി പരിശോധിക്കാം.

ഒക്ടോബർ 1ന് വൈകിട്ട് ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ വ്യോമാക്രമണം ലോകത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ആക്രമണത്തിന് ഇറാന്‍ 181 മിസൈലുകൾ തൊടുത്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ എല്ലാം തകർത്തു എന്നുമായിരുന്നു ഇസ്രയേലിന്റെ വാദം. എന്നാൽ അന്നു രാത്രിതന്നെ വിദേശ ടെലിവിഷൻ ചാനലുകളും സമൂഹ മാധ്യമങ്ങളും പുറത്തുവിട്ട ദൃശ്യങ്ങളിലെല്ലാം ഇസ്രയേലിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ മിസൈലുകൾ വീണ് പൊട്ടിത്തെറിക്കുന്നത് കാണാമായിരുന്നു. തെക്കൻ ഇസ്രയേലിലെ വ്യോമതാവളത്തിൽ ഇറാനിയൻ മിസൈലുകൾ വീണതായി വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിക്കാൻ തുടങ്ങിയതോടെ ഇസ്രയേല്‍ സേനയും (ഐഡിഎഫ്) സംഭവം സ്ഥിരീകരിച്ചു.
മിസൈലുകൾ വീണെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ല എന്നാണ് തുടക്കത്തിൽ ഐഡിഎഫ് അറിയിച്ചത്. എന്നാൽ അന്നത്തെ ആക്രമണത്തിൽ മുപ്പതിലധികം ഭാഗങ്ങളിൽ മിസൈല്‍ വീണതായാണ് ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തിയ വിവിധ മാധ്യമങ്ങൾ കണ്ടെത്തിയത്. ഇത്രയും സാങ്കേതികതയും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഒപ്പം യുഎസിന്റെയും ബ്രിട്ടന്റെയും ഫ്രാൻസിന്റെയും സഹായവും ലഭിച്ചിട്ടും ഇറാന്റെ ആക്രമണം പ്രതിരോധിക്കാൻ ഇസ്രയേലിന് കഴിയാതെ പോയത് എന്തുകൊണ്ടാണ്? ഇസ്രയേലിന്റെ തന്ത്രപ്രധാന ഇടങ്ങളിൽ പോലും മിസൈൽ വീണു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. എന്താണ് ആ രാത്രി സംഭവിച്ചത്? എവിടെയെല്ലാം ആണ് ഇറാന്റെ മിസൈലുകൾ വീണത്? ഇസ്രയേലിന് എത്രത്തോളം നാശനഷ്ടം സംഭവിച്ചു? വ്യോമപ്രതിരോധ സംവിധാനങ്ങളെ കബളിപ്പിച്ച ഇറാനിയൻ മിസൈലുകൾ ഏതൊക്കെയാണ്? വിശദമായി പരിശോധിക്കാം.
∙ സാറ്റലൈറ്റ് കണ്ടു എല്ലാം
ഒക്ടോബർ 1ന് രാത്രി ഒട്ടേറെ മിസൈലുകൾ തെക്കൻ ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളിൽ വീഴുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു, എന്നാൽ എവിടെയാണ് മിസൈലുകൾ വീണതെന്നോ എത്രത്തോളം നാശനഷ്്ടങ്ങൾ സംഭവിച്ചെന്നോ വ്യക്തത ലഭിച്ചിരുന്നില്ല. ദിവസങ്ങൾക്ക് ശേഷം ഇതിനെല്ലാം കൃത്യമായ തെളിവുകളുമായി എത്തിയിരിക്കുകയാണ് സാറ്റലൈറ്റ് ചിത്രങ്ങൾ. ആക്രമണത്തിനു മുൻപും പിൻപും പകർത്തിയ ചിത്രങ്ങൾ വിലയിരുത്തുമ്പോൾ മിസൈലുകൾ വീണതിന്റെ ആഘാതം പ്രകടമാണ്. ലഭ്യമായ ചിത്രങ്ങളില്‍നിന്നു തന്നെ മുപ്പതിലധികം ഭാഗങ്ങളിൽ മിസൈൽ വീണതായി കാണാം.
ഇറാൻ ലക്ഷ്യമിട്ട തെക്കൻ ഇസ്രയേലിലെ വ്യോമതാവള പ്രദേശത്താണ് മിക്ക മിസൈലുകളും വീണിരിക്കുന്നത്. ആക്രമണത്തിന്റെ പിറ്റേന്ന്, ഒക്ടോബർ 2ന് ഏർത്ത് ഇമേജിങ് കമ്പനി പ്ലാനറ്റ് ലാബ്സിന്റെ സാറ്റലൈറ്റുകൾ പകർത്തിയ ചിത്രങ്ങളിൽ വ്യോമതാവളത്തിൽ തകർന്ന ഹാംഗറുകൾ (വിമാനങ്ങളും ഹെലികോപ്ടറുകളും മറ്റും സൂക്ഷിക്കുന്ന കേന്ദ്രം), കെട്ടിടങ്ങൾ, ടാക്സിവേകൾ (റൺവേയ്ക്കും സൈനിക കേന്ദ്രത്തിലെ മറ്റിടങ്ങളിലേക്കു പോകുന്നതിനായി വിമാനങ്ങൾക്കായി ഒരുക്കിയിരിക്കുന്ന വഴി) എന്നിവ കാണാമായിരുന്നു. വ്യോമതാവളത്തിലെ റൺവേകളിലൊന്നിൽ മിസൈല്‍ വീണ് രൂപപ്പെട്ട വലിയ ഗർത്തവും കാണാം. അതായത് ഇറാൻ ലക്ഷ്യമിട്ട പ്രദേശങ്ങളിൽ അവരുടെ മിസൈലുകൾ പതിച്ചു എന്നതിന്റെ കൃത്യമായ തെളിവായിരുന്നു ഈ ചിത്രങ്ങൾ.
∙ യുഎസ് ശ്രമവും പരാജയം?
ഇസ്രയേലിനെ സംരക്ഷിക്കാനായി വിവിധ പ്രദേശങ്ങളില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചിരുന്ന യുഎസിന് പോലും ഇറാന്റെ മിസൈലുകളെ നേരിടാൻ സാധിച്ചില്ല എന്നാണ് സാറ്റലൈറ്റ് ചിത്രങ്ങൾ വെളിപ്പെടുത്തുന്നത്. 181 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത ഇറാന്റെ ആക്രമണത്തെ ആദ്യം ഇസ്രയേലും യുഎസും നിസ്സാരവൽക്കരിക്കുകയാണു ചെയ്തത്. ഇരു രാജ്യങ്ങളുടെയും വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാന്റെ മിസൈലുകളെ മുകളിൽ വച്ചു തന്നെ തകർത്തതായി സൈനിക മേധാവികളും വാദിച്ചു. രണ്ട് യുഎസ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഒരു ഡസനോളം മിസൈലുകൾ തകർത്തു എന്നാണ് പറഞ്ഞിരുന്നത്. എന്നിട്ടും ഇസ്രയേലിന്റെ തന്ത്ര പ്രധാന പ്രദേശങ്ങളിൽ എങ്ങനെ മിസൈൽ പതിച്ചു?
∙ അവർ പറഞ്ഞത് കള്ളമോ?
‘‘ഇറാന്റെ ആക്രമണം പരാജയപ്പെട്ടതും ഫലപ്രദമല്ലാത്തതുമാണെന്ന് തോന്നുന്നു’’ എന്നാണ് മിസൈലുകൾ വീണതിന് തൊട്ടുപിന്നാലെ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സള്ളിവൻ പറഞ്ഞത്. ‘‘ഞങ്ങളുടെ വ്യോമസേനയും വ്യോമസേനാ താവളങ്ങളും പ്രവർത്തനക്ഷമമായി തുടരുന്നു’’ എന്നാണ് ഇസ്രയേൽ സൈനിക വക്താവ് ലഫ്. കേണൽ പീറ്റർ ലെർനർ സമൂഹമാധ്യമമായ എക്‌സിൽ ട്വീറ്റ് ചെയ്തത്. ആക്രമണത്തിൽ വിമാനങ്ങളും ഡ്രോണുകളും മറ്റ് ആയുധസാമഗ്രികളും തകർന്നിട്ടില്ലെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിരുന്നു. എന്നാൽ ലഭ്യമായ സാറ്റലൈറ്റ് ചിത്രങ്ങൾ പരിശോധിച്ചപ്പോൾ ഇരു രാജ്യങ്ങളിലെയും സൈനിക വക്താക്കൾ പറഞ്ഞത് തെറ്റാണെന്നതു വ്യക്തം.
പുറത്തുവന്ന ചിത്രങ്ങളിലെ വസ്തുതകൾ ഞെട്ടിപ്പിക്കുന്നതാണ് എന്നാണ് മിസൈൽ ആക്രമണ വിശകലനത്തിന് നേതൃത്വം നൽകിയ മൊണ്ടേറിയിലെ മിഡിൽബറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷനൽ സ്റ്റഡീസിലെ പ്രഫസർ ജെഫ്രി ലൂയിസ് വാർത്താ ഏജൻസിയോടു പറഞ്ഞത്. മുപ്പതിലധികം ഗർത്തങ്ങളും തകർന്ന കെട്ടിടങ്ങളും ഉപഗ്രഹ ചിത്രങ്ങളിൽ കണ്ടുവെന്നും ലൂയിസ് പറഞ്ഞു. അതായത് കുറഞ്ഞ പ്രദേശത്തു മാത്രം മുപ്പതിലധികം മിസൈലുകൾ പതിച്ചുവെന്നത് വ്യക്തം. മധ്യ ഇസ്രയേലിലെ ടെൽ നോഫ് വ്യോമ താവളത്തിലും ഇറാന്റെ മിസൈലുകൾ ആക്രമണം നടത്തിയിരുന്നു. ഇസ്രയേലി രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ആസ്ഥാനത്തിനു സമീപം വരെ മിസൈലുകൾ പതിച്ചു. ഇറാൻ വിക്ഷേപിച്ച മിസൈലുകളിൽ പകുതിയും വിവിധ പ്രദേശങ്ങളിൽ വീണിരിക്കാമെന്നും ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തിയവർ പറയുന്നു.
∙ ഇത്രയും മിസൈലുകൾ എങ്ങനെ ഇസ്രയേലിലെത്തി?
ഇത്രയധികം ഇറാനിയൻ മിസൈലുകൾ ഇസ്രയേലിന്റെ വ്യോമ താവളത്തിലേക്ക് എത്തിയതിന് നിരവധി കാരണങ്ങളുണ്ട്. ഹിസ്ബുല്ലയും ഹമാസും പ്രയോഗിക്കുന്ന തരം താഴ്ന്നു പറക്കുന്ന ഹ്രസ്വദൂര മിസൈലുകളെ മാത്രമേ ഇസ്രയേലിന്റെ അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനത്തിന് പ്രതിരോധിക്കാൻ കഴിയൂ. ഇറാന്റെ മധ്യദൂര ബാലിസ്റ്റിക് മിസൈലുകളെ തടയാൻ ഇസ്രയേലിന്റെ കൂടുതൽ ശക്തവും ചെലവേറിയതുമായ ആരോ 2, ആരോ 3 പ്രതിരോധ സംവിധാനങ്ങൾ ആവശ്യമാണ്. ഇത്തരം സംവിധാനങ്ങളുടെ എണ്ണം പക്ഷേ കുറവാണെന്നാണ് റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഒരു മാധ്യമത്തിനും ഇസ്രയേൽ സൈന്യം നൽകുന്നില്ല. അത് ഇറാന് സഹായകമാകുമെന്നാണ് ഐഡിഎഫിന്റെ കണക്കുകൂട്ടൽ. ലഭ്യമായ വിവരങ്ങൾ പോലും പുറത്തുവിടാൻ സേനയുടേയും ഭരണകൂടത്തിന്റെയും നിയന്ത്രണമുണ്ടെന്ന് ഇസ്രയേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
∙ ‘ആരോ’യും പരാജയപ്പെട്ടു?
അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്ത ഇസ്രയേലിന്റെ ‘ആരോ’ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാന്റെ മിസൈലുകളെ നേരിടുന്നതിൽ പരാജയപ്പെട്ടിരിക്കാം എന്നാണ് മിക്ക വിദഗ്ധരും പറയുന്നത്. ആരോ സിസ്റ്റം പ്രതീക്ഷിച്ചതു പോലെ പ്രവർത്തിക്കുന്നതിൽ പരാജയപ്പെടാൻ സാധ്യതയുണ്ടെന്ന് ലൂയിസ് തന്നെ പറയുന്നു. ഇസ്രയേലിന്റെ തലസ്ഥാനമായ ടെൽ അവീവ് പോലുള്ള ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കാനായിരിക്കാം ഇസ്രയേൽ മുൻഗണന നൽകിയിരിക്കുക. ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരിക്കും കൂടുതൽ പ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ടാകുക. ഇസ്രയേലിന്റെ ഏറ്റവും വലിയ വ്യോമതാവളങ്ങളിലൊന്നു പ്രവർത്തിക്കുന്ന നെവതിം പോലുള്ള സ്ഥലങ്ങളിലെ പ്രതിരോധത്തിന് ഇസ്രയേൽ അത്ര പരിഗണന നൽകിയിട്ടുണ്ടാകില്ല എന്നും കരുതാം.
കൂടുതൽ പ്രദേശങ്ങളിൽ പ്രതിരോധം തീർക്കാൻ ആവശ്യമുള്ളത്ര ആരോ 2, ആരോ 3 സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല എന്ന കാര്യം എങ്ങനെയോ ചോർന്നിട്ടുണ്ടാകാം. ഇക്കാര്യം ഇറാനും മനസ്സിലാക്കിയിരിക്കാം. അങ്ങനെയെങ്കിൽ ഇസ്രയേലിനെ നേരിടുന്നതിന് ഇറാന് വ്യക്തമായ പ്ലാനുണ്ടെന്നതു വ്യക്തം. ഒക്ടോബർ 7ന് ആക്രമിക്കുമെന്ന് ഇസ്രയേൽ പറയുമ്പോൾ ഒരുങ്ങിത്തന്നെയാണ് ഇരിക്കുന്നതെന്ന് ഇറാനും ഇതിലൂടെ വ്യക്തമാക്കുകയാണ്. 30ലധികം മിസൈലുകൾ വ്യോമതാവളത്തിന്റെ പരിധിക്കകത്ത് പതിച്ചിട്ടുണ്ടെങ്കിലും ഉണ്ടായ നാശനഷ്ടങ്ങൾ പരിമിതമാണെന്നാണ് കരുതപ്പെടുന്നത്.
∙ ഇറാന്റെ ടാർഗറ്റും സംഭവിച്ചതും
മൊസാദ് ആസ്ഥാനം, വ്യോമ പ്രതിരോധ റഡാറുകൾ, രണ്ട് പ്രധാന വ്യോമതാവളങ്ങളായ നെവതിം, ടെൽ നോഫ് എന്നിവയുൾപ്പെടെയുള്ള പ്രധാന ഇസ്രയേലി സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് ഇറാൻ ആക്രമണത്തിനു ലക്ഷ്യമിട്ടത്. എന്നാൽ ഒക്ടോബർ 1ലെ ആക്രമണത്തിൽ ഇറാൻ ഭാഗികമായി ലക്ഷ്യംകണ്ടുവെന്ന് പറയാവുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നെവതിം വ്യോമ താവളത്തിലാണ് മിസൈലുകൾ വീണിരിക്കുന്നത്. അതേസമയം, നെവതിമിൽ കണ്ടതുപോലെ ടെൽ നോഫ് വ്യോമതാവളത്തിൽ നിന്ന് ആക്രമണത്തിന്റെ തെളിവുകളൊന്നും ലഭ്യമായിട്ടില്ല. ആക്രമണത്തിനു ശേഷം പകര്‍ത്തിയ ചിത്രങ്ങളെല്ലാം കാർമേഘം മൂടിയതിനാൽ വ്യക്തമല്ല.
ആക്രമണം തങ്ങളുടെ വ്യോമ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും ഇസ്രയേൽ അവകാശപ്പെടുന്നുണ്ട്. നെവതിം വ്യോമതാവളത്തിലെ എഫ് -35 ഐ സ്റ്റെൽത്ത് ഫൈറ്ററുകൾ നശിപ്പിച്ചതിനെക്കുറിച്ചുള്ള ഇറാന്റെ അവകാശവാദങ്ങൾക്കും തെളിവുകൾ ലഭിച്ചിട്ടില്ല. ഇസ്രയേൽ വ്യോമസേനയുടെ ഏറ്റവും അത്യാധുനികമായ യുദ്ധവിമാനങ്ങൾ നെവതിം വ്യോമതാവളത്തിലുണ്ടെന്നാണ് ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ടിൽ പറയുന്നത്. യുഎസ് നിർമിത എഫ്-35 ലൈറ്റ്‌നിങ് 2 പോർവിമാനങ്ങളും ഇവിടെയുണ്ട്.
യുഎസിലെ ലോക്ക്ഹീഡ് മാർട്ടിൻ കമ്പനി നിർമിച്ച യുദ്ധവിമാനമായ സൂപ്പർ ഹെർക്കുലീസും ഇസ്രയേൽ നിർമിത വിമാനം വിങ് ഓഫ് സയണും ആക്രമണം നടക്കുമ്പോള്‍ ഇതേ താവളത്തിലുണ്ടായിരുന്നു. അതീവ സുരക്ഷാ മേഖലകളിലൊന്നാണ് ബീർഷെബയിലെ നെവതിം വ്യോമതാവളം.
∙ എഫ്–35 വിമാനങ്ങൾക്ക് സമീപവും മിസൈൽ?
ഓപൺ സോഴ്‌സ് ഇന്റലിജൻസും ഇമേജറി അനലിസ്റ്റുകളും നെവതിമിന്റെ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ അതിൽ ഇസ്രയേലിന്റെ അത്യാധുനിക പോർവിമാനം എഫ്-35 ഉൾപ്പെടെയുള്ള പോർവിമാനങ്ങളും കണ്ടെത്തി. നെവതിമിൽ കുറഞ്ഞത് 33 വൻ ഗർത്തങ്ങളെങ്കിലും കാണാനാകുന്നുണ്ടെന്നാണ് യുഎസ് ഗവേഷണ-വിശകലന സ്ഥാപനമായ സെന്റർ ഫോർ നേവൽ അനലൈസസ് (സിഎഎൻ) വിദഗ്ധർ വ്യക്തമാക്കിയത്. ചിത്രങ്ങളിൽ ചില ഭാഗങ്ങൾ മേഘങ്ങളാൽ മറഞ്ഞിരിക്കുകയാണ്. ഒരുപക്ഷേ, മൊത്തം ആഘാതങ്ങളുടെ എണ്ണം നാൽപതിനോടടുത്തായിരിക്കാമെന്നും അദ്ദേഹം വാദിക്കുന്നു. 2024 ഏപ്രിലിലെ ഇറാന്റെ ആക്രമണത്തിന്റെ വ്യാപ്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒക്ടോബറിലേക് ഏറെ പ്രഹരശേഷിയുള്ളതായിരുന്നു എന്നു വേണം അനുമാനിക്കാൻ. നെവതിമിൽ അഞ്ച് മിസൈൽ വീണതായി ഇസ്രയേൽ സേന തന്നെ സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രത്യേകിച്ച്.
∙ നെവതിം വ്യോമ താവളത്തിൽ സംഭവിച്ചതെന്ത്?
എന്തുകൊണ്ടാണ് ഇറാൻ കൃത്യമായി നെവതിം വ്യോമതാവളത്തെ ലക്ഷ്യം വച്ചത്? അവിടെ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടങ്ങൾ തകർക്കുകയായിരുന്നു ലക്ഷ്യമെന്ന് റിപ്പോർട്ടുകളുണ്ട്. വൻ ഭാരമുള്ള പോർമുനകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകൾ ഇറാന്റെ പക്കലുണ്ട്. കൂടാതെ കുറഞ്ഞ പരിധിയിൽ പ്രയോഗിക്കാൻ ശേഷിയുള്ള മിസൈലുകളും ഉണ്ട്. ഇറാന്റെ മിക്ക മിസൈലുകളും പലപ്പോഴും കൃത്യത പാലിക്കാറുണ്ട്. അതിനാൽത്തന്നെ വ്യോമതാവളം തകര്‍ക്കാനുള്ള ഇറാന്റെ നീക്കം ഒരുപരിധിവരെ ലക്ഷ്യംകണ്ടുവെന്നു വേണം കരുതാൻ. വ്യോമ താവളത്തിനു ചുറ്റുമുള്ള നിർദിഷ്ട പോയിന്റുകളിൽ ആക്രമണം നടത്താൻ കഴിഞ്ഞു.
സങ്കീർണമായ മിസൈലുകൾ ഉപയോഗിച്ച് കൂടുതൽ ദൂരങ്ങളിൽ കൃത്യമായി പ്രഹരിക്കുക എന്നത് സാങ്കേതികത ഏറെ വികസിച്ച ഇക്കാലത്തും വലിയ വെല്ലുവിളിയാണ്. മിസൈൽ വീണ മിക്ക ഭാഗങ്ങളും പൂർണമായി തകർന്നിട്ടുണ്ട്. ടാക്സിവേകളിലും തകർച്ച സംഭവിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രദേശങ്ങളെല്ലാം ഇസ്രയേൽ സേന അതിവേഗം അറ്റകുറ്റപ്പണി ചെയ്തു പ്രശ്നം പരിഹരിച്ചു. ഇന്ധനം നിറയ്ക്കുന്ന എയർക്രാഫ്റ്റ് ഹാംഗറിലും രണ്ട് കെട്ടിടങ്ങളിലും ആക്രമണം നടത്താനും ഇറാനിയൻ മിസൈലുകൾക്ക് കഴിഞ്ഞതായി ഉപഗ്രഹ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. നെവതിം വ്യോമ താവളത്തിന്റെ തെക്കേ അറ്റത്തും കിഴക്കുവശത്തുമുള്ള രണ്ട് കെട്ടിടങ്ങൾ തകർന്നതായി കാണാം. ചില പോര്‍വിമാനങ്ങൾ തുറസ്സായ സ്ഥലത്താണ് പാർക്ക് ചെയ്തിരുന്നതെങ്കിലും സമീപത്തെല്ലാം മിസൈല്‍ വീണതിന്റെ ആഘാതം കാരണം അവയ്ക്കും കേടുപാടുകൾ സംഭവിച്ചിരിക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
∙ തകർത്തോ എഫ്–35 പോര്‍വിമാനങ്ങൾ?
ഒരു എഫ്–35 പോർവിമാനത്തിന് ഏകദേശം 700-800 കോടി രൂപ വില വരുമെന്നാണ് കണക്ക്. അത്തരത്തിലുള്ള ഇസ്രയേലിന്റെ 20 പോർവിമാനങ്ങൾ തകർത്തെന്നാണ് ഇറാൻ അവകാശപ്പെട്ടത്. എന്നാൽ ഇത് പൂർണമായും ശരിയല്ലെന്ന് സാറ്റലൈറ്റ് ചിത്രങ്ങളും വിശദമാക്കുന്നു. എഫ്–35 പോർവിമാനങ്ങൾക്ക് സമീപമാണ് മിസൈൽ വീഴുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരിക്കുന്നത്. വിമാനം നിർത്തിയിട്ടിരുന്ന ഷെൽട്ടറുകൾക്ക് സമീപം ചില ഗർത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ, വിമാനങ്ങൾ പൂര്‍ണമായി തകർന്നിട്ടില്ലെങ്കിലും ഭാഗികമായി കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്.
വിമാനങ്ങളുടെ ഷെൽട്ടറുകളിലൊന്നിന് കേടുപാടുകൾ സംഭവിച്ചതായി ചിത്രങ്ങളിൽ കാണാം. മിസൈൽ ആക്രമണത്തിൽ മേൽക്കൂരയിൽ ഒരു ചെറിയ ദ്വാരമുണ്ടായിട്ടുണ്ട്. എന്നാൽ അകത്ത് എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. പൊട്ടിത്തെറിക്കുന്നതിൽ പരാജയപ്പെട്ട പോർമുന ആയിരിക്കാം ഇതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇറാനിൽനിന്ന് മിസൈലുകൾ തൊടുത്തുവെന്ന റിപ്പോർട്ടുകൾ വന്നപ്പോൾതന്നെ എല്ലാ എഫ് -35 പോർവിമാനങ്ങളും വ്യോമതാവളം ഒഴിഞ്ഞിട്ടുണ്ടാകുമെന്നും ചിലർ അവകാശപ്പെടുന്നു. എന്നാൽ ഇസ്രയേലിന്റെ ദുരൂഹ ഇരുമ്പുമറയ്ക്കുള്ളിലാണ് ഇതു സംബന്ധിച്ച യാഥാർഥ്യവും.
∙ ആക്രമണത്തിൽ ആർക്കാണ് ജയം?
ഏപ്രിലിലെ ആക്രമണത്തിൽനിന്ന് പാഠം ഉൾക്കൊണ്ടായിരുന്നു ഒക്ടോബർ ഒന്നിലെ ഇറാന്റെ ആക്രമണമെന്നത് വ്യക്തം. നിരവധി ബാലിസ്റ്റിക് മിസൈലുകൾ തുടരെത്തുടരെ ഉപയോഗിച്ച് ഇസ്രയേലിനെ ആക്രമിക്കാൻ കഴിയുമെന്നാണ് ഇറാൻ തെളിയിച്ചിരിക്കുന്നത്. ജനവാസ പ്രദേശങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആ മിസൈലുകൾ കുതിച്ചിരുന്നതെങ്കിൽ വൻ ദുരന്തം സംഭവിച്ചേനെ. ഇസ്രയേലിലെ വ്യവസായശാലകളോ ഓഫിസ് സമുച്ചയങ്ങളോ പോലുള്ള വമ്പൻ ലക്ഷ്യങ്ങളിലേക്കാണ് മിസൈലുകൾ തൊടുത്തിരുന്നതെങ്കിൽ നാശനഷ്ടങ്ങൾ അതിഭീകരമായിരുന്നേനേയെന്നും നിരീക്ഷകർ പറയുന്നു.
നിലവിൽ ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ കാര്യം ഇറാന് ആക്രമിക്കാൻ കഴിയുമെന്നത് മാത്രമല്ല, ഇറാൻ അവരുടെ മിസൈലുകളുടെ എണ്ണം വർധിപ്പിക്കുകയും കൃത്യത വർധിപ്പിക്കുകയും ചെയ്യാനുള്ള സാധ്യതയേറെയാണെന്നതാണ്. ഇതിനേക്കാൾ വലിയൊരു ആക്രമണത്തിന് ഇറാൻ ഇറങ്ങിയാൽ ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളും പ്രതിസന്ധിയിലാകും. പുതിയ മിസൈലുകൾ നിർമിക്കാനും പ്രയോഗിക്കാനുള്ള വലിയ ഡേറ്റയാണ് ഇപ്പോഴത്തെ ആക്രമണത്തിൽനിന്ന് ഇറാന് ലഭിച്ചത്. പക്ഷേ, എപ്പോൾ വേണമെങ്കിലും ഇസ്രയേൽ തിരിച്ചടിക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെ സംഭവിച്ചാൽ ഇസ്രയേലിന്റെ നിർണായകമായ കേന്ദ്രങ്ങൾ തുടച്ചുനീക്കുമെന്ന് ഇറാനും ഭീഷണി മുഴക്കിയിട്ടുണ്ട്. പരസ്പരമുള്ള കൊലവിളിക്ക് അടുത്തകാലത്തൊന്നും അന്ത്യമുണ്ടാകില്ലെന്നു ചുരുക്കം.