25 കോടിയുടെ ഭാഗ്യശാലിയെ കണ്ടെത്തിയത് ‘പഞ്ചാബി’; ലോട്ടറി യന്ത്രത്തിൽ കൃത്രിമത്തിനും അന്ന് ശ്രമം; വിൽക്കാത്ത ടിക്കറ്റിന് കാശടിക്കുമോ!
അവരുടെ ഓണം ഇന്നായിരിക്കും അവസാനിച്ചിട്ടുണ്ടാവുക. ദിവസങ്ങളായി പഴ്സിനുള്ളിൽ സുരക്ഷിതമായി സൂക്ഷിച്ച 25 കോടിയുടെ ഓണം ബംപർ ഭാഗ്യക്കുറി ഇടയ്ക്കിടെ നോക്കി എന്തെല്ലാം മനക്കോട്ടകളാവും ഓരോ മലയാളികളും കെട്ടിപ്പൊക്കിയിട്ടുണ്ടാവുക. ടിക്കറ്റെടുത്ത ലക്ഷക്കണക്കിന് ആളുകളിൽ ഭൂരിഭാഗത്തിന്റെയും മനസ്സിൽ ‘ഒന്നും അടിച്ചില്ലല്ലോ’ എന്ന നിരാശയാവും. എന്നാൽ ഇന്ന് 22 കോടീശ്വരൻമാരാണ് ഒറ്റ ദിവസംകൊണ്ടു കേരളത്തിലുണ്ടായത്. അവരിൽ 21 പേരും ലോട്ടറി ടിക്കറ്റ് എടുത്തവരാണ്. ഒരാളാവട്ടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യവാന് ടിക്കറ്റ് വിറ്റ ഏജന്റും. കോടീശ്വരൻമാർ മാത്രമല്ല ലക്ഷങ്ങൾ നേടിയ ലക്ഷാധിപൻമാർ മുതല്‍ ‘ടിക്കറ്റ് കാശ് നഷ്ടമായില്ലല്ലോ’ എന്ന് ആശ്വസിക്കുന്ന ചെറിയ സമ്മാനത്തുക കിട്ടിയവർ വരെയുണ്ടാവും ഇക്കൂട്ടത്തിൽ. ആരാണ് ഈ ഭാഗ്യവാൻമാരെ കണ്ടെത്തുന്നത്? അതൊരു പഞ്ചാബിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പഴയ രീതികളൊക്കെ മാറ്റിവെച്ചാണ് കേരളവും ലോട്ടറി നറുക്കെടുപ്പിൽ യന്ത്രവൽക്കരണം കൊണ്ടുവന്നത്. ആറ് വർഷം മുൻപ് ലോട്ടറിവകുപ്പ് പ്രത്യേകം പറഞ്ഞ് നിർമിച്ച് പഞ്ചാബിൽനിന്ന് കൊണ്ടുവന്ന ലോട്ടറി നറുക്കെടുപ്പ് യന്ത്രമാണ് ഇപ്പോൾ ഇതിനായി ഉപയോഗിക്കുന്നത്. എന്നാൽ ഇതായിരുന്നില്ല നേരത്തേ ഉപയോഗിച്ചിരുന്ന യന്ത്രം. എങ്ങനെയാണ് ലോട്ടറി വകുപ്പിലേക്ക് ഈ പഞ്ചാബി ‘യന്തിരൻ’ എത്തിച്ചേര്‍ന്നത്? ഈ യന്ത്രം എങ്ങനെയാണ് പ്രവർത്തിക്കുന്നത്? നറുക്കെടുപ്പിൽ സുതാര്യത സൂക്ഷിക്കാൻ കേരള ലോട്ടറി എടുക്കുന്ന നടപടികളും വിശദമായറിയാം.

അവരുടെ ഓണം ഇന്നായിരിക്കും അവസാനിച്ചിട്ടുണ്ടാവുക. ദിവസങ്ങളായി പഴ്സിനുള്ളിൽ സുരക്ഷിതമായി സൂക്ഷിച്ച 25 കോടിയുടെ ഓണം ബംപർ ഭാഗ്യക്കുറി ഇടയ്ക്കിടെ നോക്കി എന്തെല്ലാം മനക്കോട്ടകളാവും ഓരോ മലയാളികളും കെട്ടിപ്പൊക്കിയിട്ടുണ്ടാവുക. ടിക്കറ്റെടുത്ത ലക്ഷക്കണക്കിന് ആളുകളിൽ ഭൂരിഭാഗത്തിന്റെയും മനസ്സിൽ ‘ഒന്നും അടിച്ചില്ലല്ലോ’ എന്ന നിരാശയാവും. എന്നാൽ ഇന്ന് 22 കോടീശ്വരൻമാരാണ് ഒറ്റ ദിവസംകൊണ്ടു കേരളത്തിലുണ്ടായത്. അവരിൽ 21 പേരും ലോട്ടറി ടിക്കറ്റ് എടുത്തവരാണ്. ഒരാളാവട്ടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യവാന് ടിക്കറ്റ് വിറ്റ ഏജന്റും. കോടീശ്വരൻമാർ മാത്രമല്ല ലക്ഷങ്ങൾ നേടിയ ലക്ഷാധിപൻമാർ മുതല്‍ ‘ടിക്കറ്റ് കാശ് നഷ്ടമായില്ലല്ലോ’ എന്ന് ആശ്വസിക്കുന്ന ചെറിയ സമ്മാനത്തുക കിട്ടിയവർ വരെയുണ്ടാവും ഇക്കൂട്ടത്തിൽ.
ആരാണ് ഈ ഭാഗ്യവാൻമാരെ കണ്ടെത്തുന്നത്? അതൊരു പഞ്ചാബിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പഴയ രീതികളൊക്കെ മാറ്റിവെച്ചാണ് കേരളവും ലോട്ടറി നറുക്കെടുപ്പിൽ യന്ത്രവൽക്കരണം കൊണ്ടുവന്നത്. ആറ് വർഷം മുൻപ് ലോട്ടറിവകുപ്പ് പ്രത്യേകം പറഞ്ഞ് നിർമിച്ച് പഞ്ചാബിൽനിന്ന് കൊണ്ടുവന്ന ലോട്ടറി നറുക്കെടുപ്പ് യന്ത്രമാണ് ഇപ്പോൾ ഇതിനായി ഉപയോഗിക്കുന്നത്. എന്നാൽ ഇതായിരുന്നില്ല നേരത്തേ ഉപയോഗിച്ചിരുന്ന യന്ത്രം. എങ്ങനെയാണ് ലോട്ടറി വകുപ്പിലേക്ക് ഈ പഞ്ചാബി ‘യന്തിരൻ’ എത്തിച്ചേര്‍ന്നത്? ഈ യന്ത്രം എങ്ങനെയാണ് പ്രവർത്തിക്കുന്നത്? നറുക്കെടുപ്പിൽ സുതാര്യത സൂക്ഷിക്കാൻ കേരള ലോട്ടറി എടുക്കുന്ന നടപടികളും വിശദമായറിയാം.
∙ വീപ്പ വിദ്യ മാറ്റിവന്ന യന്ത്രം
നമ്പരുകൾ പല വീപ്പകളിലായി എഴുതിയിട്ട ശേഷം ഭാഗ്യവാൻമാരെ കണ്ടെത്തുന്ന രീതിയായിരുന്നു മുൻപുണ്ടായിരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ കംപ്യൂട്ടർ ഭാഗ്യവാൻമാരെ കണ്ടെത്തുമ്പോഴും കേരളം പഴഞ്ചൻ സംവിധാനം തുടർന്നുകൊണ്ടേയിരുന്നു. എന്നാൽ 2010ലെ കേന്ദ്ര ലോട്ടറി നിയമത്തിന്റെ വ്യവസ്‌ഥകൾ പ്രകാരമാണു കേരളത്തിലും നറുക്കെടുപ്പുകൾ യന്ത്രവൽക്കരിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഫലമായി 2013 മുതലാണ് നറുക്കെടുപ്പിന് ലോട്ടറി വകുപ്പ് യന്ത്രങ്ങൾ ഉപയോഗിച്ച് തുടങ്ങിയത്. വിൻവിൻ ഭാഗ്യക്കുറിയുടെ 211-ാമത്തെ നറുക്കെടുപ്പാണ് ആദ്യമായി യന്ത്രസഹായത്തോടെ നടത്തിയത്. ഇതോടെ രൂപീകരണം മുതൽ 44 വർഷമായി ലോട്ടറി വകുപ്പ് ഉപയോഗിച്ചിരുന്ന ‘വീപ്പ വിദ്യ’യ്ക്ക് അന്ത്യമായി.
സുരക്ഷിതം, സുതാര്യം
∙ നറുക്കെടുപ്പ് മേൽനോട്ടത്തിന് ജഡ്ജിങ് പാനൽ
∙ യന്ത്രം പരിശോധിക്കും, അക്കങ്ങൾ ഉറപ്പാക്കും
∙ നിത്യവും ട്രയൽ റൺ
∙ നമ്പർ വിറ്റ ടിക്കറ്റിനാണോ എന്ന് ഉറപ്പാക്കും; ഇല്ലെങ്കിൽ വീണ്ടും നമ്പർ തിരഞ്ഞെടുക്കും. നമ്പരുകൾ ആവർത്തിച്ചാലും വീണ്ടും നറുക്കെടുക്കും
∙ ലൈവായി ചാനലുകളിൽ സംപ്രേക്ഷണം, വെബ്സൈറ്റിലും ഫലം അറിയാം
∙ 6.6 ലക്ഷത്തിന്റെ യന്ത്രം, ആദ്യ സമ്മാനം 50 ലക്ഷം
പൊതുമേഖലാ സ്‌ഥാപനങ്ങളായ സിഡ്‌കോ, ഷൊർണൂർ മെറ്റൽ ഇൻഡസ്‌ട്രീസ് എന്നിവ ചേർന്ന് നിർമിച്ച നറുക്കെടുപ്പു യന്ത്രമാണ് ആദ്യം ലോട്ടറി വകുപ്പ് ഉപയോഗിച്ചിരുന്നത്. 50 ലക്ഷം രൂപ ഒന്നാം സമ്മാനമായ ലോട്ടറിയുടെ ഭാഗ്യവാനെ ആദ്യമായി തിരഞ്ഞെടുത്ത ഈ യന്ത്രം വാങ്ങാൻ 6.6 ലക്ഷം രൂപയാണ് ചെലവിട്ടത്. സർക്കാർ നിയോഗിച്ച വിദഗ്‌ധ സമിതി പരിശോധിച്ചു സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു വീപ്പ മാറ്റി യന്ത്രത്തെ സ്ഥാപിച്ചത്. ഒന്നു മുതൽ ഒൻപതു വരെയുള്ള അക്കങ്ങൾ അടയാളപ്പെടുത്തിയ ചക്രങ്ങളെ കറക്കിയായിരുന്നു യന്ത്രം ഭാഗ്യവാനെ കണ്ടെത്തിയിരുന്നത്. വൈദ്യുതിയിലായിരുന്നു പ്രവർത്തനം.
യന്ത്രത്തിന്റെ സഹായത്താലുള്ള ലോട്ടറി നറുക്കെടുപ്പ് എളുപ്പമായതോടെ പുതിയ പരിഷ്കാരങ്ങൾ കൂടി കൂട്ടിച്ചേർക്കേണ്ടി വന്നു. വിശ്വാസ്യത മുഖമുദ്രയാക്കിയ കേരള ലോട്ടറിക്ക് ആവശ്യക്കാർ കൂടിയതോടെ പുതിയ സീരിസുകളിൽ കൂടുതൽ ലോട്ടറിയും അച്ചടിക്കേണ്ടി വന്നു. അതോടെയാണ് ഫലപ്രഖ്യാപനത്തിനുള്ള യന്ത്രത്തില്‍ മാറ്റം വരുത്തുന്നതിനെപ്പറ്റി ആലോചിക്കുന്നത്. പരിഷ്കാരം വരുത്തുന്നതിനു പകരം പുതിയ യന്ത്രംതന്നെ വാങ്ങാൻ തീരുമാനിച്ചതോടെ, ആ അന്വേഷണം ചെന്നെത്തി നിന്നത് പഞ്ചാബിലായിരുന്നു. അങ്ങനെ, ഇപ്പോൾ ലോട്ടറി വകുപ്പ് ഉപയോഗിക്കുന്ന പഞ്ചാബി യന്ത്രം വാങ്ങാനും തീരുമാനമായി. അപ്പോഴും സുരക്ഷിതമായ ‘മെക്കാനിക്കൽ മെഷീൻ’ ആണ് കേരളം വാങ്ങിയത്. ഓൺലൈൻ ലോട്ടറികളിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടർവൽകൃത വിദ്യ ഒഴിവാക്കി. കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ച് പ്രത്യേകം നിർമിച്ചതാണ് നിലവിൽ ഉപയോഗിക്കുന്ന യന്ത്രം.
∙ ബംപർ നറുക്കെടുപ്പിൽ പത്രാസ് കൂടും
ബംപർ ആയാലും സാധാരണ ടിക്കറ്റായാലും പഞ്ചാബി യന്ത്രം ഒരുപോലെയാണു പ്രവർത്തിക്കുന്നത്. നറുക്കെടുപ്പ് രീതികളിൽ മാറ്റങ്ങളൊന്നും ഉണ്ടാവുകയില്ല. ബംപർ ടിക്കറ്റിന്റെ നറുക്കെടുപ്പിലെ വലിയ മാറ്റം കാഴ്ചക്കാരുടെ എണ്ണത്തിലാണ്. വിശ്വാസ്യത ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വർഷങ്ങളായി എല്ലാ നറുക്കെടുപ്പും ലോട്ടറി വകുപ്പ് ലൈവായി സംപ്രേക്ഷണം ചെയ്യുന്നു. സ്വകാര്യ ചാനലുകൾക്ക് നിശ്ചിത തുക നൽകിയാണ് നറുക്കെടുപ്പുള്ള ദിവസങ്ങളിലെല്ലാം ഇത് ചെയ്യുന്നത്. എന്നാൽ ബംപർ നറുക്കെടുപ്പിൽ എല്ലാ ചാനലുകളും പഞ്ചാബി യന്ത്രത്തിന്റെ മുന്നിൽ ക്യാമറയുമായി അണിനിരക്കും. ലക്ഷക്കണക്കിന് ആളുകളുടെ നെഞ്ചിടിപ്പ് അക്കങ്ങളിലാക്കി മാറ്റുന്ന പ്രവർത്തനം ലോകം മുഴുവൻ ലൈവായി കാണുകയും ചെയ്യും.
∙ സ്വിച്ചിട്ടാൽ തെളിയും ഭാഗ്യവാന്റെ നമ്പർ
വൈദ്യുതിയിലാണ് നറുക്കെടുപ്പു യന്ത്രം പ്രവർത്തിക്കുന്നത്. എന്നാൽ ലളിതമാണ് പ്രവർത്തന രീതി. നമ്പരുകൾ കറക്കുന്ന ഡ്രം പ്രവർത്തിക്കുന്ന മോട്ടറിനാണ് വൈദ്യുതി വേണ്ടത്. ഇത് സ്വിച്ചിട്ടാൽ പ്രവർത്തിക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇപ്പോഴത്തെ യന്ത്രത്തിൽ 6 അക്കങ്ങളും 2 അക്ഷരങ്ങളുമുള്ള ഒരു ജാലകവും 4 അക്കങ്ങൾ വീതമുള്ള 18 ജാലകങ്ങളുമാണുള്ളത്. അക്കങ്ങൾ ഘടിപ്പിച്ച ഡ്രമ്മുകൾ പലതും പല വേഗത്തിലാണ് പ്രവർത്തിക്കുന്നത്. സുതാര്യത ഉറപ്പിക്കാനാണ് ഇങ്ങനെ ചെയ്തിട്ടുള്ളത്.
ഈ ഡ്രമ്മുകൾ കറക്കി വിടുന്നതിനുള്ള സമയവും മുൻകൂട്ടി നിശ്ചയിച്ചിട്ടില്ല. നറുക്കെടുപ്പ് നടത്തുന്നതിനായി ലോട്ടറി വകുപ്പിന് പുറത്തുനിന്നുള്ള അതിഥികളെയാണ് നിയോഗിക്കുന്നത്. ഇവരെ ജഡ്ജസ് എന്നാണ് വിളിക്കുന്നത്. ഇവരുടെ വിരൽ സ്വിച്ചിൽ അമരുന്ന അത്രയും സമയം ഡ്രമ്മുകൾ പ്രവർത്തിക്കും. ഇതിനായി പ്രത്യേകം സമയമൊന്നും മുൻകൂട്ടി നിശ്ചയിച്ചിട്ടില്ല. വിരൽ സ്വിച്ചിൽനിന്നു മാറ്റിയാൽ സാവധാനം ഓരോ അക്കങ്ങളിലായി എത്തി ഡ്രമ്മിന്റെ കറക്കം നിൽക്കും. ലക്ഷങ്ങളും കോടികളും മൂല്യമുള്ള അക്കങ്ങളാണ് ഓരോന്നുമെന്നു ചുരുക്കം.
∙ ഉടൻ വരും കേരളം ചുറ്റും പുതിയ യന്ത്രം
ആറ് വർഷമായി കേരളത്തിൽ പതിനായിരക്കണക്കിന് ലക്ഷാധിപൻമാരെയും നൂറുകണക്കിന് കോടീശ്വരൻമാരെയും കണ്ടെത്തിയ പഞ്ചാബി യന്ത്രത്തിന് പകരക്കാരെ തേടുകയാണ് സർക്കാർ ഇപ്പോൾ. ഇപ്പോഴത്തെ മെഷീനിലെ 4 അക്കങ്ങൾ വീതമുള്ള 18 ജാലകങ്ങള്‍ക്ക് പകരമായി 6 അക്കങ്ങളുള്ള 50 ജാലകങ്ങളുള്ള യന്ത്രത്തിനാണ് ആവശ്യം. നറുക്കെടുപ്പിനെടുക്കുന്ന സമയം കുറയ്ക്കുകയാണ് മുഖ്യ ലക്ഷ്യം. ഒപ്പം സമ്മാനങ്ങളിൽ വൈവിധ്യവും കൊണ്ടുവരാനാവും. കേരളത്തിൽ തന്നെ യന്ത്രം നിർമിക്കാൻ കഴിയുമോ എന്നാണ് ലോട്ടറി വകുപ്പ് പരിശോധിക്കുന്നത്.
കേരളം മൊത്തം ‘സഞ്ചരിക്കുന്ന’ യന്ത്രം വേണമെന്ന ആഗ്രഹവും ലോട്ടറി വകുപ്പിനുണ്ട്. ഇപ്പോഴത്തെ പഞ്ചാബി യന്ത്രത്തെ മാറ്റിസ്ഥാപിക്കാൻ ബുദ്ധിമുട്ടാണ്. വാഹനത്തിൽ ഘടിപ്പിച്ച് കൊണ്ടുപോകാൻ കഴിയുന്ന യന്ത്രമാണെങ്കിൽ വിവിധ ഇടങ്ങളിൽ എത്തിച്ച് നറുക്കെടുപ്പ് നടത്താനാവും. ഇതിലൂടെ ജനങ്ങൾക്ക് നറുക്കെടുപ്പ് രീതി എളുപ്പത്തിൽ ബോധ്യപ്പെടുകയും ചെയ്യും. പുതിയ മെക്കാനിക്കൽ യന്ത്രത്തിനായി കേരള സ്റ്റാർട്ടപ് മിഷന്റെ സഹായവും തേടിയിട്ടുണ്ട് സർക്കാർ.
∙ യന്ത്രത്തിന് എല്ലാരും ഒന്നുപോലെ
എല്ലാ മാനുഷരേയും ഒന്നു പോലെ കണ്ട മാവേലിയെ പോലെയാണ് ഓണം ബംപർ നറുക്കെടുക്കുന്ന യന്ത്രവും. ലോട്ടറി വകുപ്പിൽനിന്ന് ആദ്യം വിറ്റ ടിക്കറ്റ് മുതൽ നറുക്കെടുപ്പിന് തൊട്ടുമുൻപ് എടുത്ത ടിക്കറ്റിനു വരെ ഒരേ പ്രാധാന്യമാണ് ലഭിക്കുക. ചിലപ്പോഴെങ്കിലും ലോട്ടറി വകുപ്പ് വിൽക്കാത്ത ടിക്കറ്റിനും യന്ത്രം സമ്മാനം നൽകും. എന്നാൽ യന്ത്രം നൽകുന്ന എല്ലാ നമ്പരുകളും ഉടനടി പരിശോധിക്കുന്ന ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥർ വിറ്റ ടിക്കറ്റല്ലെന്ന് കണ്ടെത്തിയാൽ വീണ്ടും നറുക്കെടുപ്പ് നടത്തും.
ഒരു നിമിഷത്തിൽ വിറ്റ ടിക്കറ്റും വിൽക്കാത്ത ടിക്കറ്റും പരിശോധിക്കാനുള്ള സോഫ്റ്റ്‌വെയർ ഇവിടെയുണ്ട്. വിറ്റ ടിക്കറ്റ് എന്നതുകൊണ്ടു ലോട്ടറി വകുപ്പ് ഉദ്ദേശിക്കുന്നത് ഏജന്റുമാരുടെ കയ്യിൽ ബാക്കി വരുന്ന ടിക്കറ്റുകൾ അല്ല. ഏജന്റുമാർക്ക് ലോട്ടറി വകുപ്പ് വിൽക്കാതെ ബാക്കി വരുന്ന ടിക്കറ്റുകളാണ്. ഇക്കാരണത്താലാണ് ചിലപ്പോഴെങ്കിലും ലോട്ടറി വിൽക്കുന്നവർക്കും വലിയ സമ്മാനങ്ങൾ അടിക്കുന്നത്.
∙ തട്ടിപ്പു സംഘമെത്തി, യന്ത്രത്തിന് വലിയ സുരക്ഷ
ലോട്ടറി ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവന മാർഗമാണ്. എന്നാൽ ലോട്ടറിയിൽ നമ്പർ തിരിമറി നടത്തിയും, ടിക്കറ്റ് പണം നൽകാതെ കവർന്നുമൊക്കെ തട്ടിപ്പ് നടത്തുന്നവരും നമുക്കിടയിലുണ്ട്. ഇതുപോലെ ഭാഗ്യവാനെ കണ്ടെത്തുന്ന യന്ത്രത്തിനെ പറ്റിക്കാനും ശ്രമം നടന്നിട്ടുണ്ട്. 2018ൽ ഭാഗ്യക്കുറി നറുക്കെടുപ്പു യന്ത്രത്തിൽ കൃത്രിമം കാട്ടാൻ ശ്രമിച്ചത് സമാന്തര ലോട്ടറി നടത്തുന്ന സംഘമാണ്.
എഴുത്ത് ലോട്ടറിയിലൂടെ തട്ടിപ്പു നടത്തുന്ന ഇവർ ലോട്ടറി വകുപ്പിന്റെ യന്ത്രത്തിൽ അറ്റകുറ്റ പണി നടത്തുന്നവരെ പാട്ടിലാക്കാനാണ് ശ്രമിച്ചത്. യന്ത്രം നന്നാക്കാൻ എത്തിയ പഞ്ചാബ് സ്വദേശികളായ രണ്ടു ജീവനക്കാർക്ക് തിരുവനന്തപുരം സ്വദേശികളായ രണ്ടുപേരാണ് ലക്ഷങ്ങൾ വാഗ്ദാനം ചെയ്തത്. എന്നാൽ ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് ഭാഗ്യക്കുറി വകുപ്പ് പൊലീസിന്റെ സഹായം തേടി. അതീവ സുരക്ഷയിലാണ് നറുക്കെടുപ്പ് യന്ത്രം വാങ്ങിയ അന്നു മുതൽ സൂക്ഷിക്കുന്നത്.
∙ ഇഎംസിന്റെ വിഷമം മാറ്റിയ വാർത്ത
കേരളത്തിന്റെ പ്രധാന വരുമാനമാർഗങ്ങളിലൊന്ന് ലോട്ടറിയാണെന്ന് പൊതുവേ പറയാറുണ്ട്. പലപ്പോഴും സർക്കാരിനെ കളിയാക്കിയാണ് ‘ലോട്ടറി വിരുദ്ധർ’ ആക്ഷേപം ഉന്നയിക്കുന്നത്. എന്നാൽ കേരളത്തിൽ ലോട്ടറി എത്തിയതിനു പിന്നിലും രസകരമായ ഒരു ചരിത്രം ഉണ്ട്. 1967ൽ ഇഎംസ് സർക്കാർ നയിച്ച സപ്തകക്ഷി മന്ത്രിസഭയുടെ കാലത്താണ് കേരളം ലോട്ടറിയെ കുറിച്ച് ആലോചിച്ചത്. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സമയമായിരുന്നു അത്. എന്നാൽ ലീഗ് അടക്കം സഖ്യകക്ഷികളായ സർക്കാരിന് ലോട്ടറി കൊണ്ടുവരാൻ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. ഒന്നാമതായി ഇന്ത്യയിൽ ഒരു സംസ്ഥാനത്തും അന്ന് ലോട്ടറി നിലവിലുണ്ടായിരുന്നില്ല. അതിനാൽതന്നെ സമൂഹത്തിൽനിന്ന് ചൂതുകളി പ്രോത്സാഹിപ്പിക്കുന്ന സർക്കാർ എന്ന എതിർപ്പ് ഉണ്ടാകുമെന്ന് ഉറപ്പ്. അതിനാൽ ഈ വിവരം എങ്ങനെ കൂടെയുള്ളവരെ പോലും അറിയിക്കും എന്നതായിരുന്നു മുഖ്യമന്ത്രി ഇഎംഎസിന്റെയും ധനകാര്യമന്ത്രി പി.കെ. കുഞ്ഞിന്റെയും ആശങ്ക.
കേരളത്തിൽ ലോട്ടറിയെ കുറിച്ച് പറയുന്നതിന് മുൻപേ കേന്ദ്രം അനുമതി നൽകുമോ എന്ന് ഉറപ്പിക്കാമെന്ന് ഇഎംസ് തീരുമാനിച്ചു. ഇതിനായി പദ്ധതിയുടെ വിശദ രൂപരേഖയുമായി ഇഎംഎസും പി.കെ. കുഞ്ഞും കേന്ദ്ര അനുമതി തേടി ഡൽഹിയിലെത്തി. എന്നാൽ പദ്ധതിയുമായി അതീവ രഹസ്യമായി ഇവർ രണ്ടുപേരും ഡൽഹിയിലെത്തിയപ്പോൾ കാര്യം കേരളം മുഴുവൻ അറിഞ്ഞു. അന്നത്തെ ‘മനോരമ’യിൽ ടി.വി.ആർ. ഷേണായിയുടെ ബൈലൈനിൽ ഒരുഗ്രൻ എക്സ്ക്ലുസിവ്: കേരള സർക്കാർ ലോട്ടറി നടത്താൻ പോകുന്നു എന്ന വാർത്തയിലൂടെയായിരുന്നു അത്. ഇതോടെ എങ്ങനെ ലോട്ടറി വിഷയം കേരളത്തിൽ പ്രഖ്യാപിക്കുമെന്ന ഇഎംഎസിന്റെ സങ്കടവും മാറിയ അവസ്ഥയായി.
1967 സെപ്റ്റംബർ ഒന്നിനാണു സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിലവിൽ വന്നത്. 2017ലാണ് കേരളം ലോട്ടറിയുടെ അൻപതാം വാർഷികം ആഘോഷിച്ചത്. 1968 ജനുവരി 26ന് ആദ്യ നറുക്കെടുപ്പ് നടത്തി. ഒരു രൂപ വിലയുള്ള ടിക്കറ്റിന്റെ ഒന്നാം സമ്മാനം 50,000 രൂപയായിരുന്നു. എന്നാൽ ലോട്ടറിയെ പ്രശസ്തമാക്കിയതാവട്ടെ ‘ഒരു രൂപ നോട്ടു കൊടുത്താൽ ഒരു ലക്ഷം കൂടെപ്പോരും’ എന്ന സിനിമാഗാനവും. അൻപതിനായിരത്തിൽനിന്നു തുടങ്ങിയ സമ്മാന ഘടനയാണ് ഇന്ന് ഓണം ബംപറിലൂടെ 25 കോടിയിൽ എത്തി നിൽക്കുന്നത്. 2023ലാണ് ഭാഗ്യക്കുറി വകുപ്പ് പുൽച്ചാടി (പച്ചത്തുള്ളനെ) ഭാഗ്യമുദ്രയാക്കി അവതരിപ്പിച്ചത്. സ്വന്തം വലുപ്പത്തിന്റെ 200 മടങ്ങ് വരെ ചാടാൻ കഴിവുള്ള ജീവിയാണ് പുൽച്ചാടി. ഇതുപോലെ സാധാരണ ജീവിതത്തിൽനിന്ന് കുതിച്ചു ചാടി കോടീശ്വരൻമാരായി മാറിയ എത്രയോ പേരെയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിലെ പഞ്ചാബി യന്ത്രം ഇതിനോടകം കണ്ടെത്തിയത്.