'കത്തുന്ന ചിതയ്ക്കരികിൽ രണ്ട് പുരുഷൻമാർ നീളമുള്ള മുളയുമായി നിന്നു. ഈ സമയം ഒരു യുവതി സ്വയം ചിതയിലേക്ക് എടുത്തു ചാടി. പൊള്ളലേറ്റ വേദനയാൽ അവൾ പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോൾ ഒരാൾ മുളകൊണ്ട് അവളെ കുത്തി വീണ്ടും ചിതയിലേക്കിട്ടു...' 1822ൽ ബംഗാളിൽ നിന്നും പ്രസിദ്ധീകരിച്ച ‘കൽക്കട്ട റിവ്യൂ’ ദ്വൈവാരികയിൽ വന്ന സതിയെ കുറിച്ചുള്ള റിപ്പോർട്ടാണിത്. ഇതു വായിച്ച്, വളരെ പണ്ട് ഏതോ നൂറ്റാണ്ടിൽ ഇന്ത്യയിൽ ഉണ്ടായിരുന്ന ദുരാചാരങ്ങളിൽ ഒന്നുമാത്രമാണ് സതി എന്ന് കരുതരുത്. അടുത്ത കാലത്തും നമ്മുടെ രാജ്യത്തു സംഭവിച്ചു ഈ ദുരാചാരം. അതെ

'കത്തുന്ന ചിതയ്ക്കരികിൽ രണ്ട് പുരുഷൻമാർ നീളമുള്ള മുളയുമായി നിന്നു. ഈ സമയം ഒരു യുവതി സ്വയം ചിതയിലേക്ക് എടുത്തു ചാടി. പൊള്ളലേറ്റ വേദനയാൽ അവൾ പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോൾ ഒരാൾ മുളകൊണ്ട് അവളെ കുത്തി വീണ്ടും ചിതയിലേക്കിട്ടു...' 1822ൽ ബംഗാളിൽ നിന്നും പ്രസിദ്ധീകരിച്ച ‘കൽക്കട്ട റിവ്യൂ’ ദ്വൈവാരികയിൽ വന്ന സതിയെ കുറിച്ചുള്ള റിപ്പോർട്ടാണിത്. ഇതു വായിച്ച്, വളരെ പണ്ട് ഏതോ നൂറ്റാണ്ടിൽ ഇന്ത്യയിൽ ഉണ്ടായിരുന്ന ദുരാചാരങ്ങളിൽ ഒന്നുമാത്രമാണ് സതി എന്ന് കരുതരുത്. അടുത്ത കാലത്തും നമ്മുടെ രാജ്യത്തു സംഭവിച്ചു ഈ ദുരാചാരം. അതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'കത്തുന്ന ചിതയ്ക്കരികിൽ രണ്ട് പുരുഷൻമാർ നീളമുള്ള മുളയുമായി നിന്നു. ഈ സമയം ഒരു യുവതി സ്വയം ചിതയിലേക്ക് എടുത്തു ചാടി. പൊള്ളലേറ്റ വേദനയാൽ അവൾ പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോൾ ഒരാൾ മുളകൊണ്ട് അവളെ കുത്തി വീണ്ടും ചിതയിലേക്കിട്ടു...' 1822ൽ ബംഗാളിൽ നിന്നും പ്രസിദ്ധീകരിച്ച ‘കൽക്കട്ട റിവ്യൂ’ ദ്വൈവാരികയിൽ വന്ന സതിയെ കുറിച്ചുള്ള റിപ്പോർട്ടാണിത്. ഇതു വായിച്ച്, വളരെ പണ്ട് ഏതോ നൂറ്റാണ്ടിൽ ഇന്ത്യയിൽ ഉണ്ടായിരുന്ന ദുരാചാരങ്ങളിൽ ഒന്നുമാത്രമാണ് സതി എന്ന് കരുതരുത്. അടുത്ത കാലത്തും നമ്മുടെ രാജ്യത്തു സംഭവിച്ചു ഈ ദുരാചാരം. അതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'കത്തുന്ന ചിതയ്ക്കരികിൽ രണ്ട് പുരുഷൻമാർ നീളമുള്ള മുളയുമായി നിന്നു. ഈ സമയം ഒരു യുവതി സ്വയം ചിതയിലേക്ക് എടുത്തു ചാടി. പൊള്ളലേറ്റ വേദനയാൽ അവൾ പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോൾ  ഒരാൾ മുളകൊണ്ട് അവളെ കുത്തി വീണ്ടും ചിതയിലേക്കിട്ടു...'   

1822ൽ ബംഗാളിൽ നിന്നും പ്രസിദ്ധീകരിച്ച ‘കൽക്കട്ട റിവ്യൂ’ ദ്വൈവാരികയിൽ വന്ന സതിയെ കുറിച്ചുള്ള റിപ്പോർട്ടാണിത്. ഇതു വായിച്ച്, വളരെ പണ്ട് ഏതോ നൂറ്റാണ്ടിൽ ഇന്ത്യയിൽ ഉണ്ടായിരുന്ന ദുരാചാരങ്ങളിൽ ഒന്നുമാത്രമാണ് സതി എന്ന് കരുതരുത്. അടുത്ത കാലത്തും നമ്മുടെ രാജ്യത്തു സംഭവിച്ചു ഈ ദുരാചാരം. അതെ, 1987ലായിരുന്നു ഇന്ത്യയിലെ അവസാനത്തെ സതി. 18 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിക്കാണ് അന്ന് ജീവൻ നഷ്ടമായത്. ദാമ്പത്യം തുടങ്ങി കേവലം എട്ടുമാസം കഴിഞ്ഞപ്പോഴാണ് അവളുടെ ജീവൻ ചിതയിൽ ജീവനോടെ ചുട്ടെരിക്കപ്പെട്ടത്. ഭർത്താവിന്റെ ചിതയിലേക്ക് രൂപ് കൻവാർ വീഴുമ്പോൾ ഒരു ഗ്രാമം മുഴുവൻ അവളെ തടയാതെ കാഴ്ചക്കാരായി നിന്നു. തീപ്പോള്ളലേറ്റ വേദനയിൽ പുളഞ്ഞ് അവൾ കൈ ഉയർത്തിയപ്പോൾ സതിമാത തങ്ങളെ അനുഗ്രഹിക്കുകയാണെന്ന് പറഞ്ഞ് ആയിരങ്ങൾ ഉച്ചത്തിൽ മന്ത്രങ്ങൾ ചൊല്ലി. ഇന്ത്യയിലെ അവസാനത്തെ സതി എന്ന് വിശേഷിപ്പിക്കുന്ന 1987ലെ രൂപ് കൻവാറിന്റെ മരണത്തിൽ സംഭവിച്ച കാര്യങ്ങളാണിത്.

എഐ സഹായത്താൽ നിർമിച്ച ചിത്രം
ADVERTISEMENT

കഴിഞ്ഞയാഴ്ച (2024 ഒക്ടോബർ 9) രാജസ്ഥാനിലെ സതി നിരോധന കേസുകൾക്കായി രൂപീകരിച്ച പ്രത്യേക കോടതിയുടെ വിധി കേട്ട് കുറച്ചുപേരെങ്കിലും അദ്ഭുതപ്പെട്ടിട്ടുണ്ടാവും. രൂപ് കൻവാറിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ പ്രതികളായ 8 പേരെ കോടതി വെറുതെ വിട്ടു. രൂപ് കൻവാറിന്റെ മരണം ഇന്ത്യയിലുണ്ടാക്കിയ മാറ്റങ്ങൾ വലുതാണ്. അതുകൊണ്ടാണ് രേഖകളിലെങ്കിലും ഇന്ത്യയിലെ അവസാന സതി എന്ന വിശേഷണം രൂപ് കൻവാർ സ്വന്തമാക്കിയത്. 

രൂപ് കൻവാറിന്റെ സതിയുമായി ബന്ധപ്പെട്ട് മലയാള മനോരമയിൽ വന്ന വാർത്ത (മനോരമ ആർക്കൈവ്സ്)

സ്കൂൾ പാഠപുസ്തകത്തിൽ രാജാ റാം മോഹൻ റോയിയുടെ ശ്രമഫലമായി ബ്രിട്ടിഷുകാർ നിരോധിച്ച സാമൂഹിക ദുരാചാരം എന്നാണ് സതിയെ കുറിച്ച് പറയുന്നത്. ബ്രിട്ടിഷുകാർ ഇന്ത്യയിൽ സതി സമ്പ്രദായം നിരോധിച്ച് 158 വർഷങ്ങൾക്ക് ശേഷവും എങ്ങനെയാണ് രാജസ്ഥാനിൽ സതി നടപ്പിലായത്? എന്തുകൊണ്ടാണ് ഭരണകൂടം പോലും ആദ്യം നിശ്ശബ്ദത പാലിച്ചത്? ഒപ്പം രൂപ് കൻവാറിന്റെ മരണത്തിൽ ഉയർന്ന ദുരൂഹതകളെ കുറിച്ചും സതി എന്ന ദുരാചാരത്തിന് പിന്നിലെ കാരണങ്ങളെപ്പറ്റിയും വിശദമായി പരിശോധിക്കാം. 

∙ ഇന്ത്യയിലെ അവസാന സതി

രാജസ്ഥാനിലെ സികാറിലെ ദിയോരാലയിൽ നിന്നുള്ള രജപുത്ര കുടുംബത്തിലെ 25കാരനായ മാൽ സിങ് ശെഖാവത്ത്,  രൂപ് കൻവാറിനെ വിവാഹം കഴിക്കുമ്പോൾ അവൾക്ക് പ്രായം 18 വയസ്സ്. കേവലം എട്ടു മാസത്തിനകം വയറുവേദനയെ തുടർന്നുള്ള അസുഖങ്ങളെ തുടർന്ന് മാൽ സിങ് സർക്കാർ ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. ഭർത്താവിന്റെ മരണം ഏൽപിച്ച കടുത്ത വിഷമത്തിൽ രൂപ് കൻവാർ കടുത്ത തീരുമാനമെടുത്തു. തന്റെ പൂർവികർ അനുഷ്‌ഠിച്ച സതി തനിക്കും ചെയ്യണം. ഇതിനായി ഭർത്താവിന്റെ ചിതയിൽ പ്രവേശിച്ച് സ്വയം മരണമടയാൻ അവൾ ഒരുങ്ങി. 

രൂപ് കൻവാർ സ്വയം സതി അനുഷ്‌ഠിക്കാൻ തയാറായതല്ലെന്നും നിർബന്ധത്തിന് വഴങ്ങി ചെയ്തതാണെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. കേവലം എട്ടുമാസം മാത്രമാണ് രൂപിന്റെയും ഭർത്താവിന്റെയും ദാമ്പത്യം നീണ്ടുനിന്നത് എന്നതും ഈ വാദം ഉന്നയിക്കുന്നവർ പറയുന്നു.

ADVERTISEMENT

രൂപ് കൻവാറിന്റെ തീരുമാനം അറിഞ്ഞ ദിയോരാല ഗ്രാമത്തിലുള്ളവരാരും അവളെ തടഞ്ഞില്ല. ഈ സമയം യുവതിയുടെ സതി അചാരം നാട്ടിലാകെ കാട്ടുതീ പോലെ പടർന്നു. സമീപ ഗ്രാമത്തിലുള്ളവർ പോലും അവിടേക്ക് ഓടിയെത്തി. അപ്പോള്‍ രജപുത്രരുടെ പരമ്പരാഗതമായ 'സോല ശൃംഗാർ' (16 അലങ്കാരങ്ങൾ) സ്വയം ധരിച്ച് രൂപ് കൻവാർ സതിക്കായി തയാറെടുക്കുകയായിരുന്നു. മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് ആയിരക്കണക്കിന് ആളുകൾ അവളെ തെരുവിലൂടെ ആനയിച്ച് ചിതയ്ക്ക് അരികിലേക്ക് എത്തിച്ചു. ശേഷം ഭർത്താവിന്റെ ശവകുടീരത്തിൽ ഇരുന്നുകൊണ്ട് രൂപ് കൻവാർ സതി അനുഷ്‌ഠിച്ചു. കേവലം 37 വർഷങ്ങൾക്കു മുൻപ് ആയിരത്തോളം ആളുകളെ സാക്ഷിയാക്കി ഒരു പതിനെട്ടുകാരി സതി ആചരിച്ചതിന്റെ ലഭ്യമായ വിവരണമാണിത്,

എഐ സഹായത്താൽ നിർമിച്ച ചിത്രം

എന്നാൽ രൂപ് കൻവാർ സ്വയം സതി അനുഷ്ഠിക്കാൻ തീരുമാനിച്ചു എന്നത് എത്രമാത്രം വിശ്വാസയോഗ്യമാണ്? എന്തുകൊണ്ട് പൊലീസ് അടക്കമുള്ള അധികാരികൾ അവളെ തടയാൻ ശ്രമിച്ചില്ല? കാണികളായി അവിടെ ഒത്തുകൂടിയ ആയിരങ്ങളിൽ ഒരാളെങ്കിലും അധികാരികളെ വിവരം അറിയിക്കാതിരുന്നത് എന്തുകൊണ്ടാണ്? ഇതിനെല്ലാമുള്ള ഉത്തരങ്ങൾ നൽകും പിന്നീട് അവിടെ സംഭവിച്ച കാര്യങ്ങൾ. 

∙ നിയമം ലംഘിച്ച് ഒത്തുകൂടി ഒരു ലക്ഷം പേർ

‘ഭർത്താവിന്റെ ചിതയിലെ അഗ്നിനാളങ്ങളിൽ വേദനകൊണ്ടു പുളയുമ്പോൾ രൂപ് കൻവാർ കൈകളുയർത്തി. തടിച്ചുകൂടിയവർ സതിമാത തങ്ങളെ അനുഗ്രഹിക്കുകയാണെന്ന് പറഞ്ഞ് ഉച്ചത്തിൽ മന്ത്രങ്ങൾ ചൊല്ലി’. ഇതായിരുന്നു അന്ന് അവിടെ കാഴ്ചക്കാരായി നിന്നവരുടെ മനസ്സ്. തീർന്നില്ല ഭർത്താവിന്റെ ചിതയിൽ സതി അനുഷ്ഠിച്ചതിലൂടെ സതിമാതയായി മാറിയ രൂപ് കൻവാർ ഗ്രാമീണരുടെ ആരാധനാപാത്രമായി. രൂപ് കൻവാറിന് വേണ്ടി താൽകാലിക ആരാധനാലയം ഉയർന്നു. അവിടെ ഗ്രാമീണർ ചുൺരി ഉത്സവം സംഘടിപ്പിക്കാനും തീരുമാനിച്ചു. എന്നാൽ രജപുത്ര യുവതിയുടെ സതി രാജ്യാന്തര മാധ്യമങ്ങളിലടക്കം വാർത്തയായി. രാജ്യത്തെ സ്ത്രീപക്ഷ സംഘടനകൾ രാജസ്ഥാൻ സർക്കാരിന് മേൽ വലിയ സമ്മർദം ചെലുത്തി. ദിയോറ ഗ്രാമത്തിൽ നടത്താൻ ഉദ്ദേശിച്ച ഉത്സവം തടയണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ഉത്സവം നടന്നാൽ രൂപ് കൻവാറിന് ലഭിക്കുന്ന മഹത്വത്തിൽ ആകൃഷ്ടരായി കൂടുതൽ സ്ത്രീകൾ സതി അനുഷ്ഠിക്കുകയോ അവരുടെ കുടുംബങ്ങൾ അതിനായി അവരെ പ്രേരിപ്പിക്കുകയോ ചെയ്യുമെന്ന് സാമൂഹിക സംഘടനകൾ ഭയന്നു. 

രൂപ് കൻവാർ സതി അനുഷ്ഠിച്ച സ്ഥലത്ത് നിർമിച്ച താൽക്കാലിക ആരാധനാലയത്തിൽ പ്രാർഥിക്കുന്നവർ. (image credit: RahulSeeker/x)
ADVERTISEMENT

കൻവാർ മരിച്ച സ്ഥലത്തെ ആദ്യത്തെ ചുൺരി മഹോത്സവം തടയണമെന്ന ആവശ്യം പക്ഷേ രാജസ്ഥാൻ സർക്കാർ മുഖവിലയ്ക്കെടുത്തില്ല. വോട്ട്ബാങ്കായ ഒരു വിഭാഗത്തെ ഒന്നായി പിണക്കാൻ താൽപര്യപ്പെട്ടില്ല എന്ന് പറയുന്നതാവും ശരി. ഇതേത്തുടർന്ന് പരാതിക്കാർ രാജസ്ഥാൻ കോടതിയെ സമീപിക്കുകയും ഉത്സവം നിരോധിക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദിവസങ്ങളോളം അവിടെ പൊലീസ് ബന്തവസ് ഏർപ്പെടുത്തി. എന്നിട്ടും ഗ്രാമീണർ ഉത്സവം നടത്തി. 1987 സെപ്‌റ്റംബർ 16ന് ഏകദേശം ഒരു ലക്ഷത്തോളം ആളുകളാണ് രൂപ് കൻവാർ സതി അനുഷ്‌ഠിച്ച സ്ഥലത്തേക്ക് ഒഴുകി എത്തിയത്. ഇത്രയും ആളുകളെ തടയാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ പൊലീസ് നിയമം നടപ്പിലാക്കാൻ മടിച്ചു, സുരക്ഷിതരായി മാറിനിന്നു. 

∙ കേസ് വന്നു, പിന്നാലെ നിയമവും

രൂപ് കൻവാറിന്റെ സതിയുമായി ബന്ധപ്പെട്ട് പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി 32 പേർക്കെതിരെ കേസെടുത്തിരുന്നു. രൂപ് കൻവാറിന്റെ ഭർത്താവിന്റെ അച്ഛനും അമ്മയും ഉൾപ്പെടെയുള്ളവരും ബന്ധുക്കളും  പ്രതികളായി. എന്നാൽ തെളിവുകളുടെ അഭാവത്തിൽ  9 വർഷങ്ങൾക്ക് ശേഷം (1996) എല്ലാവരെയും കോടതി കുറ്റവിമുക്തരാക്കി. അതേസമയം രൂപ് കൻവാറുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ 8 പേരെ 2024ൽ കോടതി വെറുതെ വിട്ടതോടെയാണ് ഇന്ത്യയിലെ അവസാന സതി വീണ്ടും വാർത്തകളിൽ നിറഞ്ഞത്. 36 വർഷം പഴക്കമുള്ള കേസാണ് ഇതോടെ അവസാനിച്ചത്. കേസിനു കാരണമായതാകട്ടെ സാമൂഹിക സംഘടനകളുടേയും സ്ത്രീ അനുകൂല പ്രക്ഷോഭകരുടേയും യോജിച്ച നീക്കവും. രൂപ് കൻവാറിന്റെ മരണം രാജ്യാന്തര മാധ്യമങ്ങളിൽ നിറഞ്ഞത് കേന്ദ്ര സർക്കാരിനും വലിയ നാണക്കേടായി. ഇതേത്തുടർന്ന് ആഭ്യന്തര മന്ത്രിയായ പി. ചിദംബരം ശക്തമായ നടപടി എടുക്കാൻ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെട്ടു. തുടർന്ന് രാജസ്ഥാൻ സർക്കാർ ഓർഡിനൻസും കൊണ്ടുവന്നു. 

എഐ സഹായത്താൽ നിർമിച്ച ചിത്രം

1987 ഒക്ടോബർ ഒന്നിന് ഇന്ത്യൻ പാർലമെന്റിലും സതി മഹത്വവൽക്കരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ബിൽ അവതരിപ്പിച്ചു. പാർലമെന്റിന്റെ ഇരുസഭകളിലും ബിൽ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തോടെ 1988 മാർച്ച് 21ന് നിയമം പ്രാബല്യത്തിൽ വന്നു. ഇതോടെ സതി മഹത്വവൽക്കരണം ഏഴു വർഷം വരെ തടവും 30,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമായി.  ഇതേത്തുടർന്ന് സതിയെ മഹത്വവൽക്കരിക്കുന്ന എല്ലാ പ്രവൃത്തികളും തടയാനും മുൻപ് സതി അനുഷ്ഠിച്ച ഇടങ്ങളിൽ സതിമാതയ്ക്കായി ആരാധനാലയങ്ങൾ നിർമിക്കുന്നത് അവസാനിപ്പിക്കാനും കഴിഞ്ഞു.

സതി ആചാരത്തെ മഹത്വപ്പെടുത്തുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടതിന് 151 പ്രതികൾക്കെതിരെ 23 കേസുകൾ രാജസ്ഥാനിൽ മാത്രം റജിസ്റ്റർ ചെയ്തിട്ടുണ്ട്. 

1988ൽ രൂപ് കൻവാറിന്റെ സതി അനുഷ്ഠാനത്തിന്റെ ഒന്നാം വാർഷികം ആചരിക്കാനും ആളുണ്ടായി. സർക്കാർ കൊണ്ടുവന്ന നിയമത്തിനെതിരെയുള്ള പ്രതിഷേധം കൂടിയായിരുന്നു ഇത്. നിയമവിരുദ്ധമായ ഈ പ്രവൃത്തിക്കായി സംഘടിച്ചവരുടെ പേരിൽ പൊലീസ് കേസെടുത്തു. ഇതിൽ പ്രമുഖ രാഷ്ട്രീയക്കാർ ഉൾപ്പെടെ 45 പേർ പ്രതികളായി. 1988 സെപ്റ്റംബർ 22ന് വാഹനത്തിൽ 'ജയ് ശ്രീ രൂപ് കൻവർ കീ ജയ്' എന്ന ബാനർ ഉയർത്തി ആഘോഷം നടത്തിയവർക്ക്  എതിരെയാണ് കേസെടുത്തത്. കേസിൽ ഉൾപ്പെട്ട 45 പേരിൽ 25 പേരെ 2004ൽ കോടതി കുറ്റമുക്തരാക്കി വിട്ടയച്ചു. നാല് പേർ ഇപ്പോഴും ഒളിവിലാണ്. കേസ് കോടതി പരിഗണിക്കുന്ന വേളയിൽ പ്രതികളിൽ 8 പേർ മരണപ്പെടുകയും ചെയ്തു. 

രൂപ് കൻവാറിന്റെ സതിയുമായി ബന്ധപ്പെട്ട് മലയാള മനോരമയിൽ വന്ന വാർത്ത (മനോരമ ആർക്കൈവ്സ്)

രൂപ് കൻവാറുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാജസ്ഥാൻ രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങൾക്ക് വഴിവച്ചു.  അന്നത്തെ രാജസ്ഥാൻ മുഖ്യമന്ത്രി ഹരി ദേവ് ജോഷിയുടെ രാഷ്ട്രീയ ജീവിതത്തേയും ഈ സംഭവം സാരമായി ബാധിച്ചു. 

∙ രൂപ് കൻവാർ കേസിലെ ദുരൂഹതകൾ

നിയമത്തെ ഭയന്ന് ആരാധനാലയമായി കെട്ടി ഉയർത്താനായില്ലെങ്കിലും ഇന്നും ദിയോരാല ഗ്രാമത്തിൽ രൂപ് കൻവാറിനെ സതി മാതയായി ആരാധിക്കുന്ന സ്ഥലമുണ്ട്. അവിടെ ആളുകൾ നിശബ്ദമായി പ്രാർത്ഥനകൾക്കായി എത്തുന്നു. അതേസമയം രൂപ് കൻവാർ സ്വയം സതി അനുഷ്‌ഠിക്കാൻ തയാറായതല്ലെന്നും നിർബന്ധത്തിന് വഴങ്ങി ചെയ്തതാണെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. കേവലം എട്ടുമാസം മാത്രമാണ് രൂപിന്റെയും ഭർത്താവിന്റെയും ദാമ്പത്യം നീണ്ടുനിന്നത്. നഗരത്തിൽ ജോലി ചെയ്തിരുന്നു രൂപ് കൻവാറിന്റെ ഭർത്താവ് വല്ലപ്പോഴും മാത്രമേ ഗ്രാമത്തിലെ കുടുംബത്തിൽ എത്തിയിരുന്നുള്ളു. ഇവരുടെ ദാമ്പത്യത്തിൽ കേവലം 20 ദിവസം മാത്രമേ ദമ്പതികൾ ഒരുമിച്ച് കഴിഞ്ഞിട്ടുള്ളൂ എന്നും അതിനാൽ ആത്മാഹൂതി ചെയ്യാനുള്ള മനസ്സ് യുവതിക്കുണ്ടാവില്ലെന്നും, സതി നിർബന്ധിപ്പിച്ച് ചെയ്യിച്ചതാണെന്ന് വാദിക്കുന്നവർ അഭിപ്രായപ്പെടുന്നു. 

എഐ സഹായത്താൽ നിർമിച്ച ചിത്രം

എന്നാൽ രൂപ് കൻവാർ കുഞ്ഞുന്നാൾ മുതല്‍ വീടിന് അടുത്തുള്ള സതിമാത ക്ഷേത്രത്തിൽ ആരാധന ചെയ്തിരുന്നുവെന്നും അതീവ ഭക്തയായിരുന്നു എന്നും അഭിപ്രായമുള്ളവരുമുണ്ട്. സതി മാതാവിന്റെ ശാപം ഭയന്നാണ് രൂപ് കൻവാറിനെ ഈ പ്രവൃത്തിയിൽ നിന്നും തടയാതിരുന്നതെന്നാണ് കൃത്യത്തിന് സാക്ഷികളായവർ നൽകിയ മൊഴി. 

രൂപ് കൻവാർ സതി അനുഷ്‌ഠിച്ച വിവരം പിറ്റേ ദിവസമാണ് അവരുടെ മാതാപിതാക്കൾ അറിഞ്ഞതെന്നും സമൂഹത്തിൽ കുടുംബത്തിന് ലഭിക്കുന്ന ആദരവും മഹത്വവും മനസ്സിലാക്കി രക്ഷിതാക്കൾ പരാതി നൽകാതിരുന്നതാണെന്നും മറ്റൊരു കൂട്ടർ പറയുന്നു.  "പ്രകോപനമോ സഹായമോ കൂടാതെ സ്വന്തം ഇഷ്ടപ്രകാരമാണ് അവൾ പ്രവർത്തിച്ചത്. കുടുംബത്തിൽ ആരും തെറ്റ് ചെയ്തിട്ടില്ല. ഇങ്ങനെ അല്ലെന്ന് കോടതിയിൽ തെളിയിക്കാൻ  40 വർഷമായിട്ടും സർക്കാരിന് കഴിഞ്ഞില്ല" രൂപ് കൻവാറിന്റെ സഹോദരൻ ഗോപാൽ സിങ് റാത്തോഡ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതാണ് ഈ വാക്കുകൾ. 

രാജസ്ഥാനിലെ ജയ്പൂരിലുള്ള സുമേൽ ഗ്രാമത്തിൽ 100 വർഷം മുൻപ് സതി അനുഷ്ഠിച്ചതെന്നു കരുതുന്ന ഗോദാവരി ദേവിയുടെ വീട്. വീടിന്റെ വാതില്‍ക്കലുള്ള കൈമുദ്ര സതിക്ക് പുറപ്പെടുന്നതിനു മുൻപ് ഗോദാവരി പതിപ്പിച്ചതാണെന്നു കരുതി പൂജിക്കുന്ന പതിവുണ്ട്. (Photo by AFP)

∙ രൂപ് കൻവാറിന്റേത് അവസാനത്തെ സതി?

രേഖകൾ പ്രകാരം സ്വതന്ത്ര ഇന്ത്യയിൽ സതിയുമായി ബന്ധപ്പെട്ട ഇരുപത്തിഒൻപതാമത്തെ സംഭവമാണ് രൂപ് കൻവാറിന്റേത്. രേഖകളിൽ ഇവരുടേത് അവസാനത്തെ സതിയാണെന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിന് കാരണായി എടുത്തുകാട്ടുന്നത് ഈ സംഭവത്തിന് ശേഷം സമൂഹത്തിലുണ്ടായ വ്യാപക ബോധവൽകരണവും. സതി അനുഷ്‌ഠിക്കാനുള്ള നീക്കങ്ങളെ ഫലപ്രദമായി തടയാനും സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞു. അവസാന നിമിഷം പൊലീസ് വിവരമറിഞ്ഞെത്തി തടഞ്ഞ സംഭവങ്ങളുമുണ്ട്. സതി അനുഷ്‌ഠിക്കുന്നവരെ മഹത്വവൽക്കരിക്കാൻ ആരാധനാലയങ്ങൾ നിർമിക്കുന്നത് തടയാൻ പുതിയ നിയമത്തിലൂടെ സാധിച്ചു. അപ്പോഴും മുൻപ് നിർമിക്കപ്പെട്ട സതിമാതാ ക്ഷേത്രങ്ങളിലേക്ക് ഭക്തരെത്തുന്നുമുണ്ട്. 

രേഖകളിൽ രൂപ് കൻവാറിന്റേത് അവസാനത്തെ സതിയാണെങ്കിലും ഭർത്താക്കൻമാരുടെ ചിതയിൽ ചാടി ഭാര്യമാർ ആത്മഹത്യ ചെയ്ത സംഭവങ്ങൾ പിന്നീടും സംഭവിച്ചിട്ടുണ്ട്. എന്നാൽ ഇതെല്ലാം ആത്മഹത്യയായിട്ടാണ് കണക്കാക്കുന്നത്. സംസ്കാര കർമത്തിനിടെ ഭർത്താവിന്റെ ചിതയിലേക്ക് അപ്രതീക്ഷിതമായി ഭാര്യ എടുത്തു ചാടി ആത്മഹത്യ ചെയ്ത സംഭവങ്ങൾ 2002ലും 2006ലും മധ്യപ്രദേശിലും 2006ൽ ഉത്തർ പ്രദേശിലും 2008ൽ ഛത്തീസ്ഗഡിലും സംഭവിച്ചിട്ടുണ്ട്. 

സതിയുടെ ചരിത്രം

∙ഗുപ്ത കാലഘട്ടം മുതൽ വിധവയെ ഭർത്താവിന്റെ ചിതയ്ക്കൊപ്പം ചുട്ടുകൊല്ലുന്ന ആചാരം നിലനിന്നിരുന്നു എന്നാണ് രേഖകൾ

∙ സതിയിലൂടെ മരണശേഷവും ജീവിതം ഭർത്താവിന് സമർപ്പിക്കുന്നു എന്നാണ് വിശ്വാസം 

∙  സതി സമ്പ്രദായം ആദ്യമായി രേഖപ്പെടുത്തിയത് മധ്യപ്രദേശിൽ

∙ സതി രാജസ്ഥാനിലെ രജപുത്രർക്കിടയില്‍ വ്യാപകമായിരുന്നു.

∙ 15 – 18 നൂറ്റാണ്ടുകൾക്കിടയിൽ ഉത്തേരേന്ത്യയിൽ സതി വ്യാപകമായി നടപ്പിലാക്കി. വർഷം ആയിരത്തോളം സ്ത്രീകളുടെ ജീവനാണ് നഷ്ടമായത്.

∙ ബംഗാളിൽ സതി വ്യാപകമായതോടെ സാമൂഹിക പരിഷ്കർത്താവായ രാജാറാം മോഹൻ റോയി ഇടപെടലുകൾ നടത്തി

∙ മരണപ്പെട്ടയാളുടെ സ്വത്ത് ബന്ധുക്കള്‍ക്ക് തട്ടിയെടുക്കാനുള്ള എളുപ്പ വഴിയാണ് അവകാശിയെ ഒഴിവാക്കുന്ന സതിയെന്ന് അദ്ദേഹം കണ്ടെത്തി.

∙ 1829ൽ ബംഗാൾ പ്രവിശ്യാ ഗവൺമെന്റ് സതി നിർത്തലാക്കി. ഗവർണർ ജനറൽ വില്യം ബെന്റിക്കാണ് ഇതിനായി ഏറെ പരിശ്രമിച്ചത്.

English Summary:

The Tragic Tale of Roop Kanwar: India's Last Recorded Sati