ബെർലിനിൽ നാത്‌സികളുടെ പ്രൊപഗാൻഡ ഹാളിൽ യോഗം നടക്കുകയാണ്! ഹിറ്റ്ലറുടെ ഭരണകാലത്ത് നാത്‌സി ആശയങ്ങൾ പ്രചരിപ്പിക്കാനാണ് പ്രൊപഗാൻഡ മന്ത്രാലയം രൂപീകരിച്ചത്. പ്രധാനപ്പെട്ട യോഗങ്ങൾ ചേർന്നിരുന്ന ആ ഹാൾ അതേപടി നില നിർത്തിയിരിക്കുകയാണ്. ഇപ്പോൾ അവിടെ തൊഴിൽ– സാമൂഹിക ക്ഷേമ മന്ത്രാലയമാണ് പ്രവർത്തിക്കുന്നത്. ജർമൻ ഫെഡറൽ സർക്കാരിന്റെ തൊഴിൽ സാമൂഹികകാര്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ജനറല്‍ ഫാബിയൻ ലാൻഗൻബ്രൂച്ചിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർ കുടിയേറ്റ പദ്ധതി വിശദീകരിക്കുന്നു. ജർമൻ രീതി അനുസരിച്ച് സാൻഡ്‌വിച്ചും ജ്യൂസും പങ്കെടുക്കുന്നവർക്കായി മേശപ്പുറത്തും വശത്തുള്ള മേശയിലും ഒരുക്കിയിരിക്കുന്നു. യോഗത്തിനിടയിൽ ചായ നൽകുന്ന രീതി ഇല്ല. പ്രതിനിധികൾക്ക് എടുത്തു കഴിക്കാം. യോഗം കഴിഞ്ഞു. പരസ്പരം കുശലാന്വേഷണങ്ങൾക്കു ശേഷം എല്ലാവരും പിരിയുന്നു. ഒടുവിലാണ് ആ കാഴ്ച കാണുന്നത്. യോഗത്തിലെ പ്രധാന ഉദ്യോഗസ്ഥ തന്നെ അവശേഷിച്ച സാൻഡ്‌വിച്ച് ട്രേ എടുത്തുകൊണ്ടു പോകുന്നു. സ്വന്തം വീട്ടിൽ അതിഥികളെ സൽക്കരിച്ചു മടങ്ങുന്ന വീട്ടുകാരിയുടെ സന്തോഷത്തോടെ എന്നു കരുതാം. യോഗം എത്ര ഉന്നത തലം ആണെങ്കിലും അറ്റൻഡർമാരോ മറ്റു സഹായികളോ അവിടെ ഉണ്ടാകാറില്ല. തങ്ങളുടെ ജോലിയോടുള്ള ജർമൻകാരുടെ സമീപനം ഈ സംഭവത്തിൽനിന്നുതന്നെ വ്യക്തം. ജോലിയോടുള്ള ഈ സമീപനം പോലെ ജോലി തേടി വരുന്നവരോടും ജർമനിയുടെ സമീപനം വ്യത്യസ്തമാണ്. ഒരു ഭാഗത്ത് വിവിധ രാജ്യങ്ങളിൽനിന്ന് ഉദ്യോഗാർഥികൾ ജോലി തേടുമ്പോൾ മറുഭാഗത്ത് ഉദ്യോഗാർഥികളെ ജർമനിയും തേടുകയാണ്. ജോലി തേടുന്നവരെ കണ്ടെത്താനും ആവശ്യമായ പരീശീലനം നൽകാനും ജർമനിയിലേക്കുള്ള അവരുടെ യാത്ര സുഗമമാക്കാനും ആവശ്യമായ ക്രമീകരണങ്ങൾ ജർമനി ഒരുക്കുന്നു. ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി ജർമൻ ചാൻസലർ ഒലോഫ് ഷോൾസ് ഒക്ടോബറിൽ ഡൽഹിയിൽ എത്തിയിരിക്കുന്നു. സാമ്പത്തിക രംഗത്തെ സഹകരണം മുതൽ വീസ നടപടികൾ വരെ ചർച്ചയിൽ ഉയരും. തൊഴിനന്വേഷകർക്കായി ജർമനി ഒരുക്കുന്ന സൗകര്യങ്ങൾ എന്തൊക്കെയാണ്? വായിക്കാം വിശദമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെർലിനിൽ നാത്‌സികളുടെ പ്രൊപഗാൻഡ ഹാളിൽ യോഗം നടക്കുകയാണ്! ഹിറ്റ്ലറുടെ ഭരണകാലത്ത് നാത്‌സി ആശയങ്ങൾ പ്രചരിപ്പിക്കാനാണ് പ്രൊപഗാൻഡ മന്ത്രാലയം രൂപീകരിച്ചത്. പ്രധാനപ്പെട്ട യോഗങ്ങൾ ചേർന്നിരുന്ന ആ ഹാൾ അതേപടി നില നിർത്തിയിരിക്കുകയാണ്. ഇപ്പോൾ അവിടെ തൊഴിൽ– സാമൂഹിക ക്ഷേമ മന്ത്രാലയമാണ് പ്രവർത്തിക്കുന്നത്. ജർമൻ ഫെഡറൽ സർക്കാരിന്റെ തൊഴിൽ സാമൂഹികകാര്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ജനറല്‍ ഫാബിയൻ ലാൻഗൻബ്രൂച്ചിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർ കുടിയേറ്റ പദ്ധതി വിശദീകരിക്കുന്നു. ജർമൻ രീതി അനുസരിച്ച് സാൻഡ്‌വിച്ചും ജ്യൂസും പങ്കെടുക്കുന്നവർക്കായി മേശപ്പുറത്തും വശത്തുള്ള മേശയിലും ഒരുക്കിയിരിക്കുന്നു.  

യോഗത്തിനിടയിൽ ചായ നൽകുന്ന രീതി ഇല്ല. പ്രതിനിധികൾക്ക് എടുത്തു കഴിക്കാം. യോഗം കഴിഞ്ഞു. പരസ്പരം കുശലാന്വേഷണങ്ങൾക്കു ശേഷം എല്ലാവരും പിരിയുന്നു. ഒടുവിലാണ് ആ കാഴ്ച കാണുന്നത്. യോഗത്തിലെ പ്രധാന ഉദ്യോഗസ്ഥ തന്നെ അവശേഷിച്ച സാൻഡ്‌വിച്ച് ട്രേ എടുത്തുകൊണ്ടു പോകുന്നു. സ്വന്തം വീട്ടിൽ അതിഥികളെ സൽക്കരിച്ചു മടങ്ങുന്ന വീട്ടുകാരിയുടെ സന്തോഷത്തോടെ എന്നു കരുതാം. യോഗം എത്ര ഉന്നത തലം ആണെങ്കിലും അറ്റൻഡർമാരോ മറ്റു സഹായികളോ അവിടെ ഉണ്ടാകാറില്ല. തങ്ങളുടെ ജോലിയോടുള്ള ജർമൻകാരുടെ സമീപനം ഈ സംഭവത്തിൽനിന്നുതന്നെ വ്യക്തം.

ബെർലിനിൽ നടന്ന തൊഴിൽ മേളയിൽനിന്ന് (Photo by STEFFI LOOS / AFP)
ADVERTISEMENT

ജോലിയോടുള്ള ഈ സമീപനം പോലെ ജോലി തേടി വരുന്നവരോടും ജർമനിയുടെ സമീപനം വ്യത്യസ്തമാണ്. ഒരു ഭാഗത്ത് വിവിധ രാജ്യങ്ങളിൽനിന്ന് ഉദ്യോഗാർഥികൾ ജോലി തേടുമ്പോൾ മറുഭാഗത്ത് ഉദ്യോഗാർഥികളെ ജർമനിയും തേടുകയാണ്. ജോലി തേടുന്നവരെ കണ്ടെത്താനും ആവശ്യമായ പരീശീലനം നൽകാനും ജർമനിയിലേക്കുള്ള അവരുടെ യാത്ര സുഗമമാക്കാനും ആവശ്യമായ ക്രമീകരണങ്ങൾ ജർമനി ഒരുക്കുന്നു. ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി ജർമൻ ചാൻസലർ ഒലോഫ് ഷോൾസ് ഒക്ടോബറിൽ ഡൽഹിയിൽ എത്തിയിരിക്കുന്നു. സാമ്പത്തിക രംഗത്തെ സഹകരണം മുതൽ വീസ നടപടികൾ വരെ ചർച്ചയിൽ ഉയരും. തൊഴിനന്വേഷകർക്കായി ജർമനി ഒരുക്കുന്ന സൗകര്യങ്ങൾ എന്തൊക്കെയാണ്? വായിക്കാം വിശദമായി.

∙ പെൻഷൻ പ്രായം 67 വയസ്സ്! പഠിക്കാം ജീവിതം മുഴുവനും 

ജർമൻ ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? എങ്കിൽ ബെർലിൻ ടെക്നിക്കൽ സർവകലാശാലയിലെ (Technical University Berlin) പ്രഫ. ഡോ. ജാൻ ക്രാറ്റ്സറുടെ ഈ വാക്കുകൾ പ്രത്യേകം ശ്രദ്ധിക്കണം. ‘‘മികവും ഗുണനിലവാരവുമാണ് ജർമൻ ഉൽപന്നങ്ങളുടെ സവിശേഷത അല്ലെങ്കിൽ ‘യുഎസ്പി’. അതിനാൽ ഉൽപാദനത്തിൽ ഞങ്ങള്‍ക്ക് മികവ് നേടിയേ പറ്റൂ. മാത്രമല്ല അതു നിലനിർത്തുകയും വേണം. അല്ലെങ്കിൽ ഞങ്ങളുടെ ഉൽപന്നങ്ങൾ വിറ്റു പോകില്ല’’. ജർമനിയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമാണ് ടെക്നിക്കൽ സർവകലാശാല. 

പ്രഫ. ഡോ. ജാൻ ക്രാറ്റ്സർ (Photo: tu.berlin)

വ്യവസായശാലകളിൽ നിർമിക്കുന്ന ഉൽപന്നങ്ങള്‍ സംബന്ധിച്ചും അവയുടെ ഗുണനിലവാരം സംബന്ധിച്ചും അധ്യാപകന്‍ ആശങ്ക പുലർത്തുന്നു. മാത്രമല്ല ആ മികവ് ഉറപ്പാക്കുന്നവരാകണം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പുറത്തിറങ്ങേണ്ടതെന്നും അദ്ദേഹം നിഷ്കർഷിക്കുന്നുവെന്നും ഓർക്കുക. മികവ് തേടിയുള്ള ഈ അന്വേഷണവും നിഷ്കർഷയും ജർമനിയിലെ തൊഴിലിടങ്ങളിൽ നിങ്ങൾക്കു കാണാം. വൈദഗ്ധ്യം ആവശ്യമായി വരുന്ന മേഖലകളിൽ യോഗ്യതയുള്ളവർ ഉണ്ടെന്ന് ഉറപ്പു വരുത്താനുള്ള ശ്രദ്ധയും ദൃശ്യമാണ്. സർക്കാരിന്റെ ‘സ്കിൽഡ് ലേബർ സ്ട്രാറ്റജി’യിലും ഇതും വ്യക്തമാണ്.

ADVERTISEMENT

എന്താണ് സ്കിൽഡ് ലേബർ സ്ട്രാറ്റജി? ഒറ്റവാക്കിൽ പറഞ്ഞാൽ തങ്ങൾക്ക് ആവശ്യമുള്ള തൊഴിലാളികളെ തിരഞ്ഞെടുത്ത് സുഗമമായി നാട്ടിൽ എത്തിക്കാനാണ് പദ്ധതി ലക്ഷ്യം. മൂന്നു ‘ഡി’കളിലൂടെ പദ്ധതി അവർ വ്യക്തമാക്കുന്നു. ഡെമോഗ്രഫി (ജനസംഖ്യ), ഡിജിറ്റൈസേഷൻ (ഡിജിറ്റൽവൽക്കരണം), ഡീകാർബണൈസേഷൻ (പരിസ്ഥിതി സൗഹൃദം) എന്നിവയാണ് അവ. പദ്ധതിയുടെ ഭാഗമായി ഈ കാര്യങ്ങൾ നടപ്പാക്കുന്നു:

∙ ജർമനിയിൽ എത്താനുള്ള നിയമപരമായ മാർഗം എളുപ്പമാക്കുന്നു. നിയമങ്ങൾ ലളിതമാക്കുന്നു. വിദേശ ഡിപ്ലോമകൾക്കുള്ള അംഗീകാരം ലഘൂകരിച്ച് സ്ഥിരതമാസക്കാരെ പ്രോത്സാഹിപ്പിക്കുന്നു.  

∙ തൊഴിൽ തേടി എത്തുന്നവർക്ക് തൊഴിലധിഷ്ഠിത പരിശീലനം നൽകുന്നു. ഇതുവഴി തങ്ങൾക്ക് ആവശ്യമുള്ള തൊഴിൽ മേഖലകളിൽ വിദഗ്ധ തൊഴിൽ സേനയെ ലഭിക്കുന്നു. 

∙ ലൈഫ് ലോങ് ലേണിങ് എന്നതാണ് മറ്റൊരു ആശയം. കുടിയേറ്റക്കാർക്ക് ജീവതകാലം മുഴുവൻ പഠിക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കുന്നു. തൊഴിൽ സേനയുടെ അറിവും പരിചയവും ഇതുവഴി ഉയരുന്നു. 

∙ ജോലി സമയം കൂട്ടുന്നു. കുടുംബാംഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ കൂട്ടിയാണ് ഇതു നടപ്പാക്കുന്നത്.

∙ പെൻഷൻ പ്രായം ഉയര്‍ത്തുന്നു. 67 വയസ്സ് വരെ ജോലി ചെയ്യാനുള്ള അവസരം ജർമനി നൽകുന്നു. വെറുതെ പ്രായം കൂട്ടുകയല്ല മറിച്ച് ആരോഗ്യത്തോടെ 67 വയസ്സ് വരെ ജോലി ചെയ്ത് ജീവിക്കാനുള്ള ഭൗതിക സാഹചര്യം ഒരുക്കുന്നതാണ് പദ്ധതി.

ഇതോടൊപ്പം അറിവും മികവുമുള്ള ഉദ്യോഗാർഥികളുടെ ഇഷ്ട ലക്ഷ്യമായി ജർമനിയെ മാറ്റാനും ലക്ഷ്യമിടുന്നു. ഇത് പ്രധാനപ്പെട്ട കാര്യമാണ്. പരാതികളില്ലാത്തതും സുരക്ഷിതവുമായ കുടിയേറ്റം സർക്കാർ തലത്തിൽ ഉറപ്പാക്കുന്നു. കൂടാതെ മികച്ച തൊഴിൽ അന്തരീക്ഷവും ഒരുക്കുന്നു. ഇതു ഉദ്യോഗാർഥികളെ ജർമനിയിലേക്ക് ആകർഷിക്കുമെന്ന് അവർ കരുതുന്നു. വീസ നടപടികൾ ലളിതമാക്കുന്നതിനൊപ്പം ഇതു സംബന്ധിച്ച വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നു. തങ്ങള്‍ ലക്ഷ്യമിടുന്ന രാജ്യങ്ങളെ പങ്കാളികളാക്കിയാണ് പദ്ധതി സുഗമമായി നടപ്പാക്കുന്നത്.

∙ ‘‘ഞങ്ങൾ സന്തുഷ്ടരാണ്; ഇവർ ഞങ്ങളെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു’’

ജർമനിയുടെ പ്രധാന ആരോഗ്യ നഗരങ്ങളിലൊന്നാണ് ഗോട്ടിൻജൻ. എല്ലാം കൊണ്ടും ഉൾനാടൻ ഗ്രാമം. മെഡിക്കൽ കോളജ് അടക്കമുള്ള ആരോഗ്യ സ്ഥാപനങ്ങളും അനുബന്ധ സ്ഥാപനങ്ങളും ഇവിടെയാണ്. അതുകൊണ്ടു കൂടിയാണ് പ്രമുഖ മരുന്നു നിർമാണ ബഹുരാഷ്ട്ര കമ്പനിയായ സാർടോറിസും ഇവിടെയാണ് പ്രവർത്തിക്കുന്നത്. കോവിഡ് വാക്സീനും മസ്തിഷ്ക ജ്വരത്തിന് ചികിത്സയ്ക്ക് നൽകുന്ന മോണോ ക്ലോണൽ ആന്റിബോഡിയും ഉൽപാദിപ്പിക്കുന്ന, മരുന്നു കമ്പനികള്‍ക്കുളള ഉപകരണങ്ങൾ നിർമിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് സാർട്ടോറിസ്. 

ഓട്ടോ വാസ്കസ് ഡൊമിൻഗസ് (Photo Arranged)
ADVERTISEMENT

ശാസ്ത്ര വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടിയ ഉദ്യോഗാർഥികളുടെ ലക്ഷ്യസ്ഥാപനങ്ങളിൽ മുന്നിലാണ് സാർട്ടോറിസ്. വർഷങ്ങൾക്കു മുൻപ് യന്ത്രഭാഗങ്ങൾ നിർമിക്കുന്ന ഒരു ചെറുകിട കമ്പനിയിൽനിന്നാണ് ബഹുരാഷ്ട്ര കമ്പനിയിലേക്കുള്ള സാർട്ടോറിസിന്റെ വളർച്ച. ജർമൻ കമ്പനികളുടെ മികവ് സാർട്ടോറിസിൽ നമുക്ക് നേരിട്ടു കാണാം. തൊഴിലന്വേഷകർ സാർട്ടോറിസ്  സ്വപ്നം കാണുന്നതിന് അതു മാത്രമാണോ കാരണം? അല്ല. അതിനുള്ള ഉത്തരം കമ്പനി മാനവ വിഭവ ശേഷി തലവനായ ഓട്ടോ വാസ്കസ് ഡൊമിൻഗസിന്റെ വാക്കുകളിലുണ്ട്.  

‘‘അടുത്തിടെ ജീവനക്കാരുടെ അവധി സംബന്ധിച്ച് എന്റെ മുന്നിൽ ഒരു പ്രശ്നം വന്നിരുന്നു. പ്രസവാവധിയിലുള്ള ജീവനക്കാരി ഒരു വർഷത്തിനു ശേഷമേ തിരിച്ചെത്തുകയുള്ളൂ എന്നതാണ് പ്രശ്നം. ഈ ഒഴിവ് എങ്ങനെ നികത്തും? ഞങ്ങൾ ഇങ്ങനെയാണ് തീരുമാനം എടുത്തത്’’, ഓട്ടോ പറഞ്ഞു. ‘‘അതിൽ കുഴപ്പമില്ല. ഒരു വർഷത്തിന് ശേഷം ജോലിയിൽ എത്തുമ്പോൾ അവർ കൂടുതൽ കാര്യക്ഷമതയോടെയും ആത്മാർഥതയോടെയും ജോലി ചെയ്യും. ശരീരം ജോലിസ്ഥലത്തും മനസ്സ് വീട്ടിലുമായി ജോലി ചെയ്യുന്ന രീതി ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല’’.

അടുത്തിടെ ഡേറ്റ അനാലിസിസിൽ മികവും കഴിവുമുള്ള ഒരു ജീവനക്കാരനെ എച്ച്ആർ വിഭാഗത്തിലേക്കും പിന്നീട് ലോജിസ്റ്റിക്സ് വിഭാഗത്തിലേക്കും സ്ഥലം മാറ്റിയിരുന്നു. ഈ മൂന്നു തസ്തികകളിലും അദ്ദേഹത്തിന് ഡേറ്റ അനാലിസിസ് മികവ് ഉപയോഗിക്കാൻ കഴിയുന്നുവെന്നതാണ് വലിയ കാര്യം, ഓട്ടോ വാസ്കസ് കൂട്ടിച്ചേർത്തു.

ജർമനിയിലെ കാർ നിർമാണ ഫാക്ടറികളിലൊന്നിലെ കാഴ്ച (Photo by RONNY HARTMANN / AFP)

തൊഴിലിനോടുള്ള ഈ സമീപനം ജർമനിയിലെ മിക്ക സ്ഥാപനങ്ങളിലും കാണാൻ കഴിയും. ശാസ്ത്ര സാങ്കേതിക സ്ഥാപനാണ് സാർട്ടോറിസ്. 61% ജീവനക്കാർ ഇന്ത്യാക്കാർ. അതിൽ കൂടുതലും ശാസ്ത്രജ്ഞരും ഐടി വിദഗ്ധരും. ഉന്നത ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളായ ഐഷർ, ഐഐടി എന്നിവിടങ്ങളിൽനിന്നു ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം ജർമനിയിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ ഇവർ ലക്ഷ്യമിടുന്നു. സംതൃപ്തിയോടെ ജോലി ചെയ്യുന്നു. 

തൊഴിൽ തേടി വരുന്നവർക്ക് സബ്സിഡികൾ നൽകുന്നുണ്ട്. മിനിമം വേതനം ഉറപ്പാക്കാൻ നിയമമുണ്ട്. അതു മാത്രമല്ല നിലവിലെ ജോലി നഷ്ടപ്പെട്ടാൽ ഒരു വർഷം വരെ ശമ്പളത്തിന്റെ 60% വരെ ലഭിക്കും. മറ്റൊരു ജോലി കണ്ടെത്തുന്നതു വരെ ജീവിക്കാനാണിത്.

തിരുപ്പതി സ്വദേശിയായ സുനിത നുന്ന 15 വർഷമായി ഇവിടെ ജോലി െചയ്യുന്നു. ഐഷറിൽനിന്നു ബിരുദം നേടിയ ശേഷം സാർട്ടോറിസിൽ ചേർന്ന സുനിത വൈറോളജി വിഭാഗത്തിൽ ശാസ്ത്രജ്ഞയാണ്. ‘‘ജോലിയിൽ മാത്രമല്ല ജർമനിയിലെ ജീവിതത്തിലും ഞാൻ സംതൃപ്തയാണ്. ഭർത്താവ് മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. രണ്ടു പെൺമക്കളും ഇവിടെ പഠിക്കുന്നു. വിദ്യാഭ്യാസത്തിന് മികച്ച സൗകര്യം ഇവിടെ ലഭിക്കുന്നു. നാട് വിട്ടുവെന്നു പോലും തോന്നുന്നില്ല. ഇന്ത്യാക്കാരെ ഇവർ ആദരവോടെയും സ്നേഹത്തോടെയുമാണ് ഉൾക്കൊള്ളുന്നത്’’, സുനിത നുന്ന പറഞ്ഞു. 

സുനിത നുന്ന (Photo Arranged)

സുനിതയുടെ അഭിപ്രായം ഓട്ടോ വാസ്കസ് ആവർത്തിക്കുന്നു. ‘‘ഇന്ത്യക്കാർക്ക് തുറന്ന സമീപനാണ്. അടുത്തിടെ ഇന്ത്യയിൽ നിന്ന് കൂടുതൽ അപേക്ഷകർ എത്തുന്നു. ഒരു ഒഴിവിലേക്ക് 200ൽ ഏറെ അപേക്ഷകൾ. പക്ഷേ ഏറ്റവും മികച്ച ടാലന്റ് തിരഞ്ഞെടുക്കുക എന്നതാണ് ഞങ്ങളുടെ മുന്നിലെ വെല്ലുവിളി’’. നിയമനങ്ങള്‍ക്കായി നിരവധി പദ്ധതികളും ശ്രമങ്ങളുമാണ് സാർട്ടോറിസ് ഒരുക്കുന്നത്. റിക്രൂട്ട്മെന്റ് മേളകളായ കരിയർ ഫെയർ, കരിയർ ദിനം എന്നിവയാണ് അപേക്ഷകരെ ആകർഷിക്കാനുള്ള വഴികൾ.

ഐടി വിഭാഗം തലവൻ ഗണേഷ് ന്യൂപൻ വിവിധ രാജ്യങ്ങളിൽ എട്ടു സ്ഥാപനത്തിൽ ജോലി ചെയ്ത ശേഷമാണ് ഇവിടെ എത്തിയത്. ഇനി എങ്ങോട്ടു പോകുമെന്ന് അറിയില്ലെന്ന് ഗണേഷ് പറയുന്നു. വേറെ ജോലി തേടാൻ ആഗ്രഹമില്ലെന്ന് വാക്കുകളിൽ വ്യക്തം. എൻജിനീയറിങ് ബിരുദധാരിയായ രാമകൃഷ്ണ വെംപതി ഇവിടെ സൊല്യൂഷൻസ് ആര്‍ക്കിടെക്ടാണ്. ഇത് സ്വകാര്യ സ്ഥാപനങ്ങളുടെ കാര്യം. തൊഴിൽ കുടിയേറ്റ പദ്ധതികൾ നടപ്പാക്കുന്നതിനായി ഫെഡറൽ സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. അതെങ്ങനെ എന്നു നോക്കാം.

ഗണേഷ് ന്യൂപൻ (Photo Arranged)

∙ ഇവിടെയുണ്ട് തൊഴിലുറപ്പ് പദ്ധതിയും തൊഴിലില്ലായ്മ വേതനവും!  

തൊഴിൽ കുടിയേറ്റ പദ്ധതിയെ ജർമനി ‘ത്രീ പില്ലർ സ്ട്രാറ്റജി’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഡമോഗ്രഫി, ഡീകാർബണൈസേഷൻ, ഡിജിറ്റൈസേഷൻ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി ഈ പദ്ധതി വ്യാപിച്ചു കിടക്കുന്നു. ഈ മൂന്നു ലക്ഷ്യങ്ങൾ നേടുന്നതിനൊപ്പം തൊഴിൽ ക്ഷാമം പരിഹരിക്കപ്പെടുകയും ചെയ്യും. പരിസ്ഥിതി സൗഹൃദ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്ന തൊഴിൽ മേഖലകളിൽ വലിയ അവസരത്തിനാണ് ഇതു വഴിയൊരുക്കുന്നത്.

ഒരുപക്ഷേ പരിസ്ഥിതി സംരക്ഷണത്തിൽ ജർമനിയുടെ കരുതൽ സംബന്ധിച്ച് അദ്ഭുതം തോന്നിയേക്കാം. ഇതെങ്ങനെ എന്നു നോക്കാം:

(All Graphics: Jain David M/ Manorama Online)

∙ ജർമനിയിൽനിന്നു നോക്കിയാൽ കേരളം കാണാമോ? 

‘ഫോർ എ ഗുഡ് സ്റ്റാർട്ട് ഇൻ ജർമനി’ അല്ലെങ്കിൽ ജർമനിയിൽ ഒരു നല്ല തുടക്കത്തിന്. തങ്ങളുടെ കുടിയേറ്റ പദ്ധതിയെ അവർ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. തൊഴിൽ തേടി എത്തുന്നവർക്ക് സുഗമമായ തുടക്കം വേണമെന്ന് അധികൃതർ ആഗ്രഹിക്കുന്നു. കാരണം ഇതാണ്. ജർമനി വാഗ്ദാനം ചെയ്യുന്നത് ഒരു തൊഴിൽ മാത്രമല്ല. കുടിയേറ്റക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇങ്ങോട്ടു വരാം, സ്ഥിരമായി താമസിക്കാം. പക്ഷേ, ജോലിക്ക് ജർമൻ ഭാഷ പഠിക്കണമെന്നത് നിർബന്ധമാണ്. 

ബെർലിനിലെ ജർമൻ ഭാഷ പഠിപ്പിക്കുന്ന ക്ലാസുകളിലൊന്ന് (Photo by Tobias Schwarz / AFP)

ഇതൊരു കടുത്ത നിബന്ധനയല്ലേ എന്ന ചോദ്യത്തിന് അവർ നൽകുന്ന ഉത്തരം നോക്കുക. അതു ശരിയാണെന്ന് ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഭാഷാ കോഴ്സിലെ അംഗത്വം സൂചിപ്പിക്കുന്നു. 2022ൽ 1.10 ലക്ഷം പേർ കോഴ്സിനു ചേർന്നു. 2024ൽ 1.65 ലക്ഷം പേരും. ‘‘ഓരോ ജോലിക്കും അനുസരിച്ചാണ് യോഗ്യതകൾ നിശ്ചയിക്കുന്നത്. ആശുപത്രിയിൽ നഴ്സായി ജോലി നോക്കുമ്പോൾ രോഗികളുമായി സംസാരിക്കേണ്ടി വരില്ലേ. ഇംഗ്ലിഷിൽ സംസാരിച്ചാൽ രോഗികൾക്ക് മനസ്സിലാകുമോ? ഇത് ചികിത്സയെ ബാധിക്കുകയില്ലേ? ജർമനിക്ക് വേണ്ടത് സ്ഥിരം താമസക്കാരെയാണ്. ഭാഷ പഠിക്കാതെ നിങ്ങൾ എങ്ങനെ സ്ഥിരതാമസക്കാരാകും’’ ഇന്ത്യയിലെ ജർമൻ തൊഴിൽ വകുപ്പ് പ്രതിനിധി സൊനാലി സാംഘായ് പറഞ്ഞു.

എന്നാൽ നിബന്ധന വിദേശികൾക്ക് മാത്രമല്ല, തൊഴിലാളികൾക്ക് നൽകേണ്ട ആനൂകൂല്യങ്ങൾ സംബന്ധിച്ച് ഉടമകൾക്കും തൊഴിൽദാതാക്കൾക്കും കർക്കശ നിയമങ്ങൾ ബാധകമാണ്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ നാടിനെ പരിചയപ്പെടുത്തുന്ന ഓൺലൈൻ പരിപാടികൾ മുതൽ വീടും അതിലെ ഉപകരണങ്ങളും കണ്ടെത്താൻ വരെയുള്ള പദ്ധതികൾ ഉൾപ്പെടുന്നതാണ് ഈ തൊഴിൽ കുടിയേറ്റ പദ്ധതി. വിദേശ രാജ്യങ്ങളെ ഉറ്റുനോക്കുമ്പോഴും അതിൽ കൂടുതൽ താൽപര്യം ഇന്ത്യയോടാണോ? ഡൽഹി കേന്ദ്രത്തിലെ ജര്‍മൻ പ്രതിനിധി സൊനാലി സംഘായും ഈ ധാരണ ശരി വയ്ക്കുന്നു. ‘‘കുടിയേറ്റ പദ്ധതികളിൽ ഇന്ത്യയ്ക്ക് പ്രത്യേക ഊന്നലുണ്ട്. കേരളത്തിനും തെലങ്കാനയ്ക്കുമായി പ്രത്യേക പദ്ധതികളും നടത്തുന്നു’’, സൊനാലി പറഞ്ഞു. ഭാഷാ പഠനത്തിന് കേരളത്തിൽ രണ്ടു കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 

അലക്‌സാണ്ടർ വിൽഹിം (Photo Arranged)

തൊഴിൽ തേടി വരുന്നവർക്ക് ഒട്ടേറെ ആനുകൂല്യങ്ങളും ലഭിക്കുന്നു. എത്ര പേർ ഇക്കാര്യം അറിയുന്നുവെന്നത് സംശയമാണ്. ഫെഡറൽ എംപ്ലോയ്മെന്റ് കാര്യാലയം പ്രതിനിധികളായ അലക്സാണ്ടർ വിൽഹിമും ഗിറ്റെ റിച്ചറും പറയുന്നതു നോക്കാം. ‘‘തൊഴിൽ തേടി വരുന്നവർക്ക് സബ്സിഡികൾ നൽകുന്നുണ്ട്. മിനിമം വേതനം ഉറപ്പാക്കാൻ നിയമമുണ്ട്. വനിതകളുടെ പങ്കാളിത്തം കൂട്ടാനും പദ്ധതികൾ നടപ്പാക്കുന്നു. തൊഴിൽ തേടി വരുന്നവരെ സഹായിക്കാൻ 150 മേഖലാ കേന്ദ്രങ്ങളും 600 പ്രാദേശിക കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. ഉദ്യോഗാർഥികൾക്ക് ഈ കേന്ദ്രങ്ങളിൽ ബന്ധപ്പെടാം’’, ഇരുവരും പറയുന്നു. അതു മാത്രമല്ല നിലവിലെ ജോലി നഷ്ടപ്പെട്ടാൽ ഒരു വർഷം വരെ ശമ്പളത്തിന്റെ 60% വരെ ലഭിക്കും. മറ്റൊരു ജോലി കണ്ടെത്തുന്നതു വരെ ജീവിക്കാനാണിത്. വീട്ടുകാരെ കൊണ്ടുവരാനും മക്കളുടെ വിദ്യാഭ്യാസത്തിനും വാർധക്യത്തിൽ പെൻഷൻ നൽകാനും ഇവിടെ വ്യവസ്ഥകൾ പ്രവർത്തിക്കുന്നു. 

ജോലി തേടുന്നവർ സ്വപ്നം കാണുന്നതാണ് ഇക്കാര്യങ്ങൾ. പക്ഷേ നിങ്ങളിൽ നിന്ന് ജർമനി ആഗ്രഹിക്കുന്നത് ഇതു മാത്രമല്ലെന്നോർക്കണം. അലക്സാണ്ടർ വിൽഹിമിന്റെ വാക്കുകൾ ശ്രദ്ധിക്കുക. ‘‘ഞങ്ങൾക്ക് വേണ്ടത് തത്വങ്ങൾ മാത്രമറിയാവുന്ന തൊഴിലാളികളെ അല്ല, മറിച്ച് പ്രായോഗിക പരിചയമുള്ളവരെയാണ്’’. അലക്സാണ്ടർ വിൽഹിമിന്റെ ഈ വാക്കുകൾ നിങ്ങളെ അലോസരപ്പടുത്തിയിരിക്കാം. എന്നാൽ ഇന്ന് ജർമനി തൊഴിൽ തേടുന്നവരുടെ മാത്രം ലക്ഷ്യമല്ല. മറിച്ച് ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. ലോകത്തെ ആദ്യത്തെ 40 സർവകലാശാലകളിൽ പത്തെണ്ണം ഇവിടെയാണ്. 

(ജർമൻ വിദ്യാഭ്യാസമാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? അതിനു വേണ്ടി എങ്ങനെ എത്താം ഇവിടേക്ക്, എന്തെല്ലാമാണ് ജർമനിയിൽ കാത്തിരിക്കുന്നത്? വായിക്കാം ‘ജർമനി അൺലോക്ക്ഡ്’ മൂന്നാം ഭാഗത്തിൽ)

English Summary:

Unlock Your Potential: Why Germany is a Dream Destination for Skilled Workers

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT