കയ്യകലത്തിൽ വെടിക്കെട്ടുപുര; അപകടം വിളിച്ചുവരുത്തിയ ‘തീ’ക്കളി; നീലേശ്വരത്ത് കത്തിപ്പടർന്നത് അനാസ്ഥയുടെ വെടിക്കെട്ട്
തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ അപകടത്തിനിടയാക്കിയ വെടിക്കെട്ടിന് തീ കൊളുത്തിതു രാജേഷോ? സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത 3 പേരിൽ ഒരാളാണ് നീലേശ്വരം തെരുപള്ളിക്കര ഹൗസിൽ പി.രാജേഷ് എന്ന 41 വയസ്സുകാരൻ. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ എന്നിവർക്കു പുറമേ അറസ്റ്റിലായ രാജേഷാണ് പടക്കത്തിന് തീ കൊളുത്തിയതെന്നാണ് കരുതുന്നത്. വെടിക്കെട്ട് അപകടം ഉണ്ടാകുന്നതിന് തൊട്ടുമുൻപ് ക്ഷേത്രമുറ്റത്തുവച്ച് രാജേഷ് അപകടകരമായ രീതിയിൽ പടക്കം പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മുറ്റത്തു കുത്തിനിർത്തിയ ഇരുമ്പ് പൈപ്പിൽ, ആകാശത്തേക്ക് ഉയർന്ന് പൊട്ടുന്ന തരത്തിലുള്ള പടക്കം വച്ച് തീകൊടുക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ചുറ്റിലുമായി ആളുകൾ ഉള്ളതും പടക്കം പൊട്ടുന്നതിനിടെ അതിന് തൊട്ടരികിലൂടെ അപകടകരമായ രീതിയിൽ ആളുകൾ കടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വെടിമരുന്ന് ഉൽപന്നങ്ങൾ ഒട്ടും

തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ അപകടത്തിനിടയാക്കിയ വെടിക്കെട്ടിന് തീ കൊളുത്തിതു രാജേഷോ? സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത 3 പേരിൽ ഒരാളാണ് നീലേശ്വരം തെരുപള്ളിക്കര ഹൗസിൽ പി.രാജേഷ് എന്ന 41 വയസ്സുകാരൻ. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ എന്നിവർക്കു പുറമേ അറസ്റ്റിലായ രാജേഷാണ് പടക്കത്തിന് തീ കൊളുത്തിയതെന്നാണ് കരുതുന്നത്.
∙ രാജേഷിന്റെ അനാസ്ഥ – വിഡിയോയും പുറത്ത്
വെടിക്കെട്ട് അപകടം ഉണ്ടാകുന്നതിന് തൊട്ടുമുൻപ് ക്ഷേത്രമുറ്റത്തുവച്ച് രാജേഷ് അപകടകരമായ രീതിയിൽ പടക്കം പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മുറ്റത്തു കുത്തിനിർത്തിയ ഇരുമ്പ് പൈപ്പിൽ, ആകാശത്തേക്ക് ഉയർന്ന് പൊട്ടുന്ന തരത്തിലുള്ള പടക്കം വച്ച് തീകൊടുക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ചുറ്റിലുമായി ആളുകൾ ഉള്ളതും പടക്കം പൊട്ടുന്നതിനിടെ അതിന് തൊട്ടരികിലൂടെ അപകടകരമായ രീതിയിൽ ആളുകൾ കടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വെടിമരുന്ന് ഉൽപന്നങ്ങൾ ഒട്ടും സൂക്ഷ്മതയില്ലാതെ, ജാഗ്രതയില്ലാതെ ഉപയോഗിച്ചതാണ് വെടിക്കെട്ടപകടത്തിന് വഴിയൊരുക്കിയത് എന്ന വാദം ശക്തമാകുന്നതിനിടെയാണ് ഈ ദൃശ്യങ്ങളും പുറത്തുവരുന്നത്.
∙ കത്തിച്ച ആൾക്കെതിരെ ആരോപണവുമായി എംപി
പടക്കം പൊട്ടിച്ച ആളുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി ആരോപിച്ചു. ‘ഒട്ടേറെ ആളുകൾ അവിടെ പടക്കം പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും അത് വകവയ്ക്കാതെ ധിക്കാരപരമായാണ് അയാൾ അവിടെ പടക്കം പൊട്ടിച്ചത്. അതിനാൽ തന്നെ സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണം. പടക്കത്തിന് തിരികൊളുത്തിയവനും അതുപോലെതന്നെ പടക്കപ്പുരയുടെ സമീപത്ത് പടക്കം പൊട്ടിക്കുന്നത് തടയാൻ സാധിക്കാത്ത രണ്ടുപേരുമാണ് ഇതിന് പരിപൂർണ ഉത്തരവാദികൾ. അവരാരായാലും അവർക്കെതിരെ നടപടികൾ അത്യാവശ്യമാണ്’.– രാജ്മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടു.
∙ വ്യവസ്ഥകളുടെ ലംഘനം
വെടിക്കെട്ടപകടത്തിൽ നൂറിലേറെ പേർക്ക് പരുക്കേൽക്കാനിടയാക്കിയ സംഭവത്തോടെ ക്ഷേത്രങ്ങളിലെ വെടിക്കെട്ട് സംബന്ധിച്ച നിയമ വ്യവസ്ഥകൾ വീണ്ടും ചർച്ചയാവുകയാണ്. നിലവിലെ നിയമം പരിഷ്കരിക്കുന്നതിനുള്ള കേന്ദ്ര വിജ്ഞാപനവും അടുത്തിടെ സർക്കാർ പുറത്തിറക്കിയിരുന്നെങ്കിലും അത് പ്രാബല്യത്തിൽ വന്നിട്ടില്ല. നിലവിലെ വ്യവസ്ഥകൾ അനുസരിച്ച് വെടിമരുന്ന് പ്രയോഗത്തിന് വ്യക്തികൾക്കോ സ്ഥാപനത്തിനോ അനുമതി ലഭിക്കുന്നത് എഡിഎം (അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട്) നൽകുന്ന ഡിസ്പ്ലേ ഓഫ് ഫയർ വർക് എന്ന ലൈസൻസ് വഴിയാണ്.
ലൈസൻസ് ലഭിക്കുന്നതിന് അഗ്നിരക്ഷാ സേനയുടെയും പൊലീസിന്റെയും എൻഒസി ആവശ്യമാണ് ഡിസ്പ്ലേ ഓഫ് ഫയർ വർക് ലൈസൻസ് പ്രകാരം വെടിക്കെട്ട് നടക്കുന്നയിടത്തുനിന്ന് 100 മീറ്റർ അകലെ മാത്രമാണ് കാണികൾക്ക് സ്ഥാനമുള്ളത്. അത് ബാരിക്കേഡ് കെട്ടി തിരിക്കണമെന്നും നിർദേശമുണ്ട്. വെടിക്കെട്ട് നടക്കുന്നതിനും 45 മീറ്റർ ദൂരെ പ്രത്യേക ഇടമൊരുക്കിയാണ് ശേഷിക്കുന്ന വെടിമരുന്ന് ഉൽപന്നങ്ങൾ സൂക്ഷിക്കേണ്ടത്.
∙ പുതിയ വിജ്ഞാപനത്തിൽ ഈ മാറ്റങ്ങൾ
വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന ഇടവും വെടിപൊട്ടിക്കുന്ന സ്ഥലവും തമ്മിൽ 200 മീറ്റർ അകലം വേണമെന്നാണ് പുതിയ വിജ്ഞാപനത്തിൽ പറയുന്നത്. നേരത്തേ ഇത് 45 മീറ്റർ മാത്രമായിരുന്നു. വെടിക്കെട്ട് നടത്തിപ്പുകാർക്ക് ഫയർ വർക് ഡിസ്പ്ലെ ഓപറേറ്റർ, അസിസ്റ്റന്റ് ഓപറേറ്റർ എന്നിങ്ങനെ പ്രത്യേക ലൈസൻസ് സംവിധാനം ഏർപ്പെടുത്തണം ഓപറേറ്ററുടെ ലൈസൻസ് കാലാവധി 5 വർഷമാണ്.
ഇവർക്ക് ഫ്ലൂറസന്റ് നിറമുള്ള യൂണിഫോം നൽകണം. വെടിക്കെട്ടിന് രണ്ട് ദിവസം മുൻപ് മോക്ഡ്രിൽ നടത്തണം. 2016ലെ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം അന്വേഷിച്ച കമ്മിഷന്റെ ശുപാർശ പ്രകാരമാണ് കേന്ദ്രത്തിന്റെ വിജ്ഞാപനം. വിജ്ഞാപനത്തിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ പെട്രോളിയം മന്ത്രാലയം ചർച്ചകൾ തുടരുകയാണ്.
∙ അനാസ്ഥയുടെ വലിയ നിര
കുറ്റകരമായ അശ്രദ്ധയുടെയും അനാസ്ഥയുടെയും തിക്തഫലമാണ് കാസർകോട് നീലേശ്വരത്ത് വെടിക്കെട്ടപകടത്തിൽ നൂറിലേറെ പേർക്ക് പരുക്കേൽക്കാനിടയാക്കിയത്. വെടിമരുന്ന് പോലുള്ളവ കൈകാര്യം ചെയ്യുമ്പോൾ കാണിക്കേണ്ട ജാഗ്രത പാലിക്കാൻ സംഘാടകർ ശ്രദ്ധിച്ചില്ല. വെടിക്കെട്ട് നടക്കുന്നതും അതിനുള്ള ഒരുക്കങ്ങളും അഗ്നിരക്ഷാ സേനയെയും പൊലീസിനെയും അറിയിച്ച് അനുമതി വാങ്ങിയില്ല. അഗ്നിരക്ഷാ സേനയെ അറിയിച്ചിരുന്നെങ്കിൽ ഒരു കാരണവശാലും ഇത്തരത്തിൽ വെടിക്കെട്ട് നടത്താൻ അനുമതി നൽകുമായിരുന്നില്ല.
വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന ഇടവും വെടിക്കെട്ട് നടത്തുന്ന സ്ഥലവും തമ്മിൽ 45 മീറ്റർ അകലം വേണമെന്നാണ് നിലവിലെ നിയമം. പുതിയ വിജ്ഞാപനം പ്രകാരം ഇത് 200 മീറ്റർ ആക്കിയിട്ടുണ്ട്. വെടി പൊട്ടിക്കുന്ന സ്ഥലവും കാണികളും തമ്മിൽ 100 മീറ്റർ അകലവും വേണം. എന്നാൽ നീലേശ്വരത്ത് വെടിമരുന്ന് സൂക്ഷിച്ച സ്ഥലവും വെടിക്കെട്ട് നടന്ന സ്ഥലവും തമ്മിൽ 2 മീറ്റർ പോലും അകലമുണ്ടായിരുന്നില്ല. വെടിമരുന്ന് സൂക്ഷിച്ച മുറിയുടെ വരാന്തയിൽ പോലും സ്ത്രീകളടക്കം കൂടി നിൽക്കുകയായിരുന്നു. അവരെ അവിടെ നിന്ന് മാറ്റാൻപോലും അധികൃതർ തയാറായില്ല. ബാരിക്കേഡ് സ്ഥാപിച്ച് ആളുകളെ നിയന്ത്രിക്കാനും നടപടിയെടുത്തില്ല.
സാധാരണ കാവിനകത്തു നടത്താറുള്ള വെടിക്കെട്ട് ഇത്തവണ മറ്റൊരിടത്തേക്ക് മാറ്റിയപ്പോൾ സുരക്ഷാ പ്രശ്നങ്ങൾ പരിശോധിച്ചില്ല. സാധാരണ മറ്റൊരു സ്ഥലത്താണ് വെടിക്കെട്ട് നടക്കുക എന്നതിനാൽ ഈ മുറിയിൽ വെടിമരുന്ന് സൂക്ഷിച്ചിരിക്കുന്ന കാര്യം അവിടെ കൂടി നിന്ന പലരും അറിഞ്ഞില്ല. വെടിക്കെട്ടിനു തീ കൊടുക്കുമ്പോൾ നൽകേണ്ട മുൻകൂർ അനൗൺസ്മെന്റും ഉണ്ടായില്ല. തെയ്യം ഉറഞ്ഞു തുള്ളിത്തുടങ്ങിയപ്പോൾ ഒരു മുന്നറിയിപ്പുമില്ലാതെ വെടിക്കെട്ടിന് തീ കൊളുത്തുകയായിരുന്നു.
വെടിമരുന്ന് സൂക്ഷിച്ച കെട്ടിടത്തിന്റെ 2 ഭാഗത്തും മതിലും. ക്ഷേത്രത്തിനും 4 ഭാഗത്തും ചുറ്റുമതിലും ഉള്ളതിനാൽ ഭക്തർക്ക് ഓടി രക്ഷപ്പെടാനും കഴിഞ്ഞില്ല. വെടിക്കെട്ടിന് തീ കൊളുത്തുന്ന ആളെ തിരിച്ചറിയാൻ പ്രത്യേക വസ്ത്രം ധരിക്കണം. സഹായിയോ കൂടെ നിൽക്കുന്നവരോ അല്ലാതെ ആരെയും പരിസരത്തേക്ക് പ്രവേശിപ്പിക്കരുത് തുടങ്ങിയ നിബന്ധനകൾ ലംഘിച്ചതിനു പുറമെ നീലേശ്വരത്ത് വെടിമരുന്നിന് തീ കൊളുത്തിയത് വൈദഗ്ധ്യമില്ലാത്തയാളാണ്. മുന്നൊരുക്കങ്ങളില്ലാത്തതിനാൽ തീ പിടിച്ചവരെ ആശുപത്രിയിൽ എത്തിക്കാനുള്ള സംവിധാനമുണ്ടായില്ല. ആംബുലൻസ് അടക്കമുള്ളവ എത്തിക്കുന്നതിൽ ഇത് കാലതാമസമുണ്ടാക്കി.