ഒറ്റയ്ക്ക് ജീവിക്കുന്നവരെപ്പറ്റി പെട്ടെന്നൊരു ദിവസം വിവരമൊന്നും ഇല്ലാതെയാവുക. കുറേ ദിവസങ്ങൾക്കു ശേഷം അവരുടെ മൃതശരീരം വീട്ടിലോ മറ്റെവിടെയെങ്കിലുമോ കണ്ടെത്തുക. കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നുന്ന ഈ അവസ്ഥ, ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന മഹാവ്യാധിയാണ്. ലോകാരാഗ്യസംഘടനയുടെ വാക്കുകൾ ഉപയോഗിച്ചാൽ ‘ലോൺലിനെസ് പാൻഡമിക്.’ ദിവസം 15 സിഗരറ്റ് വലിക്കുന്ന ഒരാളെക്കാളും കൂടുതൽ മരണസാധ്യത കടുത്ത ഏകാന്തത അനുഭവിക്കുന്ന ഒരാൾക്കുണ്ടെന്നാണ് യുഎസിൽ നടന്ന ഒരു പഠനം പറയുന്നത്! ഏകാന്തത മൂലമുണ്ടാവുന്ന മരണങ്ങൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യുന്ന സൗത്ത് കൊറിയയിൽ പ്രശ്നപരിഹാരത്തിനായി 2700 കോടി രൂപയുടെ പദ്ധതിയ്ക്ക് തുടക്കമിടുകയാണ് സർക്കാർ. ഒറ്റയ്ക്ക് താമസിക്കുന്നവരെ കണ്ടെത്താനുള്ള പ്രത്യേക അന്വേഷണ സംഘം വരെ ഉൾപ്പെടും അതിൽ. എന്തുകൊണ്ടാണ് ഏറ്റവുമധികം മരണങ്ങൾ സൗത്ത് കൊറിയയിൽ റിപ്പോർട്ട് ചെയ്യുന്നത്? ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിലും ആശങ്കപ്പെടുത്തുന്നതാണ് ‘ലോൺലിനെസ് പാൻഡമികി’ന്റെ വ്യാപനം. ഒൗദ്യോഗിക കണക്കുകൾക്കുമപ്പുറത്താണ് ഇന്ത്യയിലെ യഥാർഥമരണ കണക്കുകളും. സൗത്ത് കൊറിയയിൽ നിന്ന് ഇന്ത്യയ്ക്ക് എന്താണ് പഠിക്കാനുള്ളത്?

ഒറ്റയ്ക്ക് ജീവിക്കുന്നവരെപ്പറ്റി പെട്ടെന്നൊരു ദിവസം വിവരമൊന്നും ഇല്ലാതെയാവുക. കുറേ ദിവസങ്ങൾക്കു ശേഷം അവരുടെ മൃതശരീരം വീട്ടിലോ മറ്റെവിടെയെങ്കിലുമോ കണ്ടെത്തുക. കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നുന്ന ഈ അവസ്ഥ, ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന മഹാവ്യാധിയാണ്. ലോകാരാഗ്യസംഘടനയുടെ വാക്കുകൾ ഉപയോഗിച്ചാൽ ‘ലോൺലിനെസ് പാൻഡമിക്.’ ദിവസം 15 സിഗരറ്റ് വലിക്കുന്ന ഒരാളെക്കാളും കൂടുതൽ മരണസാധ്യത കടുത്ത ഏകാന്തത അനുഭവിക്കുന്ന ഒരാൾക്കുണ്ടെന്നാണ് യുഎസിൽ നടന്ന ഒരു പഠനം പറയുന്നത്! ഏകാന്തത മൂലമുണ്ടാവുന്ന മരണങ്ങൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യുന്ന സൗത്ത് കൊറിയയിൽ പ്രശ്നപരിഹാരത്തിനായി 2700 കോടി രൂപയുടെ പദ്ധതിയ്ക്ക് തുടക്കമിടുകയാണ് സർക്കാർ. ഒറ്റയ്ക്ക് താമസിക്കുന്നവരെ കണ്ടെത്താനുള്ള പ്രത്യേക അന്വേഷണ സംഘം വരെ ഉൾപ്പെടും അതിൽ. എന്തുകൊണ്ടാണ് ഏറ്റവുമധികം മരണങ്ങൾ സൗത്ത് കൊറിയയിൽ റിപ്പോർട്ട് ചെയ്യുന്നത്? ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിലും ആശങ്കപ്പെടുത്തുന്നതാണ് ‘ലോൺലിനെസ് പാൻഡമികി’ന്റെ വ്യാപനം. ഒൗദ്യോഗിക കണക്കുകൾക്കുമപ്പുറത്താണ് ഇന്ത്യയിലെ യഥാർഥമരണ കണക്കുകളും. സൗത്ത് കൊറിയയിൽ നിന്ന് ഇന്ത്യയ്ക്ക് എന്താണ് പഠിക്കാനുള്ളത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റയ്ക്ക് ജീവിക്കുന്നവരെപ്പറ്റി പെട്ടെന്നൊരു ദിവസം വിവരമൊന്നും ഇല്ലാതെയാവുക. കുറേ ദിവസങ്ങൾക്കു ശേഷം അവരുടെ മൃതശരീരം വീട്ടിലോ മറ്റെവിടെയെങ്കിലുമോ കണ്ടെത്തുക. കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നുന്ന ഈ അവസ്ഥ, ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന മഹാവ്യാധിയാണ്. ലോകാരാഗ്യസംഘടനയുടെ വാക്കുകൾ ഉപയോഗിച്ചാൽ ‘ലോൺലിനെസ് പാൻഡമിക്.’ ദിവസം 15 സിഗരറ്റ് വലിക്കുന്ന ഒരാളെക്കാളും കൂടുതൽ മരണസാധ്യത കടുത്ത ഏകാന്തത അനുഭവിക്കുന്ന ഒരാൾക്കുണ്ടെന്നാണ് യുഎസിൽ നടന്ന ഒരു പഠനം പറയുന്നത്! ഏകാന്തത മൂലമുണ്ടാവുന്ന മരണങ്ങൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യുന്ന സൗത്ത് കൊറിയയിൽ പ്രശ്നപരിഹാരത്തിനായി 2700 കോടി രൂപയുടെ പദ്ധതിയ്ക്ക് തുടക്കമിടുകയാണ് സർക്കാർ. ഒറ്റയ്ക്ക് താമസിക്കുന്നവരെ കണ്ടെത്താനുള്ള പ്രത്യേക അന്വേഷണ സംഘം വരെ ഉൾപ്പെടും അതിൽ. എന്തുകൊണ്ടാണ് ഏറ്റവുമധികം മരണങ്ങൾ സൗത്ത് കൊറിയയിൽ റിപ്പോർട്ട് ചെയ്യുന്നത്? ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിലും ആശങ്കപ്പെടുത്തുന്നതാണ് ‘ലോൺലിനെസ് പാൻഡമികി’ന്റെ വ്യാപനം. ഒൗദ്യോഗിക കണക്കുകൾക്കുമപ്പുറത്താണ് ഇന്ത്യയിലെ യഥാർഥമരണ കണക്കുകളും. സൗത്ത് കൊറിയയിൽ നിന്ന് ഇന്ത്യയ്ക്ക് എന്താണ് പഠിക്കാനുള്ളത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റയ്ക്ക് ജീവിക്കുന്നവരെപ്പറ്റി പെട്ടെന്നൊരു ദിവസം വിവരമൊന്നും ഇല്ലാതെയാവുക. കുറേ ദിവസങ്ങൾക്കു ശേഷം അവരുടെ മൃതശരീരം വീട്ടിലോ മറ്റെവിടെയെങ്കിലുമോ കണ്ടെത്തുക. കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നുന്ന ഈ അവസ്ഥ, ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന മഹാവ്യാധിയാണ്. ലോകാരാഗ്യസംഘടനയുടെ വാക്കുകൾ ഉപയോഗിച്ചാൽ ‘ലോൺലിനെസ് പാൻഡമിക്.’ ദിവസം 15 സിഗരറ്റ് വലിക്കുന്ന ഒരാളെക്കാളും കൂടുതൽ മരണസാധ്യത കടുത്ത ഏകാന്തത അനുഭവിക്കുന്ന ഒരാൾക്കുണ്ടെന്നാണ് യുഎസിൽ നടന്ന ഒരു പഠനം പറയുന്നത്!

ഏകാന്തത മൂലമുണ്ടാവുന്ന മരണങ്ങൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യുന്ന ദക്ഷിണ കൊറിയയിൽ പ്രശ്നപരിഹാരത്തിനായി 2700 കോടി രൂപയുടെ പദ്ധതിയ്ക്ക് തുടക്കമിടുകയാണ് സർക്കാർ. ഒറ്റയ്ക്ക് താമസിക്കുന്നവരെ കണ്ടെത്താനുള്ള പ്രത്യേക അന്വേഷണ സംഘം വരെ ഉൾപ്പെടും അതിൽ. എന്തുകൊണ്ടാണ് ഏറ്റവുമധികം മരണങ്ങൾ ദക്ഷിണ കൊറിയയിൽ റിപ്പോർട്ട് ചെയ്യുന്നത്? ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിലും ആശങ്കപ്പെടുത്തുന്നതാണ് ‘ലോൺലിനെസ് പാൻഡമികി’ന്റെ വ്യാപനം. ഒൗദ്യോഗിക കണക്കുകൾക്കുമപ്പുറത്താണ് ഇന്ത്യയിലെ യഥാർഥമരണ കണക്കുകളും. ദക്ഷിണ കൊറിയയിൽ നിന്ന് ഇന്ത്യയ്ക്ക് എന്താണ് പഠിക്കാനുള്ളത്?

ദക്ഷിണ കൊറിയയിലെ നഗരത്തിലൂടെ ഒറ്റയ്ക്ക് നടന്നുനീങ്ങുന്ന സ്ത്രീ. (Photo by Anthony WALLACE / AFP)
ADVERTISEMENT

∙ ശവപ്പറമ്പാകുന്ന ദക്ഷിണ കൊറിയ

‘ഗോഡോക്സ’ – തനിയെ ജീവിച്ച് ആരുമറിയാതെ മരിച്ചുപോകുന്നതിന് കൊറിയൻ ഭാഷയിൽ പറയുന്ന വാക്ക്. പൊതുജീവിതത്തിൽ സജീവമായി നിന്നിരുന്ന ആളുകൾ പെട്ടെന്നൊരു ദിവസമായിരിക്കും അതൊക്കെ ഒഴിവാക്കി തനിയെ ജീവിച്ചു തുടങ്ങുക. ആഴ്ചകളോ മാസങ്ങളോ ഇങ്ങനെ കഴിഞ്ഞശേഷം പുറത്തുവരുന്നത് അവരുടെ മരണവാർത്തയാകും. ദക്ഷിണ കൊറിയ ഇതിന്റെ അപകടം മനസ്സിലാക്കിത്തുടങ്ങിയത് ഒരാൾ തനിച്ചു താമസിക്കുന്ന വീടുകളുടെ എണ്ണത്തിൽ രാജ്യത്ത് വ്യാപകമായ വർധന ഉണ്ടായതോടെയാണ്. 2021ൽ 7.61 മില്യൺ വീടുകളാണ് ഇത്തരത്തിൽ ഉണ്ടായിരുന്നതെങ്കിൽ 2022ൽ 7.5 മില്യൺ ആയും 2023ൽ 7.82 മില്യൺ ആയും ഒറ്റയാൾ വീടുകളുടെ എണ്ണം കുതിച്ചുകയറി. 

ഏകാന്ത മരണങ്ങളുടെ എണ്ണത്തിലും വ്യാപകമായ വർധനയുണ്ടായി. 2021ൽ റിപ്പോർട്ട ചെയ്ത മരണങ്ങൾ 3378 ആയിരുന്നു. 2022ൽ അത് 3559 ആയി ഉയർന്നു. 2023ൽ 3661 പേരാണ് ഏകാന്തമരണങ്ങളിൽ അവസാനിച്ചത്. ഈ മരണങ്ങളിൽ 53 ശതമാനവും 50–60 വരെ പ്രായമുള്ളവരാണെന്നാണ് കണക്കുകൾ. അതായത് മരണത്തിൽ തുല്യപങ്ക് യുവാക്കൾക്കും ഉണ്ടെന്നർഥം. കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ അഫയേഴ്സ് 19–34 വരെ പ്രായമുള്ളവരിൽ നടത്തിയ പഠനത്തിൽ 40 ശതമാനം പേരും കൗമാരപ്രായം മുതലെ സമൂഹത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള പ്രവണത കാണിക്കുന്നതായും കണ്ടെത്തി.

ഈ മരണങ്ങൾക്കു പുറമേ ദക്ഷിണ കൊറിയ നേരിടുന്ന മറ്റൊരു അപകടം കൂടിയുണ്ട്; കുറഞ്ഞ ജനനനിരക്ക്. 2024ലെ കണക്കിൽ ലോകത്ത് ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള രണ്ടാമത്തെ രാജ്യമാണ് ദക്ഷിണ കൊറിയ. 1000 ആളുകൾക്ക് 6.473 കുട്ടികൾ എന്ന ഏറ്റവും കുറഞ്ഞ ജനന നിരക്കിനാണ് 2024ൽ ദക്ഷിണ കൊറിയ സാക്ഷ്യം വഹിച്ചത്. 

കഴിഞ്ഞു പോയ വർഷങ്ങളിലും സമാനമായിരുന്നു അവസ്ഥ. ജനനനിരക്കിലെ ഈ കുറവ് മാറ്റമില്ലാതെ തുടരുകയും, മരണനിരക്ക് വർധിക്കുകയും ചെയ്താൽ അധികം വൈകാതെ സൗത്ത്കൊറിയ ശവപ്പറമ്പായി മാറും. ഇതെല്ലാം മുന്നിൽക്കണ്ടുകൊണ്ടാണ് എന്തുവില കൊടുത്തും ഏകാന്ത മരണങ്ങളെ തടയാനൊരുങ്ങുന്നത്.

ADVERTISEMENT

∙ എന്തുകൊണ്ട് സൗത്ത്കൊറിയ?

സൗത്ത്കൊറിയയിൽ എന്തുകൊണ്ട് ഇത്രയധികം ഏകാന്തമരണങ്ങൾ ഉണ്ടാകുന്നു എന്നതിന്റെ കാരണം എത്തിനിൽക്കുന്നത് സൗത്ത്കൊറിയ എകാന്തതയെ എങ്ങനെ നിർവചിക്കുന്നു എന്നതിൽ കൂടിയാണ്. വ്യക്തിബന്ധങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, ദാമ്പത്യ തകർച്ച, പ്രണയ നഷ്ടങ്ങൾ തുടങ്ങിയവയൊക്കെയാണ് മറ്റു രാജ്യങ്ങളിൽ കൂടുതൽ പേരെയും ഏകാന്തതയിലേക്ക് നയിക്കുന്നതെങ്കിൽ ദക്ഷിണ കൊറിയയിൽ കാരണം വ്യത്യസ്തമാണ്. ജീവിതം കൊണ്ട് കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്നില്ല അല്ലെങ്കിൽ മറ്റുള്ളവരുടെ കണ്ണിൽ ‘വിജയകരമായ’ ജീവിതം നയിക്കാൻ കഴിയുന്നില്ല എന്ന തോന്നലാണ് ഏകാന്തവാസത്തിലേക്ക് ദക്ഷിണ കൊറിയയിലെ ജനങ്ങളെ തള്ളിവിടുന്നത്.

ദക്ഷിണ കൊറിയയിൽ ഓരോ വർഷവും ഏകാന്തമരണങ്ങൾ വർധിക്കുന്നതായാണ് കണക്കുകൾ. (Photo by Anthony WALLACE / AFP)

മറ്റുള്ളതുമായി താരതമ്യം ചെയ്ത് സ്വന്തം മൂല്യം അളക്കുക എന്നത് കൊറിയൻ സംസ്കാരത്തിന്റെ ഭാഗമാണ്. ഈ ജീവിതരീതി തന്നെയാണ് ഏകാന്തവാസത്തിലേക്ക് നയിക്കുന്നതെന്നും ദക്ഷിണ കൊറിയയിൽ പുറത്തുവന്ന പഠനങ്ങൾ പറയുന്നു. നല്ല വ്യക്തിബന്ധങ്ങളുള്ള ഒരാൾ പോലും താൻ സമൂഹത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരാളല്ല എന്ന തോന്നലിൽ ഏകാന്തതയിലേക്ക് വീണേക്കാം. എല്ലായ്പ്പോഴും സ്വയംവിമർശനാത്മകമായി കാര്യങ്ങളെ സമീപിക്കുന്ന സൗത്ത്കൊറിയയിലെ പുതിയ തലമുറയിൽപ്പെട്ടവരേറെയും മറ്റുള്ളവരുടെ വിമർശനങ്ങളെയും പരാജയത്തെയും ഭയക്കുന്നവരാണെന്നും സൗത്ത്കൊറിയയിൽ നടന്ന പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. നേട്ടങ്ങളും വിജയവും മാത്രം ലക്ഷ്യമിട്ട് ജീവിതം പരുവപ്പെടുത്താൻ ശീലിപ്പിച്ചിരിക്കുന്ന ഒരു രാജ്യത്ത് അതിന് കഴിയാത്തവരാണ് മരണം വരിക്കുന്നത് എന്നർഥം.

∙ ശ്രമങ്ങൾ ഇതാദ്യമല്ല

ADVERTISEMENT

‘കുടുംബം, ബന്ധുക്കൾ, അയൽക്കാർ എന്നിവരുമായി ബന്ധമില്ലാതെ ഒറ്റയ്ക്ക് കഴിയുന്ന ആളുകൾ അസുഖം മൂലം മരിക്കുകയോ അല്ലെങ്കിൽ ജീവനൊടുക്കുകയോ ചെയ്യുകയും ദിവസങ്ങൾക്കു ശേഷം അവരുടെ മൃതദേഹം കണ്ടെത്തുകയും ചെയ്താൽ അതിനെ ഏകാന്തമരണമായി കണക്കാക്കാം’. സൗത്ത്കൊറിയം 2020ൽ പാസാക്കിയ ലോൺലി ഡെത്ത് പ്രിവൻഷൻ ആൻഡ് മാനേജ്മെന്റ് ആക്ടിൽ ഏകാന്തമരണത്തെ നിർവചിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ജനങ്ങൾക്കുള്ള പൊതുനിർദേശവും 5 വർഷത്തേക്ക് സർക്കാർ നടപ്പിലാക്കുന്ന മാസ്റ്റർ പ്ലാനിന്റെ ചട്ടക്കൂടുമായിരുന്നു അതിന്റെ കാതൽ.

‘ഹാപ്പി ഡൈയിങ്’ എന്ന പേരിൽ ദക്ഷിണ കൊറിയയിൽ നടക്കുന്ന പരിപാടിയിലെ ‘ഫേക്ക് ഫ്യൂണറൽ’ എന്ന ചടങ്ങ്. (Photo by YELIM LEE / AFP)

പക്ഷേ, കോവിഡ് കൂടി ലോകത്ത് പിടിമുറുക്കിയ തുടർന്നുള്ള വർഷങ്ങളിൽ ഏകാന്തമരണങ്ങൾ വർധിക്കുന്ന കാഴ്ചയാണ് ദക്ഷിണ കൊറിയ കണ്ടത്. 2023ൽ നടപ്പാക്കിയ നിയമഭേദഗതി വഴി ഏകാന്ത ജീവിതത്തിലേക്ക് പ്രവേശിച്ചവരെ, മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാൻ പ്രതിമാസം സാമ്പത്തിക സഹായം നൽകാനും തീരുമാനിച്ചു. പക്ഷേ, ഈ ശ്രമങ്ങളൊന്നും വിലപ്പോയില്ലെന്നാണ് പുതിയ പദ്ധതികൾ സൂചിപ്പിക്കുന്നത്. തലസ്ഥാന നഗരമായ സിയോൾ കേന്ദ്രീകരിച്ച് 327 മില്യൺ കുക ഉപയോഗിച്ച് സൗത്ത്കൊറിയ നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യം, ഒരു മനുഷ്യൻ പോലും ഏകാന്തനല്ലാത്ത ഒരു നഗരം എന്നതാണ്.

24 മണിക്കൂറും ലോൺലിനെസ് കൗൺസലർമാരുടെ സേവനം സിയോളിൽ ലഭ്യമാകും. ഓൺലൈനായും ഒരു വിളിക്കപ്പുറത്ത് അവരുണ്ടാകും. തനിച്ച് താമസിക്കാൻ വേണ്ടി സമൂഹത്തിൽ നിന്ന് ഉൾവലിഞ്ഞവരുടെ വീടുകളിൽ നിരന്തരം സന്ദർശിക്കും. നഗരത്തിൽ പ്രത്യേകമായി തയാറാക്കുന്ന ഗ്രീൻ സ്പേസസ്, പ്രായത്തിനനുസരിച്ച് തയാറാക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ വിതരണം എന്നിവയും പദ്ധതിയിലുണ്ട്. മറ്റുള്ളവരുമായി ഇടപഴകാൻ കൂടുതൽ അവസരങ്ങളൊരുക്കാൻ പൂന്തോട്ട പരിപാലനം, കായിക പരിശീലനം, ബുക്ക് ക്ലബുകൾ തുടങ്ങിയവയും നടപ്പാക്കും. ഇതിനെല്ലാം പുറമേ തനിച്ചു താമസിക്കുന്ന ആയിരക്കണക്കിന് ആളുകളെ നിരീക്ഷിക്കാനും കാണാതായാൽ ഉടനടി അന്വേഷിക്കാനും പ്രത്യേക സംവിധാനവും നിലവിൽ വരും.

ശക്തമായ സാമൂഹിക ബന്ധങ്ങളില്ലാതെ ഒറ്റപ്പെട്ട് ജീവിക്കുന്നവരിൽ ഉറക്കക്കുറവ്, പ്രമേഹം, സന്ധിവാതം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അമിതവണ്ണം, ഹൈപ്പർ ടെൻഷൻ എന്നിവയും ഇതിന്റെ ബാക്കിപത്രമാണ്.

∙ ഇന്ത്യയിൽ എന്താണ് സ്ഥിതി

ഏകാന്തമരണങ്ങളെപ്പറ്റി ആദ്യം ആഴത്തിൽ പഠിക്കുകയും നടപടികൾ ആരംഭിക്കുകയും ചെയ്ത രാജ്യം ജപ്പാനാണ്. ഏകാന്തതയും ഒറ്റപ്പെടലും സംബന്ധിച്ച വിഷയങ്ങൾക്ക് മേൽനോട്ടം വഹിക്കാനായി 2021ൽ ഒരു മന്ത്രിയെ തന്നെ ജപ്പാൻ നിയമിച്ചു. യുകെയിലും ഇതേ വിഷയത്തിന്റെ പേരിൽ കൗൺസലർമാരെ നിയമിക്കുകയും തുടർ പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. യുഎസിൽ നടന്ന ഒരു പഠനം ലോകത്താകമാനം ഏകാന്ത മരണങ്ങൾ പിടിമുറുക്കാൻ പോകുന്നതിനെപ്പറ്റി താക്കീത് നൽകുകയും ചെയ്തു. ഒടുവിൽ 2023ൽ ആരോഗ്യത്തെ ബാധിക്കുന്ന ഒരു ഭീഷണിയായി ഏകാന്തതയെ ലോകാരോഗ്യ സംഘടന അംഗീകരിച്ചു.

കോവിഡിന് ശേഷം ഇന്ത്യയിൽ കൂടുതൽ പേർക്കും ഏകാന്തതയുണ്ടാവുന്നതായാണ് പഠനം. (Photo by Money Sharma/AFP)

ലോകത്തേറ്റവും ജനസംഖ്യയുള്ള ഇന്ത്യയിലേക്ക് വരുമ്പോൾ എന്താണ് അവസ്ഥ? 2017നും 2018നും ഇടയിൽ ലോംഗിറ്റ്യൂഡിനൽ ഏജീങ് സ്റ്റഡി ഇൻ ഇന്ത്യ നടത്തിയ പഠനമനുസരിച്ച് 45 വയസ്സിന് മുകളിൽ പ്രായമുള്ള 20 ശതമാനം ആളുകൾ ഒരു പരിധിവരെ ഏകാന്തതയിലൂടെ കടന്നുപോകുന്നുണ്ട്. 14 ശതമാനത്തോളം ആളുകൾ കടുത്ത ഏകാന്തത അനുഭവിക്കുന്നവരാണ്. നഗരങ്ങളിലേക്ക് വരുമ്പോഴാവട്ടെ കുറേക്കൂടി ഗൗരവമാണ് കാര്യങ്ങൾ. കോവിഡിന് ശേഷം ഭൂരിഭാഗം സമയങ്ങളിലും ഏകാന്തതയിലൂടെയും ഒറ്റപ്പെടലിലൂടെയുമാണ് കടന്നുപോകുന്നതെന്നാണ്  2021ൽ നടന്ന ഒരു സർവേയിൽ 10 ൽ 4 പേരും പ്രതികരിച്ചത്.

ഏകാന്തതയെ എങ്ങനെയാണ് ഓരോ സമൂഹവും നിർവചിക്കുന്നതും ഇതിൽ പ്രധാനമാണ്. താൻ കടന്നുപോകുന്ന മാനസിക സമ്മർദത്തെപ്പറ്റി തുറന്നു സംസാരിക്കുക എന്നത് ഇന്ത്യയിൽ ഇപ്പോഴും അത്ര എളുപ്പമുള്ള ഒന്നല്ലാത്തതു കൊണ്ടുതന്നെ ഏകാന്തത അനുഭവിക്കുന്നവരെ തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. പുതിയ പഠനങ്ങൾ പറയുന്നത് വെറുമൊരു മാനസികാവസ്ഥ മാത്രമായി ഏകാന്തതയെ കാണാൻ കഴിയില്ലെന്നാണ്. മറ്റുള്ളവരോട് ഇടപഴകാനുള്ള നാണം, സാമൂഹിക ഉത്കണ്ഠ, ആളുകളെ സ്വീകരിക്കാനും സൗഹൃദങ്ങൾ ഉണ്ടാക്കുവാനുമുള്ള മടി എന്നിവയും ഏകാന്തത അനുഭവിക്കുന്നവരുടെ ലക്ഷണങ്ങളാണ്.

(Representative image by Jay Yuno/istockphoto)

∙ പതിയിരിക്കുന്ന അപകടങ്ങൾ

ഗവേഷകനായ സ്റ്റീവ് കോൾ ഏകാന്തതയെ വിശേഷിപ്പിച്ചത്, അത് മറ്റു പല രോഗങ്ങളുടെയും തുടക്കമാണ് എന്നാണ്. ഈ രോഗങ്ങളിൽ അർബുദം വരെ ഉൾപ്പെടും എന്നറിയുമ്പോഴാണ് അപകടത്തിന്റെ വ്യാപ്തി മനസ്സിലാവുക. ശക്തമായ സാമൂഹിക ബന്ധങ്ങളില്ലാതെ ഒറ്റപ്പെട്ട് ജീവിക്കുന്നവരിൽ ഉറക്കക്കുറവ്, പ്രമേഹം, സന്ധിവാതം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അമിതവണ്ണം, ഹൈപ്പർ ടെൻഷൻ എന്നിവയും ഇതിന്റെ ബാക്കിപത്രമാണ്. ഏകാന്തത മൂലം ജീവിതരീതിയിലും ശരീരത്തിലുമുണ്ടാകുന്ന മാറ്റങ്ങൾ കാൻസർ സെല്ലുകളുടെ വളർച്ചയ്ക്കും അൽഷിമേഴ്സിനും ഡിമൻഷ്യയ്ക്കും വഴിയൊരുക്കുമെന്നും പഠനങ്ങളുണ്ട്.

ഇന്ത്യയിൽ പൊതുജനാരോഗ്യത്തിന് വെല്ലുവിളിയായി ഏകാന്തത മാറുന്നതെങ്ങനെയെന്ന് ഈ പറഞ്ഞ അസുഖങ്ങളുടെ വളർച്ചയുമായി കൂട്ടിവായിക്കുമ്പോൾ മനസ്സിലാകും. 8.8 മില്യൺ ഡിമൻഷ്യ ബാധിതർ ഇന്ത്യയിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 2036 ആകുമ്പോഴേക്കും ഇത് 1.76 കോടിയാകുമെന്നാണ് വിലയിരുത്തൽ. കണക്കുകൂട്ടലിനപ്പുറത്താണ് ഡിമൻഷ്യ ബാധിതരുടെ എണ്ണം വർധിക്കുന്നതെന്നതുകൊണ്ട് ഇന്ത്യയിൽ വരാനിടയുള്ള ഡിമൻഷ്യ പാൻഡമികിനെപ്പറ്റിയും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിഷാദം, ബൈപോളാർ ഡിസോർഡർ, മാനസിക പ്രശ്നങ്ങൾ എന്നിവയിലെല്ലാം ഇന്ത്യയിൽ വർധനയുണ്ട്. സ്ത്രീകളിൽ പുരുഷന്മാരെക്കാളും മൂന്നിരട്ടിയാണ് ഇത്തരം രോഗങ്ങളുടെ സാധ്യത.

(Representative image by LightField Studios/ Shutterstock)

കോവിഡ് എങ്ങനെയാണ് ഈ ഏകാന്തതയുമായി ബന്ധപ്പെടുന്നതെന്നതിനു പിന്നിൽ സാമൂഹികവും സാമ്പത്തികവുമായ ചില കാരണങ്ങൾ കൂടിയുണ്ട്. ഉയർന്ന ദാരിദ്ര്യം, വരുമാനത്തിലെ തുല്യതയില്ലായ്മ, താഴ്ന്ന വിദ്യാഭ്യാസം, ഗതാഗത സൗകര്യങ്ങളുടെ അഭാവം, തൊഴിലവസരങ്ങളുടെ അഭാവം, മറ്റുള്ളവരെ ആശ്രയിച്ച് കഴിയേണ്ടി വരുന്നത് എന്നിവയൊക്കെ ഏകാന്തതയെ വർധിപ്പിക്കുന്ന കാരണങ്ങളാണ് എന്നാണ്. കോവിഡിന്റെ വരവ് ഈ കാരണങ്ങളെ ആളിക്കത്തിച്ചു. ദാരിദ്രവും വരുമാനത്തിലെ അസമത്വവും രൂക്ഷമായി. മികച്ച വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള സാഹചര്യങ്ങൾ വലിയൊരു വിഭാഗത്തിന് നഷ്ടപ്പെട്ടു. കോവിഡിന് ശേഷമാണ് ഏകാന്തത അനുഭവപ്പെട്ടു തുടങ്ങിയെന്ന് പലരും പറയുന്നതിന് പിന്നിൽ ഇക്കാരണങ്ങൾ കൂടിയുണ്ട്.

∙ എങ്ങനെ മറികടക്കാം?

പൊതുജനാരോഗ്യത്തിന്റെ കണ്ണിലൂടെ ഏകാന്തതയുണ്ടാക്കുന്ന പ്രശ്നങ്ങളെ മനസ്സിലാക്കുകയും പരിഹാരം കാണുകയും ചെയ്യുക എന്നതാണ് ലോകാരോഗ്യ സംഘടന നിയോഗിച്ച കമ്മിഷന്റെ ലക്ഷ്യം. ഇന്ത്യ ആദ്യം സ്വീകരിക്കേണ്ടതും ഈ ആശയമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കാരണം, ഒരാളുടെ മനസ്സിന്റെ താൽക്കാലിക അവസ്ഥയെന്ന നിലയിലാണ് ഇന്ത്യൻ സമൂഹം കൂടുതലായും ഏകാന്തതയെ ഉൾക്കൊള്ളുന്നത്. അതിനു പുറമേ, ഏകാന്തതയിലേക്ക് ഒരാളെ നയിക്കുന്ന കാരണങ്ങളെ കൃത്യമായി കണ്ടെത്തുകയും അതിന് പരിഹാരം കാണുകയും വേണം. കുടുംബത്തിനൊപ്പം നിൽക്കുന്നതാണ് പരിഹാരമാർഗം എന്ന പൊതുധാരണ സമൂഹത്തിലുണ്ട്. പക്ഷേ, 2022ൽ ഇന്ത്യയിലുടനീളമുള്ള വിവിധ യൂണിവേഴ്സിറ്റികളിലെ വിദ്യാർഥികളിൽ നടത്തിയ പഠനത്തിൽ കൂടുതൽ പേരും അഭിപ്രായപ്പെട്ടത് ലോക്ഡൗൺ കാലത്ത് കുടുംബത്തിനൊപ്പം നിന്നത് ഏകാന്തതയെ മറികടക്കാൻ സഹായിച്ചില്ല എന്നായിരുന്നു.

കോവിഡിന് ശേഷമാണ് ഏകാന്തത ഒരു വലിയ പ്രശ്നമായി ഇന്ത്യൻ സമൂഹത്തിൽ അനുഭവപ്പെട്ട് തുടങ്ങിയതെന്നിരിക്കേ കോവിഡ് വരുത്തിവച്ച സാമൂഹിക അസമത്വങ്ങൾക്ക് പരിഹാരം കാണുക എന്നതും പ്രധാനമാണ്. തൊഴിലവസരങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയവയിലെ അസമത്വം പരിഹരിക്കാതെ വർധിച്ചവരുന്ന ഏകാന്തതയെ ‘ചികിത്സിക്കുക’ എന്നതും എളുപ്പമല്ല. പക്ഷേ, ലോകത്തേറ്റവും ജനസംഖ്യയുള്ള രാജ്യത്ത് ഔദ്യോഗിക കണക്കുകൾക്കും അപ്പുറമാണ് ഏകാന്തതയെടുത്ത ജീവനുകൾ എന്നിരിക്കെ ദക്ഷിണ കൊറിയയിലേതുപോലെ പദ്ധതികൾ നടപ്പാക്കുക ഇന്ത്യയ്ക്ക് അത്ര എളുപ്പമാവില്ല.

English Summary:

South Korea's 'Godoksa' Crisis: Can India Learn From Their Fight Against Loneliness?