അവളുടെ മുൻപിൽ എപ്പോഴും വീശുക പച്ചക്കൊടിയായിരിക്കും, തടസ്സത്തിന്റെ ചുവപ്പുകൊടിയില്ലാതെ എല്ലായിപ്പോഴും സ്വതന്ത്രമായ യാത്ര. ആ വരവിൽ വഴിയൊഴിച്ചിട്ട് ‘കൂട്ടുകാരികൾ’ കാത്തുകിടക്കും. ഞൊടിയിടയിൽ പൊടിപറത്തി വിറപ്പിച്ച് വലിയ ‘ഉരുക്കു’ശബ്ദത്തോടെ അവൾ വേഗത്തിൽ കടന്നുപോകും. ഇന്ത്യൻ റെയില്‍വേയ്ക്ക് പേരും പെരുമയും നേടിക്കൊടുത്ത രാജധാനിയെ കുറിച്ചാണ് പറയുന്നത്. അടുത്തകാലത്തായി വന്ദേഭാരത് ഉൾപ്പെടെയുള്ള പ്രീമിയം ട്രെയിനുകൾ രാജ്യത്ത് അവതരിപ്പിക്കപ്പെട്ടെങ്കിലും ഡൽഹി തൊട്ട് ഓടിയെത്തുന്ന രാജധാനിയുടെ പത്രാസിന് ഇപ്പോഴും വലിയ കോട്ടമൊന്നും ഉണ്ടായിട്ടില്ല. രാജ്യതലസ്ഥാനവുമായി സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളെയോ പ്രമുഖ നഗരങ്ങളെയോ ബന്ധിപ്പിക്കുന്ന രാജധാനിയെ മറ്റു ട്രെയിനുകളിൽനിന്ന് വ്യത്യസ്തമാക്കാൻ ഇന്ത്യൻ റെയില്‍വേ എന്നും ശ്രമിച്ചിരുന്നു. പ്രധാന കാരണം, വിമാന തുല്യമായിരുന്നു രാജധാനിയുടെ ടിക്കറ്റ് നിരക്ക്, അതിനാൽ സേവനങ്ങളിലും അതു നൽകണമെന്ന് റെയിൽവേ നിർബന്ധംവച്ചു. ഒറ്റവാചകത്തിൽ ‘പാളത്തിലെ പറക്കും വിമാനം’ അതായിരുന്നു രാജധാനി. ഇന്ത്യൻ റെയിൽവേ രാജധാനിയെ രാജ്യത്തിന് പരിചയപ്പെടുത്തിയിട്ട് 55 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. 1969ൽ യുഎസ് മനുഷ്യനെ ചന്ദ്രനിലേക്ക് അയച്ച അതേവർഷമാണ് ഇന്ത്യയിൽ രാജധാനി സർവീസ് പ്രഖ്യാപിക്കുന്നത്. 1969 ഫെബ്രുവരിയിൽ ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ച റെയിൽവേ ബജറ്റിലായിരുന്നു ഈ പ്രഖ്യാപനം. എന്തുകൊണ്ടാണ് ഇന്ത്യയിൽ രാജധാനി അവതരിപ്പിക്കപ്പെട്ടത്? രാജധാനിയുടെ വളർച്ച എപ്രകാരമായിരുന്നു? നിലവിൽ എങ്ങനെയാണ് രാജധാനി പ്രീമിയം സർവീസുകൾ ഇന്ത്യയിൽ നടത്തപ്പെടുന്നത്? വന്ദേഭാരതിനു മുന്നിൽ അതിന്റെ പ്രഭ മങ്ങിയോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവളുടെ മുൻപിൽ എപ്പോഴും വീശുക പച്ചക്കൊടിയായിരിക്കും, തടസ്സത്തിന്റെ ചുവപ്പുകൊടിയില്ലാതെ എല്ലായിപ്പോഴും സ്വതന്ത്രമായ യാത്ര. ആ വരവിൽ വഴിയൊഴിച്ചിട്ട് ‘കൂട്ടുകാരികൾ’ കാത്തുകിടക്കും. ഞൊടിയിടയിൽ പൊടിപറത്തി വിറപ്പിച്ച് വലിയ ‘ഉരുക്കു’ശബ്ദത്തോടെ അവൾ വേഗത്തിൽ കടന്നുപോകും. ഇന്ത്യൻ റെയില്‍വേയ്ക്ക് പേരും പെരുമയും നേടിക്കൊടുത്ത രാജധാനിയെ കുറിച്ചാണ് പറയുന്നത്. അടുത്തകാലത്തായി വന്ദേഭാരത് ഉൾപ്പെടെയുള്ള പ്രീമിയം ട്രെയിനുകൾ രാജ്യത്ത്  അവതരിപ്പിക്കപ്പെട്ടെങ്കിലും ഡൽഹി തൊട്ട്  ഓടിയെത്തുന്ന രാജധാനിയുടെ പത്രാസിന് ഇപ്പോഴും വലിയ കോട്ടമൊന്നും ഉണ്ടായിട്ടില്ല. രാജ്യതലസ്ഥാനവുമായി സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളെയോ പ്രമുഖ നഗരങ്ങളെയോ ബന്ധിപ്പിക്കുന്ന രാജധാനിയെ മറ്റു ട്രെയിനുകളിൽനിന്ന് വ്യത്യസ്തമാക്കാൻ ഇന്ത്യൻ റെയില്‍വേ എന്നും ശ്രമിച്ചിരുന്നു. പ്രധാന കാരണം, വിമാന തുല്യമായിരുന്നു രാജധാനിയുടെ ടിക്കറ്റ് നിരക്ക്, അതിനാൽ സേവനങ്ങളിലും അതു നൽകണമെന്ന് റെയിൽവേ നിർബന്ധംവച്ചു. ഒറ്റവാചകത്തിൽ ‘പാളത്തിലെ പറക്കും വിമാനം’ അതായിരുന്നു രാജധാനി. 

ഇന്ത്യൻ റെയിൽവേ രാജധാനിയെ രാജ്യത്തിന് പരിചയപ്പെടുത്തിയിട്ട് 55 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. 1969ൽ യുഎസ് മനുഷ്യനെ ചന്ദ്രനിലേക്ക് അയച്ച അതേവർഷമാണ് ഇന്ത്യയിൽ രാജധാനി സർവീസ് പ്രഖ്യാപിക്കുന്നത്. 1969 ഫെബ്രുവരിയിൽ ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ച റെയിൽവേ ബജറ്റിലായിരുന്നു ഈ പ്രഖ്യാപനം. എന്തുകൊണ്ടാണ് ഇന്ത്യയിൽ രാജധാനി അവതരിപ്പിക്കപ്പെട്ടത്? രാജധാനിയുടെ വളർച്ച എപ്രകാരമായിരുന്നു? നിലവിൽ എങ്ങനെയാണ് രാജധാനി പ്രീമിയം സർവീസുകൾ ഇന്ത്യയിൽ നടത്തപ്പെടുന്നത്? വന്ദേഭാരതിനു മുന്നിൽ അതിന്റെ പ്രഭ മങ്ങിയോ? 

രാജ്യതലസ്ഥാനത്തേക്ക് പുറപ്പെടുന്ന രാജധാനി എക്സ്പ്രസിൽ ഉറ്റവരെ യാത്രയാക്കാനെത്തിയ യുവതിയും കുഞ്ഞും. കൊൽക്കത്തയിൽ നിന്നുള്ള കാഴ്ച (File Photo by DESHAKALYAN CHOWDHURY / AFP)
ADVERTISEMENT

∙ വേഗം കൊതിച്ച് റെയിൽവേ, വന്നു രാജധാനി

ഇന്ത്യയിൽ ബ്രിട്ടിഷ് കോളനിവൽകരണം നൽകിയ സംഭാവനകളിൽ ഒന്നായിരുന്നു തീവണ്ടി. എന്നാൽ സ്വാതന്ത്ര്യം ലഭിച്ച് വർഷം പത്ത് കഴിഞ്ഞിട്ടും പാളത്തിലെ വേഗത കൂട്ടാൻ കഴിയാതിരുന്നത് വലിയ പോരായ്മായി ഇന്ത്യൻ റെയിൽവേ കരുതി. 1960കളുടെ ആദ്യമാണ് റെയിൽവേ ബോർഡ് ഓഫ് ഇന്ത്യ ഇതേക്കുറിച്ച് ഗൗരവത്തോടെ ചിന്തിച്ച് തുടങ്ങിയത്.

അപ്പോഴും ഇന്ത്യയിലെ ബ്രോഡ് ഗേജ് ലൈനുകളിലെ പരമാവധി വേഗം മണിക്കൂറിൽ 96 കിലോമീറ്റർ ആയിരുന്നു. പാസഞ്ചർ ട്രെയിനുകൾക്ക് വേഗം 160 കിലോമീറ്ററാക്കി വർധിപ്പിക്കാൻ കഴിയുമോ എന്ന ലക്ഷ്യമാണ് റെയിൽവേ മുന്നോട്ട് വച്ചത്. ആദ്യഘട്ടത്തിൽ 120 കിലോമീറ്ററാക്കി വേഗം നിജപ്പെടുത്താനും തീരുമാനമായി. തുടർന്ന് 1962ഓടെ റിസർച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) പാളത്തിലെ വേഗപഠനങ്ങളുമായി മുന്നോട്ടുപോയി. 

രാജധാനി എക്സ്പ്രസിന്റെ ആകാശവീക്ഷണം (Representative image by Lalam/istockphoto)

വേഗം കൂട്ടുമ്പോൾ സുരക്ഷ ഉറപ്പാക്കാൻ പാളങ്ങളിലും സിഗ്നൽ സംവിധാനങ്ങളിലും മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ചാണ് ആർഡിഎസ്ഒ പഠനത്തിൽ വ്യക്തമാക്കിയത്. ഒപ്പം പുതിയ കോച്ചുകളുടെ ആവശ്യകതയും പഠനം ചൂണ്ടിക്കാട്ടി. തുടർന്ന് മദ്രാസ് ഇന്റഗ്രൽ കോച്ച് ഫാക്‌ടറിയിൽനിന്ന് പ്രത്യേകം തയാറാക്കിയ കോച്ചുകൾ പുറത്തിറക്കി. 1967ഓടെ പരീക്ഷണ ഓട്ടം ആരംഭിച്ചു. ഡീസൽ ലോക്കോമോട്ടീവുകളാണ് പുതിയ കോച്ചുകളെ വേഗത്തിൽ വലിക്കാനായി എൻജിനുകളിൽ ഉപയോഗിച്ചത്. 120 കിലോമീറ്ററിൽ സുരക്ഷിതമായി സഞ്ചരിക്കാനാവും എന്ന് പരീക്ഷണങ്ങളിലൂടെ പലയാവർത്തി തെളിയിച്ച ശേഷം പുതിയ എക്‌സ്‌പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു. അതോടെ രാജധാനിയുടെ പിറവിക്കും തുടക്കമായി.

ADVERTISEMENT

∙ ബജറ്റിൽ പ്രഖ്യാപിച്ച പ്രീമിയം ട്രെയിൻ

1969 ഫെബ്രുവരി 19ന് ഇന്ത്യൻ പാർലമെന്റിൽ കോൺഗ്രസിന്റെ റെയിൽവേ മന്ത്രി ഡോ. രാം സുഭഗ് സിങ് അവതരിപ്പിച്ച  ബജറ്റിലാണ് രാജധാനിയെന്ന പുതിയ എക്‌സ്പ്രസ് ട്രെയിനെ അവതരിപ്പിച്ചത്. പുതിയ സർവീസിന് രാജ്യതലസ്ഥാനം എന്നർഥമുള്ള സംസ്കൃത വാക്കായ ‘രാജധാനി’ എന്നുനൽകിയത് വെറുതെയായിരുന്നില്ല. രാജ്യതലസ്ഥാനത്തുനിന്ന് വിവിധ സംസ്ഥാനങ്ങളിലേക്കായിട്ടായിരുന്നു പുതിയ ട്രെയിൻ സർവീസ് വിഭാവനം ചെയ്തത്. ഡൽഹിയില്‍ നിന്നും മറ്റു സംസ്ഥാനങ്ങളുടെ തലസ്ഥാനത്തേക്കോ പ്രധാന നഗരങ്ങളിലേക്കോ ആണ്  ട്രെയിൻ സഞ്ചരിച്ചത്. അതിനാൽ തലസ്ഥാനങ്ങളെ കൂട്ടിയിണക്കുന്ന പ്രീമിയം സർവീസായി രാജധാനി മാറി. ശീതീകരിച്ച കോച്ചുകളായിരുന്നു തുടക്കം മുതൽ ഉപയോഗിച്ചത്. 

രാജധാനി എക്സ്പ്രസ് ട്രെയിൻ കോച്ചുകൾ (image credit :ForeverRailfan/facebook)

1969 മാർച്ച് 1നാണ് ആദ്യ രാജധാനി ഇന്ത്യയിൽ ഓടിത്തുടങ്ങിയത്. ന്യൂഡൽഹിയെയും ബംഗാളിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ന്യൂഡൽഹി–ഹൗറ രാജധാന എക്സ്പ്രസ് ആയിരുന്നു ഇന്ത്യയിലെ ആദ്യ രാജധാനി. റെയിൽവേ മന്ത്രി ഡോ. രാം സുഭഗ് സിങ് ഫ്ലാഗ് ഓഫ് ചെയ്തു. മാർച്ച് 1ന് വൈകിട്ട് 5.30ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട രാജധാനി പിറ്റേന്ന് രാവിലെ 10.50ന് ഹൗറയിലെത്തി. ഡൽഹിയേയും ഹൗറയേയും ബന്ധിപ്പിക്കുന്ന 1450 കിലോമീറ്റർ നീളമുള്ള പാളത്തിലൂടെ 17 മണിക്കൂർ 20 മിനിറ്റ് കൊണ്ടാണ് ഓടിയെത്തിയത്. സാധാരണ 24 മുതൽ 30 മണിക്കൂർ വേണ്ട യാത്രയാണ് രാജധാനിയിലൂടെ കുറഞ്ഞുകിട്ടിയത്.

പൂർണമായും ശീതീകരിച്ച ഒൻപത് കോച്ചുകളായിരുന്നു ഈ ട്രെയിനിലുണ്ടായിരുന്നത്. ആദ്യകാലത്ത് ഇവയെല്ലാം ചെയർകാറുകളായിരുന്നു. രണ്ടാഴ്ചയിൽ ഒരിക്കലായിരുന്നു  സർവീസ് നടത്തിയിരുന്നത്. ആദ്യ രാജധാനി സർവീസ് ആരംഭിച്ച് കേവലം മൂന്ന് വര്‍ഷങ്ങൾ കഴിഞ്ഞപ്പോൾ രണ്ടാമത്തെ രാജധാനി മുംബൈയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടു.

പാലത്തിലൂടെ കടന്നുപോകുന്ന തിരുവനന്തപുരം– ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് ട്രെയിൻ (image credit : LalamPune/facebook)
ADVERTISEMENT

∙ ‘ഒൺലി ടോപ്ക്ലാസ്’ പാസഞ്ചേഴ്സ്

ആരംഭകാലത്ത് രാജധാനിയിൽ ടൈ കെട്ടിയായിരുന്നു പുരുഷൻമാർ യാത്ര ചെയ്യാനെത്തിയിരുന്നത്. അത്രയേറെയായിരുന്നു ട്രെയിനിടെ ആഡംബംരം. ഇന്ത്യയിലെ അക്കാലത്തെ വ്യാവസായികമായി ഏറെ പുരോഗമിച്ച രണ്ട് സംസ്ഥാനങ്ങളായിരുന്നു മഹാരാഷ്ട്രയും ബംഗാളും. വിവിധ ആവശ്യങ്ങൾക്കായി ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നും ഡൽഹിയിലേക്ക് സഞ്ചരിക്കേണ്ടിവന്ന വ്യവസായികൾ അടക്കമുള്ള ഒട്ടേറെപ്പേർക്ക് രാജധാനി അനുഗ്രഹമായി. രാത്രികാലങ്ങളിൽ സർവീസ് നടത്തുന്നതിനാൽ ഡൽഹിയിൽ എത്തുന്നവർക്ക് ഹോട്ടൽ മുറിയെടുക്കുന്നത് ലാഭിക്കാനായി.

പ്രീമിയം സർവീസായതിനാൽ പാളങ്ങളിൽ എപ്പോഴും രാജധാനിക്ക് മുൻഗണന ലഭിക്കും. മറ്റു ട്രെയിനുകൾ നിർത്തിയിട്ട് രാജധാനിയെ കയറ്റിവിടുന്നത് ഇതിനാലാണ്. സമയത്തിൽ കൃത്യത പുലർത്താൻ റെയിൽവേ നിർബന്ധം പുലർത്തുന്ന സർവീസ് കൂടിയാണിത്. ഇതോടെ ടിക്കറ്റിന് പണം കൂടുതൽ ചെലവാക്കിയാലും ഹോട്ടൽ മുറിയുടെ ചെലവും സമയവും ലാഭിക്കാൻ യാത്രികർക്കായി. ടിക്കറ്റിന് ആവശ്യക്കാരും ഏറെയായി.

രാജധാനികളിൽ 140 കിലോമീറ്റർ വേഗതയിൽ മുംബൈ രാജധാനി എക്പ്രസാണ് വേഗതയിൽ ഒന്നാമൻ. അതേസമയം രാജ്യത്ത് സഞ്ചരിക്കുന്ന രാജധാനി എക്സ്പ്രസുകളുടെ ശരാശരി വേഗം 80–85 കിലോമീറ്റർ മാത്രമാണ്. ട്രാക്കിലെ വളവുകളും സിഗ്നലിങ് സംവിധാനങ്ങളിലെ പോരായ്മകളുമാണ് കാരണം. മറ്റു പാസഞ്ചർ ട്രെയിനുകളെ അപേക്ഷിച്ച് കുറച്ചു സ്റ്റേഷനുകളിൽ മാത്രം സ്റ്റോപ്പുകളുള്ള സർവീസ് കൂടിയാണ് രാജധാനിയുടേത്. ഇതെല്ലാം രാജധാനിയിലേക്ക് കൂടുതൽ പണം നൽകിയും യാത്ര ചെയ്യാൻ ആളുകളെ പ്രേരിപ്പിച്ചു. 

രാജധാനി എക്സ്പ്രസിലെ ഉച്ചഭക്ഷണം (image credit: RailMinIndia/facebook)

പൂർണമായും ശീതീകരിച്ച ട്രെയിനിൽ മുൻകൂട്ടി റിസർവ് ചെയ്താൽ മാത്രമേ ടിക്കറ്റ് ലഭിക്കൂ. സിനിമാതാരങ്ങൾ, രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർ രാജധാനിയിൽ യാത്രികരായെത്തുന്നത് പതിവാക്കി. യാത്രക്കാർക്ക് ആഹാരവും വിളമ്പുന്ന ട്രെയിനിൽ, വിമാനത്തിന് തുല്യമായ സേവനങ്ങൾ ഒരുക്കാനും ഇന്ത്യൻ റെയിൽവേ പ്രത്യേകം ശ്രദ്ധിച്ചു. യാത്രക്കാരുടെ ലഗേജുകള്‍ സീറ്റിന് അടുത്തേക്ക് കൊണ്ടുവയ്ക്കുന്നതിനും വിളിപ്പാടകലെ സേവനം നൽകുന്നതിനും ഓരോ കോച്ചിലും അറ്റൻഡർമാരുണ്ടായിരുന്നു. ഇതെല്ലാം സാധാരണ ട്രെയിനുകളിൽ യാത്ര ചെയ്തിരുന്നവർക്ക് പുതുമയുളള കാഴ്ചയായി.

ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ വിദേശികൾക്കും രാജധാനിയിലൂടെയുള്ള ഇന്ത്യൻ റെയിൽവേയുടെ മാറ്റങ്ങൾ കണ്ട് അദ്ഭുതപ്പെട്ടു. ഇത് ഇന്ത്യൻ റെയിൽവെയുടെ പെരുമ വിദേശങ്ങളിലും എത്തിക്കാൻ സഹായിച്ചു. വിദേശരാജ്യങ്ങൾനിന്നും രാജധാനിയെ കുറിച്ച് പഠിക്കാൻ താൽപര്യം കാട്ടി അന്വേഷണങ്ങളെത്തി.

തേജസ് കോച്ചുകൾ ഘടിപ്പിച്ച രാജധാനി എക്സ്പ്രസ് (image credit :RailMinIndia/x)

∙ രാജധാനി വരുന്നു ‘തേജസ്’ കൂട്ടി 

അറുപതിനായിരം കോടി രൂപയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതി ഇന്ത്യയിൽ പ്രഖ്യാപിച്ചപ്പോൾ വിമർശകർ ഉയർത്തിയ ഒരു വാദം ഈ കാശിന് 800 രാജധാനി ഇറക്കാമല്ലോ എന്നാണ്. ആദ്യം, ശീതീകരിച്ച ചെയർകാറുകൾ മാത്രമായിരുന്നു രാജധാനിക്കുണ്ടായിരുന്നതെങ്കിൽ പിന്നീട് അത് മാറ്റി സ്ലീപ്പർ കോച്ചുകൾ കൊണ്ടുവന്നു. നിലവിൽ മൂന്ന് വിഭാഗങ്ങളിലുള്ള ശീതീകരിച്ച സ്ലീപ്പർ കോച്ചുകളാണ് രാജധാനിയിലുള്ളത്. ഫസ്റ്റ് ക്ലാസ്, ടു-ടയർ, ത്രീ-ടയർ എന്നിങ്ങനെയാണ് അവയെ തരംതിരിച്ചിട്ടുള്ളത്. ഇതിൽ ഫസ്റ്റ് ക്ലാസിൽ കൂപ്പെ മാതൃകയിലുള്ള കോച്ചുമുണ്ട്. കൂപ്പെകൾ അല്ലാത്ത കോച്ചുകളിൽ സ്വകാര്യത നല്‍കുന്നതിനായി കർട്ടനുകൾ ഉപയോഗിച്ചിട്ടുമുണ്ട്. 

2006 വരെ രാജധാനിക്കായി ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നുമായിരുന്നു കോച്ചുകൾ നിർമിച്ചിരുന്നത്. എന്നാൽ എൽഎച്ച്ബി കോച്ചുകൾ വന്നുതുടങ്ങിയതോടെ പഞ്ചാബിലെ കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിൽ നിന്നുള്ള കോച്ചുകളും ഉപയോഗിച്ചു തുടങ്ങി. 2021 മുതൽ അതീവ സുരക്ഷിതവും മെച്ചപ്പെട്ട സൗകര്യങ്ങളുമുള്ള  തേജസ് കോച്ചുകൾ രാജധാനിക്കായി നിർമിച്ചു തുടങ്ങി. പുതിയ കോച്ചുകൾ ഘടിപ്പിച്ച ട്രെയിനുകളെ തേജസ് രാജധാനി എക്സ്പ്രസ് എന്നാണ് വിളിക്കുന്നത്. 

രാജധാനി എക്സ്പ്രസിൽ വിളമ്പുന്ന പ്രഭാത ഭക്ഷണം ( image credit :DiluBiswal5/x)

രാജധാനി എക്‌സ്പ്രസിലെ ടിക്കറ്റ് നിരക്ക് പലപ്പോഴും വിമാനത്തിന് തുല്യമായാണ് കണക്കാക്കപ്പെടുന്നത്. തുടക്കകാലത്ത് വിമാന നിരക്കിനൊപ്പമാക്കാൻ പലതവണ നിരക്ക് വർധിപ്പിച്ച ചരിത്രമാണ് രാജധാനിക്കുള്ളത്.  പ്രീമിയം സർവീസ് ട്രെയിനായ രാജധാനിയിൽനിന്ന് മികച്ച വരുമാനമാണ് ഇന്ത്യൻ റെയിൽവേക്ക് ലഭിക്കുന്നുന്നത്.  പുതിയ വിമാനക്കമ്പനികൾ വന്നതോടെ ആകാശത്തും നിരക്കുയുദ്ധം തുടങ്ങി. അതോടെ ചിലപ്പോഴെങ്കിലും രാജധാനിയിലും താഴ്ന്ന നിരക്കിൽ വിമാനടിക്കറ്റ് ബുക്ക് ചെയ്യാനും കഴിയും. 

∙ മൂന്നാമനെടുത്തു 20 വർഷം, 1993ൽ കേരളത്തിനും

1969ൽ ഡൽഹിയിൽ നിന്നും ബംഗാളിലേക്ക് ആരംഭിച്ച് മൂന്ന് വർഷത്തിനകം  ബോംബെയിലേക്കും (1995 മുതൽ മുംബൈ) രാജധാനി എത്തി. പക്ഷേ മൂന്നാമത്തെ രാജധാനിക്കായി രാജ്യം കാത്തത് നീണ്ട 20 വർഷം. അതിവേഗത്തിൽ പായാൻ തക്ക സുരക്ഷയുള്ള പാതയുടെ അഭാവമാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് രാജധാനി എത്താതിരുന്നതിന്റെ ഒരു കാരണം. 1992ലെ പുതുവർഷത്തിൽ മൂന്നാമത്തെ രാജധാനിയും ബോംബെയേയും ഡൽഹിയേയും ബന്ധിപ്പിച്ചുള്ളതായിരുന്നു. ഈ പാതയിൽ യാത്ര ചെയ്യാൻ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതാണ് കാരണം. ഇതോടെ രണ്ട് രാജധാനി സ്വന്തമായുള്ള സംസ്ഥാനമായി മഹാരാഷ്ട്ര മാറി. 

കൊങ്കൺ റെയിൽവേയിലെ രത്നഗിരിയിലൂടെ കടന്നുപോകുന്ന തിരുവനന്തപുരം– ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് ട്രെയിൻ (image credit: drmsdah/x)

മൂന്നാമത്തെ രാജധാനി ഓടിത്തുടങ്ങിയ അതേവർഷം ദക്ഷിണേന്ത്യയിലേക്കും രാജധാനി എത്തി. 1992 നവംബർ ഒന്നിനാണ് ബംഗളൂരുവിനെ രാജ്യതലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന രാജധാനി സർവീസ് ആരംഭിച്ചത്. 

തൊട്ടടുത്ത വർഷം, 1993ൽ, മൂന്ന് പുതിയ രാജധാനി സർവീസുകൾ ഇന്ത്യൻ റെയിൽവേ ആരംഭിച്ചു. അതിലൊന്ന് മലയാളികൾക്കായി തിരുവനന്തപുരത്തെ തൊട്ടുകൊണ്ടായിരുന്നു. ഇന്നും രാജധാനികളിൽ ഏറ്റവും ദൂരമുള്ള സർവീസ് ഇതാണ്. കേരളത്തിന് രാജധാനി അനുവദിച്ച 1993ൽ അയൽ സംസ്ഥാനമായ തമിഴ്നാടിനും ലഭിച്ചു ഒരെണ്ണം. ആറാമത്തെ രാജധാനി ബംഗാളിലേക്കായിരുന്നു. ഇതോടെ ഹൗറയേയും ഡൽഹിയേയും ബന്ധിപ്പിക്കുന്ന രാജധാനികൾ രണ്ടായി ഉയർന്നു. 

1994ൽ പുതിയ നാല് രാജധാനികൾ രാജ്യത്തിന് സമർപ്പിക്കപ്പെട്ടു. ഇതിൽ രണ്ടെണ്ണം ഒഡീഷയിലേക്കായിരുന്നു, ഒരെണ്ണം വീതം ആസാമിനും ജമ്മുവിനും ലഭിച്ചു. 1996 ബിഹാറിലേക്ക് ആദ്യ രാജധാനി ഡൽഹിയിൽ നിന്നുമെത്തി. 1998ലാണ് ഗുജറാത്തിനും ആന്ധ്രയ്ക്കും (തെലങ്കാന)  രാജധാനിയിൽ സ്വന്തം സംസ്ഥാനത്തുനിന്ന് യാത്ര തുടങ്ങി ഡൽഹിയിൽ എത്താനുള്ള ഭാഗ്യമുണ്ടായത്. തൊട്ടടുത്ത വർഷം അസാമിലേക്ക് രണ്ടാമത്ത രാജധാനി ഡൽഹിയിൽനിന്ന് ആരംഭിച്ചു. രണ്ടായിരത്തിന് മുൻപ് രാജ്യത്ത് 15 രാജധാനി ട്രെയിനുകളാണ് ഉണ്ടായിരുന്നത്. 

തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന രാജധാനി എക്സ്പ്രസ് ട്രെയിന്‍ (image credit :TVC138/x)

2000ൽ ബംഗാളിന് മൂന്നാമത്തെ രാജധാനി അനുവദിച്ചു. കൊൽക്കത്തയെ ഡൽഹിയുമായി ബന്ധിപ്പിക്കുന്നതായിരുന്നു ഇത്. പുതുതായി രൂപം കൊണ്ട ജാർഖണ്ഡിലേക്കും ഛത്തീസ്ഗഡിലേക്കും ഒരു വർഷത്തിനകം 2001ൽ രാജധാനി അനുവദിക്കപ്പെട്ടു. 2006ല്‍ റാഞ്ചിയിലേക്ക് രണ്ട് രാജധാനി സർവീസ് ഒരുമിച്ച് പ്രഖ്യാപിക്കപ്പെട്ടു. ഇതോടെ ജാർഖണ്ഡിനും മൂന്ന് രാജധാനികൾ ലഭിച്ചു. 4 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2010ൽ പുതിയ രാജധാനി പ്രഖ്യാപിച്ചപ്പോൾ അത് അസമിലേക്കായിരുന്നു. 2015നാണ് ഗോവയിലേക്ക് രാജ്യതലസ്ഥാനത്തു നിന്ന്  ആദ്യമായി രാജധാനി ട്രെയിൻ അനുവദിക്കപ്പെട്ടത്. 2017ൽ ത്രിപുരയിലെ അഗർത്തലയിലേക്കും 2018ൽ ഒഡീഷയിലേക്കും പുതിയ രാജധാനികൾ അനുവദിച്ചു. രാജ്യത്ത് അവസാനമായി രാജധാനി അനുവദിച്ചത് 2019ൽ മുംബൈയിലേക്കായിരുന്നു. 

രാജധാനി എക്സ്പ്രസിൽ വിളമ്പുന്ന ആഹാരം പരിശോധിക്കുന്ന റെയിൽവേ ഉദ്യോഗസ്ഥൻ (Image Credit: RailMinIndia/x)

ഡൽഹിയിൽനിന്ന് മിക്ക സംസ്ഥാനങ്ങളിലേക്കും ഇന്ന് രാജധാനി എക്സ്പ്രസ് യാത്ര നടത്തുന്നുണ്ട്. പഞ്ചാബ്, ഹരിയാന, യുപി, ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ഡൽഹിയിൽനിന്ന് രാജധാനി പ്രത്യേക സർവീസുകൾ നടത്തുന്നില്ല. ഇവയിൽ കൂടുതലും ഡൽഹിയുമായി ചേർന്ന് കിടക്കുന്ന സംസ്ഥാനങ്ങളാണ്. മറ്റുള്ള സംസ്ഥാനങ്ങളിൽനിന്ന് രാജധാനി ട്രെയിനുകൾ ഡൽഹിയിൽ പ്രവേശിക്കുന്നത് ഈ സംസ്ഥാനങ്ങളിലൂടെയാണെന്ന പ്രത്യേകതയുമുണ്ട്. ഇന്ന് രാജ്യത്തോടുന്ന രാജധാനികളിൽ ഭൂരിഭാഗവും 24 മണിക്കൂറിന് മേൽ സമയമെടുത്താണ് യാത്ര പൂർത്തിയാക്കുന്നത്. ഇവയിൽ കൂടുതൽ ദൂരം താണ്ടുന്നത് കേരളത്തിൽ നിന്നുമുള്ള രാജധാനിയാണ്. 2844 കിലോമീറ്റർ ദൂരം താണ്ടാൻ 41 മണിക്കൂറിന് മുകളിൽ  വേണ്ടി വരുന്നു. ജമ്മു കശ്മീരുമായി ഡൽഹിയെ ബന്ധിപ്പിക്കുന്ന രാജധാനിയാണ് കുറഞ്ഞ സമയത്തിൽ യാത്ര പൂർത്തിയാക്കുന്നത്. 577 കിലോമീറ്റർ ദൂരം 8 മണിക്കൂർ 15 മിനിറ്റെടുത്താണ് എത്തുന്നത്. 

English Summary:

The Evolution of Rajdhani Express: A Legacy of Speed and Luxury on Indian Railways: Are Vande Bharat trains overshadowing the glamour of the Rajdhani Express, which started in 1969?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT