അബ്ബാജിയുടെ ‘കുസൃതിക്കുട്ടി’ മനുഷ്യർക്കു കൂട്ടുനിന്നു! എല്ലാരെയും ചേർത്തുപിടിച്ചു; യുഎസിനെ അമ്പരപ്പിച്ച ഉസ്താദ്
താളപ്പിഴകളുടെ തുടര്‍ച്ചയാണ് മനുഷ്യജീവിതം. ലോകചരിത്രവും അങ്ങനെതന്നെ. യുദ്ധങ്ങള്‍, വെട്ടിപ്പിടിക്കലുകള്‍, കൂട്ടക്കുരുതികള്‍, അധികാരപ്രമത്തരുടെ ദുരമൂത്ത തേരോട്ടങ്ങള്‍. എല്ലാ താളങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ടുള്ള അലര്‍ച്ചകള്‍, അട്ടഹാസങ്ങള്‍. ഇതിനിടയില്‍ കടുകിട താളം തെറ്റാതെ, സൗമ്യനായി, ശാന്തനായി, നന്മയുടെ നാളം വിടര്‍ത്തുന്ന ചിരിയോടെ, എപ്പോഴും നൃത്തം വയ്ക്കുന്ന മുടിയിഴകളോടെ ഒരാള്‍ ലോകമെങ്ങുമുള്ള മനുഷ്യര്‍ക്കു കൂട്ടുനിന്നു. ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ഖുറേഷി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നു ജീവിതത്തിന്റെ താളംതെറ്റുന്നതായുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടേയിരുന്നപ്പോള്‍ അതു തിരികെപ്പിടിക്കാനായി പത്തു വിരലുകള്‍ ചലിപ്പിച്ച തബലവാദകന്‍. ലോകത്തെ താളവാദ്യക്കാരെല്ലാം ഒരേ കുടുംബമാണെന്നു വിശ്വസിച്ച സംഗീതജ്ഞന്‍. അവരെല്ലാം ഒരേ ചിന്താഗതിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. എന്താണാ സാദൃശ്യം. ഒരിക്കല്‍ സാക്കിര്‍ ഹുസൈനോട് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു. എല്ലാവരും തന്റെ വാദ്യത്തില്‍ പൂര്‍ണതയ്ക്കായി നിരന്തരം ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. എന്നാല്‍ ഒരിക്കലും അതു കൈവരിക്കുന്നില്ല. ആരും അതിനായുള്ള ശ്രമം ഉപേക്ഷിക്കുന്നുമില്ല. ഈ പരിശ്രമവും യാത്രയുമാണ് പ്രധാനം. ലക്ഷ്യം കൈവരിച്ചുള്ള വിശ്രമമല്ല.

താളപ്പിഴകളുടെ തുടര്‍ച്ചയാണ് മനുഷ്യജീവിതം. ലോകചരിത്രവും അങ്ങനെതന്നെ. യുദ്ധങ്ങള്‍, വെട്ടിപ്പിടിക്കലുകള്‍, കൂട്ടക്കുരുതികള്‍, അധികാരപ്രമത്തരുടെ ദുരമൂത്ത തേരോട്ടങ്ങള്‍. എല്ലാ താളങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ടുള്ള അലര്‍ച്ചകള്‍, അട്ടഹാസങ്ങള്‍.
ഇതിനിടയില്‍ കടുകിട താളം തെറ്റാതെ, സൗമ്യനായി, ശാന്തനായി, നന്മയുടെ നാളം വിടര്‍ത്തുന്ന ചിരിയോടെ, എപ്പോഴും നൃത്തം വയ്ക്കുന്ന മുടിയിഴകളോടെ ഒരാള്‍ ലോകമെങ്ങുമുള്ള മനുഷ്യര്‍ക്കു കൂട്ടുനിന്നു. ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ഖുറേഷി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നു ജീവിതത്തിന്റെ താളംതെറ്റുന്നതായുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടേയിരുന്നപ്പോള്‍ അതു തിരികെപ്പിടിക്കാനായി പത്തു വിരലുകള്‍ ചലിപ്പിച്ച തബലവാദകന്‍.
ലോകത്തെ താളവാദ്യക്കാരെല്ലാം ഒരേ കുടുംബമാണെന്നു വിശ്വസിച്ച സംഗീതജ്ഞന്‍. അവരെല്ലാം ഒരേ ചിന്താഗതിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. എന്താണാ സാദൃശ്യം. ഒരിക്കല്‍ സാക്കിര്‍ ഹുസൈനോട് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു. എല്ലാവരും തന്റെ വാദ്യത്തില്‍ പൂര്‍ണതയ്ക്കായി നിരന്തരം ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. എന്നാല്‍ ഒരിക്കലും അതു കൈവരിക്കുന്നില്ല. ആരും അതിനായുള്ള ശ്രമം ഉപേക്ഷിക്കുന്നുമില്ല. ഈ പരിശ്രമവും യാത്രയുമാണ് പ്രധാനം. ലക്ഷ്യം കൈവരിച്ചുള്ള വിശ്രമമല്ല.
ഉസ്താദ് സാക്കിര്‍ ഹുസൈനും അതു തന്നെ ചെയ്തു. അവസാനശ്വാസം വരെ കൂടുതല്‍ മികവിനായി വിരലുകള്‍ ചലിപ്പിച്ചു. താളം, താളം, താളം... പുതുവഴികളിലൂടെയുള്ള താളസഞ്ചാരം. പ്രപഞ്ചത്തിലെ താളവൈവിധ്യങ്ങളെ മുഴുവന്‍ തബലയിലേക്ക് ആവാഹിക്കാന്‍ കൊതിച്ച കുസൃതിക്കുട്ടിക്ക് ഒരിക്കലും വിശ്രമമുണ്ടായില്ല.
∙ അബ്ബാജി ലോകത്തിനു നൽകിയ ഒരു ‘താളവിസ്മയം’
തബലയില്‍ പഞ്ചാബ് ഘരാന അങ്ങനെയാണ്. അതൊരവിരാമ സംഗീതസാധന. ഇന്ത്യയിലെ തബലവാദനത്തില്‍ പ്രധാനമായും ആറു ഘരാനകളുണ്ട്. ഡല്‍ഹി ഘരാന, ലക്‌നൗ ഘരാന, അജ്രാര ഘരാന, ഫറൂഖാബാദ് ഘരാന, ബനാറസ് ഘരാന, പഞ്ചാബ് ഘരാന എന്നിങ്ങനെ. (അല്ലാ രഖാ, സാക്കിര്‍ ഹുസൈന്‍ എന്നിവരെ കൂടാതെ മിയാന്‍ ഷൗക്കത്ത് ഹുസൈന്‍, അല്‍ത്താഫ് ഹുസൈന്‍, താരി ഖാന്‍, യോഗേഷ് ശംഷി എന്നിവരാണ് പഞ്ചാബ് ഘരാനയിലെ പ്രധാനികള്‍.)
ആദ്യം നാടന്‍ പാട്ടുകള്‍ക്കും ഭജനുകള്‍ക്കുമെല്ലാം അകമ്പടിയായിരുന്ന തബല ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിന്റെ അവിഭാജ്യഘടകമായതോടെയാണ് ഇത്തരം ശൈലികള്‍ രൂപപ്പെട്ടത്. ഇതില്‍ സാക്കിര്‍ ഹുസൈന്‍ പിന്തുടര്‍ന്ന പഞ്ചാബ് ഘരാന അവിഭക്ത ഇന്ത്യയിലെ പാക്കിസ്ഥാനിലാണ് പ്രബലമായിരുന്നത്. നാല്‍പതുകളുടെ അവസാനമാണ് സാക്കിറിന്റെ പിതാവും പഞ്ചാബ് ഘരാനയുടെ വഴിയിലെ സുവര്‍ണനാമവുമായ ഉസ്താദ് അല്ലാ രഖാ ഖുറേഷി ലഹോറില്‍ നിന്ന് മുംബൈയിലേക്കു താമസം മാറുന്നത്.
അബ്ബാജി എന്ന് ശിഷ്യര്‍ വിളിച്ചിരുന്ന അല്ലാ രഖാ തബലയുടെ സുന്ദരനാദം കൊണ്ട് ഹൃദയങ്ങള്‍ക്കു സാന്ത്വനമേകി. പണ്ഡിറ്റ് രവിശങ്കര്‍ സഹയാത്രികനാക്കിയപ്പോള്‍ രഖായുടെ താളം ലോകമെങ്ങും സഞ്ചരിച്ചു. 1951 മാര്‍ച്ച് ഒന്‍പതിന് അല്ലാ രഖായും ഭാര്യ ബാവി ബീഗവും ലോകത്തിനു സമ്മാനിച്ച മറ്റൊരു താളവിസ്മയമാണ് സാക്കിര്‍ ഹുസൈന്‍. തബലയെപ്പറ്റി പറയുമ്പോള്‍ ആദ്യമെഴുതുന്ന രണ്ടുപേരുകളായി പിതാവും പുത്രനും മാറുന്നതാണ് പിന്നീടു ലോകം കണ്ടത്.
∙ ആസ്വാദകർ മയങ്ങി, ആ ചിരിയിലും നൃത്തം ചെയ്യുന്ന മുടിയിലും
ലോകത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രങ്ങളിലൊന്നായ ഹീറ്റ് ആന്‍ഡ് ഡസ്റ്റില്‍ അഭിനയിച്ചിട്ടുമുണ്ട് സാക്കിര്‍ ഹുസൈന്‍. റിച്ചാര്‍ഡ് റോബിന്‍സിനൊപ്പം ഈ ചിത്രത്തിന്റെ സംഗീതസംവിധാനവും നിര്‍വഹിച്ചു. 1983ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ പാം ഡി ഓര്‍ ലഭിച്ച ചിത്രമാണ് ഇസ്മയില്‍ മര്‍ച്ചന്റ് നിര്‍മിച്ച് ജയിംസ് ഐവറി സംവിധാനം ചെയ്ത ഹീറ്റ് ആന്‍ഡ് ഡസ്റ്റ്.
ഇതില്‍ ജൂലി ക്രിസ്റ്റി അവതരിപ്പിച്ച ആനി എന്ന കഥാപാത്രത്തിന്റെ വീട്ടുടമസ്ഥനായ ഇന്ദര്‍ലാല്‍ ആയാണ് സാക്കിര്‍ വേഷമിടുന്നത്. ശശി കപൂറാണ് ചിത്രത്തിലെ നായകന്‍. റൂത്ത് പ്രവര്‍ ജബ്വാലയുടെ 1975 ല്‍ ബുക്കര്‍ സമ്മാനം നേടിയ നോവലിനെ അടിസ്ഥാനമാക്കി എഴുത്തുകാരിയുടെ തന്നെ തിരക്കഥയില്‍ പിറന്ന ചിത്രത്തിന് ലഭിച്ച അംഗീകാരം സാക്കിര്‍ ഹുസൈനെ ഏറെ ആഹ്ലാദിപ്പിച്ചിരുന്നു. 4 കെ റസല്യൂഷനില്‍ കൂടുതല്‍ മിഴിവോടെ ഈ ചിത്രം വീണ്ടുമിറങ്ങിയപ്പോള്‍ അതിന്റെ ട്രെയിലറില്‍ പശ്ചാത്തലമായി സാക്കിര്‍ തബലയുടെ പെരുക്കങ്ങളും പതിഞ്ഞ സഞ്ചാരങ്ങളുമുണ്ടായിരുന്നു.
തബലയിലെ ഏറ്റവും സ്‌നേഹമധുരമായ മൃദുമന്ത്രണങ്ങളില്‍ അതിനിപുണനായിരുന്നു സാക്കിര്‍. സ്വയംമറന്നുള്ള ചിരിയും ചുരുണ്ടുനീണ്ട മുടിയിഴകളുടെ ലാസ്യനടനവും അകമ്പടിയാകുന്നതോടെ ആ കമനീയകായകാന്തിയില്‍ അഭിരമിക്കാത്ത ആസ്വാദകരില്ല. ഡഗ്ഗയും തബലയും കൂടി ഒപ്പമുള്ളപ്പോള്‍ മാത്രം പൂര്‍ണമാകുന്ന ശരീരമായിരുന്നു സാക്കിര്‍ ഹുസൈന്റേത്. എല്‍.സുബ്രഹ്മണ്യം പറഞ്ഞതുപോലെ അകമ്പടി വാദ്യമായ തബലയെ മുന്നരങ്ങിലെത്തിച്ചതു സാക്കിര്‍ ഹുസൈനാണല്ലോ.
∙ പെരുവനം സാക്ഷി, ആ തബല മട്ടന്നൂരിന്റെ ചെണ്ടയിൽ ലയിക്കുന്നു
മലയാള ചലച്ചിത്രമായ വാനപ്രസ്ഥത്തിലെ സംഗീതസംവിധാനം നിര്‍വഹിക്കാനെത്തിയപ്പോഴാണ് തായമ്പകയിലെ മാന്ത്രികനായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുമായി സാക്കിര്‍ കൂട്ടാകുന്നത്. അതിനും മുന്‍പു തന്നെ അല്ലാ രഖായുമായി സൗഹൃദമുണ്ടായിരുന്നു മട്ടന്നൂരിന്. പല്ലാവൂര്‍ അപ്പുമാരാരെ മുതല്‍ പെരുവനം കുട്ടന്‍മാരാരെ വരെ ആദരിച്ചിരുന്നു സാക്കിര്‍.
മുംബൈയില്‍ ഇവര്‍ തായമ്പകയ്‌ക്കെത്തിയപ്പോഴെല്ലാം കേള്‍വിക്കാരനായി അദ്ദേഹം മുന്‍നിരയിലിരുന്നു. കുസൃതിക്കുട്ടിയായി എപ്പോഴും മലയാളത്തിന്റെ താളപ്പൊക്കങ്ങളെ വണങ്ങി. പതിവു താളവഴികള്‍ക്കുമപ്പുറത്തേക്കു സഞ്ചരിക്കുന്ന പല്ലാവൂരിനെപ്പോലുള്ളവരിലെ പ്രതിഭയെ അറിയാന്‍ സാക്കിറിനെപ്പോലെ മറ്റാര്‍ക്കു കഴിയും. ശ്രുതി ചേര്‍ത്തു വായിക്കുന്ന തബലയെ തൃശൂര്‍ പെരുവനത്തെ ജനാവലിയെ സാക്ഷിയാക്കി അദ്ദേഹം മട്ടന്നൂരിന്റെ ചെണ്ടയില്‍ ലയിപ്പിച്ചപ്പോള്‍ അരയാലിലകള്‍ പോലും ഇളകാതെ കാതോര്‍ത്തു.
ഇത്തരം കൂടിച്ചേരലുകള്‍ക്ക് മലയാളം മുംബൈയിലെ സാംസ്‌കാരിക പ്രവര്‍ത്തകനായ കേളി രാമചന്ദ്രനോടു കടപ്പെട്ടിരിക്കുന്നു. കേരളത്തില്‍ എത്രയോ തവണ വന്നിരിക്കുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ക്കു മുന്‍പ് മലബാര്‍ മഹോത്സവത്തിന് കോഴിക്കോട്ടെത്തിയപ്പോള്‍ കടപ്പുറത്തെത്തിയ സംഗീതപ്രേമികള്‍ ആ താളത്തിനൊപ്പം ഇളകിയാടിയത് മറക്കാനാവില്ല.
∙ പടിഞ്ഞാറൻ സംഗീതം ആ വിരൽ സ്പർശത്തിൽ സംഗീത സമുദ്രമായി
ഇന്ത്യയില്‍ ഒരു സംഗീതജ്ഞനു ലഭിക്കാവുന്ന പരമോന്നത ബഹുമതികളെല്ലാം അദ്ദേഹത്തെ തേടിയെത്തി. നാലു ഗ്രാമി പുരസ്‌കാരങ്ങള്‍. സമകാലികരായ ലോകപ്രശസ്ത സംഗീതജ്ഞരുമായി സഹകരിക്കാന്‍ ഒരു മടിയുമില്ലായിരുന്നു സാക്കിറിന്. കിഴക്കെന്നോ പടിഞ്ഞാറെന്നോ ഭേദമില്ലാതെ താളവഴിയില്‍ എല്ലാം ഒന്നായലിഞ്ഞു. ആല്‍ബങ്ങള്‍ ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരുന്നു.
ചെറുപ്രായത്തില്‍ തന്നെ യുഎസിലെത്തി ആസ്വാദകരെ അമ്പരപ്പിച്ച വിരലുകള്‍ തബല വായിക്കാന്‍ മാത്രമല്ല എല്ലാവരെയും ചേര്‍ത്തുപിടിക്കാനും കരുത്തുള്ളവയായിരുന്നു. പടിഞ്ഞാറന്‍ സംഗീതത്തില്‍ മാത്രം നീന്തിത്തുടിച്ച പല പ്രതിഭകളും സാക്കിര്‍ ഹുസൈന്റെ വിരല്‍സ്പര്‍ശമേറ്റപ്പോള്‍ പുതിയ സംഗീത സമുദ്രങ്ങളിലേക്കു മുന്നേറി. ഇത്തരം കൂട്ടുകെട്ടുകളില്‍ പിറന്ന അപൂര്‍വ സംഗീതസംഭവങ്ങള്‍ എക്കാലവും ആസ്വദിക്കാനായി ബാക്കിവച്ചാണ് ഉസ്താദ് സാക്കിര്‍ ഹുസൈന്‍ മരണത്തെ അതിജീവിച്ചത്.