കടംകയറി വിദേശത്തേക്ക് കയറ്റി 47 ടൺ സ്വർണം, ഇന്ത്യയുടെ കരുതൽ ഡോളറും തീർന്നു: പിന്നെ കുതിച്ചു ‘ട്രില്യൻ’ മികവിലേക്ക്
‘‘ഉയർന്നുവരുന്ന ആശയങ്ങളെ തടയാൻ ഭൂമിയിൽ ഒരു ശക്തിക്കും കഴിയില്ല. ഇന്ത്യയൊരു വൻ സാമ്പത്തിക ശക്തിയാവുക എന്നത് അത്തരമൊരു ആശയമാണ്. ഇന്ത്യ ഉണരുകയാണ്. നമ്മൾ ജയിക്കും’’ - 1991ൽ തന്റെ കന്നി ബജറ്റ് അവതരിപ്പിക്കവേ ഡോ. മൻമോഹൻ സിങ് പറഞ്ഞ വാക്കുകൾ. എത്ര ദീർഘവീക്ഷണത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് അദ്ദേഹം ആ വാക്കുകൾ പറഞ്ഞിരുന്നതെന്നത് കാലം സാക്ഷ്യപ്പെടുത്തുകയാണ്. മൻമോഹൻ സിങ്ങിനെ കാലം അടയാളപ്പെടുത്തുമ്പോൾ സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം ഉദാരവൽക്കരണം എന്നീ 3 കാര്യങ്ങളിൽ മാത്രം നിൽക്കുന്നതല്ല അദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്കാരങ്ങളും നേട്ടങ്ങളുമെന്ന് കാണാം. ജിഡിപിയിലും ആളോഹരി വരുമാനത്തിലും വിദേശ നിക്ഷേപത്തിലും ഉണ്ടായ മുന്നേറ്റം മുതൽ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഉദയവും കടന്ന് അതു നീളുകയാണ്. ലോകത്തെ ഏറ്റവും വലിയ 5 സാമ്പത്തിക ശക്തികളിലൊന്നാണ് ഇന്ന് ഇന്ത്യ. ജനങ്ങളുടെ വാങ്ങൽശേഷി (പർച്ചേസിങ് പവർ പാരിറ്റി- പിപിപി) കണക്കിലെടുത്താൽ ചൈനയ്ക്കും യുഎസിനും പിന്നിലായി ലോകത്ത് മൂന്നാമത്തെ വലിയ ശക്തിയും ഇന്ത്യയാണ്. മൂന്ന് പതിറ്റാണ്ടുകൊണ്ട് ഇന്ത്യ എങ്ങനെ ഈ മുന്നേറ്റം കൈവരിച്ചു? അതിന് ഒരേയൊരുത്തരമേയുള്ളൂ,

‘‘ഉയർന്നുവരുന്ന ആശയങ്ങളെ തടയാൻ ഭൂമിയിൽ ഒരു ശക്തിക്കും കഴിയില്ല. ഇന്ത്യയൊരു വൻ സാമ്പത്തിക ശക്തിയാവുക എന്നത് അത്തരമൊരു ആശയമാണ്. ഇന്ത്യ ഉണരുകയാണ്. നമ്മൾ ജയിക്കും’’ - 1991ൽ തന്റെ കന്നി ബജറ്റ് അവതരിപ്പിക്കവേ ഡോ. മൻമോഹൻ സിങ് പറഞ്ഞ വാക്കുകൾ. എത്ര ദീർഘവീക്ഷണത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് അദ്ദേഹം ആ വാക്കുകൾ പറഞ്ഞിരുന്നതെന്നത് കാലം സാക്ഷ്യപ്പെടുത്തുകയാണ്. മൻമോഹൻ സിങ്ങിനെ കാലം അടയാളപ്പെടുത്തുമ്പോൾ സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം ഉദാരവൽക്കരണം എന്നീ 3 കാര്യങ്ങളിൽ മാത്രം നിൽക്കുന്നതല്ല അദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്കാരങ്ങളും നേട്ടങ്ങളുമെന്ന് കാണാം.
ജിഡിപിയിലും ആളോഹരി വരുമാനത്തിലും വിദേശ നിക്ഷേപത്തിലും ഉണ്ടായ മുന്നേറ്റം മുതൽ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഉദയവും കടന്ന് അതു നീളുകയാണ്. ലോകത്തെ ഏറ്റവും വലിയ 5 സാമ്പത്തിക ശക്തികളിലൊന്നാണ് ഇന്ന് ഇന്ത്യ. ജനങ്ങളുടെ വാങ്ങൽശേഷി (പർച്ചേസിങ് പവർ പാരിറ്റി- പിപിപി) കണക്കിലെടുത്താൽ ചൈനയ്ക്കും യുഎസിനും പിന്നിലായി ലോകത്ത് മൂന്നാമത്തെ വലിയ ശക്തിയും ഇന്ത്യയാണ്. മൂന്ന് പതിറ്റാണ്ടുകൊണ്ട് ഇന്ത്യ എങ്ങനെ ഈ മുന്നേറ്റം കൈവരിച്ചു? അതിന് ഒരേയൊരുത്തരമേയുള്ളൂ, ഡോ. മൻമോഹൻ സിങ്.
1991ൽ അദ്ദേഹം കേന്ദ്ര ബജറ്റ് അവതരിപ്പിക്കും മുൻപുള്ള ഇന്ത്യയും ബജറ്റിന് ശേഷമുള്ള ഇന്ത്യയും ഒന്നല്ലെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. 1991ന് മുൻപ്, സാമ്പത്തിക ഞെരുക്കത്തിൽ അമർന്ന ഇന്ത്യ, ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ ലോകബാങ്കിനും രാജ്യാന്തര നാണയനിധിക്കും (ഐഎംഎഫ്) മുന്നിൽ വായ്പയ്ക്കായി കാത്തുനിന്നിരുന്ന കാലമായിരുന്നു. കേന്ദ്രത്തിന്റെ ധനക്കമ്മി 9-10% വരെ ഉയർന്ന് കത്തിനിന്ന കാലം. ജിഡിപി വളർച്ചനിരക്ക് 5 ശതമാനത്തോളം മാത്രം. കയറ്റുമതി വരുമാനത്തിന്റെ പാതിയിലേറെയും കറന്റ് അക്കൗണ്ട് കമ്മി (കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരം).
രാജ്യത്തിന്റെ വിദേശ കടമാകട്ടെ മൊത്ത ആഭ്യന്തര വരുമാനത്തിന്റെ 26 ശതമാനവും. 1991ന് മുൻപ് ഇന്ത്യ ഭരിച്ച സർക്കാരുകൾ വാരിക്കോരി കാർഷിക സബ്സിഡിയും മറ്റും നൽകിയതും സർക്കാരിനെ സാമ്പത്തികപ്രതിസന്ധിയിലേക്ക് തള്ളി. ഇതോടെയാണ് ധനക്കമ്മി 10 ശതമാനവും ഭേദിച്ചത്. 1991ൽ മൻമോഹൻ സിങ് ധനമന്ത്രി പദം ഏറ്റെടുക്കും മുൻപ് ഇന്ത്യയുടെ വിദേശകടം 7,200 കോടി ഡോളറിലെത്തിയിരുന്നു. കരുതൽ വിദേശനാണയ ശേഖരം (ഫോറക്സ് റിസർവ്) 580 കോടി ഡോളർ മാത്രം (ഇന്നത് 65,000 കോടി ഡോളറിൽ അധികമാണ്). പുറമേ വരൾച്ചയും ക്രൂഡ് ഓയിൽ വില വർധനയും ഇന്ത്യയെ വലച്ചു.
ഇറക്കുമതിക്ക് പണമില്ലാതെ രാജ്യം കടുത്ത പ്രതിസന്ധിയിലമർന്നു. ഇതോടെ, കരുതൽ ശേഖരത്തിലെ സ്വർണം വിദേശത്ത് പണയം വയ്ക്കേണ്ട അവസ്ഥയുമുണ്ടായി. 47 ടണ്ണോളം സ്വർണമാണ് ഇതിനായി ഇന്ത്യ വിദേശത്തേക്ക് മാറ്റിയത്.
∙ റാവുവിന്റെ രംഗപ്രവേശം, മൻമോഹന്റെ ഉദയം
പ്രതിസന്ധികളുടെ അടിത്തട്ടിൽ ഇന്ത്യ മുങ്ങിനിൽക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി പദത്തിൽ നരസിംഹ റാവു എത്തുന്നത്. ധനമന്ത്രിക്കസേരയിലേക്ക് രാഷ്ട്രീയക്കാരെ പ്രതിഷ്ഠിക്കുന്നതിന് പകരം റിസർവ് ബാങ്കിന്റെ മുൻ ഗവർണർ കൂടിയായ ഡോ. മൻമോഹൻ സിങ്ങിനെ അദ്ദേഹം നിയമിച്ചു. ചുമതലയേറ്റ് ഒരുമാസത്തിന് ശേഷം 1991 ജൂലൈയിൽ മൻമോഹൻ സിങ് തന്റെ ആദ്യ ബജറ്റും അവതരിപ്പിച്ചു. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ മുഖച്ഛായ തന്നെ മാറുന്നതാണ് പിന്നെ ലോകം കണ്ടത്.
ഉദാരവൽക്കരണം (liberalization), ആഗോളവൽക്കരണം (globalization), സ്വകാര്യവൽക്കരണം (privatisation) എന്നിവയിലൂടെ ഇന്ത്യൻ വിപണി അദ്ദേഹം ലോകത്തിന് മുന്നിൽ തുറന്നുകൊടുത്തു. അതിനുമുൻപ് 1970കളിൽ ഇന്ത്യയിൽ നിന്ന് പടിയിറങ്ങിയ ഐബിഎം, കോക്ക കോള തുടങ്ങിയവ ഉൾപ്പെടെയുള്ള ഒട്ടേറെ വൻകിട വിദേശ കമ്പനികൾ ഇന്ത്യയിലേക്ക് വീണ്ടും ചുവടുവച്ചു. വിദേശനിക്ഷേപം വൻതോതിൽ എത്താൻ തുടങ്ങി. ഓഹരി വിപണി ഉണർവിന്റെ ട്രാക്കിലേറി. തൊഴിലവസരങ്ങൾ ഉയർന്നു. കമ്പനികളുടെ മൂലധനശേഷി വർധിച്ചു.
കോർപറേറ്റ് സ്ഥാപനങ്ങളെയും സംരംഭകരെയും അസ്വസ്ഥരാക്കിയിരുന്ന ‘ലൈസൻസ് രാജിന്’ മൻമോഹൻ സിങ് അറുതിവരുത്തിയത് വൻ ചലനമാണ് സൃഷ്ടിച്ചത്. ഇടത്തരം കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടാനും തുടങ്ങിയതോടെ, രാജ്യാന്തരതലത്തിൽ തന്നെ മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക പരിഷ്കാരങ്ങൾ ശ്രദ്ധ നേടി. രൂപയുടെ മൂല്യം രണ്ടു ശതമാനം വരെ ഇടിയാൻ അനുവദിച്ച അദ്ദേഹം, കയറ്റുമതി രംഗത്ത് ഇന്ത്യയെ മുൻനിര ശക്തിയാക്കി മാറ്റാനുള്ള വഴിയും തുറന്നിടുകയായിരുന്നു. ഇറക്കുമതിച്ചുങ്കം കുറച്ച അദ്ദേഹത്തിന്റെ തീരുമാനം, ഒട്ടേറെ ആഭ്യന്തര കമ്പനികളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തി. ആഭ്യന്തര ഉൽപാദനം ഉയർന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിച്ച്, നിലവാരം മെച്ചപ്പെടുത്തിയതും സമ്പദ്മേഖലയ്ക്ക് ഉണർവായി.
∙ പുതിയ ഇന്ത്യയെ കണ്ടെത്തിയ വഴികൾ
സ്വാതന്ത്ര്യത്തിന് ശേഷമുള്ള 3 പതിറ്റാണ്ടുകളിൽ ഇന്ത്യയുടെ ജിഡിപി വളർച്ചനിരക്ക് ശരാശരി 3.5 ശതമാനമായിരുന്നു. 1980കളിൽ ഇത് ശരാശരി 5 ശതമാനമായി. റാവു സർക്കാരിൽ മൻമോഹൻ സിങ് ധനമന്ത്രിയായിരുന്ന കാലത്ത് ഇത് ശരാശരി 7.5 ശതമാനത്തിലെത്തി. 1991ന് മുൻപ് ശരാശരി 375 ഡോളർ ആയിരുന്നു (ഏകദേശം 8000 രൂപ) ഇന്ത്യക്കാരുടെ പ്രതിശീർഷ ആളോഹരി വരുമാനം (പെർ ക്യാപിറ്റ ഇൻകം). ഇന്നത് 2730 ഡോളറാണ് (ഏകദേശം 2.3 ലക്ഷം രൂപ). 2014ൽ ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രി പദത്തിൽ നിന്നിറങ്ങുമ്പോൾ 1700 ഡോളറുമായിരുന്നു (1.12 ലക്ഷം രൂപ).
1991ന് മുൻപ് ശരാശരി 5 ശതമാനമായിരുന്ന ജിഡിപി വളർച്ചാനിരക്ക് അതിനു ശേഷം ശരാശരി 7 ശതമാനം കടന്നു. ഡോ. സിങ് പ്രധാനമന്ത്രി പദം അലങ്കരിച്ച 10 വർഷക്കാലത്ത് ശരാശരി 7.5% ജിഡിപി വളർച്ച ഇന്ത്യ നേടി. സ്വതന്ത്ര ഇന്ത്യ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്നതായിരുന്നു 2010-11ലെ 10.03% വളർച്ചനിരക്ക്. 2007ൽ മൻമോഹന്റെ കീഴിലാണ് ഇന്ത്യ ആദ്യമായി ഒരു ട്രില്യൻ സമ്പദ്‍വ്യവസ്ഥ (ഒരുലക്ഷം കോടി ഡോളർ മൂല്യം) എന്ന പട്ടം ചൂടിയതും.
നിലവിൽ പർച്ചേസിങ് പവർ പാരിറ്റിയിൽ (പിപിപി) മൂന്നാമതുള്ള ഇന്ത്യയുടെ മൂല്യം 14.17 ട്രില്യൻ (14.17 ലക്ഷം കോടി) ഡോളറാണ്. 35.26 ട്രില്യൻ ഡോളറുമായി ചൈന ഒന്നാമതും 27.74 ട്രില്യൻ ഡോളറുമായി യുഎസ് രണ്ടാമതുമാണ്. മൻമോഹൻ സിങ് പ്രധാനമന്ത്രി പദമൊഴിയുന്ന വേളയിൽ ഇന്ത്യയുടെ മൂല്യം 7.98 ട്രില്യൻ (7.98 ലക്ഷം കോടി ഡോളർ) എന്നാൽ, 1991ന് മുൻപ് ഇന്ത്യ ഇക്കാര്യത്തിൽ തികച്ചും ‘ദരിദ്രമായിരുന്നു’. ധനമന്ത്രി എന്ന നിലയിൽ മൻമോഹൻ സിങ്ങിന് കീഴിൽ 1993-94 കാലഘട്ടത്തിൽ ഇന്ത്യൻ ജനസംഖ്യയിലെ ദരിദ്രരുടെ വിഹിതം 50 ശതമാനത്തിൽ നിന്ന് 45.3 ശതമാനത്തിലേക്ക് താഴ്ന്നു. 2011-12 ആയപ്പോഴേക്കും ഇത് 21.9 ശതമാനമായി. വിശപ്പ് അനുപാതം (Hunger Ratio) 1983ലെ 17.3ൽ നിന്ന് 1993-94ൽ 5.2 ശതമാനത്തിലേക്ക് താഴ്ന്നതും വൻ നേട്ടമായി. നിലവിൽ അത് രണ്ടു ശതമാനത്തിലും താഴെയാണ്.
∙ പ്രധാനമന്ത്രിപദത്തിലെ മൻമോഹൻ
2004 മുതൽ 2014 വരെ പ്രധാനമന്ത്രി പദം അലങ്കരിച്ചപ്പോഴും ഡോ. മൻമോഹൻ സിങ്ങിനു കീഴിൽ ഇന്ത്യ ഒട്ടേറെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് സാക്ഷിയായി. അവയിൽ പലതും ജനകീയമായിരുന്നു എന്ന് മാത്രമല്ല, നിലവിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അവ ശക്തമായി തുടരുന്നുമുണ്ട്. അതിലൊന്നാണ്, ഇന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ ബയോമെട്രിക് സംവിധാനമായി ഉയർന്ന ആധാർ. സർക്കാരിന്റെയോ ബാങ്കുകളുടെയോ എന്നല്ല, സിം കാർഡ് എടുക്കാനുൾപ്പെടെ ഇന്ന് ഏത് ആവശ്യത്തിനും ആധാർ കാർഡ് നിർബന്ധമാണ്. ഡോ. സിങ് പ്രധാനമന്ത്രിയായിരിക്കെ 2009 ജനുവരി 28ന് ആയിരുന്നു ആധാറിന്റെ പിറവി.
മറ്റൊരു സുപ്രധാന നടപടിയായിരുന്നു ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ അഥവാ ഡിബിടി. അർഹർക്ക് പെൻഷനും സ്കോളർഷിപ്പുകളും സബ്സിഡികളും മറ്റ് സർക്കാർ ധനസഹായവുമൊക്കെ നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നൽകുന്ന സേവനം. പണം അനർഹർ തട്ടിയെടുക്കുന്നത് തടയിടുന്ന പദ്ധതി ഇന്നും സജീവം. 2013 ജനുവരിയിലായിരുന്നു തുടക്കം. മറ്റൊരു സുപ്രധാന പരിഷ്കാരമായിരുന്നു വിവരാവകാശ ബിൽ (Right t Information Act/RTI). 2005 ഒക്ടോബറിൽ നിലവിൽ വന്ന നിയമം, ജനങ്ങൾക്ക് അറിയാനുള്ള അവകാശം അരക്കിട്ടുറപ്പിക്കുക മാത്രമല്ല, ഉദ്യോഗസ്ഥർക്കും ഭരണഘടനാ പദവിയിൽ ഇരിക്കുന്നവർക്കും ജനങ്ങളിൽ നിന്ന് മറച്ചുവച്ച് ഒന്നും ചെയ്യാനാവില്ലെന്ന് വ്യക്തമാക്കുന്നത് കൂടിയായിരുന്നു.
എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യത്തോടെയുള്ള തൊഴിലുറപ്പ് പദ്ധതി (2005ലെ നാഷനൽ റൂറൽ എംപ്ലോയ്മെന്റ് ഗാരന്റി സ്കീം) , 2005ൽ നടപ്പിൽവന്ന പ്രത്യേക സാമ്പത്തിക മേഖല (സെസ്) പദ്ധതി, 2012ൽ നടപ്പാക്കിയ ബഹു ബ്രാൻഡ് റീട്ടെയ്ൽ മേഖലയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപ (എഫ്ഡിഐ) തീരുമാനം (ബഹു ബ്രാൻഡ് റീട്ടെയ്‌ലിലേക്ക് 51%, ഏക ബ്രാൻഡ് റീട്ടെയ്‌ലിലേക്ക് 100% എന്നിങ്ങനെ വിദേശ നിക്ഷേപത്തിനാണ് യുപിഎ സർക്കാർ അനുവാദം നൽകിയത്) തുടങ്ങിയ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ ദിശ തന്നെ മാറ്റിവരച്ചു. തൊഴിലുറപ്പ് പദ്ധതി പിന്നീട് മഹാത്മഗാന്ധി നാഷനൽ റൂറൽ എംപ്ലോയ്മെന്റ് ഗാരന്റി ആക്ട് എന്നറിയപ്പെട്ടു. ഗ്രാമീണ മേഖലകളിലെ കുടുംബങ്ങൾക്ക് കുറഞ്ഞത് 100 തൊഴിൽ ദിനങ്ങളും അതുവഴി വരുമാനവും ഉറപ്പാക്കുന്ന പദ്ധതിയിലൂടെ ഒട്ടേറെ പാവപ്പെട്ട കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ സഹായകമായി.
ധനമന്ത്രി, പ്രധാനമന്ത്രി എന്നീ നിലകളിൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ വികസനച്ചുവടുകളിലേക്ക് നയിക്കാൻ ഡോ. മൻമോഹൻ സിങ്ങിന് കഴിഞ്ഞുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എന്നിരുന്നാലും, ബിസിനസ് സൗഹൃദസൂചികയിൽ പക്ഷേ, ഇന്ത്യയെ ആഗോളതലത്തിൽ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന് കീഴിൽ യുപിഎ സർക്കാരിന് കഴിഞ്ഞിരുന്നില്ല. മാത്രമല്ല, 2ജി സ്പെക്ട്രം, കോമൺവെൽത്ത് അഴിമതി പോലുള്ള ആരോപണങ്ങൾ യുപിഎ സർക്കാരിന്റെ പ്രതിഛായ മോശമാക്കുന്നതുമാണ് പിന്നീട് രാജ്യം കണ്ടത്.