കേരളത്തിലെ വനിതകൾക്കും കിട്ടിയത് കോടികൾ; അട്ടിമറിക്കാൻ ബിജെപി ശ്രമിച്ചിട്ടും അനങ്ങിയില്ല! ‘ആക്സിഡന്റൽ’ അല്ല ഒന്നും
ഒരു പതിറ്റാണ്ട് രാജ്യത്തെ നയിച്ച പ്രധാനമന്ത്രി മൻമോഹൻ സിങ് വിടപറയുമ്പോൾ പ്രധാനമന്ത്രിയെന്ന നിലയിൽ നടത്തിയ അവസാനത്തെ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ ഒരു വാചകമാണ് ഏറ്റവും അധികം സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്; ‘‘ചരിത്രം എന്നോട് ഇവിടുത്തെ സമകാലിക മാധ്യമങ്ങളേക്കാളും പ്രതിപക്ഷത്തേക്കാളും ദയാലുവായിരിക്കും.’’ മൻമോഹൻ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരു എഴുതിയ ‘ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ - ദ് മേക്കിങ് ആൻഡ് അൺമേക്കിങ് ഓഫ് മൻമോഹൻസിങ്’ എന്ന പുസ്തകം പുറത്തുവന്ന സമയമായിരുന്നു അത്. മൻമോഹൻ ദുർബലനായ പ്രധാനമന്ത്രിയായിരുന്നുവെന്നും അധികാരം അദ്ദേഹത്തിന്റെ കൈകളിലല്ലായിരുന്നുവെന്നും പറയുന്ന പുസ്തകം വിവാദ പരാമർശങ്ങൾ പലതുംകൊണ്ട് ശ്രദ്ധേയമായിരുന്നു. ഒരു പതിറ്റാണ്ടിലെ ഭരണത്തിനു ശേഷം ബിജെപി പിടിച്ചെടുത്ത അധികാരം പിന്നീട് യുപിഎയ്ക്ക് തിരികെ ലഭിച്ചിട്ടില്ല. പക്ഷേ, പിന്നീട് കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതികൾ പലതും മൻമോഹനായിരുന്നു ശരിയെന്ന് ഇന്ത്യയെ ഓർമിപ്പിച്ചു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തച്ചുടച്ച നോട്ടു നിരോധനത്തിനു ശേഷം നടന്ന പാർലമെന്റ് സമ്മേളനത്തിൽ ‘ദാറ്റ് വാസ് ആൻ ഓർഗനൈസ്ഡ് ലൂട്ട് ആൻഡ് ലീഗലൈസ്ഡ് പ്ലണ്ടർ’ എന്ന് നിശിതമായി വിമർശിച്ച മൻമോഹന്റെ വാക്കുകൾ രാജ്യത്ത് തരംഗമായി. സംഘടിത കൊള്ളയും നിയമവിധേയ പിടിച്ചുപറിയുമാണ് സർക്കാർ നടത്തിയതെന്ന് മുഖത്തടിച്ചതു പോലെയാണ് മൻമോഹൻ പറഞ്ഞത്. പ്രധാനമന്ത്രിപദത്തിൽ നിന്നിറങ്ങി ഒരു പതിറ്റാണ്ടിനു ശേഷം മൻമോഹൻ ലോകത്തോടു വിടവാങ്ങുമ്പോൾ, രാജ്യത്തെ കൂടുതൽ മികവുറ്റതാക്കാൻ അദ്ദേഹം കൊണ്ടുവന്ന പദ്ധതികളെ, അദ്ദേഹം പറഞ്ഞതുപോലെ ചരിത്രം വിലയിരുത്തുകതന്നെ ചെയ്യും. എന്തായിരുന്നു ആ പദ്ധതികൾ?

ഒരു പതിറ്റാണ്ട് രാജ്യത്തെ നയിച്ച പ്രധാനമന്ത്രി മൻമോഹൻ സിങ് വിടപറയുമ്പോൾ പ്രധാനമന്ത്രിയെന്ന നിലയിൽ നടത്തിയ അവസാനത്തെ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ ഒരു വാചകമാണ് ഏറ്റവും അധികം സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്; ‘‘ചരിത്രം എന്നോട് ഇവിടുത്തെ സമകാലിക മാധ്യമങ്ങളേക്കാളും പ്രതിപക്ഷത്തേക്കാളും ദയാലുവായിരിക്കും.’’ മൻമോഹൻ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരു എഴുതിയ ‘ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ - ദ് മേക്കിങ് ആൻഡ് അൺമേക്കിങ് ഓഫ് മൻമോഹൻസിങ്’ എന്ന പുസ്തകം പുറത്തുവന്ന സമയമായിരുന്നു അത്. മൻമോഹൻ ദുർബലനായ പ്രധാനമന്ത്രിയായിരുന്നുവെന്നും അധികാരം അദ്ദേഹത്തിന്റെ കൈകളിലല്ലായിരുന്നുവെന്നും പറയുന്ന പുസ്തകം വിവാദ പരാമർശങ്ങൾ പലതുംകൊണ്ട് ശ്രദ്ധേയമായിരുന്നു.
ഒരു പതിറ്റാണ്ടിലെ ഭരണത്തിനു ശേഷം ബിജെപി പിടിച്ചെടുത്ത അധികാരം പിന്നീട് യുപിഎയ്ക്ക് തിരികെ ലഭിച്ചിട്ടില്ല. പക്ഷേ, പിന്നീട് കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതികൾ പലതും മൻമോഹനായിരുന്നു ശരിയെന്ന് ഇന്ത്യയെ ഓർമിപ്പിച്ചു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തച്ചുടച്ച നോട്ടു നിരോധനത്തിനു ശേഷം നടന്ന പാർലമെന്റ് സമ്മേളനത്തിൽ ‘ദാറ്റ് വാസ് ആൻ ഓർഗനൈസ്ഡ് ലൂട്ട് ആൻഡ് ലീഗലൈസ്ഡ് പ്ലണ്ടർ’ എന്ന് നിശിതമായി വിമർശിച്ച മൻമോഹന്റെ വാക്കുകൾ രാജ്യത്ത് തരംഗമായി. സംഘടിത കൊള്ളയും നിയമവിധേയ പിടിച്ചുപറിയുമാണ് സർക്കാർ നടത്തിയതെന്ന് മുഖത്തടിച്ചതു പോലെയാണ് മൻമോഹൻ പറഞ്ഞത്. പ്രധാനമന്ത്രിപദത്തിൽ നിന്നിറങ്ങി ഒരു പതിറ്റാണ്ടിനു ശേഷം മൻമോഹൻ ലോകത്തോടു വിടവാങ്ങുമ്പോൾ, രാജ്യത്തെ കൂടുതൽ മികവുറ്റതാക്കാൻ അദ്ദേഹം കൊണ്ടുവന്ന പദ്ധതികളെ, അദ്ദേഹം പറഞ്ഞതുപോലെ ചരിത്രം വിലയിരുത്തുകതന്നെ ചെയ്യും. എന്തായിരുന്നു ആ പദ്ധതികൾ?
∙ ജനാധിപത്യത്തിന് കരുത്തേകിയ നിയമം
‘‘ഈ ബിൽ നിയമമാകുന്നതോടെ ഒരു പുതിയ യുഗത്തിന് തുടക്കമാവുകയാണ്. അഴിമതിയെന്ന മഹാവിപത്തിന് അവസാനമാകുന്ന, ഭരണത്തിന്റെ എല്ലാ മേഖലകളിലും സാധാരണക്കാരന്റെ ആശങ്കകൾക്ക് ഇടമുണ്ടാകുന്ന, ഭരണഘടനാ ശിൽപികളുടെ പ്രതീക്ഷകൾ പൂർത്തീകരിക്കുന്ന ഒരു യുഗം.’’ പാർലമെന്റിൽ വിവരാവകാശ നിയമ (ആർടിഐ) ബിൽ അംഗീകരിക്കപ്പെട്ടപ്പോൾ മൻമോഹൻ സിങ് പറഞ്ഞ വാചകങ്ങളാണിത്. ‘ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ’ എന്നും ദുർബലനായ പ്രധാനമന്ത്രിയെന്നും വിമർശനം കേട്ട മൻമോഹൻ സിങ് തന്നെയാണ് ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ കയ്യിലേക്ക് വിവരാവകാശ നിയമം എന്ന, ജനാധിപത്യത്തിന് കാവൽ നിൽക്കാൻ കെൽപ്പുള്ള ആയുധം വച്ചുകൊടുത്തതെന്ന് ഒരു വിമർശനത്തിനും മറന്നുകളയാനാത്ത ചരിത്രമാണ്. ഒരുപക്ഷേ, മൻമോഹൻ സിങിന്റെ ഇടപെടലുകളിൽ ഏറ്റവും പ്രധാനപ്പെട്ടതും.
2004ൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റതിനു ശേഷം വിവരാവകാശ നിയമം നടപ്പിലാക്കാനാണ് മൻമോഹൻ സിങ് ഏറ്റവുമാദ്യം ശ്രമിച്ചത്. മൻമോഹന് മുൻപുണ്ടായിരുന്ന വാജ്പേയി മന്ത്രിസഭയിൽ, 2002ൽ സമാനമായൊരു നിയമം പാസാക്കാനുള്ള ശ്രമം നടന്നിരുന്നു. ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് എന്നായിരുന്നു അതിന്റെ പേര്. പക്ഷേ, വാജ്പേയി മന്ത്രിസഭ അത് തള്ളിക്കളഞ്ഞു. 2004ൽ അധികാരമേറ്റപ്പോൾ ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ടിന് ചട്ടക്കൂടുണ്ടാക്കാനാണ് മൻമോഹൻ ആദ്യം ശ്രമിച്ചതെങ്കിലും പിന്നീട് ‘റൈറ്റ് ടു ഇൻഫർമേഷൻ ആക്ട്’ എന്ന പേരിൽ അത് നിയമമായി. ഇന്ത്യൻ ജനാധിപത്യത്തെ അടിമുടി ഉടച്ചുവാർത്ത അതേ നിയമം രണ്ടാം യുപിഎ സർക്കാരിനെ അധികാരത്തിൽനിന്ന് താഴെയിറക്കിയതും ചരിത്രം.
2005ൽ ഇന്ത്യ വിവരാവകാശ നിയമം പാസാക്കുമ്പോൾ സമാനമായ നിയമം നിലവിലുണ്ടായിരുന്നത് യുഎസും യുകെയും സ്വീഡനും ഉൾപ്പെടെ വിരലിലെണ്ണാവുന്ന രാജ്യങ്ങളിൽ മാത്രമായിരുന്നു. പക്ഷേ, പിന്നീട് ഒട്ടേറെ രാജ്യങ്ങൾ അതേ വഴി തിരഞ്ഞെടുത്തു. ജനാധിപത്യത്തിന്റെ സർവമേഖലകളിലും ജനങ്ങൾക്ക് ഇടപെടാനും വിവരങ്ങൾ അറിയാനും അവകാശമുണ്ടെന്നത് അംഗീകരിക്കപ്പെട്ടു. ഇന്ത്യയിലെ വിവരാവകാശ നിയമത്തിന് പിന്നിൽ അരുണ റോയിയുടെയും ‘കിസാർ മസ്ദൂർ ശക്തി സംഘതൻ’ എന്ന സംഘടനയുടെയും പതിറ്റാണ്ടുകൾ നീണ്ട പോരാട്ടമുണ്ട്. പക്ഷേ, തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് കേന്ദ്രസർക്കാരുകളെയും സംസ്ഥാനസർക്കാരുകളെയും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ എടുത്ത നിശ്ചയദാർഢ്യത്തിന്റെ പേരിൽ മൻമോഹൻസിങ്ങും എക്കാലവും ഓർമിക്കപ്പെടും.
∙ രാജ്യം ഞെട്ടിയ അഴിമതികൾ
മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അശോക് ചവാനെ രാജി വപ്പിച്ച ‘ആദർശ് ഹൗസിങ് സൊസൈറ്റി അഴിമതി’ക്ക് പിന്നിലുണ്ടായിരുന്നത് വിവരാവകാശ രേഖകളുടെ ആധികാരികതയായിരുന്നു. കോമൺ വെൽത്ത് ഗെയിംസ് നടത്തിപ്പിന്റെ പേരിൽ വെട്ടിച്ച 70,000 കോടിയെപ്പറ്റിയും രാജ്യം ഞെട്ടലോടെ കേട്ടു. യുപിഎ സർക്കാരിനെ പിടിച്ചുലച്ച കേസുകളിലൊന്നായിരുന്നു അതും. വിവിധ സംസ്ഥാനങ്ങളിൽ സർക്കാരുകളുടെയും ഉദ്യോഗസ്ഥരുടെയും അറിവോടെ നടത്തിയ പണത്തട്ടിപ്പുകൾ, അനധികൃത കരാറുകൾ, അനുമതിയില്ലാത്ത പദ്ധതികൾ തുടങ്ങിയവയെല്ലാം വൈകാതെ നിരന്തര ചോദ്യംചെയ്യലുകൾക്ക് വിധേയമായി. 2ജി സ്പെക്ട്രം അഴിമതിയെക്കാളും വലിയ ഒരു ഉദാഹരണം പറയാനില്ല.
അഴിമതികൾ പുറത്തുവരാൻ തുടങ്ങിയെന്ന് മാത്രമല്ല, വിവരാവകാശ പ്രവർത്തകർ വ്യാപകമായി കൊല ചെയ്യപ്പെടുന്നതിനും രാജ്യം സാക്ഷിയായി. അഴിമതികൾ ചോദ്യം ചെയ്തതിന്റെ പേരിൽ നൂറിലധികം വിവരാവകാശ പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. അവരിൽ 18 വയസ്സു മുതൽ 70 വയസ്സുള്ളവർ വരെയുണ്ട്. പക്ഷേ, ജനങ്ങൾക്ക് വേണ്ടി ചെലവഴിക്കേണ്ട ഫണ്ട് വകമാറ്റി ചെലവഴിച്ചാൽ ആരും ചോദിക്കാനില്ലെന്നും പിൻവാതിലിൽ കൂടി വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റിയാൽ ആരുമറിയില്ലെന്നും കരുതിയവരുടെ ധാർഷ്ട്യത്തിനേറ്റ അടിയായിരുന്നു ഈ നിയമമെന്ന് കാലം രേഖപ്പെടുത്തി. ഒടുവിൽ, പുതിയ സർക്കാർ വിവരാവകാശ നിയമം നൽകിയിരുന്ന അവകാശങ്ങൾ വെട്ടിച്ചുരുക്കുമ്പോഴാണ് മൻമോഹൻസിങ് നിശ്ശബ്ദനായി വിടപറയുന്നത്.
∙ തൊഴിലുറപ്പ് പദ്ധതി
രാജ്യത്തെ സാമ്പത്തികവളർച്ചയിലേക്ക് കൈ പിടിച്ചുയർത്തിയ മൻമോഹൻസിങ്, തന്റെ പ്രധാനമന്ത്രിക്കാലത്ത് നടപ്പാക്കിയ പദ്ധതികളിൽ ഒരു പിടി മുന്നിൽ നിൽക്കും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം കുറയ്ക്കാൻ സാമ്പത്തിക സഹായം നൽകുക മാത്രമല്ല അവരുടെ ശാക്തീകരണവും ആവശ്യമാണെന്നതായിരുന്നു ആ പദ്ധതിക്ക് പിന്നിലെ ചിന്ത. ഗ്രാമീണ മേഖലയില്‍ അവിദഗ്ധ കായികാധ്വാനത്തിന് തയാറുള്ള ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വര്‍ഷം പരമാവധി 100 ദിവസത്തെ തൊഴില്‍ നല്‍കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. നൂറുകണക്കിന് തൊഴിലാളികൾക്ക് പുതിയ ജീവിതത്തിന് ചുവടുവച്ച് ദാരിദ്ര്യ നിർമാർജനത്തിന് വേഗം കൂട്ടാൻ ആ പദ്ധതിക്ക് കഴിഞ്ഞു.
രാജ്യത്താകെ എട്ടു കോടി പേരാണ് തൊഴിലുറപ്പ് പദ്ധതിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. കേരളത്തിൽ മാത്രം 64 ലക്ഷം പേരും. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം കേരളത്തിൽ തൊഴിലുറപ്പ് വഴി സ്ത്രീ തൊഴിലാളികൾക്ക് നൽകിയത് 2474 കോടി രൂപയാണെന്നാണ് കണക്കുകൾ. പദ്ധതിയുടെ ലക്ഷ്യം പരക്കെ അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും പദ്ധതി നടത്തിപ്പ് സംബന്ധിച്ച് കടുത്ത വിമർശനങ്ങൾ ഉണ്ടായിരുന്നു. തൊഴിൽദിനങ്ങളുടെ എണ്ണം, തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിലെ പ്രശ്നങ്ങൾ, ശമ്പളം നൽകുന്നതിലെ കാലതാമസം, ഉദ്യോഗസ്ഥ തലത്തിലെ വൻ അഴിമതികൾ എന്നിവയൊക്കെ പലതവണ പിന്നോട്ടടിക്കാൻ ശ്രമിച്ച പദ്ധതിയായിട്ടും അത് നിലനിന്നു.
പിന്നാക്ക സംസ്ഥാനങ്ങളിൽ തൊഴിലുറപ്പ് പദ്ധതി മുന്നോട്ടുവച്ചത് കേവലം തൊഴിൽ ദിനങ്ങളും ശമ്പളങ്ങളും മാത്രമായിരുന്നില്ല, ഒരുതരത്തിൽ അത് ഗ്രാമീണ സ്ത്രീശാക്തീകരണ പദ്ധതി കൂടെയായിരുന്നു. പുറത്തേക്ക് വരാനും തൊഴിൽ ചെയ്യാനും ചെയ്ത ജോലിക്ക് കൂലി വാങ്ങാനും പഠിച്ചതോടെ ഗ്രാമീണ മേഖലയിലെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളും മെച്ചപ്പെട്ടു. യുപിഎ സർക്കാരിന്റെ പൊൻതൂവലായ പദ്ധതിയെ ഇല്ലാതാക്കാനും വെട്ടിക്കുറയ്ക്കാനുമാണ് പിന്നീട് അധികാരത്തിലേക്കു വന്ന ബിജെപി ശ്രമിച്ചത്. മാനദണ്ഡങ്ങൾ കർശനമാക്കിയതോടെ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഒട്ടേറെപ്പേർ പുറത്താകുകയും ചെയ്തു.
∙ എല്ലാ ഗ്രാമത്തിലേക്കും എത്തുന്ന ആരോഗ്യപ്രവർത്തകർ
2004 യുപിഎ സർക്കാർ അധികാരത്തിലെത്തുമ്പോൾ നൽകിയ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു നാഷനൽ റൂറൽ ഹെൽത്ത് മിഷൻ. ‘എല്ലാവർക്കും ആരോഗ്യപരിരക്ഷ’ എന്ന മുദ്രാവാക്യത്തോടെ 2005 ഏപ്രിലിൽ പദ്ധതി നിലവിൽ വന്നു. ഒന്നാം യുപിഎ സർക്കാരിന്റെ കാലവും കടന്ന് 2012 വരെ മുന്നോട്ടുപോകത്തക്ക നിലയിലായിരുന്നു പദ്ധതി രൂപീകരിച്ചത്. 18 സംസ്ഥാനങ്ങളിലെ പിന്നാക്ക ജില്ലകളായിരുന്നു പ്രഥമ പരിഗണനയിൽ ഉണ്ടായിരുന്നത്. വിദഗ്ധരുടെ നിർദേശങ്ങൾ മാനിച്ചില്ലെന്നും അമിത ആത്മവിശ്വാസം പദ്ധതിയെ നിലംപരിശാക്കുമെന്നും അക്കാലത്ത് വിമർശനങ്ങളുണ്ടായി. പ്രത്യേകം പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകയെ ഓരോ ഗ്രാമത്തിന്റെയും ചുമതല ഏൽപ്പിക്കുകയും ഗ്രാമീണ ആശുപത്രികളുടെ പ്രവർത്തനം ശക്തിപ്പെടുത്തുകയുമായിരുന്നു അജൻഡ.
വിമർശനങ്ങളും പഴികളും ഒരുപാട് ഉണ്ടായെങ്കിലും പദ്ധതി മുന്നോട്ട് പോകുക തന്നെ ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രാലയം ഓരോ വർഷങ്ങളിലും പുറത്തുവിട്ടുകൊണ്ടിരുന്ന കണക്കുകൾ തന്നെയാണ് അതിന് തെളിവ്. വാക്സിനേഷനിലും മാതൃമരണനിരക്കിലും ശിശുമരണനിരക്കിലും മുൻപുണ്ടായിരുന്ന കണക്കുകൾ പൊളിച്ചെഴുതാൻ ഗ്രാമങ്ങൾ തോറും ചെന്ന ആരോഗ്യപ്രവർത്തകർ കാരണമായി. 2014ൽ രണ്ടാമൂഴവും കഴിഞ്ഞ് മൻമോഹൻസിങ് പടിയിറങ്ങുമ്പോൾ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ മുക്തമായി പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. പിന്നീട് വന്ന മോദി സർക്കാർ നാഷനൽ റൂറൽ ഹെൽത്ത് മിഷന്റെ പേര് മാറ്റാനൊരുങ്ങിയെങ്കിലും പദ്ധതി അതേപോലെത്തന്നെ മുന്നോട്ട് പോയി.
∙ വിദ്യാഭ്യാസത്തിനും അവകാശമുണ്ട്
ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസത്തിന് അവസരമൊരുക്കിക്കൊടുക്കുന്ന നിയമനിർമാണമുണ്ടായതും മൻമോഹൻ സിങ്ങിന്റെ കാലത്താണ്. 6 മുതൽ 14 വയസ്സ് വരെയുള്ള വിദ്യാർഥികൾക്ക് സൗജന്യവും നിർബന്ധിതവുമായി വിദ്യാഭ്യാസത്തിന് അവസരം നൽകിക്കൊണ്ടുള്ള ‘വിദ്യാഭ്യാസ അവകാശ നിയമം’ 2009ൽ പാർലമെന്റ് അംഗീകരിച്ചു. വിദ്യാഭ്യാസം മൗലിക അവകാശത്തിന്റെ പരിധിയിൽപ്പെടുത്തിയതോടെ പിന്നാക്ക ഗ്രാമങ്ങളിൽ പലതിലും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കുട്ടികൾക്ക് മുന്നിൽ സ്കൂളുകൾ തുറന്നു. പ്രൈവറ്റ് സ്കൂളുകളിലും നിശ്ചിത ശതമാനം പിന്നാക്ക വിദ്യാർഥികൾക്ക് സർക്കാർ പിന്തുണയിൽ പഠിക്കാൻ അവസരമൊരുങ്ങി. സ്കൂളുകളുടെ നടത്തിപ്പിൽ മാതാപിതാക്കൾക്ക് കൂടി പങ്കാളിത്തം കൊടുക്കുന്ന സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികളുണ്ടായി. ഒരർഥത്തിൽ, വിദ്യാഭ്യാസ മേഖലയുടെ ജനാധിപത്യവൽക്കരണമായിരുന്നു ആ നിയമം.
അവിടെ മാത്രം തീർന്നില്ല, നിയമം പാസാക്കി മാസങ്ങൾക്കകം 7400 പുതിയ പ്രൈമറി സ്കൂളുകളും പതിനായിരത്തിലേറെ അപ്പർപ്രൈമറി സ്കൂളുകളും രാജ്യത്ത് പുതുതായി ആരംഭിച്ചു. നിലവിലുണ്ടായിരുന്ന സ്കൂളുകളിൽ 9708 പുതിയ ക്ലാസ്മുറികൾ നിർമിച്ചു. 35,427 അധ്യാപകരെയും നിയമിച്ചു. സർവ ശിക്ഷാ അഭിയാൻ (എസ്എസ്എ) കരിക്കുലം മെച്ചപ്പെടുത്തുകയും ചെയ്തു. സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താൻ അതിനൊപ്പം കൊണ്ടുവന്ന രാഷ്ട്രീയ മധ്യമിക്ക് ശിക്ഷാ അഭിയാൻ 2013 ആയപ്പോഴേക്കും ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്ന ‘റൂസ’യിലേക്കും എത്തി. ദേശീയ സാക്ഷരത മിഷൻ, സ്ത്രീകളുടെ സാക്ഷരത വർധിപ്പിക്കാനായി കൊണ്ടുവന്ന പദ്ധതികളും പിന്നാക്ക മേഖലയിൽ പെൺകുട്ടികൾക്കായി ആരംഭിച്ച ഹോസ്റ്റലുകളും രാജ്യത്തിന്റെ വിദ്യാഭ്യാസമേഖലയെ അടിമുടി ഉടച്ചുവാർത്തു. ഉയർന്ന വിദ്യാഭ്യാസയോഗ്യതകൾ സ്വന്തം പേരിലുണ്ടായിരുന്ന ഒരു പ്രധാനമന്ത്രിയുടെയും സംഘത്തിന്റെയും ദീർഘവീക്ഷണത്തിന്റെ ഫലംകൂടിയായിരുന്നു അത്.