സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ ചരിത്രത്തിൽ ഒരു വനിതയടക്കം 14 പേരാണു പ്രധാനമന്ത്രിക്കസേരയിലിരുന്നത് (രണ്ടുവട്ടം കാവൽ പ്രധാനമന്ത്രിയായിരുന്ന ഗുൽസാരിലാൽ നന്ദയ്ക്കു പുറമേ). ഇവരിൽനിന്നെല്ലാം വ്യത്യസ്തനായിരുന്നു 10 വർഷം രാജ്യം ഭരിച്ച മൻമോഹൻ സിങ്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കളിലൊരാൾ പിന്നീടു മൻമോഹനെ വിശേഷിപ്പിച്ചത് ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്നാണ്. എന്നാൽ, 2009ൽ വ്യക്തമായ ഭൂരിപക്ഷത്തോടെ യുപിഎ (ഐക്യ പുരോഗമന സഖ്യം) അധികാരം നിലനിർത്തിയപ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തെ രാജാവ് എന്നു വിശേഷിപ്പിച്ചു. 1990കളിൽ ധനമന്ത്രി എന്ന നിലയിൽ മൻമോഹൻ പേരെടുത്തിരുന്നു. പ്രധാനമന്ത്രിയായപ്പോൾ ജനപ്രീതി ഉയർന്നതേയുള്ളൂ. നരേന്ദ്ര മോദിക്കു മുൻപുള്ള രണ്ടു പ്രധാനമന്ത്രിമാരെ - ജവാഹർലാൽ നെഹ്റുവിനെയും മൻമോഹനെയും - കഴിവില്ലാത്തവരായി ചിത്രീകരിക്കുന്നതിൽ ബിജെപി എപ്പോഴും വ്യാപൃതരാണെങ്കിലും സൗമ്യഭാഷിയായ മൻമോഹൻ ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണങ്ങളുടെ ബിംബമായാണു നിലകൊള്ളുന്നത്. പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ ഇന്ത്യയുടെ ആണവരംഗത്തെ ഒറ്റപ്പെടലിനു വിരാമമിട്ടു

സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ ചരിത്രത്തിൽ ഒരു വനിതയടക്കം 14 പേരാണു പ്രധാനമന്ത്രിക്കസേരയിലിരുന്നത് (രണ്ടുവട്ടം കാവൽ പ്രധാനമന്ത്രിയായിരുന്ന ഗുൽസാരിലാൽ നന്ദയ്ക്കു പുറമേ). ഇവരിൽനിന്നെല്ലാം വ്യത്യസ്തനായിരുന്നു 10 വർഷം രാജ്യം ഭരിച്ച മൻമോഹൻ സിങ്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കളിലൊരാൾ പിന്നീടു മൻമോഹനെ വിശേഷിപ്പിച്ചത് ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്നാണ്. എന്നാൽ, 2009ൽ വ്യക്തമായ ഭൂരിപക്ഷത്തോടെ യുപിഎ (ഐക്യ പുരോഗമന സഖ്യം) അധികാരം നിലനിർത്തിയപ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തെ രാജാവ് എന്നു വിശേഷിപ്പിച്ചു. 1990കളിൽ ധനമന്ത്രി എന്ന നിലയിൽ മൻമോഹൻ പേരെടുത്തിരുന്നു. പ്രധാനമന്ത്രിയായപ്പോൾ ജനപ്രീതി ഉയർന്നതേയുള്ളൂ. നരേന്ദ്ര മോദിക്കു മുൻപുള്ള രണ്ടു പ്രധാനമന്ത്രിമാരെ - ജവാഹർലാൽ നെഹ്റുവിനെയും മൻമോഹനെയും - കഴിവില്ലാത്തവരായി ചിത്രീകരിക്കുന്നതിൽ ബിജെപി എപ്പോഴും വ്യാപൃതരാണെങ്കിലും സൗമ്യഭാഷിയായ മൻമോഹൻ ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണങ്ങളുടെ ബിംബമായാണു നിലകൊള്ളുന്നത്. പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ ഇന്ത്യയുടെ ആണവരംഗത്തെ ഒറ്റപ്പെടലിനു വിരാമമിട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ ചരിത്രത്തിൽ ഒരു വനിതയടക്കം 14 പേരാണു പ്രധാനമന്ത്രിക്കസേരയിലിരുന്നത് (രണ്ടുവട്ടം കാവൽ പ്രധാനമന്ത്രിയായിരുന്ന ഗുൽസാരിലാൽ നന്ദയ്ക്കു പുറമേ). ഇവരിൽനിന്നെല്ലാം വ്യത്യസ്തനായിരുന്നു 10 വർഷം രാജ്യം ഭരിച്ച മൻമോഹൻ സിങ്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കളിലൊരാൾ പിന്നീടു മൻമോഹനെ വിശേഷിപ്പിച്ചത് ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്നാണ്. എന്നാൽ, 2009ൽ വ്യക്തമായ ഭൂരിപക്ഷത്തോടെ യുപിഎ (ഐക്യ പുരോഗമന സഖ്യം) അധികാരം നിലനിർത്തിയപ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തെ രാജാവ് എന്നു വിശേഷിപ്പിച്ചു. 1990കളിൽ ധനമന്ത്രി എന്ന നിലയിൽ മൻമോഹൻ പേരെടുത്തിരുന്നു. പ്രധാനമന്ത്രിയായപ്പോൾ ജനപ്രീതി ഉയർന്നതേയുള്ളൂ. നരേന്ദ്ര മോദിക്കു മുൻപുള്ള രണ്ടു പ്രധാനമന്ത്രിമാരെ - ജവാഹർലാൽ നെഹ്റുവിനെയും മൻമോഹനെയും - കഴിവില്ലാത്തവരായി ചിത്രീകരിക്കുന്നതിൽ ബിജെപി എപ്പോഴും വ്യാപൃതരാണെങ്കിലും സൗമ്യഭാഷിയായ മൻമോഹൻ ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണങ്ങളുടെ ബിംബമായാണു നിലകൊള്ളുന്നത്. പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ ഇന്ത്യയുടെ ആണവരംഗത്തെ ഒറ്റപ്പെടലിനു വിരാമമിട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ ചരിത്രത്തിൽ ഒരു വനിതയടക്കം 14 പേരാണു പ്രധാനമന്ത്രിക്കസേരയിലിരുന്നത് (രണ്ടുവട്ടം കാവൽ പ്രധാനമന്ത്രിയായിരുന്ന ഗുൽസാരിലാൽ നന്ദയ്ക്കു പുറമേ). ഇവരിൽനിന്നെല്ലാം വ്യത്യസ്തനായിരുന്നു 10 വർഷം രാജ്യം ഭരിച്ച മൻമോഹൻ സിങ്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കളിലൊരാൾ പിന്നീടു മൻമോഹനെ വിശേഷിപ്പിച്ചത് ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്നാണ്. എന്നാൽ, 2009ൽ വ്യക്തമായ ഭൂരിപക്ഷത്തോടെ യുപിഎ (ഐക്യ പുരോഗമന സഖ്യം) അധികാരം നിലനിർത്തിയപ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തെ രാജാവ് എന്നു വിശേഷിപ്പിച്ചു.

1990കളിൽ ധനമന്ത്രി എന്ന നിലയിൽ മൻമോഹൻ പേരെടുത്തിരുന്നു. പ്രധാനമന്ത്രിയായപ്പോൾ ജനപ്രീതി ഉയർന്നതേയുള്ളൂ. നരേന്ദ്ര മോദിക്കു മുൻപുള്ള രണ്ടു പ്രധാനമന്ത്രിമാരെ - ജവാഹർലാൽ നെഹ്റുവിനെയും മൻമോഹനെയും - കഴിവില്ലാത്തവരായി ചിത്രീകരിക്കുന്നതിൽ ബിജെപി എപ്പോഴും വ്യാപൃതരാണെങ്കിലും സൗമ്യഭാഷിയായ മൻമോഹൻ ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണങ്ങളുടെ ബിംബമായാണു നിലകൊള്ളുന്നത്. പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ ഇന്ത്യയുടെ ആണവരംഗത്തെ ഒറ്റപ്പെടലിനു വിരാമമിട്ടു. സാമ്പത്തികരംഗത്തെ പരിഷ്കരണങ്ങൾക്കൊപ്പം രാജ്യത്തെ പാവങ്ങൾക്കായി ശക്തമായ സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പാക്കുകയും ചെയ്തു.

മൻമോഹൻ സിങ്ങും പ്രണബ് മുഖർജിയും (Photo by RAVEENDRAN / AFP)
ADVERTISEMENT

∙ ഓഹരിയില്ല; ഒറ്റയെണ്ണം പോലും

പ്രധാനമന്ത്രിപദം മോഹിച്ചിട്ടും ലഭിക്കാതെ പോയ പ്രണബ് മുഖർജിയും എൽ.കെ.അഡ്വാനിയും അടക്കം, കോൺഗ്രസിലെയും എതിർപക്ഷത്തെയും എതിരാളികൾ മൻമോഹനെ ഏറ്റവും കൗശലക്കാരനായ രാഷ്ട്രീയനേതാവായാണു വിശേഷിപ്പിച്ചത്. അദൃശ്യനായ പ്രധാനമന്ത്രി എന്നു മൻമോഹനെ പരിഹസിച്ച അഡ്വാനിയുടെ പ്രധാനമന്ത്രിപദ മോഹങ്ങൾ 2009ൽ മൻമോഹന്റെ രണ്ടാംവരവോടെ തകർന്നടിഞ്ഞു.

കോൺഗ്രസ് പാർട്ടി രാഷ്ട്രീയത്തിൽ ഇടപെടാതിരിക്കാനുള്ള മൻമോഹന്റെ ശ്രദ്ധ ഭാഗികമായെങ്കിലും 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വൻപരാജയത്തിനു കാരണമായിത്തീർന്നു. 2008ൽ തന്റെ ന്യൂനപക്ഷ സർക്കാരിനെ പുറമേനിന്നു പിന്തുണച്ച ഇടതുകക്ഷികളെ രാഷ്ട്രീയമായി നേരിടാൻ മൻമോഹനു കഴിഞ്ഞുവെങ്കിലും രണ്ടാം യുപിഎ സർക്കാരിൽ വൻ അഴിമതി ആരോപണങ്ങൾ നേരിട്ട ഡിഎംകെ, എൻസിപി അടക്കം ഘടകകക്ഷികളെ നിലയ്ക്കുനിർത്തുന്നതിൽ പരാജയപ്പെട്ടു. തന്റെ കീഴിലുള്ള വകുപ്പിൽ കൽക്കരിപ്പാടങ്ങൾ അനുവദിച്ചതിലെ വൻ അഴിമതികൾ തടയാനും അദ്ദേഹത്തിനായില്ല. 

ഞങ്ങളുടെ മനസ്സു മാറ്റാൻ പോലും കഴിയുന്ന വിധത്തിലുള്ളതാണല്ലോ താങ്കളുടെ പ്രസംഗം!

ജ്യോതി ബസു, മുൻ ബംഗാൾ മുഖ്യമന്ത്രി

ധനമന്ത്രിയായിരിക്കെ നരസിംഹ റാവു സർക്കാരും താൻ നയിച്ച രണ്ടാം യുപിഎ സർക്കാരും അഴിമതിയാരോപണങ്ങളുടെ കാർമേഘങ്ങൾക്കു കീഴിലായെങ്കിലും മൻമോഹന്റെ വ്യക്തിപരമായ സത്യസന്ധതയും നിയമവിധേയത്വവും എക്കാലവും സ്മരിക്കപ്പെടും. ഓഹരിവിപണിയെ കുത്തനെ ഉയർത്തിയ ആൾക്കു സ്വന്തമായി ഒരു ഓഹരി പോലും ഇല്ലായിരുന്നു, ജീവിതത്തിൽ ലാളിത്യം പാലിച്ച അദ്ദേഹം തന്റെ സമ്പാദ്യം പൊതുമേഖലാ ബാങ്ക് നിക്ഷേപമായി സൂക്ഷിക്കാനാണ് ഇഷ്ടപ്പെട്ടത്. വസ്ത്രധാരണത്തിൽ ഏറ്റവും മിതത്വം പാലിച്ചു.

ADVERTISEMENT

∙ ഉറക്കത്തിലെത്തിയ മന്ത്രിപദം

1991ൽ ധനമന്ത്രിയായി മൻമോഹനെ കോൺഗ്രസ് തിരഞ്ഞെടുത്തതു സംബന്ധിച്ച് ഒട്ടേറെ കഥകളുണ്ട്. ഇതിലേറ്റവും വിശ്വസനീയം പി.സി.അലക്സാണ്ടർ പറഞ്ഞതാണ്. നരസിംഹ റാവു പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം വകുപ്പുകൾ നിശ്ചയിക്കുന്നതിലും പ്രധാന വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിലും മുഖ്യ ഉപദേഷ്ടാവ് അലക്സാണ്ടറായിരുന്നു. പുറമേനിന്ന് ഒരാളെ ധനമന്ത്രിയാക്കാൻ റാവു താൽപര്യപ്പെട്ടപ്പോൾ അലക്സാണ്ട‍ർ ഏതാനും പേരുകൾ നൽകി. ഈ പട്ടികയിൽനിന്നാണു മൻമോഹനെ തിരഞ്ഞെടുത്തത്. വിവരമറിയിക്കാൻ മൻമോഹന്റെ വസതിയിലേക്കു പോയതും അലക്സാണ്ടറായിരുന്നു. യാത്ര കഴിഞ്ഞെത്തിയ മൻമോഹൻ ആ സമയം ഉറക്കത്തിലായിരുന്നു.

രാജീവ് ഗാന്ധി (Photo by STEFAN ELLIS / AFP)

വി.പി.സിങ്ങിനെ ധനമന്ത്രിയാക്കിയപ്പോഴത്തെ ദുരനുഭവം മനസ്സിൽവച്ച്, ഒരു ടെക്നോക്രാറ്റ് ധനമന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്നതാകും ഉചിതം എന്നു രാജീവ് ഗാന്ധി തീരുമാനിച്ചിരുന്നുവെന്നും പറയുന്നു. 1990–91ൽ ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരിക്കെ സാമ്പത്തിക ഉപദേഷ്ടാവ് മൻമോഹനായിരുന്നു. രാജ്യത്തെ സാമ്പത്തികപ്രതിസന്ധിയെപ്പറ്റി മൻമോഹനുണ്ടായിരുന്ന ഗ്രാഹ്യം രാജീവിന് വലിയ മതിപ്പുണ്ടാക്കി. അക്കാലത്തു പാർലമെന്റിൽ മൻമോഹനെതിരെ ചന്ദ്രശേഖർ ഒരു ആരോപണം ഉന്നയിക്കുകയും ചെയ്തു. രാജ്യാന്തര നാണ്യനിധിയുടെ ഒരു രഹസ്യ റിപ്പോർട്ട് മൻമോഹൻ പ്രധാനമന്ത്രിക്കു മുൻപിൽ ഹാജരാക്കുന്നതിനു പകരം രാജീവിനെ കാണിച്ചെന്നായിരുന്നു ആരോപണം. (ചന്ദ്രശേഖർ സർക്കാരിനു കോൺഗ്രസ് പുറമേനിന്നു പിന്തുണ നൽകിയിരുന്നു). 

രാജീവ് ഗാന്ധിയുടെ കീഴിൽ നരസിംഹ റാവു അധ്യക്ഷനായ മാനിഫെസ്റ്റോ കമ്മിറ്റിയാണു കോൺഗ്രസ് തിരഞ്ഞെടുപ്പു പത്രിക തയാറാക്കിയത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാജീവ് കൊല്ലപ്പെട്ടെങ്കിലും പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതുപോലെ റാവുവും മൻമോഹനും ചേർന്ന് ലൈസൻസ് പെർമിറ്റ്‌രാജ് എടുത്തുകളഞ്ഞു. സാമ്പത്തികപ്രതിസന്ധി മൂലം ഇന്ത്യയുടെ കരുതൽ സ്വർണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ പണയം വയ്ക്കേണ്ടിവന്ന സമയത്താണ് 1991ൽ സാമ്പത്തിക പരിഷ്കരണങ്ങളുടെ ആദ്യഘട്ടം മൻമോഹൻ ബജറ്റിലൂടെ പ്രഖ്യാപിച്ചത്. എക്സൈസ്, കസ്റ്റംസ് തീരുവകൾ വെട്ടിക്കുറച്ച അദ്ദേഹം ഉയർന്ന ആദായനികുതി കുത്തനെ കുറയ്ക്കുകയും ചെയ്തു. 

മൻമോഹൻ സിങ്ങും പി. ചിദംബരവും (Photo by RAVEENDRAN / AFP)
ADVERTISEMENT

വിദേശനാണ്യ വിനിമയത്തിനുള്ള നിയന്ത്രണത്തിലും അയവു വരുത്തി. ഈ നടപടികൾക്ക് ആക്കം കൂട്ടി വാണിജ്യമന്ത്രി പി.ചിദംബരം പുതിയ കയറ്റുമതി – ഇറക്കുമതി നയവും പ്രഖ്യാപിച്ചു. കസ്റ്റംസ് തീരുവ ഇളവുകൾ ആഭ്യന്തരവിപണിയിൽ പ്രയോജനപ്പെടുത്താനായി ഇറക്കുമതി നിയന്ത്രണങ്ങളും ഒഴിവാക്കി. ടെലികോം, റോഡ് നിർമാണം, ബാങ്കിങ്, ഇൻഷുറൻസ്, വൈദ്യുതോൽപാദനം അടക്കമുള്ള മേഖലകളിലെ സർക്കാർ കുത്തക അവസാനിപ്പിക്കാനും കേന്ദ്ര കാബിനറ്റിൽ മൻമോഹൻ സമ്മർദം ചെലുത്തി. എന്നാൽ, പ്രതിപക്ഷത്തുനിന്ന് ഉദാരവൽക്കരണ നടപടികൾക്കെതിരെ കടുത്ത എതിർപ്പുയർന്നു. മനുഷ്യമുഖമുള്ള പരിഷ്കരണങ്ങളാണു വേണ്ടതെന്ന് അർജുൻ സിങ് അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ വാദിച്ചു. 

സർക്കാർ ജീവനക്കാരും തൊഴിലാളി യൂണിയനുകളും പുതിയ സാമ്പത്തികനയങ്ങൾക്കെതിരെ രംഗത്തെത്തി. എന്നാൽ, രാജ്യത്തെ മധ്യവർഗവും മാധ്യമങ്ങളും ഉദാരവൽക്കരണ നടപടികളെ പിന്തുണച്ചു. കാരണം രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെട്ടു തുടങ്ങിയതിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷമായിരുന്നു. രാജ്യാന്തര നാണ്യനിധിക്കുള്ള വായ്പ നേരത്തേ തിരിച്ചടയ്ക്കുമെന്നും മൻമോഹൻ പ്രഖ്യാപിച്ചു. എന്നാൽ, അതേവർഷം ഹർഷദ് മേത്തയുടെ നേതൃത്വത്തിൽ ഓഹരിവിപണിയിലെ തട്ടിപ്പുസംഘം പൊതുമേഖലാ ബാങ്കുകളെ വ്യാപകമായി കബളിപ്പിച്ചതോടെ മൻമോഹൻ രാജിക്കൊരുങ്ങി.  ഓഹരിവിപണിയിലെ ചട്ടങ്ങൾ ശക്തമാക്കാനുള്ള മുന്നറിയിപ്പു കൂടിയായി മേത്തയുടെ തട്ടിപ്പുകൾ.

തൊഴിൽവിപണിയിലും സാമ്പത്തികരംഗത്തും വൻ ഉണർവുണ്ടാക്കാൻ മൻമോഹനു കഴിഞ്ഞുവെങ്കിലും ബാബറി മസ്ജിദ് തകർക്കപ്പെട്ടതോടെ നരസിംഹറാവു സർക്കാർ പ്രശ്നത്തിലായി. പ്രധാനമന്ത്രിക്കെതിരെ അഴിമതിയാരോപണങ്ങളും ഉയർന്നു. സോണിയ ഗാന്ധിയും റാവുവും തമ്മിലുള്ള ബന്ധവും മോശമായി. ഈ രാഷ്ട്രീയ കാലുഷ്യങ്ങൾ പക്ഷേ, മൻമോഹനെ ബാധിച്ചില്ല.

∙ സോണിയയുടെ വിശ്വസ്തൻ

രാഷ്ട്രീയവീക്ഷണമില്ലാത്ത ടെക്നോക്രാറ്റാണു മൻമോഹൻ എന്നു പലരും വിലയിരുത്തിയിട്ടുണ്ട്. കോൺഗ്രസിലെയോ സർക്കാരിലെയോ ആഭ്യന്തര വിഷയങ്ങളിൽ അദ്ദേഹം പ്രതികരിക്കാൻ വിസമ്മതിച്ചു. 1996ൽ റാവുവിനു പകരം കോൺഗ്രസ് അധ്യക്ഷനായ സീതാറാം കേസരി നടത്തിയ ആദ്യ നിയമനം പ്രവർത്തകസമിതിയിലേക്കായിരുന്നു – മൻമോഹനും എ.കെ.ആന്റണിയും. 1998ൽ സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് ഒരാഴ്ചയ്ക്കകം മൻമോഹനെ രാജ്യസഭയിലെ പ്രതിപക്ഷനേതാവായി നിയമിച്ചു. 

ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം സോണിയയും ഏറ്റെടുത്തു. വിവിധ വിഷയങ്ങളിൽ മൻമോഹന്റെ അഗാധമായ പരിജ്ഞാനമാണു സോണിയയിൽ മതിപ്പുണ്ടാക്കിയത്. വാജ്പേയി സർക്കാരിനെതിരെ സംസാരിക്കാൻ ആരെയൊക്കെ നിയോഗിക്കണമെന്ന മൻമോഹന്റെ നിർദേശങ്ങളും സോണിയ പിന്തുട‍ർന്നു. 2003ൽ എൻഡിഎ വിട്ടെത്തിയ ഡിഎംകെയുമായുള്ള സീറ്റുചർച്ച അടക്കം ഒട്ടേറെ രാഷ്ട്രീയദൗത്യങ്ങൾക്കു സോണിയയ്ക്കുവേണ്ടി മൻമോഹൻ നേതൃത്വം നൽകി. 2004ൽ തിരഞ്ഞെടുപ്പിനു പിന്നാലെ യുപിഎ രൂപീകരിച്ചശേഷം സോണിയയെ പ്രധാനമന്ത്രിസ്ഥാനാർഥിയായി തിരഞ്ഞെടുത്തു. പുതിയ സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിക്കാൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമിനെ സന്ദർശിക്കാൻ സോണിയ പോയപ്പോൾ ഒപ്പമുണ്ടായിരുന്നതു മൻമോഹൻ മാത്രമായിരുന്നു.

മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയും. (Photo by RAVI RAVEENDRAN / AFP)

പ്രധാനമന്ത്രിസ്ഥാനം ഉപേക്ഷിക്കാൻ സോണിയയെ പ്രേരിപ്പിച്ചത് എന്താണ് എന്നതു സംബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്തായാലും മൻമോഹനെ പ്രധാനമന്ത്രിസ്ഥാനത്തേക്കു നിർദേശിച്ച് സോണിയ എല്ലാവരെയും ഞെട്ടിച്ചു. പുറമേനിന്നു പിന്തുണയ്ക്കുന്ന ഇടതുപാർട്ടികളെയും ഡസനിലേറെ ഘടകകക്ഷികളെയും നയിക്കാനുള്ള പ്രാപ്തി മൻമോഹനുണ്ടോ എന്ന് യുപിഎയിലെ പ്രധാന ഘടകകക്ഷിയായ ആർജെഡിയുടെ തലവൻ ലാലു പ്രസാദ് യാദവ് പരസ്യമായി ചോദിച്ചു. സിപിഎമ്മിൽ പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിനു മൻമോഹന്റെ നയങ്ങളോടു കടുത്ത എതിർപ്പുണ്ടായിരുന്നു. ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു, സിപിഎം ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്, പൊളിറ്റ്‌ബ്യൂറോ അംഗം സീതാറാം യച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി എ.ബി.ബർദൻ എന്നിവർക്കു മൻമോഹനെ പ്രധാനമന്ത്രിയാക്കുന്നതിൽ എതിർപ്പില്ലായിരുന്നു. 

മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും. (Photo by SAUL LOEB / AFP)

∙ ജനക്ഷേമത്തിലൂന്നി...

വാജ്പേയിയുടെ കാലത്തു തുടങ്ങിയ യുഎസ് പ്രസിഡന്റ് ജോർജ് ബുഷുമായുള്ള സൗഹൃദം മൻമോഹൻ പ്രധാനമന്ത്രിയായപ്പോഴും തുടർന്നു. അദ്ദേഹം തനിച്ചാണു യുഎസുമായുള്ള ആണവക്കരാർ ചർച്ചകൾ കൈകാര്യം ചെയ്തത്. ഇത് ഇടതുകക്ഷികളുടെ എതിർപ്പു ക്ഷണിച്ചുവരുത്തിയെന്നു മാത്രമല്ല വിദേശകാര്യമന്ത്രി നട്‌വർ സിങ്ങിനെയും ദേഷ്യം പിടിപ്പിച്ചു. ആദ്യ യുപിഎ സർക്കാരിന്റെ കാലത്ത് മൻമോഹൻ ഗ്രാമീണമേഖലയിൽ ക്ഷേമം ഉറപ്പാക്കിയ തൊഴിലുറപ്പു പദ്ധതി നടപ്പാക്കി. രണ്ടാംഘട്ട സാമ്പത്തിക പരിഷ്കരണ നടപടികൾക്കും തുടക്കമിട്ടു. സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം സ്പെക്ട്രം, കൽക്കരിപ്പാടങ്ങൾ എന്നിവയുടെ സ്വകാര്യവൽക്കരണമായിരുന്നു ഇതിൽ പ്രധാനം. ഇതാകട്ടെ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തു വലിയ വിവാദമായി. 

ആണവക്കരാറിലെ രാഷ്ട്രീയധൈര്യം, തൊഴിലുറപ്പ് അടക്കം ക്ഷേമപദ്ധതികൾ, സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റം, കൂട്ടുകക്ഷിഭരണത്തെ മികവോടെ നയിക്കൽ എന്നീ ഘടകങ്ങൾ മൻമോഹന്റെ നേതൃത്വത്തിലുള്ള സർക്കാരിനു വൻവിജയമാണു തിരഞ്ഞെടുപ്പിൽ നേടിക്കൊടുത്തത്. തിരഞ്ഞെടുപ്പുകാലത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു ചിത്രം കോൺഗ്രസ് പ്രകടനപത്രികയുടെ പ്രകാശനച്ചടങ്ങായിരുന്നു. കോൺഗ്രസ് ജയിച്ചാൽ ആരാണു പ്രധാനമന്ത്രിയെന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ സോണിയ ഗാന്ധി പ്രകടനപത്രിക എടുത്തുയർത്തി. അതിന്റെ മുഖചിത്രം സോണിയയും മൻമോഹനുമായിരുന്നു. 

അവർ തന്റെ ചിത്രം കൈകൊണ്ടു മറച്ചശേഷം മൻമോഹന്റെ മുഖം മാത്രം ഉയർത്തിക്കാട്ടി. സോണിയയെ മൻമോഹൻ നിരാശപ്പെടുത്തിയില്ല. യുപിഎ കേവലഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. ഇടതുകക്ഷികൾക്കു പഴയ അംഗസംഖ്യയും നഷ്ടമായി. ഇടതുകക്ഷികൾ യുപിഎക്കൊപ്പം നിന്നിരുന്നുവെങ്കിൽ 2011ൽ ബംഗാളിൽ ഭരണം നഷ്ടമാകില്ലായിരുന്നു എന്നു കരുതുന്നവരുണ്ട്.

ഡോ. മൻമോഹൻ സിങ് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം (Photo by SAM PANTHAKY / AFP)

∙ മങ്ങിയ രണ്ടാം യുപിഎ

അഴിമതിയാരോപണം നേരിട്ട ടെലികോം മന്ത്രി എ.രാജയെ പിൻവലിക്കാൻ ഡിഎംകെ മേധാവി എം.കരുണാനിധി വിസമ്മതിച്ചതിനാൽ, രാജയ്ക്കും ടെലികോം ഉദ്യോഗസ്ഥർക്കുമെതിരെ 2ജി സ്പെക്ട്രം അഴിമതിയിൽ സർക്കാരിനു കേസുകൾ റജിസ്റ്റർ ചെയ്യേണ്ടിവന്നു. ഒന്നാം യുപിഎ സർക്കാരിൽ മൻമോഹനുണ്ടായിരുന്ന നേതൃത്വശക്തി ഇതിനിടെ ക്ഷയിച്ചു. ധനവകുപ്പിൽ ചിദംബരവും വാണിജ്യത്തിൽ കമൽനാഥും നടത്തിയ മുന്നേറ്റങ്ങൾ രണ്ടാം യുപിഎയിൽ പ്രണബ് മുഖർജിക്കും ആനന്ദ് ശർമയ്ക്കും തുടരാൻ കഴിഞ്ഞില്ല. 2008ലെ ആഗോളമാന്ദ്യത്തിനു പിന്നാലെയുണ്ടായ തിരിച്ചടികൾ 2012നുശേഷം ഇന്ത്യയുടെ സമ്പദ്ഘടനയിലും ക്ഷീണമുണ്ടാക്കി. ഒന്നാം യുപിഎ സർക്കാരിൽ ഊർജസ്വലനായി നിന്ന മൻമോഹൻ പൊടുന്നനെ ദുർബലനായി കാണപ്പെട്ടു. 

2014ലെ പൊതുതിരഞ്ഞെടുപ്പിനു മുൻപു തെലങ്കാന പ്രക്ഷോഭം കൈകാര്യം ചെയ്ത രീതിയിൽ കോൺഗ്രസിനു ഗുരുതര വീഴ്ച പറ്റി. ആന്ധ്ര വിഭജനം വലിയ രാഷ്ട്രീയ മണ്ടത്തരമായിരുന്നു. കാരണം അവിഭക്ത ആന്ധ്ര 2004ലും 2009ലും ഏറ്റവുമധികം കോൺഗ്രസ് എംപിമാരെ പാർലമെന്റിലേക്ക് അയച്ച സംസ്ഥാനമായിരുന്നു.

∙ ഒരേയൊരു മൻമോഹൻ

2014ൽ കോൺഗ്രസ് വൻപരാജയം ഏറ്റുവാങ്ങിയെങ്കിലും ഭരണാധികാരി, സാമ്പത്തിക പരിഷ്കരണവാദി എന്നീ നിലകളിൽ മൻമോഹന്റെ നില ഉയർന്നുതന്നെനിന്നു. കുടുംബമഹിമയോ മത, വംശീയ പരിഗണനകളോ അടക്കം ഒന്നിന്റെയും പിന്തുണയില്ലാതെ അദ്ദേഹം സർക്കാരിലും രാഷ്ട്രീയത്തിലും ഉന്നത നിലയിലെത്തി. കടുത്ത ദാരിദ്ര്യത്തോടു പടവെട്ടി വിദ്യാഭ്യാസം നേടിയ മൻമോഹൻ അക്കാദമിക, സർക്കാർ തസ്തികകളിൽ മികവു തെളിയിച്ചു. കൂട്ടത്തിൽപെടാത്ത ഒരാളെപ്പോലെ എല്ലായിടത്തും നിന്നപ്പോഴും തനിക്കു മുന്നിലെത്തിയ എല്ലാ അവസരങ്ങളെയും സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും അതിലൂടെ ഇന്ത്യയെ മാറ്റിമറിക്കുന്ന ഭരണനടപടികൾക്കു നേതൃത്വം നൽകുകയും ചെയ്തു.

∙ ലോക്സഭയിലേക്ക് ഒരു പയറ്റ്

മൻമോഹൻ സിങ് ലോക്സഭയിലേക്ക് ഒരു തവണയേ മത്സരിച്ചിട്ടുള്ളൂ; 1999ൽ സൗത്ത് ഡൽഹി മണ്ഡലത്തിൽ. ബിജെപിയുടെ വി.കെ.മൽഹോത്രയായിരുന്നു മുഖ്യ എതിരാളി. വോട്ടെണ്ണിയപ്പോൾ 29,999 വോട്ടിനു മൻമോഹൻ തോറ്റു. ജീവിതത്തിലെ ആദ്യ രാഷ്ട്രീയമത്സരത്തിലും മൻമോഹൻ തോൽവി രുചിച്ചിട്ടുണ്ട്. പഞ്ചാബിലെ അമൃത്‌സർ ഹിന്ദു കോളജിൽ ബിരുദപഠനത്തിന്റെ അവസാന വർഷം കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്കായിരുന്നു ആ ‘പാളിയ’ പോരാട്ടം.

ഡോ. മൻമോഹൻ സിങ് (Photo by MONEY SHARMA / AFP)

∙ മടങ്ങിവന്നു, കരുത്തോടെ

2009ൽ രണ്ടാം തവണ പ്രധാനമന്ത്രിയായ മൻമോഹൻ സിങ് രണ്ട് റെക്കോർഡുകൾക്കുടമയായി. നെഹ്‌റുവിനു ശേഷം ഇന്ത്യയിൽ അഞ്ചു വർഷ കാലാവധി പൂർത്തിയാക്കി അധികാരത്തിൽ തിരിച്ചെത്തിയ ആദ്യത്തെ പ്രധാനമന്ത്രി എന്നതാണ് ഒരു റെക്കോർഡ്. (നരേന്ദ്ര മോദിയാണ് ഈ നേട്ടം കൈവരിച്ച മറ്റൊരാൾ.) കോൺഗ്രസിൽ നെഹ്‌റു - ഗാന്ധി കുടുംബത്തിനു പുറത്തുനിന്നു തുടർച്ചയായി രണ്ടാമതൊരിക്കൽക്കൂടി അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയും മൻമോഹനാണ്. റിസർവ് ബാങ്ക് ഗവർണറും കേന്ദ്ര ധനമന്ത്രിയും ആയിരുന്ന ഏക പ്രധാനമന്ത്രിയുമാണ് അദ്ദേഹം.

∙ ഉറച്ച നിലപാടുകള്‍

വളരെ മൃദുവായേ മൻമോഹൻ സിങ് സംസാരിക്കുമായിരുന്നുള്ളൂ. എന്നാൽ, തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനും തന്റെ വാദങ്ങൾ പിഴവുകൂടാതെ അവതരിപ്പിക്കാനും കഴിവുണ്ടായിരുന്നു.കേന്ദ്ര ധനമന്ത്രിയായിരിക്കെ ബംഗാളിൽ ഐഐടി പരിപാടിയിൽ പങ്കെടുക്കാൻ മൻമോഹനെത്തി. അദ്ദേഹത്തിന്റെ സാമ്പത്തികനയങ്ങളോട് എതിർപ്പുള്ള ഒരു സംഘം ആളുകൾ കരിങ്കൊടിയുമായി ചാടിവീണു. ഒരുവിധത്തിലാണ് പ്രതിഷേധക്കാർക്കിടയിൽനിന്ന് അദ്ദേഹം വേദിയിലെത്തിയത്. മൻമോഹന്റെ പ്രഭാഷണം കഴിഞ്ഞപ്പോൾ, വേദിയിലുണ്ടായിരുന്ന അന്നത്തെ മുഖ്യമന്ത്രി ജ്യോതി ബസു പറഞ്ഞു: ‘‘ഞങ്ങളുടെ മനസ്സു മാറ്റാൻ പോലും കഴിയുന്ന വിധത്തിലുള്ളതാണല്ലോ താങ്കളുടെ പ്രസംഗം!’’

English Summary:

Simplicity & Strength: How Manmohan Singh Navigated India's Political Storms